01/08/2014

ശവംതീനികളുടെ അറകള്‍...............!!!!.............!!!!!!!!!!!!!!///.......3...




ഞാന്‍ റൂം പൂട്ടി മെല്ലെ പുറത്ത് ഇറങ്ങി. ഒരു ഒഴിവ്ദിവസത്തിന്‍റെ ആലസ്യം ആണോ, ആനന്ദം ആണോ എന്ന് അറിയില്ല ശരീരം വല്ലാതെ  ബലം പിടിച്ചരിക്കുന്നു....കൈകള്‍ ഇരുവശത്തേക്കും കറക്കി ഒന്ന് ആയാസം വരുത്താന്‍ ശ്രമിച്ചു.......

"എന്താ ഇക്ക സര്‍ക്കസ് കാണിക്കുകയാണോ?"
 അടുത്ത റൂമിലെ റഫീക്ക് ആണ്, ഹും ഞാന്‍ ചിറി കൊട്ടി....
" നിങ്ങള്‍ക്ക് എന്ത് കാണിച്ചാല്‍ എന്താ.... ഞങ്ങളെ പോലെയാണോ തോന്നുമ്പോള്‍ പണിയും!   തോന്നുമ്പോള്‍ ലീവും!"

എട്ടൊമ്പത് വര്‍ഷമായി  ഇത് കേള്‍ക്കാന്‍ തുടങ്ങിയത്കൊണ്ട് വെറുതെ ചിരിച്ചതെയുള്ളൂ, എല്ലാവരെപോലെ തനിക്കു എട്ടുമണിക്കൂര്‍ പണിയുണ്ടന്നും ഷിഫ്റ്റ്‌ ആയത്കൊണ്ട് മൂന്ന് ദിവസം ഇടവിട്ട്‌ മുടക്ക് വരുന്നതാണ്ന്നും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത്കൊണ്ട് കൂടുതല്‍  അവധി തോനുന്നതാണ്ന്നും  റഫീഖ്നോട്പറഞ്ഞിട്ട് കാര്യമില്ല ദിവസംപത്ത് പതിനാലുമണിക്കൂര്‍ ജോലിചെയ്യുന്ന റഫീഖ്ന് എട്ടുമണികൂര്‍ ഡ്യൂട്ടി എന്ന് പറഞ്ഞാല്‍ തന്നെ അന്യായമാണ്......

 ഇക്ക കടപുറം വാസിയാണോ?
 പെട്ടന്ന് ആണ് റഫീഖിന്റെ ചോദ്യം....
 ങേ.....എന്‍റെ മുഖം വല്ലാതെയായി......
ഇക്ക വിഷമികേണ്ട..... ഞാനും കടപുറം വാസിയാണ്...
 ഹ്ഹ്ഹ്ഹ  ഞാന്‍  അറിയാതെ ചിരിച്ച് പോയി....
ആ കള്ള പന്നി പറഞ്ഞതാണ്, ഇന്നലെ ഞാന്‍ ഇക്കാക്ക്‌ തരകേടില്ലാത്ത ജോലിയാണന്ന് പറഞ്ഞ് പോയി അപ്പോളാണ് അയാളുടെ കടപുറം വിചാരങ്ങള്‍ പുറത്ത് വന്നത്..... നായിന്‍റെ  മോന്‍.......... ദുബായായി പോയി അല്ലങ്കില്‍ നാക്ക് ഞാന്‍ പിഴുത് എടുത്താനേ....
 ആരാ..... ഞാന്‍ അറിയാത്ത പോലെ ചോദിച്ചു......
 ആ ഹെഡ് മാഷ്‌.....പൂ..... മോന്‍ റഫീഖ് അച്ചടിക്കാന് പറ്റാത്ത ഭാഷയില്‍ പിറുപിറുത്തു.......  വിവരദോഷികകള്‍ക്ക് എപ്പോഴും വിഡ്ഢിത്തരമേ പറ്റു അല്ലങ്കില്‍ തന്നെ, തന്നെ ഇകഴ്ത്താന്‍വേണ്ടി   പടച്ച് ഉണ്ടാക്കിയ കടപുറം പ്രയോഗം തനി അരയനായ റഫീഖ്നോട് പറയുമോ.....ഹ്ഹ്ഹ്ഹ എന്‍റെ ചിരി അല്‍പ്പം ഉറക്കെയായി പോയോ എന്തോ?
 ഹെഡ്മാഷ് രസികനായ നജീബ് ഇട്ടപേര്,  എന്താ നജീബെ ഹെഡ്മാഷ് എന്ന് പേര് നല്‍ക്കാന്‍ കാരണം, കാരണം കുടാതെ ആളുകളുടെ മെക്കട്ട് കയറുന്ന ആളുകളെ പിന്നെ എന്ത് വിളിക്കണം. നജീബ് തന്‍റെ നയം വെക്തമാക്കി!

