08/07/2012

കുലംകുത്തികള്‍ ...........


File:Devils-from-Rila-monastery.jpg

ശേഖരമാമ മരിച്ചു ഒറ്റ ശ്വാസത്തില്‍ പറഞ്ഞ്കൊണ്ട് നാണുവേട്ടന്‍ ഫോണ്‍ വെച്ചു!അടക്കിപിടിച്ച വാര്‍ത്ത കെട്ടഴിച്ച് വിട്ട നെടുവീര്‍പ്പ് ഫോണിലൂടെ വ്യക്തമായികേള്‍ക്കാം.....ഗ്രാമീണന്‍റെ ശുദ്ധതയോ...അറിവില്ലായ്മയോ എന്ത് ആണ് എന്ന് അറിയില്ല.... വെട്ട് ഒന്ന് തുണ്ടം രണ്ട് എന്ന പ്രകൃതകാരനാണ് നാണുവേട്ടന്‍ എന്ന നാണുവാശാന്‍....ചിലപ്പോള്‍ ഒരു പൊട്ടന്നെ പോലെ തോന്നും!!തനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ നാണുവേട്ടനെ അച്ഛന്‍റെ ഒപ്പം കണ്ടിട്ടുണ്ട്....
ശേഖരവര്‍മ്മ എന്ന കേണല്‍ ശേഖരന്‍ മരിച്ചിരിക്കുന്നു!! ശേഖരവര്‍മ്മ മരിക്കുകയോ!!!? എണ്‍പതാം വയസിലും പത്ത്കിലോമീറ്റര്‍ തുടര്‍ച്ചയായി നടക്കുന്ന കേണല്‍ഉറച്ച മാംസപേശികളും,ഉയര്‍ന്ന നാസികയും വെളുത്ത മീശ ചുണ്ടില്‍ ഒട്ടിച്ച് വെച്ചപോലെയിരിക്കും ചുണ്ടില്‍ സദാസമയവും ചുരുട്ട് പുകഞ്ഞ്കൊണ്ടിരിക്കും...

പഴയ രാജവാഴ്ചയുടെ ഓര്‍മ്മയോ,വര്‍മ്മയുടെ ഗാംഭിരമോ....കാണുന്നവര്‍ അറിയാതെ ഏഴുനേറ്റ്പോവും....പലരോടും ഒരു മൂളല്‍മാത്രമായിരിക്കും മറുപടി,ചിരിച്ചു എന്ന് വരുത്തുക മാത്രമായിരിക്കും ചെയ്യുക,അല്ലങ്കിലും അതിനെ ചിരിയെന്നു പറയാന്‍ കഴിയില്ല ചുണ്ടിന്റെ ഞരമ്പുകള്‍ ഉപയോഗിച്ച് ഒരു തരം കോട്ടല്‍ !!!

നാണുവാശാന്‍ ആയിരിക്കും പലതിനും മറുപടിപറയുക,മറുപടി കൂടുകയോ കുറയുകയോ ചെയ്യാന്‍ പാടില്ല,കട്ടികണ്ണടക് ഇടയിലുടെ തുളഞ്ഞുവരുന്ന നോട്ടംകണ്ടാല്‍ നാണുവാശാനു മനസിലാവും എവിടെയോ പിഴച്ചുവെന്ന് !!!

തനിക്ക് പത്ത് വയസ്സ് ഉള്ളപ്പോള്‍ തന്നെ അച്ഛന്‍ വീട്ടില്‍ ഉണ്ട്,ഇരുപത് വര്‍ഷത്തെ സേവനത്തിനു ശേഷം വര്‍മ്മ തിരിച്ച് വന്നിരിക്കുന്നു!! വീടും പട്ടാളബാരക്കും ഒരുപോലെ തന്നെയാണ് അച്ഛന്‍ കരുതിയിരുന്നത്.....

അച്ഛന്‍ തന്നെ സ്നേഹിക്കുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ല!! ആറുമണിക്ക് വീട്ടില്‍ ഹാജരാകണം, പത്ത്മണിക്ക് ഉറങ്ങണം,വെളുപിനു ഉണരണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിചാല്‍ അതികഠിനമായ ശിക്ഷ!!
സൈനിക സ്കൂളില്‍ ചേരണം എന്നത് അച്ഛന്‍റെ നിര്‍ബ്ബന്ധമായിരുന്നു... ഏതൊരു പൌരനും
ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പട്ടാളത്തില്‍ സേവനം അനുഷ്ട്ടിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു....
സന്തോഷങ്ങളും സങ്കടങ്ങളും അമ്മയോട് ആണ് പറഞ്ഞിരുന്നത്,അച്ഛനില്‍ നിന്ന് എന്തങ്കിലും കാര്യം നടക്കണമെങ്കില്‍ അമ്മ വഴിയെ നടക്കു...
"അമ്മയെങ്ങനെ ഈ പട്ടാളക്കാരനെ സഹിക്കുന്നു?"

