06/04/2022

ഒരു അര നോമ്പിൻ്റെ കഥ !



  


എൻ്റെ സമ്പത്ത് മുഴുവൻ തരാം,, എൻ്റെ യവ്വനവും, എൻ്റെ വാർദ്ധ്യക്കവും തരാം!

എനിക്ക് എൻ്റെ ബാല്യം തിരിച്ച് തരുമോ? എന്ന ഒരു കവി വിലാപമുണ്ട്! അത്തരം ഒരു ബാല്യകാല  റമളാൻ ഓർമ്മകളിലേക്കാണ് ഈ കുറിപ്പ്! 


എൻ്റെ കൂട്ടികാലത്ത് ഞാൻ എൻ്റെ വെല്യമ്മയുടെ ഒപ്പമായിരുന്നു!, (ഉമ്മയുടെ ' ഉമ്മ)അവിടെ നിന്നാണ് ഞാൻ സ്കൂളിൽ പോകുന്നത്! മാമ അന്ന് പോലീസ് ട്രെയിനിംഗിൻ്റെ ഭാഗമായി തിരുവനന്തപുരത്താണ്! 


ഞാൻ വെല്ലുമ്മാക്ക് കൂട്ട് കിടക്കാനും സഹായിക്കാനും വന്നതാണങ്കിലും, വെല്ല്യമ്മാക്ക് ഒരു പണിയാണ് ഞാൻ ഉണ്ടാക്കി വെച്ചത് ! 


ഞാൻ സ്കൂൾ വിട്ടാൽ പറമ്പിലും, അയൽകാരുടെ വീട്ടിലും പാടത്തുമൊകെ ഓടി നടക്കും! എന്നെ ഇടക്ക് ഇടക്ക് അന്വേഷിച്ച് നടക്കലാണ് വെല്ലുമ്മയുടെ പ്രധാന പണി! 


വെല്ലുമ്മ നല്ല പലഹാരമൊക്കെയുണ്ടാക്കി! കൂത്തി കയറ്റി തീറ്റിക്കും! വെല്ലുമ്മയുടെ ചിരട്ട പുട്ടും, വൃത്താകൃതിയിൽ ഉള്ള പിഞാണവും!

ഉണ്ട്!, അത് നിറയെ കഴിക്കണം എന്നാണ് വെല്യമ്മയുടെ പ്രമാണം! വൈകീട്ട് സ്കൂൾ വിട്ട് വരുമ്പോൾ ആ പിഞ്ഞാണത്തിൽ തന്നെ പൂരപൊടിയും നിറച്ച് വെച്ചിട്ടുണ്ടാവും ചായയിൽ പുരപൊടി കലർത്തി കഴിക്കലിൻ്റെ രുചി ഇന്നും വായിലുണ്ട്! 


ഇതിന് പുറമേ പറമ്പിൽ അണ്ണാനും കാക്കയും കൊത്തി ' ഇടുന്ന വകശുവണ്ടി ഒരു മൺ ചട്ടിയിൽ ഇട്ട് വറുത്ത് കശുവണ്ടി പരിപ്പും എടുത്ത്  തിന്നാൻ തരും! 


"വെല്ലുമ്മ വിരുന്ന് പോകുന്നിടത്ത് എസ്കോർട്ട് പോകുന്ന പണിയും ഉണ്ട്! 


"വെല്ലുമ്മയുടെ തോയമ്മക്കാരൻ" എന്ന് വാപ്പ കളിയാക്കി വിളിക്കുമായിരുന്നു! 


ഇങ്ങനെ  മൃഷ്‌ടാന ഭോജനം ചെയ്ത് നടക്കുന്ന കാലത്താണ്  റമളാൻ വരുന്നത്!

എനിക്ക് നോമ്പ് ഇല്ലാത്തത് കൊണ്ട് എൻ്റെ  നോമ്പ് തുറ നാല് മണിക്ക് തുടങ്ങിയിട്ടുണ്ടാവും! 


ഇതിനിടയിൽ ആണ് വെല്ലുമ്മ " കടംബോട്ട്" പോകുന്ന കാര്യം പറഞ്ഞത്! കടം ബോട്ട് എന്നത് വെല്ല്യമ്മയുടെ ആങ്ങളമാരുടെ വീട് ആണ് ! 

വെല്ലുമ്മയാണങ്കിൽ രാജകിയ പ്രൗഡിയിലാണ്! മൂന്ന് ബലവാൻമാരായ ആങ്ങളമാരുടെ ഏക പെങ്ങൾ!  മൂന്ന് കുടുംബങ്ങൾ വിശാലമായ ഒരു പറമ്പിലാണ് താമസം!  നോമ്പുതുറയൊക്കെ ഒരു മിനി കല്യാണമാണ്! 


സാധാരണ ഗതിയിൽ കടംബോട്ട് പോകുന്നത്  എനിക്ക് വലിയ ഇഷ്ടമാണ്!

സിനിമക്ക് പോകാനും, നാടകം കാണനും, നീന്താനും ,കളിക്കാനും.....etc കടമ്പോടിനെക്കാൾ നല്ല സ്ഥലമില്ല!

എന്നാൽ നോമ്പ്കാലത്ത് ഈ സൗകര്യങ്ങൾ ഒന്നും  കടംബോട്ട്  ലഭിക്കില്ല! കുട്ടികൾ ഒക്കെ നോമ്പ് പിടിച്ച് വലിയ പത്രാസിൽ നടക്കുന്നവർ! 


അത്കൊണ്ട് ഞാൻ നേരേ വീട്ടിലേക്ക് വണ്ടി വിട്ടു !

ഞാൻ ചെല്ലുമ്പോൾ വാപ്പ ജോലിക്ക് പോകാൻ നിൽക്കുകയാണ്! 


ഇതിനിടയിൽ  ആണ് ആ വാർത്ത ഞാൻ അറിഞത് അനിയന് നോമ്പ് ഉണ്ട്!

അനിയൻ അന്ന്  കുടുബത്തിൽ ബുദ്ധിമാനും മിടുക്കനും എന്ന് അറിയപെടുന്ന കക്ഷിയാണ്! മാത്രമല്ല പഠിപ്പിസ്റ്റും ! 


പിന്നെ ഞാൻ ഒന്നും ആലോചില്ല! ഞാൻ എട്ടുകാലി മമ്മൂഞ്ഞിനെ പോലേ തല ഉയർത്തി, നെഞ്ച് വിരിച്ച് പ്രഖ്യാപിച്ചു! 


