08/12/2013

ആതിരയുടെ നിറം........

A police official explaining rehabilitation measures to a woman involved
in begging at Central bus stand in the city. Photo: M. Srinath


നഗരം  നെരിപോട് പോലെയായിരിക്കുന്നു!!!!! ദുഷ്ട്ട ജനം പെരുകുമ്പോള്‍ നഗരത്തിനു തീപിടിക്കുമെത്രേ!! നഗരത്തിലുടെ കറങ്ങുന്ന  കിരാതന്‍മാരെ നോക്കി സൂര്യഭഗവാന്‍ പ്രകാശം കൊണ്ട്ശരം പെയ്തുകൊണ്ടിരുന്നു. ഓരോ രശ്മി നഗരത്തില്‍ പതികുമ്പോഴും, മനുഷ്യര്‍ വേഗതകൂട്ടി പ്രകാശ ശരങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമ്മിച്ചു,സമയചക്രത്തില്‍ തിരിച്ചുകൊണ്ട് സുര്യന്‍ സമയ ദൈര്‍ഘ്യം പിന്നെയും  കുറച്ചു... കമ്പൂട്ടെര്‍ മൊബൈല്‍, എക്സ്പ്രസ്സ്‌ ഹൈവേ മുതലായവ ഉപയോഗിച്ച് സമയത്തെ തോല്‍പ്പിക്കാന്‍ മനുഷ്യന്‍ വീണ്ടും പരിശ്രമിച്ചു കൊണ്ടിരുന്നു.....സമയചക്രം തേഞ്ഞതുകൊണ്ടാണന്ന് അറിയില്ല.ഭൌമപാളികള്‍ക്ക്‌ തുളവീണു.....അള്‍ട്രാവയലറ്റ് രശ്മികളും വിഷവാതങ്ങളും ഭൂമിയിലേക്ക്‌ അരിച്ച് ഇറങ്ങി......., ശത്രു തോല്‍ക്കുന്നുവെന്ന് തിരിച്ച അറിഞ്ഞ ദൈവം അട്ടഹസിക്കാന്‍ തുടങ്ങി അത് മിന്നലായും തിയ്യായും ഭൂമിയിലേക്ക്‌ ഒഴുകി.....

അയാള്‍ വെട്ടിവിയര്‍ത്തു....സമയം പത്ത്കഴിഞ്ഞിട്ടേയുള്ളൂ എന്നിട്ടും എന്തേ  ഇത്ര ചുട്! അയാള്‍ വിയര്‍ത്ത് ഒഴുകാന്‍ തുടങ്ങി.... ആളുകള്‍ മോട്ടോര്‍ സൈക്കിളും കാറും ഉപയോഗിച്ച് ചീറിപായുന്നു...വിലയേറിയ ജീന്‍സ് ധരിച്ചവര്‍  ചുരിദാറും ചോളിയും ധരിച്ചവര്‍“ ആളുകള്‍ എന്തിനാണ് ഇടയ്ക്ക് തൊട്ട് നക്കുന്നത്” ഇന്നലെ അമ്മ ചോദിച്ചത് അയാള്‍ ഓര്‍ത്തു പ്രായവും കാലവും അമ്മയുടെ കാഴ്ചയും ത്വക്കും കേട്വരുത്തിയിരിക്കുന്നു. അത് പുതുയുഗത്തിന്റെ ഫോണ്‍ ആണ് എന്ന് അമ്മയെ പറഞ്ഞ് മനസിലാക്കാന്‍ പിന്നെയും സമയം എടുത്തു.....