 ഒരിക്കല്‍  ഒരു ലാപ്പ്‌ടോപ്പ് ബേഗും,  സ്വര്‍ണ്ണഫ്രെയിം ഗ്ലാസ്സും ഐ ഫോണും തൂക്കി പിടിച്ചാണ് അയാള്‍ റൂമില്‍ വന്നു കയറിയത്....
  ഇത് എന്‍റെ അളിയനാണ്.. കുഞ്ഞാലിക്ക അയാളെ പരിചയപെടുത്തി...
  എന്താ പേര് ....ഔപചാരികതക്ക് ഞാന്‍ തുടക്ക മിട്ടു..... ഷുക്കൂര്‍
 എവിടെയ ജോലി....... ഒരു നിമിഷം അയാള്‍ നിശബ്ദനായി..... കുഞ്ഞാലിക്കയാണ്  നിശബ്ദതയുടെ ആവരണം പൊളിച്ചത്

RTAയില്‍ ആയിരുന്നു, പണിപോയി.....
 കുഞ്ഞലിക്കയുടെ ശബ്ദത്തില്‍ ഒരു തരം നിരാശ....
എങ്ങനാ പോവാതിരിക്ക? മൂന്ന് നാല് മാസം നാട്ടില്‍ നിന്നാല്‍  ഏതു കമ്പിനിയ പണികൊടുക
 കുഞ്ഞാലിക്ക പിന്നേയും പിറുപിറുത്തു.....
 അയാളുടെ പുരികം വളയുന്നതും ചിറികോട്ടി പുച്ഛത്തോടെ  വാക്കുകള്‍ പുറത്ത് ചാടുന്നതും ഞാന്‍ കണ്ടു. “ ആ നായിന്‍റെ മക്കളുടെ പണി എനിക്ക് വേണ്ട, ഉമ്മ മരിച്ചാല്‍ നാട്ടില്‍ നില്‍ക്കാന്‍ സമ്മതിക്കാത്ത കമ്പനിയില്‍ എനിക്ക് പണി വേണ്ട’”
എല്ലാത്തിനും ഒരു  ചിട്ടയും, അടക്കും ഒക്കെയുണ്ടേ.... ഇത് ഗള്‍ഫ്‌ ആണ്.
. അയാള്‍ കണ്ണ്ഉരുട്ടി കുഞ്ഞാലിക്കയെ നോക്കി....  കുഞ്ഞാലിക്ക പെട്ടന്ന് നിശബ്ദപാലിച്ചു... കുഞ്ഞാലിക്ക എന്നും അങ്ങനെയാണ് എല്ലാഭാരവും സ്വയം ഏറ്റു എടുക്കും ഒരു വലിയ കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചെറുപ്പത്തില്‍ തന്നെ സ്വന്തം തലയില്‍ ഏറ്റ് എടുത്ത ആള്‍, ഭാരം ഒരു ശീല മായാത് കൊണ്ട് ആണ്ന്ന് തോന്നുന്നു റൂമിലെ  വെപ്പും തീനും ഒക്കെ മൂപരുടെ തലയില്‍ ആണ്, വെച്ച് ഉണ്ടാക്കി പാത്രത്തിലാക്കി വെക്കുമ്പോള്‍ അയാള്‍ പിറുപിറുക്കും
 ‘ അവര്‍കൊക്കെ വലിയ പണിതിരക്കാ മോനെ”
  രാത്രി നിലത്തു പായവിരിക്കുമ്പോള്‍ കുഞ്ഞാലിക്കയോട് ഷാജിയുടെ  പരിഹാസം കലര്‍ന്ന ചോദ്യം
ഇന്നും ഗസ്റ്റ്‌ ഉണ്ടൊ?” “ ഇനി എന്നും ഗസ്റ്റ്‌ ഉണ്ടായിരിക്കും കുഞ്ഞാലി തന്നെ ഗസ്റ്റ്,!”
ACയുടെ തണുപിനെ അതിജീവിക്കാന്‍ എന്നോന്നം കുഞ്ഞാലിക്ക തന്‍റെ മുണ്ട് വാരിച്ചുറ്റി ബെഡ് ഷീറ്റില്‍  മയ്യത്ത്പോലെ കിടന്നുറങ്ങ്മ്പോള്‍  ഷുക്കൂര്‍ കുഞ്ഞാലിക്കയുടെ ബെഡില്‍ കയറി  ബ്ലാങ്ങറ്റ് പുതച്ച് സുഖമായി ഉറങ്ങുന്നത് ഒരു കൌതുകത്തോടെ ഞാന്‍ നോക്കിയിരുന്നു......
  ഒരു അഞ്ഞൂറ് ഉറുപിക്ക കടം ഉണ്ടൊ മോനെ,
 എന്തിനാ ഇപ്പൊ ഇക്കാക്ക്‌ കാശ്
“ ഓന്ന് കൊടുക്കാനാ”  അയാള്‍ക്ക്‌ അതിന്‍റെ ആവശ്യം ഉണ്ടന്ന് തോനുന്നില്ലല്ലോ...
“ RADO വാച്ചും ഐ ഫോണും ഒക്കെയല്ലേ കൈല്‍....”
 അയാളുടെ നെടുവീര്‍പ്പ് ഇത്തിരി ഉറക്കെയായിപോയോ എന്തോ..... അതൊക്കെ തന്നെ കുട്ടി ഇക്കാക്കും പറ്റിയെ..... പെങ്ങളെ കൈപിടിച്ചു കൊടുകുമ്പോള്‍ ആ രൂപത്തിലേക്ക് മാത്രമേ നോക്കിയുള്ളൂ..    ആ കാണുന്നത് മുഴുവന്‍ കടമാണ്.... വലിയ വീടും കാറും ഒക്കെയുണ്ട് പക്ഷെ പത്ത്മുപതു ലക്ഷം ഉറുപികയുടെ കടം ഉണ്ട് ഇപ്പൊ അതും പോരാതെ അടുത്ത വീട്ടിലെ ചോന്‍റെ ആധാരം വരെ ബാങ്കില്‍ വെച്ചിരിക്കുന്നു.....
