25/01/2020
12/05/2017
റിസര്‍വ് ഗുണ്ടകള്‍.....
കടനല്‍ കൂട് ഇളകിയിരിക്കുന്നു കല്ലും കട്ടയും ആയി അവര്‍ ആഞ്ഞ് അടിക്കുന്നു, കൊടുംകാറ്റ്പോലെ അവരുടെ മുരള്‍ച്ച......ഭൂമിയെ തച്ചുടുക്കാനുള്ള ഊര്‍ജ്ജം ഓരോ യുവാവിലും ഉണ്ട് എല്ലാം പതിനാറിനും ഇരുപതിനും ഇടക്കുള്ള യുവ രക്തങ്ങള്‍....പുതിയ ലോകത്തെയും ക്രമത്തെയും സ്വപ്നം കാണ്നുന്നവര്‍..... ഈ മലവെള്ളപാച്ചില്‍ തടുക്കാന്‍ മുളവടികൊണ്ട് ഉണ്ടാക്കിയ ലാത്തിക്ക് ആവുമോ.... ആവണം ആയെ തീരു....... ആന കുതിച്ചു വന്നാലും ഒരു പോലീസ്ക്കാരനും തളരില്ല...... പരേട് ഗ്രൗണ്ടില്‍ ഓടി തളര്‍ന്നു ഇരിക്കുമ്പോള്‍ ട്രൈനറുടെ മുത്തു മൊഴികള്‍....... തല ചൊറിലേക്ക് ഇടിച്ച് കയറി.....
"ഉണക്ക ചപ്പാത്തിയും പരിപ്പും ആനയെ തടയാനുള്ള അമൃത് അല്ലെ......"
ഗ്രൗണ്ടില്‍ കൂട്ടച്ചിരി മുഴങ്ങി..... ആരാട അത് കമാണ്ടാരുടെ കണ്ണുകള്‍ തീ ഗോളംപോലെ തിളങ്ങി..... ക്കൂട്ടച്ചരി സഡന്‍ ബ്രേക്ക് ഇട്ടപോലെ നിന്നു...... മോയ്ദീന്‍.....എല്ലാവരും ഒരു ആരവം പോലെമൊഴിഞ്ഞു.....
" മോയ്ദീന്‍ നൂറ് റൌണ്ട് ഓടട്ടെ.......".
" ഇയാള്‍ എന്താ മനുഷ്യന്‍ അല്ലെ....."
.മുരളിയുടെ മുരളല്‍......
എന്താ മുരളി നിനക്ക് ഓടണന്ന്ണ്ടോ.....
ഹ് ....ഹ് കാറ്റ് അഴിച്ചുവിട്ട ബലൂണ്‍ പോലെ മുരളിയുടെ പ്രധിഷേധം അവസാനിച്ചു.....പിന്നെ ഉള്ളിലേക്ക് ശ്വാസം എടുത്ത് നെഞ്ച് വിരിച്ചു കമാന്‍ഡറെ തുറിച്ചു നോക്കി അറ്റന്‍ഷന്‍ ആയി നിന്നു..... ആ നൂറ് റൌണ്ട് ഓട്ടം പോലീസില്‍ നിന്നു തന്നെയുള്ള ഓട്ടമായി മാറി....
"ഇതിലും ഭേതം കൂലി പണിയാണടാ....... റിസര്‍വ് പോലീസ് എന്നത് ഒരു ഗവണ്മെന്‍റ് ഗുണ്ടാപണിയാണടാ.....കൈയും കാലും കെട്ടിയ ഗുണ്ടയുടെ പണി...."
പിന്നീട് ഒരിക്കല്‍ റോഡില്‍ വാഹന പരിശോദനക്ക് ഇടക്ക് ആണ് പള പള മിന്നുന്ന ഷര്‍ട്ടും കൂളിഗ് ഗ്ലാസും വെച്ച ഒരാള്‍ കുടവയറുമായി ഇറങ്ങി വന്നത്....
"നിനക്ക് എന്നെ മനസിലായോ ഹരി...."
നീ എന്ന ആ പ്രയോഗം തന്നിക്ക് രസിച്ചില്ലങ്കിലും.....പണക്കാരെ പിണകേണ്ട എന്ന പുതിയപാഠം പോലീസില്‍ നിന്ന് പഠിച്ചത്കൊണ്ട് ചുണ്ടില്‍ ഒരു ചിരി വരുത്തി....
ഞാന്‍ മൊയ്തീന്‍ ആണടാ.....
പെട്ടന്ന് എന്നെ അവന്‍ കെട്ടിപിച്ചു...."
ഈ ഗുണ്ടാപണിയായിട്ടു നീ ഇപ്പോഴും ഉണ്ടോ..... ഞാന്‍ ദുബായില്‍ ആണ് രണ്ട് സൂപ്പര്‍ മാര്‍ക്കെറ്റ് ഉണ്ട്...."
