31/08/2011

മാന്ദ്യകാലത്ത്‌ ഒരു നസീബ്???..........

പ്രമാണം:Dubai Creek2.jpg


മാന്ദ്യം  എന്ന വാക്ക് കേള്‍ക്കുമ്പോഴേക്കും,ആയുമുട്ടിക്കാക്ക് ദേഷ്യം വരും,ശത്രുക്കള്‍ പറഞ്ഞ് ഉണ്ടാക്കുന്ന വേണ്ടാതീനം എന്നാണ് അയുംമുട്ടിക്കയുടെ ഭാഷ്യം!!!ആരെങ്കിലും കൂടുതല്‍ തര്‍ക്കിച്ചാല്‍,അയമുട്ടിക്ക അയാളെ ജനലിന്‍ അടുത്തേക്ക് വലിച്ചു കൊണ്ട്പോക്കും,സാലിഹിന്‍റ ഗേറ്റ് ചൂണ്ടിക്കാട്ടി പറയും
"

ഞാന്‍ ഇന്ത്യക്കാരന്‍ അല്ല സര്‍!!!!!...




അന്ന് ആ ലെറ്റര്‍ ബോക്സ്‌ തുറന്നപ്പോള്‍,ആദ്യം കണ്ടത്‌,അക്കാലത്ത് കമ്പി എന്ന് അറിയപെടുന്ന ടെലിഗ്രാം ആണ്,ഇന്നത്തെപോലെ ടെലിഫോണ്‍ വ്യാപകമല്ലാത്ത കാലം,ഗള്‍ഫ്ന്‍റ മരുപച്ച തേടി നിര്‍മാണ കമ്പനിയില്‍ യാത്ര അവസാനിപ്പിച്ചവര്‍,ജീവിതം സിമെന്റ്റ്‌ കൊണ്ടും കമ്പികൊണ്ടും കെട്ടിപൊക്കുന്നവര്‍......
ഒരു വിറയലോടെയാണ് ടെലിഗ്രാംന്‍റ  വിലാസ ഭാഗത്തെക്ക് തുറിച്ചു നോക്കിയത്......ഹാവു...... എന്നൊരു നെടുവീര്‍പ്പ് ഉയര്‍ന്നു,തന്‍റെതല്ലന്ന ആശ്വാസം ആയിരുന്നു ആ നെടുവീര്‍പ്പിന് പിന്നില്‍!!!
തോമസ്‌  ചാക്കോ......അഡ്രസ്‌ ഒരു ആവര്‍ത്തികൂടി വായിച്ചു.

ആവര്‍ത്തനങ്ങള്‍........(മിനി കഥ)

File:Placid death.JPG

അവള്‍ വിങ്ങിപോട്ടുമ്പോള്‍,അത് കാണത്ത മാതിരി അയാള്‍ മുടി ചീകുകയും,താടി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സെറ്റ്‌ ചെയ്യുകയും ചെയ്തു. അവള്‍അച്ചാറും ചമന്തി പൊടിയും മാസ്കിന്‍ ടേപ്പ് ഒട്ടിച്ചു ഭദ്രമാക്കി,.....അയാളുടെ പേര്‍ ലഗ്ഗേജ്ന്‍റെ മുകളില്‍ ബോള്‍ഡ്‌ ചെയ്തു ,അവളുടെ സ്വപ്പ്നം പോലെ വലുതാക്കി കൊണ്ടിരുന്നു,എന്തോ കൊച്ചി ട്ടു ദുബായ് എന്നത് നനുത്ത അക്ഷരങ്ങളില്‍ ആണ് കോറിയത്.അവള്‍ക്ക് അത് അറിയാം.....വര്‍ഷങ്ങളായി അവള്‍ അത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
സന്തോഷം അല തല്ലുന്ന ആ മുഖം ഒരു ദിവസം കൊണ്ട് ഇരുണ്ട് പോയിരിക്കുന്നു,സന്തര്‍ശകരുടെ വരവ് അവളേ അലോസരപെടുത്തികൊണ്ടിരുന്നു.......

ഇബിലീസ്ന്‍റ കൂട്ട്ക്കാരന്‍.........




ചീവിടുകള്‍ പാതിരാസംഗീതം പൊഴിച്ചു കൊണ്ടിരുന്നു,ഉറക്കം കണ്ണുകളില്‍ കയറി ഇറങ്ങിയെങ്കിലും,കണ്ണുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല,അത് മച്ചിലേക്ക് തുറിച്ചു നോക്കി കൊണ്ടിരുന്നു! ചീവിടുകളുടെ വിവിധ രാഗങ്ങള്‍ക്ക് ഇടയില്‍ തവളകളുടെ പേക്രോം പേക്രോം കരച്ചില്‍ ഒരു ഭയാനക അന്തരീക്ഷം സൃഷ്ട്ടിച്ചു.

30/08/2011

ആരാണ് രക്തസാക്ഷികള്‍???




ജയില്‍ അഴികളിലുടെ അയാള്‍ പുറത്തേക്കു നോക്കി,തന്‍റെ കാഴ്ചപാടുകളും അഴികളില്‍ കൂടി കണ്ടപോലെ ചെറുതായിരുന്നല്ലോ എന്ന് ഖേതതോടെ  ഓര്‍ത്തു.....തകരപത്രത്തിന്‍റെ കലപില ശബ്തങ്ങള്‍  ആ നിശബ്ദതയെ മുറിവേല്‍പ്പിച്ചുകൊണ്ട്  കടന്ന് പോയി,ശുഭ വസ്ത്രധാരികള്‍ വരി വരിയായി നടന്ന് പോക്കുന്നു,ജീവിതത്തില്‍ എപ്പോളോ താളം നഷ്ടമായവര്‍ തകരപാത്രങ്ങള്‍ മുട്ടി ജീവിതത്തിന് പുതിയ താളങ്ങള്‍ സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നു,പതിമുന്നാം നമ്പര്‍ക്കരെന്‍ കോയയുടെ ഭാഷയില്‍ പറഞ്ഞാല്‍
"തലചോറിനു തീ പിടിച്ചവര്‍."..........
 "റഹ്മാനിക്ക , നിങ്ങക്ക് ചോറ് വേണ്ടേ"
"ഇന്ന് കൂടി ബൈക്കാന്‍ പറ്റുള്ളൂ,നാളെ നിങ്ങള്‍ കൊതികേണ്ടി വരും"
കോയ വലിയ തമാശ പറഞ്ഞമാതിരി അവിടെ നിന്നും നടന്ന് നീങ്ങി
,ഒറ്റ കുത്തിനു കെട്ടിയവളെ മയ്യതാക്കിയ കോയ! പലപ്പോഴും ചോദിച്ചുട്ടുണ്ട് എങ്ങനെ നിങ്ങക്കത് കഴിഞ്ഞു
",വേണ്ടായിരുന്നുന് ഇപ്പൊ തോനുന്നു"
കൊയ സങ്കടതോടെ പറയും,
"എന്‍റെ സലീമിനെയും,ആസിയെയും അനാഥാലയത്തില്‍ ആക്കാനെ അത് ഉപകരിച്ചുള്ളൂ,"
"പത്ത്പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഇവിടെന്ന്  ചെല്ലുമ്പോള്‍ അവര്‍ ഉമ്മയുടെ ഘാതക്കനെ ഉപ്പയെന്നു വിളിക്കുമോ"?
എന്താ കാരണം?
കോയ അവജ്ഞയോടെ ചിരിച്ചു.....,
"മൂന്ന് നാല് വര്‍ഷത്തില്‍ ഒരിക്കലേ നാട്ടില്‍ വരാര്‍ഉണ്ടായിരുന്നുള്ളൂ....,പണത്തിന്‍റെപിന്നാലെയായിരുന്നു..........
,ഭാര്യയുടെ യ്യവനം തിളച്ച് തുവുന്നത് കാണാന്‍ കഴിഞ്ഞില്ല'"
നാളെ നിങ്ങളുടെ കാലാവധി കഴിയുകയല്ലേ ?കോയ വിഷയം മാറ്റന്നപോലെ പറഞ്ഞു,                                              

തന്‍റെ കാലാവധി നാളെ തീരുകയാണ്,ഈ വന്‍മതിലുകളില്‍ നിന്നും, മതിലുകള്‍ ഇല്ലാത്ത ലോകത്തേക്ക്! ഇനി എന്ത് എന്ന ചോദ്യം അയാളെ അലട്ടാന്‍ തുടങ്ങവേ,ക്രമേണെ അയാളുടെ ചിന്തകള്‍ കഴിഞ്ഞ കാലത്തേക്ക് ഊളയിട്ടു.........

അയ്യൂബ് മാസ്റ്റര്‍ ദിനിന്‍റ ശത്രുവാണ്!" ആ വാക്കുകള്‍ അയാളുടെ മനസിലേക്ക് ഇടിച്ച് കയറി പുതിയ ഇരിപിഠം ഉണ്ടാക്കി.താന്‍ ഇക്കാക്ക എന്ന് വിളിച്ചു ശീലിച്ചുപോയ അളിയനെ കുറിച്ച് അയാള്‍ കൂട്ടി കിഴികലുകള്‍ നടത്തി.പാതിരാനേരത്ത് പോലും ആകാശത്തേക്ക് കൈഉയര്‍ത്തി നമസ്കാരത്തില്‍ മുഴുകിയിരിക്കുന്ന ഇക്കാക്ക് ദീനിന്‍റ ശത്രു ആവുമോ?

തീര്‍ച്ചയായും,ഇത് സമരഭൂമിയാണ്,നമ്മെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിനോട് യുദ്ധം പ്രഖൃപ്പിച്ചവരാണ്
ബാബയുടെ വാക്കുകള്‍ വീണ്ടും വീണ്ടും കത്തി ജ്വലിച്ചു,തന്‍റെ മനസില്‍  ആ വാക്കുകള്‍ പുതിയ ഇരിപിടങ്ങള്‍ സൃഷ്ട്ടിക്കുന്നത് അയാള്‍ അപ്പോള്‍ അറിഞ്ഞില്ല
  ഒന്നും അല്ലാത്ത തന്‍റെ കുടുംബത്തിലേക്ക് ഉദയസുര്യനെപോലെ കടന്ന് വന്ന അയൂബ് അളിയന്‍  ജേഷ്ഠന്‍ തന്നെയായിരുന്നു. നാല് സഹോദരി മാരുള്ള കുടുംബത്തില്‍ നിന്നും മൂത്ത പെണ്ണിനെ സ്ത്രീധനം ഒന്നും വാങ്ങാതെ കൈപിടിച് കൊണ്ട് പോയ കാരുണൃവാന്‍.
ഉപ്പ എപ്പോഴും പറയുമായിരുന്നു, "അയ്യുബ്‌ വന്നേ പിന്നേ ഈ കുടുംബം പച്ച പിടിച്ചേ"
വാസ്തവം തന്നെയായിരുന്നു അത്,താഴെയുള്ള സഹോദരിമാരെ കെട്ടിച്ചു അയച്ചതിന്‍റ നല്ല ഒരു പങ്ക് പൈസയും ഇക്കാക്കയുടെ തായിരുന്നു.നാട്ടില്‍ ഉള്ള സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും ലീവ്‌ എടുത്ത്
ഗള്‍ഫില്‍ പോയതിന്പിന്നിലും തന്‍റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടിയായിരുന്നു