 ആരോ കലപിലകൂട്ടുന്ന ശബ്ദം കേട്ടാണ്  ഉച്ചയുറക്കത്തില്‍  നിന്ന് ഉണര്‍ന്നത്.....
   “ഇവന്‍ ഒക്കെ പെണ്ണിനെകൊണ്ട് വരാന്‍ പോണേ, മുവായിരം ഉറുപിക ശമ്പളം ഉള്ളവന്‍ എങ്ങനെയാ ദുബായില്‍ പെണ്ണിനെ കൊണ്ട് വരുന്നത്”
  അയ്യൂബിന്‍റെ ഫാമിലി വരുന്നതിനെ കുറിച്ച് ഷുക്കൂര്‍ ചര്‍ച്ച തുടങ്ങി വെച്ചിരിക്കുന്നു
“എല്ലാവര്‍ക്കും ഉണ്ടാവില്ലേ ഫാമിലി ഒക്കെ ഇവിടെ കൊണ്ട്വരാന്‍ ആഗ്രഹം.”....
  “അവന്  ചീപിനു ഒരു റൂം കിട്ടിയിട്ടിയുണ്ട് മാത്രമല്ല മുതലാളി അവനെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്”.....
“ ഉവ്വ... ഉവ്വ..... മുതലാളിയെ നമുക്ക് അറിയാമെ......പെണ്ണിന്‍റെ മണം കിട്ടിയാല്‍ അവിടെ വീഴും..... അല്ലങ്കിലും  ജീവിച്ചുപോണങ്കി ഒരു അച്ചായന്‍ അട്ജെസ്റ്റ്മെന്‍റ് ആവശ്യമാണ്.....ഹി... ഹി”
  ഷുക്കൂര്‍ ഒരു വിടന്‍ ചിരി ചിരിച്ചു....
“.നിങ്ങള്‍ കുഞ്ഞലിക്കയുടെ ജെഷ്ട്ടന്റെ മകനെ കുറിച്ച് ആണ് പറയുന്നത് എന്ന് മറകേണ്ട.....” അല്ലങ്കില്ലും നിങ്ങളും അയാളുടെ ബന്ധുവല്ലേ!
, ഞാന്‍ ഇവരുടെ സ്വന്തം അളിയന്‍ഒന്നുമല്ലടോ, ഇവരുടെ ഉപ്പ രണ്ടാമത് കെട്ടിയതില് ഉണ്ടായ വിത്ത് ആണ് എന്‍റെ ഭാര്യ,   മുതല്‍ ഒക്കെ ഇവര്‍ പങ്ക്വെച്ചിടുത്തു.....എനിക്ക് ഒന്നും കിട്ടിയില്ല ….
 “ കഷണ്ടിക്കും അസൂയക്കും മരുന്നില്ല” നജീബ്  ഈര്‍ഷ്യയോടെ വീണ്ടും പുതപ്പിലേക്ക് ചുരുണ്ട് കയറി!
   അന്ന് കുഞ്ഞാലിക്ക  വന്നത് കുറെ ലഡുവും,  ജിലേബിയും ആയിട്ടാണ്
“  സബീന MBA പാസായിരിക്കുന്നു മോനെ, ഫസ്റ്റ് ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു, അവളെകൂടെ ഒരു വഴികാക്കിയാല്‍ എന്‍റെ നട്ടല്ല് ഒന്ന് നിവര്‍ത്തിവെക്കായിരുന്നു......ഗള്‍ഫ്‌ക്കാരെനെ ഓള്‍ക്ക് ആലോചികേണ്ട,  അല്ലങ്കിലും ഗള്‍ഫു തനിക്കും ബിവാത്തുവിനും എന്താണ് നല്‍കിയത്.... കുഞ്ഞാലിക്ക ആരോടിന്നില്ലാതെ പരാതിപെട്ടു..... മോന്‍റെ നാട്ടില്‍ വല്ല  സര്‍ക്കാര്‍ പണിക്കാര്‍ ഉണ്ടെങ്കില്‍ പറയണം.......
സര്‍ക്കാര്‍  ജീവനക്കാരന് എത്ര സ്ത്രീധനം കൊടുക്കണം  എന്നാ വിചാരം, ശിപായിപോലും അഞ്ചുലക്ഷം ചോദിക്കുന്നത്..... ഷുക്കൂര്‍ വിയോജനക്കുറിപ്പ് പെട്ടന്ന് തന്നെ രേഖപെടുത്തി......
 “എന്നാലും കുഴപമില്ല ഇത്രയും നാളും കാര്യങ്ങള്‍ ഒക്കെ നടത്തിയത് കൈല്‍കാശ് വെച്ചിട്ടല്ലല്ലോ?”
“ അപ്പൊ  കുഞ്ഞാലി അളിയന്‍റെ കൈല്‍ കാശ് ഉണ്ടെല്ലേ......  ഞാന്‍ ചോദിച്ചാല്‍ കടം തരാന്‍ പോലും ഇക്കയുടെ കൈല്‍ കാശ് ഇല്ല......”
“ എന്താ നീ പറയണ് എന്‍റെ ഷുക്കൂര്‍ .... നീ ചോദിച്ചപ്പോള്‍ ഒക്കെ ഞാന്‍ പണം തന്നിട്ടില്ലേ ഓളെകെട്ടിയ വകയിലും അല്ലാതെയും....ഇത് ഇപ്പൊ പത്ത്ഇരുപതിനായിരം ദിര്‍ഹം ആണ്....അതും കൈകൂലികൊടുക്കാന്‍......’
  വെറുതെ വേണം എന്ന് പറഞ്ഞിലല്ലോ.... രണ്ട്മാസത്തിനുളില്‍  തിരിച്ചു തരും പറയണ ജോലികിട്ടിയാല്‍ രണ്ട്മാസത്തെ ശമ്പളം തികച്ച് വേണ്ട!! ഞാന്‍ എന്ത് ചെയ്യും എന്‍റെ റബ്ബേ...... കുഞ്ഞാലിക്ക പതിവ്പോലെ റബ്ബിനോട് സങ്കടം പറഞ്ഞു.......

