18/04/2021

ബലി.....

 ബലി......


മണി കുട്ടനും മൊയ്തുട്ടിയും ഒരു ദിവസമാണ് ജനിച്ചത് കൃത്യമായി പറഞ്ഞാൽ മണി കുട്ടി പിറന്നു രണ്ട് മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ് ! 


മൊയ്തുട്ടിയുടെ വാപ്പ മണി കുട്ടി കിടക്കുന്ന തൊഴിത്തിലേക്കും  മൊയ്തുട്ടി കിടക്കുന്ന തന്റെ ഭാര്യയുടെ അറയിലേക്കും മാറി മാറി ഓടുകയായിരുന്നു ! 


പേറ്റ് നോവ് എടുത്ത് പുളയുമ്പോഴും  ബിവാത്തുമ്മ തന്റെ പ്രിയങ്കരനായ ആടിന്റെ കാര്യം മറന്നിരുന്നില്ല! 


'എന്റെ റബ്ബേ  എന്റെ ആടിനേയും നീ കാത്തോളണേ "


രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് മൂപ്പ് ഉള്ളങ്കിലും ഫലത്തിൽ  മണി കുട്ടി മൊയ്തുട്ടിയുടെ ഇക്കാക തന്നെയായിരുന്നു,


 മൊയ്തുട്ടി മുട്ടിലിഴയുമ്പോഴേക്കും മണി കുട്ടി ഓടി ചാടി തുടങ്ങിയിരുന്നു, എപ്പോഴും മൊയ്തുട്ടിയുടെ അടുത്താണ് മണി കുട്ടിയുടെ സ്ഥാനം, മൊയ്തുട്ടിയേ നോക്കി മണികുട്ടൻ ചാടാനും തുള്ളാനും തുടങ്ങും മൊയ്തുട്ടിയാവട്ടെ പല്ലില്ലാത്ത മോണകാട്ടി ചിരിക്കാനും പിന്നീട് അത് രണ്ട് പേർക്ക് മാത്രം മനസിലാവുന്ന ഭാഷയായി പരിണമിക്കുകയായിരുന്നു!


മൊയ്തുട്ടി പലപ്പോഴും മണികുട്ടിയുടെ മേൽ പിടഞ് കയറാൻ നോക്കി ,പതോ എന്നു പറഞ് മൊയ്തുട്ടി ഇടിഞ് പൊളിഞ് വീഴുകയും ചെയ്യും ... പീന്നീട് മണി കുട്ടി മൊയ്തുട്ടിക്ക് കയറാൻ  വേണ്ടി കിടന്നു കൊടുക്കുന്നതാണ് മൊയ്തുട്ടിയുടെ ഉമ്മ കണ്ടത്!

 എന്റെ  റബ്ബേ എന്ന   ഉമ്മയുടെ വിളി കേട്ടാണ് മൊയ്തുട്ടിയുടെ  വാപ്പ ഓടി വന്നത്.... 

മൊയ്തുട്ടി മണി കുട്ടനോടപ്പം അവന്റെ അമ്മയുടെ അകിടിൽ നിന്നും പാൽ കുടിക്കുന്നു!

മൊയ്തുട്ടിക്ക് കുടിക്കാൻ വേണ്ടി മണി കുട്ടൻ സൗകര്യം ചെയ്തു കൊടുക്കുന്നു!


"ഹ....ഹ ഇപ്പഴാ ഓൻ ശരിക്കും ഓന്റെ അനിയനായത്..... ഹ ....ഹ" അയാൾ വീണ്ടും ചിരിച്ചു 

പകച്ച് നിൽക്കുന്ന  ഉമ്മയോട്  അയാൾ വിശദികരിച്ചു...... മുല കുടി ബന്ധം.....

മുലകുടി ബന്ധവും ഇസ്ലാമിൽ രക്തബന്ധം പോലയെത്രേ!


ഇതിനിടയിൽ മണികുട്ടൻ തടിച്ച് കൊഴുത്തു മീശയും താടിയും വന്നു!  ഭക്ഷണകാര്യത്തിൽ വെജിറ്റേറിയൻ എന്ന പേര് കളഞ്ഞ് കുളിച്ചു ഇറച്ചിയും മീനും മൂപ്പർ തട്ടും  ഈ തീറ്റയും പടിപ്പിച്ചത് മൊയ്തുട്ടി തന്നെ!

ആര് കണ്ടാലും  നോക്കി നിൽക്കുന്ന ഗജപോക്കിരിയായ മുട്ടൻ!


മണി കുട്ടനു കയറില്ല, ഒരു വട്ട കയറും മണിയും മാത്രം! കയറ് ഇട്ട് കെട്ടാൻ മൊയ്തുട്ടിയും സമ്മതിക്കില്ല! രണ്ടാളും ഒരിമിച്ച് തന്നെ നടപ്പ്!


ഇതിനിടയിൽ  മൊയ്തുട്ടിയുടെ ബോർഡിഗാർഡ് റോളും മണി കുട്ടൻ  ഏറ്റ് എടുത്തിരുന്നു ! കുത്തിവെക്കാൻ വന്ന നേഴ്സിനാണ്  ആദ്യ ഇടികിട്ടിയത് മൊയ്തുട്ടിയുടെ കരച്ചിലിനു ഒപ്പം നേഴ്സിന്റെ അലർച്ചയും ഉയർന്നു കേട്ടു!


രണ്ടാമത്തേ ഇടിയാവട്ടെ മൊയ്തുട്ടിയേ സുന്നത്ത് കഴിക്കാൻ വന്ന മൊല്ലാക്കാക്കും! 


ഇടികൊണ്ട് തെങ്ങിൻ തടത്തിൽ വീണ്  കിടക്കുന്ന മൊല്ലാക്ക ചോദിച്ചു?


"ഇത് വല്ല നേർച്ചക്കും ഉള്ളതാണോ? എന്തൊരു  ഊക്ക് !"


ഒരു മട്ടൻ ബിരിയാണിയുടെ മണം മൊല്ലാക്കയുടെ മൂക്കിലേക്ക് ഇരച്ച് കയറി അയാൾ മണി കുട്ടനേ നോക്കി നൊട്ടി നുണഞു!


"ഇല്ല മൊയ്ലാരെ ഓൻ മൊയ്തുട്ടിയുടെ  ഇക്കാകയാണ്!"


ഇതിനിടയിൽ അത് സംഭവിച്ചു മൊയ്തുട്ടിക്ക് കലശലായ പനി! മേൽ തീ പൊള്ളുന്ന ചൂട് കൈ കാലുകളിൽ കടുത്ത വേദന....


പോളിയോ ഡോക്ടർ വിധിയെഴുതി!


 ദീർഘകാലത്തേ ചികിത്സ വേണം റെസ്റ്റ് വേണം 

ഈ ആടിനെ രോഗിയുടെ റൂമിൽ നിന്നു മാറ്റു ഡോക്ടറുടെ കർകശ ശബ്ദം


ആദ്യമായി മണി കുട്ടിയുടെ കഴുത്തിൽ കുരുക്കു വീണു! മണി കുട്ടി കുതിച്ച് ചാടനും, ഓടാനും ശ്രമിച്ചു..... മൊയ്തുട്ടിയുടെ കണ്ണിൽ നിന്നും നിസഹായകനായ അനിയന്റെ കണ്ണീർ അടർന്നു വീണു......


ഉഴിച്ചിലുകൾ, പിഴിച്ചിലുകൾ കുഴമ്പ് കഷായം മൊയ്തുട്ടിയുടെ കൈകാലുകൾ വെട്ടിയിട്ട വാഴ തട പോലേ പായയിൽ കിടന്നു!


മന്ത്രങ്ങൾ, മാരണങ്ങൾ ഫലം നാസ്തി!


മൊയ്ലാർ ആണ് ആ ചോദ്യം ആദ്യം ചോദിച്ചത്!


" മൊയ്തുട്ടിക്ക്  വേണ്ടി നിങ്ങൾ ഹക്കീക്കത്ത് നടത്തിയിട്ടുണ്ടോ? (ബലി)


ഉമ്മ  കരഞ്ഞ് കണീർ ഒലിപ്പിച്ച് കൊണ്ടാണ് പറഞത് 


" ഹില്ല"


" ഉസ്താദേ അത് നിർബന്ധമല്ലല്ലൊ?


" നിർബന്ധമല്ല പക്ഷേങ്കിൽ മക്കൾക്ക് കൈ കാലും ശരിക്ക് വേണമെങ്കിൽ  ഇതൊക്കെ ചെയ്‌തേ പറ്റു! 

മുസ്ലിയാർ തന്റെ വടിയും കുത്തിപിടിച്ച് എഴുനേറ്റ് നടന്നു.....


പിറ്റേ ദിവസം  മൊയ്തുട്ടിയുടെ ഭക്ഷണതോടപ്പം ഒരാടിന്റെ ചങ്കും കരളും ഉണ്ടായിരുന്നു!


" മണി കുട്ടനു കൊടുത്തോ ഉമ്മ ?