 എന്നാല്‍  ഇക്കാക്ക താനുമായി എപ്പോഴും വിയോജിച്ചു,പുത്തന്‍ ആശയക്കാരന്‍ എന്നപേര്‍ ഇക്കാക്കക്ക് ഉണ്ടായിരുന്നത് കൊണ്ടാകാം,ഇക്കാക്ക പറയുന്ന ശരികളെയും താന്‍ കണ്ണടച്ചു എതിര്‍ത്തത്.അത്കൊണ്ട് തന്നെ ഇക്കാക്കനെ മനസ് തുറന്ന് സ്നേഹിക്കാനും കഴിഞ്ഞിട്ടില്ല.തന്‍റെ മനസിലേക്ക് ഇടിച്ചു കയറി വന്ന ബാബ,സൌമ്യനായ ഇക്കാക്കയെ തള്ളി മാറ്റുകയായിരുന്നു

വാഗ്വാദങ്ങള്‍ തര്‍ക്കങ്ങള്‍........
ഭിവണ്ടിയിലെയും,ഭഗല്‍പൂരിലെയും ഗുജറാത്തിലെയും, മുസ്ലീം പീഡനകാസറ്റുകള്‍ മലവെള്ളം പോലെ ഒലിച് ഇറങ്ങിയ കാലം,ബാബരി മസ്ജിദ്ന്‍റെ മിനാരങ്ങള്‍ തകര്‍ന്ന് വീഴുന്നത് മിനി സ്ക്രീനില്‍ സദ്യയായ കാലം........ തീവ്രവാദത്തിന്‍റെ വേരുകള്‍ തന്നിലേക്ക് ആഴ്ന്ന് ഇറങ്ങിയതും ആ വളകൂറുള്ള മണ്ണില്‍ ആയിരുന്നു

തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇക്കാക്ക എന്നും ഒരു തടസം ആയിരുന്നു,ഇത് ഇസ്ലാംമല്ലന്ന് ഇക്കാക്ക തുറന്ന് അടിച്ചു!വികാരം വിവേകം നഷ്ട്ടപ്പെട്ടവന്‍റ പ്രകടനം മാത്രമാണ് എന്ന് ഇക്കാക്ക വഴി നീള്ളേ പ്രസംഗിച്ചു!
ഇക്കാക്കയുടെ സാരോപദേശ കഥകളെക്കാള്‍,തന്നെ സ്വാദിനിചത്,ധീരപോരാളികളുടെ കഥകള്‍ ആയിരുന്നു,അത്കൊണ്ട് തന്നെ ഒളിച്ചും പതുങ്ങിയും ആയിരുന്നു പ്രവര്‍ത്തനം......ഓരോ കൊള്ളിവെപ്പിനും,വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും അനുയായികളുടെ ഇടയില്‍ വെച്ചുള്ള ബാബയുടെ  പ്രോത്സാഹനങ്ങള്‍!!

കുടുംബത്തിന്‍റെ കാവലാളായിരുന്ന,ഇക്കാക്ക വിവരങ്ങള്‍ മണത്ത് അറിഞ്ഞു, അടുത്തവരവിനു കൈല്‍ ഒരു വിസയുമായാണ് വന്നത്

പ്രാവസം ഈ കാര്യത്തില്‍ കൂടുത്തല്‍ ഉര്‍ജമാണ് നല്‍കിയത്‌,കൂടുതല്‍ പ്രവാസികളുടെ ഇടയില്‍ താന്‍ വിഷം കുത്തിവെക്കുന്നതില്‍ വിജയിച്ചു.......
നിയമം രണ്ട്‌ കണ്ണും തുറന്ന് ഇരിക്കുന്ന ഗള്‍ഫു നാടുകളില്‍ നിന്നും പോയതിനേക്കാള്‍ വേഗത്തില്‍ ആണ് വന്നത്.

ഇക്കാക്ക പുതിയ യുദ്ധമുഖം തുറന്നു.....ഇത്തയെ ഇനി വീട്ടിലേക്കു അയക്കില്ലന്നു പ്രക്യാപ്പിച്ചു.കുടുംബത്തിന്‍റെ സേഫ്റ്റി തക്കര്‍ക്കുന്നവന്‍റ വീട്ടില്‍ താമസിക്കാന്‍ തന്‍റെ മക്കളെയും
ഇത്തയെയും അനുവധിക്കില്ലന്നു ഇക്കാക്ക അറിയിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍, പോലീസില്‍ അറിയിക്കും എന്ന് അന്ത്യശാസ്വനം നല്‍കി.

"സ്വര്‍ണ്ണത്തിന്‍റെ സൂചി ആയാലും കണ്ണില്‍ കൊണ്ടാല്‍,കണ്ണ് പോവും റഹ്മാന്‍" ആ ധ്വനിയിലെ അപകടം താന്‍ തിരിച്ച് അറിഞ്ഞു.
" ബാബ എന്‍റെ അളിയന്‍ ആണ് അദ്ദേഹം,പെങ്ങളുടെ ഭര്‍ത്താവ്‌.......''
ഹ...ഹ...ഹ.... ബാബയുടെ കണ്ണ്‍ കുരുനരിയുടെ പോലെ തിളങ്ങി," നമുക്ക്‌ ഇവര്‍ ആരുമില്ല റഹ്മാന്‍..... ഇസ്ലാമിന്‍റെ ശത്രുക്കള്‍ ശത്രുക്കള്‍ മാത്രമുളളു മുമ്പില്‍......അത് നിയായാലും,ഞാന്‍ ആയാലും......അളിയന്‍ ആയാലും.....

അഞ്ചു നേരം,നമസ്ക്കരിക്കുന്ന,സക്കാത്ത്‌കൊടുക്കുന്ന,നാടിനും വീടിനും പള്ളിക്കും വേണ്ടി ഓടി നടക്കുന്ന ഇക്കാക്ക ഇസ്ലാം വിരുദ്ധനോ?
" ചോദ്യങ്ങള്‍ ഇങ്ങോട്ടു വേണ്ട റഹ്മാന്‍" ഇവിടെ അനുസരണ മാത്രമേഉള്ളു, നിനക്ക് വേണമെങ്കില്‍ ധിക്കരിക്കാം....പക്ഷെ... ബാബ പറഞ്ഞു നിര്‍ത്തി.

കൂരിട്ടിന്‍റ നിശബ്ദതയെ ഭേതിച്കൊണ്ട് ചിവിടിന്‍റ ശബ്ദം ഒരു അലര്‍ച്ച പോലെ തോന്നിച്ചു,"റഹ്മത്ത്മന്‍സില്‍" താന്‍ തന്നെ ആണിയടിച് ഉറപ്പിച്ച ഇക്കാക്ക യുടെ വീടിലേക്ക് അയാള്‍ തുറിച് നോക്കി,അതിന്‍റെ റഹ്മത്ത് തിരിച്ച് എടുക്കാനും,താന്‍ തന്നെ നിയോഗിക്കപെട്ടത്തില്‍ അയാള്‍ക് കുണ്ടിതം തോന്നി...... ബാബയുടെ  അഞ്ജയാണ്,കൊല്ലാന്‍ ആണ് ആദ്യം പറഞ്ഞത്‌ എന്തോ തന്‍റെ വിഷമം കണ്ടത്‌ കൊണ്ടാക്കാം,പാഠം പഠിപ്പിച്ചാല്‍ മതി എന്ന് ഓര്‍ഡര്‍ മാറ്റിയത്‌

പെട്ടന്ന് "കമാന്‍ഡറുടെ" വിസല്‍ മുഴങ്ങി,അനുവാദം ഇല്ലാതെ അന്യന്‍റ വീട്ടില്‍ പ്രവേശിക്കരുതന്ന നബി വചനം പ്രിന്‍റ് ചെയ്ത ഡോര്‍ ഒറ്റ കൊത്തിനു പിളര്‍ന്ന് മാറി,തട്ടിപിടഞ്ഞു എഴുനേറ്റ,ഇക്കാക്കയെയും ഇത്തയെയും കണ്ട കണ്ട താന്‍ ഒരു നിമിഷം അമ്പരക്കവേ,കമ്മാന്‍ററുടെ  വടിവാള്‍  ഇക്കാക്കയുടെ കുടല്‍മാല മുറിച്ച് കൊണ്ട് കടന്ന് പോയി......
 ആ കൂരാകൂര് ഇരുട്ടിലും,വെല്ലിത്ത തന്നെ തിരിച്ച് അറിഞ്ഞു,കോടതിയില്‍ വെല്ലിത്തയുടെ മൊഴി തന്നെയാണ് തെളിവായതും.
തന്‍റെ പ്രായത്തെ പരിഗണിച്ച് ശിക്ഷ ഏഴുകൊല്ലമായി കുറഞ്ഞു എന്ന് മാത്രം.ജയില്‍ ജീവിതം ഒരു പാട് നഷ്ടങ്ങള്‍ സമ്മാനിച്ചു,വാപ്പയുടെ മരണ്ണം ,ഒരാഴ്ച്ചക്ക് ശേഷം ആണ് അറിഞ്ഞത്. മയ്യത്ത്‌ മകനെ കാണിക്കരുതന്നു അദ്ദേഹം വസ്സിയത്ത് ചെയ്തിരുന്നു എത്രെ!

ഒരിക്കല്‍ ജയിലില്‍ വെച്ച് ഒരു പാര്‍സല്‍ വന്നു.....സൂപ്രണ്ട്  ആ പുസ്തക്കം തന്നെ ഏല്‍പ്പിക്കുമ്പോള്‍
പറഞ്ഞു,ഒരാഴ്ച്ചയായി പുസ്തക്കം കിട്ടിയിട്ട്......വല്ല തീവ്രവാദസാഹിത്യം ആണ് എന്ന് കരുതി തരാതിരുന്നതാണ്,
മുഹമ്മദ്‌ നബിയുടെ ജീവിത ചരിത്രവും,യൂറോപ്പിന്‍ ആയ  പിക്ക്താളിന്‍റെ ഖുറാന്‍ ഭാഷ്യവും,തുടര്‍ന്ന് ഗീതയും ബൈബിളും വിവിധ മതസാഹിത്യങ്ങളും ഓരോ ആഴ്ചയും വന്ന്കൊണ്ടിരുന്നു,

അയാള്‍ ആദ്യമായി കരഞ്ഞു......താന്‍ ഇന്ന് വരെ ചെയ്തത് ദീന്‍ അല്ലന്നു അയാള്‍ തിരിച്ച് അറിഞ്ഞു,
തനിക്ക് ഈ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അയച്ചു തരുന്നത്,ഇക്കാക്കയാണ് എന്ന് അറിഞ്ഞതോട്കൂടി,താന്‍ മൊത്തം മാറ്റിമറിക്കപെടുകയായിരുന്നു.

ജയിലില്‍ വരുന്ന  ഓരോ കുറ്റ വാളിയെയും അയാള്‍ ഖുര്‍ ആനും ബൈബിളും ഗീതയും പഠിപ്പിച്ചു.....പലരും ജീവിതത്തിലേക്ക് മടങ്ങി വന്നു......തന്‍റെ നിയോഗം ഇതായിരിക്കാം എന്ന് അയാള്‍  വിശ്വസിച്ചു......