ഇന്ന് പുതിയ  ഫിത്നയൊന്നും ഇല്ലേ? ആരുടെ ഫിത്ന  ഷുക്കൂര്‍ ഭായിയുടെ ഫിത്ന തന്നെ. അത് ഇല്ലാത്ത ദിവസം ഉണ്ടൊ..... ഷുക്കൂര്‍ ഇല്ലാത്ത സമയം നോക്കി  എല്ലാവരും കൂടിയിരിക്കുകയാണ്....
 “ഇത് തന്നെയാണ് ഷുകൂറും ചെയ്യുന്നത്.....”
ഞാന്‍ പ്രതിക്ഷേധ ശബ്ദം ഉയര്‍ത്തി! ഇക്ക പേടിക്കേണ്ട ഈ തവണ ഇക്കാക്കും കോള്‍ ഉണ്ട്. ഇക്ക കടപുറം വാസിയാണ് എന്നാണ് പുതിയ വാര്‍ത്ത......
 ഹ്ഹ്ഹ ഞാന്‍ അറിയാതെ ചിരിച്ച് പോയി...... സാരമില്ല ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലെ! കൊടുങ്ങലൂരില്‍ നിന്ന് വടക്കോട്ട്‌ NH 17 ന് ഇരുവശവും  ചേറ്റുവ വരെ താമസിക്കുന്ന എല്ലാവരും അറബികടലിനും കനോലി കനാലിനും ഇടയ്ക്ക് തന്നെയാണ്  ഞാന്‍ നയം വെക്തമാക്കി..... ഈ പറയുന്ന  ഷുക്കൂറും കുഞാലിക്കയും, അയൂബും ഒക്കെ എന്നെകാളും കടലിനു അടുത്താണ്, അല്ലങ്കിലും ആറും പുഴയും കടലും ഇഷ്ട്ടപെടാത്ത മലയാളിയുണ്ടോ ...
 “ഇന്നല്ലേ ഇക്ക റൂമിലുള്ളവരെ ശവം തീനികള്‍ എന്ന് വിളിച്ചന്നു കേട്ടു”
   നജീബ് ഫിത്നയുടെ അടുത്ത വെടിപൊട്ടിച്ചു, ശരിയാണ്  ഇന്നലെ അയാള്‍ എന്‍റെ ടെലിഫോണ്‍ സംഭാഷണം സൂത്രത്തില്‍ വാച്ച് ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു അപകടം പ്രതീക്ഷിച്ചിരുന്നു, എന്നും അയാള്‍ അങ്ങനെയാണ് ആരങ്കിലും നാട്ടിലേക്കോ മറ്റോ ഫോണ്‍ ചെയ്യുന്നുണ്ട്ങ്കില്‍ ലാപ്ടോപ് നിവര്‍ത്തിവെച്ച് സൂത്രത്തില്‍ അത് ശ്രദ്ദിക്കും എന്നിട്ട് അയാള്‍ പുറത്ത് പോകുമ്പോഴോ, ഉറങ്ങികിടകുമ്പോഴോ ഒരു സാങ്കല്പിക കഥ പുറത്ത് വിടും
“ നാസറിന്‍റെ ഭാര്യ അഴിഞ്ഞാട്ടക്കാരിയാണടോ” സെയ്തിന്റെ ഭാര്യ അവനെ അനുസരിക്കില്ല”
ഇങ്ങനെ പോകും കഥകള്‍ ഇതുകൊണ്ട് തന്നെയാണ് മറ്റൊരു റൂം അന്വേഷിച്ചതും ഇത് മനസ്സില്‍ ഉള്ളത്കൊണ്ട് തന്നെയാണ് ടെലിഫോണില്‍ സംസാരിച്ച സുഹ്രത്ത്നോട് ശവംതീനികളുടെ അറ എനിക്ക് വേണ്ടന്നു പറഞ്ഞതും, അത് അയാള്‍ ഇങ്ങനെ വളച്ചു ഒടിച്ചിരിക്കുന്നു.
എന്‍റെ മൂഡ്‌ ഓഫ് കണ്ടിട്ടാണ്ന്ന് തോന്നുന്നു, നജീബ് പറഞ്ഞു.
“ വിട്ട് കള ഇക്ക, അയാള്‍ കുറ്റം പറയാത്ത ആരങ്കിലും ഈ ദുനിയാവില്‍ ഉണ്ടൊ, അയൂബിനെകുറിച്ച് പറഞ്ഞ്നടക്കുന്നത് അവന്‍ അറിഞ്ഞാല്‍ കത്തി ആ പന്നീടെ പള്ളേല്‍ കേറ്റും”

