16/02/2021

കൊറോണ വിഹ്വലതകളിലൂടെ......

 കൊറോണ വിഹ്വലതകളിലൂടെ......


ഒരു വ്യാഴച്ച ഉച്ചയോടെയാണ് വയറ് വേദനയുടെ രൂപത്തിൽ കൊറോണ എന്നെ തേടി വന്നത്, രണ്ട് ദിവസത്തിനു ശേഷം കൂടിയത് കൊണ്ട് ഡോക്ടറെ കണ്ടു..... എൻ്റെ ഇൻഫോർമേഷൻ്റെ പരിമിതികൊണ്ടായിരിക്കണം ഡോക്ടർക്ക് മനസിലായില്ലന്ന് തോന്നുന്നു ..... 


നാല് ദിവസത്തിനു ശേഷമാണ് കോവി ഡാണന്ന് തിരിച്ചറിഞ്ഞത്..... റൂം മേറ്റ്  സാരമില്ലന്ന്  പറയാൻ ശ്രമിച്ചു.... ഞാനും അങ്ങനെ വിശ്വസിച്ചു!' കോറോണ വ്യാജനാണന്ന വാട്ട്സ്  ആപ് സന്ദേശം ശരിയാണന്ന്  ഞാനും പറയാൻ തുടങ്ങി......


 അടുത്ത ദിവസം ഹെൽത്ത് ഡിപാർട്ട് മെൻ്റ് വീട്ടിലോട്ട് വണ്ടി അയച്ചു..... ഞാൻ വർസാനിലേ കോവിഡ് സെൻ്ററിൽ  അഡ്മിറ്റായി....


എന്നെ  ഞെട്ടിച്ച് കൊണ്ട് എൻ്റെ സഹമുറിയൻ്റെ ശ്വാസം തടസം  തീവ്രമായി.... ഓകസിജൻ സിലിണ്ടറുമായി യന്ത്രമനുഷ്യരെ പോലേയുള്ള നേഴ്സ്മാർ റൂമീൽ ഓടിനടന്നു...... അയാൾ ഇടക്ക് ചോര ചർദ്ദിച്ചു...... സൗമ്യമോളേ യെന്ന് വിളിച്ചു..... അയാൾ വിതുമ്പി..... ഒരു പക്ഷേ അയാളുടെ മകൾ ആയിരിക്കാം അല്ലങ്കിൽ ഭാര്യ.....

രാത്രിയുടെ നിശബ്ദയിൽ ശബ്ദമില്ലാതെ ആമ്പുലൻസ് വന്ന് നിക്കുന്നത് കണ്ടു.....


ഒരു ദിവസം അയാളെ കാണാതെയായി.... അയാളുടെ  സ്ഥിതി എന്തായന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു...... എന്നാൽ നേർസ്‌  വളരെ നിസാരമായി പരിഗണിച്ചു.....


"ഓ എന്തോരം ആള് വരുന്നു..... എന്തോരം ആള് പോകുന്നു...... "


പ്രതിക്ഷേധിക്കാൻ ഇടമില്ലാത്തത് കൊണ്ട്:- ഞാൻ സ്വയം ഞെരിഞ് അമർന്നു......


രണ്ട് ദിവസം കഴിഞ് കാണണം, എൻ്റെ നാക്ക് കേവലം ഒരു മാംസ കഷണമായി പോലേ മാറ്റപെട്ടു.....


 ഒന്നിനും രുചിയില്ല!

ശക്തമായ വയറിളക്കവും പനിയും ശ്വാസതടസവും പുറകേയെത്തി.....

വർസാനിലേ മരുഭൂമിയിലേക്ക് ഞാൻ തുറിച്ച് നോക്കി......


ആരോരും ഇല്ലാതെ കബന്ധങ്ങൾ വലിച്ച് കൊണ്ട് പോകുന്ന യന്ത്രമനുഷ്യരേ പോലേയുള്ള ആരോഗ്യ പ്രവർകർ എൻ്റെ കിനാകളിൽ ഇടം പിടിച്ചു......


പാണ്ടൻ നായക്ക് പണ്ടത്തേ പോലേ ശൗരി മില്ലന്ന് എഴുതിയ  കുഞ്ചൻ നമ്പ്യാർ പേ വിഷയേറ്റാണ് മരിച്ചതെന്ന  കഥ എന്നെ ഭയപ്പെടുത്തി!


ആവർത്തനങ്ങൾ  എന്ന എൻ്റെ ഒരു കഥയുണ്ട് ,കോവിഡ് പിടിച്ച് അനാഥനായി മരുഭൂമിയിൽ കബറടക്കം  ചെയ്യപ്പെടുമെന്ന പ്രവാസിയുടെ കഥ!