നാളെ ഇവിടെ നിന്നും പുറത്ത്‌ ഇറങ്ങുകയാണ്,ഏഴുകൊല്ലത്തെ തടവ്‌ ജീവിതം,തന്‍റെ ശരീരത്തെ മാറ്റി മറിച്ച് ഇരിക്കുന്നു,കൈകളില്‍ തയമ്പ് വീണിരിക്കുന്നു....മുപ്പത്തിഅഞ്ചാം വയസില്‍ തന്നെ താടിയും മുടിയും നരകയറിയിരിക്കുന്നു.
താന്‍തന്നെ വളര്‍ത്തി എടുത്ത വിഷവിത്തുക്കള്‍ മുട്ടയിട്ട് പെരുകിയിട്ടുണ്ടാകാം..ഒരു ബാബയ്ക്ക് പകരം ആയിരകണക്കിന് ബാബമാര്‍, ജനിചിട്ടുണ്ടാകാം,അവരെ ഉദ്ദേശിച്ച് തന്നെയാണ് "ആരാണ് രക്തസാക്ഷികള്‍" എന്ന ബുക്ക്‌ എഴുതിയതും.ജയിലില്‍വെച്ച് ഈ ബുക്ക്‌ പ്രാകാശനം ചെയ്യപെടുമ്പോള്‍,ഉല്‍ഘാടകന്‍ പറഞ്ഞ കാര്യമുണ്ട്,"ഇത് കേവലം ബുക്ക്‌ അല്ല,വഴി തെറ്റിയവരുടെ വിലാപം ആണ്,

ആയിരത്തി അഞ്ഞൂറോളം രൂപതന്ന്,സൂപ്രണ്ട് യാത്രഅയകുമ്പോള്‍ ഒന്ന് കൂടി ഓര്‍മ്മപെടുത്തി, റഹ്മാന്‍ ഇവിടെനിന്നും പോകുന്നവര്‍,അതിലും വേഗത്തില്‍ തിരിച്ച് വരുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.... നീ അവരില്‍ പെടതിരിക്കട്ടെ.......
ഇല്ല സാര്‍,ഇനിയുള്ള എന്‍റെ ജീവിതം,ഇത്തരം ആളുകളെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരുന്നതിനായിരിക്കും.....

ജയിലില്‍ നിന്ന് പുറത്ത്‌ഇറങ്ങിയ അയാള്‍ ഒന്ന്കൂടി ഞെട്ടി.....ഇക്കാക്ക തന്നെ കാത്ത് പുറത്ത്‌ നില്‍ക്കുന്നു, ഇരിക്കുന്നു എന്ന് പറയുന്നതാവും ശരി......വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളെ അങ്ങനെയെല്ലേ പറയാന്‍ കഴിയു......ഇത്തയാണ് വിശദമായി പറഞ്ഞത്‌,അന്നത്തെ അക്രമത്തില്‍ ഇക്കാക്കയുടെ നട്ടല്ല് തുളച്ച് ആണ് വടിവാള്‍ കടന്ന്പോയത്‌ എത്രെ!!

ഇക്കയുടെ കാലില്‍ പിടിച്ച് കരയുമ്പോള്‍,ഇക്കാക്കയുടെ ശബ്ദം ഉയര്‍ന്നു,ദീന്‍ ഇനിയും നിനക്ക് പൂര്‍ണ്ണമായില്ലേ?? കാലില്‍ പിടിച്ച് കേഴുരുതന്ന നബി വചനം നീ മറന്നുവോ?
സാരമില്ല.......ജീവിതം നമ്മുടെ കൈകളില്‍ അല്ലല്ലോ?

പെട്ടന്ന് ഒരു ഹുങ്കാരശബ്ദത്തോടെ,അവരുടെ മുമ്പില്‍ ജീപ്പ് സഡന്‍ ബ്രേക്ക് ഇട്ടു,ഒരു നിമിഷം അയാള്‍ അവരെ തിരിച്ചറിഞ്ഞു......ബാബയും കൂട്ടരും,ആ കണ്ണുകള്‍ കൂടുതല്‍ ഭിബല്‍സമായിരിക്കുന്നു.....കണ്ടന്‍ പൂച്ചയുടെ കണ്ണുകള്‍ പോലെ അത് ചുവന്നു തിളങ്ങി. അയാള്‍ പൊട്ടിച്ചിരിച്ചു.

റഹിമാന്‍ സാഹിബ് എങ്ങനെയുണ്ട് ജയില്‍വാസം......ഞങ്ങള്‍ എത്താന്‍ അല്‍പം വൈകി,വരൂ പൊകാം.....താങ്കള്‍ക്ക് ഒരു സ്വീകരണ്ണം ഏര്‍പെടുത്തിയിട്ടുണ്ട്.......
ഒരു നിമിഷം അയൂബ്മാസ്ററുടെ എതിര്‍പ്പ് വകവെക്കാതെ അയാള്‍ അടര്‍ന്ന് മാറുമ്പോള്‍, അയാള്‍ പിറുപിറുത്തു,ഞാന്‍ വളര്‍ത്തിയ വിഷവിത്തുക്കള്‍ ഇതില്‍ ഉണ്ട്,അത് പിഴുത് മാറ്റേണ്ടതും എന്‍റെ ചുമതലയാണ്.
റഹ്മാനെയും  വഹിച്കൊണ്ട് പോക്കുന്ന ജീപ്പ് ഒരു പരിഹാസത്തോടെ കടന്ന് പോകുന്നത്,അയൂബ് മാസ്റ്റര്‍ നിര്‍വികാരതയോടെ നോക്കി നിന്നു.....

അടുത്ത ആഴ്ച്ച പത്രത്തില്‍ ഒരു ന്യൂസ്‌ ഉണ്ടായിരുന്നു!!
അജ്ഞാത മൃതദേഹം
മുപ്പന്തഞ്ഞു വയസു തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം വെട്ടും കുത്തും ഏറ്റ നിലയില്‍, ഈ മൃതദേഹ ത്തിന്‍റെ താടിയും മുടിയും നരചിട്ടുണ്ട്,മുപ്പത്തിയഞ്ച് വയസു തോന്നിക്കുന്ന മൃതദേഹത്തിന്‍റെ അരികില്‍ നിന്നും ചോരയില്‍ കുളിച്ച നിലയില്‍ "ആരാണ് രക്തസാക്ഷികള്‍"
എന്ന ബുക്ക്‌  ഉണ്ടായിരുന്നു,ഇത് കൊണ്ട് തടുക്കാന്‍ ശ്രമിച്ചത്‌ കൊണ്ടാകാം പുസ്തകം കീറി പറിഞ്ഞിട്ടുണ്ട്,എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ്മായി ബന്ധപെടുക.

വാര്‍ത്ത വായിച്ച അയൂബ് മാസ്റ്റര്‍ കണ്ണട മാറ്റി,മുണ്ടുകൊണ്ട് കണ്ണ്നീര്‍ തുടച്ചു,പിന്നെ ആരോടന്നില്ലാതെ പിറുപിറുത്തു
രക്തസാക്ഷികള്‍ക്ക്‌ മരണം ഇല്ല!!!!!!!

രംഗബോധം ഇല്ലാത്ത കോമാളി!!!!

Drawing - Self Portrait "The Man Behind The Artwork"


അയാള്‍ക്ക് ചുറ്റും ഘോര ശബ്ദം മുഴങ്ങി!!!പ്രപഞ്ചം വട്ടം കറങ്ങുന്നത് പോലെ,ആ ചുഴിയില്‍ അയാള്‍ കൈകാല്‍ ഇട്ട് അടിച്ചു! ഒരു പിടുത്തം കിട്ടിയുരുന്നങ്കില്‍ അയാള്‍ ചുറ്റും പകച്ച് നോക്കി..ചുറ്റും പുകപടലം മാത്രം പുക പടലം തഴുകി മാറ്റി ആ രൂപം, താന്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുകചുരുളുകള്‍ കൊണ്ട് സ്തൃഷ്ട്ടിക്ക് പെട്ടപോലെയുള്ള ഒരു രൂപം,അതിന്‍റെ മുഖത്തിനു ശാന്തതയോ ക്രൌര്യമോ ഇല്ലന്ന് അയാള്‍ തിരിച്ച് അറിഞ്ഞു........

ആരാണ് നീ ..... അയാളുടെ ശബ്ദം പതറിയിരുന്നു....
മരണമാണ് ഞാന്‍...പതിഞ്ഞ ശബ്ദത്തില്‍  രൂപം പിറുപിറുത്തു......
ഒരു വിറയല്‍ കാല്‍പാതം മുതല്‍ കടന്ന് പോയി.....
 എനിക്ക് വാര്‍ദ്ധ്യക്യം ആയിട്ടില്ല!!!!!
എനിക്ക് കടന്ന് വരാന്‍ ജരാനിരകളില്ല....കാലം ഇല്ല.....സന്ദര്‍ഭം ഇല്ല
 എനിക്ക് അറിയാം രംഗ ബോധം ഇല്ലാത്ത കോമാളിയെണു നീ!!
ഹ ഹ്ഹ് മരണം ചിരിച്ചു......
അഭിനയത്തില്‍ മുഴുകി പോയത്‌ കൊണ്ട് നിനക്ക് രംഗം മറന്ന് പോയതാണ് എന്നിട്ടും പഴി എനിക്ക്....
 എന്‍റെ ഭാര്യ.....എന്‍റെ മക്കള്‍..എന്‍റെ സമ്പത്ത്.....ഭുമിയിലെ ജീവിതം ഒന്നും എനിക്ക് മതിയായിട്ടില്ല!!!
 മരണം വീണ്ടും ചിരിച്ചു..... ഈ ജോലി ചെയ്യാന്‍ തുടങ്ങിയകാലം മുതല്‍  കേള്‍ക്കാന്‍ തുടങ്ങിയ വാദം!!!
നീ ഏതു മതത്തിന്‍റെ    ദൂതന്‍ ആണ്??
ഹ്ഹ്ഹ് മരണം വീണ്ടും ചിരിച്ചു....നീ ഒരു തമാശക്കാരനാണ്
എനിക്ക് മതം ഇല്ല....ജാതിയില്ല...വര്‍ഗം ....ഇല്ല ഞാന്‍ നിന്നെ സമീപിക്കുക തന്നെ ചെയ്യും
നിനക്ക് വാഹനം  ഒന്നും കാണുന്നില്ലല്ലോ........ഞാന്‍ കേട്ടിരിക്കുന്നത് നീ പോത്തിന്റെ പുറത്ത്‌ സഞ്ചരിക്കുന്നു എന്നാണു.....
നീ ഒരു പോത്ത് തന്നെ!!!!! മരണം നിന്‍റെ ചെരുപ്പിന്‍ വള്ളിപോലെ  സമീപസ്ഥം എന്ന് നീ കേട്ടിട്ട് ഇല്ലേ......

മരണം തന്‍റെ കുരുക്ക് എടുത്ത്  കെട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.....
എനിക്ക് എന്‍റെ ഭാര്യയെ.....മക്കളെ..ഇനി കാണാന്‍ കഴിയില്ലേ......