കൊട്ടകൈലിനുള്ള അടിയായിരുന്നു മറുപടി!!!
"കേണല്‍ ശേഖരനേ നിങ്ങള്‍ക്ക് അറിയൂ....ശേഖരേട്ടന്നെ അറിയില്ല...."അമ്മയുടെ എപ്പോഴും ഉള്ള പല്ലവി ആ കണ്ണുകള്‍ നിര്‍ജലങ്ങളായിരിക്കുന്നു.....
അച്ഛനുമായി എന്നാണ് ഏറ്റുമുട്ടലിന്‍റെ പാത സ്വീകരിച്ച് തുടങ്ങിയത്‌?....ഗള്‍ഫില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ ആണ് ആദ്യവെടിപൊട്ടിയത്...
" ഈ രാജ്യത്തിന്‍റെ തണലില്‍ വളരുകയും,ഈ മണ്ണില്‍ നിന്ന് വളവും വെള്ളവും വലിച്ച് എടുത്തിട്ട് കായ്ഫലം പുറത്തേക്കോ?"

സംസാരം കാട്കയറിയത് എപ്പോള്‍ ആണ് എന്ന് ഓര്‍മ്മയില്ല....
"ഓസിന് സേവിക്കാന്‍ അല്ല നാട്ടില്‍ പോകുന്നത്!! ഇവിടെ കിട്ടുന്നതിന്‍റെ അഞ്ചും ആറും ഇരട്ടി അവര്‍ നല്‍കുന്നില്ലേ....ഡോളര്‍ ആയും ദിര്‍ഹമായുമല്ലേ അവ ഇന്ത്യന്‍ ബാങ്കില്‍ കുമിഞ്ഞ് കൂടുന്നത്?
അമ്മ ഇടയ്ക്കു കയറിയത് പെട്ടന്നാണ്!
"അച്ഛനോട് ധിക്കാരം പറയാന്‍ മാത്രം നീ വളര്‍ന്നോ?
ഇവിടെ നിന്ന് ആരും എങ്ങോട്ടും പോണില്യ!!
രാത്രിയുടെ ഏതോയാമത്തില്‍ അമ്മതന്നെയാണ് അതും അറിയിച്ചത്!!

അച്ഛന്‍ സമ്മതിച്ച്രിക്കുന്നു..... അവന്‍ പറയുന്നതിലും കാര്യം ഉണ്ടന്ന്‌ അച്ഛന്‍ അമ്മയോട് പറഞ്ഞുവെത്രെ......
അമ്മ തന്‍റെ മുടിക്കിടയിലുടെ കൈവിരലുകള്‍ മെല്ലെ ഇറക്കികൊണ്ടിരുന്നു.....എന്നാണ് എന്‍റെ കുട്ടി ഈ അച്ഛനെയൊന്നു തിരിച്ച് അറിയുക?
"മാധവി എപ്പോഴും കേണല്‍ ശേഖരന്‍റെ വാല് തന്നെ"
ഗുരുത്വദോഷം പറഞ്ഞാല്‍ ഉണ്ടല്ലോ....

അമ്മ വെറുതെ ചൂടാവുന്നത് നോക്കി കിടന്നു....
അമ്മയുടെ ദേഷ്യത്തിനും എന്ത് വാത്സല്യമാണ്

യാത്രഒരുക്കങ്ങള്‍ക്ക് ഓടിനടക്കുന്ന അച്ഛനെ അത്ഭുതതോടെയാണ് നോക്കിയത്!! ഈ അച്ഛന് എന്ത് പറ്റി? ഹിറ്റ്ലര്‍ എന്ന് ഓമനപേരുള്ള അച്ഛന്‍റെ ഉള്ളിലേക്ക് സവധാനം ഇറങ്ങി ചെല്ലുകയായിരുന്നു.....രണ്ടായിരം ഉറുപിക കൈല്‍ വെച്ച് തരുമ്പോള്‍ അച്ഛന്‍ പറഞ്ഞു....വഴിചിലവിന് ഇരിക്കട്ടെ.... ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ?....ഹേയ് എനിക്ക് അങ്ങന്നെ തോന്നിയത് ആയിരിക്കാം.... കേണല്‍ വര്‍മ്മ ഒരിക്കലും കരയില്ല.....

സീതയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുപ്പോള്‍ ആണ്, അടുത്ത കലാപകൊടി അച്ഛന്‍ ഉയര്‍ത്തിയത്!
വിവാഹം കുട്ടികളിയല്ല!!അഞ്ചുപെണ്‍മക്കള്‍ ഉള്ള വീട്ടിലേ മൂത്തകുട്ടിയെ വേളികഴികുക എന്ന്പറഞ്ഞാല്‍ കുരിശ് സ്വയം വരിക്കുന്നതിനു തുല്യമാണ്!!!

തന്‍റെ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ കേണല്‍ പതറുന്നത് പലപോഴും കണ്ടു.... കേണലിന്‍റെ പരാജയം താന്‍ ആസ്വദിക്കുകയായിരുന്നില്ലേ?കുട്ടികാലത്തേ നിയന്ത്രണങ്ങള്‍ക്ക് മധുരമായ പ്രതികാരം....ആവൊ ആര്‍ക്ക് അറിയാം
ഒരിക്കല്‍ ലീവിന്‌ വന്നിരിക്കുമ്പോള്‍ ഇടിവെട്ട്പോലെയായിരുന്നു ആ ചോദ്യം....

