26/09/2023

ആശംസകൾ .....മീമിക്കുഞ്ഞി ഫാമിലി ട്രി



രണ്ട് കൊല്ലം മുമ്പ്  ദുബായ് എയർപോർട്ടിൽ വെച്ച് ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നതായി തോന്നി, ഇബിലീസ് മനുഷ്യരുടെ രക്തധമനിയിലുടെ സഞ്ചരിക്കുമെന്ന് പറഞപോലേയാണ് ദേവയിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്ഥിതി!
ദുബായിൽ എവിടെയും  നിങ്ങൾ ഒരു ദേവകാരനെ കണ്ടുമുട്ടിയിരിക്കും!' അത് പോലേ എവിടെയൊ കണ്ടുമുട്ടിയ പെൺകുട്ടിയായിരിക്കും അത് എന്ന് കരുതി ഞാൻ  ഒന്നു ചിരിച്ച് കാട്ടി!

എവിടെയോ കണ്ട് മറന്ന പോലേ ഒരു ഉൾവിളി എന്നിൽ നിന്ന് ഉണ്ടായി!'

പെട്ടന്ന് പെൺകുട്ടി എന്നോട് വന്ന് ചോദിച്ചു!
സുൽഫിക്കയുടെ ഇക്കയല്ലെ? എന്നെ അറിയുമോ?

കണക്ക് മാഷ്  9 തിൻ്റ ഗുണന പട്ടിക ചോദിച്ച പോലേ! എനിക്ക് അറിയാം ! ഇപ്പോ ഓർമ്മ വരുന്നില്ല എന്ന രീതിയിൽ ഞാൻ  സൈക്കിളിൽ നിന്ന് വീണ പോലേ ഒരു ചിരി ചിരിച്ചു........

ഞാൻ താഹിറയുടെ മകൾ ആണ് !

പെട്ടന്ന് എൻ്റെ കുട്ടികാലം  മിന്നൽ പോലേ ഓടി വന്നു! എൻ്റെ വെല്ലുമ്മയുടെ  വീട് ആണ് കടമ്പോട്ട് ! മൂന്ന് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ ആണ് എൻ്റെ വെല്ലുമ്മ! മാണ്യക്കത്തിന് സർപ്പം കാവൽ നിൽക്കുന്നത് പോലേ അവർ വെല്യമ്മയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു! ആ സ്നേഹം വെല്യുമ്മയുടെ മക്കളും ,പേരക്കിടാങ്ങൾ എന്ന നിലയിൽ ഒരു കൈവഴി പോലേ ഞങ്ങളിലേക്ക് കൂടി ഒഴുകിയെത്തിയിരുന്നു!

 അതിവിശാലമായ പറമ്പിൽ മുന്ന് വീടുകൾ അകാലത്ത്  കടമ്പോട്ട്  ഫാമലിയുടെ പ്രതാപം  വിളിചോദികൊണ്ട്  നിന്നിരുന്നു!

എൻ്റെ വീട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പോട്ട് എത്താം ! സ്കുളിന് അവധിയായാൽ ഞങ്ങൾ കടമ്പോട്ട് എത്തും!
നാടകം, സിനിമ ,നീന്തൽ കളി എന്തിന് ചീട്ട് കളി വരെ പഠിക്കാൻ കടമ്പോട്ട് ചെന്നാൽ മതി! ആണും പെണ്ണുമായി നിരവധി പേരാണ് മൂന്ന് വീടുകളായി കടംബോട്ട് ഉള്ളത് !

കടംബോട്ട് പോകുക എന്നത് ഒരു ഉത്സവ പ്രതീതിയാണ് അക്കാലത്ത്! രാവിലേ മുതൽ വൈകുനേരം വരെ മൂന്ന് വീട്ടിലും കറങ്ങിയിട്ട് ഫുഡ് കഴിക്കാൻ നേരം ഞാൻ മെല്ലെ നടുവിലേക്ക് സ്കൂട്ടാവുന്ന സൂത്രപണിയും എൻ്റെ കൈൽ ഉണ്ട്!  പൊരിച്ചതും ചിക്കിയതുമായ വിഭവങ്ങൾ അന്നും ഇന്നും വീക്ക്നെസ് തന്നെ അതാണ് ആ സ്കൂട്ടാവുനുള്ള കാരണവും

ആ കടമ്പോട്ട് തറവാട്ടിലെ മാമയുടെ മകളാണ് താഹിറ! അന്ന് കടമ്പോട്ട് പോയാൽ പുല്ല് പറിക്കാൻ പോകുന്ന പതിവ് ഉണ്ട്, നെസികഞ്ഞുമ്മ ,സൂറ കുഞ്ഞുമ്മ, താഹിറ എന്നിവരാണ് പുല്ലുപറിയുടെ താരങ്ങൾ ഞാൻ ഇവരുടെ കൂടെ  പുല്ല്  പറിക്കാനും കൂടും, വീട്ടിൽ ആറേഴ് പശു അക്കാലത്ത് ഉണ്ടങ്കിലും പുല്ല് പറിക്കാൻ ഒന്നും എന്നെ കിട്ടില്ല, 25 ഫൈസ വാപ്പ കൈകൂലി തന്നിട്ട് ആണ് വല്ലപ്പോഴും പുല്ല് പറിക്കുന്നത് തന്നെ!

ഇത് കൂടാതെ വാപ്പയുടെ ഒരു  കമൻ്റ് മുണ്ട്

 " യൂസഫേ ഇവിടെ ആരും ഇല്ലാത്തപ്പോൾ പശു പുല്ല് ചോദിച്ചാൽ കൊടുത്തേക്കണേ! "
പക്ഷേ കടംബോട്ട് പോയാൽ   പാടത്ത് കൂട്ടം കൂടി നടന്നുള്ള പുല്ല് പറിപോലും ആഘോഷവും ആഹ്ലദവും തന്നെ!.........

കാലങ്ങൾ കഴിഞ്ഞു, എല്ലാവരെയും കല്യാണം കഴിച്ച് പോയി! ജീവിതമാർഗം തേടി പലരും ഗൾഫിൽ പോയി!  ചിലർ നാട്ടിൽ തന്നെ ജോലിയുമായി തിരക്കിലായി!

കുട്ടികാലം എന്ന മനോഹര കാലം ജീവിതത്തിൽ നിന്ന് അടർന്ന് വീണത്പോലും പലരും അറിഞ്ഞില്ല!