. ഗുണ്ടാപണിയെന്ന പ്രയോഗം കൂടെയുള്ള ഓഫിസര്‍ക്ക് പിടിച്ചില്ലന്നത് പെട്ടന്ന് തന്നെ മനസിലായി....
"യൂണിഫോമിലുള്ള പോലീസ്ക്കാരനെ കെട്ടിപിടിക്കാന്‍ ഇത് സൌദിഅറേബ്യ അല്ല....."
" സര്‍ ഇദ്ദേഹം എന്‍റെ കൂട്ട്ക്കാരന്‍ ആണ്...."
"അത് മനസിലായി.....അത്കൊണ്ടാണ് പെറ്റിയടിക്കാതെ വിടുന്നത്....."
.മൊയ്തീന്‍ പെട്ടന്നാണ് മാറിയത്.... രണ്ടായിരത്തിന്‍റെ രണ്ട്നോട്ടുകള്‍ ഓഫിസറുടെ പോക്കറ്റില്‍ തള്ളികയറ്റിയത്.....
"പെറ്റിയടിച്ചോ.... ബാക്കി വരുന്നത് നിന്‍റെ അച്ചിക്കും കൊണ്ട്കൊടുക്ക്......"
പെട്ടന്ന് എ ആര്‍ ക്യാമ്പിലെ കമാണ്ടര്‍റുടെ പുറത്തുകയറി ഇടിക്കുന്നമൊയ്തീന്‍ എന്‍റെ ഉള്ളിലേക്ക് ഇരച്ചു കയറി........
ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ തന്നെ കാത്ത് ഒരു വാണിംഗ് മെമ്മോയുണ്ടായിരുന്നു..... മൊയ്തീനോടുള്ള വിരോദം ഓഫിസര്‍ തന്നിലൂടെ തീര്‍ത്തിരിക്കുന്നു.... ഒപ്പം ഒരു ശുപാര്‍ശയും....ഒരു മാസം വീണ്ടും ക്യാമ്പില്‍ ട്രെയിനിംഗ്..... ഒരു തരം ഡിപ്രമോഷന്‍........
സമരം മൂര്‍ചിച്ചിരിക്കുന്നു ഏതുനിമിഷവും എന്തും സംഭവിക്കാം.....എന്ത് പ്രകോപനം ഉണ്ടായാലും അടിക്കരുതുന്നു പോലീസ്നു നിര്‍ദേശം കിട്ടിയിരിക്കുന്നു....അത്കൊണ്ട് തന്നെ ഡി ജി പ്പി സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നു....വിദ്യര്‍ത്ഥികളെ തല്ലുന്നത് ഗവര്‍മെന്റ് നയമല്ലന്നു ഡി ജി പി അപ്പോള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു..... അപ്പോള്‍ പോലീസ്ക്കാരന്‍ റോട്ടില്‍ കിടന്ന് ചാവനുള്ളതാണോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു.......മൊയ്തീന്‍റ പരേഡ് ഗ്രൗണ്ടില്‍ കിടന്നുള്ള ഓട്ടം പെട്ടന്ന് തീകട്ടി വന്നു....
ഖദര്‍ധാരികളിലേക്ക് മെല്ലെ ശ്രദ്ധ തിരിഞ്ഞു........ അവര്‍ക്ക് ആഹ്വാനം ചെയ്‌താല്‍ മാത്രം മതിയല്ലോ,,,,
.അശോകന്‍ അല്ലെ അത് തന്നോടപ്പം എട്ടാം ക്ലാസ് വരെ പഠിച്ചവന്‍....എന്നും പിന്‍ബഞ്ചില്‍ആയിരുന്നു സ്ഥാനം.....പിന്നിട് അശോകന്‍ സഖാവ് അശോകന്‍ ആയി.... എം എല്‍..ഏ യായി പാര്‍ടിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതരത്തില്‍ വളര്‍ന്നു.....ടീച്ചര്‍ അശോകനോട് എപ്പോഴും പറയുമായിരുന്നു.... നീ....ഹരിയെ കണ്ടുപഠിക്കു.....
കൂടെയുള്ള പോലീസ്ക്കാരന്‍ പെട്ടന്ന് ഓര്‍മ്മപെടുത്തി....ഹെല്‍മെറ്റും ലാത്തിയും റെഡിയാക്കി വച്ചോളൂ അശോകന്‍ സാറിന്‍റ കൈലാണ് മൈക്ക് അയാളുടെ വാക്കുകളുടെ തീവ്രത തടയാന്‍ ഒരു ഐ പി. എസ് ക്കാരനും കഴിയില്ല......