നിനക്ക് ഫാമിലി സറ്റാററസ് ഇല്ലേ?

ഉവ്വ്....

എന്നിട്ട് എന്ത്കൊണ്ട് സീതയെയും കുട്ടികളെയും കൊണ്ട്പോകുന്നില്ല....
അമ്മയുടെ.... അടുത്ത്..... ആരും ഇല്ല......

ആണ്ടില്‍വന്ന് ഇണചേര്‍ന്ന്പോവാന്‍ ഇവിടെ ആരും ഗിന്നി പന്നികളെ വളര്‍ത്തുന്നില്ല.....സീതയും കുട്ടികളും മനുഷ്യജന്മമാണ്!!!

അമ്മയുടെ വാതരോഗം.......

അത് സാരമില്ല അവര്‍ക്ക് ഞാന്‍ ഉണ്ട്....ഈ പ്രപഞ്ചത്തിലുള്ള സകലചരാചരങ്ങളും വിധിക്ക് അനുസരിച്ചാണ് ചലിക്കുന്നത്....... മകന്‍ എന്നത് ഒരു നിമിത്തം മാത്രമാണ്!!!

അച്ഛന്‍റെ ചിതക്ക് തീകൊളുതുമ്പോഴും ഒരു പുതിയ ചിന്തയുടെ തീനാമ്പ് മുളപൊട്ടിയിരുന്നു....
അമ്മയെ ഇനി എന്ത് ചെയ്യും....
ഇത്രയും നാള്‍ അച്ഛന്‍ ഒരു ആല്‍മരം പോലെ നിന്നിരുന്നു....ഇനി എന്ത്... സീത തീര്‍ത്തു പറഞ്ഞു അമ്മയെ ഗള്‍ഫിലേക്ക് കൊണ്ട്വരാന്‍ കഴിയില്ല,അവള്‍ പ്രശ്നങ്ങളുടെ വിഴുപ്പ് ഭാണ്ഡം കെട്ടുഅഴിച്ച് വിട്ടു....

അവളുടെ ജോലി.....രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം.... രണ്ട് മുറികള്‍ മാത്രമുള്ളഫ്ലാറ്റ്‌.....അമ്മക്ക് ആണങ്കില്‍ കുഴമ്പും കഷായവും......ഗള്‍ഫില്‍ ഇത് പ്രായോഗികമല്ല പ്രായോഗികമായ ഒരു മാര്‍ഗം അവള്‍ തന്നെയാണ് പറഞ്ഞത്!!
വൃദ്ധസദനം!!!!

അപ്പുവും മീനുവും അമ്മുമ്മയുടെ കൂടെ കൂടിയിരിക്കുകയാണ്,അവര്‍ അച്ചന്‍ന്‍റെ വേര്‍പാട് മറന്നുപോയിരിക്കുന്നു
....ഇടക്ക്എന്തോപറഞ്ഞ് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു...

കഥ തന്നെയാണ് അപ്പുവിനും മീനുവിനും ഇഷ്ട്ടം... ശ്രീരാമന്‍റേയും സീതയുടെയും കഥ അമ്മ തന്മയതോടെ പറഞ്ഞ്കൊടുക്കുന്നത് കേട്ടു കിടന്നു അമ്മ എത്രയോ പ്രാവശ്യം തനിക്ക് ആ കഥ പറഞ്ഞ് തന്നിരിക്കുന്നു....ഉപേക്ഷിക്കപെടുന്നവരുടെ കഥ പറയാന്‍ ഈ അമ്മക്ക് എന്താ ഇത്ര നിര്‍ബ്ബന്ധം!!! ഞാന്‍ അസ്വസ്ഥനായി....

എന്തിനാണ് അമ്മുമ്മേ ഭൂമി പിളര്‍ന്ന് മാറിയത്?
അപ്പുവിന് അത് ഇപ്പൊ മനസിലാവില്ല!!.....

ചില തീരുമാനങ്ങള്‍ ശരിയായിരിക്കാം എന്ന തോന്നല്‍ നമുക്ക് ഉണ്ടാവാം..... എന്നാല്‍ അത്തരം തീരുമാനങ്ങള്‍ ഭൂമിമാതാവിന്‍റെ മാറ്പോലും പിളര്‍ത്തും എന്ന് അറിയുക....
വൃദ്ധസദനം എന്നത് ഒരു മരവിപ്പോടെയാണ് അമ്മ കേട്ടത്....രക്തം വാര്‍ന്ന്പോയപോലെ ആ മുഖം വിളറിയിരുന്നു.....
"അച്ഛന്‍റെ ...അസ്ഥിതറയില്‍..... ആര്..... വിളക്ക് കൊളുത്തും?"
അത് ആരെങ്കിലും കൊളുത്തിയാല്‍ പോരെ!! സീതയുടെ അക്ഷമത അറിയാതെ പുറത്ത് ചാടി....
അമ്മയുടെ ദൃഷ്ടി അസ്ത്രം പായുന്നപോലെ സീതയുടെ നേരെ പായുന്നത് ഞാന്‍ കണ്ടു....
അമ്മേ അവള്‍ ഉദ്ദേശിച്ചത് നാണുവേട്ടന്‍ അത്ചെയ്യും എന്നാണ്.....ഞാന്‍ ഇടക്ക് കയറി....

