28/03/2020

ബാവു മാപ്ല........

ബാവു മാപ്ല.....

നേരം വെളുക്കുന്നതേയുള്ളു.... കടകളുടെ ഷട്ടർ ഉയർത്തുന്ന ഘോര ശബ്ദം! ആദ്യമൊക്കെ ഈ മുരൾച്ച അലോസരപെടുത്തിയിരുന്നു.... ഇപ്പോൾ അത് ശീലമായി....... തൻ്റെ കടക്ക് ഘോര ശബ്ദമില്ല കൃത്യമായി ഗ്രീസ് ഇടും മെയ്ൻ്റെ നൻസ് അഛനു നിർബന്ധമായിരുന്നു.....

ഗൾഫ് മതിയാക്കി നാട്ടിൽ  സെറ്റിലാവാൻ തീരുമാനിച്ചപ്പോഴും അഛൻ്റെ നിർദ്ദേശമാണ് സ്വീകരിച്ചത്.....
' ഷൺമുഖാ! നീ ഇനി പോണ്യല്യാ  എന്നു കേട്ടു?
അതേ അഛാ....
നല്ലത്..... പത്ത് അൻപത് വയസായില്ലേ.... ഇനി നാട്ടിൽ  കൂടല് തന്നെ ശരി.... ഒന്നിലേല്ലും ശേഷക്രിയക്ക് കമ്പി അടിക്കേണ്ടല്ലൊ?
അഛൻ്റെ ഗദ്ഗദം....

എങ്ങനെയാ കുട്ടാ മുന്നോട്ട്ള്ള പ്രയാണം?

അഛൻ്റെ വിളി അങ്ങനെയാണ്, ചിലപ്പോൾ കുട്ടാ എന്നു വിളിക്കും , അല്ലങ്കിൽ അപ്പുവെന്നു അപൂർവ്വമായേ ഷൺമുഖായെന്നു വിളിക്കുന്നത് കേട്ടിട്ടുള്ളു!

ഷോപ്പ് തുടങ്ങണം അഛാ!

എന്ത് ഷോപ്പ്?

നിശ്ചയിച്ചീല.....

ഒരു നിമിഷം അഛൻ നിശബ്ദനായി....
പിന്നെ പതിഞ ശബ്ദത്തിൽ പറഞ്ഞു....
എന്തിനാ ഇനി പുതിയ ഒന്നു.... നമ്മുടെ കടയിൽ വന്നീരുന്നുടെ? എനിക്കാണങ്കിൽ പ്രായം ഒത്തിരിയായി..... ഇനി എത്ര കാലം ഇങ്ങനെ?

അങ്ങനെയാണ് തുടക്കം  അരിയടെ ,ഗോതമ്പിൻ്റെയും, തവിടിൻ്റെയും ഇടയിലുള്ള ജീവിതം.......

പലചരക്ക് കടയിലേ ജീവിതം ആദ്യമൊക്കെ അസ്വസ്തത ഉണ്ടാക്കുമായിരുന്നു.....

അപ്പോഴെക്കെ അഛൻ പറയും.....

'ഇത് ജീവിതത്തിൻ്റെ ഗന്ധമാ..... പച്ച മനുഷ്യരുടെ ഗന്ധം..... വിയർക്കുന്നവൻ്റയും വേദനിക്കുന്നവൻ്റെയും ഗന്ധം.....

സാധനങ്ങൾ വാങ്ങുന്നതിനും അഛനു ശീലങ്ങൾ ഉണ്ടായിരുന്നു.....
ചിലരിൽ നിന്നു സാധനം എടുക്കുമ്പോൾ താൻ പറയും....

അഛാ ഇവരിൽ ഒരു രൂപ കിലോക്ക് കൂടുതലാ!
നമുക്ക് വേറേ ടീമിനേ നോക്കാം.....

ബില്ല് നോക്കി അച്ചൻ ഒരു നിമിഷം ചിന്താ നിഗ്മനായിരിക്കും......
വേറേ ആരിൽ നിന്നും വാങ്ങേണ്ട..... പറഞ് നോക്കാം..... പത്ത് ഇരുപത് വർഷമായിട്ടുള്ള സപ്പ്ളേയല്ലെ.....
തൻ്റെ ഇഷ്ടകേട് പറഞ്ഞില്ലങ്കിലും അഛൻ മുഖത്ത് നിന്നു വായിച്ച്ടുക്കും എന്നിട്ട് പറയും....

ഉണ്ണീ കച്ചോടമെന്നു പറഞ്ഞാൽ ലാഭം മാത്രമല്യ...
സത്യം എന്നു കൂടി അത്ഥം ഉണ്ട്.....
അഛൻ്റെ അത്തരം ശീലങ്ങളും  സ്വഭാവങ്ങളും അറിയാതെ തന്നെ പിന്തുടുന്നുണ്ടോ?
അതായിരിക്കുമോ ഏഴുമണിക്ക് കട തുറക്കണമെന്ന ശീലം...... പണിക്കാർ വന്നു തുടങ്ങുന്നതേയുള്ളു......

ചോറ് ഉണ്ണാൻ തുടങ്ങുമ്പോൾ അഛൻ ചോദിക്കും
ബാവുമാപ്ല മീൻ കൊണ്ട് വന്നില്ലേ ഇന്നു?
ഇല്ല എന്നു പറഞ്ഞാൽ അഛൻ്റെ മുഖം വാടും...

കറിക്ക് ഒരു സ്വാദില്ല...... മീൻ കൊള്ളില്ല

അമ്മ പെട്ടന്നു കെറുവിക്കും.... രുചിയില്ല എന്നു പറഞ്ഞത് അമ്മിച്ചിക്ക് പിടിച്ചില്ലന്നു കട്ടായം!
അഛൻ പെട്ടന്നു പ്ലേറ്റ് മാറ്റും....

കറിക്ക് നല്ല സ്വാദ് മീൻ കൊള്ളില്ല!

ഹും.... പിടക്കണ മീൻ കൊള്ളില്ലത്രെ!
ബാവുമാപ്ല കൊണ്ട് വരുന്നതേ പിടിക്കു!

അഛൻ എഴുനേറ്റ് സ്ഥലം കാലിയാക്കും.... ഒരു ശണ്ഠ ഒഴിവാക്കാൻ അതത്രെ നല്ലത്.....

എന്നു മുതലാണ് ബാവുമാപ്ല മീൻ കൊണ്ട് വരാൻ തുടങ്ങിയത്?
അമ്മച്ചിക്ക് അറിയില്ല!
ഞാൻ വന്ന കാലം മുതലേ ഉണ്ട് എന്നാണ് അമ്മിച്ചി പറയ്യ!

മേനനേ.... ഗെയ്റ്റിൽ ബാവുമാപ്ലയുടെ ശബ്ദം....

നാരയണൻ മേനനേ!
 രണ്ടാമത്തേ വിളി അങ്ങനെയാണ്..
അഛൻ കോപം നടിച്ച് ഇറങ്ങിവരും....
എടോ  മാപ്ലേ നിങ്ങളോട് എത്ര തവണ പറഞതാ ഞാൻ മേനോൻ അല്ലന്നു....
അസ്സല്ല് ഈഴവനാ.... തറവാട്ടിൽ പിറന്ന ഈഴവൻ....
അഛനു അസ്തിത്വം  നഷ്ടപെട്ട പ്രതിക്ഷേധം!

അയിനു ഇങ്ങള് എന്തിനു ചുടാവുന്നു മേനനേ.... ഞമ്മ ഇങ്ങളെ തെറിയങ്ങാൻ വിളിച്ച!?
 ഇങ്ങക്ക് ഞമ്മൾ മേനൻ തന്നെ..... കുടുബത്ത് പിറന്ന മേനനൻ!