പോലീസ് ലാത്തി വീശി കൊണ്ടിരുന്നു.... കരിവണ്ടിന്‍റെ മൂളല്‍പോലെ ലാത്തിവീശുന്ന ശബ്ധം വായുവില്‍ തത്തി കളിച്ചു.....ഉരുളന്‍ കല്ലുകള്‍ കല്ലു മഴപോലെ പോലീസ് കാരുടെ പരിചയിലും ഹെല്‍മറ്റിലും വന്ന് അടിച്ചു പോയികൊണ്ടിരുന്നു......പോലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചിരിക്കുന്നു....നീറുന്ന പുക സമരകാരുടെ കണ്ണുകളില്‍ പാമ്പിനേ പോലെ നുഴഞ്ഞു കയറികൊണ്ടിരുന്നു.....കല്ലേറിനു തീവ്രതകുറഞ്ഞിരിക്കുന്നു.....പെട്ടന്ന് അയാളുടെ കണ്ണ് നീറാന്‍ തുടങ്ങി.....കാറ്റ് ചതിചിരിക്കുന്നു ടിയര്‍ ഗ്യാസ് എതിര്‍ദിശയിലേക്കു പാറാന്‍ തുടങ്ങിയിരിക്കുന്നു......
അയാള്‍ ഇരുട്ടില്‍ പെട്ടവന്നെപോലെ നിന്നു തിരിയാന്‍ തുടങ്ങി, കണ്ണില്‍ നിന്നു കണ്ണുനീര്‍ ലാവപോലെ കുതിച്ചു ഒഴുകി അതിലെ തിയ്യും പുകയും അയാളുടെ മുഖത്തും ശരീരത്തും വ്യാപിച്ചുതുടങ്ങി.....ഇത്തിരി ആശ്വാസത്തിനു വേണ്ടി അയാള്‍ ഹെല്‍മറ്റ് പറിച്ചുടുത്തു....
കവിളില്‍ കുടംകൊണ്ട് അടിച്ചത്പോലെ ഒരു കല്ല് അയാളുടെ ചെവികല്ല് തുളച്ചു കടന്നുപോയി.....ഭൂമി അയാള്‍ക്ക് ചിറ്റും കറങ്ങാന്‍ തുടങ്ങി..... ആ തളര്‍ച്ചയിലും അയാള്‍ കണ്ടു ....വേട്ടമൃഗത്തെ എറിഞ്ഞു വീഴ്തിയ ലാഖവത്തോടെ ചിരിച്ചു നില്‍ക്കുന്ന അടുത്ത യുഗത്തിലെ മിനി അശോകനെ..... പെട്ടന്ന് അയാള്‍ മൊയ്തീന്‍ ആയി മാറി....ഒരു വ്യാക്രത്തെ പോലെ ചാടി വീണു.....സമരസഖാവ് സിംഹത്തിന്‍റെ കൈല്‍പെട്ട മാന്‍പേടയെ പോലെ അയാളുടെ കൈല്‍ ഇരുന്നു ഞെരിഞ്ഞു.....
പെട്ടന്ന് അയാള്‍ തിരിച്ചു അറിഞ്ഞു ഒരു കാക്കിധാരി തന്‍റെ കോളറില്‍ പിടിച്ച്രിക്കുന്നു....അയാളുടെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം റോക്ക്റ്റ് പോലെ തന്‍റെ നേരെ തുറിച്ചു നില്‍ക്കുന്നു..... ചാനല്‍ ക്യാമറകള്‍ തന്നെയും ഡി ജി.പിയെയും ഫോകസ് ചെയ്തിരിക്കുന്നു....ക്യാമറകണ്ടതിനാല്‍ ആകാം ഡി ജി.പിക്ക് ആവേശം കൂടിയിരിക്കുന്നു.....അയാളുടെ ശബ്ധം ഉയര്‍ന്നു..... നിന്നെ ആരാടാ പോലീസ് ആക്കിയത്..... ഞാന്‍ പറഞ്ഞാല്‍ കേട്ട്കൂടെ നിനക്ക്.... അയാളുടെ നേം പ്ലേറ്റ് കൊള്ളി പറിക്കുന്നത് പോലെ പറിച്ചു എടുത്തു......... ഒരു തെരുവ് ഗുണ്ടയെപോലെ അയാള്‍ പോലീസ്ക്കാരുടെ കൈല്‍ ഞാണ്ട് കിടന്നു
സംസ്ഥാനം കണ്ട ഒരു വലിയ സമ്മേളനം നടക്കുകയാണ്, പ്രവാസി വ്യെവസായി മൊയ്തീന്‍ സാഹിബു ഏര്‍പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡാണ്....സമൂഹത്തില്‍ മാതൃകയാക്കുന്ന ഏതു പ്രവര്‍ത്തികണ്ടാലും അഞ്ചുലക്ഷം ഉറപ്പു.....ആളുകള്‍ പബ്ളിസിറ്റി സ്ടണ്ട് എന്ന് പറഞ്ഞു തള്ളാറാണ് പതിവ് എങ്കിലും തനിക്കു ശരിയന്നു തോനുന്ന നടപടികള്‍ക്ക് അയാള്‍ കൊടുത്തിരിക്കും.....ഒരു പഴയ പോലീസ്ക്കരന്റെ ഉടായിപ്പ് എന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുന്നത് അയാള്‍ അത്ര കാര്യമാക്കാറില്ല, ഈ തവണ അത് ഒരു പോലീസ്ക്കാരനാണ് മന്ത്രി അശോകനാണ് പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് ......പോലീസ് ജനങ്ങളുടെ സംരക്ഷകര്‍ ആകേണ്ടതിനെ കുറിച്ച് അയാള്‍ ഘോരഘോരം പ്രസംഗിച്ചു, പോലീസ് ക്കാരനില്‍ നിന്ന് സമര സഖാവിനെ രക്ഷിക്കാന്‍ പോലീസ് മേധാവി എടുത്ത റിസ്ക്ക് അയാള്‍ എന്ത്കൊണ്ടോ രണ്ടോ മൂന്നോവട്ടം ആവര്‍ത്തിച്ചു.....
