31/12/2022

ശങ്കരൻ ലൈവിലാണ്! ( കഥ)


 


ശങ്കരൻ ലൈവ് തുടങ്ങിയിരിക്കുന്നു ! എല്ലാ ദിവസവും ഇപ്പോൾ ശങ്കരൻ്റെ ലൈവ്' ഉണ്ട്! ശങ്കരൻമാരുടെ ശല്യം മൂലം ഫേസ് ബുക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു! 


തെങ്ങ് കയറ്റക്കാരനായ അടിമയുടെ മകൻ! കാര്യമായ വിദ്യാഭസമൊന്നും ഇല്ല! പക്ഷേ ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളും തലങ്ങും വിലങ്ങും ട്രോളും, വീഡിയോ ക്ലിപ്പും, പരിഹാസവും! അതാണ് മെയിൻ റ്റ്യൂൾ !


 എല്ലാവർക്കും പറയാനുള്ളത് തന്നെയാണ് ശങ്കരനും ഈ വിഷയത്തിലും പറയാനുള്ളത് ! നന്ദിയില്ലാത്ത ഭാര്യ! എല്ലാവർക്കും പ്രവാസിയുടെ ത്യാഗത്തിൻ്റെ കഥയാണ് പറയാനുണ്ടായിരുന്നത്!


ഏതോ പ്രവാസിയുടെ ഭാര്യ  അവളുടെ മരണപെട്ട ഭർത്താവിൻ്റെ  ബോഡി വേണ്ടന്ന് പറഞ്ഞിരിക്കുന്നുവെത്രെ!


ശങ്കരന് ഇനി കോളായി ഒരാഴച്ച പോസ്റ്റ് ഇടാനുള്ള വിഷയമായി!


" ശങ്കരൻമാർ സത്യമറിഞിട്ട് പ്രതികരിക്കണം എന്ന് ഒരു കമൻ്റ് ഇട്ടതെ  ഓർമ്മയുള്ളു !


തെറിയുടെ അഭിഷേകമായിരുന്നു!


കണ്ടം വഴി ആ പേജിൽ ഓടി രക്ഷപെടലെ മാർഗം ഉണ്ടായിരുന്നുള്ളൂ!'


പ്രവാസി മാത്രമാണോ ത്യാഗം സഹിക്കുന്നത് എന്ന് തോന്നും ആളുകളുടെ വർത്തമാനം കേട്ടാൽ!


ലൈംഗികത അടക്കിപിടിച്ച് ജീവിക്കുന്ന പ്രവാസി !


കുബ്ബുസും ദാലും കഴിക്കുന്ന പ്രവാസി !


ആണ്ട്തോറും  പെട്ടിയും പ്രമാണവുമായി വരുന്ന പ്രവാസി......


എല്ലാം ക്ലീഷേ കഥകൾ.......


പ്രവാസിയുടെ ഭാര്യമാരെ കുറിച്ചു ഇവർക്ക് ഒന്നും പറയാനില്ലെ?


പ്രവാസി ഭാര്യയെന്താ ലൈംഗികത കെട്ടഴിച്ച് വിട്ടാണോ നടക്കുന്നത്?  

രണ്ട് കൊല്ലവും മൂന്ന് കൊല്ലവും അടക്കിപിടിക്കൽ അവൾക്കുമില്ലെ?


പ്രഭയേട്ടനെ പോലേയുള്ള ഒരാളണങ്കിൽ അടക്കിപിടിക്കൽ എന്ന് പറയുന്നത് ഒരു തമാശ മാത്രയായിരിക്കും!

അവിടെ കുബൂസും ദാലുമാണങ്കിൽ

ഇവിടെ ചോറും മത്തി കറിയുമാണന്ന് മാത്രം!


പറമ്പിലെ പുല്ലും കാടുമൊക്കെ പച്ചകറിയെന്ന പേരിൽ മുളക്കും തേങ്ങയും ഇട്ട് ടേബിളിൽ നിറക്കുമെന്ന് മാത്രം!