നേരത്തേ പറഞ താഹിറയുടെ മകളാണ് ഇപ്പോൾ എന്നെ അപരിചിതനെ പോലേ പരിചയപെട്ടത്!  ഒരു പക്ഷേ അകാലത്ത് അടുത്ത തലമുറ പരസ്പരം അറിയാത്ത വിധത്തിൽ അകന്ന് പോകും എന്ന്   സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല! കാലം രക്തബന്ധങളിലും, സൗഹൃദത്തിലും ഏൽപ്പിക്കുന്ന പരിക്ക് നിസാരമല്ല!

ഇപ്പോൾ ഇത് എഴുതാൻ കാരണം കടംബോട്ടെ ഇപ്പോഴത്തേ കാർന്നവർ സിദ്ധുമാമ്മയുടെ  നേതൃത്വത്തിൽ ഒരു "മീമ്മി കുഞ്ഞി ഫാമിലി ട്രീ"  ചേർത്തു പിടിക്കലും, കുടുബ കൂട്ടായ്മ്മയും നടക്കുന്നു എന്നറിഞ്ഞത് കൊണ്ടാണ്!

പെരുവിരലും ,നടുവിരലും ഉയർത്തി, കൂടുബബന്ധം ചേർക്കുന്നവനും ,ഞാനും മഹശറിയിൽ ഇത്പോലേയെന്ന് പഠിപ്പിച്ച പ്രവാചക വചനം ഈ കൂട്ടായമയുടെ  ആകേ തുകയാകട്ടെ എന്ന പ്രാർത്ഥനയോടെയും ........കണ്ണ്  അകന്നാൽ കൽബ് അകലും എന്നത് കേവലം ഒരു പഴമൊഴിമാത്രമല്ലന്ന് ജീവിതം കൊണ്ട് ബോധ്യപെട്ട ഈ വീനീതൻ്റെ സകല ആശംസകളും ,അഭിവാദ്യങ്ങളും ഈ കൂട്ടായ്മ്മക്ക് നേരുന്നു!

സസ്നേഹം
യൂസഫ് കണ്ണെഴുത്ത്!
http://kannazhuth.blogspot.com/?m=0

27/07/2023

ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!



ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!


ഒരു കമ്മ്യൂസിറ്റ് നേതാവിൻ്റെ പ്രസിദ്ധമായ ഡയലോഗ് ഉണ്ട് "വെളിയാഴ്ച്ചപോലേയുള്ള ഒരു ദിവസം കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടായിരുന്നങ്കിൽ ലോകം മുഴുവൻ കമ്യൂണിസം  പ്രചരിക്കുമായിരുന്നു വെന്ന് " അന്ന് അത് ഒരു അതിശയോക്തിയായാണ് തോന്നിയത് ! ഇന്നലെ എൻ്റെ ജേഷ്ഠ സഹോദരൻ നസീർക്ക ഒരു വോയ്സ് ക്ലിപ്പും വീഡിയോ ക്ലിപ്പ് അയച്ച് തന്നപ്പോൾ ഞാൻ ഈ ഡയലോഗ് വീണ്ടും ഓർത്തു! സാധാരണക്കാരനായ ഒരു അഡ്വക്കേറ്റ്  താൻ മലയാളം കുത്തുബയിൽ നിന്ന് ആർജിച്ച ജ്ഞാനം  ഉപയോഗിച്ച് തൻ്റെ സുഹൃത്തുകൾക്ക് ഇടയക്ക് പ്രസംഗിക്കുകയാണ്, ഒരു മത പണ്ഡിതനാണോ എന്ന് ആരും സംശയിച്ച് പോകുന്ന ആഴത്തിലുള്ള പ്രസംഗം, വാസ്തവത്തിൽ മതപണ്ഡിതന് നാം ഒരു രൂപവും ഭാവവും യൂണിഫോം ഒക്കെ കൽപ്പിച്ച് കൊടുത്തത് കൊണ്ടാണ് മതപണ്ഡിതനാണോ എന്ന സാങ്കേതികമായ സംശയം ഉന്നയിക്കപെടുന്നത് വാസ്തവത്തിൽ അദ്ദേഹം ഒരു ജ്ഞാനിയോ, പണ്ഡിതനോ എന്നത് നിസംസംശയം പറയാൻ  കഴിയും! എന്നാൽ ജ്ഞാനം പകർന്ന് കൊടുക്കാനുള്ള കഴിവ് മതപരമായ മേഖലയിൽ മാത്രമല്ല അദ്ദേഹത്തിൻ്റെ പ്രൊഫഷനായ നിയമവൃത്തിയിലും കാണാം!

നിയമവൃത്തത്തിൻ്റെ നൂലാമാലകളും ,ജ്യൂഡിഷറിയുടെ പ്രാധാന്യവും  ചില ചെറിയ ഉദാഹരണങ്ങൾ വഴി സാധാരണ കാരൻ്റെ മനസിലേക്ക് ആണിയടിച്ച് പോലേ തറക്കുന്നത് ആ പ്രസംഗം കേൾക്കുന്നവർക്ക് ഒറ്റയടിക്ക് ബോധ്യമാവും! ഉദാഹരണം രണ്ട് മത്സ്യതൊഴിലാളികൾക്ക് വേണ്ടിയും, ഫ്ലാറ്റ് തകർക്കാൻ ഉള്ള കോടതിയുടെ ഉത്തരവും ഋജുരേഖയിൽകൊണ്ട് വന്ന് അദ്ദേഹം ആർക്കും മനസിലാവുന്ന രീതിയിൽ കൃത്യമായി വിശദികരിക്കുന്നുണ്ട്! ആയത്തുകളും ,ഹദീസുകളും ഇത്തരത്തിൽ രണ്ട് വരി കൊണ്ടും മൂന്ന് വരി കൊണ്ടും ആളുകൾക്ക് ആഴത്തിൽ ഇറങ്ങുന്ന രീതിയിൽ പകർന്ന് വെച്ചിട്ടുണ്ടന്ന് നിരീക്ഷണ പാടവത്തോടെ പ്രസംഗം കേൾക്കുന്ന ആർക്കും ഒരു മിനിറ്റ് കൊണ്ട് ബോധ്യമാവും!