"ഞമ്മക്ക് മുണ്ട് നോമ്പ്, ഇമിണി വല്യനോമ്പ് " 


വാർത്ത പെട്ടന്ന് കളർ ആയി! 


വാപ്പ ഇവൻ പറയുന്നത് കളവാണോ എന്ന മട്ടിൽ എന്നെ ഒന്ന് തുറിച്ച് നോക്കി! 


ഞാൻ വജ്രായുധം പുറത്ത് എടുത്തു! 


" അള്ളാണെ എനിക്ക് നോമ്പ് ആണ് " 


"അൽഹംദുലില്ലാഹ്" ഉമ്മ ആകാശത്തേക്ക് മുഖമുയർത്തി ! 


വാപ്പ തലയിൽ വാൽസല്യത്തോടെ  തടവി! 


മുത്തുമ്മാക്കും സ്നേഹം! ഇത്താക്കും സ്നേഹം ,വീട്ടിലുള്ള   സഹായി രാജുവിനും അതിലെറേ സ്നേഹം! 


എല്ലാവരും തിന്നാവു ആയ എൻ്റെ ധീരത വാഴ്ത്തി! ഏഴ് വയസ്കാരൻ ചില്ലറകാരനല്ല ! 


പപ്പുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ യൂസഫ് ധീരനാണന്ന് പറയുന്ന ഭൂമി മലയാളത്തിലെ ആദ്യത്തേ സംഭവം! 


ഏതാണ്ട് പതിനൊന്ന് മണിവരെ ഞാൻ പിടിച്ചു നിന്നു ! ഞാൻ നോക്കുമ്പോൾ അനിയൻ പയർ മണിപോലേ പാഞ് നടക്കുന്നു! 


ഇതിനിടയിൽ അടുക്കളയിൽ നിന്ന് മോഷണം നടത്താനുള്ള ശ്രമം വിജയിച്ചില്ല! 


അന്ന്  പള്ളിയിലേക്ക് നോമ്പ് തുറക്കാൻ വിഭവങ്ങൾ കൊണ്ട് പോകേണ്ട ദിവസമാണ്!

ഉമ്മ രാവിലെ മുതൽ അടുകളയിൽ ഹാജർ!

രാജുവാകട്ടെ എൻ്റെ പുറകേ എപ്പോഴും ഉണ്ട്!

ആ കള്ള സൂറ് കാരണം വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ല! 


ഏതാണ്ട് ഒരു മണിയായപ്പോൾ ഞാൻ തിരിച്ച് വെല്യമ്മയുടെ അടുത്ത് പോകണം എന്ന് വാശി പിടിച്ചു! 


വീട്ടിൽ നോമ്പ് തുറന്ന് പോയാൽ മതിയെന്ന് ഉമ്മ! 


വെല്യമ്മയുടെ അടുത്ത് നിന്നെ നോമ്പുതുറക്കു എന്ന് ഞാൻ! 


മകൻ കൈൽ നിന്ന് പോയോ എന്ന ഭാവത്തിൽ ഉമ്മ ഒരു ഡയലോഗ് !


"വെറുതെയല്ല  വെല്യമ്മയുടെ തോയമ്മ ക്കാരൻ എന്ന് വാപ്പ വിളിക്കുന്നത് " 


മുന്ന് നാല് കിലോമീറ്റർ നടന്ന് അവശനായി ഞാൻ രണ്ട് മണിയോട് കൂടി കടംബോട്ട് എത്തി! 


നോമ്പ് ഇല്ലാത്തവർക്ക് ഫുഡ് ഇല്ല എന്ന ഒരു ത്രസിപ്പിക്കുന്ന കഥ ഉമ്മയുടെ പേരിൽ അവതരിപ്പിച്ചു! 


വെല്യമ്മ നോമ്പാണന്ന് മറന്ന് എന്ന് തോന്നുന്നു! ഉമ്മാനെ വഴക്ക് പറഞ് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് കൊണ്ടിരുന്നു! 


അതീവ ക്രുരയായ ഒരു മാതാവ് ഒരു നിമിഷം അവിടെ നിർമ്മിക്കപ്പെട്ടു! 


അന്ന് ഫോൺ ഒന്നും ഇല്ലാത്തത് കൊണ്ട് എൻ്റെ കളവ് താൽകാലികമായി വിജയിച്ചു! 


ഉച്ചവരെ വിശന്ന വയറിലേക്ക് ജീരകഞിയും, തരികഞ്ഞിയും, പയർപായസവും തട്ടിവിടുന്ന സമയത്താണ് പുറത്ത് ഒരു ഒട്ടോറിക്ഷ ശബ്ദം! 


ഞാൻ കുടിച്ച ജീരക കഞ്ഞിയും, തരി കഞ്ഞിയും ആവിയായി പോകുന്ന രംഗമാണ് ഞാൻ കണ്ടത്! 


വാപ്പ ഒട്ടോറിക്ഷയിൽ ഇറച്ചി പൊതിയും കുറെ സാധനങ്ങളുമായി ഇറങ്ങുന്നു! 


തൻ്റെ ഏഴുവയസുകാരനായ മകൻ ആദ്യമായി നോമ്പ് പിടിച്ചത്  ആഘോഷിച്ചതാണ് വാപ്പിച്ചി!

.

ഇറച്ചിയും, പലഹാരങ്ങളുമായി  വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ സ്ഥലം വിട്ടത് അറിഞ്ഞത്!  പുളളികാരൻ എന്നെ വിട്ടതിന് ഉമ്മയെ വഴക്ക് പറഞ് അതേ ഓട്ടോയിൽ വെല്യമ്മയുടെ വീട്ടിലേക്ക്! അവിടെയും ഇല്ലന്ന് അറിഞ് കടമ്പോട്ടേക്ക്!


പൊട്ടി ചിരിയുടെ മാലപടക്കത്തിന് ഇടക്ക് ഒരു നനഞ പടക്കം പോലേ ഞാൻ നിന്നു! 


ഒരു പ്രതിരോദം നിലയിൽ പൊൻകുരിശ് തോമയെ പോലേ ഞാൻ നെഞ്ച് വിരിച്ച് നിന്നു!

എന്നിട്ട് പ്രഖ്യാപിച്ചു! 


"എനിക്ക് അര നോമ്പ് ഉണ്ടായിരുന്നു!' അത് ഞാൻ ഇപ്പോ വിട്ടു!" 


വീണ്ടും പൊട്ടിചിരിയുടെ മാലപടക്കത്തിന് തീ കൊടുത്തു! 