മരണം ഒരു നിമിഷം ചിന്താനിഗ്മാനായി.....
നീ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ????
ഒരു പിടിവള്ളി കിട്ടിയ മാതിരി ആത്മാവ് പറഞ്ഞു..ഉവ്വ്.....
എങ്കില്‍   പഴുതാരയോ,തേളോ,വണ്ടോ,മൃഗമോ ആയി പുനര്‍ജനിക്കാം!!!!
അപ്പോള്‍ കൂടെ എന്‍റെ പെണ്ണ് ഉണ്ടാവുമോ, ഉത്തരത്തിന് വേണ്ടി ആത്മാവ് ആക്ഷമായോടെ മരണത്തിന്‍റെ മുഖത്തേക്ക് നോക്കി!!!!
മരണം ഉത്തരത്തിന് വേണ്ടി തപ്പി തടഞ്ഞു......
പെട്ടെന്ന് ഒരു അശരീരി മുഴങ്ങി.....
നീ ഈ ആത്മാവിന്‍റെ കഴിഞ്ഞ കാലജീവിതത്തിലെക്ക് നോക്കു.....
ക്ഷീണിച്ചു പേകോലമോയ ഒരു സ്ത്രീ രൂപവും മൂന്ന്കുട്ടികളും   മരണത്തിന്‍റെ മെമറിയില്‍ തെളിഞ്ഞു ഒപ്പം കുടിച്ച് കൂത്താടുന്ന ആത്മാവിന്‍റെ മനുഷ്യരൂപവും,സ്ത്രീധനബാക്കിയെവിടെ എന്ന അലര്‍ച്ചയും മര്‍ദ്ദനവും ആ സ്ത്രീയുടെ രോദനത്തില്‍ മുമ്പില്‍ മുങ്ങിപോയി!!!!!

അശരീരി കൂടുതല്‍ ഉച്ചത്തില്‍ ആയി!!!!ഇത് മനുഷ്യാംശം കൂടുതല്‍ ഉള്ള ആത്മാവാണ്,തന്‍റെ ഏതു ദുരിതത്തിലും ഇണ കൂടെവേണമെന്നു ആഗ്രഹിക്കുന്നവന്‍!!!ഇവന്‍  മൃഗമായി പുനര്‍ജനിച്ചാല്‍ മൃഗവശത്തിന്‍റ തനിമ നഷ്ട്ടപെടും.....അത്കൊണ്ട് ഈ ജന്മം ഒരു അറീയിപ്പ് ഉണ്ടാക്കുന്നത് വരെ പെന്‍റിങ്ങില്‍ വെക്കു......

ആത്മാവ് വീണ്ടും തിരക്ക്കൂട്ടി!!!!പറയു എന്‍റെ അടുത്തജന്മത്തിന്‍റെ കാര്യം?
മരണം രൂക്ഷമായി ആത്മാവിനെ നോക്കി.....
നിന്‍റെ അടുത്ത ജന്മത്തെകുറിച്ച് പറയേണ്ട ബാധ്യത എനിക്കില്ല.....
ആത്മാവ് ആരോടന്നില്ലാതെ പിറുപിറുത്തു....
രംഗബോധം ഇല്ലാത്ത കോമാളി......

"ഇരട്ട കുട്ടികളുടെ അമ്മ!!!!!!

Internet map 1024.jpg


മനസിന്‍റെ ആഴങ്ങളിലേക്ക് അയാള്‍ കുടിയേറിയത് എന്ന് ആണ് എന്ന് അറിയില്ല.....മെല്ലെ മെല്ലെ അയാള്‍ ഹൃദയത്തിലേക്ക് ചെകേറുകയായിരുന്നു.നീണ്ട നാസികയും,തിളങ്ങുന്ന കണ്ണുകളും  അതാണോ തന്നെ ആഘര്‍ഷിച്ചത്?കോളേജില്‍ നിന്നും വരുമ്പോള്‍ തന്നെ കാത്തന്നപോലെ അയാള്‍ നിന്നിരുന്നു.....പിന്നീട് അയാളെ കാണാതാവുമ്പോള്‍,കണ്ണുകള്‍ അയാളെ പരതാന്‍ തുടങ്ങി......ചിലപ്പോള്‍ ഒകെ തന്നെ കാണുമ്പോള്‍  ഒരു മന്ദസ്മിതം ആചുണ്ടുകളില്‍ തത്തികളിച്ചിരുന്നു.
കണ്ണുകള്‍ കഥ പറയുന്നകാലം ക്രമേണെ അവസാനിച്ചു....

അച്ചു.....സമ്പന്നന്‍ ആയ പിതാവിന്‍റെ പുത്രന്‍, ചെറുപ്പത്തിലെ അമ്മ നഷ്ട്ടപെട്ടു,സ്നേഹിക്കാന്‍ കഴിയാത്ത രണ്ടാനമ്മ!!ബിസിനസ് ടൂര്‍ മാത്രമുള്ള ഡാഡി....അച്ചുവിന്‍റെ കഥകള്‍ അവളെ വേദനിപ്പിച്ചു.....എങ്കിലും അവള്‍ക് ആ കഥകളില്‍ ഒരു അസ്വസ്ഥത തോന്നി....ഒരു സിനിമാ കഥ പോലെ.....ഒന്നും മറച്ച് വെക്കാത്ത അവള്‍ അത് തുറന്ന് പറയുകയും ചെയ്തു....
അച്ചുവിന്‍റെ കണ്ണുകള്‍ തുവാല കൊണ്ട് തുടച്ച് കൊടുക്കുമ്പോള്‍ അവളുടെ കണ്ണും നിറഞ്ഞിരുന്നു.....
തെറ്റ്ധരിപ്പിച്ചതിനു ക്ഷമ ചോദിക്കുമ്പോള്‍,നനുത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു സാരമില്ല.....

ജീവിതത്തില്‍ എല്ലാം ഷെയര്‍ ചെയ്യുന്ന അമ്മു ഈ കഥ അമ്മയോടും പറഞ്ഞു. അന്നത്തെ സീരിയലില്‍ കണ്ട ഡയലോഗ് ആണ് അമ്മയില്‍ നിന്നും വന്നത്......
"സ്നേഹം നഷ്ട്ടപെട്ടവര്‍ക്കെ സ്നേഹത്തിന്‍റെ വിലയറിയു...."
എങ്കിലും ഒരു ഉപദേശം നല്‍കാന്‍ മറന്നില്ല,"സുക്ഷിക്കണം അധികം അടുപ്പം ഒന്നും കാണികേണ്ട"

തന്നോടപ്പം നടക്കുമ്പോള്‍,എന്തിനാണ് ഈ അകലം എന്ന് ചോദിച്ചപ്പോള്‍,നമ്മുടെ സ്നേഹം പവിത്രം ആണ്,വിരല്‍ത്തുമ്പില്‍ തൊട്ട്പോലും അശുദ്ധമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന മണിമുത്തുകള്‍ ആണ് പൊഴിഞ്ഞു വീണത്.
അശുദ്ധമാവണമെങ്കില്‍ അശുദ്ധമാവട്ടെ എന്ന് പറഞ്ഞ് ആ കൈകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍,ലഹരി ബാധിതനെ പോലെ ആ കൈകള്‍ വിറച്ച് ഇരുന്നു.

അമ്മുവില്‍ എന്‍റെ കാമുകി ഇല്ല അകാലത്തില്‍ എന്നെ വിട്ടു പോയ അമ്മിച്ചിയാണ് ഉള്ളത്. ആ സ്നേഹം ആണ് ഉള്ളത്!!!!
നടത്തം ക്രമേണെ പാര്‍കിലേക്കും,കടല്‍ തീരത്തേക്കും മാറി,ദിവസവും സ്പെഷല്‍ ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു!!!!!

ഒരിക്കല്‍ അമ്മുവിന്‍റെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അച്ചു പറഞ്ഞു," അമ്മു ഞാന്‍ കുറച്ച് കാലമേ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നിട്ട്ള്ളു,നക്ഷത്രങ്ങള്‍ നോക്കി കിടക്കുമ്പോള്‍ അമ്മ എനിക്ക് കവിളില്‍ ഉമ്മ തരുമായിരുന്നു......ചിലപ്പോള്‍ ചുണ്ടില്‍...."
അടുത്ത നിമിഷം അമ്മു, അച്ചുവിന്‍റെ അമ്മയായി മാറി....അടുത്ത ദിവസം അമ്മുവിന്‍റെ  മാതൃവാത്സല്യത്തിന്‍റെ ക്ലിപ്പ്‌കാണിക്കുമ്പോള്‍.... അമ്മു പരിഭവിച്ചു....
"വേണ്ടട്ടോ"

"അമ്മു എന്നെ മനസിലാകിയില്ലലോ.....കഷ്ട്ടം.....കുട്ടി തന്നെ  ഡിലിറ്റ് ചെയ്തോളു......"
ആ ക്ലിപ്പ്‌ മൊബൈലില്‍ നിന്നും മാഞ്ഞ്പോകുന്നത് നോക്കി അമ്മു നെടുവീര്‍പ്പിട്ടു......

ക്രമേണ അച്ചുവിന്‍റെ ഫാന്‍റസികള്‍ മാറി മാറി വന്നു....ചിലപ്പോള്‍  അച്ചു മുലകുടിക്കുന്ന കൊച്ചുവാവയാവാന്‍ വേണ്ടി വാശിപിടിച്ചു അല്ലങ്കില്‍ അച്ചുവിന്‍റെ മാതൃസ്നേഹം ചുംബനങ്ങളായി അമ്മുവിന്‍റെ ചുണ്ടുകളില്‍ പതിഞ്ഞു.

"അമ്മമാര്‍ ഇങ്ങനെയല്ല അച്ചുകുട്ടികളെ ചുംബിക്കുന്നത്"
അച്ചു പൊട്ടന്നെ പോലെ ചിരിച്ചു!!
"എനിക്ക് ഇങ്ങനെ അറിയൂ....."
എല്ലാത്തിന്‍റെയും  വിഡിയോക്ലിപ്പുകള്‍,അടുത്ത ദിവസം കാണികുമ്പോള്‍ അവള്‍ അമ്പരക്കും!!!!
"അച്ചു ഭയങ്കര സൂത്രക്കാരന്‍ തന്നെ,എങ്ങനെ അച്ചു ഈ സൂത്രം"
അയാള്‍ വീണ്ടും ചിരിച്ചു!!! ആ കണ്ണുകള്‍ അപ്പോള്‍ വല്ലാതെ തിളങ്ങിയിരുന്നു!!!!

അച്ചുവിന്‍റെ കഥകള്‍ നുണകളുടെ സമാഹാരം ആണ് എന്ന് അറിഞ്ഞപ്പോള്‍ ആണ് സന്തീപ്‌ന്‍റെ വരവ്,അച്ചുവിന്‍റെ ഏറ്റവും അടുത്ത കൂട്ട് ക്കാരന്‍,ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ അമരക്കാരന്‍,തിരകഥ സന്തീപിന് സ്വന്തം!!!!

തനിക്ക് അച്ചുവിനെ സമ്മാനിച്ച സന്തീപിനെ അച്ചുവിനെപോലെ സ്നേഹിച്ചു, ബഹുമാനിച്ചു....
പലപ്പോഴും പാര്‍കിലും കടല്‍ തീരത്തും സന്തീപ്‌ ഞങ്ങളെ കാത്ത് നില്‍ക്കുകയായി....
സന്ദീപ് കളിയാകി ഒരു പേരും നല്‍കി അമ്മയും വാവയും....
ഒരിക്കല്‍  തനിച്ച് ആയിരുന്നപ്പോള്‍ ആണ് സന്തീപ്‌ അത് പറഞ്ഞത്‌

"എനിക്കും കുഞ്ഞു വാവയാവണം"
 അമ്മു ചെട്ടി,സന്തീപിന്‍റ മറ്റൊരു മുഖം അമ്മു കണ്ടു
ഛീ വൃത്തികെട്ടവനെ!!!!!
"അച്ഛനും അമ്മയും ഉള്ള അച്ചുവിന്  കുഞ്ഞു വാവ ആകാമെങ്കില്‍ എനിക്ക് എന്ത്കൊണ്ട് ആയികൂട???
ചാടി തുള്ളി അവിടെ നിന്നും പോരുമ്പോള്‍,അമ്മുവിന്‍റെ മനസ്സില്‍ ഒരു നെരിപൊട് എരിയുകയായിരുന്നു!!!