പുഴയുടെ അപ്പുറത്താണ് ബാവുമാപ്ലയുടെ വീട്, നേരം പുലരുന്നതിനു മുമ്പ്  മാപ്ലയുടെ കൂവൽ കേൾക്കാം.... തോളിൽ കാവു കുട്ടയിൽ  മീനുമായി .....

പിടക്കണ മീനേ..... പിടക്കണ മിനേ....

ഷർട്ട് ഇട്ടിട്ടില്ല, ഒരു തലേകെട്ടും പാളതൊപ്പിയും വെയില് കൊണ്ട് വെളുത്ത ശരീരം ചുവപ്പ് രാശി കലർന്നിരിക്കുന്നു! രണ്ട് തോളിലും  കാവ് കൊട്ട വെച്ച തഴമ്പ്.... പച്ച ബെൽട്ടും, ഒരു മടക്ക് കത്തിയും!
ആരങ്കിലും മുറിക്കാൻ പറ്റിണില്ല എന്നു പറഞ്ഞിരിക്കട്ടെ ,അപ്പൊ ഉയരും മടക്ക് കത്തി, രണ്ട് മൂന്നു മിനിറ്റിൽ മീൻ റെഡി

അഛൻ ചോദിക്കും ഇതിൽ ആരാടോ പിടക്കുന്നത്? മിനാണോ? മാപ്ലയാണോ?
ഒരു ചിരിയാണ് ഉത്തരം
'ഹെൻ്റെ മേനനേ ഇങ്ങളുടെ ഒരു കാര്യം!'

കുറേ മീൻ അഛനു വാരി ഇട്ട് കൊടുക്കും, അതിനു വിലയൊന്നും പറയില്ല.... അഛൻ കൊടുക്കുന്നത് വേടിക്കും... ചിലപ്പോൾ അഛൻ പറയുന്നത് കേൾക്കാം... ഇത്  കൂടുതൽ ഉണ്ടല്ലൊ!
ഇരിക്കട്ടെ മേനനേ.... മേനൻ്റെ കച്ചവടം, ലാഭ കച്ചവടം അല്ല ബർക്കത്തിൻ്റെ കച്ചവടമാണ്!
 മീൻവേടിക്കാൻ ചുറ്റും കൂടിയവരോടായി ചിലപ്പോൾ പറയും

'മേനനു കൊടുത്തിട്ട് തരാം'

ഞങ്ങൾ എന്താ കാശല്ലെ തരുന്നത്?

പെങ്ങളെ ഇത് ബർക്കത്തിൻ്റെ കച്ചവടമാണ്, മേനൻ്റ കൈനീട്ടം കിട്ടിയാൽ എനിക്ക് അധികം അലയേണ്ട!

ഒരിക്കൽ പാതിരയായിട്ടുണ്ടാവും വാതിലിൽ തട്ട് കേട്ടാണ് ഉണർന്നത്

നേരം പാതിരയായി മേനനേ.... മീൻ വീറ്റ് തീർന്നില്ല ഓടിയോടി സമയം പോയത് അറിഞ്ഞില്ല! കടത്ത് വഞ്ചി പോയി.....ഞാൻ ഈ ഉമ്മറത്തൊന്നു  തല ചായിച്ചോട്ടെ.....

ഓടി തളർന്ന ശരീരം, മീൻ ചിതമ്പൽ ശരീരത്ത് ഒടിപ്പിടിച്ച് രിക്കുന്നു.... ഉളുമ്പ് നാറ്റം മെല്ലെ മുക്കിലേക്ക് അടിച്ച് കയറാൻ  തുടങ്ങിയിരിക്കുന്നു......
കുളിക്കേണ്ടേ?
ഹും ! ആ കണ്ണുകളിൽ തിളക്കം
അഛൻ തന്നെയാണ് കിണറിൽ നിന്നു വെള്ളം കോരികൊടുത്തത്......

കുളികഴിഞ് അയാൾ നാലായി മടക്കിയ കാർ ബോർഡ് എടുത്തു, മുഷിഞ് പാലപ്പം പോലത്തേ തൊപ്പി!

നമസ്കരിക്കണോ?

'മേനോനു വിമ്മിഷ്ടം വല്ലതും?'

ഹ...ഹ അഛൻ ചിരിച്ചു ചുമരിലേക്ക്  കൈ ചൂണ്ടി......
ചുമരിൽ ഗുരുദേവൻ്റെ പടം!

തത്വമസി......   അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ ചുമരിൽ നോക്കി അയാൾ പിറുപിറുത്തു!

അയാൾ വരാന്തയിൽ നമസ്കരിച്ചു, കൈ നീട്ടി  പ്രാത്ഥിച്ചു......
 അഛൻ  അയാളുടെ പ്രാത്ഥന സാകുതം വീക്ഷിച്ചു.

എന്താണ് മാപ്ലേ  പടച്ചവനോട്  പറഞ്ഞത്?
ബാവു മാപ്ല സംതൃപ്തിയോടെ ചിരിച്ചു....

'മേനനേ ഇങ്ങള് കേട്ടില്ലേ അള്ളാഹുവിൻ്റെ ഖജാനയിലാണ് അനന്തമായ സമയമെന്നു!
ഞാൻ ആ സമയത്തിനു വേണ്ടിയാണ് പ്രാത്ഥിച്ചത്! എൻ്റെ മക്കൾ  വെള്ളം തോരുന്നത് വരെയെങ്കിലും സമയവും ആഫിയത്തും നീട്ടി തരണമെന്നു!

പിന്നീട്‌ അതൊരു പതിവായി, കടത്ത് വഞ്ചിക്കാരൻ പോയാലും പോയില്ലങ്കിലും ബാവുമാപ്ല വീട്ടിൽ വരും, കിണറ്റിൻ കരയിൽ പോയി കുളിക്കും, വരാന്തയിൽ കിടക്കും.....

പലഹാര പൊതിയിൽ അയാളുടെ  മക്കൾക്ക് എന്ന പോലേ തനിക്കും ഒരു പങ്ക് ഉണ്ടാവും!

അപ്പുമേനൻ കുഞ്ഞ് ഉറങ്ങിയ!

എടോ മാപ്ലേ ,അവനേയും നിങ്ങൾ മേനോൻ ആക്കിയോ?

ആ കണ്ണുകൾ പെട്ടന്നു നിർജലങ്ങളായി!
മേനനു  അറിയ്യോ? ഫോർത്ത് ഫോറത്തിൽ  പഠിക്കുമ്പോൾ അഞ്ച് പെങ്ങമാരേയും, മുന്നു അനിയൻമാരേയും കൈൽ ഏൽപ്പിച്ചിട്ട് കാലയവനിക്കുളിൽ മറഞ് പോയ ബാപ്പയുടെ മൂത്ത മകൻ്റെ കഥ.....

കുശിനിക്കാരനായും, പത്രക്കാരനായും ,തോട്ടം തൊഴിലാളിയായും അന്നു തുടങ്ങിയ ഓട്ടമാണ് ഇന്നുമത് നിലച്ചിട്ടില്ല..... ഏഴ് എട്ട് വയറ് തികയാൻ
ആ ഓട്ടം മതിയാകില്ലായിരുന്നു..... അന്നു തന്നെ ചേർത്ത് പിടിച്ച് അന്നം തന്ന ഉപ്പയുടെ പങ്ക് കച്ചവടക്കാരനായിരുന്നു  പ്രഭാകര മേനോൻ..... പാവം മരിച്ച് പോയി! സ്നേഹമുള്ള മനുഷ്യരൊക്കെ അന്നു മുതൽ മേനോൻ ആണ് സാറേ!....
എൻ്റെ മകനൊന്നു പണിയായിട്ട് വേണം ഈ പാച്ചിൽ ഒന്നു നിർത്താൻ! എത്ര നാൾ ഇങ്ങനെ??