ചുറ്റ്മുള്ള പോലീസ്ക്കാര്‍ ഒരു വലിയ തമാശകേട്ടപോലെ കുലുങ്ങി ചിരിച്ചു.....പോലീസില്‍ ഇത്തരം തമാശകള്‍ പതിവാണ്.. ഹരി പൊട്ടനെപോലെ ചുറ്റും നോക്കി......കല്ലേറ് കൊണ്ട് ചെവികല്ല് തകര്‍ന്ന ഹരിക്ക് ഇനി മെഡിക്കല്‍ ഫിറ്റ്നസ് കൂടി കഴിയണം പോലീസില്‍ പണി ഉറപ്പ് ആകാന്‍ എന്നത് വായനക്കാരനെ അറിയിച്ചില്ല എന്നതില്‍ ഞാന്‍ ഖേദിക്കുന്നു........
27/02/2017
05/02/2016
ചെന്നായിക്കളും കടവാവലുകളും...............
ഒരു കഥയുണ്ട്, കാട്ടില്‍ എപ്പോഴും മൃഗങ്ങളും.
പക്ഷികളും തമ്മില്‍ വഴക്ക് കൂടും, മൃഗങ്ങള്‍ പറയും ഞങ്ങള്‍ ആണ് ഏറ്റവും മികച്ചവര്‍.
ഞങ്ങള്‍ വലിയ കായിക ശക്തിയുള്ളവരാണ്, കാട്ടിലെ ഭൂരിപക്ഷം ആണ്..... മൃഗനേതാവായ സിംഹമാണ് കാട്ടിലെ
രാജാവ്......എല്ലാ നഷ്ട്ടപരിഹാരങ്ങളും
ഞങ്ങള്‍ക്ക് ആണ് ആദ്യം കിട്ടേണ്ടത്......
പക്ഷികള്‍ ആകട്ടെ മറ്റൊരു ആവകാശവാദമാണ്
ഉന്നയിച്ചത്, ഭൂരിപക്ഷത്തില്‍ ഞങ്ങളും കുറവല്ല. പ്രാണി മുതല്‍ ഗരുഡന്‍ വരെ
ങ്ങങ്ങളുടെ ഇടയില്‍ നിന്നാണ്.....പറകുക എന്നത് ഒരു ചെറിയ കഴിവല്ല.....കാട്ടില്‍
പരാഗണവും വിത്ത് ഒക്കെ ഉണ്ടാവുന്നത് ഞങ്ങള്‍ മൂലമാണ്.......
സിംഹരാജന്‍ പ്രതിസന്ധിയില്‍ ആയി ആരെയും പിണക്കാന്‍
പറ്റില്ല.....അധികാരം വേണമെങ്കില്‍ രണ്ട്കൂട്ടരും വേണം.... മൃഗങ്ങള്‍ വലിയ
ഒച്ചയുണ്ടാക്കുന്ന കൂട്ടത്തില്‍ ആണ്.....അവര്‍ അതും ഇതും വിളിച്ചു പറഞ്ഞു..... തന്‍റെ
ഇമേജു തകര്‍ക്കും......അതുകൊണ്ട് ആനുകൂല്യം കൊടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിച്ചു വേണം........
വവ്വാല്‍ അവസരത്തിനു ഒത്ത്ഉയര്‍ന്നു.......അത്
പക്ഷികളുടെ അടുത്ത് പറന്നു എത്തി......
നോക്കു ഞാനും പക്ഷി മതത്തില്‍ പെട്ടവനാണ്, ഞാന്‍ പറക്കുന്നു. പരാഗണം
നടത്തുന്നു......അതുകൊണ്ട് നമുക്ക് ഉത്സവം വേണം, മേളം വേണ്ണം കാടിന്‍റെ സമാധാനപരമായ
നില നില്‍പിന് അത് ആവശ്യമാണ്.......