ഉം....
വീട് പൂട്ടുമ്പോള്‍ അച്ഛന്‍റെ കുഴിമാടത്തിലേക്ക് അമ്മ കാതരയായി നോക്കുന്നത് കണ്ടില്ലന്ന് നടിച്ചു......

"ഞാന്‍ പോണു ശേഖരേട്ട.....അല്ലങ്കിലും ശേഖരേട്ടന്‍ ഇല്ലാത്തിടത്ത് എനിക്ക് എന്ത് കാര്യം....
അസ്ഥിതറയില്‍ വിളക്ക്കൊളുത്താന്‍ നാണുവിനെ ഏല്‍പ്പിച്ചിട്ടുണ്ട്.....നാണു അത് ചെയ്തില്ലങ്കിലും അങ്ങയുടെ വെളിച്ചം ഈ നെഞ്ചിന്‍ കൂടിനുള്ളില്‍ ഉണ്ടാവും....."

അങ്ങ് പറയാറില്ലേ വാസുവിനേ വേദനിപ്പിക്കരുതന്നു.....ഞാന്‍ ഇവിടെ താമസിക്കണം എന്ന് വാശിപിടിച്ചാല്‍ വാസുനു അത് വലിയ വിഷമം ആവും....അവന്‍റെ ലീവിന് ഞാന്‍ വരാം....എന്‍റെ വാസുനേ ശപികരുതേ....ശേഷക്രിയ ചെയ്യാന്‍ അവന്‍ എത്തിയല്ലോ അത് തന്നെ വലിയ കാര്യം അല്ലേ.......