എന്തായാലും ഈ സമുദായത്തിനും സമൂഹത്തിനും പ്രയോജനപെടേണ്ട  അദ്ദേഹം അകാലത്തിൽ പടച്ചവൻ്റെ വിളിക്ക്  ഉത്തരം നൽകി എന്നത് ഖേതകരമാണ്! വാസ്തവത്തിൽ അകാലം എന്ന ഒരു സംജ്ഞ മരണത്തിൻ്റെ കാര്യത്തിൽ ഇല്ല! അള്ളാഹു ഉദ്ദേശിക്കുന്ന കാലത്ത് ഒരോ ജീവജാലവും തിരിച്ച് നടക്കേണ്ടതുണ്ട്! ഷാനാവാസ് സാഹിബിനെ പോലേ വാക്കുകൾ കൊണ്ട് അമ്മാനം ആടാൻ അറിയാത്തത് കൊണ്ട് പകർന്ന് കിട്ടിയ " അകാലം" ഉപയോഗിക്കുന്നു എന്ന് മാത്രം...... 


സസ്സ്നേഹം യുസഫ് കണ്ണെഴുത്ത്

17/04/2023

ധാന്യമണികൾ സൂക്ഷിക്കപ്പെടുന്ന സെല്ലാജുകൾ!

 



ഡ്യൂട്ടിയുടെ ഭാഗമായാണ് ആ പന്ത്രണ്ട് നില ബിൽഡിംഗിലെക്ക് കയറി ചെന്നത്, ബിൽഡിംഗ് ആകെ പെയ്ൻ്റ്‌ പോയി നരച്ചിരിക്കുന്നു, അകാലത്തിൽ ജരാനിര ബാധിച്ച ചെറുപ്പകാരനെ പോലേ ആ കെട്ടിടം തല ഉയർത്തി നിന്നിരുന്നു!

 റിസപ്ഷനിൽ ഇട്ടിരിക്കുന്ന സീറ്റ് കുത്തി' കീറിയിരിക്കുന്നു, തൻ്റെ പൂർവ്വകാല പ്രൗഡി വിളിച്ച് അറിയിക്കുന്ന സോഫകളും സെറ്റികളും! ഈർപ്പം തട്ടി മങ്ങിപ്പോയ റിസപ്ഷനിലെ വില കൂടിയ ഗ്ലാസ്റ്റ് ഫ്രേമുകൾ!


 പൊളിക്കാൻ നമ്പർ ഇട്ട ബിൽഡിംഗ് ആണോ? ഹേയ് അത്ര പഴക്കം ഈ ബിൽഡിംഗിനില്ല!


മൂന്ന് നാല് വർഷം മുമ്പ്  ഒരിക്കൽ ഞാൻ ഇവിടെ വന്നിട്ടില്ലെ? ഞാൻ ഓർമ്മകൾ പെറുക്കിയടക്കി വെക്കാൻ ശ്രമിച്ചു!


ശരിയാണ് ഇത് ആ ഷെ..#@##യുടെ ബിൽഡിംഗ് അല്ലെ, കോടിശ്വരനായ ഇന്ത്യക്കാരൻ! കമ്പനി തകർന്ന് പോയന്നും അയാൾ ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞുവെന്നും  പത്രവാർത്ത കണ്ടിരുന്നു!


വാച്ച്മാൻ്റെ റൂമിൽ  ഏറേനേരം ബെല്ലടിച്ചിട്ടാണ് റൂം തുറന്നത് തന്നെ! അൻപത് അറുപത് വയസായ ഒരു കാർന്നവർ ഡോർ തുറന്നു! ചുവന്ന് കലങ്ങിയ ഉപ്പൻ്റെ പോലേയുള്ള കണ്ണുകൾ!


 മദ്യപിച്ച് ഉറങ്ങി പോയ പോലേയാണ് തോന്നിയത് !ആ സംശയം  എൻ്റെ കണ്ണുകളിലും നിഴലിച്ചിരുന്നു !


എൻ്റെ സംശയം അയാൾക്ക്  മനസിലായന്ന് തോന്നുന്നു!' 


"ഉറക്ക് ഗുളിക കഴിച്ചത് കൊണ്ടാണ് സാറേ, കണ്ണ് ചുവന്നിരിക്കുന്നത്!"


ഉറക്ക ഗുളികയൊ!?

ശരിയായി ഉറങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി!

കമ്പനി പൂട്ടിയിട്ട്! പിന്നീട് ഉറങ്ങിയിട്ടില്ല!


ഉറങ്ങാൻ തുടങ്ങുമ്പോൾ മൂന്ന് നാല് കുട്ടികളും അവരുടെ ഉമ്മയും, വൃദ്ധരായ മാതാപിതാകളും കിനാക്കളിൽ ഇടം പിടിക്കും! പിന്നീട് ഉറങ്ങാൻ കഴിയില്ല!


 തല ഭ്രാന്ത് പിടിച്ച് റൂമിൽ വട്ടം ചുറ്റും ! പിന്നെ ഗുളികയെടുത്ത് ഒന്നിച്ച് തിന്ന് മരിച്ചാലൊ എന്ന് തോന്നും!

അയാൾ ഒറ്റ ശ്വാസത്തിൽ പറഞ് നിർത്തി! 


"ഡോക്ടറുടെ കുറുപിടിയില്ലാതെ ഉറക്ക് മരുന്ന് തന്ന് സഹായിക്കുന്ന ആ മനുഷ്യനെ ഓർമ്മ വരും! ആത്മഹത്യ ചെയ്താൽ ആ സാധൂകൂടി കുടുങ്ങും!"


പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നോ?


എമിറൈറ്റ് ഐ ഡി യും, വിസയും ഇല്ലാത്തവന് എന്ത് കുറുപടി! 


സാറ് ഏത് റൂമിൻ്റെ  കണക്ഷൻ മുറിക്കാൻ ആണ് വന്നത്? ഇനി എൻ്റെ റൂം മാത്രമേ ബാക്കിയുള്ളുവെന്ന് തോന്നുന്നു!

 

പകുതിയോളം റൂമ്മുകൾ കാലിയാണ്!


സഹായിക്കാൻ സഹോദരൻമാരും, ആളുകളും ഉള്ളവർ ഇവിടെ നിന്ന് രക്ഷപെട്ടു!


താങ്കൾക്ക് വേറേ ജോലി നോക്കി കൂടെ?

വിസയുടെ ഫൈൻ തീർക്കാൻ മാത്രം പതിനായിരങ്ങൾ വേണം!

അല്ലങ്കിലും 58 വയസിൽ ആര് ജോലി തരാൻ!

നാട്ടിൽ കയറി പോയാലും പട്ടിണിയിരിക്കുന്ന ആറെണ്ണത്തിൻ്റെ കൂടെ ഒരാൾ കൂടി!