 അന്ന് കുഞ്ഞാലിക്ക വളരെ തിരക്കില്‍ ആണ് റൂമില്‍ വന്നത്, “
ഞാന്‍ ഇന്ന് നാട്ടില്‍പോവും”
“മോളെ കാര്യം വല്ലതും ശരിയായോ”
“അതൊന്നും അല്ല കുറച്ച്പൈസ  അത്യാവശൃമുണ്ട്, ഷുക്കൂര്‍നു കുറച്ച് പൈസകൊടുത്താല്‍ അവന് പണിശരിയാവും, എനിക്കും കുറച്ച് ആവശ്യങ്ങള്‍ ഉണ്ട് സേട് സഹായിക്കാതിരിക്കില്ല!”
 “ഷുക്കൂര്‍ വന്നിട്ട്പോയാല്‍ പോരെ”
ഓനോട്ട് ഇങ്ങള് പറഞ്ഞോളീന്‍
 കുഞ്ഞാലിക്ക ഇറങ്ങിപോകുന്നത് കൌതകത്തോടെ നോക്കി നിന്നു, ഇത് എന്ത്മനുഷ്യന്‍! എല്ലാവര്‍ക്കും നാട്ടില്‍ പോണത് തന്നെ ഒരു ആഘോഷമാണ്,  എന്നാല്‍ കുഞ്ഞാലിക്ക അന്ന് ധരിച്ച വസ്ത്രംപോലും മാറിയിട്ടില്ല!!!