എന്താ അമ്മുമ്മേ പിറുപിറുക്കുന്നത്?
ഒന്നുമില്ല എന്‍റെ അപ്പുവേ... അപ്പു വലുതാവുമ്പോള്‍ ഡോക്ടറും എന്‍ജിനീയറുംമൊന്നുമാവേണ്ട കെട്ടോ....കൃഷിക്കാരന്‍ ആയാല്‍ മതി....അങ്ങനെ മണ്ണിന്‍റെ മണമുള്ള മനുഷ്യന്‍ ആവാം....അച്ഛനെയും അമ്മയെയും പാതിവഴിയില്‍ ഉപേക്ഷികേണ്ടിവരില്ല....
പുഞ്ചിരി എന്ന വൃദ്ധസദനത്തിലേക്ക് കയറുമ്പോള്‍ ഒരു മദ്ധ്യവയ്സ്ക്ക്ന്‍ ഓടി വന്നു.... ഞാന്‍ പുഞ്ചിരി പുരുഷോത്തമന്‍പിള്ള..... പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ അയാള്‍ വിശാലമായി ചിരിചു  ....
പുഞ്ചിരി എന്ന പേര് നന്നായിരിക്കുന്നു!!!വൃദ്ധ ജനങ്ങളുടെ പുഞ്ചിരി.... ഒരു ഔപചാരികതക്ക് വേണ്ടി ഞാന്‍ തുടക്കമിട്ടു.....
ഹ്ഹ്ഹ് വാസ്തവത്തില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് വൃദ്ധജനങ്ങളുടെ പുഞ്ചിരിയല്ല സര്‍,ഡോക്ടറും എന്ജിനിയറും ഐ ട്ടി പ്രൊഫഷണലുകളുമായ അവരുടെ മക്കളുടെ പുഞ്ചിരിയാണ്...
.തിരക്ക് ഏറിയ ജീവിതത്തില്‍ വൃദ്ധജനങ്ങള്‍ ഒരു ബാധ്യതയാണ്!!!തൂറിക്കണം...മുള്ളിക്കണം....ഉറക്കണം ഊട്ടണം....എന്തൊക്കെ പൊല്ലാപ്പുകള്‍ ഇനൊക്കെ കുറഞ്ഞ ചിലവില്‍ ഒരു പരിഹാരം..അതേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ!!!
ഇന്ന് സാറ് വന്നത് നന്നായി,ഞങ്ങളുടെ സേവനങ്ങള്‍ നേരിട്ട് കാണുന്നതിന് അവസരമുണ്ട്,ഒരു അമേരിക്കന്‍ മലയാളിയുടെ അമ്മ മരിച്ചിട്ടുണ്ട്! വരൂ അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഏര്‍പെടുത്തിയ സൌകര്യങ്ങള്‍ കാണു....
നോക്കു....ചടങ്ങുകള്‍ ഞങ്ങള്‍ ലൈവ് ആയി കാണിക്കുകയാണ്,പിക്ക്‌ച്ചറിന്റെ ക്ലാരിറ്റിക്ക് വേണ്ടി ഏറ്റവും ആധുനിക ക്യാമറകളും മ്യുസിക്ക് സിസ്റ്റവും ആണ് ഉപയോഗിക്കുന്നത്,കര്‍മ്മങ്ങള്‍ ചെയ്യുന്നത് ടെലിവിഷന്‍ താരമായ ജ്യോതിഷിയാണ്,മന്ത്രങ്ങള്‍ അവര്‍ക്ക് അമേരിക്കയില്‍ ഇരുന്ന് ഉരുവിടാം.....
ഇതിന്‍റെ വീഡിയോയും ചിതാഭസ്‌മവും കൊറിയര്‍ വഴി അയച്ച് കൊടുക്കും....
ആ കരയുന്നത് ആരാണ്?
ഒരു കരച്ചില്‍ ഇല്ലങ്കില്‍ മരണ വീഡിയോ ഒരു ഭംഗിയുണ്ടാവില്ല! മാത്രമല്ല ഒരു ഹോം ഫീലിങ്ങും ഉണ്ടാവില്ല!!
ഇവര്‍ഒക്കെ സിനിമയില്‍ അഭിനയിക്കുന്നവരാ!! സാറ് കണ്ടിട്ടില്ലേ നായികയുടെ കൂടെ ആടുകയും പാടുകയും ചെയ്യുന്നവര്‍ ..കാശ് ഇത്തിരികൂടിയാലും ഭംഗിയായി അവര്‍ കരയും....പണ്ടും കീഴ്ജാതിക്കാര്‍ കരയുന്ന ആചാരം നാട്ടില്‍ ഉണ്ടായിരുന്നു....അപരിഷ്കൃതം എന്ന് പറഞ്ഞ് നാം ഉപേക്ഷിച്ചതാണ് വാസ്തവത്തില്‍ ഇപ്പോള്‍ ആണ് അത് ആവശ്യമായിരിക്കുന്നത് വിലകൂടിയ ഡ്രെസ്സും മേക്കപ്പും ഇട്ട് നടക്കുന്ന മക്കള്‍ക്കും മരുമക്കള്‍ക്കും,കരയല്‍ ഒരു പൊല്ലാപ്പ്‌ തന്നെ!! ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന് കേട്ടിട്ടില്ലേ സര്‍!! പുരുഷോത്തമന്‍പിള്ള വീണ്ടും ചിരിച്ചു....
മന്ത്രിയും എം എല്‍ യും ഒക്കെ വന്നിട്ട് ഉണ്ടല്ലോ,രാഷ്ട്രിയ പാരമ്പര്യം ഉള്ള കുടുംബം ആയിരിക്കും അല്ലേ?
ഹ്ഹ്ഹ് സാറിനോട് ഉള്ളത് പറയാലോ, വീട്ട്ക്കാര്‍ക്ക് മന്ത്രിയും എം എല്‍ യും വേണം എന്ന് വലിയ നിര്‍ബന്ധം..... സ്ഥിരം മന്ത്രിക്ക് വലിയ തിരക്ക്, അല്ലാത്തവരെ പെട്ടന്ന് എങ്ങന്നെ ഒപ്പിക്കാന്‍!!! പിന്നെ ഒരു അഡ്ജസ്റ്റ്മെന്‍റെ് ആണ് റ്റിവിയില്‍ ആന്‍റെണിയെയും അച്ചുതാനന്ദന്നേയും അവതരിപ്പിക്കുന്നവരെ കണ്ടിട്ടില്ലേ അവരാ അത്, ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ സാറേ കാന്നുന്നവരെ ആസാക്കാന്‍ ഇതൊക്കെ മതി അല്ലങ്കിലും മരണ വീഡിയോ ആരാ അടിമുതല്‍ മുടിവരെ കാണുന്നത് ഹ്ഹ്ഹ് പുരുഷോത്തമന്‍പിള്ള പിന്നെയും ചിരിച്ചു......
പുഞ്ചിരിയില്‍ നിന്ന് മടങ്ങുമ്പോള്‍ അയാളുടെ പുഞ്ചിരി നഷ്ട്ടപെട്ടിരുന്നു....എക്സികുട്ടിവ്‌ സൗകര്യം ആണ് അമ്മക്ക് ഏര്‍പ്പെടുത്തിയത് എന്നിട്ടും.....എന്തേ ഇങ്ങനെ..... സീതപോലും വിങ്ങിപൊട്ടിയിരിക്കുന്നു......അപ്പുവും അമ്മുവും ഒന്നും മിണ്ടുന്നില്ല ,ഒരു പറിച്ചുനടലിന്‍റെ തീവ്രത അവരുടെ മുഖത്ത് എഴുതി വെച്ചിരിക്കുന്നു......ആകാശം മേഘാവൃതമായിരിക്കുന്നു....ശക്തമായ മഴ തുടങ്ങിയിരിക്കുന്നു ഗ്ലാസില്‍ വീഴുന്ന വെള്ളം വൈപ്പെര്‍ മെല്ലേ തുടച്ച് മാറ്റികൊണ്ടിരുന്നു.....എന്നിട്ടും ദൂരകാഴ്ച കിട്ടുന്നില്ല ശക്തമായ മായ മഴക്കാറ് ഇരുട്ട് സൃഷ്ട്ടിച്ചിരിക്കുന്നു..ഒരു പക്ഷേ അമ്മ പോയ ഇരുട്ട് ആയിരിക്കാം തനിക്ക് ചുറ്റും......