"എന്നെ പിണകുന്നത് അമ്മുവിന് ദോഷമേ ചെയ്യു,ഒളികാമറ ദ്രിശ്യങ്ങള്‍ക്ക് ഇപ്പോള്‍ വലിയ മാര്‍ക്ക്റ്റ് ആണ്"

വിവരം അറിഞ്ഞപ്പോള്‍ അച്ചു കോപം കൊണ്ട് വിറച്ചു.....അവനെ ഞാന്‍.......അയാള്‍ പല്ല് ഉറുമി

അടുത്ത ദിവസം അച്ചു വലിയ വിഷാദ ഭാവത്തില്‍ കാണപെട്ടു......
"അമ്മു നാം ചതിക്ക പെട്ടു,അവന്‍ ചതിയനാണ് അമ്മു,അവന്‍ എങ്ങാനും നെറ്റില്‍ പോസ്റ്റ്‌ ചെയ്‌താല്‍....എനിക്ക് ആലോചിക്കാന്‍ വയ്യ........അയാളുടെ ചുണ്ടുകള്‍ വല്ലാതെ വിറച്ചു.....അവനെ ഞാന്‍ കൊല്ലട്ടെ അമ്മു......,"
"അരുത്‌ അച്ചുവെട്ടാ..... അച്ചുവേട്ടന്‍ അല്ലാതെ ആരും എനിക്കില്ല......"
"അമ്മു  എന്തങ്കിലും പറഞ്ഞ് ആ ക്ലിപ്പ് തിരിച്ച് വാങ്ങണം" എന്റെയും നിന്‍റെയും മാനം അതില്‍ ആണ്"

സന്തീപിനെ കണ്ട് ക്ലിപ്പ് വാങ്ങി,അവന്‍റെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ വല്ലാതെ വിയര്‍ത്ത്‌രുന്നു....അമ്മുവിന്‍റെ പൊട്ട് ആ വിയര്‍പ്പില്‍ പടര്‍ന്നിരുന്നു.... അവളുടെ മുതുകിലും മാറിടത്തിലും  നഖംകൊണ്ട് പോറിയിരുന്നു....
അഴിഞ്ഞ് ഉലഞ്ഞ വസ്ത്രങ്ങള്‍ നേരയാകി മുടി വാരികെട്ടുമ്പോള്‍ അവള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു
"ഒരിക്കലും എന്നെ അമ്മയാക്കല്ലേ ഈശ്വര......"

 കാറിനുള്ളില്‍ അച്ചുവും സന്തീപ്പും ഊറി ചിരിച്ചു,അവര്‍ പുതിയ ക്ലിപ്പുകള്‍ ലോഡ് ചെയ്യുകയായിരുന്നു,അവരുടെ മനസ്സില്‍ അമ്മു ഉണ്ടായിരുന്നില്ല മോണിറ്ററിന്‍റെ അരണ്ടവെളിച്ചത്തില്‍ അന്നത്തെ ഊര്‍ജം വാര്‍ന്നുകളയുന്ന സൈബര്‍ ഇരകള്‍ മാത്രം ആയിരുന്നു!!!!
ഒരു കാപ്ഷന് വേണ്ടി സന്തീപ്‌ അച്ചുവിനെ നോക്കി,പിന്നെ മെല്ലെ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തു!!!!!

                                                     "ഇരട്ട കുട്ടികളുടെ അമ്മ"

പൂമരങ്ങളുടെ നാട്ടില്‍......




ടെലിഫോണ്‍ നമ്പര്‍ എന്നും തന്നില്‍ അസ്വസ്ഥത സൃഷ്ട്ടിക്കാറുണ്ട് പ്രതേകിച്നാട്ടില്‍  നിന്നുള്ള നമ്പര്‍..... അത് എന്നും  ദുരന്തങ്ങളുടെ മുന്നറീപ്പ് ആയിരുന്നിട്ടുള്ളു........
അസ്സലാമുഅലൈക്കും......
വലൈക്കും സലാം.....ആരാ
ഞാന്‍ അഹമദ് ആണ്...
ഏത് അഹമ്മെദ്?
അസ്സീസ് ക്കയുടെ മകന്‍......
എന്താ അഹമ്മദ്?
ഉപ്പ ഫോണ്‍ എടുക്കുന്നില്ല!!!!അതാ വിളിച്ചേ....
 ഉപ്പ ഇവിടെ ഉണ്ടല്ലോ അഞ്ചു മിനിട്ട് മുന്‍പ്‌  കണ്ടല്ലോ.......
അതല്ല ഉപ്പയുമായി  രണ്ട്‌ ദിവസം മുന്‍പ്‌ ഒരു കശപിശ!!!
അതിന് ശേഷം  ഫോണ്‍ എടുക്കുന്നില്ല!!!
എപ്പോഴും കളി തമാശ പറയുന്ന, ചിരിച്ച്കൊണ്ട്അല്ലാതെ, ആരും കാണാത്ത അസീസ്കാക്ക് ഇങ്ങനെയും ഒരു മുഖമോ!!
നിങ്ങള്‍ക്ക് അറിയാമായിരിക്കും ഉപ്പ രാജി വെക്കാന്‍ പോണ കാര്യം!!!!
വയസ് ആയില്ലേ ഇനി കുറച്ച് റെസ്റ്റ് എടുക്കട്ടെ!!
ഉപ്പാനേ വഴി തെറ്റിക്കുന്നത് നിങ്ങള്‍ഒകെയാണ്,7500 ദിര്‍ഹം ശമ്പളംകിട്ടുന്ന പണിയാണ്.....ആരെങ്കിലും ഇത് കളയോ?? അഞ്ചുവര്‍ഷം ഇനിയും ബാക്കിയുണ്ട്....എന്നിട്ടാ ഈ മണ്ടത്തരം.......അഹമ്മദ് ഒറ്റശ്വാസത്തില്‍ പറഞ്ഞ്‌ നിര്‍ത്തി.....
ഉപ്പ സ്വന്തം ഇഷ്ട്ടം ചെയ്തതാണ് ഞാന്‍ പറഞ്ഞ്‌ട്ടല്ല....
എന്‍റെ സ്വരത്തിലെ അനിഷ്ട്ടം മാനസിലാക്കിയിട്ട് ആവാം അഹമ്മദ് പെട്ടന്ന് തണുത്തു...
ഞാന്‍ ഇക്കാനെയല്ല ഉദേശിച്ചത്‌......ഒരു ലക്ഷത്തോളം വരുമാനം ഉള്ള പണിയല്ലേ അതാ ഞാന്‍......അയാള്‍ അര്‍ദ്ധോകക്തിയില്‍ നിര്‍ത്തി....... എന്തിന് ബാക്കി നേടാനുള്ള പത്ത്‌അറുപത് ലക്ഷം രൂപ കളയണം എന്നെ ഞാന്‍ ഉദ്ദേശിച് ഉള്ളു.... ഉപ്പാനേ എങ്ങനെയെങ്കിലും ഇതില്‍ നിന്നും പിന്തിരിപ്പിക്കണം...
ഞാന്‍ പറയാം അഹമ്മദ്.....ഉപ്പാക്ക് കൊളസ്ട്രോള്‍,ഷുഗര്‍ ഒക്കെ ഉള്ളതല്ലേ... ഇനിയും ഒരു അഞ്ചുവര്‍ഷം എങ്ങനെ  കഴിച്ച് കൂട്ടും.....
നിങ്ങളും ഉപ്പാനേ പോലെ പോയത്തകേട് പറയല്ലേ!!!!
ആര്‍ക്കാ .... ഇതൊക്കെ ഇല്ലാതെ!!!?ഇനി ഇവിടെ വന്നിരുന്നാല്‍ ഇതൊക്കെ മാറുമോ? അനങ്ങാതെഇരുന്നാല്‍ ഇതൊക്കെ കൂടുകയേ ഉള്ളൂ.....
ഉമ്മയുടെ വിശേഷം എന്ത് ഉണ്ട് അഹമ്മദ്‌?
എന്ത് വിശേഷം ഇക്ക...ബൈപാസ്‌ കഴിഞ്ഞിട്ട് കുറച്ച് നാളെ ആയള്ളു....പത്ത് രണ്ടായിരം ഉറുപിക അതിന് വേണ്ടി മാത്രം മാറ്റിവെക്കണം!!
അപ്പൊ ഉപ്പയുടെ വരവ് ഉമ്മാക്ക് ഒരു ആശ്വാസം  അല്ലേ?
ഇക്ക വീണ്ടും ഉപ്പയപോലെയാണ് സംസാരിക്കുന്നത്?
ഉമ്മാനെ തന്നെ നോക്കാന്‍ വല്ല്യേ പാട,ഹോം നേഴ്സിനെ ഏല്‍പ്പിക്കുകയാണ്ങ്കില്‍ നാലായിരം കൊടുക്കണം!
നിങ്ങള്‍ക്ക് അറിയാലോ എന്‍റെ ഓള് ടീച്ചര്‍ ആയി ജോലി ചെയ്യുന്ന വിവരം!! അവള്‍ വല്ലാതെ കഷ്ട്ടപെടുകയാണ്!!!
ഉപ്പ കൂടി വന്നാല്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കൂടി പറ്റിണില്ലത്രേ!!!
അവിടെത്തെ ചൂടില്‍ നിന്നും ഇവിടെ എത്തിയാല്‍ ആള് പെട്ടന്ന് തട്ടിപോവും കാലാവസ്ഥ മാറ്റം ഈ പ്രായത്തില്‍ എങ്ങനെ ഉള്‍കൊള്ളൂം???കല്ല്യാണം കഴിഞ്ഞിട്ട് പത്ത്‌ മുപ്പത്‌ വര്‍ഷം ആയില്ലേ ഇനി എന്ത് കൂട്ട് ഇക്ക??? അഹമ്മദ് പിന്നെയും തന്‍റെ വാദങ്ങള്‍ അടക്കും ചിട്ടയും ഇല്ലാതെ നിരത്തി
ഞാന്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വെറുതെ അസീസ്‌ക്കാനെകുറിച്ച് ചിന്തിക്കുകയായിരുന്നു
മുപ്പത്‌ വര്‍ഷത്തെ പ്രവാസ ജീവിതം മൂന്ന് കുട്ടിക്കള്‍ ഏതാണ്ട് പത്തോ മുപതോമാസത്തെ ദാമ്പത്യം....അസീസ്‌ക്ക എപ്പോഴും പറയുന്ന കാര്യം കടത്തില്‍ ജനിച്ചു കടത്തില്‍ ജീവിച്ചു കടത്തില്‍ മരിക്കുന്നവര്‍.....
മക്കളുടെ ഓരോ വിജയത്തിലും,ആ മനുഷ്യന്‍ ആഹ്ലാദിക്കുകയായിരുന്നു,അഹമദ്‌ന്‍റെ ഒന്നാം ജന്മദിനം മുതല്‍ കഴിഞ്ഞ ആഴ്ച അവന് കുട്ടി ഉണ്ടാകുന്നത് വരെ  അയാള്‍ പാര്‍ട്ടി നടത്തി!!
ഓരോ പാര്‍ട്ടിക്കും ഓരോ കാരന്നങ്ങള്‍,ഇവര്‍ ഒക്കെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആയാല്‍ എന്‍റെ പ്രയാസം മാറും അയൂബ്,അയാള്‍ മനകോട്ട കെട്ടി!!
മക്കളുടെയും കുടുബാംഗങ്ങളുടെയും നേട്ടത്തിനു പിന്നില്‍ അയാളുടെ അക്കൌണ്ട് കത്തിതീരുകയായിരുന്നു....
"ആയൂബ് പണം എന്ത് ചെയ്തു എന്ന് അവര്‍ ചോദിക്കുന്നു!!!കുടുബത്തിന് ചിലവാക്കുന്നതിന് കണക്ക് വെക്കാത്തതിനാല്‍ പണം എവിടെ പോയന്ന്‍ എനിക്ക് അറിയില്ല!!!
അവരുടെ ചോദ്യങ്ങള്‍ ശരിയാണ്!! പക്ഷെ ബാലന്‍സ് ഷീറ്റ്!!?
ഒരു കാര്യം അവര്‍ മറന്നു അയൂബ്,3000 സ്ക്വയര്‍ ഫീറ്റ്‌ വീട് വേണം എന്ന് പറഞ്ഞത്‌,കാറ് അന്തസിന്‍റെ ഭാഗം ആണ് എന്ന് പറഞ്ഞത്‌,മാര്‍ക്ക്കുറഞ്ഞ  അഹമ്മദ്ന്‍റ   ബാന്ഗ്ലൂരിലേ എന്‍ജിനിയറിംഗ് പഠനം, മകളുടെ കല്ല്യാണം  മുതല്‍ പ്രസവം വരെയുള്ള കാണാചിലവുകള്‍,ആണ്ട് തോറും  എടുത്താല്‍ പൊങ്ങാത്ത  ബാണ്ട കെട്ടുമായുള്ള എത്തിചേരല്‍......
കൂട്ടിയും കുറച്ചും ബാലന്‍സ് ഷീറ്റ് ട്ടാലി ആകുന്നില്ല,നിരവധിവിരലുകള്‍ അസീസ്‌ക്കയുടെ നേരെ തിരിഞ്ഞു,ഇന്നല്ലേ അസീസ്‌ക്കാനെ കാണമ്പോള്‍,ആമുഖത്തിന്‍റെ പ്രസരിപ്പ് നഷ്ട്ടപെട്ടിരുന്നു,മുഖ്ത്ത് ചുളിവുകള്‍ വീണിരിക്കുന്നു,നരച്ച താടി രോമങ്ങള്‍ വീണ്ടും മുളപൊട്ടിയിരിക്കുന്നു......
അയൂബ് ഞാന്‍ പോണില്ല,ഇന്നലെ അഹമ്മദിന്‍റെ അളിയന്‍മാര്‍ വന്നിരുന്നു,അവന്‍റ ദൂത്‌മായി വന്നതാണ്,ഇന്ന് വേറെ കുറേപേര്‍ വരുന്നുണ്ട്!! എല്ലാവരും ലാഭകണക്ക് മാത്രം പറയുന്നു,എന്‍റെ ജീവിതത്തിനു അവരുടെ പേജില്‍ കോളമില്ല....
അന്‍പത്തി അഞ്ചാം വയസില്‍ എന്ത്  ദാമ്പത്യം എന്ന് അവര്‍ ചോദിക്കുന്നു,അവര്‍ പറഞ്ഞത്‌ ശരിയല്ലേ,ജീവിതത്തില്‍ എന്ത് നേടി,ഒരു പെണ്ണിന്‍റെ യൌനത്തിന്‍റ മുകളില്‍ പട്ടും സ്വര്‍ണ്ണവും ഇട്ട് മൂടിയതോ!? അവരുടെ ഗദ്ഗദങ്ങള്‍ കണ്ടില്ലന്ന് നടിച്ചതോ??വികാരങ്ങള്‍ അടച്ച് പൂട്ടനുള്ളതാണന്നും ആണ്ടില്‍ ഒരിക്കലേ  പ്രകടിപികാവു എന്നും പരിശീലനം കൊടുത്തതോ?!!!