കറണ്ട് കട്ട് ചെയ്ത റൂമിലും ചില മനുഷ്യർ താമസിക്കുന്നുണ്ട്! എന്നെ പോലേ എങ്ങും പോവാൻ ഇടമില്ലാത്തവർ !


ഭക്ഷണം ഒക്കെ!


പുറത്ത് ഒരു ബിരിയാണി  ചെമ്പ് കണ്ടോ?

റമദാൻ  കാലം ആയത്കൊണ്ട്  ഏതോ മനുഷ്യ സ്നേഹി  വൈകുന്നേരം വെച്ച് പോകുന്നതാണ്!


അത് കഴിഞാൽ!


ഒരു നിമിഷം അയാൾ ശൂന്യതയിലേക്ക് നോക്കി........

പിന്നെ മെല്ലെ പിറുപിറുത്തു!

വഴികളിൽ  ചില സെല്ലാജുകൾ കണ്ടിട്ടില്ലെ......

മനുഷ്യസ്നേഹികളുടെ ഹൃദയങ്ങളാണത്!


എൻ്റെ കണ്ണുകൾ അറിയാതെ നിറയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടന്ന് തോന്നുന്നു!


സാറ് കേട്ടിട്ടില്ലെ!?


 " നീ കഴിക്കുന്ന ഒരോ ധാന്യമണിയിലും നിൻ്റെ നാമം കുറിക്കപ്പെട്ടിരിക്കുന്നുവെന്ന് "


ഞങ്ങളുടെ ധാന്യമണികൾ ഇത്തരം സെല്ലാജുകളിൽ  ആയിരിക്കാം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്!


പെട്ടന്ന് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു!

എൻ്റെ ഉദ്ദേശം മനസിലായിട്ടാണന്ന് തോന്നുന്നു! അയാൾ എൻ്റെ കൈൽ കയറി പിടിച്ചു!

വേണ്ട സാറെ! ഞാൻ പറഞ കഥ ,പൈസ കിട്ടാൻ വേണ്ടിയാണന്ന് സാറ് തെറ്റ് ധരിക്കും!


എൻ്റെ സങ്കടങ്ങൾ പറയാൻ സാറ് പത്ത് മിനിറ്റ് തന്നല്ലൊ? ഒരു ഉറക്ക ഗുളിക ഇന്ന് എനിക്ക് ലാഭിക്കാം!


അല്ല സാറേ ഏത് റൂം ആണ് ഇന്ന് കണക്ഷൻ കട്ട് ചെയ്യാനുള്ളത് !


അയാളുടെ മുഖത്ത് ഭീതിയുടെ ചാഞ്ചലാട്ടം ഞാൻ കണ്ടു!  തിളച്ച വെള്ളത്തിൻ്റെ പകുതിയളവിൽ ചൂടുള്ള നാട്ടിൽ വൈദ്യുതിയില്ലാതെ താമസിക്കുന്നത് നരകജീവിതമാണന്ന്  അയാളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു!


വല്ല പെട്ടിയും, ബാഗും എടുത്ത് കൊടുക്കുമ്പോൾ കിട്ടുന്ന പത്തും അൻപതും ഞാൻ അടക്കുമായിരുന്നു.....

ഈ മാസം ഒന്നിനും തികഞില്ല!

ചൂടും വിശപ്പും ഒന്നിച്ച് താങ്ങാനാവില്ല സാറേ!


ഞാൻ എൻ്റെ കൈൽ ഇരിക്കുന്ന ലീസ്റ്റിലേക്കും അക്കൗണ്ട് സ്റ്റിക്കറിലേക്കും ഒത്തുനോക്കി! ഒരു മിന്നൽ പിണർ..... എന്നിലൂടെയും കടന്ന് പോയി!.......


താങ്കളുടെ പേര് ഈ ലീസ്റ്റിൽ ഇല്ല!

ഹാവു അയാൾ നെടുവീർപ്പിട്ടു !


പുതിയ കമ്പനി ഏറ്റ് എടുക്കുന്നുവെന്ന് കേട്ടു !

ചിലപ്പോൾ  അവരെങ്ങാനും അടച്ചിട്ടുണ്ടാവുമോ?


" ആരോ പണം അടച്ചിരിക്കുന്നു എനിക്ക് അറിയില്ല"


അൽഹംദുലില്ലാഹ്!


അയാൾ ആകാശത്തേക്ക് കയ്യ് ഉയർത്തി!


മൊബൈലിൽ നിന്ന് വന്ന മെസേജ് അയാൾ കാണാതിരിക്കാൻ മറച്ച് പിടിച്ചു!


അയാളോട് യാത്രപറഞ്  വണ്ടിയിൽ കയറുമ്പോൾ, സ്പീക്കറിൽനിന്ന് ഖുർആൻ രണ്ടാം അദ്ധ്യായമായ അൽ ബഖറയിലെ  സുക്തങ്ങൾ ആന്തോളനം സൃഷ്ടിച്ച് കൊണ്ട് വണ്ടി മുഴുവൻ ഒഴുകി കൊണ്ടിരുന്നു........


ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺛُﻢَّ ﻻَ ﻳُﺘْﺒِﻌُﻮﻥَ ﻣَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣَﻨًّﺎ ﻭَﻻَٓ ﺃَﺫًﻯ ۙ ﻟَّﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ


(അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും അതിനെ തുടർന്ന് തുടർന്ന്  ചെലവ് ചെയ്തത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ആരോ അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ പ്രതിഫലമുണ്ടായിരിക്കും അവർ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആൻ:2/262)

10/02/2023

കുഞ്ഞൻ!




ഡ്യൂട്ടികിടയിൽ ദുബായിലെ വർക്കയിലെ ഈറ്റ് ആൻ്റ് ഡ്രിങ്ക് റെസ്റോറൻ്റിൽ ചായ കുടിക്കാൻ വണ്ടി' നിർത്തിയപ്പോഴാണ് വീഡീയോയിൽ കാണുന്ന കുഞ്ഞൻ വണ്ടിയിൽ വന്ന് വീണ് പിടയുന്നത് കണ്ടത്! കുടെയുള്ള റഹ്മാൻ അർഷാദ് ആണ് ജീവൻ ഉണ്ടന്ന്  സ്ഥീകരിച്ചത്! ഫ്ലാസ്ക്കിലെ മൂടിയിൽ വെള്ളമെടുത്ത് മെല്ലെ മെല്ലെ ഇറ്റിച്ച് കൊടുത്തു! 