" ഉം"

അവർ  എവിടെയോ നോക്കി  അലസമായി മൂളി.....


ബലഹീനമായ  കൈകൊണ്ട് മൊയ്തുട്ടി ആ കരൾ  

പിച്ചി ചിന്തി പങ്ക് വെച്ചു


'ഉമ്മിച്ചി ഈ  ചങ്കും കരളും മിടിക്കുന്നു"


ഇല്ല മോനേ ഇത് നിൻ്റെ തോന്നലാണ്!


"ഇത് മണി കുട്ടനു കൊടുത്തേക്കു "....... അവൻ പിറുപിറുത്തു ......


ഉമ്മയുടെ തേങ്ങൽ മൊയ്തുട്ടി കേട്ടു..........


എവിടെയോ കാലൻ കോഴിയുടെ   കൂവൽ! 

കാലൻ കോഴികൾ അതിനു ചങ്കും കരളും ഇല്ലയെത്രെ അത് കൊണ്ടാണ് അസാധരണമായി അത് കൂവുന്നത്! ദുർ ലക്ഷത്തിന്റെ കുവൽ .... നാശത്തിന്റെ തേങ്ങൽ.........

09/03/2021

തക്കാളി പെട്ടിയുടെ പൂട്ട്!

.

തക്കാളിപെട്ടിയുടെ പൂട്ട്!


കോടതി നടപടികൾ തുടങ്ങാറായിരിക്കുന്നു! സന്ദർശക ഗാലറിയിലും പുറത്തും ആളുകൾ കടന്നൽ കൂടുപോലേ അള്ളിപിടിച്ചിരിക്കുന്നു!


 തൻ്റെ കേസ് മുന്നാമത്തേതാണന്ന് വക്കീൽ പറഞത് ഓർമ്മ വന്നു! 


പല വക്കീലമാരും കുട്ടികൾ ബെഞ്ചിനു വേണ്ടി ഓടുന്നത് പോലേ ,ഓടി വന്ന് സീറ്റിൽ ഇരിക്കുന്നു! ചിലർ വരുന്നത് കടവാവലുകൾ പറന്ന് ഇറങ്ങുന്നത് പോലേയാണ്! കറുത്ത ഗൗൺ ഒരു പായൽ കപ്പലിൻ്റെ തുണിപോലേ പറന്ന് കളിക്കുന്നു!


കോടതിയും പരിസരവും ജനസഞ്ചയം! സിനിമാനടൻ ദിനേഷ് കുമാറിൻ്റെ കേസ് ഇന്നാണത്രെ! തൻ്റെ സഹപ്രവർത്തക ഭാനുവിൻ്റെ മാനം ക്യാമറ കണ്ണ് കൊണ്ട് ഒപ്പിയെടുക്കുന്നത് ഒരു കുറ്റമായി അദ്ദേഹത്തിനു തോന്നിയില്ലത്രെ!

നിഴലിൻ്റെയും , ഇരുട്ടിൻ്റെയും മറവിൽ ഗോഷ്ടികൾ കാണിച്ച് ആർത്ത് ചിരിപ്പിക്കുന്നവർക്ക് കോമ്പല്ലും, ദൃഷ്ടകളും ,ചെങ്കണ്ണും ഉണ്ടന്ന് അറിയാൻ ഒരു ഭാനുവും, ദിനേശും വേണ്ടി വന്നു എന്ന് മാത്രം!


നിഴലും വെളിച്ചത്തിനും ഇടക്ക് മാത്രം ജീവിതമുള്ളു എന്ന് കരുതുന്ന ആരാധകർ ചേരിതിരിഞിരിക്കുന്നു! 


ജഗതിയുടെ ആരാധകർ, തിലകൻ്റെ ആരാധകർ, കമലഹാസസൻ്റ് ആരാധകർ ....... അങ്ങനെ ആരാധകവൃന്തത്തേ കൊണ്ട് കോടതിയും പരിസരവും വലയം ചെയ്യപ്പെട്ടിരിക്കുന്നു!


അല്ലങ്കിൽ ഇവരും തന്നെ പോലേ സ്ത്രീ പീഡകർ അല്ലെ ! അയാൾ ശബ്ദമില്ലാതെ ചിരിച്ചു....... മാലോകർക്ക് മനസിലാവാത്ത സ്ത്രി പീഢനം!


 പെട്ടന്ന് കോടതി സിച്ച് ഇട്ട പോലേ നിശബ്ദമായി! പഴയ ഘടികാരത്തിൻ്റെ പെൻ്റ്ലൂം ശബ്ദം മാത്രം! ന്യായാധിപൻ സീറ്റിൽ ഹാജരായി!  തൻ്റെ മരചുറ്റികയെടുത്തുമുട്ടി! ചുമരിൽ ഇരിക്കുന്ന ഗാന്ധിജി കണ്ണ് കെട്ടിയ നീതി ദേവതയെ നോക്കി ചിരിച്ചു! കണ്ണ് കെട്ടിയത് കൊണ്ടാകാം നീതി ദേവത ചിരി കണ്ടില്ലന്ന് തോന്നുന്നു! 


റസിയയുടെ വക്കീൽ വാദം തുടങ്ങിയിരിക്കുന്നു! ഗാർഹികപീഡനം, മർദ്ദനം, മുത്ത്വലാഖ് !'


റസിയയുടെ  വക്കീലിൻ്റെ വാദം നീണ്ടു പോകുന്നതിനു അനുസരിച്ച് ന്യായാധിപൻ കുത്തി കുറിച്ചു കൊണ്ടിരുന്നു!


"മിസ്റ്റർ അയ്യൂബ് ,താങ്കൾ ടെലിഫോൺവഴി മുത്ത്വലാഖ് ചൊല്ലിയോ "?


സന്ദർശക ഗാലറിയിൽ നിന്ന് അലകടൽ പോലേ ചിരിയുർന്നു! ഇരുളിനും ,നിഴലിലിലും ജീവിതം തളച്ചിട്ട ആരാധകർക്ക് ചിരി അടക്കാൻ കഴിഞില്ല!

ജീവിതം സിനിമ്മാ തിയ്യറ്റർ ആണന്ന് കരുതുന്നവർ! അതിൽ കമലഹാസൻ്റെ ആരാധകർ ഉണ്ട്, ജഗതിയുടെ, തിലകൻ്റെ, ...etc അവർ കൂട്ടമായി ചിരിച്ചു മറിഞ്ഞു! കോടതി ഒരു തിയ്യറ്ററായിക്കുന്നു!


കല്യാണം കഴിക്കുമ്പോൾ ഡിഗ്രിയുള്ള പെണ്ണിനെ വേണമെന്നത് തൻ്റെ ആവശ്യമായിരുന്നു! കൂട്ടാനും കിഴിക്കാനും അറിയാത്തത് കൊണ്ട് ക്ലാസ്സിൽ പിൻ ബെഞ്ചിലായി പോയതിൻ്റെ ആധി തന്നെ എപ്പോഴും പിന്തുടർന്നിരുന്നു!


പത്താം ക്ലാസ്സ്കാരന് ഡിഗ്രിയുള്ള പെണ്ണിനെ വേണമെത്രെ! പലരും പരിഹസിച്ചു!


റസിയയുടെ  ആലോചന ഉറക്കാൻ കാരണം അവളുടെ  മാസ്റ്റർ ഡിഗ്രിയായിരുന്നു!


"തക്കാളി പെട്ടിക്ക് ഗോദറേജിൻ്റെ പുട്ടോ?"


കൂട്ടുകാരൻ്റെ നിർദോഷമായ കമൻ്റ്  ചാട്ടുളി പോലേയാണ്  മനസിൽ പതിഞത്!


അവളുടെയും തൻ്റെയും കാഴ്ച്ചപാടുകൾ എന്നാണ് ഏറ്റ് മുട്ടാൻ തുടങ്ങിയത് എന്ന് കൃത്യമായി ഓർമ്മയില്ല!


താൻ ഗൾഫിൽ' വെറും ഒരു ഡ്രൈവർ ആണന്ന് അറിഞപ്പോൾ ആണ് ആദ്യം അവൾ ഞെട്ടിയതെന്ന് തോന്നുന്നു!


ബ്രോക്കർ പറഞ്ഞത്  പി ആർ ഒ ആണന്നത്രെ!


പബ്ലിക്ക് റോഡ് ഓഫീസർ എന്ന അവളുടെ തമാശ തന്നെ മുറിപ്പെടുത്തുന്നത് കാണാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചു! എന്നിട്ടും ചിലപ്പോൾ........


ജോലിക്ക് പോകണമെന്ന അവളുടെ ആവശ്യം, തൻ്റെ ഓർത്തഡക്സ് മനസ് അനുവധിച്ചില്ല എന്നത് ശരിയാണ്!


റൂമിലുള്ള സഹമുറിയന്മാർപറഞ ഇക്കിളി കഥകളിലേ' നായിക ജോലി പോകുന്ന പ്രവാസി ഭാര്യയായിരുന്നു!