 നഗര ഹൃദയത്തിലേക്ക് പ്രവേശിക്കാറായിരിക്കുന്നു... വേഗത്തില്‍ നടക്കണമെന്ന്  തന്നെയാണ് ഡോക്ടറുടെ നിര്‍ദേശം....വിയര്‍ത്ത് ഒഴുകണമെത്രേ!! ഉള്ളിലുള്ളത് പുറത്തേക്കു തള്ളാന്‍ മടിയില്ലാത്ത മനുഷ്യരേ  ഓര്‍മ്മപെടുത്തിക്കൊണ്ട് മാല്യന്നങ്ങള്‍ പുറത്തേക്കു വലിച്ച് എറിഞ്ഞിരിക്കുന്നു, ചിലര്‍ എന്ത് തന്നെയായാലും പുറത്തേക്കു എറിയു എന്ന വാശിയില്‍ ആണ്ന്ന് തോന്നുന്നു
ചിലിയടത് കച്ചറ ഡ്രം നിറഞ്ഞു പുറത്തേക്കു ഒഴുകിയിരിക്കുന്നു.  അന്ന് അടിച്ച ഫെര്‍ഫൂമിന്റെ മണവും ആ കച്ചറ മണവും ചേര്‍ന്ന് ഒരു ഉളുമ്പ് മണം  അന്തരീക്ഷത്തില്‍ പരന്നു ഒഴുകി... അതിനിടയില്‍ കുറെ മനുഷ്യര്‍, മുടി ജഡപിടിച്ചവര്‍,പല്ല് തെക്കാത്തവര്‍, കൈ ഇല്ലാത്തവര്‍ കരിക്കട്ടയെക്കാളും കറുത്ത് പോയവര്‍..മനുഷ്യരാണ്ന്ന്‍  എന്ന് അറിയിക്കാന്‍ എന്നപോലെ പാകമാകാത്ത ഉടയാടകള്‍ അവര്‍ വാരിച്ചുറ്റിയിരിക്കുന്നു, അമ്പലത്തിലേക്കും പള്ളിയിലേക്കും പോക്കുന്നവര്‍ അവരെ തട്ടി അശുദ്ധി ആവാതിരിക്കാന്‍,അവരെ തെറിപറഞ്ഞ് അകത്തി നിര്‍ത്തി,ചിലര്‍ അസഹ്യതോടെ നാണയ തുട്ടുകള്‍ അവര്‍ക്ക് നേരെ വലിച്ച് എറിഞ്ഞു....അങ്ങനെ എറിയുമ്പോഴും പുണ്യം...പുണ്യം എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.....

കൂട്ടത്തില്‍ ഒരു കുട്ടിയെ  പെട്ടന്നാണ് അയാള്‍ ശ്രദ്ദിച്ചത്‌, വെളുത്ത ഒരു കുട്ടി മുഖത്തു എന്തൊക്കയോ വിളിച്ചു പറയുന്നമാതിരി തേജസ് തത്തികളിക്കുന്നു, നല്ല ഉടയാടകള്‍ ധരിച്രിക്കുന്നു,  ആതിരയുടെ അതെ മുഖചായ ഇന്നലെ അനുകുട്ടി പറഞ്ഞത്   ഓര്‍ത്തു” നമ്മുടെ ആതിരമോളുടെപോലെ ഇന്നലെ ഒരു കുട്ടി, കുപ്പിയും പാട്ടയും പറക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു ഞാന്‍ അവര്‍ക്ക് ആതിര മോളുടെ പുതിയ ഉടുപ്പും ഷൂം കൊടുത്തു.... ഇനി അത് സൂക്ഷിച്ച് വെച്ചിട്ട് എന്തിനാ..... അനുകുട്ടിയുടെ ശബ്ദം ഇടറുന്നത് ഞാന്‍ അറിഞ്ഞു..എന്തിനാണ് ഇവള്‍ അവളെ ഇടയ്ക്ക് ഇടയ്ക്ക് ഓര്‍മിപ്പിക്കുന്നത്‌..... ഇന്നലെ അവളുടെ മുന്നാം ചരമ വാര്‍ഷികമായിരുന്ന കാര്യം അയാള്‍ മറക്കാന്‍ ശ്രമ്മിച്ചു......

പെട്ടന്ന് അയാള്‍ കുട്ടിയെ സൂക്ഷിച്ച് നോക്കാന്‍ തുടങ്ങി.... തന്‍റെ മകളുടെ പുനര്‍ജ്ജന്മംപോലെ, അവളുടെ കൈകള്‍, കാലുകള്‍ നടത്തം പോലും... അതേപോലെ പകര്‍ത്തി വെച്ചിരിക്കുന്നു.  തലേദിവസം കണ്ട  ഒരു വാര്‍ത്ത‍ അയാളുടെ മനസിലേക്ക് ഇരച്ച് കയറി.... കുട്ടിയെ തട്ടികൊണ്ട് വന്നതായിരിക്കുമോ... കൈയും കാലും തലിയോടിച്ചു.....ഹോ.....

എന്താ സര്‍.... ആ കുട്ടി അയാള്‍ കൈചൂണ്ടി...... വാര്‍ത്ത ചുണ്ട്കളില്‍ നിന്ന് ചുണ്ടുകളിലേക്ക്‌ കൈമാറി ജനകൂട്ടം നാടോടികള്‍ക്കും ചുറ്റുംകൂടി..അപകടം മണത്തു അറിഞ്ഞ അവര്‍ കലപില കൂട്ടി!!!