ആരോടും പറഞ്ഞിട്ട് കാര്യമില്ല കോവിഡ് രോഗിയുടെ അടുത്ത് വരാൻ ' ആർക്കും കഴിയില്ല! ആരോടെങ്കിലും പറഞ്ഞേ തീരു ആരോട്?


ഉമ്മയോട് പറയാൻ കഴിയില്ല!


ഭാര്യയോടും ഏതാണ്ട് അങ്ങനെ തന്നെ......


അനിയനോട് വാർത്ത പറഞപ്പോൾ നെടുവീർപ്പ് ഉയർന്നത് ഞാൻ അറിഞ്ഞു......


" സാരമില്ല......."


 ഈ വാക്ക്  എന്നെ വീണ്ടും ഭയപെടുത്തി കൊണ്ടിരുന്നു!


ഒരോ മനുഷ്യൻ്റെയും ജീവിതത്തിൽ ഒരു സഹായിയേ ദൈവം വെച്ചിട്ടുണ്ട്! എൻ്റെ എഴുത്ത് മുതൽ ഗൾഫ് ജീവിതം വരെ ഒരാളുമായി  ബന്ധമുണ്ട്, എൻ്റെ ഹീറോയും ഞങ്ങളുടെ ഷെൽട്ടറും ആയ  എൻ്റെ അമ്മാവൻ.........

ഞാൻ ആദ്യം വായിച്ച പുസ്തകം മാമ പോലീസ്  ട്രെയ്നിംഗ് കാലത്ത് കൊണ്ട് വന്ന ഈസോപ്പ് കഥകൾ ആണ് ! കുട്ടികൾക്ക് വായിക്കാവുന്ന വിധത്തിൽ വലിയ  മനോഹര അക്ഷരത്തിൽ കറുത്ത ബൈൻ്റ് ചെയ്ത  വലിയ പുസ്തകം!


ആ പുസ്തകത്തിൽ നിന്നാണ്   ബാലരമയിലേക്കും...... പൂമ്പാറ്റയിലേക്കും വായന മാറിയത്, പിന്നീട് എം ട്ടി യിലേക്കും, ബഷീറിലേക്കും, പുനത്തിലേക്കും മുകന്ദനിലേക്കും etc.... പറിച്ചു നടുകയായിരുന്നു


 മുഹമ്മദിനോട് പറഞ്ഞോ? എന്ന് ചോദിക്കുന്ന വാപ്പയും, അവനോട് ഒന്ന് പറയാമിയിരുന്നല്ലെ എന്ന് ചോദിക്കുന്ന ഉമ്മയും ! ഞങ്ങളുടെ എല്ലാം ഷെൽട്ടർ ആണ് മാമ..... എല്ലാ വിഷയങ്ങൾക്കും പരിഹാരമുള്ള  മാമ! ജീവിതത്തിലേ ചെറിയ പ്രശ്നമുതൽ വലിയ പ്രശ്നം വരെ മാമ പരിഹരിക്കും എന്നത് ഒരു വിശ്വാസമല്ല ഇന്ന് വരെ തെറ്റാത്ത ഉറപ്പാണ്!'


ജീവിതത്തിൽ ആദ്യമായി മാമ ഇടപെടുത്തേണ്ട എന്ന് കരുതിയ ഒരു പ്രതിസന്ധി കോവിഡ്! എന്ന വൈറൽ ഫീവർ!


എൻ്റെ ശ്വാസം മുട്ടലും പേ കിനാകളും കൂടി വന്നു! ഒരു കിനാവിനേ കുറിച്ച് പറയാം.....


എന്നെ കുട്ടിയായിരിക്കുമ്പോൾ മാമ തോളിൽ വെച്ച് നെൽവയലിൻ നടുവിലൂടെ കോച്ചാലി പാലം വഴി മാമയുടെ  വീട്ടിലേക്ക് കൊണ്ടു പോകുമായിരിന്നു...... ഒരു കുട്ടി എന്ന നിലയിൽ ആ യാത്ര ഞാൻ ആസ്വദിചിരിക്കണം! അത് കൊണ്ട് ആ യിരിക്കണം മസ്തിഷ്ക്കത്തിൽ ആ ഓർമകൾ അള്ളി പിടിച്ചിരിക്കുന്നത് പാടത്ത് കൂടി ചിരിച്ച് യാത്ര ചെയ്യുന്ന  ആ കുട്ടി കിനാവിൽ ഇടം പിടിച്ചത്!..... പെട്ടന്ന് ഞാൻ  ഞെട്ടിയുണർന്നു! ഞാൻ വിയർത്തു ഒലിച്ചു! എൻ്റെ സ്വപ്നത്തിൽ ഒരു ട്ടിസ്റ്റ് സംഭവിച്ചിരിക്കുന്നു...... തോളിൽ സഞ്ചരിക്കുന്ന കുട്ടിക്ക് ജീവനില്ല! വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കബന്ധം മാത്രം.......