എങ്കിലും ശങ്കരൻ്റെ കമൻ്റ്  തനിക്ക് വളരെ ആഘർഷണമായി  തോന്നി!


അറ്റം വരെ കയറി ചെന്നിട്ട് കുരക്ക് ഇല്ലന്ന് അറിയുന്ന ചില്ലിതെങ്ങിൻ്റെ  അവസ്ഥയോടാണ്  പ്രവാസിയുടെ ജീവിതത്തെ ശങ്കരൻ ഉപമിച്ചത്! തെങ്ങ് കയറ്റ തൊഴിലാളിയായ ശങ്കരന് അതിലും വലിയ ഭാവന വരാനില്ല......


കുരക്ക് ഇല്ലാതെയായിപോയ പ്രഭയേട്ടൻ!

കുരക്ക് മാത്രമല്ല ഹൃദയവും പ്രഭാകരൻ എന്ന പ്രഭയേട്ടന്  ഉണ്ടായിരുന്നില്ല!


പ്രഭയേട്ടൻ്റെ ആലോചന വന്നപ്പോൾ, അഛനും അമ്മക്കുമായിരുന്നു ഏറ്റവും വലി നിർബന്ധം!


ചെക്കൻ ദുബായിലാണ്! നല്ല ജോലി ! ഫാമിലി സ്റ്റാറ്റസ്, ആണ്ടിൽ ലീവ് !


ഗുണങ്ങൾ ഒരു പാട് ! കണ്ടപ്പോൾ പക്ഷേ തനിക്ക് ഒരു കള്ള ലക്ഷണമാണ് ഫീൽ ചെയ്തത്!

പൂച്ച കണ്ണുള്ള ഉയർന്ന പിരികവും ഉള്ള ഒരു കുള്ളൻ!

താൻ അത് തുറന്ന് പറയുകയും ചെയ്തു!


"മഹാലക്ഷ്മിയെ തള്ളി കളയരുത്!" അമ്മക്ക് അത് മാത്രമാണ് പറയാനുണ്ടായിരുന്നത്!


ഇതിന് ഇടയിൽ പുതിയ വാർത്ത വന്നു!


ചെറുക്കന്  ഈശ്വര വിശ്വാസം എന്ന ഒന്നില്ല! ഫ്രീ തിങ്കനാണ്! എത്രെ ഫ്രീ തിങ്കൻ!


എന്താണ് ഈ ഫ്രീതിങ്കൻ?


അമ്മാവനാണ് അതിന് ഉത്തരം പറഞ്ഞത്!

ചാർവാക മുനിയും ഫ്രീ തിങ്കനായിരുന്നത്രെ!

സ്വന്തന്ത്ര ചിന്തകരും സനാധന ധർമ്മത്തിൽ പെട്ടവർ തന്നെ!


അഛൻ  ഹാവു എന്ന ദീർഘനിശ്വാസം വിട്ടു!


അവസാന ആയുധം താൻ പുറത്തിട്ടു!


ജോലി കളഞ്ഞുള്ള ഒരു വിവാഹത്തിനും താനില്ല! എന്ത് ഫാമിലി സ്റ്റാറ്റസ് ഉണ്ടങ്കിലും താനില്ല തന്നെ! ടീച്ചർ ജോലിയെന്നത് ചെറുപ്പത്തിലെ കണ്ട സ്വപനമാണ്!


തേടിയ വള്ളി കാലിൽ ചുറ്റിയ പോലേയായി പ്രഭയേട്ടന് !


" ഭാര്യ കുടുബം, കുട്ടികൾ  ജീവിതത്തിലെ ആ രോ ഉണ്ടാക്കിയ മണി ചെയിൻ"


" ദേവു നീ എന്നേ കെട്ടിപിടിച്ച് ഇരിക്കേണ്ട "

നിനക്ക് ഇഷ്ടമുള്ള പോലേ ജീവിക്കാം! ജോലി വേണമെങ്കിൽ ആവാം!