റസിയയുടെ വാദങ്ങളെ തോൽപ്പിക്കാൻ തൻ്റെ അവനാഴിയിൽ  ആയുധങ്ങൾ ഇല്ലായിരുന്നു!


പ്രവാചക ഭാര്യ കച്ചവടകാരിയായിരുന്നു എന്ന അവൾ ഓർമ്മിപ്പിച്ചു!

സുൽത്താന റസിയ മുസ്ലിം പെണ്ണാണന്ന് അവൾ സ്ഥാപിച്ചു.....

അറക്കൽ ബീവി മലയാളി കൂടിയായിരുന്നു വെന്നും ആദ്യ  വനിത ജസ്റ്റിസ് ഫാത്തിമ ബീവി മലയാളിയായിരുന്നു എന്ന് കൂടി അവൾ അടിവരയിട്ടു!


തൻ്റെ പത്താം ക്ലാസ്സിൻ്റെ പോരായ്മ താൻ തിരിച്ച് അറിയുകയായിരുന്നു!.


റസിയയിലും താൻ  ഒരു സുൽത്താനയെ കാണാൻ  ശ്രമിച്ചു! പക്ഷേ......


ആയിടക്കാണ് അവളുടെ ഫേസ് ബുക്ക് അകൗണ്ട് ശ്രദ്ധയിൽ പെട്ടത്!


വിവിധ തരത്തിലുള്ള ഡ്രസ്സ് ധരിച്ച് ഫേസ് ബുക്കിൽ അവൾ പോസ്റ്റ് ചെയ്തിരിക്കുന്നു! അറിയുന്നതും അറിയാത്തതുമായ നിരവധി ആൺ പെൺ സുഹൃത്തുകൾ!


ഒരു വക്കീലിനെ പോലേ അവളുടെ നിലപാടിൽ ഉറച്ച് നിന്നു! മുൻകൈയും മുഖവും ഒഴികേയുള്ള ഭാഗം താൻ മറച്ചിട്ടുണ്ടെന്നും വിശ്വാസപരമായി തൻ്റെ വേഷം ശരിയാണന്നും അവൾ സ്ഥാപിച്ചു!


പിന്നീട് എപ്പോഴോ അവളുടെ ഫേസ് ബുക്ക് അകൗണ്ട് അപ്രത്യക്ഷമായി!

താൻ ജീവിതത്തിൽ ആദ്യമായി റസിയയേ അനുസരിപ്പിച്ചിരിക്കുന്നു!

അവൾ സുൽത്താനയാണങ്കിൽ താൻ ഷാജഹാൻ തന്നെ! ചക്രവർത്തി ഷാജഹാൻ!


സഹമുറിയൻ വിനോദ് ഒരു പൊട്ടി ചിരിയോടെ അയാളുടെ ലാപ്ട്ടോപ്പ്  തുറന്ന് വെച്ചു! വിനോദിൻ്റെ സ്ക്രീനിൽ റസിയയുടെ പ്രൊഫൈൽ പേജ് !


"തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെത്രെ "


വിനോദിന് കാണാവുന്ന അവളുടെ ഫോട്ടോ തനിക്ക് കാണാൻ അനുവാദമില്ലത്രെ!


തലച്ചോർ ഒരു കടന്നൽ കൂടു പോലേയായി! തലങ്ങും വിലങ്ങും കടന്നലുകൾ പാറി പറന്നു! കർണ്ണപുടങ്ങളിൽ ഭീകരമായ കടന്നലുകളുടെ മൂളൽ! 


വീട്ടിലോട്ട് വിളിക്കൽ ഒരു കടത്ത് പോലേയായി!  ആയിടക്കാണ് മദ്യം കൂട്ടുകാരനായത്!


റസിയ പ്രസവിച്ചു, ലീവ് ഉണ്ടായിട്ടും പോയില്ല, മൊബൈലിൽ കുഞ്ഞിൻ്റെ വിവിധതരം ഫോട്ടോകൾ വന്ന് നിറഞ്ഞു! പലതും തുറന്ന് നോക്കിയില്ല!


ടെലിഫോൺ സംഭാഷണം പൂരപട്ടായി പരിണമിച്ചു!


 മദ്യലഹരിയാണ് ആ കടുത്ത പ്രഖ്യാപനത്തിനു വരുതിയത്!


കൈവിട്ട വാക്കും, തൊടുത്ത അസ്ത്രവും തിരിച്ച് എടുക്കാൻ കഴിയില്ല!


ദൈവിക സിംഹാസനം വിറകൊള്ളുമെന്ന് പറഞ ത്വലാഖ് സംഭവിച്ചിരിക്കുന്നു! അതും മുത്ത്വലാഖ് !


റസിയ അന്യസ്ത്രീയായിരിക്കുന്നു!


തികഞ മത വിശ്വാസികളായ റസിയയുടെ കുടുംബം നിയമപരമായ തല്വാഖ് ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു!


കുടുംബ ചർച്ചകൾ വിജയിച്ചില്ല! ഒരേ സമയം  ചൊല്ല പെടുന്ന മൂന്ന് മൊഴികൾക്ക് പ്രവാചകചര്യപ്രകാരം സാധുതയില്ലന്ന വാദം കോടതിയിൽ പോലും തള്ളപ്പെട്ടു!


ജഡ്ജി ചിരിച്ച് കൊണ്ട്  തൻ്റെ വക്കീലിനെ ഓർമ്മിപ്പിച്ചു!

" ഇത് ശരീയത്ത്  കോടതിയല്ല, ഇന്ത്യൻ പീനൽ കോഡ് പ്രകാരം പ്രവർത്തിക്കുന്ന കോടതിയാണ് "


"ഈ കേസ് വിധി പറയാൻ അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിരിക്കുന്നു"


ഇന്നാണ്  ആ വിധി!  കോടതിയുടെ ഒരു കോണിൽ ചരട് പൊട്ടിയ പട്ടം പോലേ തൻ്റെ  കുഞ്ഞിനേയും 'അടക്കിപിടിച്ച് റസിയ! അവൾ തന്നെ ഇടം കണ്ണ് ഇട്ട് നോക്കുന്നുണ്ടോ? അവളുടെ കണ്ണ്നീർ ഗോളാകൃതി പൂണ്ട് പാറ കല്ല് പോലേ തൻ്റെ നേരേ ഉരുണ്ട് ഉരുണ്ട് വരുന്നുണ്ടോ? ദൈവിക സിംഹാസനത്തേ വിറപ്പിക്കാൻ ശേഷിയുള്ള  കണ്ണുനീർ കല്ലുകൾ !


കോടതി ശബ്ദമുഖരിതമായിരിക്കുന്നു '!

സിനിമകാർക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നു! സന്ദർശക ഗ്യാലറി ഒരു തിയ്യേറ്റർ പോലേയായിരിക്കുന്നു!


"സൈലൻ്റ് " 

ന്യായധിപൻ്റെ ശബ്ദമുയർന്നു!

ഗ്യാലറി പെയ്ത് ഒഴിഞ് മഴ പോലേ നിശബ്ദമായി!


ന്യായധിപൻ ചെയറിൽ ഉപവിഷ്ടനായി!

തൻ്റെ കട്ടി പ്രൈമുള്ള കണ്ണട വെച്ച്  പ്രതിയേ നോക്കി!


" ഇന്ത്യൻ മുത്വലാഖ് നിയമം 3,5,6 ക്ലോസ് പ്രകാരം പ്രതി അയ്യുബ് മുത്വലാഖ്  ചെയ്തതായി കോടതിക്ക് ബോധ്യപെട്ടിരിക്കുന്നു! ഇസ്ലാമിക വ്യക്തിനിയമപ്രകാരം കക്ഷി റസിയാ ബീഗത്തിനു ,ജീവനാംശത്തിനു അർഹതയുണ്ടന്നും ,ജീവനാംശ തുകയായ 30 ലക്ഷം രൂപ പലിശ സഹിതം പ്രതി കൊടുക്കുകയോ, പ്രതിയുടെ സ്ഥാപക ജംഗമ വസ്തുവിൽ നിന്ന് ഈടാക്കാവുന്നത് ആണന്നും ഈ കോടതി ഉത്തരവിടുന്നു! മേൽ കൃത്യത്തിനു പ്രതിയേ മൂന്ന് വർഷം സാധരണ തടവിനു ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു"!


തികഞ നിസംഗതയോടെ പോലീസ്കാർ കൊപ്പം കോടതിയിറങ്ങമ്പോൾ അയാൾക്ക് ചുറ്റും  സിനിമക്കാരുടെ ആർപ്പ് വിളികൾ മുഴങ്ങി!  അവർ ആഘോഷ തിമിർപ്പിലാണ്! പൊട്ടിച്ച ബീറിൻ്റെ കുപ്പിയിൽ നിന്നും മെത്താ പൂ പോലേ ബീറിൻ്റെ പത അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നു! അവരുടെ  തുള്ളി ചാട്ടത്തിനു ഇടയിൽ

മുഖത്തും മേലും വീഴുന്ന പത കൈ കൊണ്ടും ചുണ്ടു കൊണ്ടും പിടിക്കാൻ ചിലർ ശ്രമം നടത്തുന്നു!