രാത്രിയുടെ ഏതോ യാമങ്ങളിൽ എൻ്റെ കിനാകൾ മാറിമറിഞ്ഞു! തിളങ്ങുന്ന കണ്ണുകളും ഉയർന്ന നാസികയും, ഭംഗിയുള്ള ബുൾഗാനും ,അതിലും മനോഹരമായ കഷണ്ടിയുള്ള തൈസീർ സാഹിബ് ! 


ഞാൻ അടുത്ത ചേർന്ന ഓൺലൈൻ ഖുർ ആൻ ക്ലാസ്സിലെ അധ്യാപകൻ! 


എല്ലാം പടച്ചവൻ്റെ അനുഗ്രഹമാണന്ന ഖുർ ആൻ്റ് സന്ദേശം  അദ്ദേഹത്തിൻ്റെ ഗംഭീര ശബ്ദത്തിൽ എൻ്റെ മസ്തിഷ്കത്തിൽ ഓളങ്ങൾ സൃഷ്ടിച്ചു! 


രോഗിയുടെ വേദന പോലും അവൻ്റെ പാപമോചനത്തിനു കാരണമാകുമെത്രെ!

ഒരു മനുഷ്യനും അവന് താങ്ങാൻ വയ്യാത്ത പരീക്ഷണങ്ങൾ ഏർപ്പെടുത്തില്ലത്രെ!

സൂറത്ത് റഹ്മാൻ അദ്ദേഹം പഠിപ്പിക്കുമ്പോൾ റബ്ബ് മനുഷ്യർക്ക് ചെയ്ത  അനുഗ്രഹങ്ങൾ വിവരിക്കുന്നത് എൻ്റെ മനസിലൂടെ  ഒരു ചെറു കാറ്റ്  പോലേ കടന്ന് പോയി!


 ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി!


രോഗം വന്നപ്പോൾ  ചികിത്സ കിട്ടിയില്ലേ?


താമസിക്കാൻ ഇടം കിട്ടിയില്ലേ?


ഏറ്റവും നല്ല ഭക്ഷണം കിട്ടിയില്ലേ?


എൻ്റെ ടെൻഷൻ എവിടെയോ പോയി മറഞ്ഞൂ......

ഞാൻ ഒരു സംരക്ഷൻ്റെ കീഴിൽ ആണന്ന് ഉറപ്പ് വന്നു!


എൻ്റെ പ്രയാസങ്ങളിൽ മാമ വഴി സഹായിച്ച റബ്ബ് ഇവിടെയും എന്നെ സഹായിക്കും എന്ന് ഉറപ്പായി.......


സമയം പ്രഭാതത്തോട് അടുക്കുന്നു.....

ഞാൻ വുളുവിടുത്ത് നമസ്കരിക്കാൻ കയറി......


പെട്ടന്ന് എൻ്റെ നാക്കിലൂടെ മിന്നൽ പോലേ പുളിരസം കടന്ന് പോയി.....

എൻ്റെ പ്രിയ സുഹൃത്ത് ഷാജിബായ് കൊടുത്ത അയച്ച ഓറഞ്ച് ഒന്നു ഞാൻ എടുത്ത് രുചിച്ച് നോക്കി!


അൽഹംദുലില്ലാഹ്! 


പടച്ചവൻ്റെ ഏറ്റവും വലിയ  അനുഗ്രഹങ്ങളിൽ ഒന്നായ രുചി എനിക്ക് തിരിച്ച് തന്നിരിക്കുന്നു!


 വാട്ട്സ് ആപ്പിൽ ഖുർ ആൻ പരീക്ഷയിൽ ഞാൻ രണ്ടാം സമ്മാനം നേടിയ  മൊമെൻ്റ് യുടെ പടം..... ഈ അവസ്ഥയിൽ നേരിട്ട് തരാൻ കഴിയില്ലന്ന ക്ഷമാപാണവും!


ഖുർ ആനിൽ 31 തവണ ആവർത്തിച്ച ആയത്ത് തഹ്സീർ സാഹിബിൻ്റെ മനോഹര ശബ്ദത്തിൽ മൊബൈലിൽ നിന്ന് ചെറു ഓളം പോലേ  അപ്പോൾ റൂമിൽ ഒഴുകി  നടന്നിരുന്നു


فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ


"അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക."


No comments:

Post a Comment