പോലീസിനെ വിളിസാറേ....കള്ളകൂട്ടങ്ങള്‍ ആണ് ഇവ....പണ്ട് ചട്ടി മോന്തേ വേണ്ടിയിരുന്നുള്ളൂ ഇപ്പൊ ഉമ്മറത്ത്‌ ഇരിക്കുന്ന കിടാങ്ങളെയാണ് വേണ്ടത്... കൂട്ടത്തില്‍ അല്‍പ്പസ്വല്‍പ്പം തമിഴ് അറിയുന്നവര്‍ നേതാവാന്‍ ശ്രമ്മം തുടങ്ങി. പോലീസ് വണ്ടി ഒരു ഹുങ്കാര ശബ്ദത്തോടെ വന്നു നിന്നു... ഹെഡ് കോണ്‍സ്റ്റബിള്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പോലെ വന്നിറങ്ങി...അയാള്‍   കുട്ടികളെയും പിടിച്ച്  പേടിച്ചു പതുങ്ങി നില്‍ക്കുന്ന തള്ളയെ നോക്കി കണ്ണ്‍രുട്ടി!! ക്ഷീണിച്ചു പേക്കോലമായ അവരുടെ കണ്ണില്‍ ഒരു മഹാവിപത്തിന്‍റെ പെരുമ്പറയടിച്ചു. ആരോകൊടുത്ത അവിടെയും ഇവിടെയും കീറലുള്ള ഒരു വലിയ റൌക അവരുടെമേല്‍ നനഞ്ഞ പതാക പോലെ ഒട്ടി കിടന്നിരുന്നു... വെത്തിലകറപിടിച്ച ചുണ്ടും പല്ലുകളും ഭയംകൊണ്ട് കൂട്ടിയിടിച്ചിരുന്നു......
 നിങ്ങള്‍ ഈ കുളന്തയെ എന്ന ഊരില്‍ നിന്ന് തട്ടിയെടുത്തു?
ഞങ്ങള്‍ അങ്ങനത്ത ആളല്ല തംബ്രാ.... ഇത് എന്‍റെ പേത്തിച്ചിയാണ് ഏമാനേ..
പേത്തിച്ചി??
 എന്‍റെ മഹളുടെ കുളന്തയാണ്.....
 കുളന്തക്ക്  എങ്ങനയാടി പുവന്‍ പളം പോലെയിരിക്കുന്നത്
ലത്..... ലവളെ....പിഴച്ചുപെറ്റതാണ് ഏമാനേ...
ചുറ്റും കൂട്ടചിരി മുഴങ്ങി....
പിഴക്കല്‍ നാടോടികള്‍ക്ക് ഇടയില്‍  എന്നപോലെ നാട്ടുക്കാര്‍ കാതുകൂര്‍പ്പിച്ചു...
എവിടെ നിന്‍റെ മകള്‍
അവള്‍ കുപ്പിയും പായയും പറക്കാന്‍ പോയിരിക്കുകയാണ് ഏമാനേ... ഇപ്പൊ വരും....
ജനം പിന്നെയും നിറഞ്ഞുകൊണ്ടിരുന്നു..... മാലപറിക്കല്‍....പോക്കറ്റടി അവരുടെ ഭാവനക്ക് അനുസരിച്ച് കഥകള്‍ പരന്നു.... ചാനലുക്കാര്‍ എക്സ്ക്ലുസിവ് ന്യൂസ്‌ ലഭിച്ചപോലെ ക്യാമറ അവര്‍ക്ക് നേരെ തിരിച്ചു... മൊബൈല്‍  ആകാശത്തേക്ക് ഉയര്‍ന്ന്‍ നിന്നു....നാളെഫേസ് ബുക്കില്‍ ഇത്  എങ്ങനെപോസ്റ്റ്‌ ചെയ്യാന്‍ കഴിയും. എത്ര ലൈക്‌കിട്ടും എന്ന ചിന്തയില്‍ ചെറുപ്പക്കാര്‍ വിഷ്ണരായി!!
എണ്ണകറുപ്പുള്ള പെണ്‍കുട്ടി എവിടെന്നോ ഹാജരാക്കപെട്ടു!!! കൈല്‍ അന്ന് കിട്ടിയ കുപ്പിയും പാട്ടയും അടക്കിപിടിച്ചിരുന്നു.... “എന്തൊരു ചരക്ക്” മുമ്പില്‍ ഇരുന്ന ചെറുപ്പകാരന് നിയന്ത്രണം പോയി..... ആളുകള്‍ കണ്ണുകള്‍കൊണ്ട് അവളെകൊത്തിപറിക്കാന്‍ തുടങ്ങി....