വവ്വാല്‍ മൃഗങ്ങളുടെ ഇടയിലും പറന്നു എത്തി, അത് പറഞ്ഞു ഞാന്‍ മൃഗവംശത്തില്‍
പെട്ടവനാണ്. ഞാന്‍ മൃഗങ്ങളെപോലെ പ്രസവിക്കുന്നവലാണ്.......കുഞ്ഞുങ്ങള്‍ക്ക്
മുലകൊടുക്കുന്നു, രാത്രി ഇരപിടിക്കുന്നു.....കാടിന്‍റെ നിലനില്‍പ്പിനു ഉത്സവം വേണം
മേളം വേണം.....
കാട്ടില്‍ എന്നും ഉത്സവം.....മേളങ്ങള്‍
മൃഗങ്ങളും പക്ഷികളും മേള തിരക്കില്‍.......തല്ലുപിടിക്കാന്‍ അവയ്ക്ക്
നേരമില്ല.....
സിംഹരാജന്‍ ടെന്‍ഷന്‍ മാറിയ സന്തോഷത്തില്‍.......
ചെന്നായ്ക്കള്‍ അപകടം തിരിച്ച്
അറിഞ്ഞു......അവര്‍ വവ്വാലിനെ തല്ലി കൊന്നു..........
കാട് കൂടുതല്‍ കലുഷിതമായി........
പക്ഷികളും മൃഗങ്ങളും ഒത്തുകൂടി......അവര്‍
പറഞ്ഞു....വവ്വാലിന്‍റെ കുടുംബത്തിന് സിംഹരാജന്‍ നഷ്ട്ടപാരിഹാരം കൊടുക്കണം.......
ചെന്നായ്ക്കള്‍ വീണ്ടും ഒത്തു ചേര്‍ന്നു അവര്‍ പകുതി മൃഗങ്ങളും പകുതി
പക്ഷികളും ചേര്‍ന്ന ഒരു വിചിത്ര രൂപമായിരുന്നു...... അവര്‍ പക്ഷി മതത്തില്‍ പെട്ടവരെ
കണ്ടു......എന്നിട്ട് പറഞ്ഞു വവ്വാല്‍ ഒരു പക്ഷിയായിരുന്നില്ല......അവന്‍ നിങ്ങളുടെ
മതത്തില്‍ നിന്നും വഴിപിഴച്ചവനാണ്......അവന്‍ മൃഗങ്ങളെ പോലെ പ്രസവിക്കുന്നു.
പാലൂട്ടുന്നു, രാത്രിയില്‍ ഇരപിടിക്കുന്നു.....അവരുടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും
പങ്ക് എടുക്കുന്നു......അവന്‍ പിഴച്ചവന്‍ തന്നെ......
പക്ഷികളുടെ ശബ്ദം പെട്ടന്ന് കുറഞ്ഞു വന്നു......ശരിയല്ലേ
അവര്‍ പറഞ്ഞത്.... അവരില്‍ ചിലര്‍ പെട്ടന്ന് ആ വിചിത്രജീവികള്‍ ആയി മാറി.....
അവര്‍ മൃഗമതത്തില്‍ പെട്ടവരെ കണ്ടു.......
നോക്കു വവ്വാല്‍ ഒരിക്കലും ഒരു മൃഗമായിരുന്നില്ല...... അവന്‍ പക്ഷികളുടെ വേഷം
ധരിക്കുന്നു, അവരുടെ ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്ക് എടുക്കുന്നു...... അവന്‍
ഒരു ലവ്ജിഹാദിയാണ്............. “നയവഞ്ചകന്‍” മൃഗങ്ങള്‍ പിറുപിറുത്തു.....
മൃഗങ്ങളില്‍
പെട്ടവരില്‍ ചിലരും പെട്ടന്ന് തന്നെ
പക്ഷികളുടെയും മ മൃഗളുടെയും ഉടലുള്ളവര്‍ ആയി....അവരുടെ നാക്കുകളും
പല്ലുകകളും പുറത്തേക്ക് തള്ളി വന്നിരുന്നു.....ഉപ്പനെ പോലെ ചുവന്ന കണ്ണുള്ള അവരുടെ
കടവായില്‍ നിന്നും കൊതിവെള്ളം ഇറ്റ് വീഴാന്‍ തുടങ്ങി....... അവരുടെ കലപിലയില്‍
കാട് മുങ്ങിപോയി.......
പാവം വവ്വാലുകള്‍ മാത്രം ഒറ്റക്ക് നിന്ന്
നേര്‍ത്തതോതില്‍ ശബ്ദം ഉണ്ടാക്കി തുടങ്ങി...... തങ്ങള്‍ പക്ഷികളും മൃഗങ്ങളും അല്ലന്ന്
അവ തിരിച്ച് അറിഞ്ഞു......എന്നിട്ടും അവ ശബ്ദമുണ്ടാകികൊണ്ടിരുന്നു........എന്നാല്‍
ആ വിചിത്ര ജീവികളുടെ ശബ്ദകോലാഹലത്തില്‍.....സിംഹരാജന് വവ്വാലുകളുടെ ശബ്ദം കേള്‍ക്കാനായില്ല.......അല്ലങ്കില്‍
കേട്ടില്ലന്നു നടിച്ചു.......കാരണം കാട്ടിലും ജനാധ്യപത്യം ഉടന്‍ വരുമത്രേ............