ഒരിക്കൽ പ്രഭയേട്ടൻ പറഞ്ഞു!


ജോലി ദുബായിലും ചെയ്യാം!


" പത്മനാഭൻ്റ മുദ്രയുള്ള നോട്ട് മാസം തോറും കൈപറ്റുക എന്നത് ഒരു അനുഗ്രഹമാണ് "


ഹും, ദുബായിലെ നോട്ടിലും മുദ്രയുണ്ട്, പത്മനാഭൻ്റെ ഇല്ലന്നുള്ളു ! വാല്യു പത്മനാഭൻ്റെ പത്തിരട്ടി വരും!


ഒരു ഇഷ്ടപെടായ്ക ആ സ്വരത്തിൽ ദർശിച്ചു!


അമ്മയെ അഛനെയൊക്കെ ഒരാഴ്ച കൊണ്ട് തന്നെ പ്രഭയേട്ടൻ കൈലെടുത്തു!

അമ്മയെ വട്ടം പൊക്കി കറക്കുക! അമ്മയെ ഇക്കിളിയാകുകയൊക്കെ പ്രഭയേട്ടൻ്റെ തമാശകളായി മാറി!


വീട്ടുകാരും നാട്ടുകാരും പ്രഭയേട്ടൻ്റ ഇഷ്ട്ടുകാരായി!


ലൈംഗിക ജീവിതമെന്നാൽ ഒരു വൈകൃത ലോകമായിരുന്നു പ്രഭയേട്ടന്, കണ്ടാൽ ശർദ്ദിക്കാൻ വരുന്ന ദൃശ്യങ്ങൾ മണിയറയിൽ പാതിരാ രാവുവരെ ഒഴുകി നടന്നു !

ചിലപ്പോൾ അത്തരം കാര്യങ്ങൾക്ക് വേണ്ടി വാശി പിടിച്ചു.......  ലൈംഗിക ജീവിതം നെരിപോടായി മാറിയതിന് അതികസമയമൊന്നും വേണ്ടി വന്നില്ല!'


അശ്ശീല കഥാപുസ്തകങ്ങൾ എം ടിയുടെയും, ബഷീറിൻ്റെയും  ശേഖങ്ങൾക്ക് മേൽ അടയിരുന്നു! പമ്മനും അയ്യേനത്തും ആണ് നല്ല നോവലിസ്റ്റ് എന്ന് പ്രഭയേട്ടൻ വാദിച്ചു!

" പമ്മൻ്റെ ഭ്രാന്ത് " വിശ്വസാഹ്യത്യമാണനാണ് പ്രഭയേട്ടൻ്റെ വാദം!'


സ്വതന്ത്ര ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ ഐഡിയോളജിയെന്ന് വാദിച്ചു!


ഡിങ്ക ഭഗവാൻ ദൈവവും ...... തൻ്റെ പരിഹാസം അറിയാതെ പുറത്ത് ചാടി!


" പ്രഭയേട്ടൻ പെട്ടന്ന് ക്രുദ്ധനായി!

പ്രഭയേട്ടൻ്റെ സ്വതന്ത്ര ചിന്ത ഭാര്യക്ക് പരിഹസിക്കാൻ മാത്രം വളർന്നിട്ടില്ലന്ന് മനസിലായത് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നപ്പോഴാണ് !.


വാസ്തവത്തിൽ പ്രഭയേട്ടൻ്റെ തിരിച്ച് പോക്ക് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത് ! ദിവസം തോറും വീഡിയോകോൾ! പുതിയ ഒരു ആവശ്യം കൂടി  ഇതിനിടയിൽ ഉടലെടുത്തു!ഫോൺ ചെയ്യുമ്പോൾ ന്യൂഡ് ആയിരിക്കണമെത്രെ!  പറ്റില്ലന്ന്  മുഖത്ത്.അടിച്ചത് പോലേ പറഞതോട് കൂടി ഫോൺ എന്നന്നേക്ക്മായി നിലക്കുകയായിരുന്നു!