ഒരു നിമിഷം അയാളുടെ ചിന്തയില്‍ ഒരു മഹാസ്ഫോടനം ഉണ്ടായി.... ആ മുഖം മെല്ലെ മെല്ലെ അയാളുടെ മനസിലേക്ക് ആഴ്ന്നു ഇറങ്ങി.... ആരങ്കിലും തന്നെ ശ്രദ്ദിക്കുന്നുണ്ടോ.... അയാള്‍ ചുറ്റും നോക്കി.....
 അപ്രതീക്ഷമായ പണിമുടക്കാണ് അയാളെ അന്ന് വീട്ടില്‍ തളച്ചത്,  എന്തൊരു നാശം പിടിച്ചമഴ തണുത്ത കാറ്റ് ജുബ്ബക്ക് ഇടയിലൂടെ തുളച്ചു കയറുന്നു... അനു ഉണ്ടായിരുന്നങ്കില്‍...... കെട്ടിപിടിച്ചു ഇരിക്കാന്‍ എന്ത് സുഖമായിരിക്കും... അവളുടെ യൂണിയന്‍ പണിമുടക്കില്‍ ഇല്ലത്രെ പോയെ തീരു.... എന്ന് അവള്‍.... ജനല്‍ ഒന്ന് കാറ്റില്‍ ഉലഞ്ഞു ശക്തമായി അടഞ്ഞു...
“ അമ്മാ കുപ്പി പാട്ടയുണ്ടോ.... പുറത്ത് ഒരു സ്ത്രീ ശബ്ദം..... നാശം ഇവറ്റകള്‍ക്ക്  കാറ്റും മഴയും ഒന്നുമില്ലേ.... ഇല്ലയെന്നു പറയാന്‍ വാതില്‍ തുറന്നതാണ്..... പക്ഷെ.....പുറത്ത് എണ്ണ കറുപ്പുള്ള പാവാടയും ബ്ലൌസും..  ധരിച്ച തമിഴത്തി...  മനോഹരമായ അവളുടെ പല്ലുകള്‍ വെത്തില ചുവപ്പില്‍ കിടന്നു തിളങ്ങുന്നു..... അവളുട കീറിയ ബ്ലവ്സിന്‍റെ   തുളകളിലുടെ അയാള്‍ തുറിച്ച് നോക്കി,  ചാറ്റല്‍മഴ വെള്ളം അവളുടെ  തലയിലൂടെ ഇറ്റ് വീഴുന്നു, അത് അവളുടെ കഴുത്തിലെ ചേറിനെ കൈവഴിപോലെ പിരിച്ച്കൊണ്ട് അവളുടെ മുലകള്‍ക്ക് ഇടയിലേക്ക് ആഴ്ന്നു ഇറങ്ങുന്നു..... കുപ്പി പറക്കുന്നതിനുള്ള സൌകരിതിന് വേണ്ടി പാവാട അരയുടെ ഒപ്പം ഉയര്‍ത്തിവെച്ചിരിക്കുന്നു....പച്ച ഞെരമ്പുകള് കാലുകളില്‍ വള്ളി പടര്‍പ്പുപോലെ... തന്‍റെ നോട്ടം കണ്ടിട്ട് ആകാം അവള്‍ പാവാടയുടെ കുത്ത് അഴിച്ചു വിട്ടു
 കുപ്പി, പഴയ പാത്രം ഉണ്ടൊ സാറേ?
അകത്തേക്ക് വരൂ....  അയാളുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു....
അവള്‍ക്കുപുറകില്‍ വാതില്‍ ശക്ക്തമായി അടഞ്ഞു....കുപ്പിയും പത്രവും ചിതറുന്ന ശബ്ദം....പിന്നെയെത് ഒരു തേങ്ങലും മുരളച്ചയുമായി മാറി.......