പിന്നീട് രണ്ട് മൂന്നു ദിവസം കഴിഞാണ് ബാവു മാപ്ല വന്നത് .. മുഖത്ത് ഒരു വിഷാദം തളം കെട്ടി നിന്നിരുന്നു.....

എന്ത് പറ്റി മാപ്ലേ?

ചെക്കനു  ഒരു വിസ ശരിയായിട്ടുണ്ട് മേനനേ!

അതിനു സന്തോഷിക്കയല്ലെ വേണ്ടത് ?
ഈ മാപ്ലക്ക് എന്താ  ബുദ്ധിം ബോധവും പോയ!

ഹും പതിനായിരം  റുപിക വേണം മേനനേ!
എന്നേ കൊണ്ട് കൂടില്യ! രണ്ട് മുവായിരം ഒക്കെയാണങ്കിൽ നോക്കാമായിരുന്നു!

പതിനായിരം അഛൻ കടമായി സഹായിക്കാം എന്നത് ഒരു പ്രകമ്പനത്തോടെയാണ് ബാവു മാപ്ല കേട്ടത്, അയാൾ അഛനെ കെട്ടിപിടിച്ച് മുള ചീന്തുന്നത് പോലേ ഏങ്ങി കരഞ്ഞു......
അന്നു മുതൽ കച്ചവടം കഴിഞ് വരുമ്പോൾ ഒരു കെട്ട് പുകയിലയും, വെത്തിലയും അഛനു ഉണ്ടാകുമായിരുന്നു!.....
ഇത്രയൊന്നും ഞാൻ തിന്നില്ല മാപ്ളേ....

സാരല്യാ... മേനനേ!

പിന്നീട് എപ്പോഴോ ബാവു മാപ്ലയേ കാണാതെയായി!
അഛൻ ഗെയിറ്റിലേക്ക് നോക്കിയിരിപ്പായി....
അമ്മ അഛനെ ചീത്ത പറഞ്ഞു.....
കേട്ടവറൊക്കെ പറഞ്ഞു.....
ബുദ്ധി മോശം!
പതിനായിരമൊക്കെ ആരങ്കിലും കൊടുക്കുമോ?

നിങ്ങൾക്ക് ഒന്നു പോയി  അന്വേഷിച്ചു കൂടെ മനുഷ്യ?
എന്തിനു? അഛൻ കൈമലർത്തും.....

ബാവു മാപ്ല ചതിക്കില്ല.... നിശ്ചയം!

കാലം പിന്നെയും ഒഴുകി...... ബാവു മാപ്ലയേ ആരും കണ്ടിട്ടില്ല......

മരിക്കുന്ന സമയത്ത് അഛൻ പറഞു....
ആ മാപ്ലയേ എവിയെങ്കിലും കണ്ടാൽ പണം വെറുതേ തന്നതാണന്നു പറയണം! പാവം  കൂട്ടിയാൽ കൂടുന്നുണ്ടാവില്ല!

ഷോപ്പിൻ്റെ പാർക്കിൽ   ജി എം സി പാർക്ക് ചെയ്യുന്നത് കണ്ടാണ് ശ്രദ്ധിച്ചത്!
ആരപ്പാ അത്?
കാറിൽ നിന്നു ഇറങ്ങുന്ന ആളേ  എവിടെയൊ കണ്ട പരിചയം.......

ബാവുമാപ്ലയുടെ ഒരു ഛായ!

എന്നെ മനസിലായോ ?

ബാവു മാപ്ലയുടെ....?

മകനാണ് ഫൈസൽ!

ഇത്രയും സൗകര്യമുള്ള മകൻ  ബാവു മാപ്ലക്ക് ഉണ്ടന്നു  അറിഞ്ഞില്ല!

ഹ... ഹ അയാൾ ചിരിച്ചു..... സൗകര്യമൊക്കെ ഇപ്പോ ഉണ്ടായതാ! ഒരു  ആറേഴു വർഷം.....

ബാവുമാപ്ല ?

വണ്ടിയിൽ ഉണ്ട്!

വണ്ടിയിൽ ചാരിയിരിക്കുന്ന ബാവു മാപ്ല....
മുടിയൊക്കെ വെള്ളി നാര് പോലേ  നരചിരിക്കുന്നു... തൊലി ചുക്കി ചുളിഞ് ശരീരത്തോട് ഒട്ടിയിരിക്കുന്നു......

കൈൽ ഒരു കെട്ട് പുകയിലയും, വെത്തിലയും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു.കൈകൾ വാച്ചിൻ്റെ പെൻ്റ്ലൂം പോലേ  വിറക്കുന്നു ഒറ്റ നോട്ടത്തിൽ അറിയാം പാർക്കിസൺ രോഗിയാണന്നു!

ബാവു മാപ്ലേ?

വിളിച്ചിട്ട് കാര്യമില്ല....തിരിച്ച് അറിയില്ല അൾസി മേഴ്സാണ്.... ഓർമ്മകൾ ചിതലരിക്കുന്ന മഹാ രോഗം!
ബാവുമാപ്ല വിറക്കുന്ന കൈ കൊണ്ട്  തൻ്റെ തല മുതൽ വിറച്ച് വിറച്ച് തടവാൻ തുടങ്ങി.... ഒരു ഒച്ച് ഇഴയുന്നത് പോലേ.....

നാ... രാ....യണ മേനൻ....ല്ല..... അപ്പു...... മേനൻ.....

 അയാളുടെ കണ്ണിൽ നിന്നും കണ്ണീർ അടന്നു വീഴാൻ തുടങ്ങി....

ആരേ കണ്ടാലും ഇങ്ങനെയാ മാഷേ.....
നാരയണ മേനോൻ എന്നും, അപ്പു മേനോൻ എന്നും  പറഞ് പിറു പിറുത്ത് കൊണ്ടിരിക്കും.....

 ഞാൻ ഒരു പാട് അന്വേഷിച്ചു മാഷേ രണ്ട് മേനോൻ മാരേയും..... എനിക്ക് ആരേയും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല...... എനിക്ക് വിസക്ക് വേണ്ടി അവരിൽ ആരോ ആണ് പതിനായിരം കൊടുത്തത്!

 പണം തന്നെ ഏൽപ്പിച്ചപ്പോൾ വാപ്പിച്ചി പറഞ്ഞു ബർക്കതുള്ള പണമാണന്ന്!

തീർച്ചയായും അങ്ങനെ തന്നെയായിരുന്നു.... ഷൺമുഖേട്ട.... വെച്ചടി വെച്ചടി കയറ്റമായിരുന്നു!...
പത്തിരട്ടിതിരിച്ച് കൊടുക്കാൻ  ഞാൻ തയ്യാർ ആണ് അവർ എവിടെ ? ഷൺമുഖേട്ടനു അറിയ്യോ??

പെട്ടന്നു വണ്ടിയിൽ ഒരു ഇളക്കം.....
ബാവുമാപ്ല എന്തോ പറയാൻ ശ്രമിക്കുകയാണ്! ശ്വാസം  ഉള്ളിലേക്ക് വലിച്ച് പിടിച്ച് ഇരിക്കുന്നു കണ്ണുകൾ തൻ്റെ നേരേ തിരിച്ച് പിടിച്ച്രിക്കുന്നു.....

നാ...രായ....ണ ...മേനോൻ....
വെത്തിലയും ,അടക്കയും ബാവു മാപ്ല തരാൻ ശ്രമിച്ചു..........