വിരുന്നുകാരും വീട്ടുകാരും വാപ്പിച്ചിയും ഒക്കെ ആർത്ത് ചിരിക്കുന്നു! 


ഞാൻ  ശ്രീനിവാസൻ ഡയലോഗിൻ്റെ കൂടെയായിരുന്നു! 


പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല! 


"അരനോമ്പ് അത്ര ചെറിയ നോമ്പല്ല!"


02/04/2022

ഒരു അറബിയുടെ റമദാൻ ശിക്ഷ

 



ഏകദേശം ഇരുപത് ഇരുപത്തി അഞ്ച് വർഷം മുമ്പാണ് ഒരു റമദാൻ കാലം 45 മുതൽ 50 ഡിഗ്രിവരെ  കടുത്ത ചൂട് ഉണ്ട്! ഒമാനിലെ സോഹാർ ഏന്ന സ്ഥമാണന്നാണ് ഓർമ്മ!  


ഒരു സ്കൂൾ സൈറ്റാണ് നോമ്പുകാരും അല്ലാത്തവരും ഉണ്ട്! അത്രയും ചൂടിൽ പ്രതേകിച്ച് കൺസ്ട്രക്ഷൻ' കമ്പിനിയിൽ പണിയെടുക്കുയും, അവിടെ നോമ്പ് പിടിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല ! എന്നാൽ ഭക്തരായ  പല ആളുകളും ആ കഠിനമായ ചൂടിലും നോമ്പ് പിടിച്ച് കൂളായി ജോലി ചെയ്യുന്നുണ്ട്! അവർ ഈ ചൂട്  അറിഞ്ഞില്ല എന്ന മട്ടാണ്! 


നോമ്പില്ലാത്ത പലരും  ഒളിപ്പിച്ച് വെച്ച വെള്ളം രഹസ്യമായി കുടിക്കുന്നുണ്ട്! വേറെ ഒന്നു കൊണ്ടുമല്ല ഈ ഒളിപ്പിക്കൽ നോമ്പ്കാരനോടുള്ള  ഒരു ആദരവാണ്! മുസ്ലിം അല്ലാത്ത ഒരാൾ ആണങ്കിൽ അയാൾക്ക് കുറച്ച് കൂടി  ബഹുമാനം കൂടും! മാത്രമല്ല  പെരുമഴകാലത്തിൽ സലീം കുമാർ പറയുന്ന ഡയലോഗ് അവിടെ കറങ്ങി നടക്കുന്നുണ്ട്! 


" സൗദിയാണ് സ്ഥലം, ശരീയത്ത് ആണ്  നിയമം പടച്ചോനേ കാത്തോളണെ! " 


നോമ്പ് പിടിച്ച് നട്ടുഉച്ചക്ക് ഓടി നടന്ന് പണിയെടുക്കുന്ന 58കാരനായ അബ്ദു കുഞ്ഞിക്കയോട്  ജോർജേട്ടൻ്റെ സംശയം! 


"നിങ്ങൾക്ക്  ഈ ചൂടിൽ നോമ്പ് എങ്ങനെ സാധിക്കുന്നു ഇക്ക? 


അബ്ദു കുഞ്ഞിക്ക കണ്ണ് ഇറുക്കി ചിരിക്കും! 


എന്നിട്ട് ആരോട്ന്നില്ലാതെ പറയും ! 


"ഒരു ചാൺ അകലത്തിൽ   സുര്യന് താഴെ വിചാരണ കാത്തു നിൽക്കുന്ന സമയത്ത് 'ഇതൊക്കെ എന്ത് ചൂട്!" 


ജോർജേട്ടൻ ഒരു സിഗരറ്റ്  എടുത്ത് ഒരു പുകയെടുത്തു! 


സൂക്ഷിക്കണെ പഹയ പോലിസ്  എങ്ങാൻ കണ്ടാൽ! അബ്ദു കുഞ്ഞിക്ക  മുന്നറിപ്പ് സൈറൻ മുഴക്കി! 


"  ഈ പട്ടികാട്ടിൽ  ഏത് പോലീസ് വരാൻ "

ജോർജേട്ടൻ എക്സ്ട്രാ ആത്മവിശ്വാസത്തിൽ! 


അബ്ദു കുഞ്ഞിക്കയുടെ നാക്ക് കരിംനാക്ക് ആണന്ന് തോന്നുന്നു ! സ്കൂളിൻ്റെ മുദീറായ അറബി എവിടെ നിന്നോ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു! 


കുതിരാനിൽ നിൽക്കുന്ന ജോർജേട്ടൻ്റെ കൈകളിൽ ഇരുന്ന് സിഗരറ്റ് വിറക്കാൻ തുടങ്ങി!  അറബി  പുറക് വശത്ത് കൂടി വന്നത് ആരും കണ്ടില്ല എന്നതാണ് വാസ്തവം !

അറബിയുടെ മുഖം ദേഷ്യം കൊണ്ട് വിവർണ്ണമായി! 


" നിന്നെ ഞാൻ ശുർത്തയിൽ ഏൽപ്പിക്കുമെന്ന് അറബി! ഭക്ഷണം കഴിക്കുകയാണങ്കിൽ  പരാതിപ്പെടുകയില്ലന്നും പുകവലി അത്യാവിശ്യമുള്ള ഒന്നല്ലന്നും നീ റമളാനെ അവഹേളിക്കുകയാണന്നും അറബി പറഞ്ഞു!

ജോർജേട്ടൻ  അറബാബ്..... അറബാബ് എന്ന് പറഞ് തപ്പി തടഞു! 


മുറി  അറബി അറിയുന്ന അബ്ദുകുഞ്ഞിക്ക പെട്ടന്ന് ഇടപെട്ടു! കൺസ്ട്രക്ഷൻ കമ്പനിയിലെ   ജോലിയുടെ കാഠ്യന്യവും, ശമ്പള കുറവും ജോലിയുടെ വിഷമവും അബ്ദു കുഞ്ഞിക്ക തപ്പി തടഞ്ഞ് വിവരിച്ചു! ഈ തവണ  മാപ്പക്കണം ഇനി വലിക്കില്ലന്ന്  ഉറപ്പ് കൊടുത്തു! 


ജോർജേട്ടൻ വയറിലും, തൊണ്ടയിൽ തട്ടി ബസിൽ വയറിൽ അടിച്ച് യാചിക്കുന്നത് പോലേ  വിശക്കുന്നു എന്ന് ദയനീയമായി ആംഗ്യഭാഷയിൽ  കാണിക്കുന്നുണ്ടായിരുന്നു! 