അയാൾ ലേശം കൗതകത്തോടെ ചോദിച്ചു?


"എന്തിനാണ് ഇത്ര ആഘോഷം "


കൂടെ നടക്കുന്ന പോലീസ്കാരൻ ലേശം ചിരിയോടെ പറഞു!


"ദിനേശ്കുമാറിൻ്റെയും  ഭാനുവിൻ്റെയും  കേസ് വെറുതെ വിട്ടിരിക്കുന്നു!"


"കൂട്ടി ചേർക്കാനും ,കുറക്കാനും കഴിയുന്ന നിഴലും വെളിച്ചവും മാത്രമായ വീഡിയോ വസ്തുതകൾക്ക് തെളിവല്ലന്ന് കോടതി വിലയിരുത്തി!"


" സർ വൈവാഹിക ജീവിതം എന്നത് കൂട്ടി ചേർക്കാനും, കുറക്കാനും കഴിയാത്ത നിഴലും വെളിച്ചവുമാണോ?"


" പോടെ പോടെ നിൻ്റെ തത്വശാസ്ത്രമൊന്നും എനിക്ക് തിരിയില്ല, ഞാൻ വെറും പത്താം ക്ലാസ്സ്  ആണടോ "


പോലീസ്കാരൻ ഒച്ച വെച്ചു!


അയ്യുബ് പൊട്ടി ചിരിച്ചു...... ഹ.... ഹ... ഹ


പിന്നെയത് നേർത്ത തേങ്ങലായി മാറി.........

 


16/02/2021

കൊറോണ വിഹ്വലതകളിലൂടെ......

 കൊറോണ വിഹ്വലതകളിലൂടെ......


ഒരു വ്യാഴച്ച ഉച്ചയോടെയാണ് വയറ് വേദനയുടെ രൂപത്തിൽ കൊറോണ എന്നെ തേടി വന്നത്, രണ്ട് ദിവസത്തിനു ശേഷം കൂടിയത് കൊണ്ട് ഡോക്ടറെ കണ്ടു..... എൻ്റെ ഇൻഫോർമേഷൻ്റെ പരിമിതികൊണ്ടായിരിക്കണം ഡോക്ടർക്ക് മനസിലായില്ലന്ന് തോന്നുന്നു ..... 


നാല് ദിവസത്തിനു ശേഷമാണ് കോവി ഡാണന്ന് തിരിച്ചറിഞ്ഞത്..... റൂം മേറ്റ്  സാരമില്ലന്ന്  പറയാൻ ശ്രമിച്ചു.... ഞാനും അങ്ങനെ വിശ്വസിച്ചു!' കോറോണ വ്യാജനാണന്ന വാട്ട്സ്  ആപ് സന്ദേശം ശരിയാണന്ന്  ഞാനും പറയാൻ തുടങ്ങി......


 അടുത്ത ദിവസം ഹെൽത്ത് ഡിപാർട്ട് മെൻ്റ് വീട്ടിലോട്ട് വണ്ടി അയച്ചു..... ഞാൻ വർസാനിലേ കോവിഡ് സെൻ്ററിൽ  അഡ്മിറ്റായി....


എന്നെ  ഞെട്ടിച്ച് കൊണ്ട് എൻ്റെ സഹമുറിയൻ്റെ ശ്വാസം തടസം  തീവ്രമായി.... ഓകസിജൻ സിലിണ്ടറുമായി യന്ത്രമനുഷ്യരെ പോലേയുള്ള നേഴ്സ്മാർ റൂമീൽ ഓടിനടന്നു...... അയാൾ ഇടക്ക് ചോര ചർദ്ദിച്ചു...... സൗമ്യമോളേ യെന്ന് വിളിച്ചു..... അയാൾ വിതുമ്പി..... ഒരു പക്ഷേ അയാളുടെ മകൾ ആയിരിക്കാം അല്ലങ്കിൽ ഭാര്യ.....

രാത്രിയുടെ നിശബ്ദയിൽ ശബ്ദമില്ലാതെ ആമ്പുലൻസ് വന്ന് നിക്കുന്നത് കണ്ടു.....


ഒരു ദിവസം അയാളെ കാണാതെയായി.... അയാളുടെ  സ്ഥിതി എന്തായന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു...... എന്നാൽ നേർസ്‌  വളരെ നിസാരമായി പരിഗണിച്ചു.....


"ഓ എന്തോരം ആള് വരുന്നു..... എന്തോരം ആള് പോകുന്നു...... "


പ്രതിക്ഷേധിക്കാൻ ഇടമില്ലാത്തത് കൊണ്ട്:- ഞാൻ സ്വയം ഞെരിഞ് അമർന്നു......


രണ്ട് ദിവസം കഴിഞ് കാണണം, എൻ്റെ നാക്ക് കേവലം ഒരു മാംസ കഷണമായി പോലേ മാറ്റപെട്ടു.....


 ഒന്നിനും രുചിയില്ല!

ശക്തമായ വയറിളക്കവും പനിയും ശ്വാസതടസവും പുറകേയെത്തി.....

വർസാനിലേ മരുഭൂമിയിലേക്ക് ഞാൻ തുറിച്ച് നോക്കി......


ആരോരും ഇല്ലാതെ കബന്ധങ്ങൾ വലിച്ച് കൊണ്ട് പോകുന്ന യന്ത്രമനുഷ്യരേ പോലേയുള്ള ആരോഗ്യ പ്രവർകർ എൻ്റെ കിനാകളിൽ ഇടം പിടിച്ചു......


പാണ്ടൻ നായക്ക് പണ്ടത്തേ പോലേ ശൗരി മില്ലന്ന് എഴുതിയ  കുഞ്ചൻ നമ്പ്യാർ പേ വിഷയേറ്റാണ് മരിച്ചതെന്ന  കഥ എന്നെ ഭയപ്പെടുത്തി!


ആവർത്തനങ്ങൾ  എന്ന എൻ്റെ ഒരു കഥയുണ്ട് ,കോവിഡ് പിടിച്ച് അനാഥനായി മരുഭൂമിയിൽ കബറടക്കം  ചെയ്യപ്പെടുമെന്ന പ്രവാസിയുടെ കഥ!


ആരോടും പറഞ്ഞിട്ട് കാര്യമില്ല കോവിഡ് രോഗിയുടെ അടുത്ത് വരാൻ ' ആർക്കും കഴിയില്ല! ആരോടെങ്കിലും പറഞ്ഞേ തീരു ആരോട്?


ഉമ്മയോട് പറയാൻ കഴിയില്ല!


ഭാര്യയോടും ഏതാണ്ട് അങ്ങനെ തന്നെ......


അനിയനോട് വാർത്ത പറഞപ്പോൾ നെടുവീർപ്പ് ഉയർന്നത് ഞാൻ അറിഞ്ഞു......


" സാരമില്ല......."


 ഈ വാക്ക്  എന്നെ വീണ്ടും ഭയപെടുത്തി കൊണ്ടിരുന്നു!


ഒരോ മനുഷ്യൻ്റെയും ജീവിതത്തിൽ ഒരു സഹായിയേ ദൈവം വെച്ചിട്ടുണ്ട്! എൻ്റെ എഴുത്ത് മുതൽ ഗൾഫ് ജീവിതം വരെ ഒരാളുമായി  ബന്ധമുണ്ട്, എൻ്റെ ഹീറോയും ഞങ്ങളുടെ ഷെൽട്ടറും ആയ  എൻ്റെ അമ്മാവൻ.........

ഞാൻ ആദ്യം വായിച്ച പുസ്തകം മാമ പോലീസ്  ട്രെയ്നിംഗ് കാലത്ത് കൊണ്ട് വന്ന ഈസോപ്പ് കഥകൾ ആണ് ! കുട്ടികൾക്ക് വായിക്കാവുന്ന വിധത്തിൽ വലിയ  മനോഹര അക്ഷരത്തിൽ കറുത്ത ബൈൻ്റ് ചെയ്ത  വലിയ പുസ്തകം!


ആ പുസ്തകത്തിൽ നിന്നാണ്   ബാലരമയിലേക്കും...... പൂമ്പാറ്റയിലേക്കും വായന മാറിയത്, പിന്നീട് എം ട്ടി യിലേക്കും, ബഷീറിലേക്കും, പുനത്തിലേക്കും മുകന്ദനിലേക്കും etc.... പറിച്ചു നടുകയായിരുന്നു


 മുഹമ്മദിനോട് പറഞ്ഞോ? എന്ന് ചോദിക്കുന്ന വാപ്പയും, അവനോട് ഒന്ന് പറയാമിയിരുന്നല്ലെ എന്ന് ചോദിക്കുന്ന ഉമ്മയും ! ഞങ്ങളുടെ എല്ലാം ഷെൽട്ടർ ആണ് മാമ..... എല്ലാ വിഷയങ്ങൾക്കും പരിഹാരമുള്ള  മാമ! ജീവിതത്തിലേ ചെറിയ പ്രശ്നമുതൽ വലിയ പ്രശ്നം വരെ മാമ പരിഹരിക്കും എന്നത് ഒരു വിശ്വാസമല്ല ഇന്ന് വരെ തെറ്റാത്ത ഉറപ്പാണ്!'