വാങ്ങിക്കോളു മാഷേ..... ആർക്കും കൊടുകാതേ ചേർത്ത് പിടിക്കുന്ന സാധനമാണ്!

ഷൺമുഖേട്ടനു നാരായണ മേനോനേ കുറിച്ച് എന്തങ്കിലും അറിയ്യോ......? സാറിൻ്റെ അഛൻ്റെ പേര് നാരായണൻ എന്നല്ലെ?

അപ്പുവേ..... എല്ലാ കച്ചവടവും കച്ചവടമല്ല.....
എല്ലാ കടവും കടവുമല്ല.... അത് നമുക്ക്  കൊടുത്ത് തീർക്കാൻ കഴിയില്ല........ അഛൻ്റെ ശബ്ദം  ചുറ്റും മുഴങ്ങുന്നുവോ?

എനിക്ക് നാരയണ മേനോനേ അറിയില്ല ഫൈസൽ.... ഞങ്ങൾ മേനോൻ അല്ല ഈഴവർ ആണ്!

ബാവുമാപ്ല വണ്ടിയിൽ ഇരുന്നു ഒന്നു കൂടി കുതിച്ച് ചാടാൻ ശ്രമിച്ചു.......

പൊടിപടലം പടർത്തി കൊണ്ട്  ആ ആഡംഭര വാഹനം മുന്നോട്ട് കുതിച്ചു...... അതിൻ്റെ കാറ്റിൽ കൈയിലിരുന്ന  പുകയിലയിൽ നിന്നും, വെത്തിലയും ചേർന്ന സുഗന്ധം പുറത്ത് ചാടി.....

അയാൾ കടന്നു പോകുന്ന ബാവുമാപ്ലയുടെ വണ്ടിയിൽ നോക്കി  വെറ്റിലയിൽ മൃദുവായി തലോടി.....

സ്നേഹത്തിൻ്റെ ഗന്ധം......
കടപാടിൻ്റെ ഗന്ധം.....
പച്ച മനുഷ്യരുടെ ഗന്ധം.....

24/03/2020

രണ്ട് ദേശങ്ങൾ.......

രണ്ട് ദേശങ്ങൾ.......

ഇന്നു നാട്ടിൽ പോകുകയാണ് ഷോർട്ട് ലീവ് വേണം..... ഒറ്റ ശ്വാസത്തിൽ ആണ് പറഞ് നിർത്തിയത്..... എഞ്ചിനിയർ അപേക്ഷ ഫോം തിരിച്ചും മറിച്ചും നോക്കി......

പതിനൊന്നു മണിക്ക് പോയാൽ പോരേ......
നോ സർ ട്രാഫിക്ക് ബ്ലോക്ക്.... എല്ലാ ദുബായിക്കാരനെ പോലേ ഞാൻ ന്യായം നിരത്തി..... അദ്ദേഹത്തിൻ്റെ ഔദാര്യം പോലേ അതിൽ അദ്ദേഹം ഒപ്പിട്ടു....

ലീവ് പേപ്പറുമായി തിരിഞ് നടക്കുമ്പോൾ  എഞ്ചിനിയർ മൃദുവായി പറയുന്നത് കേട്ടു..... ഇന്നു ഫീൽഡിൽ പോകണ്ട......
നന്ദി പറയാൻ വേണ്ടി തിരിഞതേയുള്ളു ,ഉടൻ നിർദ്ദേശം വന്നു .... സൂക്കിൽ ഒന്നു പോണം ഒരു
ക്രോക്കഡയിൽ ക്ലിപ്പ് വാങ്ങണം......

ട്രാഫിക്ക്  ബ്ലോക്ക്..... ഞാൻ വീണ്ടും തല ചൊറിഞ്ഞു......

നോ...... മൂന്നു മണിക്കുർ ഇനിയുമുണ്ട്.......

ലഗേജ് കെട്ടിയും ,അഴിച്ചും തളർന്നു..... 40kg..... അത് ഒരു ഭീകര സംഖ്യയാണ് ..... അതിനു മുകളിൽ ഉണ്ടങ്കിൽ ഓഫീസറുടെ മുഖത്ത് ഒരു വിജയഭാവമാണ്......
10 ദിർഹത്തിനും, 20 ദിർഹത്തിനും കിട്ടുന്ന സോപ്പും മിട്ടായിയും കട്ടിലിൻ്റെ ചുവട്ടിലേക്ക് തള്ളി....
ഹാവു ..... 40 ഉള്ളു......
കട്ടിലിൻ്റെ അടിയിൽ തളളിയതിൽ ചിലത് എടുത്ത് പോക്കറ്റിൽ തിരുകി.....

പോക്കറ്റ് ,ലഗേജും ബാഗേജും... അല്ല..... ഹ....ഹ

 എയർപോർട്ടിൽ വലിയ തിരക്കാണ്,
വളഞ് പുളഞ് പോകുന്ന പുഴ പോലേ ക്യു... ചിലരുടെ കൈൽ 400kg ഉണ്ടന്നു തോന്നും ഒന്നിനുമിതെ  ഒന്നായി അടക്കി വെച്ച ട്രോളി ബാഗുകൾ, കാർ ബോർഡ് കാർട്ടണുകൾ.....
എല്ലാ ലഗേജിൻ്റെ മുകളിലും പേര് വലുതായി എഴുതിപിടിച്ചിരിക്കുന്നു...... പത്രാസ് കൂടിയവർ കംമ്പ്യൂട്ടറിൽ  പ്രിൻ്റ്‌ ചെയ്ത് ഒട്ടിച്ചിരിക്കുന്നു.....

ട്രോളിയിൽ അടക്കും ചിട്ടയും ഇല്ലാതെ വെച്ചത് കൊണ്ടാകാം ചീട്ട് കൊട്ടാരം പോലേ  അവ പൊളിഞ് വീണു..... പെട്ടന്നു പോർട്ടറേ പോലേ ഒരു പോലീസ്ക്കാരൻ  അടുത്തുവന്നു.....
അന... മുസായദ....
അയാൾ ആരോടന്നില്ലാതെ പിറുപിറുത്തു....
കൃത്യമായി അയാൾ എല്ലാ ലഗേജും അടക്കി വെച്ചു.....

താങ്ക്യു......

പോലീസ്കാരൻ വിശാലമായി ചിരിച്ചു.....
മാനവികതയുടെ ചിരി....
അർപ്പണ മനോഭാവത്തിൻ്റെ ചിരി...
ഒരു സംസ്കാര സമ്പനതയുടെ ചിരി.....
പോലീസിൻ്റെ ചിരി......

എമിറൈറ്റ് ഐഡിയുള്ളവർ ഇതിലേ പോയാൽ മതി..... വഴി കാണിക്കുന്ന എയർപോർട്ട് ബോയ്...

ഏമിറൈറ്റ്  ഐഡി സ്ലോട്ടിൽ ഇട്ടപ്പോൾ തന്നെ വിരൽ വെക്കാൻ നിർദ്ദേശം..... ഞാൻ സ്ക്രീനിലേക്ക്  സൂക്ഷിച്ച് നോക്കി.....
രണ്ട് ചുവന്ന വെട്ടുകൾ സ്ക്രീനിൽ ......
ഓഫീസർ ഐഡിയിലേ ഫോട്ടോയിലേക്കും എന്നേയും സൂക്ഷിച്ച് നോക്കി......