 ആളുകള്‍ പിന്നേയും വര്‍ദ്ധിച്ചിരിക്കുന്നു..... നിന്‍റെ കുട്ടിയാണ്ന്ന് വല്ല തെളിവ് ഉണ്ടൊ.... ഹെഡ് കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്യല്‍ ആവര്‍ത്തിച്ചു....അവള്‍ തന്‍റെ തകരപെട്ടി  വലിച്ച് എടുത്തു, കുറ്റിയും കൊളുത്തും ഇല്ലാത്ത അത് നെടുകെ പിളര്‍ന്നു. തമിഴ്നാട്ടിലെ ഏതോ സര്‍ക്കാര്‍ ആശ്പ്ത്രിയിലെ ബില്ലുകള്‍ അവള്‍ പുറത്തേക്കു വാരി വലിച്ച് ഇട്ടു.  അവള്‍ വല്ലാതെ വിറക്കുന്നണ്ടായിരുന്നു....എന്‍റെ കുളന്ത....എന്‍റെ കുളന്ത... അവള്‍ ചീറി കരഞ്ഞു...പോലീസ്ക്കാരന്റെ ചെങ്കണ്ണ് അവള്‍ക്ക് ചുറ്റും വട്ടം ചുറ്റി.. അയാളുടെ ചിറിയിലുടെ ഉമിനീര്‍ ഒലിച്ചു ഇറങ്ങി!!!
 “ കൂടുതല്‍ ചോദ്യം ചെയ്യണം”
പരാതിക്കാരന്‍ എവിടെ? പോലീസ്കാരന്‍ വീണ്ടും ഒച്ചയിട്ടു.... ആ ജുബ്ബ ധരിച്ച ആള്‍.... ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി....
അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.... സുര്യരശ്മിക്ക് വീണ്ടും കനംവെച്ചു.... അത് നഗരത്തെ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു....നഗരം പിന്നെയും കാലത്തെ തോല്‍പ്പിച്ചുകൊണ്ടിരുന്നു... വീണ്ടും ഇടിമുഴങ്ങള്‍ മിന്നല്‍ പിണര്‍...................!!!!!11111.....   

03/03/2013

മനുവാദവും ജിഹാദികളും !!!!!൧(ലേഖനം)


ഈ അടുത്തകാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴങ്ങികേള്‍ക്കുന്ന പദമാണ് ജിഹാദും, മനുവാദവും എന്താണ് മനുവാദം, അല്ലങ്കില്‍ ജിഹാദ് എന്ന് ചോദിച്ചാല്‍  ആട്ടുംകാട്ടവും കൂര്‍ക്ക ഉപ്പരിയും കണ്ടാല്‍ കണ്ഫുഷന്‍ ആകുന്ന ഓണ്‍ലൈന്‍ സാമുഹ്യസ്നേഹികള്‍ക്ക് ഒരു പ്രശ്നവും ആയിരുന്നില്ല അവര്‍ തലങ്ങും വിലങ്ങും ഈ പദങ്ങള്‍ ഉപയോഗിച്ച് എതിരാളിയെ വെട്ടിനിരത്തി.... ചിലര്‍ ദേശകൂറ്വരെ ചോദ്യം ചെയ്തു!
ഈ ഒച്ചപാടിലേക്ക് നയിച്ച പ്രധാന സംഭവം ഡോക്ടര്‍ രജികുമാര്‍ നയിച്ച മൂല്യബോധനയാത്രയിലെ ഒരു പദപ്രയോഗം ആയിരുന്നു. എന്താണ് അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം, അല്ലങ്കില്‍ ഈ യാത്രയുടെ ലക്ഷ്യം ഇതൊന്നും ആരും ചര്‍ച്ചക്ക് വെച്ചതായി കണ്ടില്ല പലരും തൂങ്ങിയാടുന്ന ഗര്‍ഭപാത്രവും, ജീന്‍സും ആണ് സ്ത്രീയുടെ ഏറ്റവും വലിയ പ്രശ്നം എന്ന നിലയില്‍ ആണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ചില ബ്ലോഗര്‍മാരക്കട്ടെ നാലും അഞ്ചും പെറ്റ ഓട്ടകാരികളുടെയും ചാട്ടകാരികളുടെയും കളര്‍ ചിത്രം നിരത്തികൊണ്ട് സ്ത്രീയുടെ പ്രജനന കാര്യം ഉയര്‍ത്തിപിടിച്ചു
വാസ്തവത്തില്‍ സ്ത്രീയുടെ മസില്‍ പവറും, പ്രജനന ശേഷിയും, ജീന്‍സും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നോ ഈ യാത്ര? പെണ്ണിന് ഉടുക്കാനും, പെടുക്കാനും കുളിക്കാനും ഭയപെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്,ഒളികാമറയുമായി അവള്‍ക്ക് ചുറ്റും ലോകം നെറ്റ് വര്‍ക്കിലൂടെ ഒളിച്ച് നില്‍ക്കുന്നു,അവളുടെ.പല്ലും നഖവും മുടിയും വരെ ഇന്ന് വില്‍പ്പന ചരക്കാണ് ഏത് പര്‍ദ്ദയിട്ടു മൂടിയിട്ടും അവള്‍ക്ക് രക്ഷയില്ല,പര്‍ദ്ദയിട്ടവരുടെ നഗ്നതെക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വലിയ മാര്‍ക്കെറ്റ്‌ എത്രെ അത്കൊണ്ട്തന്നെ ജന്മനാല്‍ വസ്ത്രം അലര്‍ജിയാണ് എന്ന് പ്രഖ്യാപിച്ചുവരെ പര്‍ദ്ദയിടീച്ചു നിനോന്മാതകള്‍ പ്രദര്‍ശിപ്പിക്കലാണ് ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ് രീതി! ആരെയാണ് അവര്‍ വിശ്വസിക്കുക, അച്ഛനേയും ആങ്ങളെയെപോലും അവര്‍ ഭയപെടെണ്ടിയിരിക്കുന്നു,എപ്പോള്‍ ആണ് ഇവര്‍ ബ്രോക്കെര്‍ മാരുടെ രൂപത്തില്‍ വരുന്നതും എന്നും അറിയില്ല.