ജീവിതത്തിൽ ആദ്യമായി മാമ ഇടപെടുത്തേണ്ട എന്ന് കരുതിയ ഒരു പ്രതിസന്ധി കോവിഡ്! എന്ന വൈറൽ ഫീവർ!


എൻ്റെ ശ്വാസം മുട്ടലും പേ കിനാകളും കൂടി വന്നു! ഒരു കിനാവിനേ കുറിച്ച് പറയാം.....


എന്നെ കുട്ടിയായിരിക്കുമ്പോൾ മാമ തോളിൽ വെച്ച് നെൽവയലിൻ നടുവിലൂടെ കോച്ചാലി പാലം വഴി മാമയുടെ  വീട്ടിലേക്ക് കൊണ്ടു പോകുമായിരിന്നു...... ഒരു കുട്ടി എന്ന നിലയിൽ ആ യാത്ര ഞാൻ ആസ്വദിചിരിക്കണം! അത് കൊണ്ട് ആ യിരിക്കണം മസ്തിഷ്ക്കത്തിൽ ആ ഓർമകൾ അള്ളി പിടിച്ചിരിക്കുന്നത് പാടത്ത് കൂടി ചിരിച്ച് യാത്ര ചെയ്യുന്ന  ആ കുട്ടി കിനാവിൽ ഇടം പിടിച്ചത്!..... പെട്ടന്ന് ഞാൻ  ഞെട്ടിയുണർന്നു! ഞാൻ വിയർത്തു ഒലിച്ചു! എൻ്റെ സ്വപ്നത്തിൽ ഒരു ട്ടിസ്റ്റ് സംഭവിച്ചിരിക്കുന്നു...... തോളിൽ സഞ്ചരിക്കുന്ന കുട്ടിക്ക് ജീവനില്ല! വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കബന്ധം മാത്രം.......


രാത്രിയുടെ ഏതോ യാമങ്ങളിൽ എൻ്റെ കിനാകൾ മാറിമറിഞ്ഞു! തിളങ്ങുന്ന കണ്ണുകളും ഉയർന്ന നാസികയും, ഭംഗിയുള്ള ബുൾഗാനും ,അതിലും മനോഹരമായ കഷണ്ടിയുള്ള തൈസീർ സാഹിബ് ! 


ഞാൻ അടുത്ത ചേർന്ന ഓൺലൈൻ ഖുർ ആൻ ക്ലാസ്സിലെ അധ്യാപകൻ! 


എല്ലാം പടച്ചവൻ്റെ അനുഗ്രഹമാണന്ന ഖുർ ആൻ്റ് സന്ദേശം  അദ്ദേഹത്തിൻ്റെ ഗംഭീര ശബ്ദത്തിൽ എൻ്റെ മസ്തിഷ്കത്തിൽ ഓളങ്ങൾ സൃഷ്ടിച്ചു! 


രോഗിയുടെ വേദന പോലും അവൻ്റെ പാപമോചനത്തിനു കാരണമാകുമെത്രെ!

ഒരു മനുഷ്യനും അവന് താങ്ങാൻ വയ്യാത്ത പരീക്ഷണങ്ങൾ ഏർപ്പെടുത്തില്ലത്രെ!

സൂറത്ത് റഹ്മാൻ അദ്ദേഹം പഠിപ്പിക്കുമ്പോൾ റബ്ബ് മനുഷ്യർക്ക് ചെയ്ത  അനുഗ്രഹങ്ങൾ വിവരിക്കുന്നത് എൻ്റെ മനസിലൂടെ  ഒരു ചെറു കാറ്റ്  പോലേ കടന്ന് പോയി!


 ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി!


രോഗം വന്നപ്പോൾ  ചികിത്സ കിട്ടിയില്ലേ?


താമസിക്കാൻ ഇടം കിട്ടിയില്ലേ?


ഏറ്റവും നല്ല ഭക്ഷണം കിട്ടിയില്ലേ?


എൻ്റെ ടെൻഷൻ എവിടെയോ പോയി മറഞ്ഞൂ......

ഞാൻ ഒരു സംരക്ഷൻ്റെ കീഴിൽ ആണന്ന് ഉറപ്പ് വന്നു!


എൻ്റെ പ്രയാസങ്ങളിൽ മാമ വഴി സഹായിച്ച റബ്ബ് ഇവിടെയും എന്നെ സഹായിക്കും എന്ന് ഉറപ്പായി.......


സമയം പ്രഭാതത്തോട് അടുക്കുന്നു.....

ഞാൻ വുളുവിടുത്ത് നമസ്കരിക്കാൻ കയറി......


പെട്ടന്ന് എൻ്റെ നാക്കിലൂടെ മിന്നൽ പോലേ പുളിരസം കടന്ന് പോയി.....

എൻ്റെ പ്രിയ സുഹൃത്ത് ഷാജിബായ് കൊടുത്ത അയച്ച ഓറഞ്ച് ഒന്നു ഞാൻ എടുത്ത് രുചിച്ച് നോക്കി!


അൽഹംദുലില്ലാഹ്! 


പടച്ചവൻ്റെ ഏറ്റവും വലിയ  അനുഗ്രഹങ്ങളിൽ ഒന്നായ രുചി എനിക്ക് തിരിച്ച് തന്നിരിക്കുന്നു!


 വാട്ട്സ് ആപ്പിൽ ഖുർ ആൻ പരീക്ഷയിൽ ഞാൻ രണ്ടാം സമ്മാനം നേടിയ  മൊമെൻ്റ് യുടെ പടം..... ഈ അവസ്ഥയിൽ നേരിട്ട് തരാൻ കഴിയില്ലന്ന ക്ഷമാപാണവും!


ഖുർ ആനിൽ 31 തവണ ആവർത്തിച്ച ആയത്ത് തഹ്സീർ സാഹിബിൻ്റെ മനോഹര ശബ്ദത്തിൽ മൊബൈലിൽ നിന്ന് ചെറു ഓളം പോലേ  അപ്പോൾ റൂമിൽ ഒഴുകി  നടന്നിരുന്നു


فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ


"അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക."


15/02/2021

താണ്ഡവ നൃത്തം!

 കഥാ മത്സരം 


താണ്ഡവ നൃത്തം


വർണ്ണ കടലാസ് കൊണ്ട് പൊതിഞ ആ ഗിഫ്റ്റ് പാക്ക് അയാൾ തുറിച്ച് നോക്കി! ഒന്നിലധികം തവണ സഞ്ചരിച്ചത് കൊണ്ടായിരിക്കണം പല സ്ഥലത്തും ഗിഫ്റ്റ് പാക്കിൻ്റെ വർണ്ണ കടലാസുകൾ എലി കടിച്ച് കീറിയ പോലേ അടർന്നു പോയിരിക്കുന്നു..... 


അഡ്രസിയില്ലാതെ തിരിച്ച് വന്ന പാർസൽ! 

ഞാൻ അഡ്രസിലേക്ക് തുറിച്ച് നോക്കി ,വൃത്തിയായി എഴുതിയിരിക്കുന്നു!


കൗസല്യ ആര്യൻ

20 സ്റ്റീറീറ്റ്,

ഹൗസ് നമ്പർ  25 ,ഗാന്ധി പുരം കോയമ്പത്തുർ !


 വിറക്കുന്ന കൈകൾ കൊണ്ട്  അയാൾ  ആ ഗിഫ്റ്റ് പാക്ക് പൊതിയുന്നതും, വിറച്ച് കൊണ്ട് അഡ്രസ് എഴുതുന്നതും ഓർമ്മയുണ്ട്!


ശ്വാസം കാരുണ്യം കാണിച്ച ഏതോ നിമിഷത്തിൽ ആര്യൻ്റെ അഭ്യാസം!


കോവിഡ് വാർഡിൽ വെച്ചാണ് ആര്യനേ കാണുന്നത്! 


ഒരു തമിഴ് ബ്രാമണൻ!


കൊറോണ വൈറസ് അയാളുടെ ശ്വാസകോശങ്ങളെ കാർന്ന് തിന്നുമ്പോഴും അയാൾ അയാളുടെ ജീവനു വേണ്ടി പൊരുതി, 


വീണ് കിട്ടിയ ഇടവേള കളിൽ അയാൾ കൗസല്യയേ കുറിച്ച് പറഞ്ഞു.....


കൗസല്യ ഓട്ടീസം ബാധിച്ച് ബുദ്ധിമാന്ദ്യം സംഭവിച്ച അയാളുടെ മുറപ്പെണ്ണ്!


ഒന്നിച്ച് കളിച്ച് വളർന്നവർ ,ചെറുപ്പത്തിലേ തൻ്റെ മുറപ്പെണ്ണ് എന്ന് കേട്ട് വളർന്നവർ!