ജോർജേട്ടൻ്റെ ഗോഷ്ഠിയാവുമെന്ന് തോന്നുന്നു അറബി മെല്ലെ  തണുത്ത പോലേ തോന്നി...... 


പെട്ടന്നാണ്  അറബിയുടെ ചോദ്യം 


" ഇൻന്ത മുസ്ലിം ? 


അന മുസ്ലിം ! ജോർജ് ....... 


അറബിയോട് ഉത്തരം പറയാനാകതെ അബ്ദു കുഞ്ഞിക്ക പിന്നെയും തപ്പിതടഞ്ഞു.......... 


സൗഉം  ഫി? 


അന ഫി സൗഉം...... ജോർജ് ......അബ്ദു കുഞ്ഞിക്കാക്ക് പിന്നെയും ഉത്തരം മുട്ടി! 


അന മാലും...... അറബി പിറുപിറുത്തു 


ആർകൊക്കെ നോമ്പ് ഉണ്ടന്നായി അറബി എല്ലാവരും പെട്ടന്ന് നോമ്പ്കാരനായി മാറി!

രവിയേട്ടനും വിളിച്ച് പറയുന്നത് കേട്ടു ! 


"അന ഫി സൗഉം!" 


ജോർജേട്ടൻ മാത്രം കുറ്റവാളിയെ പോലേ നിശബ്ദനായി തല കുനിച്ച് നിന്നു! 


തൂക്കുമരത്തിനു മുമ്പിൽ ഹാജരാക്കിയ പ്രതിയെ പോലേ! 


അഞ്ച് മിനിറ്റ്  മുമ്പ് രണ്ട് ലിറ്റർ വെള്ളം കുടിച്ച റഷീദ് ഉമിനീർ  നോമ്പുകാരനെ പോലേ തുപ്പി തെറുപ്പിച്ചു! 


അറബി അവിടെ നിന്ന് മെല്ലെ നടന്ന് നീങ്ങി! 


കാറ്റും കോളും ഒഴിഞ പ്രതീതി ! ജോർജേട്ടൻ്റെയും, അബ്ദു കുഞ്ഞിക്കയുടെയും മുഖത്ത് മനസമാധാനം! 


തൻ്റെ വിശപ്പ്  ആവിയായി പോയന്ന് റഷീദ് ! 


ഞാൻ അൽപ്പം മുമ്പാണ് വെള്ളം കുടിച്ചതെന്നും അറബിയെ പറ്റിച്ചന്നും മൊയ്തു ! 


സമാധാനം ഒരു പതിനഞ്ച് മിനിറ്റേ നീണ്ട് നിന്നുള്ളു ! 


അറബിയുടെ വണ്ടി വീണ്ടും വന്നു! 


പോലീസ്മായി വരുന്നതെന്ന് മൊയ്തു ! 


അത് പോലീസ് വണ്ടിയല്ലന്ന്  റഷീദ് ! 


അപ്പോൾ അത്  സി ഐ ഡി ആയിരിക്കുമെന്ന്  മൊയ്തു ! 


" ശരീയത്ത് ആണ് നിയമം, സൗദിയാണ് നാട് " എന്ന അശരീരി വീണ്ടും മുഴങ്ങാൻ തുടങ്ങി! 


അറബി ഒരു ചെറിയപാർസലുമായി വണ്ടിയിൽ നിന്ന് ഇറങ്ങി!'

ജോർജിന് കൊടുത്തു! 


എന്നിട്ട് ഒരു ഉപദേശവും! 


രഹസ്യമായി കഴിക്കണം, നിൻ്റെ ചുട്ട് വട്ടത്തിലുള്ളവർ നോമ്പ് കാരാണ് ! 


എല്ലാവരുടെയും മുഖത്ത് നിരാശ, നഷ്ടപെട്ട വിശപ്പ് വീണ്ടും വന്നിരിക്കുന്നു! 


ഇതിനിടയിൽ   രവിയേട്ടൻ പരാതിയുമായി അബ്ദു കുഞ്ഞിക്കയുടെ അടുത്ത് എത്തി! 


അന ഫി സൗഉം  എന്ന് പറഞ്ഞാൽ നോമ്പ് ഇല്ലന്നല്ലെ? അറബിക്ക് ശരിക്ക്  അറബി അറിയില്ലന്ന് തോന്നുന്നു! 


അബ്ദു കുഞ്ഞിക്ക പൊട്ടി ചിരിച്ചു ! 


മട്ടൻ ചാപ്പ്സിൻ്റെയും പെറൊട്ടയുടെ മണം അപ്പോൾ   റൂമിൽ പരന്ന് തുടങ്ങിയിരുന്നു ഒപ്പം മൊയ്തുവിൻ്റെയും റഷീദിൻ്റെയും "കുടൽ കരിഞ "മണവും...... :



25/11/2021

മൂല്യങ്ങളുടെ ചക്രവർത്തി!




1971ലാണ് ലോകത്തേ മഹത്തായ രാജ്യങ്ങളിൽ ഒന്നായ  UAE ജനിക്കുന്നത്! എൻ്റെ അറിവ് ശരിയാണങ്കിൽ 232 രാജ്യക്കാർ UAE യിൽ ജീവിക്കുന്നു! അവരിൽ ഹിന്ദുവുണ്ട്, മുസ്ലിം ഉണ്ട്, കൃസ്ത്യനുണ്ട്, ജൂതനുണ്ട്......etc ഇവരുടെ സംസ്കാരങ്ങളും ജീവിത രീതിയും ഏറേ വിത്യസ്തമാണ്!

എന്നാൽ അവരെയൊക്കെ ഉൾകൊള്ളാൻ  UAE കഴിയുന്നു!  ഇവിടെ ' പള്ളിയുണ്ട് ,ട്ടെമ്പിൾ ഉണ്ട്, ചർച്ച് ഉണ്ട്...... ലക്ഷകണക്കിനു ദരിദ്ര ജനങ്ങളുടെ വിശപ്പ് അടക്കുന്നതോടപ്പം അവരുടെ  ആശയങ്ങളും, വിചാരങ്ങളും ഷെയർ ചെയ്യാനും UAE അവസരം ഒരുക്കുന്നു!