മരിച്ചു എന്ന് കരുതിയ ആശാൻ പെട്ടന്ന് ഉഷാറായി! കൈൽ നിന്ന് ഇറങ്ങാതെയായി! നാട്ടിലാണങ്കിൽ കൂടെ കൂട്ടാമായിരുന്നു!


 ഇവിടെ ഈവെയിലിൽ ഉപേക്ഷിച്ച് പോയാൽ മരണം ഉറപ്പ്! ഞാൻ വീണ്ടും പ്രതിസന്ധിയിലായി!


തൊട്ടടുത്ത ഈറ്റ് ആൻ്റി ഡ്രിങ്ക് റെസ്റ്റോറൻ്റിലെ ചങ്ങാതി ആഷിക്ക്  പെട്ടന്ന് സഹകരിച്ചു! നല്ല തിരക്കുള്ള സമയമായിട്ടും! അദ്ദേഹം ഡിസ്പോസിബിൾ കാർട്ടൻ എടുത്ത് വെട്ടി നിമിഷനേരം  കൊണ്ട് കൂടു റെഡിയാക്കി! ഫുഡും വെള്ളവും വെച്ച് കൊടുത്ത് കുഞ്ഞനോട് സലാം പറഞ് പിരിയുമ്പോൾ റെസ്റ്റോറൻ്റിലെ ചങ്ങാതി പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട വെയിലാറുമ്പോൾ ,തീറ്റയെടുത്താൽ ഞാൻ പറത്തി വിട്ടു കൊള്ളാം! ഒരു ജിവൻ സംരക്ഷിച്ച സംതൃപതിയോടെ പുറത്ത്  ഇറങ്ങൂമ്പോൾ ആണ് ആ കാഴ്ച കണ്ടത് കുഞ്ഞനോടപ്പം  കുഞൻ്റ ഇണയും  വെള്ളം കിട്ടാതെ വീണിരുന്നു ! നിർഭാഗ്യവശാൽ ഞങ്ങളുടെ ശ്രദ്ധയിൽ കുഞ്ഞൻ്റ ഇണ വീണത് ' കണ്ടിരുന്നില്ല ! സമയം വൈകി പോയിരുന്നു! കുഞ്ഞൻ്റെ ചങ്ങാതി' കുഞ്ഞനോട്  യാത്ര പോലും പറയാതെ പരലോകത്തേക്ക് യാത്രയായിരുന്നു! പറത്തി വിടാൻ ശ്രമിച്ചപ്പോൾ ഒക്കെ ആ കുഞ്ഞു പക്ഷി ശബ്ദമുണ്ടാക്കി  മേൽ പിടിച്ച്  കയറി ശബ്ദമുണ്ടാക്കിയത് തൻ്റെ കൂട്ടുക്കാരൻ്റെ കാര്യം പറയാനിയിരിക്കുമോ?.'.... ആർക്കറിയാം.....



31/12/2022

ശങ്കരൻ ലൈവിലാണ്! ( കഥ)


 


ശങ്കരൻ ലൈവ് തുടങ്ങിയിരിക്കുന്നു ! എല്ലാ ദിവസവും ഇപ്പോൾ ശങ്കരൻ്റെ ലൈവ്' ഉണ്ട്! ശങ്കരൻമാരുടെ ശല്യം മൂലം ഫേസ് ബുക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു! 


തെങ്ങ് കയറ്റക്കാരനായ അടിമയുടെ മകൻ! കാര്യമായ വിദ്യാഭസമൊന്നും ഇല്ല! പക്ഷേ ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളും തലങ്ങും വിലങ്ങും ട്രോളും, വീഡിയോ ക്ലിപ്പും, പരിഹാസവും! അതാണ് മെയിൻ റ്റ്യൂൾ !


 എല്ലാവർക്കും പറയാനുള്ളത് തന്നെയാണ് ശങ്കരനും ഈ വിഷയത്തിലും പറയാനുള്ളത് ! നന്ദിയില്ലാത്ത ഭാര്യ! എല്ലാവർക്കും പ്രവാസിയുടെ ത്യാഗത്തിൻ്റെ കഥയാണ് പറയാനുണ്ടായിരുന്നത്!


ഏതോ പ്രവാസിയുടെ ഭാര്യ  അവളുടെ മരണപെട്ട ഭർത്താവിൻ്റെ  ബോഡി വേണ്ടന്ന് പറഞ്ഞിരിക്കുന്നുവെത്രെ!


ശങ്കരന് ഇനി കോളായി ഒരാഴച്ച പോസ്റ്റ് ഇടാനുള്ള വിഷയമായി!


" ശങ്കരൻമാർ സത്യമറിഞിട്ട് പ്രതികരിക്കണം എന്ന് ഒരു കമൻ്റ് ഇട്ടതെ  ഓർമ്മയുള്ളു !


തെറിയുടെ അഭിഷേകമായിരുന്നു!


കണ്ടം വഴി ആ പേജിൽ ഓടി രക്ഷപെടലെ മാർഗം ഉണ്ടായിരുന്നുള്ളൂ!'


പ്രവാസി മാത്രമാണോ ത്യാഗം സഹിക്കുന്നത് എന്ന് തോന്നും ആളുകളുടെ വർത്തമാനം കേട്ടാൽ!


ലൈംഗികത അടക്കിപിടിച്ച് ജീവിക്കുന്ന പ്രവാസി !


കുബ്ബുസും ദാലും കഴിക്കുന്ന പ്രവാസി !


ആണ്ട്തോറും  പെട്ടിയും പ്രമാണവുമായി വരുന്ന പ്രവാസി......


എല്ലാം ക്ലീഷേ കഥകൾ.......


പ്രവാസിയുടെ ഭാര്യമാരെ കുറിച്ചു ഇവർക്ക് ഒന്നും പറയാനില്ലെ?


പ്രവാസി ഭാര്യയെന്താ ലൈംഗികത കെട്ടഴിച്ച് വിട്ടാണോ നടക്കുന്നത്?  

രണ്ട് കൊല്ലവും മൂന്ന് കൊല്ലവും അടക്കിപിടിക്കൽ അവൾക്കുമില്ലെ?


പ്രഭയേട്ടനെ പോലേയുള്ള ഒരാളണങ്കിൽ അടക്കിപിടിക്കൽ എന്ന് പറയുന്നത് ഒരു തമാശ മാത്രയായിരിക്കും!