പിന്നീട് 5 വർഷത്തിന് ശേഷമാണ് വന്നത്! ഇതിനിടയിൽ അമ്മുവിനും ശിവനും ജന്മം നൽകിയിരുന്നു ! ഇരട്ട കുട്ടികൾ ! 5 വയസായ മകൾ അഛനെ അപരിചിതനെ പോലേ നോക്കി!.........


ചിരിയും കളിയുമായി  പ്രഭയേട്ടൻ അവരെ പെട്ടന്ന് കൈൽ എടുത്തു! അമ്മു അഛൻ്റെ മടിയിൽ നിന്ന് ഇറങ്ങാതെയായി!


പതിവ് പോലേ അമ്മയെ ഇക്കിളിയാടാനും ,വീടിനു ചുറ്റും ഓടിക്കുന്നതും കൗതകത്തോടെ അമ്മുവും ശിവനും നോക്കി നിന്നു ! മാതൃക മരുമകനായി  നാട്ടുകാരുടെ ഇടയിലും ബന്ധുകളുടെ ഇടയിലും പെട്ടന്ന് തന്നെ മാറി!.....


ഫേസ്ബുക്കിൽ ഫാമിലി ഫോട്ടോയുടെ കളിയായിരുന്നു! ഒരോ ദിവസവും കുടുബത്തോടപ്പുള്ള യാത്രയും വിവരണങ്ങളും........


ഇതിനിടയിൽ  പുതിയ അഥിതി കൂടി പ്രഭയേട്ടൻ കൊണ്ട് വന്നിരുന്നു! മദ്യപാനം!

പല പോഴും നാല് കാലിൽ ആണ് വീട്ടിൽ വരാറ്!.......


പെട്ടന്നാണ് അമ്മക്ക് വിഷാദരോഗം പിടിപെട്ടത്ത്! ഏത് സമയവും കരച്ചിൽ, അല്ലങ്കിൽ മൂകമായിരിക്കുക!


അവിടെയും മരുമകൻ്റെ റോൾ പ്രഭയേട്ടൻ നല്ല പോലേ കൈകാര്യം ചെയ്തു! ആശ് പത്രിയിൽ അമ്മായി അമ്മക്ക് ചോറ് വാരി കൊടുക്കുന്ന ചിത്രം വൈറൽ ആയി !


ജീവിതത്തിലേ ഏതൊരു നിമിഷങ്ങളും ഫേസ് ബുക്കിലും, ഇൻസ്റ്റയിലും, റ്റിറ്ററിലും പങ്ക് വെക്കുക എന്നത്  പ്രഭയേട്ടൻ്റെ ശീലങ്ങളായിരുന്നു! നാട്ടുകാരും ബന്ധുകളും കണ്ടതും അറിഞതും  പ്രഭയെന്ന കുടുംബനാഥനെയായിരുന്നു...... നല്ല ഭർത്താവിനെയായിരുന്നു! നന്മ നിറഞ പ്രവാസിയേയായിരുന്നു!കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുന്ന അഛനെയായിരുന്നു!


വേർപ്പിരിഞ കഴിഞ 20 വർഷത്തിനു ഇടക്കും ആ ശീലങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല! ജീവിതത്തിലെ അനർഘ നിമിഷങ്ങൾ എന്ന പേരിൽ പല സ്വകാര്യ നിമിഷങ്ങൾ വരെ സോഷ്യൽ മീഡിയയിൽ പാറികളിച്ചു........