ആരാണ് തന്‍റെ തലയോടുന്നത്‌......അമ്മയാണോ...? തലമുടികള്‍ക്ക് ഇടയിലുടെ കൈവിരല്‍ കൊര്‍ന്നു ഇറങ്ങുന്നു.....എന്തൊരു സുഖമുള്ള അനുഭവം.....അമ്മ എങ്ങനെ വണ്ടിയില്‍ കയറി പറ്റി....അമ്മയെ പുഞ്ചിരിയില്‍ ആക്കിയാതാണല്ലോ.....അയാളുടെ ചിന്തകള്‍ക്ക് ചൂട്പിടിക്കുന്നത്‌ അയാള്‍ പോലും അറിഞ്ഞില്ല......അമ്മയല്ലല്ലോ അച്ഛന്‍ ആണ് അത്....അച്ഛന്‍ വല്ലാതെ ക്രുദ്ധനായിരിക്കുന്നു....."മകന്‍ എന്നത് ഒരു നിമിത്തം മാത്രമാണ്,അവനില്‍ മാത്രം പ്രതീക്ഷിക്കുന്നവന്‍ വിഡ്ഢികള്‍ ആവും അല്ലേ വാസു....
അയാളുടെ ശരീരം വിറയല്‍ ബാധിച്ചു.....തനിക്ക് ചുറ്റും ഉള്ളവര്‍ തന്നെ എന്തിനാണ് തുറിച്ച്‌ നോക്കുന്നത്!!!അമ്മയെ പെരുവഴിയില്‍ ഉപേക്ഷിച്ചത്കൊണ്ടല്ലേ അവര്‍ തുറിച്ച്‌ നോക്കുന്നത്!!!
ഞാന്‍.....കേവലം നിമിത്തം മാത്രമാണോ....അല്ല.....അല്ല.....അയാള്‍ പിറുപിറുത്തു.... അയാള്‍ അപ്പുവിനെയും അമ്മുവിനെയും നോക്കി....
അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു......
ഡാഡിക്കും മമ്മിക്കും വയസായാല്‍ ഞങ്ങള്‍ ഇവടെയാണ്
കളയേണ്ടത് അല്ലേ ഡാഡി!!!
ആ സംശയത്തിന് അകമ്പടിയെന്നോണം ശക്തമായ ഇടിവെട്ടി...കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അയാള്‍ക്ക്‌ ചുറ്റും പറന്നു ഒരു വിറയലോടെ അയാള്‍ അപ്പുവിനെയും അമ്മുവിനെയും നോക്കി.....ഹോ.....അപ്പുവിന് രണ്ട് കൊമ്പ് മുളച്ചിരിക്കുന്നു.....ചുവന്ന നാവ് പുറത്തേക്കു ഞാണ്കിടക്കുന്നു രക്തം ആ നാവില്‍ നിന്ന് ഇറ്റ് വീഴുന്നു.....നീണ്ട നഖങ്ങള്‍ നീട്ടുകയും ചുരുക്കുകയും ചെയ്യുന്നു സീതയെയും തന്നേയുംമല്ലേ അവര്‍ നോട്ടമിടുന്നത്!!!!
പെട്ടന്ന് ഒരു മിന്നല്‍ അയാളുടെ തലചോറിലൂടെ കടന്ന് പോയി,കണ്ണഞ്ചിപ്പിക്കുന്ന അതിന്‍റെ പ്രകാശത്തില്‍ അയാള്‍ അത് കണ്ടു കേണല്‍ വര്‍മ്മ കാറിന് മുമ്പില്‍ തടസമായി കൈല്‍ റിവാള്‍വറുമായി നില്‍ക്കുന്നു!!!!
"ഹ്ഹ്ഹ്.....ഏതൊരു മകനും നിമിത്തം ആണ് എന്ന് ഞാന്‍ പറഞ്ഞത് അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ആണ്,അവരെ ഉപേക്ഷിക്കുന്ന കാര്യത്തില്‍ അല്ല!! നിന്നെ ഞാന്‍ വിടില്ല നീ ക്രൂരനായ മകന്‍ ആണ്,നിന്‍റെ മുമ്പില്‍ ഓരോ പ്രാവശ്യവും ഞാന്‍ തോല്‍ക്കുകയായിരുന്നു....ഇനി അത് ഉണ്ടാവില്ല....." കേണല്‍ വര്‍മ്മ റിവാള്‍വര്‍ ചൂണ്ടി....
അയാളുടെ കാര്‍ ബ്രേക്കില്‍ അമര്‍ന്നു പിന്നെയത് വെട്ടി തിരിഞ്ഞു.....ഹ്ഹ്ഹ്ഹ് എങ്ങോട്ട് തിരിഞ്ഞാലും നിനക്ക് രക്ഷപെടാനാവില്ല വാസു.... ഞാന്‍ നിന്‍റെ മനസാക്ഷിയാണ്.....വര്‍മ്മ പിന്നേയും ചിരിക്കുന്നു........
ഇല്ല ഞാന്‍ ഈ നുറ്റാണ്ടിന്റെ പുത്രനാണ് കാര്യങ്ങള്‍ പ്രാക്റ്റിക്കലായി വിലയിരുത്തുകയും നടപാക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് നിങ്ങളെ ഞാന്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും അയാള്‍ കോപംകൊണ്ടു അലറിവിളിച്ചു പിന്നെ വര്‍മ്മയെ ലക്ഷ്യമാക്കി കാര്‍ പായിച്ചു........
അടുത്ത ദിവസം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു,കേണല്‍ വര്‍മ്മയുടെ മകനും കുടുംബവും കാറപകടത്തില്‍ കൊല്ലപ്പെട്ടു....മനോവിഭ്രാന്തി മൂലം കൊക്കയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പ്രത്യേകം എഴുതിയിരുന്നു...
കടമ നിറവേറ്റിയ മകന്‍ എന്ന പേരില്‍ വാസുദേവ വര്‍മ്മയെകുറിച്ചും ഒരു വാര്‍ത്തയുണ്ടായിരുന്നു....അതില്‍ അമ്മയെ സംരക്ഷിക്കുന്നതിന് വേണ്ടി പുഞ്ചിരിയില്‍ ഏല്‍പ്പിച്ച കഥ പൊടിപ്പുംതൊങ്ങലും വെച്ച് എഴുതിയിരുന്നു.....
വാര്‍ത്ത വായിച്ചു പുരുഷോത്തമന്‍ പിള്ള പുഞ്ചിരിച്ചു പിന്നെയത് ഒരു പൊട്ടിച്ചിരിയായി മാറി.......