അവിടെ കുബൂസും ദാലുമാണങ്കിൽ

ഇവിടെ ചോറും മത്തി കറിയുമാണന്ന് മാത്രം!


പറമ്പിലെ പുല്ലും കാടുമൊക്കെ പച്ചകറിയെന്ന പേരിൽ മുളക്കും തേങ്ങയും ഇട്ട് ടേബിളിൽ നിറക്കുമെന്ന് മാത്രം!


എങ്കിലും ശങ്കരൻ്റെ കമൻ്റ്  തനിക്ക് വളരെ ആഘർഷണമായി  തോന്നി!


അറ്റം വരെ കയറി ചെന്നിട്ട് കുരക്ക് ഇല്ലന്ന് അറിയുന്ന ചില്ലിതെങ്ങിൻ്റെ  അവസ്ഥയോടാണ്  പ്രവാസിയുടെ ജീവിതത്തെ ശങ്കരൻ ഉപമിച്ചത്! തെങ്ങ് കയറ്റ തൊഴിലാളിയായ ശങ്കരന് അതിലും വലിയ ഭാവന വരാനില്ല......


കുരക്ക് ഇല്ലാതെയായിപോയ പ്രഭയേട്ടൻ!

കുരക്ക് മാത്രമല്ല ഹൃദയവും പ്രഭാകരൻ എന്ന പ്രഭയേട്ടന്  ഉണ്ടായിരുന്നില്ല!


പ്രഭയേട്ടൻ്റെ ആലോചന വന്നപ്പോൾ, അഛനും അമ്മക്കുമായിരുന്നു ഏറ്റവും വലി നിർബന്ധം!


ചെക്കൻ ദുബായിലാണ്! നല്ല ജോലി ! ഫാമിലി സ്റ്റാറ്റസ്, ആണ്ടിൽ ലീവ് !


ഗുണങ്ങൾ ഒരു പാട് ! കണ്ടപ്പോൾ പക്ഷേ തനിക്ക് ഒരു കള്ള ലക്ഷണമാണ് ഫീൽ ചെയ്തത്!

പൂച്ച കണ്ണുള്ള ഉയർന്ന പിരികവും ഉള്ള ഒരു കുള്ളൻ!

താൻ അത് തുറന്ന് പറയുകയും ചെയ്തു!


"മഹാലക്ഷ്മിയെ തള്ളി കളയരുത്!" അമ്മക്ക് അത് മാത്രമാണ് പറയാനുണ്ടായിരുന്നത്!


ഇതിന് ഇടയിൽ പുതിയ വാർത്ത വന്നു!


ചെറുക്കന്  ഈശ്വര വിശ്വാസം എന്ന ഒന്നില്ല! ഫ്രീ തിങ്കനാണ്! എത്രെ ഫ്രീ തിങ്കൻ!


എന്താണ് ഈ ഫ്രീതിങ്കൻ?


അമ്മാവനാണ് അതിന് ഉത്തരം പറഞ്ഞത്!

ചാർവാക മുനിയും ഫ്രീ തിങ്കനായിരുന്നത്രെ!

സ്വന്തന്ത്ര ചിന്തകരും സനാധന ധർമ്മത്തിൽ പെട്ടവർ തന്നെ!


അഛൻ  ഹാവു എന്ന ദീർഘനിശ്വാസം വിട്ടു!


അവസാന ആയുധം താൻ പുറത്തിട്ടു!


ജോലി കളഞ്ഞുള്ള ഒരു വിവാഹത്തിനും താനില്ല! എന്ത് ഫാമിലി സ്റ്റാറ്റസ് ഉണ്ടങ്കിലും താനില്ല തന്നെ! ടീച്ചർ ജോലിയെന്നത് ചെറുപ്പത്തിലെ കണ്ട സ്വപനമാണ്!


തേടിയ വള്ളി കാലിൽ ചുറ്റിയ പോലേയായി പ്രഭയേട്ടന് !


" ഭാര്യ കുടുബം, കുട്ടികൾ  ജീവിതത്തിലെ ആ രോ ഉണ്ടാക്കിയ മണി ചെയിൻ"


" ദേവു നീ എന്നേ കെട്ടിപിടിച്ച് ഇരിക്കേണ്ട "

നിനക്ക് ഇഷ്ടമുള്ള പോലേ ജീവിക്കാം! ജോലി വേണമെങ്കിൽ ആവാം!


ഒരിക്കൽ പ്രഭയേട്ടൻ പറഞ്ഞു!


ജോലി ദുബായിലും ചെയ്യാം!


" പത്മനാഭൻ്റ മുദ്രയുള്ള നോട്ട് മാസം തോറും കൈപറ്റുക എന്നത് ഒരു അനുഗ്രഹമാണ് "


ഹും, ദുബായിലെ നോട്ടിലും മുദ്രയുണ്ട്, പത്മനാഭൻ്റെ ഇല്ലന്നുള്ളു ! വാല്യു പത്മനാഭൻ്റെ പത്തിരട്ടി വരും!


ഒരു ഇഷ്ടപെടായ്ക ആ സ്വരത്തിൽ ദർശിച്ചു!


അമ്മയെ അഛനെയൊക്കെ ഒരാഴ്ച കൊണ്ട് തന്നെ പ്രഭയേട്ടൻ കൈലെടുത്തു!

അമ്മയെ വട്ടം പൊക്കി കറക്കുക! അമ്മയെ ഇക്കിളിയാകുകയൊക്കെ പ്രഭയേട്ടൻ്റെ തമാശകളായി മാറി!


വീട്ടുകാരും നാട്ടുകാരും പ്രഭയേട്ടൻ്റ ഇഷ്ട്ടുകാരായി!


ലൈംഗിക ജീവിതമെന്നാൽ ഒരു വൈകൃത ലോകമായിരുന്നു പ്രഭയേട്ടന്, കണ്ടാൽ ശർദ്ദിക്കാൻ വരുന്ന ദൃശ്യങ്ങൾ മണിയറയിൽ പാതിരാ രാവുവരെ ഒഴുകി നടന്നു !

ചിലപ്പോൾ അത്തരം കാര്യങ്ങൾക്ക് വേണ്ടി വാശി പിടിച്ചു.......  ലൈംഗിക ജീവിതം നെരിപോടായി മാറിയതിന് അതികസമയമൊന്നും വേണ്ടി വന്നില്ല!'