എന്നിട്ടും ഈ യാത്രയെ  ജീന്‍സിലും പ്രസവത്തിലും കെട്ടിഇടാന്‍ ഇവിടത്തെ ചാനലുക്ക്കാരനും ഒരു സംഘം ബ്ലോഗര്‍മാര്‍ക്കും കഴിഞ്ഞു, കേട്ടപാതി കേള്‍ക്കാത്ത പാതി സര്‍ക്കാര്‍ കരിമ്പട്ടികായുമായി ചാടിവീണ് ഈ വിവാദം മുളയിലെ നുള്ളി സര്‍ക്കാരിന് ഇപ്പോഴും മുല്യത്തെക്കാള്‍ ഏറെ മുഖം മിനുക്കലാണ് പ്രധാന്യം എന്ന് വെക്തം
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് സുര്യനെല്ലിപെണ്‍കുട്ടി സംഭവം വീണ്ടും വിവാദമായത്. ആയസുകാലം മുഴുവന്‍ പെണ്‍കുട്ടിയായി നില്‍ക്കേണ്ടിവന്ന വെവസ്ഥിയുടെ ബാലിയാടിനു ഈ സ്ത്രീ വിമോചക ബ്ലോഗര്‍മാരില്‍നിന്നും , പത്രക്കാരനില്‍നിന്നും ഭൂരിപക്ഷപിന്തുണ കിട്ടിയില്ല,അവര്‍ വേട്ടക്കാരന് വേണ്ടി തുലിക ചലിപ്പിച്ചു,ധര്‍മ്മരാജന് ഉണ്ടായ മാനസാന്തരം പോലും ഇവര്‍ക്ക് ഉണ്ടായില്ല? അത് ഒരു പീഡനം ആണ് എന്ന് പറയാന്‍ അവര്‍ അറച്ചു, എന്തുകൊണ്ട് അവള്‍ അവരോടപ്പം സിനിമക്ക് പോയി, ഹോസ്പിറ്റലില്‍ പോയി എന്ന വേട്ടക്കാരുടെ ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു, ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന കൌമാര കാരിയേ എല്ലാം തികഞ്ഞവാളായി അവര്‍ ചിത്രീകരിച്ചു
പ്രേമം നടിച്ച ഒരുതന്നെ ഡമ്മിയായി നിര്‍ത്തി വേട്ടക്കാരന്‍ ഇരപിടിച്ചത് പ്രണയ സ്വാതന്ത്ര്യംത്തിനു വേണ്ടി വാശിപ്പിടിക്കുന്നവനും വാലന്‍റൈന്‍ ഡേ ആഘോഷം ആക്കുന്നവനും സമ്മതിച്ച്‌ തന്നില്ല
പ്രണയിനിയുടെ ചേല ഉലിഞ്ഞുട്ട് ഒറ്റക്ലിക്ക്‌ലുടെ   ആയസു കാലം തന്‍റെ അടിമയാക്കുന്ന അഭിനവകാമുകമാരുടെ  ചാണൃക്ക സൂത്രവും അവര്‍ കണ്ടില്ലന്നു നടിച്ചു, പേടിച്ച്‌ അരണ്ട് ഭയവിഹ്വലരായി ഇങ്ങന്നെ അനുസരിക്കേണ്ടി വന്ന എത്ര ജന്മങ്ങള്‍ അവസാനം നീണ്ട് നിരന്ന് കിടക്കുന്ന റെയില്‍വേ ട്രാക്കിലുടെ നടന്നു നീങ്ങിയ കോഴിക്കോട്ടെ  പെണ്‍കുട്ടികളേയും അവര്‍ മറന്നു.രണ്ട് മക്കളെ ഓമനിച്ച് വളര്‍ത്തിയ  മാതാപിതാകളുടെ  നിസാഹായവസ്ഥയും ഗദ്ഗദവും അവര്‍ കണ്ടില്ലെന്നു നടിച്ചു, പിറന്ന നാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന  ഇതേകാരണം കൊണ്ട് ജീവിതം തൂവിപോയ ഇത്തരംയാതൊരു ബന്ധവും  ഇല്ലാത്ത പെണ്‍കുട്ടിയും ഇവരുടെ  കരള്‍ അലിയീച്ചില്ല......