സമര്‍പ്പണം............
ചെന്നായ്ക്കള്‍ തല്ലികൊന്ന ഷബീറിന്‍റെ ഓര്‍മകള്‍ക്ക്
15/10/2015
ഹെല്‍ത്ത് ടിപ്പ്.........
സുപ്പര്‍മാര്‍ക്കറ്റിലെ കൌണ്ടറില്‍ പൊതിനയും, ഇഞ്ചിയും, നാരങ്ങയുടെയും
വിലകൊടുക്കുമ്പോള്‍ പരിചയക്കാരനായ സെയില്‍സ്മാന്‍റെ കമ്മന്റ്... “.ഫേസ് ബുക്കില്‍
കണ്ട മരുന്ന്ണ്ടാക്കാനാണ് അല്ലെ......” ഒരു ചമ്മിയ ചിരിയോടെ തലകുലുക്കുമ്പോള്‍.....ന്യൂ
ജനറേഷന്‍ തലമുറയുടെ ദീര്‍ഘദ്രിഷ്ട്ടിയെകുറിച്ചാണ് ഓര്‍മ്മ വന്നത്......എന്ത്കൊണ്ട്
അയാള്‍ ബിരിയാണിക്ക് വേണ്ടിയെന്നു ചിന്ത്ചില്ല......ഒന്ന് പോട കോപ്പേ തന്‍റെ
മുത്തിതവളയുടെ പോലെയുള്ള വയര്‍ കണ്ടാല്‍ ആരും ഇങ്ങനെയൊക്കെ ചിന്തിക്കു അത് ദീര്‍ഘദ്രിഷ്ട്ടിയും
പിണ്ണാക്കുമൊന്നുമല്ല.....അക്കൗണ്ട്‌ന്‍റ് വിഷ്ണു നമ്പൂതിരിയുടെ കമന്റ്.....ഞാന്‍
ഈ ഫേസ്ബൂക് അക്കൗണ്ട് പൂട്ടികളഞ്ഞു.....തെങ്ങ്കയറാന്‍ വരുന്ന ശങ്കരന്‍ എനിക്ക്
ഫ്രന്റ് റിക്സ്റ്റ് അയച്ചിരിക്കുന്നു....... വിഷ്ണു നമ്പൂതിരിയുടെ സോഷ്യലിസ്റ്റ് മുഖം
പെട്ടന്ന് അടര്‍ന്ന് വീണു...... “ഇക്കാ ഈ ഫേസ്ബുക് പോസ്റ്റ് ഒക്കെ കണ്ണടച്ച്
വിശ്വസിക്കേണ്ട കിട്ടോ......പണി കിട്ടുമേ........”
എന്ത് പണികിട്ടിയാലും വേണ്ടില്ല..... ഈ തടിയൊന്നുകുറച്ചേ പറ്റു....പഴയപോലെയല്ല എന്തോ അലസത തന്നെ ബാധിച്ചിരിക്കുന്നു..... ആമി
എത്രയോ വഴക്ക് കൂടിയിരിക്കുന്നു.....
അനൊന്നും തനിക്ക് ഇതൊന്നും മനസിലായില്ലന്നു തോനുന്നു.....
രാവിലെ കൈപ്പക്ക ജ്യൂസ്‌മായി
വരുന്ന കൈപ്പക്കയോളം കൈപ്പ്മായാണ് നേരിടാറ്....
മുട്ടയുടെ മഞ്ഞകരുട്ടെബിളിലേ
വെയ്സ്റ്റ് പ്ലേറ്റില്‍ അടര്‍ത്തിയിടുമ്പോള്‍ ദയനിയമായി നോക്കും....... നോക്കണ്ട
ലീവിന് വരുന്ന രണ്ട്മാസമെങ്കിലും ഞാന്‍ ഒന്ന് നോക്കട്ടെ...... ഹും താന്‍ ഒന്ന്
അമര്‍ത്തിമൂളും......