വീണ്ടും ജോയിന്‍ ചെയ്യാനുളള അപേക്ഷ കമ്പനി നിരസിച്ചപ്പോള്‍ അസീസ്‌ക്കയുടെ മുഖത്ത് ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു!!!!കമ്പനിക്ക് ഫ്രഷ്‌ അപ്പോയന്‍റ്മെന്‍റ് ആണ് ലാഭമെത്രേ!!!

എയര്‍ പോര്‍ട്ടില്‍ എന്‍റെ രണ്ട്കൈയും ചേര്‍ത്ത് വെച്ച് അസീസ്‌ക്ക പറഞ്ഞു....
"മോനെ ഒരിക്കലും ഈ  നാട്ടില്‍ നിന്നും തിരിച്ച് പോകരുത്,പണവും സ്വര്‍ണ്ണവും കായ്ക്കുന്ന ഒരു പൂ മരമായി ഇവിടെ നില്‍ക്കാം......നമ്മുടെ ചില്ലയില്‍ നിന്നും അടര്‍ന്ന് വീഴുന്ന പൂക്കള്‍ കൊണ്ട് നമ്മുടെ ചുറ്റ് വട്ടതുള്ളവര്‍ മനം കുളിര്‍ക്കട്ടെ,ചില്ലയില്‍ നിന്നും അടര്‍ന്ന് വീഴുന്ന പണം വാരികൂട്ടി അവര്‍ സ്വപ്നങ്ങള്‍ വാരികൂട്ടട്ടെ.........
എന്നി പൂമരത്തില്‍ നിന്നും പൂക്കള്‍  കൊഴിഞ്ഞു തീരുന്നുവോ അന്ന് അവര്‍ തിരിച്ച് അറിയും കാതല്‍ മുഴുവന്‍ പൂക്കളായി മാറ്റിയ ഈ മരം, കത്തിക്കാന്‍ പോലും കൊള്ളില്ലന്ന്,ആതിരിച്ച് അറിവ് നമ്മെ നൊമ്പരപെടുത്തും മുമ്പ്‌ കാലയവനികകുളില്‍ മറയാന്‍ പ്രാര്‍ഥിക്കു.....

അടുത്തദിവസം ട്ടി  വിയില്‍ കരഞ്ഞ് കലങ്ങിയകണ്ണുമായി നില്‍ക്കുന്ന  അഹമ്മദ്നെ കണ്ടു,എല്ലാകുറ്റവും അവന്‍  ഏറ്റ് എടുത്തു ഞാന്‍ പറഞ്ഞിട്ടാണ് ഉപ്പ അര്‍ജന്ട്ടായി പ്രാവാസ ജീവിതം മതിയാക്കി ഈ വിമാനത്തില്‍ മടങ്ങിയതെന്നു അവന്‍ അവകാശപ്പെട്ടു!!!!!വിമാനഅവിഷ്ട്ടങ്ങളില്‍ പെട്ട് കത്തി കരിഞ്ഞ ജഡത്തില്‍ കെട്ടിപിടിച്ച് കരയുന്ന അഹമ്മദ്‌നെ ഒരു  അലങ്കാരം എന്നപോലെ  റ്റി വിക്കാര്‍ തലങ്ങും വിലങ്ങും കാണിച്ചു.....

ഫോണ്‍ എടുത്ത് ഗദ്ഗദതോടെയാണ് ചോദിച്ചത്‌,എങ്ങനെയാണ് അസീസ്ക്കയെ തിരിച്ച് അറിഞ്ഞത്?ഒരു കൌശലക്കാരനെ പോലെ അയാള്‍ ചിരിച്ചു കത്തികരിഞ്ഞു വിറക്കുകൊള്ളിമാതിരി ഇരിക്കുന്ന ജഡം എങ്ങനെ തിരിച്ച് അറിയാന്‍! നിങ്ങള്‍ക്ക് അറിയാലോ വിമാനഅപകടത്തില്‍ പെട്ടവര്‍ക്ക് വലിയ  സംഖൃ നഷ്ട്ട പരിഹാരം ഉണ്ട്!! മാത്രമല്ല ഉപ്പയുടെ  അക്കൌണ്ടും സ്വത്തും വീണ്ട് എടുക്കാന്‍ ഒരു തിരിച്ച് അറിവ്‌ ആവശ്യമാണ്.....പടച്ചവന്‍ എന്നോട് പൊറുക്കും അല്ലെ ഇക്ക......
തീര്‍ച്ചയായും  അഹമ്മദ്‌,പുവും കായും മാത്രമല്ല കാതലും പ്രയോജനപെടണം എന്ന് ആ മനുഷ്യന്‍ പ്രാര്‍ഥിച്ചിരുന്നു......
 അടുത്ത കോള്‍ അയാള്‍ അറ്റന്റ് ചെയ്യുമ്പോള്‍, അതില്‍ ഒരു പരിഭവത്തിന്‍റെ ധ്വനി ഉണ്ടായിരുന്നു
ഉപ്പാ എന്തെ എന്‍റെ   മൊബൈല്‍ന്‍റെ കാര്യം,!!!!
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നവന്  സാധാരണ ഫോണ്‍ പറ്റില്ലത്രേ, അത് ഔട്ട്‌ ഓഫ് ഫാഷന്‍ ആയിരിക്കുന്നു!!! E71 മൊബൈല്‍ ആണ് അവന്‍റെ ആവശ്യം!!!! അവന്‍റെയും നാടിന്‍റെയും വളര്‍ച്ചയില്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി!!

അയാളുടെ കാര്‍ മൊബൈല്‍ ഷോപ്പിന് മുമ്പില്‍ സവധാനം പാര്‍ക്ക് ചെയ്തു....പേഴ്സില്‍ അയാള്‍ നിരാശയോടെ നോക്കി....പണം തികയില്ല ഉള്ളറയില്‍  നിന്നും എന്തോ നേടിയപോലെ അയാള്‍ ക്രെഡിറ്റ്കാര്‍ഡ് വലിച്ച് എടുത്തു........സ്റ്റീരിയോയില്‍ നിന്നു അയാളെ  ഉത്തേജിപ്പിച്ച്കൊണ്ട് ആ പഴയ ഗാനം  ഒഴുകി കൊണ്ടിരുന്നു" നാളികേരത്തിന്‍റെ നാട്ടില്‍ എനിക്ക് ഒരു നാഴി ഇടങ്ങാഴി മണ്ണ്ണ്ട്...."
മൊബൈലുമായി തിരിച്ച് ഇറങ്ങുമ്പോള്‍ അയാള്‍  ഒരു കാര്യം തിരിച്ച്‌ അറിഞ്ഞു തന്‍റെ ശരീരത്തില്‍ നിന്നും വേരുകളും കമ്പുകളും പുറപ്പെട്ടിരിക്കുന്നു....പുവും ക്കായും അതില്‍ മുട്ട് ഇട്ടിരിക്കുന്നു...... ഒരേ വേരും അയാള്‍ പിഴുത് എടുക്കും തോറും പുതിയത് കിളിര്‍ത്ത് കൊണ്ടിരുന്നു  അയാള്‍ചുറ്റും നോക്കി  അയാള്‍ക്ക് ചുറ്റും ആയിരകണക്കിന് പൂമരങ്ങള്‍..... താന്നും പൂമരങ്ങളുടെ നാട്ടില്‍ ആണ് എന്ന് അയാള്‍ തിരിച്ച് അറിഞ്ഞു.....തന്‍റെ ചുറ്റും ചിരിച്ചു കൊണ്ടിരിക്കുന്ന മരങ്ങളെ നോക്കി അയാളും ചിരിച്ചു പിന്നീട് അയാള്‍ക്ക് ഒരിക്കലും ചുണ്ട് പുട്ടാന്‍ കഴിഞ്ഞില്ല കാരണം  അയാള്‍ വെറും മരം ആയിരുന്നു  വെട്ടിയാലും കീറിയാലും വേദന പുറമേ കാണിക്കാന്‍ കഴിയാത്ത വെറും ഒരു മരം........