വിയർപ്പ് കണങ്ങൾ ചെവിയിലൂടെ ഒലിച്ച് ഇറങ്ങാൻ  തുടങ്ങി.....
എന്ത് പറ്റി......
അദ്ദേഹത്തിൻ്റെ അടുത്തേക്ക് പൊയ്ക്കൊള്ളു...
ഗംഭീരനായ അറബി എന്നെ സൂക്ഷിച്ച് നോക്കി.....
സലാം......
അയാൾ എൻ്റെ കൈപിടിച്ചു.... വിരലുകളിൽ മൃദുവായി തടവി......
ഡോണ്ട് വറി......
സ്ക്ക്റാച്ച് ഓൺ യുവർ ഫിങ്കർ....
 വാട്ട്സ് യുവർ ജോബ്....
ടെക്ക്നീഷ്യൻ.....
അറബിയുടെ മുഖത്ത് സംതൃപ്തി.....
തൻ്റെ ജോലി  തൻ്റെ വിരലുകളിൽ കീറലുകളും, വിളളലുകളും ഉണ്ടാക്കിയിരിക്കുന്നു.... വിരലടയാളത്തിൽ വെട്ടും കുറിയും....

പാസ്പോർട്ടിൽ അറബിയുടെ എക്സിറ്റ് സീൽ അടിക്കുന്ന ശബ്ദം......

കടന്നു പോയാലും താങ്കൾ ഞങ്ങളുടെ ആളന്ന ഭാവം.......
ഐഡൻറ്റിയിൽ  കുത്തി കീറലുകൾ ചേർത്ത് പിടിക്കലിനു തടസമല്ലന്ന ഭാവം......
മാനവികതയുടെ ഭാവം ഒരിക്കൽ കൂടി......

കൊച്ചി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ ക്യൂവിലാണ് ജമാലിനെ കണ്ടത്!
വെറും ജമാൽ അല്ല ബിനാമി ജമാൽ കൊല്ലത്തിൽ ആറ്  ഏഴ്പ്രാവശ്യം നാട്ടിൽ പോകും....
ബിസിനസ് എന്നു തൊഴിൽ കോളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു
എന്ത് ബിസിനസ്?
മഞ്ഞലോഹം!

എമിഗ്രേഷനിൽ വിശാലമായി ചിരിക്കുന്ന ലേഡി ഓഫീസർ.....
പേര്?
ഡേറ്റ് ഓഫ് ബർത്ത്?
സ്ഥലം?
ചെറിയ ചോദ്യങ്ങളും ഉത്തരങ്ങളും.....

സീലിൻ്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു കേട്ടു!

സ്കാനർ കൗണ്ടറിൽ കംസ്റ്റസ് ഓഫീസർ  ഇരയെ കണ്ട പോലേ കണ്ണുകൾ തിളങ്ങി....
സ്വർണ്ണം?
ഞാൻ ചിരിച്ചു.....
ഇല്ല!
അയാൾ എൻ്റെ കഴുത്തിലേക്കും കൈകളിലേക്കും നോക്കി.....
ഹും
അയാൾ പിറുപിറുത്തു......
 ലഗേജ് ട്രോളിയിൽ വെക്കാനുള്ള എൻ്റെ ശ്രമം വീണ്ടും......
ദുബായിലേ പോലീസ്ക്കാരനെ ഞാൻ ഓർത്തു...

കസ്റ്റംസ് ഓഫീസറെ കാതരയായി  നോക്കി....

എടുത്ത് കൊണ്ട് പോ...... അയാൾ ചീറി.....
ഒരോന്നു കെട്ടിവലിച്ച് കൊണ്ട് വരും....... മയിര്.....
മലയാളിയുടെ ദേശിയ ഭാഷ..... ആ ചുണ്ടുകളിൽ നിന്നു നിർഗളിച്ചു.....

മാനവികതയുടെ മഹാ ശബ്ദം  അവിടെ അവസാനിച്ചത് ഞാൻ അറിഞ്ഞു.......

 മര്യാദക്ക് സംസാരിക്കണം!
എൻ്റെ പ്രതിക്ഷേധം.....

വീണ്ടും പരിശോദിക്കണം!
അയാൾ  മുറുമുറുത്തു......
സർ..... തൻ്റെ   വിനീതമായശബ്ദം  ചീവീടിൻ്റെ ശബ്ദത്തേ പോലേ നേർത്തിരുന്നു........

പെട്ടി പൊളിക്കണം!!

സോപ്പും, തുണിയും, മീട്ടായിയും സ്പ്രേയും അത്തറും അയാൾക്ക് ചുറ്റും ചിതറി കിടന്നു.....
ഒരു കട തകർന്നു വീണത് പോലേ....
ഓഫീസർ വിജയ ഭാവത്തോടെ എന്നെ നോക്കി......
മര്യാദ നിനക്ക് മനസിലായോ?

ഇതിനിടയിൽ ഞാൻ കണ്ടു കുറേ യാത്രക്കാർ യാതൊരു പരിശോദനയും കൂടാതെ ലഗേജുമായി കടന്നു പോകുന്നു.......

ബിനാമി ജമാലും അവരുടെ ഇടയിൽ ഉണ്ടായിരുന്നു .... ഭാഗ്യം' കൈ മുതലായുള്ള മാനവികതയുടെ ബിസിനസ്ക്കാരൻ...... മഞ്ഞലോഹത്തേ പോല തിളങ്ങുന്ന കണ്ണുകൾ!

ഓഫീസർ അപ്പോഴും നെഞ്ച് വിരിച്ച് നിന്നിരുന്നു.......
ഞാൻ സാധനങ്ങൾ വാരി കൂട്ടുന്ന തിരക്കിൽ അത് കണ്ടില്ല ......  എല്ലാമലയാളിയേ പോലേ ഞാനും പിറുപിറുത്തു.......

മയിര്.......

അത് നെഞ്ച് വിരിച്ച് നിൽക്കുന്നവൻ്റെ ശബ്ദമാവുന്നു.........
സംസ്കാരത്തിൻ്റെ ശബ്ദമാവുന്നു......
പ്രതിക്ഷേധത്തിൻ്റെ ശബ്ദമാവുന്നു......
നിസഹാതയുടെ തരംഗമാവുന്നു........
ഭൂമി മലയാളത്തിനു ആ പദം സമ്മാനിച്ച ആത്മാവിനു  മംഗളം.......

http://kannazhuth.blogspot.com/?m=1

.

20/03/2020

വൈറസ്.......

വൈറസ്.....

എല്ലാവിടത്തും തട്ടും മുട്ടും... പാത്രങ്ങൾ, കൈലുകൾ. തവകൾ, പാനുകൾ.... വൈറസിനു ..... ഭ്രാന്തായി ആരുടെ നെഞ്ചത്ത് കയറും....
ഇതിനു പുറമേയാണ് പാഞ് അടുക്കുന്ന സ്പ്രേയും..... സോപ്പും വെള്ളവും......
വല്ല മുക്കിലും കയറി ഒളിക്കാം എന്നു കരുതിയാൽ ജനം മുഴുവൻ വായും മൂക്കും കെട്ടി ട്ടപ്പോ എന്ന ഒറ്റ നിൽപ്പ്.....

വിമാനത്തിൽ കയറി നാടു വിടാം എന്നു കരുതിയാൽ വിമാനം നഹീ നഹീ.....
.
മനനോന്ത് രണ്ട് സ്മാൾ അടിക്കാം എന്നു കരുതിയാണ് കൊറോണ ബാറിലേക്ക് വണ്ടി കയറിയത്..... അടിപൊളി എന്തൊരു അച്ചടക്കം... എല്ലാവരും വരിവരിയായി.... തട്ടില്ല .... മുട്ടില്ല.... കുടിച്ച കോപ്പകളും ,കപ്പുകളും നിറയുന്നു ഒഴിക്കുന്നു, പരസ്പരം  കൈമാറുന്നു,  മോന്തുന്നു .... നക്കുന്നു.... മാസ്ക്ക് ഇട്ടവർ പോലും മാസ്ക്ക് ഊരി വലിച്ച് എറിയുന്നു കൊറോണയേ തന്തക്ക് വിളിക്കുന്നു ചിലർ തള്ളക് വിളിക്കുന്നു.......