തന്‍റെ ദാമ്പത്യ ജീവിതം ഒരു പോര്‍ക്കളം ആകിയതിനു വലിയ ഒരു പങ്ക് തന്‍റെ ശീലങ്ങള്‍ക്ക് ഉണ്ട്..... ആദ്യരാത്രിയില്‍
തന്നെ അവള്‍ ആദ്യ വെടിപൊട്ടിച്ചു..... കോട്ടില്‍ പൊതിഞ്ഞപ്പോള്‍ കരുതിയത് ഇത്
ഉരുക്ക് ആണ് എന്ന് കരുതിയത്..... ഇത് ചുമ്മാ അരക്ക് പോലുമല്ലല്ലോ..... അവളുടെ
മുത്ത് ചിതറിയപോലെയുള്ള ചിരിയില്‍ തന്‍റെ
ചമ്മല്‍ അലിഞ്ഞു പോയി......പിന്നീട്
അങ്ങോട്ട് തന്നെ സിക്കസ് പാക്ക് ആക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു അവള്‍.....എന്നും ഒന്‍പത് മണിവരെ ഉറങ്ങി ശീല മുള്ള താന്‍ ആദ്യമായി
നാല്മന്നിക്ക് എഴുനേല്‍ക്കാന്‍ തുടങ്ങി.....ഓട്ടം ചാട്ടം.....കസര്‍ത്തുകള്‍.........
എന്നും ആരംഭ ശൂരത്തം മാത്രമുണ്ടായിരുന്ന ഞാന്‍ പതുകെ ഉള്‍വലിഞ്ഞു......തുടക്കം
അവിടെ നിന്ന് ആണ് തോന്നുന്നു.....പിന്നീട് തോട്ടത് ഒക്കെ കുറ്റമായി മാറി......
ഉമ്മയാണ് തന്നെ ചീത്തയാക്കിത് എന്ന് അവള്‍ ആരോപിച്ചു..... ഉമ്മയുമായി കലഹങ്ങള്‍
പതിവായി....ഉമ്മ ഇടയ്ക്കു ഇടയ്ക്കുപിണങ്ങി പോവാന്‍ തുടങ്ങി......
“ ഓനേ ഓള് കൊല്ലാകൊല ചെയ്യുകയാണ്” ഉമ്മയുടെ പിറുപിറ്കകലുകള്‍
പതുകെ പുറത്തേക്കു ഒഴുകി........
ആളുകള്‍ തന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി.... ആമി തന്നെ സ്നേഹിക്കുന്നു വെന്ന് താന്‍
പലപ്പോഴും തിരിച്ചു അറിഞ്ഞിട്ടുണ്ട്,എന്നിട്ടും തനിക്ക് അവള്മായി പൊരുത്തപെടാന്‍
ആയില്ല.....
നിനക്ക് ഓളെ മെരുക്കാന്‍
പറ്റിയില്ലെങ്കില്‍ ഓളെ വീട്ടില്‍ കൊണ്ട് ആക്കു......
ദുബായില്‍ ഒരു അവസരം ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ ലോങ്ങ് ലീവിന് എഴുതികൊടുക്കുകയായിരുന്നു.
വിവരം അറിഞ്ഞപ്പോള്‍ ആമി വീണ്ടും കരഞ്ഞു......
തന്‍റെ ലഗേജു കെട്ടുമ്പോള്‍ പോലും അവള്‍ പറഞ്ഞു ഇക്കാ ശരീരം നോക്കണം.....
ദുബായിയുടെ ശീലങ്ങളില്‍ താന്‍ അലിഞ്ഞു ചേരുകയിരുന്നു,
ബര്‍ഗറും പിസയും മെനുവില്‍ സ്ഥാനം പിടിച്ചു, ചുട്ടകോഴിയുടെയും, മൊരിഞ്ഞ
കോഴിയുടെയും മുമ്പില്‍ കാളനും ഓലനും വഴി മാറി...... ശരീരം ബലൂണ്‍ പോലെ ചീര്‍ത്തു.......
അമീര്‍ എന്താ നിന്‍റെ കോലം.....കൂട്ട്കാരും
പറഞ്ഞു തുടങ്ങിയിരിക്കുന്നു.... പലപ്പോഴും സീറ്റില്‍ ഇരുന്ന് ഉറങ്ങുക എന്നത്
ശീലമായി......
പുതിയ മാനേജരുടെ ഡ്യൂട്ടിയില്‍ ഉറങ്ങിയതിനുള്ള
വാര്‍ണിംഗ് ലെറ്റര്‍ ആണ് ശരീരം കുറക്കണം എന്ന തോന്നല്‍ ഉണ്ടാക്കിയത്......
പുതിയ മരുന്ന് ഫലം കണ്ടു
തുടങ്ങിയിരിക്കുന്നു......ശരീരം പെട്ടന്ന് ചുരുങ്ങാന്‍ തുടങ്ങി.....ഭക്ഷണത്തിന്‍റെ
ടെസ്റ്റ്‌കുറഞ്ഞു.....പലപ്പോഴും ഭക്ഷണം കഴിക്കാന്‍ എടുകുമ്പോഴേക്കും മനം പുരട്ടല്‍
തുടങ്ങും.......