പഴുത്ത് ചെലം വെച്ച ഗുഹ്യഭാഗവും ആയി ഒരു പെണ്‍കുട്ടി എങ്ങനെയാണ് നാടുനീളെ വെഭിചരിക്കുക എന്ന  സാദാരണയില്‍ സാദാരണമായ ചോദ്യത്തിന് " അവള്‍ ഒന്ന് ഒച്ച വെച്ചിരുന്നങ്കില്‍ "  എന്ന എംജി സോമന്‍ ഡയലോഗ് കൊണ്ട് നിര്‍വീരമാക്കി. ഇതില്‍ വിദ്യയുള്ളവനും ഇല്ലാത്തവനും  തങ്ങളുടെ വാദത്തില്‍ ഉറച്ച് നിന്നു, ഒളികാമറയില്‍  പെടുതിയും അല്ലാതെയും ചില നീതിന്യായത്തിന്‍റെയും ക്രമസമാദാനതിന്‍റെയും കേരള മോഡല്‍ കാവല്‍ ബിംബംങ്ങളെ  തകര്‍ത്ത് എറിഞ്ഞ പത്രപ്രവര്‍ത്തകരെ മറക്കുന്നില്ല,
എന്നാല്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്രപ്രവര്‍ത്തന ത്തെ ആനയുടെ അഞ്ചാം കാലുപോലെയാക്കിയ ,ലൌജിഹാദും, ചാരകേസും കേരളത്തിന്‌ "സമ്മാനിച്ച" മുത്തശി പത്രങ്ങളിലെ കടല്‍ കിഴവന്‍മാരുടെ അച്ചുകൂടം ഇവിടെയും  തങ്ങള്‍ ആരുടെ കുടെയാണ് എന്ന് വെളിപെടുത്തി
എന്താണ് സുഹ്രുത്ത്കളെ സ്ത്രീയുടെ പ്രശ്നം, ജീന്‍സും, അബോര്‍ഷനും, ഗര്‍ഭപാത്രം ആടികളിക്കലാണോ സ്ത്രീ നേരിടുന്ന പ്രശ്നം, ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആ യാത്രയുടെ സദ്‌ഉദ്ദേശത്തെ തകര്‍ത്ത് എറിഞ്ഞ് പൊതുജന ശ്രദ്ദ അടിസ്ഥാന വിഷയത്തില്‍ നിന്ന് തിരിച്ച് വിട്ടപ്പോള്‍ നിങ്ങള്‍ എന്താണ് നേടിയത്?