ശുക്കൂറിന്‍റെ ഒച്ചപാടും ബഹളവും കേട്ടാണ്, ഉറക്കം ഉണര്‍ന്നത്.
“ നോക്ക് നിങ്ങക്ക് ഒക്കെ ഇയാള്‍ മഹാന്‍, ഇതിലോട്ട് ഒന്ന് കണ്ണും തുറിച്ച് നോക്ക്!!!’
 ഷുക്കൂര്‍ അന്നത്തെ മാധ്യമം പത്രം ഉയര്‍ത്തിപിടിച്ച്രിക്കുന്നു
 താന്‍ എന്താ ഉറക്കിലെ....പണ്ടാരം!!!
   സ്വര്‍ണ്ണകടത്ത് വിദേശമലയാളി അറസ്റ്റില്‍  പത്രം വെണ്ടക്ക അക്ഷരത്തില്‍ എഴുത്തിയിട്ടും എന്‍റെ കാഴ്ച്ച മങ്ങിയപോലെ  ..... ഞാന്‍ കണ്ണട ഉറപ്പിച്ചു വെച്ചു വാര്‍ത്തയോടപ്പമുള്ള ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി...... കുഞ്ഞാലിക്ക...... ഞാന്‍ പിറുപിറുത്തു.....

  നാട്ടില്‍ നിന്ന് അറ്റമില്ലാത്ത ആവശ്യങ്ങള്‍, പെങ്ങള്‍മാരുടെ കല്യാണം. പുരപണി., സഹായ  അഭ്യാര്‍thnaകള്‍.....അങ്ങനെ അങ്ങനെ ഒത്തിരി, ആയിരത്തി ഇരുനൂര്‍ രൂപ ശമ്പളക്കാരനായ കുഞ്ഞാലിക്കക്ക് ചിലവ് കൂട്ടിയാല്‍ കൂടുന്നത് അല്ലായിരുന്നു......  ഒരു കാരിയര്‍ലേക്കുള്ള മാറ്റം അങ്ങനെയായിരുന്നു

ടിവിയില്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നു!! കുഞ്ഞാലിക്കയെ തലങ്ങും വിലങ്ങും കാണിക്കുന്നു!!! കുഞ്ഞലിക്കയുടെ വരുമാനത്തെ കുറിച്ചുള്ള ഗ്രാഫുകളും രേഖ ചിത്രങ്ങളും TVയിലുടെ മിന്നി മറയുന്നു.....ഇത്തരം പ്രവാസികള്‍ അപമാനമാണ് എന്ന് പ്രവാസി സംഘടന നേതാകള്‍ ആണയിടുന്നു. കുറ്റക്കാര്‍ രക്ഷപെടില്ലന്നു മന്ത്രി......
 ഷുക്കൂര്‍ വിജയ ഭാവത്തില്‍  TVയിലേക്ക് തുറിച്ച് നോക്കികൊണ്ടിരുന്നു!!!!!

  ഞാന്‍ ഒന്ന് കാറിതുപ്പി......പിന്നെ മെല്ലെ ഇറങ്ങി നടന്നു.... ശവംതീനികള്‍ ഇല്ലാത്ത അറകള്‍ തേടി......പക്ഷെ....... നഗരം എന്നെ നോക്കി പല്ല് ഇളിക്കുന്നത് ഞാന്‍ അറിഞ്ഞില്ല.........




            ‘