27/07/2023

ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!



ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!


ഒരു കമ്മ്യൂസിറ്റ് നേതാവിൻ്റെ പ്രസിദ്ധമായ ഡയലോഗ് ഉണ്ട് "വെളിയാഴ്ച്ചപോലേയുള്ള ഒരു ദിവസം കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടായിരുന്നങ്കിൽ ലോകം മുഴുവൻ കമ്യൂണിസം  പ്രചരിക്കുമായിരുന്നു വെന്ന് " അന്ന് അത് ഒരു അതിശയോക്തിയായാണ് തോന്നിയത് ! ഇന്നലെ എൻ്റെ ജേഷ്ഠ സഹോദരൻ നസീർക്ക ഒരു വോയ്സ് ക്ലിപ്പും വീഡിയോ ക്ലിപ്പ് അയച്ച് തന്നപ്പോൾ ഞാൻ ഈ ഡയലോഗ് വീണ്ടും ഓർത്തു! സാധാരണക്കാരനായ ഒരു അഡ്വക്കേറ്റ്  താൻ മലയാളം കുത്തുബയിൽ നിന്ന് ആർജിച്ച ജ്ഞാനം  ഉപയോഗിച്ച് തൻ്റെ സുഹൃത്തുകൾക്ക് ഇടയക്ക് പ്രസംഗിക്കുകയാണ്, ഒരു മത പണ്ഡിതനാണോ എന്ന് ആരും സംശയിച്ച് പോകുന്ന ആഴത്തിലുള്ള പ്രസംഗം, വാസ്തവത്തിൽ മതപണ്ഡിതന് നാം ഒരു രൂപവും ഭാവവും യൂണിഫോം ഒക്കെ കൽപ്പിച്ച് കൊടുത്തത് കൊണ്ടാണ് മതപണ്ഡിതനാണോ എന്ന സാങ്കേതികമായ സംശയം ഉന്നയിക്കപെടുന്നത് വാസ്തവത്തിൽ അദ്ദേഹം ഒരു ജ്ഞാനിയോ, പണ്ഡിതനോ എന്നത് നിസംസംശയം പറയാൻ  കഴിയും! എന്നാൽ ജ്ഞാനം പകർന്ന് കൊടുക്കാനുള്ള കഴിവ് മതപരമായ മേഖലയിൽ മാത്രമല്ല അദ്ദേഹത്തിൻ്റെ പ്രൊഫഷനായ നിയമവൃത്തിയിലും കാണാം!

നിയമവൃത്തത്തിൻ്റെ നൂലാമാലകളും ,ജ്യൂഡിഷറിയുടെ പ്രാധാന്യവും  ചില ചെറിയ ഉദാഹരണങ്ങൾ വഴി സാധാരണ കാരൻ്റെ മനസിലേക്ക് ആണിയടിച്ച് പോലേ തറക്കുന്നത് ആ പ്രസംഗം കേൾക്കുന്നവർക്ക് ഒറ്റയടിക്ക് ബോധ്യമാവും! ഉദാഹരണം രണ്ട് മത്സ്യതൊഴിലാളികൾക്ക് വേണ്ടിയും, ഫ്ലാറ്റ് തകർക്കാൻ ഉള്ള കോടതിയുടെ ഉത്തരവും ഋജുരേഖയിൽകൊണ്ട് വന്ന് അദ്ദേഹം ആർക്കും മനസിലാവുന്ന രീതിയിൽ കൃത്യമായി വിശദികരിക്കുന്നുണ്ട്! ആയത്തുകളും ,ഹദീസുകളും ഇത്തരത്തിൽ രണ്ട് വരി കൊണ്ടും മൂന്ന് വരി കൊണ്ടും ആളുകൾക്ക് ആഴത്തിൽ ഇറങ്ങുന്ന രീതിയിൽ പകർന്ന് വെച്ചിട്ടുണ്ടന്ന് നിരീക്ഷണ പാടവത്തോടെ പ്രസംഗം കേൾക്കുന്ന ആർക്കും ഒരു മിനിറ്റ് കൊണ്ട് ബോധ്യമാവും!

എന്തായാലും ഈ സമുദായത്തിനും സമൂഹത്തിനും പ്രയോജനപെടേണ്ട  അദ്ദേഹം അകാലത്തിൽ പടച്ചവൻ്റെ വിളിക്ക്  ഉത്തരം നൽകി എന്നത് ഖേതകരമാണ്! വാസ്തവത്തിൽ അകാലം എന്ന ഒരു സംജ്ഞ മരണത്തിൻ്റെ കാര്യത്തിൽ ഇല്ല! അള്ളാഹു ഉദ്ദേശിക്കുന്ന കാലത്ത് ഒരോ ജീവജാലവും തിരിച്ച് നടക്കേണ്ടതുണ്ട്! ഷാനാവാസ് സാഹിബിനെ പോലേ വാക്കുകൾ കൊണ്ട് അമ്മാനം ആടാൻ അറിയാത്തത് കൊണ്ട് പകർന്ന് കിട്ടിയ " അകാലം" ഉപയോഗിക്കുന്നു എന്ന് മാത്രം...... 


സസ്സ്നേഹം യുസഫ് കണ്ണെഴുത്ത്