...

09/02/2012

വേണു ജി നായരും ഇന്റലിജന്‍സും.........


ഇത് വായിക്കും മുമ്പ്‌...........

പ്രശസ്ത ബ്ലോഗര്‍ വേണു ജി നായരെ കളിയാക്കുന്നതിനു വേണ്ടി എഴുതിയതാണ് ഇത് അദ്ദേഹവും ആയി ഉള്ള സൌഹ്രദം ഇതിന് പ്രചോദനം ആയിട്ടുണ്ട്‌,സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഒരേ ബ്ലോഗറെയും പ്രോത്സാഹിപ്പിച്ച് കൊണ്ട് എഴുതുന്നത്‌ അദ്ദേഹത്തിന്‍റെ ഹോബിയാണ് ഇതില്‍ പേര്‍ പറയുന്നത് ഓരോ ബ്ലോഗര്‍ മാരെയാണ് അവസാനം വരുന്ന ഇടുക്കി റെയില്‍വേ സ്റ്റേഷന്‍ എന്നതും ഒരു ബ്ലോഗറുടെ പ്രൊഫൈല്‍  നാമമം ആണ് പെട്ടന്ന് ചൂടാക്കുക എന്നത് ഇടുക്കി റെയില്‍വേ സ്റ്റേഷന്‍റെ പ്രതേകതയാണ്........തുടര്‍ന്ന് വായിക്കുക