ചേട്ടൻ എന്നെ കെട്ടിയില്ലങ്കിൽ മരിച്ച് കളയും എന്ന് കട്ടായം പറയുന്നത് കേട്ട് ആര്യൻ പൊട്ടിചിരിക്കും....


പലപ്പോഴും ആര്യന് കൗസല്യ ഒരു കൗതകമായിരുന്നു.....


പറഞ്ഞാൽ പറഞപോലേ ചെയ്യുന്ന ബുദ്ധിയില്ലാത്ത കൗസല്യ......


ചിലപ്പോൾ  കൗസല്യയുമായി! പിണക്കം നടിക്കും!


രണ്ട് ദിവസം കഴിയുമ്പോൾ  അവൾ പറയും......


" എന്നോട്  മിണ്ടിയില്ലേൽ വിരൽ മുറിച്ച് ഞാൻ മരിക്കും "


പ്രേമനൈര്യാശത്താൽ ഞെരുമ്പ് മുറിച്ച് മരിച്ച ദേവുവേടത്തിയിൽ നിന്നാണ് കൗസല്യ ആര്യനെ പേടിപ്പിക്കാൻ പഠിച്ചത്!


 ഒരിക്കൽ അവൾ അത് പ്രാവർത്തികമാക്കുകയും ചെയ്തു!


നേരത്തേ കണ്ടത് കൊണ്ട് അന്നു രക്ഷപെട്ടു!


ആര്യന് അന്നു മുതൽ വലിയ പേടിയാണ്.....


പേ കിനാകളിൽ  എപ്പോഴും

 ചോരയൊലിപ്പിച്ച് നിൽക്കുന്ന കൗസല്യയാണ്!


അതിനു ശേഷം അയാൾ ഒരിക്കലും കൗസല്യയോട് പിണങ്ങിയിട്ടില്ല!


 ഒരിക്കൽ അവളോട് വാലൻ്റൈസ് ഡേയേ കുറിച്ച് പറഞ്ഞു! കഥ കേൾക്കാൻ ഏറേ ഇഷ്ടമുള്ള ! അവൾ കണ്ണ് മിഴിച്ച് കേട്ടിരുന്നു!


 എനിക്ക്   വാലനെൻ്റെൻ സമ്മാനം വേണം അവൾ ചിണുങ്ങാൻ തുടങ്ങി!


ഫെബ്രുവരി 14 ആണ് ഇന്നല്ല

ആര്യൻ  ക്രുദ്ധനായി......


"വിരൽ മുറിച്ച് ഞാൻ മരിക്കും " കൗസല്യയുടെ പതിവ് ഭീഷണി!

അന്ന് മുതൽ എല്ലാ പതിനാലിനും അവൾക്ക് സമ്മാനം കിട്ടണം!


കലണ്ടറിൽ നോക്കി അവൾ പതിനാല് കാണാപാഠം പടിച്ചു.......

എല്ലാ മാസം പതിനാലിനും ആര്യൻ ഗിഫ്റ്റ് അയച്ചു കൊടുത്തു!

കൗസല്യയുടെ വിരലിൽ ആര്യൻ ചുംബിച്ചു കൊണ്ടിരുന്നു ..... ഈശ്വരാ കാത്ത് കൊള്ളണേ!


നേർസ്മാർകോവിഡ് റൂമിൽ ഓടി നടന്നു, കണ്ണും കയ്യും മാത്രം കാണുന്ന യന്ത്രമനുഷ്യനേ  പോലേ കോട്ടിട്ട് നേർസ്മാർ! 


ഓക്സ്ജിൻ സിലിണ്ടറുമായി അവർ ആര്യനു സമീപം പാഞ് അടുത്തു!


ആര്യൻ വില്ല്' പോലേ വളഞ്ഞു...... ശ്വാസം കിട്ടാതെ അയാൾ മൂക്രയിട്ടു......


"വെൻ്റിലേറ്ററിലേക്ക് മാറ്റണം"

ഡോക്ടർ  നിർദ്ദേശിച്ചു... 


 ആര്യൻ  കൈ കൊണ്ട്  ആംഗ്യം കാട്ടി..... എന്തോ പറയാൻ ശ്രമിച്ചു..... വിറച്ച് വിറച്ച് ആ ഗിഫ്റ്റ് പാക്കറ്റ്! അയാൾ എനിക്ക് കൈമാറി.....


പത്ത് ദിവസം കഴിഞ്ഞാൽ ഫെബ്ര് വരി 14 ആണന്ന് ഓർത്തു! ജീവിതത്തിൽ ആദ്യമായി  ആര്യൻ 

ശരിയായ ദിവസം വാലൻ്റയിൻ സമ്മാനം കൊടുക്കുന്നത് ഈ സമ്മാന മായിരിക്കണം! അയാൾ ഒച്ചയില്ലാതെ ചിരിച്ചു ......

 പെട്ടന്ന് ആ ചിരി ഒരു ചുമയായി മാറി ആര്യനേ പോലേ താനും കോവിഡ് രോഗിയാണന്ന് ഓർത്തപ്പോൾ അയാൾ വീണ്ടും ചിരിച്ചു......


 അപ്പോഴെക്കെ അത്  ചുമയായിമാറി..... കുത്തി .... കുത്തി കുരക്കുന്ന ചുമ......


രണ്ട് ദിവസം കഴിഞ്ഞിട്ടും ആര്യനേ വാർഡിലേക്ക് കണ്ടില്ല!


"സിസ്റ്റർ ആര്യന് എന്ത് പറ്റി "

ഏത് ആര്യൻ?

ഈ കട്ടിലിൽ കിടന്ന ആര്യൻ!


"സുഹൃത്തേ കോവിഡ് രോഗിയുടെ വിവരങ്ങൾ ഞങ്ങൾ പുറത്ത് വിടുന്നത് ഈ ആശ് പത്രിയുടെ പോളിസിക്ക് എതിരാണ്!  ക്ഷമിക്കു..... "


മാന്യമായ നിഷേധാത്മക മറുപടി!


ഞാൻ പിറുപിറുത്തത് അസിസ്റ്റൻ്റ് നേർസിനു പിടിച്ചില്ലന്ന് തോന്നുന്നു !


കോട്ടയത്ത്കാരി അച്ചായത്തി പരുഷമായി പറഞ്ഞു!

" ഏന്തോരം ആൾ വരുന്നു എന്തൊരം' ആൾ പോകുന്നു"


എൻ്റെ രോഷം ഞെരിഞമ്മുരോമ്പോഴും അണ്ഡകടാഹത്തിലേ അലിഖിത നിയമം എന്നെ വലയം ചെയ്തിരുന്നു!


"എന്തോരം ആൾ വരുന്നു എന്തോരം ആൾ പോകുന്നു"


ഞാൻ ആ ഗിഫ്റ്റ് പാക്ക് വലിച്ച് കീറി!

ആക്രാന്തം കോയയെന്ന് പ്രിയതമ പരിഹസിച്ച  അതേ വലിച്ച് കീറൽ!


കടലാസ് ചുരുളുകളിൽ നിന്ന് ആ നടരാജവിഗ്രഹം അയാൾ പുറത്തെടുത്തു!

തൻ്റെ ഭാര്യ സതീദേവിയേ ശിരസ്ചേതം ചെയ്തതിനു കോപകുലനായി താണ്ഡവ നിർത്തമാടിയ ശിവ പ്രതീകമായ നടരാജ വിഗ്രഹം ! വലത് കൈൽ അഭയ മുദ്ര!


ഒരു  നിമിഷം വിരലിൽ നിന്ന് ചോര ഇറ്റ് വീഴുന്ന കൗസല്യ  അയാളുടെ കിനാവിൽ ഇടം പിടിച്ചു.....

വില്ലു പോലേ വളഞ് ശ്വാസം കിട്ടാതെ മുക്രയിടുന്ന ആര്യൻ!


നടരാജ വിഗ്രഹത്തിൻ്റെ കണ്ണുകളിൽ കണ്ട നിരാശ അയാളെ  കോപകുലനാക്കി  പാർസൽ കിട്ടാതിരിക്കാൻ കാരണം ആ നിരാശയണന്ന് അയാക്ക് തോന്നി !ആ വിഗ്രഹം അയാൾ പുറത്തേക്ക് വലിച്ച് എറിഞ്ഞു!


പുറത്ത് ഉള്ള പാറയിൽ തട്ടി  ഡ്യും...ഡ്യും എന്ന ശബ്ദമുണ്ടാക്കി  നടരാജദേവൻ താഴെക്ക് ഉരുണ്ട് പോയി....

പഞ്ചലോഹവും പാറയും കുട്ടി മുട്ടുന്ന ശബ്ദം നിലവിളി പോലേ അയാൾക്ക് തോന്നി.......


ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്!

നിന്ദിച്ച് കൂട!


അയാൾ താഴേക്ക് ഇറങ്ങി നടന്നു !


കുപ്പയിൽ നിന്ന് നടരാജനെ കണ്ടടുക്കുമ്പോൾ ഞെട്ടലോടെ അയാൾ അത് കണ്ടു അഭയ ഹസ്തം മുറിഞ് പോയിരിക്കുന്നു.....