അമ്മുവിനു നേഴ്സിംഗ് പാസായതിന് ആഘോഷവും ,ശിവന് ജോലി കിട്ടിയ ആഘോഷവും ഫേസി ബുക്കിലൂടെ കണ്ടപ്പോൾ അൽഭുതം തോന്നി! 

ഇങ്ങനെ അഭിനയിക്കാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു! ബീജ ദാതാവ് എന്ന നിലയിൽ അല്ലാതെ മക്കളുടെ വളർച്ചയിലും ,നേട്ടത്തിലും ഒരു പങ്ക് മില്ലാത്ത മനുഷ്യൻ...... കല്യാണത്തിന് ശേഷം ഭർത്താവിൻ്റെ ചെക്ക് മാറാൻ ബാങ്കിൽ പോകാത്ത ഏക പ്രവാസി ഭാര്യ താൻ മാത്രമായിരിക്കണം!


എല്ലാത്തിലും പ്രഭയേട്ടന് ന്യായികരണം' ഉണ്ടായിരുന്നു! അഛൻ മക്കൾ അമ്മയെന്നത് വെറും ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണ്!

ബന്ധങ്ങൾ മനുഷ്യ'രെ തളച്ചിടുന്നു! തളച്ചിടപെടാത്ത ജീവിതമാണ് എൻ്റെത്!


 ഒരു ലൈവിൽ പ്രഭയേട്ടൻ ചോദിക്കുന്നത് കേട്ടു ,പറവകൾക്ക് പാർല്മെൻ്റ് ഉണ്ടോ, കോടതിയുണ്ടോ ,പോലീസ് സ്റ്റേഷൻ ഉണ്ടോ?

അഛൻ ,അമ്മ അങ്ങനെ എന്തങ്കിലും.......


ലൈവിൻ്റ അടിയിലേ ലൈക്കിലേക്ക് വെറുതേ എത്തി നോക്കി പോയി!' 100kയിലധികം ലൈകുകൾ!..... ഇനി വരാനുള്ളത് പ്രഭാകരൻമാരുടെ ലോകമാണന്ന ഒരു സൂചന അതിലുണ്ടായിരുന്നു! പാർല്മെൻ്റ് ഇല്ലാത്ത പറവകളുടെ ലോകം!


വിഷാദം അമ്മയെ ആത്മഹത്യയിലേക്ക് നയിച്ച ആ കാലഘട്ടത്തിലാണ് പ്രഭയേട്ടൻ അവസാനമായി വന്നത്! തിരിച്ച് വരവ്' എന്ത് കൊണ്ടോ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്! അമ്മുവിനും ശിവനും പേരിന് എങ്കിലും ഒരഛൻ വേണമായിരുന്നു! തൻ്റെ മക്കളെങ്കിലും പ്രഭയേട്ടൻ്റെ ഭാഷയിൽ പറഞാൽ പാർല് മെൻ്റ് ഇല്ലാത്ത  പക്ഷികൾ ആകരുതെന്ന്  ആഗ്രഹിച്ചു!


രാത്രി രണ്ട് മണിക്ക്  അമ്മുവിൻ്റെ റൂമിലേ അലറി കരച്ചിൽ കേട്ടാണ് ,ഞെട്ടിയുണർന്നത്!

ഉടഞ കുപ്പിവളയും, കീറിയ ബ്ലൗസുമായി പതിനേഴ്  വയസുകാരിയായ അമ്മു !


അഛൻ എന്ന മഹാദുരന്തം ഉടഞ വർണ്ണ പകിട്ടുള്ള വളപ്പൊട്ടിൻ്റെ രൂപത്തിൽ ചിതറികിടക്കുന്നു! നുറുങ്ങിയ വളപൊട്ടുകൾ പച്ചയും ,മഞ്ഞയും കൂർത്ത മുളുകൾ പോലേ  റൂമിൽ ചിതറികിടക്കുന്നു!