അശ്ശീല കഥാപുസ്തകങ്ങൾ എം ടിയുടെയും, ബഷീറിൻ്റെയും  ശേഖങ്ങൾക്ക് മേൽ അടയിരുന്നു! പമ്മനും അയ്യേനത്തും ആണ് നല്ല നോവലിസ്റ്റ് എന്ന് പ്രഭയേട്ടൻ വാദിച്ചു!

" പമ്മൻ്റെ ഭ്രാന്ത് " വിശ്വസാഹ്യത്യമാണനാണ് പ്രഭയേട്ടൻ്റെ വാദം!'


സ്വതന്ത്ര ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ ഐഡിയോളജിയെന്ന് വാദിച്ചു!


ഡിങ്ക ഭഗവാൻ ദൈവവും ...... തൻ്റെ പരിഹാസം അറിയാതെ പുറത്ത് ചാടി!


" പ്രഭയേട്ടൻ പെട്ടന്ന് ക്രുദ്ധനായി!

പ്രഭയേട്ടൻ്റെ സ്വതന്ത്ര ചിന്ത ഭാര്യക്ക് പരിഹസിക്കാൻ മാത്രം വളർന്നിട്ടില്ലന്ന് മനസിലായത് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നപ്പോഴാണ് !.


വാസ്തവത്തിൽ പ്രഭയേട്ടൻ്റെ തിരിച്ച് പോക്ക് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത് ! ദിവസം തോറും വീഡിയോകോൾ! പുതിയ ഒരു ആവശ്യം കൂടി  ഇതിനിടയിൽ ഉടലെടുത്തു!ഫോൺ ചെയ്യുമ്പോൾ ന്യൂഡ് ആയിരിക്കണമെത്രെ!  പറ്റില്ലന്ന്  മുഖത്ത്.അടിച്ചത് പോലേ പറഞതോട് കൂടി ഫോൺ എന്നന്നേക്ക്മായി നിലക്കുകയായിരുന്നു!


പിന്നീട് 5 വർഷത്തിന് ശേഷമാണ് വന്നത്! ഇതിനിടയിൽ അമ്മുവിനും ശിവനും ജന്മം നൽകിയിരുന്നു ! ഇരട്ട കുട്ടികൾ ! 5 വയസായ മകൾ അഛനെ അപരിചിതനെ പോലേ നോക്കി!.........


ചിരിയും കളിയുമായി  പ്രഭയേട്ടൻ അവരെ പെട്ടന്ന് കൈൽ എടുത്തു! അമ്മു അഛൻ്റെ മടിയിൽ നിന്ന് ഇറങ്ങാതെയായി!


പതിവ് പോലേ അമ്മയെ ഇക്കിളിയാടാനും ,വീടിനു ചുറ്റും ഓടിക്കുന്നതും കൗതകത്തോടെ അമ്മുവും ശിവനും നോക്കി നിന്നു ! മാതൃക മരുമകനായി  നാട്ടുകാരുടെ ഇടയിലും ബന്ധുകളുടെ ഇടയിലും പെട്ടന്ന് തന്നെ മാറി!.....


ഫേസ്ബുക്കിൽ ഫാമിലി ഫോട്ടോയുടെ കളിയായിരുന്നു! ഒരോ ദിവസവും കുടുബത്തോടപ്പുള്ള യാത്രയും വിവരണങ്ങളും........


ഇതിനിടയിൽ  പുതിയ അഥിതി കൂടി പ്രഭയേട്ടൻ കൊണ്ട് വന്നിരുന്നു! മദ്യപാനം!

പല പോഴും നാല് കാലിൽ ആണ് വീട്ടിൽ വരാറ്!.......


പെട്ടന്നാണ് അമ്മക്ക് വിഷാദരോഗം പിടിപെട്ടത്ത്! ഏത് സമയവും കരച്ചിൽ, അല്ലങ്കിൽ മൂകമായിരിക്കുക!


അവിടെയും മരുമകൻ്റെ റോൾ പ്രഭയേട്ടൻ നല്ല പോലേ കൈകാര്യം ചെയ്തു! ആശ് പത്രിയിൽ അമ്മായി അമ്മക്ക് ചോറ് വാരി കൊടുക്കുന്ന ചിത്രം വൈറൽ ആയി !


ജീവിതത്തിലേ ഏതൊരു നിമിഷങ്ങളും ഫേസ് ബുക്കിലും, ഇൻസ്റ്റയിലും, റ്റിറ്ററിലും പങ്ക് വെക്കുക എന്നത്  പ്രഭയേട്ടൻ്റെ ശീലങ്ങളായിരുന്നു! നാട്ടുകാരും ബന്ധുകളും കണ്ടതും അറിഞതും  പ്രഭയെന്ന കുടുംബനാഥനെയായിരുന്നു...... നല്ല ഭർത്താവിനെയായിരുന്നു! നന്മ നിറഞ പ്രവാസിയേയായിരുന്നു!കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുന്ന അഛനെയായിരുന്നു!


വേർപ്പിരിഞ കഴിഞ 20 വർഷത്തിനു ഇടക്കും ആ ശീലങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല! ജീവിതത്തിലെ അനർഘ നിമിഷങ്ങൾ എന്ന പേരിൽ പല സ്വകാര്യ നിമിഷങ്ങൾ വരെ സോഷ്യൽ മീഡിയയിൽ പാറികളിച്ചു........


അമ്മുവിനു നേഴ്സിംഗ് പാസായതിന് ആഘോഷവും ,ശിവന് ജോലി കിട്ടിയ ആഘോഷവും ഫേസി ബുക്കിലൂടെ കണ്ടപ്പോൾ അൽഭുതം തോന്നി! 

ഇങ്ങനെ അഭിനയിക്കാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു! ബീജ ദാതാവ് എന്ന നിലയിൽ അല്ലാതെ മക്കളുടെ വളർച്ചയിലും ,നേട്ടത്തിലും ഒരു പങ്ക് മില്ലാത്ത മനുഷ്യൻ...... കല്യാണത്തിന് ശേഷം ഭർത്താവിൻ്റെ ചെക്ക് മാറാൻ ബാങ്കിൽ പോകാത്ത ഏക പ്രവാസി ഭാര്യ താൻ മാത്രമായിരിക്കണം!


എല്ലാത്തിലും പ്രഭയേട്ടന് ന്യായികരണം' ഉണ്ടായിരുന്നു! അഛൻ മക്കൾ അമ്മയെന്നത് വെറും ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണ്!

ബന്ധങ്ങൾ മനുഷ്യ'രെ തളച്ചിടുന്നു! തളച്ചിടപെടാത്ത ജീവിതമാണ് എൻ്റെത്!