കാക്കള്‍ എന്ന തീവ്രവാദ പക്ഷികള്‍!!!!!!!





ഒരിക്കല്‍ പക്ഷികളെ കുറിച്ച് ക്ലാസ്സ് എടുകുമ്പോള്‍ ടീച്ചര്‍ കാക്കയെ കുറിച്ച് പറഞ്ഞു.അപ്പോള്‍ തൊപ്പി വെച്ച് വെടിപറയുന്ന മുഹമ്മദ്നെ കണ്ട്‌ ടീച്ചര്‍ക്ക് അല്ല്പ്പം വര്‍ഗിയ മാണ്ണ്‍ ആദ്യം വന്നത് അവര്‍ പറഞ്ഞു ഇവനൊകെഎന്ത്കൊണ്ടാണ്കാക്ക എന്ന് വിളിക്കുന്നത് എന്ന് അറിയുമോ?ഇവര്‍ കാക്ക യെ പോലെയാണ്ണ്‍.അനാവശ്യമായി കാ...കാ എന്ന്പറഞ്ഞു കൊണ്ടിരിക്കും.ക്ലാസ്സില്‍ കൂട്ട ചിരി മുഴങ്ങി.......
ഹരം പിടിച്ച ടീച്ചര്‍ കൂടുതല്‍ വര്‍ഗിയം വിളമ്പി........

വെറുതയല്ല മുസ്ല്മാനെ കാക്ക എന്ന് വിളികുനത്, അവര്‍ കാക്കയെ പോലെയാണ് .ഒരു കാക്കക്ക് ആപത്ത് പിന്നഞ്ഞാല്‍ എല്ലാവരും പറനത്തുന്നു. ചിലപ്പോള്‍ എതിരാളിയെ കൂട്ടമായി അക്രമികുന്നു.

പെട്ടന്ന് ക്ലാസ്സിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു ക്ലാസ്സ് ഒരു വര്‍ഗിയചര്‍ച്ചയിലേക്ക് നീങ്ങി.......

സൈലെന്റ്റ്‌............ സൈലെന്റ്റ്‌........നമുക്ക് വിഷയതിലേക് വരാം.......ടീച്ചറുടെ ശബ്ദം മുഴങ്ങി

.ഇതൊക്കെയാണങ്കിലും കാക്ക എളുപ്പം ചതിക്കപെടുന്നു.കുയില്‍ അതിന്‍റെ കൂട്ടില്‍ മുട്ടയിടുന്നു കാക്ക തന്‍റെ അദ്വാനവും സമയവും ചിലവഴിച്ച് വളര്‍ത്തികഴിയുമ്പോള്‍ കുയില്‍ മധുരസ്വരത്തില്‍ പാടി അവിടെ നിന്നു രക്ഷ പെടുന്നു.അത്കൊണ്ട്തനെ കുയിലിനെ എവിടെ കണ്ടാലും കാക്ക അക്രമികുന്നു ഇത്‌മൂലം.മറ്റ് പക്ഷികള്‍ പറയുന്നു തീവ്രവാദി കാക്കക്കള്‍. മധുരമായി പാടുന്ന കുയിലിനെയല്ലേ ഇവറ്റകള്‍ അക്രമിക്കുനത്..ചില പക്ഷികള്‍ കാക്കയുടെ പക്ഷംപിടിക്കും എനിട്ടു പറയും.കാക്കള്‍ ചെയുന്ന സേവനത്തെ നിങ്ങള്‍ കുറച്ച് കാണരുത്. അവര്‍ പരിസരം വൃത്തിയാകുന്നു.പ്രകൃതിയുടെ ആവാസ വൃവസ്ഥ നിലനിര്‍ത്തുന്നത്തില്‍ നിര്‍ണ്ണായക പങ്ക്വഹിക്കുന്നു.അപ്പോള്‍ പക്ഷികളുടെ കൂട്ടത്തിലെ യുക്തിവാദികളും,പുരോഗമനക്കാരും വലിയ ചോധൃവും ആയി എഴുനെല്കും

ആന പല്ല് തേച്ച്ട്ടാണോ ആഹാരം കഴിക്കുന്നത്?.
ഈ പരിസര ശുദിയില്‍ വലിയ കാരൃം ഇല്ല

പെട്ടെന്ന് മുഹമ്മദിന്‍റ പുറത്ത്‌ ടീച്ചറുടെ ചൂരല്‍ വീണു

കാക്കളെ എന്ത്‌ കൊണ്ടാണ് തീവ്രവാദ പക്ഷികള്‍ എന്ന് വിളിക്കുന്നു?

മുഹമ്മദ്നു ഉത്തരം കിട്ടിയില്ല
മുഹമ്മദ് ആ വലിയ ചോദ്യത്തിനു പുറകെയായിരുന്നു.......

ആനകള്‍ പല്ല് തേച്ച്ട്ടാണോ ആഹാരം കഴിക്കുന്നത്?.........


29/08/2011

മണങ്ങ് മമ്മതിന്‍റ ഇതിഹാസങ്ങള്‍!!!!!



ഇടിവെട്ട് പോലെയുള്ള സലാം കേട്ട്‌,ചായപിടിക വാസികള്‍ തുറിച്ചു നോക്കി!!!!
പളപള മിന്നുന്ന ഷര്‍ട്ടും കൂളിംഗ്‌ഗ്ലാസും , സ്വര്‍ണ്ണമാലയും ധരിച്ച ,ചുണ്ടില്‍ ഫില്‍റ്റര്‍ സിസറും.......?
ഹാര്!!!?
ഇജ്ജ്‌ മണങ്ങ് മമ്മതല്ലേ!!
മമ്മതിന്‍റ ചമ്മല്‍  ഒരു വളിച്ച ചിരിയായി പുറത്ത്‌ വന്നു!!
എന്തൊരു റാഹത്തുള്ള സലാം!!!
അറബി മണ്ണില്‍ കാല്കുത്തിയതോട് കൂടി ദീന്‍ വെച്ച വെക്കല് കണ്ട!!!
എങ്ങനെ നടന്ന മമ്മതാണ്!!! പോയത്ത കോയ തുറന്ന് അടിച്ചു!!!
തന്നെ.....തന്നെ.......
ഉള്ളില്‍ ഒരു കിടുങ്ങല്‍ ഉണ്ടായങ്കിലും മമ്മത് പുറത്ത്‌ കാണിച്ചില്ല!! പെണ്ണ് കേട്ടാനുള്ളതാണ്......രണ്ട് മൂന്ന് മാസമെങ്കിലും ഈ ദീന്‍ ബന്ധം നിലനിന്നേ പറ്റൂ!!!!
എല്ലാവര്‍ക്കും ഫില്‍റ്റര്‍ സിഗരറ്റ് നല്‍കുമ്പോള്‍   മമ്മത് പിറു പിറുപിറുത്തു!
"പണ്ടാരം അടങ്ങാന്‍"
ചിലര്‍ തൊട്ടു നോക്കി!!! മറ്റ് ചിലര്‍ മണത്തും....
കോയ തന്‍റെ ആദ്യ നിവേദനം സമര്‍പ്പിച്ചു
"ഇജ്ജ്‌ സുലൈമാനെ അറിയില്ലേ,ഞമട മരുവോന്‍, ഓന്‍റെ കാര്യം കല്‍ ബില് വെക്കണം,അറബിനോട് പറഞ്ഞ് ഒരു വിസ്സ...." കോയ പറഞ്ഞ് നിര്‍ത്തി.
"ഇന്‍ഷ അള്ള" എന്ന് ഊന്നി പറയാന്‍ മമ്മത് മറന്നില്ല...അറബി ഭാഷയെ സമ്മതിക്കണം,രണ്ടേ രണ്ട് വാക്ക് കൊണ്ട് അല്ലേ ഇന്നലെ വരെ ഇല്ലാത്ത ദീന്‍,തിരിച്ച് പിടിച്ചത്‌.....

"എപ്പോഴാ ടൌണിലേക്ക് ബസ്‌"
മമ്മതിനു മാറ്റം വന്നങ്കിലും ഈ നാടിന് ഒരു മാറ്റം ഇല്ല കോയ,ഇപ്പോഴും ജങ്ക്ഷനില്‍ എത്തണം എങ്കില്‍ ഓട്ടോറിക്ഷ തന്നെ ശരണം!!!
ആന വണ്ടി പ്രതീക്ഷിച്ചാല്‍ ആപ്പിസ്‌ പുട്ടും
 ഓട്ടോറിക്ഷയില്‍ വെച്ച് ഡ്രൈവര്‍ ചോദിച്ചു,സാറ് ഗള്‍ഫില്‍ ആണ് അല്ലേ?
എങ്ങനെ മനസിലായി.....
കൂതറ സ്പ്ര മണം സഹിക്കാന്‍ പറ്റുന്നില്ല!!!
 വൃത്തികെട്ട റെക്സിന്‍റ മണമാണ്,ഇതില്‍ ഒകെ കയറിയ എന്നെ വേണം തല്ലാന്‍
 സൌകര്യം ഉണ്ടങ്കില്‍ കയറിയാല്‍ മതി!!
ഭൂമി മലയാളത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന,കൂളിംഗ്‌ ഗ്ലാസ്‌ ധരിക്കുന്ന സ്വര്‍ണ്ണമാല ഇടുന്ന നടകുമ്പോള്‍ സുഗന്ധം പൊഴിക്കുന്ന പേര്‍ഷ്യക്കാരനെ പീറ ഓട്ടോറിക്ഷക്കാരന്‍ അപാമാനിക്കുന്നോ?
അഞ്ചുരൂപ റിട്ടേണ്‍ ചാര്‍ജ് കൊടുത്തപ്പോള്‍,അത്ഭുതജീവിയെ നോക്കുന്ന പോലെ അയാള്‍ നോക്കി
ഫുള്‍ വാടക കൊടുക്കണം
എന്തിന്?
ഗള്‍ഫ്ക്കാരന്‍ ആയത്കൊണ്ട്,വഴിയില്‍ നിന്ന് ആളെ എടുത്തില്ല!!
പള്ളിയില്‍ പറഞ്ഞാല്‍ മതി!!!
ബഹളം,സര്‍വ്വത്ര ബഹളം!!!! ആളുകള്‍ ചുറ്റും കൂടി.പീഡിതവര്‍ഗ കാക്കി തൊഴിലാളികള്‍ ചുറ്റും കൂടി!! ഇരുപത്തി അഞ്ചു രൂപക്ക് തല്ല് കൂടുന്ന പേര്‍ഷ്യക്കാരനെ ആളുകള്‍ തുറിച്ചു നോക്കി.....
ഇവന് അവിടെ ഓട്ടോ ഓടിക്കല്‍ ആയിരിക്കും പണി!! ചിലര്‍ അപിപ്രയം പാസ്സാക്കി!!