നേരത്തേ ഉണ്ടായിരുന്ന നിശബ്ദത എവിടെയോ പോയ് മറഞ്ഞിരിക്കുന്നു.....

തന്നെ തള്ളക്കും തന്തക്കും വിളിക്കാൻ ഇവർ അത്രക്കായോ? ജാതി വ്യവസ്ഥപ്രകാരം തന്നെക്കാൾ താഴ്ന്നവർ.:....ഹും!

വൈറസിനും ഫിറ്റായി വേച്ച് വേച്ച് അത് തന്തക്കും തള്ളക്കും വിളിക്കുന്നവരുടെ ഇടയിൽ പെട്ടു..... പോർവിളി ശക്തമായി...... തൊട്ട് അശുദ്ധമായി ഉച്ചനീത്വം നഷ്ടമായ വൈറസ് അവരിൽ ഒരാളായി.....

മുദ്രവാക്യം വിളി ശക്തമായി..... വൈറസ് ചൊല്ലി കൊടുത്തു അനുയായികൾ ഏറ്റ് പാടി......
അണികൾ മെല്ലെ കിതക്കാൻ തുടങ്ങി..... ചിലർ തുമ്മാനും.......
തുമ്മിയവരെയും കിതച്ചവരെയും പിന്നിലോട്ട് തള്ളി പുതിയ പുതിയ അംഗങ്ങൾ  നിലവിൽ വന്നു........

ചിലർ പാത്രങ്ങൾ എടുത്ത് മുട്ടാൻ തുടങ്ങി.......

സ്റ്റോപ്പ് ..... വൈറസ് അലറി......
 മുട്ടരുത്...... സുരപാനികളെ  വിഡി കുശുമാണ്ഡങ്ങൾ എന്നുകൂടി വിളിപ്പിക്കരുത്!

മുട്ട് നിലച്ചങ്കിലും ആരവം കൂടി വന്നു........
ഒപ്പം  കിതപ്പും.......

14/03/2020

ഇംഗ്ലീഷ് പ്രേതങ്ങൾ......

ഇംഗ്ലീഷ് പ്രേതം.....

കാളിക്ക് പ്രേതബാധ! വെറും പ്രേതമല്ല ഇംഗ്ലീഷ് പ്രേതം! ചായി പീടികയായ ചായി പീടികയിൽ മുഴുവൻ വട്ടമേശ സമ്മേളനവും നീളൻ മേശ സമ്മേളനവും..... മൊല്ലാക്കാനെ വരുത്താം മൊല്ലാക്കയുടെ അടുത്ത് ഉഗ്രൻ മന്ത്രമുണ്ട് കോയ അപിപ്രായപ്പെട്ടു.....

മന്ത്രവും മാരണവും ഇസ്ലാമികമല്ല ചിത്സിക്കണം!
റഹീം അപിപ്രായപെട്ടു....

കോയ ഒരു  ആട്ടാണ് ..'ഫ '
പുത്തൻ വാദി!
നിൻ്റെ വാപ്പാടെ വെല്യപ്പാടെ കൈൽ ഉറുക്കും നൂലും ഉണ്ടായിരുന്നില്ലേ......

റഹീം ഒന്നു പരുങ്ങി......

അവർക്ക് ഖുർ ആൻ അറിയുമായിരുന്നില്ല
ഫ ബലാലേ  ഖുർ ആൻ മുഴുവൻ കാണാപാടം അറിയുന്ന  അന്ത്രുമുല്ലയേയാണോ നീ ഖുർ ആൻ അറിയില്ലന്നു പറയുന്നത്?
ഒന്നുമില്ലലേലും നിൻ്റെ വാപ്പയും വെല്ല്യപ്പയും അല്ലെ അവർ.....

റഹിം കൂടുതൽ  ഫോമിലായി, ഹും അവർ ഒക്കെ വെറും ട്ടേപ്പറിക്കാഡുകൾ റേക്കോർട് ചെയ്തത് കേൾപ്പിക്കും..... ഖുർ ആൻറ ഉള്ളിൽ എന്തന്നു അറിയില്ല!

വാപ്പയോട് സ്നേഹമില്ലാത്ത കുരിപ്പ്..... കോയ രോക്ഷകുലനായി........
പുത്തൻ വാദികൾ വാപ്പമാരേയും, പണ്ഡിതൻമാരേയും ബഹുമാനിക്കാത്തവർ ആണ്..... ബഷീർ കോയയുടെ സഹായത്തിനു എത്തി?
ഒരു ഗ്രൂപ്പ് സംഘർഷത്തിനു ഇടവെക്കുന്നതിനു മുമ്പ് തന്നെ നാരായണൻ ക്രമ പ്രശ്നം ഉന്നയിച്ചു

കാളി ഹിന്ദുവാണ്, ഹിന്ദുവിനെ ചിത്സിക്കാൻ മൊല്ലാക്ക വേണ്ട! അസ്സൽ പൂജാരിയുണ്ട് ചുട്ട കോഴിയേ പറപ്പിക്കാൻ  അറിയുന്ന ബ്രമ്മദത്തൻ നമ്പൂതിരിയുണ്ട്  അതിനിടയിൽ അതിനിടയിൽ മൊല്ലാക്കയുടെ ശൂ .... ശൂ വേണ്ട......

ദളിത് നേതാവ് വേലായുധനു അരിശം കയറി.....
ഫ കാളി എന്നാണ്  ഹിന്ദുവായത്?
ഇന്നുവരെ കാളിയുടെ ചാളയിൽ ഏതങ്കിലും  നായര് വന്നിട്ടുണ്ടോ, നമ്പൂതിരി വന്നിട്ടുണ്ടോ?
കാളി ദളിത് ആണ്  ദളിതൻ ഹിന്ദുക്കൾ അല്ല കട്ടായം.....

വേലായുധൻ നക്സൽ ബാരിയാണ്' നാരയാണൻ അപിപ്രായപ്പെട്ടു......
നക്സൽ ബാരികൾ ഹിന്ദുവിൻ്റെ ശത്രുകൾ ആണ്.......

ഇതിനിടയിൽ ആണ് സ്ഥലത്തേ പുരോഗമന വാദി ഇടപ്പെട്ടത് ,പ്രേതവും പിശാച്ചും ഒന്നുമില്ല.....
ചിക്സിക്കണം....... ഭ്രാന്തിനു ചിത്സിക്കണം....

'ഫ'

 ആ ആട്ടിനു  വലിയ ശക്തിയുണ്ടായിരുന്നു അതിനു പിന്നിൽ നായരായ നാരായണൻ ഉണ്ടായിരുന്നു,മുസ്ലിം  ആയ കോയയുണ്ടായിരുന്നു, ദളിത് നേതാവ് ആയ വേലായുധൻ ഉണ്ടായിരുന്നു സർവ്വോപരി ആ നാട്ടിലേ മാലോകർ  മുഴുവൻ ഉണ്ടായിരുന്നു അവർ ഒരു നടുകണ്ടൻ   ചോദ്യം പുരോഗമന വാദിക്ക് മുമ്പിൽ ഇട്ടു

സ്കളിൽ പോകാത്ത കാളിയെങ്ങനെ  ഇംഗ്ലീഷ് പറയുന്നു?