തിരഞ്ടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യം നൽകിയ ദൈവം ഖുർ ആനിലൂടെ പറയുന്നു

മനുഷ്യനെ ഗോത്രങ്ങളും വർഗങ്ങളുമായി തിരഞ്ടുത്തത് പരസ്പരം തിരിച്ച് അറിയാൻ  വേണ്ടിമാത്രമാണ്! നിങ്ങൾ എല്ലാവരും ദൈവത്തിനു മുമ്പിൽ സമന്മാരാണ്!

ഈ ഖുർ ആൻ്റെ ആശയം ഉൾകൊണ്ട് തിരഞ്ടുക്കാനുള്ള മനുഷ്യ ചോദനയെ ഉൾകൊള്ളുന്ന ഏറ്റവും വലിയ സംഗമ ഭൂമിയാണ് UAE .......


ചരിത്രം സൃഷ്ടിച്ച UAEയിൽ, ചരിത്രം ഉറങ്ങുന്ന യു എ  എ ജനിച്ച കൊല്ലമെത്രെ 1971 ! അതേ എഴുപത്തി ഒന്നിൽ ജനിച്ച് അന്നം തേടി രണ്ട് രാജ്യങ്ങളിൽ സഞ്ചരിക്കുകയും ജീവിക്കുകയും അവസാനം  ദുബായിൽ അഭയം കണ്ടത്തുകയും ചെയ്ത വിനീതന്! പെറ്റമ്മയേ പോലേയോ അതിലേറേയോ മൂല്യങ്ങളടെ രാജാവായ ദുബായിയേ സ്നേഹിക്കുന്നു എന്ന് പറയാൻ അഭിമാനം ,അന്തസ്


Values of king in the world

The UAE, one of the greatest nations in the world, was born in 1971! To the best of my knowledge more than 200 nationalities  are living in the UAE! Among of them,are Hindus,  Christians, and Jews ...... etc Their cultures and way of life are very different! But the UAE can accommodate of all them Here is a church,  temple,  mosque etc.... UAE is the place to feed the hunger of millions of people and share their ideas and thoughts

God says in the Qur'an that God gave man the freedom to choose ,Man was chosen by tribes and races only to know each other! Every one's are equal before the God! The UAE is the greatest miniature  of islalamic theory of human being.
I am proud  of   living in Dubai because I am also born  1971..... I also  followes the values of human being like as uae......

Written  by
Yousuf k ummer
http://kannazhuth.blogspot.com/?m=1

18/11/2021

പ്രവാസികൾക്ക് ഒരു കൈപുസ്തകം!

 പ്രവാസിക്ക് ഒരു കൈ പുസ്തകം! 


മാറിയ ഗൾഫും, ഗഫുർക്ക ദോസ്തും എന്ന ബുക്കും റാക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ മാറിനടക്കുകയാണ് ആദ്യം ചെയ്തത്!

ഗഫൂർക്ക ദോസ്ത് എന്ന് കേൾക്കുമ്പോൾ ഏത് മലയാളിക്കും തോന്നുന്നത് പോലേ സ്ഥാനത്തും ,അസ്ഥാനത്തും മനുഷ്യരെ പൊട്ടിചിരിപ്പിക്കുകയും ചിലപ്പോൾ കരയിക്കുകയും ചെയ്യുന്ന  മലയാളത്തിൻ്റെ സ്വന്തം നടനെയാണ്! അത് കൊണ്ട് തന്നെ ഒരു സീരിയസ് വായനക്ക് പറ്റിയതല്ല എന്ന ഒരു മുൻധാരണ  ആ തലകെട്ട് എന്നിൽ സൃഷ്ഠിച്ചിരുന്നു! കൊള്ളാം  എന്ന് പ്രിയ സുഹൃത്ത് സുഹയിലിൻ്റെ അപിപ്രായമാണ് വീണ്ടും ആ പുസ്തകത്തിലെ എത്തിനോക്കാൻ പ്രേരിപ്പിച്ചത്! 


ഒറ്റവാക്കിൽ  ഈ പുസ്തകത്തേ കുറിച്ച് പറഞ്ഞാൽ പ്രവാസിയാവാൻ പോകുന്നവനും, പ്രവാസിയും  കൈപുസ്തമായി സൂക്ഷികേണ്ട ഒന്നാണന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് ഷാബു കിളി തട്ടിലിൻ്റെ ഈ പുസ്തകം! 


ഷാബു കിളിതട്ടിൽ എന്ന പേര് കേട്ടാൽ ആളേ പിടികിട്ടണമെന്നില്ല! എന്നാൽ 96.7FMലെ 8.05 സ്പെഷൽ വാർത്ത എന്ന് കേട്ടാൽ UAE മലയാളി പ്രവാസികളിൽ ഓ ! അദ്ദേഹമായിരുന്നോ? എന്ന് ചോദിക്കാതിരിക്കില്ല! 


ചിലപ്പോൾ ഒരു ചെറുകഥ പോലേ, അല്ലങ്കിൽ നോവൽ പോലേ  നിങ്ങളെ ഇത് കൂട്ടികൊണ്ട് പോയേക്കാം !എന്നാൽ ഇതിൽ എല്ലാം ഉപരി ഇത്  ഒരു ഗവേഷണ ഗ്രന്ഥവും ,പഠന സഹായിയാണന്നും നിങ്ങൾക്ക് എളുപ്പം ബോധ്യപ്പെടും! 


ബിരിയാണി കുഴിച്ച് മൂടുമ്പോൾ സ്വന്തം മകളെയാണ് കുഴിച്ച് മൂടുന്നതെന്ന് കരുതി വേദനിക്കുന്ന ഗോപാൽ യാഥവിൻ്റെ ആത്മനൊമ്പരം!

നിങ്ങളുടെ ഹൃദയത്തിൽ വിളലുകൾ സൃഷ്ഠിക്കും! അടുത്ത തവണ ഫാഷൻ പോയ ഡ്രസ്സ് കച്ചറ ഡ്രമ്മിൽ നിങ്ങൾക്ക് തള്ളാൻ കഴിയില്ല ,നിങ്ങൾ ആ ഡ്രസ്സ്മെടുത്ത് പള്ളിയുടെ അടുത്ത് ഇരിക്കുന്ന ചാരിറ്റി ബോക്സ് ലക്ഷ്യമാക്കി  ഒരു പക്ഷേ ഓടാൻ പ്രേരിപ്പിച്ചേക്കാം! 