അരണ്ട വെളിച്ചത്തിൽ അവവ വജ്രം പോലേ വെട്ടി തിളങ്ങി.......


പ്രഭയേട്ടൻ്റ കുഴഞ ശബ്ദം! "ആദ്യമായി ഉണ്ടായ കായ്ഫലത്തിൻ്റെ അവകാശി ആരാ?...... നാക്ക് ഉറക്കാത്തത് കൊണ്ടാണന്ന് തോന്നുന്നു.....  ചോദ്യം വീണ്ടും ആവർത്തിച്ചു "അവകാശി ആരാ...... 


അരികിൽ ഇരിക്കുന്ന ഫ്ലവർ വേയ്സ് ആണ് അതിന് മറുപടി പറഞത്! വെടിയുണ്ട കയറിയത് പോലേ  തലയിൽ തന്നെ തുളഞ് കയറി ...... പമ്പിൽ നിന്ന് ചീറ്റ്ന്നത് പോലേ രക്തം ചിതറി തെറിച്ചു ! ആകാശത്ത് നക്ഷത്രങ്ങൾ വിരിഞത് പോലേ ഭിത്തിയിലും ,തറയിലും ചോര തുള്ളികൾ !


തെറിച്ച് വീണ മൊബൈലിൽ അമ്മയുടെ വിഷാദ രോഗത്തിനുള്ള ഉത്തരമുണ്ടായിരുന്നു, ആത്മഹത്യയുടെ കാരണം ഉണ്ടായിരുന്നു..... അമ്മായി അമ്മയെ അമ്മയായി കാണാൻ കഴിയാത്ത പാർല്മെൻ്റ് ഇല്ലാത്ത, പഞ്ചായത്ത് ഇല്ലാത്ത മൃഗതുല്യനായ "സ്വതന്ത്ര ചിന്തകൻ്റ "മനസ് പറിച്ച് വെച്ചിരുന്നു!


ഫ്ലവർ വെയ്സ് വീണ്ടും ഉയർന്ന് പൊങ്ങി !


മദ്യലഹരിയിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ച ഗൃഹനാഥൻ്റെ കഥ പിറ്റേ  ദിവസം പത്രത്തിലുണ്ടായിരുന്നു......


അമ്മു അരികത്ത് വന്നിരുന്നതും ശങ്കരൻ്റെ ലൈവ് നോക്കിയിരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നതും  അറിഞ്ഞില്ല!


"എന്തിനാണ് അമ്മേ പ്രഭാകരമേനോൻ്റെ ശവം അമ്മ  ഏറ്റ് വാങ്ങിയത്! ഈ ലൈവിൽ കാണുന്നത് പോലേ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ ' പോരായിരുന്നോ?"


കാട് പിടിച്ച് കിടക്കുന്ന, പട്ടിയും പന്നിയും കയറി മറിയുന്ന ഒരിക്കലും വിളക്ക് വെക്കാത്ത മേനോൻ്റെ ശവകുടീരത്തിലേക്ക് ദേവു എത്തിനോക്കി! എന്നിട്ട് മെല്ലെ പ്രതിവചിച്ചു!


" ഇത് ശങ്കരൻമാരുടെ ലോകമാണ്, അവരുടെ ലൈവ് താങ്ങാൻ നമുക്ക് ആവില്ല "


സൂര്യൻ്റെ ചുവപ്പ് പകലിനെ വിഴുങ്ങുന്ന സന്ധ്യാ സമയമായത് കൊണ്ടാകാം പ്രഭാകരമേനോൻ്റെ ശവപറമ്പിൽ നിന്ന് കുറുക്കൻമാരുടെ ഒരിയിടലൽ മെല്ലെ തുടങ്ങിയിരുന്നു..... ആദ്യം അത് നേർത്തും  പിന്നെയത് ഭയാനകമാകുന്നതും അവർ അറിഞ്ഞു!......


http://kannazhuth.blogspot.com/?m=0