രക്തതുള്ളികൾ ഇറ്റുവീഴുന്ന  അഭയ ഹസ്തം...... കൗസല്യയുടെ വിരലിൽ എന്നപോലേ രക്തതുള്ളികൾ ഇറ്റ് ഇറ്റ് വീഴുന്നു........


ശ്വാസം കിട്ടാതെ വില്ല് പോലേ വളയുന്ന ആര്യനെ ഒരിക്കൽ കൂടി  അയാൾ കണ്ടു......

അഡ്രസ് ഇല്ലാത്ത കൗസല്യ എവിടെയായിരിക്കും?


രക്ത തുള്ളികൾ സമ്മാനപൊതി മുഴുവൻ വ്യാപിച്ചിരിക്കുന്നു..... കണ്ണീരിൻ്റ് മണമുള്ള 

രക്തതുള്ളികൾ ! നടരാജ ദേവൻ ഒരിക്കൽ കൂടി താണ്ഡവ നൃത്തമാടിയെങ്കിൽ.......

10/12/2020

എൻ്റെ സ്വന്തം കരൾ.....


എൻ്റെ സ്വന്തം കരൾ.....


മച്ചിലേക്ക്  വെറുതേ നോക്കി കിടന്നു..... റ്റ്യൂബിൻ്റെ വെളിച്ചത്തിലേക്ക് പറന്ന് അടുക്കുന്ന പ്രാണികൾ.... ഒരിക്കലും അടർന്ന് പോരാത്ത പശയുമായി ഗൗളികൾ അടുത്ത് തന്നെ ഇരിപ്പ്ണ്ട് ! 

എന്നിട്ടും കഥയറിയാതെ വെളിച്ചമെന്ന് കരുതി പ്രാണികൾ പറന്ന്ടുക്കുന്നു..... 


വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളികളെ നേരത്തേയും നിരീക്ഷിച്ചിട്ടുണ്ട്.....


ഡോക്ടർ പറഞ്ഞത്  പെട്ടന്ന് ഓർമ്മ വന്നു... വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളിയേ പോലേ യാണ് മനുഷ്യ ശരീരവും, തീരെ രക്ഷപ്പെടില്ല എന്ന് കണ്ടാൽ വൃക്കയും, കരളും മുറിച്ച് രക്ഷപെടാൻ അവസാന ശ്രമം......


ഗൗളിക്ക് അത് തിരിച്ച് വരുമെത്രെ! എന്നാൽ മനുഷ്യർക്ക് ..... ഡോക്ടർ  ഉത്തരമില്ലാതെ സമസ്യ പോലേ ജനലിലൂടെ പുറത്തേക്ക് നോക്കി......


ഫാൻ മെല്ലെ  കറങ്ങി കൊണ്ടിരികുന്നു ,ഈ ഫാനിൻ്റെ കറക്കത്തിൻ്റെ ശക്തിയിലാണന്ന് തോന്നുന്നു ഫിനോയിലിൻ്റെയും, ഡെറ്റോളിൻ്റെയും മണം റൂമിൽ വ്യാപിച്ചിരിക്കുന്നു..... ഓർഗൺ റീപ്ലാൻ്റേഷൻ ചെയ്തവർക്ക് അണുബാധ ചെറിയ കാര്യമല്ലന്ന്  സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്ന അറ്റൻ്റർ രാധേച്ചി , 


ഇടക്ക് രാധേച്ചിയുടെ ബുദ്ധിമുട്ടിനെ കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ രാധേച്ചി പറയും.....


നീ എൻ്റെ കരൾ അല്ലെ.......


രാധേച്ചിയുടെ കരൾ പ്രയോഗം അവരുടെ അറ്റമില്ലാത്ത അർപ്പണമനോഭാവത്തേ സൂചിപ്പിക്കുന്നു അല്ലങ്കിലും കരൾ നഷ്ടപ്പെട്ടവർക്ക് ആണല്ലൊ നി എൻ്റെ കരൾ ആണന്ന് പറയുമ്പോൾ ആഴം തിരിച്ചറിയാൻ കഴിയുക!


എൻ്റെ കരളെ എന്ന് വിളിച്ചിരുന്ന സതീശട്ടനെ പക്ഷേ തനിക്ക് ഉൾകൊള്ളാൻ കഴിഞില്ല!


" ഇത് വളരെ ബോറാണ് സതീശ് ചേട്ടാ, ഒരു പൈങ്കിളി പ്രേമത്തിൻ്റെ ട്ടച്ച് "


തന്നെ പ്രകോപിക്കാൻ എന്നോണം സതീശേട്ടൻ വീണ്ടും വിളി ആവർത്തിച്ചു.....


" എൻ്റെ സ്വന്തം  കരളേ "


മുഖം വീർപ്പിക്കുന്ന തന്നോടായി സതീശേട്ടൻ പറഞു!


'' ലിവർ ബോറാണന്ന് നീയ്യേ പറയു സീതേ! കുരുമുളക് ഇട്ട്  വഴറ്റിയാൽ എന്താ ടേസ്റ്റ് .....ഹ....ഹ...ഹ "


കാര്യത്തിൽ നിന്ന് തമാശയിലേക്കും, തമാശയിൽ നിന്ന് കാര്യത്തിലേക്കും മിന്നായം പോലേയാണ്  എടുത്ത് ചാടുക !


 അത് ഒരു സൂത്രമാണ് വിഷയത്തിൽ നിന്ന് തെന്നി മാറാൻ സതീശേട്ടൻ കണ്ടുപിടിച്ച സൂത്രം....


തൻ്റെ വിവാഹത്തിനു അഛൻ നിർബന്ധിക്കുന്നു എന്ന് പറഞപ്പോഴും ആ തെന്നിമാറൽ താൻ കണ്ടു!


വിവാഹ പ്രായമെത്തിയ പെങ്ങൾ, രോഗിയായ അഛൻ.... വാടക വീട്....


ക്ലീഷേ ഉത്തരങ്ങൾ!


" ഒളിച്ചോടാം"


സതീശേട്ടൻ ശബ്ദമില്ലാതെ ചിരിച്ചു!


എങ്ങോട്ട് അയാൾ ചോദ്യചിഹ്നമെറിഞ്ഞു!


" ഒരു സ്ഥലത്ത് നിന്ന്  വേറൊരു സ്ഥലത്തേക്ക്  ഒളിച്ചോടാനെ നമുക്ക് കഴിയു!


 ജീവിതത്തിൽ നിന്ന്  ഒളിച്ചോടാൻ വേറേ വഴികൾ ഇല്ല"


 താൻ സതീശേട്ടൻ്റെ ജുബ്ബയിൽ കയറി പിടിച്ചു...... പിഞ്ഞി കിറിയ  ജുബ്ബ കൈൽ ഇരിക്കുമ്പോഴും  താൻ  അലറി!


" ചതിയനാണ് നിങ്ങൾ, സ്ത്രീയുടെ മനസ് സ്വന്തമാക്കിയിട്ട് ഒളിചോടി രസിക്കുന്ന നീചൻ"


" എൻ്റെ കരളേ "


ആ സന്നിഗ്ദ്ധ ഘട്ടത്തിലും സതീശേട്ടൻ  അങ്ങനെയാണ്  സംബോധന ചെയ്തത്! അത്  തൻ്റെ ദേഷ്യം   ഇരട്ടിയാകുകയാണ് ചെയ്തത് "


" ത്ഫൂ.....കരൾ  പോലും..... ഏരിയുന്ന കരളാണ് നിങ്ങൾക്ക് ഇഷ്ടം, പിടക്കുന്ന കരൾ നിങ്ങൾക്ക് ഇല്ല!"


സതീശേട്ടൻ്റെ മുഖത്ത് കൂടി  തൻ്റെ കാർപ്പൽ ഒലിച്ച് ഇറങ്ങന്നതും, ആ ക കണ്ണുകൾ നിർജലങ്ങളായിരിക്കുന്നതും താൻ കണ്ടു!


പിന്നീട് സതീശേട്ടൻ നാടുവിട്ട് പോയന്നും, കഞ്ചാവിനും, മയക്കുമരുന്നിനും അടിമയായന്നും പല കഥകൾ കേട്ടു !


മോഹനേട്ടനുമായി ജീവിതം ആരംഭിക്കുമ്പോഴും എല്ലാം പറഞ കൂട്ടത്തിൽ സതീശട്ടെൻ്റ  " കരൾ " കഥകളും ഉണ്ടായിരുന്നു!


"കരൾ എനിക്ക് ഇഷ്ടമല്ല! ഓഞ്ഞ മണമാണതിന്"


മോഹനേട്ടൻ തൻ്റെ ഇഷ്ടകേട്  തുറന്ന് കാട്ടി!


ആ ഇഷ്ട്ടകേട് അറിഞ്ഞും  അറിയാതെയും പലപ്പോഴും പുറത്ത് ചാടി!

ഒരു വഴക്കിനിടയിൽ ആണ് മോഹനേട്ടൻ്റെ ചോദ്യം?