ഓട്ടോറിക്ഷക്കാരന് എതിരെയുള്ളനൂറ്റ് ഒന്ന് കുറ്റങ്ങള്‍ RTO ഓഫീസില്‍ സമര്‍പ്പികുമ്പോള്‍,ഒരു ഇരയെ കിട്ടിയമാതിരി അയാള്‍ അമര്‍ത്തി മൂളി.....
അടുത്ത ദിവസം ഭൂമിമലയാളത്തിലെ മുഴുവന്‍ കാക്കിധാരികളും മമ്മതിന്‍റ വീടിന്ന് ചുറ്റും കൂടി
തെറ്റ്‌ ധരികേണ്ട പോലീസ് അല്ല!
മമ്മത് നീതിപാലിക്കണം,യുണിയന്‍ സെക്രട്ടറി മദ്ധ്യസ്ഥം പറഞ്ഞ കേസ് ആണ്,പിന്നേയും കേസ് ചതിയാണ്!! ചതി യുണിയന്‍ പൊറുക്കുലാ.......
മണങ്ങ് മമ്മത്  നെഞ്ച് വിരിച്ചു പ്രക്യാപ്പിച്ചു!!
"കേസ് പിന്‍വലിക്കുന്ന പ്രശ്നം ഇല്ല"
മണങ്ങിന്‍റെ ധീരതകണ്ട്,വീട്ടുക്കാര്‍ ഞെട്ടി!!
നാട്ട്ക്കാര്‍ ഞെട്ടി!!
കോയ  പ്രക്യാപ്പിച്ചു....ഓന്‍ ആണ് തന്നെ!!
സെക്രട്ടറി ഭീഷിണി പിടുത്തി!!
 ഞങള്‍ കമ്മ്യൂണിസ്റ്റ് ആണ് വിവരം അറിയും!!
പെട്ടന്ന് കോയ പ്രക്യാപ്പിച്ചു!!!
നിങ്ങള്‍ കമ്മുനിസ്റ്റ് ആണ് എങ്കില്‍,ഓന്‍ കോണ്‍ഗ്രസ് ആണ്,ഓന്‍റ മേല്‍ ഒരു നുള്ള് പൂഴി വീണാല്‍ ദുനിയാവിലുള്ള മുഴുവന്‍ ഓട്ടോറിക്ഷയും കത്തിക്കും!!!
കോണ്ഗ്രസ്സ്ക്കാരും,കമ്മ്യൂണിസ്റ്റ്ക്കാരും ചേരിതിരിഞ്ഞു,
ലീഗ്ക്കാര്‍ മണങ്ങിനു പിന്തുണ പ്രക്യാപ്പിച്ചു!!
ഹൈന്ദവകക്ഷികള്‍ നിക്ഷ്പക്ഷക്കാരായി അറിയപ്പെട്ടു!!
 ചര്‍ച്ചകള്‍... മീറ്റിങ്ങുകള്‍.....മദ്ധ്യസ്ഥം എല്ലാം വിഫലം!!
ഇതിന് ഇടയില്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ വിചാരണക്ക് വിളിപ്പിച്ചു!!
 ഓട്ടോകുമാരന്‍  ദുനിയാവിലെ ഏറ്റവും പുതിയ ആയുധം തൊടുത്തു!!!!
മണങ്ങ്" കണക്കന്‍" എന്ന് വിളിച്ചത്‌കൊണ്ടാണ് ഈ ലപട മുഴുവന്‍ ഉണ്ടായത്‌!
വെല്ല്യപാട കാലം മുതല്‍ കുമാരകണക്കന്‍,അടിമകണക്കന്‍ എന്നൊക്കെ വിളികുന്നതാണ് പിന്നെ എന്താ കുഴപ്പം???
ബസിലെ കിളിയെ വരെ ബാക്ക് ഡോര്‍ ആപ്പിസര്‍ എന്ന് വിളിച്ച് ബഹുമാനിക്കുന്ന കാലത്ത്‌,ഒരു ഹരിജനെ ജാതിപേര്‍ വിളിച്ചു അവഹേളികുകയോ!!?മണങ്ങ് കൊടുംപാതകം ചെയ്തിരിക്കുന്നു!!!
 മണങ്ങ് വീണ്ടും ഞെട്ടി,റബ്ബേ ഒന്ന് രണ്ട്കൊല്ലം കൊതമ്പ് ഉണ്ട ഉണ്ണാന്‍ തലേലെഴുത്തോ!!
വെഹിക്കിള്‍ മണങ്ങിനെ ജാതി സംഘര്‍ഷവും വര്‍ഗിയലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ച തീവ്രവാദിയെപോലെ തുറിച്ചു   നോക്കി!!!!! ഓന്‍ വല്ല പാകിസ്ഥാന്‍ ചാരനും മറ്റും ആണോ,കടലുണ്ടിഗ്രാമവും കറാച്ചിയും തമ്മില്‍ വല്ല അവിഹിതം!!!!
മണങ്ങ് തന്‍റെ നെഞ്ചിന്‍ കൂടിലെ മുഴുവന്‍ ശ്വാസവും പുറത്തേക്കു തള്ളി പ്രക്യാപ്പിച്ചു!!
"നുണ"
"അഞ്ചു രൂപയ്ക്കു പകരം ഇരുപത്തി അഞ്ചു രൂപ ചോദിച്ചപ്പോള്‍ ഇത് എങ്ങനെ " കണക്കാവും" എന്നാണ് ചോദിച്ചത്,അത് കുമാരന് കണക്കന്‍ എന്ന് തോന്നിയതാണ്"
വെഹിക്കിള്‍ വീണ്ടും ആശയ സംഘര്‍ഷത്തില്‍!!
"ജാതിപേര് വിളിച്ചിടത് വെഹിക്ളിന് കാര്യം ഇല്ല,അതിന് പോലീസില്‍ സ്റ്റേഷനില്‍ പോണം
ഈ കേസ് അടുത്ത ആഴ്ച്ചക്ക് വെച്ചിരിക്കുന്നു."

നാട്ട്കൂട്ടം പിന്നെയും കൂടി,കമ്മുനിസ്റ്റ്ക്കാര്‍ ചേരിതിരിഞ്ഞു  പ്രതേകം ചര്‍ച്ച നടത്തി,ലീഗ്ക്കാര്‍ കോയയുടെ നേതൃത്വത്തില്‍ മീറ്റിംഗ് തുടങ്ങി!!
കണക്കന്‍മാര്‍ സംഘടിക്കുന്നു എന്ന പുതിയ വാര്‍ത്ത വന്നു!!
 ഒരു ജാതി സംഘര്‍ഷം പൊട്ടിപുറപെടുമെന്നു ജനം ശംഖിച്ചു!!,സ്‌ത്രീകള്‍ അടക്കം പറഞ്ഞു!!
പാതിരിമാരും മുല്ലമാരും, രാഷ്ട്രിയക്കാരും ഒന്നിച്ചു....
"നാട്ടില്‍ ഒരു ലഹള ഉണ്ടാവരുത്,പരിഹാരം വേണം,അവര്‍ കൂട്ടമായി പ്രക്യാപ്പിച്ചു,കുമാരന്‍ മാപ്പ് പറയണം,അമിതമായി വാങ്ങിയ കാശ് തിരിച്ച് കൊടുക്കണം
കുമാരന് സന്തോഷം,കേസ് എങ്ങനെയെങ്കിലും ഊരിയാല്‍ മതി!!ഇപ്പൊ തന്നെ രണ്ട് മൂന്ന് ഓട്ടം പോയി,സി സി മുടങ്ങിയാല്‍ വണ്ടി ബ്ലേഡ്ക്കാരന്‍ കൊണ്ട് പോകും!!

നാട്ട്കൂട്ടം കൂടി.....കുമാരന്‍ മാപ്പ് പറഞ്ഞു,
കോയ,അമിതമായി വാങ്ങിയ ചാര്‍ജ്ജ്, RTO ഓഫിസില്‍ പോയ ബസ്ചാര്‍ജ്,വെള്ളപേപ്പറിന്‍റെ കാശ് മുതലായവ വിരലില്‍ കൂട്ടി , ഇരുപത്തിയോന്‍പത് രൂപ എണ്‍പത് പൈസ കുമാരന്‍ കൊടുക്കണം എന്ന് പ്രക്യാപ്പിച്ചു!!!
ഇതാ മുപ്പത്‌ രൂപ!!!
കുമാരന്‍ നോട്ട് മേശപുറത്ത്‌ വെച്ച് പ്രധിഷേധതോടെ  നോട്ടിന്‍ മുകളില്‍ അടിച്ചു!!!
കുനിറ്റ്‌ സുലൈമാന്‍ അടക്കം  പറഞ്ഞു
" ഓന്‍ ദീനിന്‍റ മുഖത്താണ് അടിച്ചത്"
കോയക്ക് കോപം വന്നു,വെറും ഒരു കണക്കന്‍ ദീനിനെ അപമാനികുകയോ!!!? കോയ ഉടന്‍ പ്രക്യാപ്പിച്ചു!!
"ഇത് പറ്റൂല കായ്‌  ബറാബര്‍ വേണം.....ഹക്ക് ഇല്ലാത്ത കായ്‌ ഹറാമാണ്"
കുമാരന്‍ ഞെട്ടി,കണക്കന്‍ മാര്‍ ഞെട്ടി, കമ്മുനിസ്റ്റ്‌ക്കാര്‍ ഞെട്ടി  അവിടെകൂടിയ കാഫിരിങ്ങള്‍ മൊത്തം ഞെട്ടി!!!
കോയമുല്ല ഉടന്‍ എഴുന്നേറ്റു,"അത് പ്രശ്നം അല്ല ജാസ്തി കായ്‌ കുമാരന്‍ ഖബൂല്‍ ആക്കിയാല്‍ മതി!!!"
ഹക്കും ബാത്തിലും കുമാരന്‌ മനസിലായില്ലങ്കിലും,കുമാരന്‍ വിളിച്ചു പറഞ്ഞു 
"ഇരുപത് പൈസ നുമ്മ ഖബൂല്‍ ആക്കിയിരിക്കുന്നു"

അതിന് ശേഷം  മണങ്ങ് മമ്മത് ഒരിക്കലും കാലി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിട്ടില്ല,മണങ്ങ് ഓട്ടോക്ക് കൈകാണികുമ്പോള്‍ ഡ്രൈവര്‍മാരുടെ തല ചത്ത ശരീരം പോലെ ഒരു വശത്തേക്ക് ഒടിയുമായിരുന്നു....
അതിനും വിശദീകരണം നല്‍കിയത്‌ കോയ മുല്ല തന്നെയായിരുന്നു!!
"ഇരുപത്‌ പൈസ ഓന്‍ ഖബൂല്‍ ആകിയെങ്കിലും,മണങ്ങിന്‍റ ചതി യൂണിയന്‍ ഖബൂല്‍ ആക്കിയില്ലത്രേ"