വേശ്യലയത്തിൽ ചെന്ന് പെടുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തുന്ന തെരുവ് കച്ചവടക്കാരൻ  അബൂക്കയും, അബൂക്കയുടെ അവസ്ഥയും  പ്രവാസിക്കു ചുറ്റുമുള്ള അബൂമാരിലേക്ക് എത്തിനോക്കാനും, താനും അത്തരം ഒരു അബൂമാരുടെ അവസ്ഥയിൽ  കടന്ന് പോയിട്ടില്ലെയെന്ന് ചിലപ്പോഴെങ്കിലും തോന്നിപോവും! 


അവസാനമായി ഒരു വരികുടി! ഈ പുസ്തകത്തിൽ നിങ്ങളെ സ്വാദിനിച്ചത് ഏതന്ന് ചോദിച്ചാൽ പ്രവാസം എന്നത് ഒരു നൈരന്തര്യമാണന്നും, പെട്ടന്ന് കരക്ക് കയറാൻ കഴിയല്ലന്ന ഗ്രന്ഥ കർത്താവിൻ്റെ നിരീക്ഷണം തന്നെയാണ്!  


ഇത്രയും എഴുതിയതിൽ നിന്നും പ്രവാസത്തിൻ്റെ "ആടുജീവിതം" മാത്രമാണ് ഈ ' പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് എന്ന് കരുതരുത് ! പ്രവാസത്തിൻ്റെ സമ്പന്നതയും, ഐശ്യര്യവും  ക്യത്യമായി ഷാബു കിളിതട്ടിൽ വരച്ചിട്ടുണ്ട്!



ഗഫൂർക്ക ദോസ്ത് എന്ന ഹെഡിംഗിലൂടെ സഞ്ചരിച്ചിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം!

ഗഫൂർക്ക ദോസ്ത് എന്ന കഥാപാത്രം അവതരിപ്പിച്ച മാമുക്കോയ മലയാളിയുടെ മനസിച്ചിൽ സൃഷ്ടിച്ച ഒരു അവസ്ഥയുണ്ട്!   ഏത് പ്രതിസന്ധിയിലും ,പൊട്ടനെ പോലേ ചിരിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യൻ!

തന്നെ പണം തരാതെ പറ്റിച്ച് നടന്ന കളി കൂട്ടുകാരനായ ബാലകൃഷ്ണനെ അന്വേഷിച്ച് നടക്കുന്ന "ഗഫൂർക്കദോസ്ത്" അവസാനം കണ്ടത്തുമ്പോൾ " ആരാണ്ടാ ഞമ്മട  ബാലകൃഷ്ണനെ തല്ലുന്നത് " എന്ന് ചോദിച്ച് ബാലകൃഷണനോടപ്പം ചേർന്ന് ഓടുന്ന  ശുദ്ധഗതിക്കാരനായ കഥാപാത്രം! 


പ്രവാസിയുടെ കഥ പറയാൻ ശ്രീ ഷാബു!  "ഗഫുർക്ക ദോസ്ത് " എന്ന ഐക്കൺ തെരഞ്ഞുടുത്ത് കേവലം ഒരു ഹാസ്യ സിമ്പൽ അല്ലന്നും ബാലകൃഷ്ണന്മാരോടപ്പവും ബാലകൃഷ്ണന്മാർക്ക് എതിരെയും ഓടുന്ന കനൽ എരിയുന്ന 'പ്രവാസിയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലലാണന്ന് ഉറപ്പിച്ച് പറയാനാണ് ഈ കുറിപ്പ് കാരന് ഇഷ്ട്ടം.......











12/09/2021

അലഖ്!



എഴുതി കുട്ടിയ കടലാസുകളും! കീറിയെറിഞ കടലാസിലേക്കും അയാൾ തുറിച്ച് നോക്കി! ചിലത് അയാൾ ചവിട്ടി തെറിപ്പിച്ചു! കട്ടിലിൻ്റെ അടിയിലും, മേശയുടെ  ചുവട്ടിലും കടലാസ് കൂനകൾ ! 


ശൂന്യത അയാളെ ഭരിച്ച് തുടങ്ങിയിരിക്കുന്നു!

എവിടെ തുടങ്ങണം! എന്ത് എഴുതണമെന്ന് അറിയില്ല! താടിയും, മുടിയും അയാൾ വലിച്ച് നീട്ടികൊണ്ടിരുന്നു! പേനയുടെ സഞ്ചാരം എവിടെയൊ വെച്ച് നിലക്കുന്നു! പേനയോടപ്പം എഴുതിതീർന്ന കടലാസും കൈളിൽ ഞെരിഞ് അമർന്നു! 


കോവിഡ് കാലത്ത് ഒരു പ്രൊഡുസറെ കണ്ടെത്തുക  എന്നത് തന്നെ വലിയ പ്രയാസമാണ്! 


" റമീസ് ലണ്ടനിലും, ജപ്പാനിലും ചിത്രികരിക്കേണ്ട സീൻ ഒന്നും വേണ്ട!" 


അയാൾ ആദ്യമേ മുൻകൂർ ജാമ്യം എടുത്തിരുന്നു! 


പ്രൊഡൂർസർ സിനിമയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും വാട്ട്സ് ആപ്പ് മാമൻമാർ സിനിമ റിലീസ് ചെയ്തിരിക്കും! 


മാർവാഡിയെ പേടിച്ച് വീട്ടിൽ കയറാൻ കഴിയാത്ത എത്ര പാഴ്ജന്മങ്ങൾ, 


നിഴലും വെളിച്ചവും തിന്ന് തീർത്ത ജീവിതങ്ങൾ! 


" റമീസ് നമ്മുക്ക് കുടുബ ബന്ധങ്ങൾ പറയുന്ന സിനിമയെടുക്കാം!  ഇപ്പോഴത്തെ ട്രെൻ്റ് അതാണ്!" 


ലണ്ടനിലും സ്വീഡനിലും ഷൂട്ട് വേണ്ട! 


താരരാജക്കൻമാരുടെ ഡേറ്റും വേണ്ട! 


ഇനിയും പറയാൻ കുടുബ ബന്ധങ്ങളും കഥയുമുണ്ടോ? 


" ഹ.... ഹ....ഹ റമീസ്  നീ ഇപ്പോഴും കഥാകാരൻ ആയിട്ടില്ല! 


ഒരോ മനുഷ്യനും  ഒരു കഥയോ, നോവലൊ ,വിശ്വസാഹ്യത്യമോ  ആണ് ! 


ചിന്തയുടെ കടിഞ്ഞാൺ  അയച്ച് വിടു റമീസ്! 


പ്രൊഡുസർ തന്നെ കഥാ പ്രപഞ്ചത്തിലേക്ക്  തള്ളിവിട്ട് കൊണ്ട് നടന്ന് പോകുന്നത് ഒരു കൗതുകത്തോടെ നോക്കി നിന്നു ! 