" കരൾ മാത്രമല്ല മറ്റ് എന്തല്ലാം കൊടുത്തു?"


ഒരു അലർച്ചയാണ് തൻ്റെ ഉത്തരം , സതീശേട്ടൻ്റെ മുഖത്ത് ഒലിച്ച തുപ്പൽ മോഹനേട്ടൻ്റെ മുഖത്തും പരന്ന് ഒഴുകി.....


ഗർഭധാരണം വൈകുന്നതും മോഹനേട്ടൻ കഥയാക്കി മാറ്റി!


" എന്ത് ഗുളികയാണ് അന്ന് നീ കഴിച്ചത് ചിന പിടിക്കുന്നില്ലല്ലൊ "


മോഹനേട്ടൻ്റെ   പുഛം നിറഞ പരിഹാസം!


മോഹനേട്ടൻ്റെ വരവ് രണ്ട് കാലിൽ നിന്ന് നാലുകാലിക്ക് മാറിയത് പെട്ടന്നായിരുന്നു!


ചർദ്ദിയും ഓക്കാനവുമായാണ് ആദ്യം തുടങ്ങിയത്! വയർ ചെറുതായി വീർക്കാനും തുടങ്ങിയിരിക്കുന്നു...

മോഹനേട്ടൻ്റെ  മുഖത്ത് ലോട്ടറി അടിച്ച സന്തോഷം! അത് വരെ പറഞ്ഞതിനും പരിഹസിച്ചതിനും മോഹനേട്ടൻ മാപ്പ് പറഞു!


ഡോക്ടറുടെ റൂമിൽ നിന്ന് മോഹനേട്ടൻ്റെ മുഖം കാറ്റും കോളുമുള്ള  ആകാശം പോലേ ഇരിണ്ടിരുന്നു! തലയണ കെട്ടുപോലേയുള്ള അലോപൊതി ഗുളികൾ!


ലിവർ സിറോസിസ്! മരുന്ന് കൊണ്ട് മാറുന്ന കാലം കഴിഞിരിക്കുന്നു! കരൾ മാറ്റി വെക്കണം.....

മോഹനേട്ടൻ ഞെട്ടി വിറക്കുന്നത് താൻ കണ്ടു അഛൻ മുള ചീന്തുന്നത് പോലേ കരഞ്ഞു!

 ലിവർ മാറ്റി വെക്കാൻ 50 ലക്ഷത്തോളം ചിലവ് വരുമെത്രെ! അഛൻ ഭൂമി വിക്കാനും ലോൺ എടുക്കാനും ഓട്ടം തുടങ്ങി!


തൻ്റെ വയർ ഭൂഗോളം പോലേ വീർത്ത് വരാൻ തുടങ്ങി അത് മെല്ലെ കൈകളിലേക്കും കാലിലേക്കും വ്യാപിക്കാൻ തുടങ്ങി വാഴ തണ്ട് പോലേയിരിക്കുന്ന കൈകാലുകൾ !


ഇതിനിടയിൽ പുതിയ പ്രശ്നം ഉടലെടുത്തു അഛൻ്റെയോ അമ്മയുടേയോ കരൾ തനിക്ക് മാച്ച് ചെയ്യില്ല!


ഇതിനിടയിൽ മോഹനേട്ടൻ്റ വക്കീൽ നോട്ടീസ് വന്നു! 


" വിവാഹ മോചനം"


സ്വത്ത് വിറ്റ് ഭാര്യയേ ചിത്സിക്കുന്നത് നഷ്ടകച്ചവടമാണന്ന് അയാൾ തിരിച്ച് അറിഞ്ഞിരിക്കുന്നു


ആശ്പത്രി വരാന്തയിൽ ഇരുന്നു പൊട്ടി കരയുന്ന  അഛൻ്റെ പടം  ആശ്പത്രിയിൽ ഉണ്ടായിരുന്ന ഏതോ ഒരു നന്മമരം വീഡിയോയായിൽ ആക്കി! പേജുകളിൽ നിന്ന് പേജുകളിലേക്ക്  അത് ഷെയർ ചെയ്യപ്പെട്ടു! പണം  അകൗണ്ടിൽ നിറയാൻ തുടങ്ങി!


ഡോക്ക്മെൻ്റ്റികൾ ,ചർച്ചകൾ ലേഖനങ്ങൾ കരൾ  ഡിസീസിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി..... അഛൻ്റെയും അമ്മയുടെയും മുഖത്ത് പ്രതീക്ഷ നാമ്പിട്ടു! അപ്പോഴും ആ വലിയ പ്രശ്നം മുഴച്ചു നിന്നു! മാച്ചു ചെയ്യുന്ന ദാതാവ്!


ഡോക്ടറോടപ്പം കടന്ന് വന്ന മെലിഞ കറുത്ത  ഖദർദാരിയേ   അഛനും അമ്മയും  ആദരവോടെ കുമ്പിട്ടു!


" എന്നെയല്ല നിങ്ങൾ ആദരിക്കേണ്ടത്, ഞാൻ ഒരു നിമിത്തം മാത്രമാണ്!"


 രോഗികൾക്ക് വേണ്ടി വീഡിയോ ചെയ്യുന്നത് എൻ്റെ ഒരു ധർമ്മം എന്ന് കൂട്ടികൊള്ളു "


"  പക്ഷേ നിങ്ങൾക്ക് ലിവർ തന്ന  ദാതാവ് ഐ സിയുവിലാണ്"


ബാക്കി പറഞത് ഡോകടർ  ആണ് 


കരൾ ധാനം ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല അദ്ദേഹം, ചരസോ കഞ്ചാവോ  അടിച്ച് പ്രകൃതമായ പേക്കോലം......  


അയാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ ചെയ്തത്!   ഇന്നോ നാളയോ കഞ്ചാവ് തിന്ന് തീർക്കേണ്ട ശരീരം ഒരു പൊതു നന്മക്ക് ഉപകരിക്കട്ടെയെന്ന് ഞാനും കരുതി!


'' പെങ്ങളെ അയാൾക്ക് വേണ്ടി പ്രാത്ഥിക്കു!

കുറ്റിയറ്റ് പോകുന്ന നന്മയുടെ ബാക്കി പത്രങ്ങളാണ് അവർ " നന്മമരം വിതുമ്പുന്നത്  ഡോക്ടർ കണ്ടു.....


താൻ എന്തോ  അബ്ദം പറഞപോലേ ഡോക്ടർ മിഴിച്ച് നോക്കി.....


" പെങ്ങളെ പ്രതീക്ഷിച്ച സംഖ്യയൊന്നും കിട്ടിയില്ല, പണ്ടത്തേ പോലേയല്ല ,ഞാൻ ഇടുന്ന ബനിയനും, ജെട്ടിയും വരെ വാച്ച് ചെയ്യാനും, കഥയെഴുതാനും  ഇവിടെയാളുണ്ട്!


" പച്ചകരൾ ഇല്ലാത്ത മനുഷ്യർ " അവരാണ് നിങ്ങൾ അല്ല"


" എളുപ്പം റീച്ച് കിട്ടാൻ എന്നെ ആക്രമിച്ചാൽ മതിയന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു!"


ഒരു കുണ്ഠിതതോടെ ആ  ചെറിയ മനുഷ്യൻ അടുത്ത രോഗിയേ ലക്ഷ്യമാക്കി നടന്ന് നീങ്ങി.......


എതോ അറിയപെടാത്ത കുറ്റബോധം തന്നെ ബാധിച്ചിരിക്കുന്നു!  താൻ മൂലം ഏതൊ ഒരാൾക്ക് 'ജീവൻ നഷ്ടപെടാൻ പോകുന്നു! ഇടക്ക് അറിയാതെ വയറിൽ തടവി നോക്കി......


രാധേച്ചിയാണ് അയാളേ കുറിച്ച് കൂടുതൽ വിവരം തന്നത് ഒറ്റയാനാണ്..... സ്വന്തമ്മന്ന് പറയാൻ  ആരുമില്ലത്രെ!  


 അയാളേ വീണ്ട് എടുക്കണം ! 


ഇതിനിടയിൽ മോഹനേട്ടൻ വന്നിരുന്നു..... അക്കൗണ്ടിൽ ഒരു ദിവസം കൊണ്ട് വന്ന പണം വാർത്തയായിരുന്നു!


ജാനു വേച്ചിയാണ്  ആ വാർത്ത കൊണ്ട് വന്നത്...... അയാൾ മരിച്ചു...... ശരീരം മെഡിക്കൽ കോളേജിനു  ധാനം ചെയ്യാൻ അയാൾ സമ്മതപത്രം ഒപ്പിട്ടിരുന്നത്രെ!


അടുത്ത ബന്ധുവിൻ്റെ കോളത്തിൽ സീതയുടെ പേരാണ് അയാൾ എഴുതി ചേർത്തിരിക്കുന്നത്രെ!


ജാനുവേടത്തി  കൗതകത്തോടെ ചോദിച്ചു!


"മോൾ അറിയുമോ അയാളെ?


" ഉം"


ആരാ?


" എൻ്റെ സ്വന്തം കരൾ "