പുരോഗമനവാദി ഞെട്ടി..... ഫിസിക്സ് ഞെട്ടി ... മാലോകരായ യുക്തിവാദികളും, ശാസ്ത്രജ്ഞരും ഞെട്ടി.......
പുത്തൻ വാദിയായ റഹിം ത്രിശങ്കുവിൽ ആയി.....

ബ്രമ്മദത്തൻ നമ്പൂതിരി കളം കൂട്ടി മന്ത്രം  ചൊല്ലൽ ആരംഭിച്ചു ,ഇടക്ക് ഇടക്ക് എന്തോ ജപിച്ചു തീ കുണ്ടത്തിലേക്ക് എറിഞ്ഞു അഗ്നി ഭും എന്ന ശബ്ദത്തോടെ ആളികത്തി ... ശിഷ്യൻമാരും, ഭക്തജനങ്ങളും ശരണം വിളിച്ചു.... നെയ്യിൻ്റെയും കർപ്പൂരത്തിൻ്റെയും കത്തിയമണം റൂമിൽ വ്യാപിച്ചു.....

കാളിക്ക് മാറ്റമില്ല, കാളി മുടി അഴിച്ച് ആടി വസ്ത്രങ്ങൾ കീറിയെറിഞ്ഞു..... ജട്ടിയും ബ്രായമിട്ട്  ഇംഗ്ലീഷ് കാരിയേ പോലേ
 നിലയുറപ്പിച്ചു....

ബാസ്റ്റാർഡ്...റാസ്ക്കൽ.... അവൾ പിറുപിറുത്തു..

എണ്ണ കറുപ്പ് ഉള്ള  അവളുടെ ശരീരത്തിലേക്ക് നമ്പൂതിരി തുറിച്ച് നോക്കി....... മാറ് തള്ളി തെറിച്ച് നിൽക്കുന്നു. മുല ,കച്ചക്ക് പുറത്തേക്ക് ചാട് മെന്നുതോന്നും.... ചുരുണ്ട് തടിച്ച മുല കണ്ണുകൾ.....
അഗ്നിയുടെ ചൂട് കൊണ്ടാകാം കാളി നമ്പൂതിരിയേപോലേ വിയർത്തിരിക്കുന്നു......ആ വിയർപ്പ് കണം അവളുടെ ശരീരത്തിലൂടെ ചാലിട്ട് ഒഴുകി.....

നമ്പൂതിരി ചൂരൽ എടുത്തു.. '...

പഴയകാലമായിരുന്നങ്കിൽ...... അയാൾ വെറുതെ മോഹിച്ചു.....
ഇഛാഭംഗത്തോടെ അയാൾ പിറുപിറുത്തു...... കലികാലം.......

ചൂരൽ എടുത്ത് അയാൾ അലറി...... ഇറങ്ങി പോ.....

നോ...... കാളിയിലേ ഇംഗ്ലിഷ് പ്രേതം അലറി!!

ചൂരൽ തലങ്ങും വിലങ്ങും പാഞ്ഞു..... എണ്ണ കറുപ്പുള്ള അവളുടെ സുന്ദര ശരീരം തടിച്ച് വീർത്തു..... ചോര പൊട്ടി ഒലിച്ചു....
കലികാല വിദ്വേഷം അവളുടെ മാറിലാണ് നമ്പൂതിരി തീർത്തത് ചൂരൽ ഏറ്റവും അധികം പാഞ്ഞതും അവളുടെ മാറിലേക്കാണ്...... അത് പന്തു പോലേ വീർത്തു.....

നമ്പൂതിരി തളർന്നിരുന്നു........

ന്യോം കൊണ്ട്  കൂട്ടിയാൽ കൂടില്ല......

നമ്പൂതിരി തൻ്റെ കുടുക്കയുമെടുത്ത് ഇറങ്ങിനടന്നു......

കാളി അപ്പോഴും പിറുപിറുത്തു ....... ബസ്റ്റാർഡ്......

അടുത്തത് മൊയ്ലാരുടെ ഊഴമാണ്.....

മൊയ്ലാർ തൻ്റെ മന്ത്രവടിയെടുത്തു..... ജപിച്ചു.... മന്ത്രിച്ചു..... വട്ടം കറങ്ങി......

കൊണസ്റ്റ് ചോദ്യമായി പുത്തൻ വാദി റഹീം  വീണ്ടും വന്നു..... അന്യ സ്ത്രീകളൂമായുള്ള ഇടപാട് ഇസ്ലാമിൽ എങ്ങനെയാണ് മൊയ്ലാരെ.....?

ചിത്സക്ക് അങ്ങനെ ഹറാം .... ഹലാൽ ഇല്ല..... പുത്തൻ വാദിക്ക് ഇസ്ലാം അറിയില്ല....
അന്ത്രു മൊല്ലാക്ക കിട്ടിയ സമയത്തിനു തൻ്റെ മാരണ ഇടപാടിനു എതിരു നിൽക്കുന്ന മകനെയൊന്നു ചൊറിഞ്ഞു.....

മൊല്ലാക്ക കാളിയേ നോക്കി...... നമ്പൂതിരി തല്ലി തകർത്ത കാളിയുടെ മാറിലേക്ക് നോക്കി...... വെള്ളം മന്ത്രിച്ചു, ജപിച്ചു ..... ഊതി.....
വെള്ളം മന്ത്രിച്ച കൈമായി കാളിയുടെ  തലയിൽ  മെല്ലെ തടവി...... പിന്നെയത് മാറിലേക്ക് വിറയലോടെ  സഞ്ചരിച്ചു....

ഹു .....

ഒരു സിംഹ ഗർജനമാണ് കാളിയിൽ നിന്നു ഉണ്ടായത്..... ഭൂമി മലയാളം ഇന്നു വരെ കേൾക്കാത്ത ശബ്ദത്തിൽ ഭർർർ  എന്ന അവൾ കാറി.....
 ചുരൽ ഏൽപ്പിച്ച മുറിവിൽ വെള്ളം വീണ നീറ്റൽ ഒരു ചവിട്ടിൻ്റെ രൂപത്തിൽ ആണ് മൊല്ലാക്കയുടെ നെഞ്ചിൽ എത്തിയത്.....
മൊല്ലാക്ക തെറിച്ച് വീണു........ ബ്രമ്മ ദത്തൻ നിർമ്മിച്ച  മന്ത്രതട്ടിൻ്റെ ചാരവും ,പൊടിയും മൊല്ലാക്കയുടെ കന്തുറയിൽ പടർന്നു.....

മൊല്ലാക്ക മെല്ലെ വിശദീകരിച്ചു.......

ഇത് ഇംഗ്ലീഷ് പ്രേതമാണ് മാത്രമല്ല കാഫിറുമാണ്.....അറബി മന്ത്രം ഏൽക്കില്ല.....

പുത്തൻ വാദി റഹിം മൊല്ലാക്കയെ  നോക്കി 'ഒരു ചിരി ചിരിച്ചു, രണ്ടാൾകും മാത്രം മനസിലാകുന്ന ചിരി.......

പുരോഗമനവാദി അവസരത്തിനു ഒത്തു ഉയർന്നു.... നമുക്ക്  ഡോക്ടറെ കൊണ്ട് വരാം.....

സൈക്യാട്രിസ്റ്റ്.......

ജനം നെററ്റി ചുളിച്ചു ബ്രമ്മ ദത്തനും, അന്ത്രു മൊല്ലാക്കയും കഴിയാത്ത  പ്രേത ബാധ ഒഴിവാക്കാൻ ഡോകടർക്ക്  ആവുമോ?!