ഞാന്‍ പൊതീനയുടെയും ഇഞ്ചിയുടെയും വലിയ
പ്രചാരകനായി ആയിരകണക്കിന് ഷെയറുകളും, ലൈക്കുകളും, ചിലര്‍ തന്‍റെ അനുഭവത്തെ തട്ടിപ്പായി
വിലയിരുത്തി. അവയെ താന്‍ നേരിട്ടത് തന്‍റെ പഴയ ഫോട്ടോ ഉപയോഗിച്ച് ആയിരുന്നു......
ആമിന കൂടുതല്‍ ഹാപ്പിയായി, സ്ക്യ്പ്പിലുടെ തന്‍റെ ഫോട്ടം കണ്ട് ആമിന
അത്ഭുതം കൂറി.... ഇത്രയും ഒന്നും കുറകേണ്ട കിട്ടോ..... അവള്‍ കുറുകി.... ഇക്കാനെ
ഒന്ന് കാണാന്‍ കഴിഞ്ഞങ്കില്‍.......
വാതില്‍ തുറന്ന ആമിന കണ്ണ് തുറിച്ചു കാറിലേക്ക്
നോക്കി..... ഇത് എന്താ ഒരു അറിയിപ്പില്ലാതെ.....അവള്‍ അത്ഭുതം കൂറി.....ലീവ്
പെട്ടന്ന് ശരിയായി...... വെളുപ്പിന്
നിന്നെയും മോളെയും വെറുതെ എയര്‍ പോര്‍ട്ടിലേക്ക് വലിച്ചു ഇഴക്കണ്ട എന്ന്
കരുതി...... ലഗേജു ഉയര്‍ത്താന്‍ കെല്‍പ്പില്ലാതെ നില്‍ക്കുന്ന അയാളെ വീണ്ടും അവള്‍
കളിയാക്കി.....ഇതിലും ഭേതം ആ വലിയ പൊണ്ണ തടിയായിരുന്നു.....അന്ന് ലഗേജുപൊക്കാന്‍
ഒന്നും പ്രയാസം ഉണ്ടായിരുന്നില്ല...... സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കാന്നുന്നത്
അങ്ങനെ തന്നെ അനുകരികരുത് ഇക്ക.....ഫേസ്
ബൂകില് വലിയ ചതികുഴികള്‍ ആണ്...... ഹ്ഹ്ഹ അയാള്‍ ഒച്ചയില്ലാതെ വീണ്ടും
ചിരിച്ചു..... ആമി നീ വീണ്ടും നിന്‍റെ ഹെല്‍ത്ത് ടിപ്പ് തുടങ്ങിയോ....... എന്ത്കൊണ്ടോ
അവള്‍ പെട്ടന്ന് നിശബ്ദതമായി......ഞാന്‍ അന്നും ഇന്നും പറഞ്ഞിരുന്നുത് ഇക്കാക്ക്
വേണ്ടി തന്നെയായിരുന്നു, ഇക്കാന്നെ കളിയാകിയതും കുറ്റപെടുതിയതും...... ഒക്കെ......
ലഗേജില്‍ നിന്ന് അടര്‍ന്നു വീണ
കാപ്പ്സ്യുള്‍ലേക്കും. റ്റാബ്ലറ്റിലേക്കും അവള്‍ അമ്പരപ്പോടെ തുറിച്ചു നോക്കി.....
ഇക്കാക്ക.....എന്താ ഇത്...... തലയണകെട്ടുപോലെയിരിക്കുന്ന മരുന്ന്കെട്ടു അവളില്‍
ഒരു പെരുമ്പറമുഴക്കി.....തനിക്ക് ചുറ്റും ഒരു ചുഴി രൂപ പെടുന്നതും താന്‍ അതില്‍പെട്ട്
കറങ്ങുന്നതും അവള്‍ അറിഞ്ഞു..... ഫാര്‍മസിസ്റ്റ് ആയ ആമിനാക്ക് ആ മരുന്ന് എന്താണ്
എന്ന് തിരിച്ച് അറിയാന്‍ വലിയ പ്രയാസം ഉണ്ടായിരുന്നില്ല തന്നെ എറുമ്പ്അടക്കം
കെട്ടി പിടിച്ച് പൊട്ടി കരയുന്ന ആമിനയുടെ കൈകളിലേക്ക് RCCയിലേക്കുള്ള ഡോക്റ്ററുടെ
ലെറ്റര്‍ കൈ മാറുമ്പോള്‍......അയാള്‍ ഗദ്ഗദത്തോടെ ഒരു ഹെല്‍ത്ത് ടിപ്പ് കൈ മാറി “
ആമിന വേദനിക്കുന്നു... ഒരു ബോണ്‍ കാന്‍സര്‍ പേഷ്യന്‍റനെ ഇത്ര ശക്തിയില്‍
കെട്ടിപ്പിടിക്കരുത്” പിന്നീട് ആ ടിപ്പ് ഒരു ആരവം ആയി മാറുന്നതും നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നതും അവള്‍ അറിഞ്ഞു.....
Subscribe to:
Posts (Atom)