 ഒരു ലൈവിൽ പ്രഭയേട്ടൻ ചോദിക്കുന്നത് കേട്ടു ,പറവകൾക്ക് പാർല്മെൻ്റ് ഉണ്ടോ, കോടതിയുണ്ടോ ,പോലീസ് സ്റ്റേഷൻ ഉണ്ടോ?

അഛൻ ,അമ്മ അങ്ങനെ എന്തങ്കിലും.......


ലൈവിൻ്റ അടിയിലേ ലൈക്കിലേക്ക് വെറുതേ എത്തി നോക്കി പോയി!' 100kയിലധികം ലൈകുകൾ!..... ഇനി വരാനുള്ളത് പ്രഭാകരൻമാരുടെ ലോകമാണന്ന ഒരു സൂചന അതിലുണ്ടായിരുന്നു! പാർല്മെൻ്റ് ഇല്ലാത്ത പറവകളുടെ ലോകം!


വിഷാദം അമ്മയെ ആത്മഹത്യയിലേക്ക് നയിച്ച ആ കാലഘട്ടത്തിലാണ് പ്രഭയേട്ടൻ അവസാനമായി വന്നത്! തിരിച്ച് വരവ്' എന്ത് കൊണ്ടോ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്! അമ്മുവിനും ശിവനും പേരിന് എങ്കിലും ഒരഛൻ വേണമായിരുന്നു! തൻ്റെ മക്കളെങ്കിലും പ്രഭയേട്ടൻ്റെ ഭാഷയിൽ പറഞാൽ പാർല് മെൻ്റ് ഇല്ലാത്ത  പക്ഷികൾ ആകരുതെന്ന്  ആഗ്രഹിച്ചു!


രാത്രി രണ്ട് മണിക്ക്  അമ്മുവിൻ്റെ റൂമിലേ അലറി കരച്ചിൽ കേട്ടാണ് ,ഞെട്ടിയുണർന്നത്!

ഉടഞ കുപ്പിവളയും, കീറിയ ബ്ലൗസുമായി പതിനേഴ്  വയസുകാരിയായ അമ്മു !


അഛൻ എന്ന മഹാദുരന്തം ഉടഞ വർണ്ണ പകിട്ടുള്ള വളപ്പൊട്ടിൻ്റെ രൂപത്തിൽ ചിതറികിടക്കുന്നു! നുറുങ്ങിയ വളപൊട്ടുകൾ പച്ചയും ,മഞ്ഞയും കൂർത്ത മുളുകൾ പോലേ  റൂമിൽ ചിതറികിടക്കുന്നു!

അരണ്ട വെളിച്ചത്തിൽ അവവ വജ്രം പോലേ വെട്ടി തിളങ്ങി.......


പ്രഭയേട്ടൻ്റ കുഴഞ ശബ്ദം! "ആദ്യമായി ഉണ്ടായ കായ്ഫലത്തിൻ്റെ അവകാശി ആരാ?...... നാക്ക് ഉറക്കാത്തത് കൊണ്ടാണന്ന് തോന്നുന്നു.....  ചോദ്യം വീണ്ടും ആവർത്തിച്ചു "അവകാശി ആരാ...... 


അരികിൽ ഇരിക്കുന്ന ഫ്ലവർ വേയ്സ് ആണ് അതിന് മറുപടി പറഞത്! വെടിയുണ്ട കയറിയത് പോലേ  തലയിൽ തന്നെ തുളഞ് കയറി ...... പമ്പിൽ നിന്ന് ചീറ്റ്ന്നത് പോലേ രക്തം ചിതറി തെറിച്ചു ! ആകാശത്ത് നക്ഷത്രങ്ങൾ വിരിഞത് പോലേ ഭിത്തിയിലും ,തറയിലും ചോര തുള്ളികൾ !


തെറിച്ച് വീണ മൊബൈലിൽ അമ്മയുടെ വിഷാദ രോഗത്തിനുള്ള ഉത്തരമുണ്ടായിരുന്നു, ആത്മഹത്യയുടെ കാരണം ഉണ്ടായിരുന്നു..... അമ്മായി അമ്മയെ അമ്മയായി കാണാൻ കഴിയാത്ത പാർല്മെൻ്റ് ഇല്ലാത്ത, പഞ്ചായത്ത് ഇല്ലാത്ത മൃഗതുല്യനായ "സ്വതന്ത്ര ചിന്തകൻ്റ "മനസ് പറിച്ച് വെച്ചിരുന്നു!


ഫ്ലവർ വെയ്സ് വീണ്ടും ഉയർന്ന് പൊങ്ങി !


മദ്യലഹരിയിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ച ഗൃഹനാഥൻ്റെ കഥ പിറ്റേ  ദിവസം പത്രത്തിലുണ്ടായിരുന്നു......


അമ്മു അരികത്ത് വന്നിരുന്നതും ശങ്കരൻ്റെ ലൈവ് നോക്കിയിരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നതും  അറിഞ്ഞില്ല!


"എന്തിനാണ് അമ്മേ പ്രഭാകരമേനോൻ്റെ ശവം അമ്മ  ഏറ്റ് വാങ്ങിയത്! ഈ ലൈവിൽ കാണുന്നത് പോലേ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ ' പോരായിരുന്നോ?"


കാട് പിടിച്ച് കിടക്കുന്ന, പട്ടിയും പന്നിയും കയറി മറിയുന്ന ഒരിക്കലും വിളക്ക് വെക്കാത്ത മേനോൻ്റെ ശവകുടീരത്തിലേക്ക് ദേവു എത്തിനോക്കി! എന്നിട്ട് മെല്ലെ പ്രതിവചിച്ചു!


" ഇത് ശങ്കരൻമാരുടെ ലോകമാണ്, അവരുടെ ലൈവ് താങ്ങാൻ നമുക്ക് ആവില്ല "


സൂര്യൻ്റെ ചുവപ്പ് പകലിനെ വിഴുങ്ങുന്ന സന്ധ്യാ സമയമായത് കൊണ്ടാകാം പ്രഭാകരമേനോൻ്റെ ശവപറമ്പിൽ നിന്ന് കുറുക്കൻമാരുടെ ഒരിയിടലൽ മെല്ലെ തുടങ്ങിയിരുന്നു..... ആദ്യം അത് നേർത്തും  പിന്നെയത് ഭയാനകമാകുന്നതും അവർ അറിഞ്ഞു!......


http://kannazhuth.blogspot.com/?m=0