പുരോഗമനവാദി  അവസരത്തിനു ഒത്തു ഉയർന്നു....... അയാൾ ചോദ്യം ഉന്നയിച്ചു...... ഡോക്ടർ എന്നു പറഞ്ഞാൽ എന്താ?
 അയാൾ തന്നെ ഉത്തരം പറഞ്ഞു.....

ഇംഗ്ലീഷ് വൈദ്യം........

മൊല്ലാക്കയും,  ബ്രമ്മദത്തനും പറഞത് എന്താ?
ഇംഗ്ലീഷ് പ്രേതം.......

പുരോഗമനവാദി ജന കൂട്ടത്തിൽ നെഞ്ച് വിരിച്ച് നിന്നു ..... തൻ്റെ അപിപ്രായം ആദ്യമായി സ്വീകരിക്കപെട്ടിരിക്കുന്നു......

ഡോക്ടർ വന്നു ,നാഡി പരിശോദിച്ചു, പ്രഷർ നോക്കി.. സ്റ്റെതസ്കോപ്പ്  വെച്ച് അവളുടെ നെഞ്ചിലും പുറത്തും വെച്ച് കാത് കൂർപ്പിച്ചു.....

കാളിയെ ഡോക്ടർ എഴുനേൽപ്പിച്ചു നിർത്തി.... മെല്ലെ  പറയാൻ തുടങ്ങി..... കാളി ഉറങ്ങു..... കാളി ഉറങ്ങു..... കാളി ഉറങ്ങുകയാണ്...... കാളി ഉറങ്ങുകയാണ്...... കാളി ഉറങ്ങി.....

അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു......

ഡോക്ടർ പിന്നേയും എന്തൊക്കെയോ പിറുപിറുത്തു......
 കൈടക്കം അറിയുന്ന ആൾ ആണ് ഡോക്ടർ നാരയണൻ പറഞ്ഞു.......
പുരോഗമന വാദിക്ക് ദേഷ്യം വന്നു....

കൈടക്കവും മണ്ണാങ്കടയും ഒന്നുമല്ല.....ഹിപ്പ് നോട്ടിസമാണ് അത്.....

കാളി കണ്ണ് തുറന്നു.... അവൾ പകച്ച് നോക്കി അവൾക്ക് ഒന്നും മനസിലായില്ല...... ശരീരത്തിൽ നിന്നു ചുരലിൻ്റെ വേദന മെല്ലെ തലച്ചോർ ആവഹിക്കാൻ തുടങ്ങി....

എന്ത് പറ്റി എനിക്ക്? അവൾ ആരോട്ന്നില്ലാതെ ചോദിച്ചു......

ഡോക്ടർ ചിരിച്ച്കൊണ്ട് മെല്ലെ പറഞ്ഞു....

ഇംഗ്ലീഷ് ബംഗ്ലാവിൻ്റെ അടുത്ത് നിന്നു ഒരു പ്രേതം കാളിയുടെ ഉള്ളിൽ കടന്നു കൂടിയിരുന്നു....
ഞാൻ 'അതിനേ  വേരോടെ കാളിയുടെ മനസിൽ നിന്നു പിഴുത് മാറ്റി......

പ്രേതം....... കാളിയുടെ മുഖത്ത് വീണ്ടും ഭയാശങ്ക....
ഹ...ഹ..ഹ

പ്രേതവും മണ്ണാങ്കട്ടയും ഒന്നുമല്ല വെറുതേ ഒരു തോന്നൽ... ഡോക്ടർ പൊട്ടി ചിരിച്ചു.....

അപ്പോൾ കാളി ഇംഗ്ലീഷ് സംസാരിച്ചത്?

ചോദ്യം നാരായണൻ്റെ വകയാണ്...... പുരോഗമനവാദിയേ ഞെട്ടിച്ച ചോദ്യം, റഹീമിനെ തൃശങ്കുവിലാക്കിയ നാരായണൻ്റെ ബ്രമ്മാസ്ത്രം!

ഡോക്ടർ ചിരിച്ച് കൊണ്ട് കാറിലേക്ക് കയറി ഡോർ അടച്ചു പിന്നെ ഗ്ലാസ്സ് താഴ്ത്തി മെല്ലെ പറഞ്ഞു.....
ബസ്റ്റഡ്, റാസ്ക്കൽ, ഷിറ്റ്.....etc എന്നു പറഞ്ഞാൽ ഇംഗ്ലീഷ് ഭാഷയല്ല..... അത് ആ ഭാഷയിലേ തെറിയാണ്........ ഇംഗ്ലീഷ് ബംഗ്ലാവിൽ പണിയെടുത്ത കാളിക്ക്  അത് പഠിക്കൽ നിസാരം...... ഡോകടറുടെ കാർ പൊടി പടർത്തി കടന്നു പോയി.......

നാരായണൻ പക്ഷേ ഉറച്ച് നിന്നു ഇത് കൈടക്കം തന്നെ....... ബ്രഹ്മദത്തൻ നമ്പൂതിരി പറഞ്ഞു കൈടക്കം തന്നെ ന്യോമിനു ഇത് വശായിരുന്നു പക്ഷേ കീഴ്ജാതിക്ക് ഇത് ചെയ്യാൻ പാടില്ല.... മോക്ഷം കിട്ട്യല്ല....

 ജനം രണ്ട് ചേരിയായി തിരിഞ്ഞു.......

അന്ത്രു മൊല്ലാക്ക നാരായണൻ്റെയും, ബ്രമ്മദത്തൻ നമ്പൂതിരിയുടെ പക്ഷത്ത് ചേർന്നു..... അന്ത്രു മൊല്ലാക്കാക്ക് വേറേ പണിയൊന്നും അറിയില്ല..... അത് കൊണ്ടാണ്
സർവത്ര കലഹം ബഹളം.... ചോദ്യങ്ങൾ ഉത്തരങ്ങൾ

ഇതിനു ഇടയിൽ ആണ് അന്ത്രു മൊല്ലാക്ക ആ ചോദ്യം ചോദിച്ചത്....

കാളി പറഞ ബസ്റ്റഡ് എന്നു പറഞ്ഞാൽ എന്താ?
അന്ത്രു മൊല്ലാക്കയുടെതാണ് ചോദ്യമെങ്കിലും നാരായണനും, ബ്രമ്മദത്തൻ നമ്പൂതിരിയും ചെവി കൂർപ്പിക്കാൻ തുടങ്ങി......

പുരോഗനവാദി ചുറ്റും നോക്കി ഇതെങ്ങനെ പറയും ബഹുമാന കുറവും വല്ലതും സംഭവിക്കുമോ? ഇലക്കും മുള്ളിനും കേടില്ലാതെ പറയാം എന്നു ചിന്തിച്ചു തുടങ്ങി.....

One who born without Father,who is called busted.....

കോയക്ക് ദേഷ്യം വന്നു, അവൻ്റെ അമ്മേടെ ഒരു ഇംഗ്ലീഷ്! കോയ  പണ്ടേ അങ്ങനെയാണ് പുരോഗമന വാദത്തോടും, ഇംഗ്ലീഷിനോടും പണ്ടേ എതിർപ്പാണ്.... തെറി അപ്പോ വരും

അത് മൊല്ലാക്ക നമ്മുടെ  ഹറാം പിറന്നവനില്ലെ..... ലത് തന്നെ.....

ജനം ചിരിച്ചു..... ചിരിയുടെ ഇടയിൽ കോയ ഒന്നു കൂടി ചേർത്തു പറഞത് നാരായണനും ,ബ്രമ്മ ദത്തനും 'മൊല്ലാക്കയും കേട്ടില്ല......

അത് നിങ്ങളാണ്.......

http://kannazhuth.blogspot.com/?m=1