ട്ടി വിയിൽ  ഒരു സ്പെഷൽ പരിപാടി നടന്ന് കൊണ്ടിരിക്കുന്നു! 


അവതാരക സെൻ്റിമെൻസ് വാരിവലിച്ച് എറിയിന്നു ! 


"എൻ്റെ മകനെ  ഒന്നു കാണിച്ച് തര്യോ?" 


"മരിക്കേണേ മുമ്പേ ഒന്നു കണ്ടാൽ മതി! "


17 വയസ് വരെ പൊന്നുപോലേ നോക്കിയതാണ് ! 


"അവന് വേണ്ടിയാണ് രണ്ടാമത് ഒരു വിവാഹ ജീവിതം  ഉപേക്ഷിച്ചത്! "


വേനൽ മൂലം  വരണ്ട് ഉണങ്ങി പോയ പാടം പോലേ  ചുക്കി ചുളിഞ തൊലികളുള്ള ഒരു വൃദ്ധ സ്ത്രി! അവർ ആർത്ത് അട്ടഹസിക്കുന്നു! 


അവരുടെ കണ്ണുനീർ ചുക്കിചുളിഞ ത്വക്കിലൂടെ പരന്ന് ഒഴുകുന്നു! മലയിൽ നിന്ന് ഉൽഭവിക്കുന്ന  വെള്ളചാട്ടം പോലേ ഉരുണ്ട് ഉരുണ്ട് മുഖത്ത് കൂടി ഒഴുകി മുഷിഞ ഡ്രസ്സിൽ വീണ് നനഞ് ഒട്ടിയിരിക്കുന്നു! 


ക്ലൊസ് അപ്പിലും ,ലോങ്ങ് ഷോട്ടിലും സ്ക്രീൻ മുഴുവൻ നിറഞ് നിൽക്കുന്ന  വൃദ്ധ സ്ത്രി! 


ജോലി നന്നായി ചെയ്യുന്ന അവതാരിക ! 


" ഫാമിലി റിലേഷനാണ്  പുതിയ ട്രെൻ്റ്‌" 


പ്രൊഡൂസറുടെ ശബ്ദം ചുറ്റും അലയടിക്കുന്നുവോ! 


" റമീസ് ഒരോ മനുഷ്യനും ഒരു വിശ്വസാഹ്യത്യമാണ് " 


വണ്ടിയിൽ ഭാര്യയും ,മകളുമൊത്ത് പാലകാട് ഉള്ള കുഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോൾ! 

അവരെ  പ്രതേകം ഓർമ്മിപ്പിച്ചിരുന്നു!. 


റിയാലിറ്റിയിലേ  കഥയിലേ  ഫ്രേം കിട്ടു! സഹകരിക്കണം! 


ആർ യു  ഫ്രോഡ് ഡാഡ്? 


ഹ.... ഹ..... ചിരിച്ച് തള്ളിയെങ്കിലും ഒരു നേർത്ത നൊമ്പരം കടന്ന് പോയി! 


നസീമ മെല്ലെ ചിരിച്ച് കൊണ്ട്  ചെവിട്ടിൽ സ്വകാര്യം പറഞ്ഞു! 


ഡാഡിയെ മോൻ തിരിച്ച് അറിഞിരിക്കുന്നു!


എൻ്റെ മോനേ! വൃദ്ധ അയാളെ കെട്ടിപിടിച്ചു! 


കാരമുള്ള് പോലേയുള്ള കൈപത്തി അയാളുടെ മുഖത്തും , ദേഹത്തും പരതി നടന്നു !

വടിച്ച് കീറിയ കൈകൾ ! കശുവണ്ടി ഫാക്ക്റ്ററിയിലെ അണ്ടി തല്ലൽ അവരുടെ കൈ  കരിക്കട്ട പോലേയാക്കിയിരിക്കുന്നു! 


"  എങ്ങനെ മോനേ, നീ ഇത്രേം വെളുത്തേ " 


ഇടിമിന്നൽ പോലേ  ആ ചോദ്യം  അയാളുടെ മനസിലൂടെ കടന്ന് പോയി! 


ഉമ്മാ! ബാംഗ്ലൂർ ഒരു  മഹാ സിറ്റിയാണ്!

അവിടെ ജീവിച്ചാൽ....... ഉത്തരം പൂർത്തിയാകാതെ അയാൾ  നിർത്തി .....


ഉം...... മകൻ്റ് മൂളൽ ഉച്ചത്തിലായിരിക്കുന്നു! 


മകൻ്റെ ചിരിയിലുള്ള പരിഹാസം കണ്ടില്ലന്ന് നടിച്ചു! 


" ൻ്റെ കളർ  ആണ് ബാപ്പ ഉപേക്ഷിച്ച് പോകാൻ കാരണം, അയാൾക്ക് എന്നെ സംശയമായിരുന്നു " 


"കരിക്കട്ട പോലത്തേ നീ അയാളുടെ  മകനല്ലത്രെ! "


"റബ്ബേ  നീ അന്ന് ബാംഗ്ലൂർ കാണിച്ച് തന്നിരുന്നങ്കിൽ!! അവർ നെടുവീർപ്പിട്ടു! 


അയാൾ  പെട്ടന്ന് കടലാസും പേനയും എടുത്ത്  എന്തൊ കുറിക്കാൻ തുടങ്ങി!

എന്താ മോനേ കുറിക്കുന്നത്? 


ഡാഡി കഥയെഴുതുകയാണ് വെല്ലുമ്മ! 


മകനും റിയാലിറ്റിയിലേക്ക് നടന്ന് ' തുടങ്ങിയിരിക്കുന്നു! 

വെല്ലുമ്മയെന്ന് വിളിക്കാൻ അവന് കഴിഞിരിക്കുന്നു! 


അവർ പൊട്ടിച്ചിരിച്ചു ! 


" ൻ്റെ കഥയെഴുതാൻ ബാപ്പാടെ കടലാസ് തികയാതെ വരും!" 


ആ വീട്ടിലേക്ക് സന്തോഷം മന്ദമാരുതൻ പോലേയാണ്  കടന്ന് വന്നത്! 


ഐഷുമ്മ ആകെ മാറിയിരിക്കുന്നു! 


മകൻ കൊടുത്ത കസവ് തട്ടവും!, മൈലാഞ്ചി കരയും ഉള്ള മുണ്ടും അവരെ മാറ്റിയിരിക്കുന്നു! 