ഒരു പെണ്‍കുട്ടിയുടെ പതിനേഴു വര്‍ഷമായി നടത്തുന്ന  നീതിക്കായി നടത്തുന്ന  പോരാട്ടെത്തെ വികൃത രചന കൊണ്ട് തകര്‍ക്കാന്‍ ശ്രമ്മിക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് ആ കുട്ടി പോരാടുന്നത് എന്ന്  ഓര്‍ത്തിരുന്നങ്കില്‍!  അവര്‍ക്കും കുടുംബത്തിനും നഷ്ട്ടപെട്ടത് ഒരു കാലത്തും തിരിച്ച് കൊടുക്കാന്‍ ഒരു നീതിന്യായ വെവസ്ഥിക്ക് ഒരിക്കലും കഴിയില്ല, പണം ആയിരുന്നു പ്രശ്നം എങ്കില്‍ അതിന് ഒരു കാലത്തും അവര്‍ക്ക് പ്രശ്നം ഉണ്ടാകില്ലായിരുന്നു, നോട്ടുകെട്ടുകള്‍ വെച്ച്‌ അധിക്കാരത്തില്‍ അടയിരിക്കുന്നവരും അവരുടെ ദല്ലാളന്മാരും മൊഴിമാറ്റത്തിനു വേണ്ടി അവരുടെ പുറകെ ഉണ്ടാകുമായിരുന്നു ഈ രീതി കേരളത്തിന്‌ സുപരിചിതമാണ്. ഇത്തരം പോരാട്ടങ്ങള്‍ പണത്തിന്‍റെ അധിക്കാരത്തിന്റെയും മറവില്‍ പെണ്ണിന്‍റെ ഇളം ശരീരത്തിന് വിലയിടുന്നവര്‍ക്ക് ഒരു  ഓര്മ്മപെടുത്തല്‍ തന്നെയാണ് നിങ്ങള്‍ അത് കണ്ടില്ലന്ന് നടിചെങ്കിലും........
ഇവിടെയാണ് ഇഷ്ട്ട മില്ലാത്തവരെ മനുവാദികള്‍ എന്നും ജിഹാദികള്‍ എന്നും ചാപ്പകുത്തി നിങ്ങള്‍ ആക്ഷേപിക്കുന്നവരുടെ പ്രവര്‍ത്തികള്‍ കാണേണ്ടത്, അവരാരും  പര്‍ദ്ദ ഇടാത്തത്കൊണ്ടും,പ്രേമിച്ചത്കൊണ്ടും, പുറത്ത് ഇറങ്ങി നടന്നത്കൊണ്ടും ആണ് പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ആക്ഷേപിച്ചില്ല,ധാര്‍മിക പിന്തുണ നല്‍കുന്നു, ശവത്തില്‍ കുത്തരുത് എന്ന നിലപാട് ആണ്‌ അവര്‍ സ്വീകരിച്ചത്. തീവ്രമായി ചിന്തിക്കുന്ന അയ്യന്‍കാളി പട എന്ന് സ്വയം അവകാശ പെട്ട ഒരു സംഘം കേസില്‍ പ്രതിയായ ജില്ലാപഞ്ചായത്ത് അംഗത്തിന്‍റെ കൈവെട്ടിമാറ്റുകയും ചെയ്തു നിയമം കൈല്‍ എടുക്കുന്നതിനെ ന്യായികരിക്കുന്നു ഇല്ലങ്കിലും ഇത്തരം നീതി നിഷേധങ്ങളോ, വൈകലുകളോ ആണ് ഇത്തരം സംഘങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത് എന്ന്   പറയാതിരിക്കാന്‍ ആവില്ല,  പിന്നീട് തീവ്രവാദികള്‍ തീവ്രവാദികള്‍ എന്ന് അലറി കരഞ്ഞിട്ട് കാര്യവും ഇല്ല.
എന്നാല്‍  ഈ തീവ്രവാദം  ഒന്നും വലിയ പ്രശ്നമല്ല, സായുധകലാപം ഒരു പരിഹാരാവും അല്ല, ഇതിലും വലിയ ഭീകരതയാണ് ഒരേസമയം  സ്ത്രീക്ക് വേണ്ടി എന്ന് സ്വയം അവകാശപെടുകയും,  വാക്കുകളും ശൈലികളും അടര്‍ത്തിഎടുത്ത് പൊതുസമൂഹത്തില്‍ സാംസ്കാരിക പൂഴികടകന്‍ വിതറുകയും അതിന്‍റെ മറവില്‍ വേട്ടക്കാര്‍ക്ക് വേണ്ടി പെനയുന്ധുകയും ചെയ്യുന്ന ദ്വീതിയന്‍മാര്‍ , ഇവരെ പൊതുസമൂഹം തിരിച്ച് അറിഞ്ഞില്ലങ്കില്‍ , ശാലിന സുന്ദരി, നമ്രമുഖി എന്നൊക്കെയുള്ളത് കവികളിലും കഥയിലും ഒതുങ്ങി നില്‍ക്കുന്ന ഒരു പദം മാത്രമായി ചുരുങ്ങിപോയേക്കാം പകരം ഉരുക്ക് മുഷ്ട്ടിയുമായി പാഞ്ഞ് അടുക്കുന്ന അമൃതമാരെയായിരിക്കും കാണേണ്ടി വരിക അത് തന്നെയാകാം നാളത്തെ ഏറ്റവും വലിയ വര്‍ഗിയതയും ..........