വരണ്ട് ഉണങ്ങിയ കൃഷിയിലേക്ക് വെള്ളം കയറിയ പോല അവർ തുട്ത്ത് തുടങ്ങിയിരിക്കുന്നു! വീടിനു ചുറ്റും കാട് പിടിച്ച് കടന്ന കമ്മ്യൂണിസ്റ്റ് പച്ച വെട്ടി മാറ്റപ്പെട്ടിരിക്കുന്നു! വീടിന് പുതിയ പെയ്ൻ്റ് ആയിരിക്കുന്നു! 


റമീസ്, ഐഷ ഉമ്മയുടെ പല  ആങ്കിളിലുള്ള പടം എടുത്തു! 

ഇടക്ക് ഇടക്ക് കടലാസിൽ എന്തൊക്കെയൊ കുത്തി കുറിച്ചു! 


" ൻ്റെ കഥ കഴിഞ്ഞോ മോനേ? 


ഇല്ല ഉമ്മ ! 


ക്ലൈമാക്സ് കിട്ടിയില്ല ഉമ്മ! 


ക്ലൈമാക്സ് ........ ഐഷുമ്മ ഉത്തരം കിട്ടാത്തെ പോലേ  മിഴിച്ച് നോക്കി! 


കഥക്ക് ഒരു  അറ്റം വേണം 'ഉമ്മാ അതാണ് ക്ലൈമാക്സ്! 


ഐഷുമ്മക്ക് മനസിലാവുന്നതിന് വേണ്ടി അയാൾ പറഞ് ഒപ്പിച്ചു! 


"ഇജ്ജ് എന്താ എൻ്റെ കഥയാണോ എഴുതുന്നത്  അറ്റമില്ലാതിരിക്കാൻ!?" 


റമീസ്ൻ്റെ മുഖത്ത് ചിരി പടർന്നു! 


അതേ  ഉമ്മ! 


ഐഷുമ്മയുടെ മുഖത്ത്  കൗതകം! 


"  ക്ലൈമാസ് ഒന്നും  എനിക്ക് അറീല, പേര് പറഞ് തരാം" 


പേര് ? 


റമീസ് കൗതകത്തോടെ  ഐഷുമ്മയുടെ മുഖത്തേക്ക് നോക്കി! 


" അലഖ് " 


അലഖ് എന്നാൽ ഭ്രൂണം എന്നല്ലെ ! 


ഐഷുമ്മ നിർവികാരമായി അകലേക്ക് നോക്കി നിന്നു ! 


പിന്നെ ആരോട്ന്നില്ലാതെ അവർ പഠിച്ച ഖുർ ആൻ സുക്തം ഉരുവിട്ടു! 


خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ 


("ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു " ) 


പ്രിയതമ വീണ്ടും ചാടി വീണു!


"ഭ്രൂണം എന്ന് മാത്രമല്ല അട്ടയെന്നും അർത്ഥം ഉണ്ട്! "  


"ഞരമ്പിൽ ഒട്ടിപിടിച്ച് ചോര വലിച്ച് കൂടിച്ച് തടിച്ച് ചീർത്ത് കൊഴുത്താൽ വിട്ടുമാറുന്ന വൃത്തികെട്ട ജീവി! 


"വിശുദ്ദ  ഗ്രന്ഥം വെറുതെയല്ല  അലഖ് എന്ന പേർ  ഭ്രൂണത്തിന് ഇട്ടത്! " 


നല്ല പാതിയുടെ ഒളിയമ്പ് തനിക്ക് നേരേയാണന്ന് തിരിച്ച്  അറിഞു! 


അവൾ വീണ്ടും ഫോമിലായി! 


"അമ്മയുടെ ജീവരക്തം ഒട്ടിപിടിച്ച് വലിച്ച് കുടിക്കുമ്പോഴും ഒരു അലഖിനും അറിയില്ല അതിൻ്റെ വേരുകൾ അമ്മയുടെ ഞരമ്പിലേക്ക് മാത്രമല്ല അത്മാവിലേക്കും ഇറങ്ങി ഒട്ടിപിടിച്ചിരിക്കുന്നുവെന്ന്!" 


വണ്ടിയിൽ തിരിച്ച് വരുമ്പോൾ മകൻ തന്നെയാണ് ചോദ്യം ആവർത്തിച്ചത്! 


ക്ലൈമാക്സ് കിട്ടിയോ ഡാഡ്? 


നസീമയുടെ മുഖം ചുവന്ന് ഇരിക്കുന്നു വിതുമ്പൽ അടക്കാനാവാതെ അവൾ ഷാൽകൊണ്ട് മുഖം പൊത്തിയിരിക്കുന്നു! 


രണ്ട് മാസം കൊണ്ട് ,അവൾ അറിയാതെ ഐഷുമ്മയുടെ മരുമകൾ ആയിരികന്നു!


അങ്ങഅകലെ കമ്യുണിസ്റ്റ് പച്ചകളുടെ തുരുത്തിൽ!  പൊട്ടായി ......പ്രതീക്ഷയോടെ  തൻ്റെ 'വണ്ടിയേ നോക്കി നിൽക്കുന്ന ഐഷുമ്മ! കണ്ണിൽ നിന്ന്  കണ്ണ്നീർ  ഒരു പ്രവാഹം  പോലേ പരന്ന് ഒഴുകുന്നു! താൻ കണ്ടെത്തിയ പച്ചപ്പ് ഒരു മരീചിക മാത്രമാണന്ന് അവർ  തിരിച്ച് അറിഞ്ഞിരിക്കുന്നു! 


അവരുടെ നിഷ്കളങ്കമായ സ്നേഹം ,സത്യം തുറന്ന് പറയാൻ തന്നെ പ്രേരിപ്പിക്കുകയായിന്നു! 


ആർ യു ഫ്രോഡ് ഡാഡ്? എന്ന മകൻ്റെ ചോദ്യം തന്നെ വേട്ടയാടുകയായിരുന്നു!


"ചില കഥകൾക്ക്  ക്ലൈമാക്സ് ഉണ്ടാകില്ല  മോനേ! അത് അനന്തമായി തുടർന്ന് കൊണ്ടിരിക്കും! "


വീണ്ടും  എന്തൊ' പറയാൻ വന്ന മകനെ നോക്കി അയാൾ ഒച്ചയിട്ടു! 


ബി കെയർഫുൾ  വണ്ടി പാലക്കാടൻ ചുരത്തിന് മുകളിലാണ്!