File:Watsonandtheshark-original.jpg
ഗുഡ് മോണിംങ്ങ്
"മിസ്റ്റര്‍ വേണു വല്ലേ." ?
അതേ സര്‍...............
"ഞാന്‍ മോഹനന്‍,സംസ്ഥാന ഇന്റലിജന്‍സ്‌ല്‍ നിന്ന് വിളിക്കുന്നു!!."
(പരിഭ്രമത്തോടെ) "എന്താ സര്‍"
താങ്കള്‍ക്ക് ഈ മെയില്‍ ഉണ്ടോ?
ഉണ്ട് സര്‍
ഇമെയില്‍ ഉള്ളവരെ തീവ്രവാദ ലീസ്റ്റില്‍ ഉള്‍പെടുത്തിയ വിവരം അറിയുമോ?
അയ്യോ...സര്‍
ഇനി ഞങ്ങള്‍, പോലീസ്കാര്‍ പൊട്ടിച്ച് വായിച്ച് രസിച്ചതിനു ശേഷമേ,എല്ലാ എഴുത്തും,മെയിലും കൈമാറുകയുള്ളൂ!!!
നാനക്കും വെള്ളി നക്ഷത്രം മുതലായവ പോലീസ്ക്കാര്‍ വായിക്കുന്നത് നിര്‍ത്താന്‍ ആവശ്യപെട്ടിടുണ്ട്,പകരം കരക്കാരുടെ എഴുത്ത് കൊടുക്കും!!!!
സര്‍ ഇതിന് എതിരെ ആഗോള തലത്തില്‍ സമരം നടക്കുകയല്ലേ,അമേരിക്ക ഈ ബില്ല് മാറ്റി വെച്ചു,വിക്കിപീഡിയ പോലെയുള്ള അടച്ച് പൂട്ടി പ്രതിക്ഷേധിച്ചു കഴിഞ്ഞു
ഏതു വിക്കിപീടിക അടച്ച് പൂട്ടിയാലും ഞങ്ങള്‍ക്ക് പുല്ല് വിലയാണ്,ഞങ്ങള്‍ മാവേലിസ്റ്റോര്‍,സപ്ലേക്കോ വഴി അരികൊടുക്കും,സര്‍ക്കാരിനോട് ആണ് കളി.....
താങ്കള്‍ തീവ്രവാദികള്‍ക്കും,വിഘടനവാദികള്‍ക്കും വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ എഴുതാറുണ്ടോ?
(പരിഭ്രമതോടെ) ഇല്ല സര്‍................, ഞാന്‍ ഇത് വരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കണ്ടിട്ട് പോലും ഇല്ല.
നുണ പറയരുത്.....
അത്.......അത് സര്‍...............,,,,,ഒരു നേരംപോക്കിന് വേണ്ടി.....(വിക്കുന്നു)
താങ്കള്‍ യുസഫ് ഉമ്മറിനെ അറിയുമോ??
ഇല്ല സര്‍...........,,,,,, ഉണ്ട് സര്‍.....,,,,,(വിക്കുന്നു)
അയാള്‍ തീവ്രവാദത്തിന്‍റെ രാജ്യന്തരകണ്ണിയാണ്,അയാളും നിങ്ങളും തമ്മില്‍ ഉള്ള ബന്ധം?????
എനിക്ക് അയാളെ അറിയില്ല സര്‍....,,,,,,,
നുണ പറയരുത്!!!
സസ്നേഹം എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അയാളെ നിങ്ങള്‍ പരിചയപെടുതുന്നുണ്ടല്ലോ.....
സസ്നേഹമോ അത് എന്താണ് സര്‍????!!!(ആശ്ചര്യതോടെ)
നിങ്ങള്‍ വീണ്ടും നുണപറയുന്നു.......
അല്ല സര്‍ അത് എന്‍റെ ഫോട്ടോ വെച്ച് ആരോ ഉണ്ടാക്കിയ ഫൈക് ഐ ഡിയാണ്!!!!
അയാളെ പിടിക്കാന്‍ സഹായിച്ചാല്‍ പണം കിട്ടും.....
സര്‍ അത് ഫൈക്ക് ഐ ഡി അല്ല,പ്രായം ആയത്കൊണ്ട് മറന്ന് പോയതാണ്....ഹും......
കുറെ നാള്‍ ആയി പലരെയും പരിചയപെടുത്തുന്നു ഇത് വരെ ഒന്നും തടഞ്ഞില്ല
കാശ് തരാം എന്ന് പറഞ്ഞാണ് വിജിയും,പൂച്ചപോലീസും,ദില്ലുവും ഹൈഫയും ആര്യയും ഒക്കെ എഴുതിച്ചത് അതില്‍ വിജി നമ്പ്യാര്‍ കാശ് കുറേ കൂടുതല്‍ തരാം എന്ന് പറഞ്ഞത് കൊണ്ട് അവനെ കുറേ പൊക്കി എഴുതി. ചുമ്മാ..... വെറും പടം...ലിവന്‍ അഹങ്കാരി...... ആദ്യമേ പറഞ്ഞു വേണ്ട എന്ന്,, ഇവന്‍ ആര് ആണ് എന്നാണ് ഇവന്‍റെ വിചാരം, ഇവന്‍റെ ശത്രുകള്‍ക്ക് ചീത്തപറയാന്‍ ഒരു അവസരം എന്ന നിലയില്‍ ഞാന്‍ സ്വന്തം ഇഷ്ടംത്തിന് അങ്ങോട്ട്‌ ഇട്ടു!!! എന്തായാലും നന്നായി,.... അവനെ പിടിക്കാന്‍ സഹായിച്ചാല്‍ എന്ത് കിട്ടും സര്‍..
നിങ്ങള്‍ക്ക് പണം അല്ല കിട്ടാന്‍ പോകുന്നത് സിമിക്കാരനെ സഹായിച്ചതിന് ജയില്‍ ആണ് കിട്ടാന്‍ പോകുന്നത്!!!!
അയ്യോ!!!! അത് നേരത്തേ പറഞ്ഞല്ലോ ഫൈക്ക് ആണ് എന്ന്.....
ഫൈക്കിന്‍റ കൈല്‍ എങ്ങനെ തന്‍റെ നമ്പര്‍ വന്നു!!!
ഈ നമ്പറും എന്‍റെ തല്ല സര്‍!!!!!........,,,,,,,,
ഇപ്പോള്‍ സംസാരിക്കുന്നതോ......
അതും ഫൈക് ആണ് സര്‍.........,,,,,,,
നിങ്ങള്‍ വേണു ജി നായര്‍ ആണോ.....
അങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പില്ല സര്‍..,,,,,,,
അപ്പോള്‍ ഈ സംസാരിക്കുന്നതോ?
ഈ നമ്പറും ഫൈക്ക് ആണ് സര്‍!!!...,,,,,,
ടെലിഫോണ്‍ നമ്പറിലും ഫൈക്കോ
ജീവിച്ച്‌ പോണങ്കില്‍ ഏതങ്കിലും നമ്പര്‍ ഇല്ലാതെ കഴിയില്ല. സര്‍....!,,,,
അപ്പോള്‍ ഈ ആളുകളെ പരിചയപെടുതുന്നതും>
അത് എന്‍റെ നമ്പര്‍ ആണ് സര്‍....,,,,,,,
അമ്മിച്ചിയാണെ, കാവിലെ മുത്തപ്പനാണേ,ഈ ദുനിയാവിലെ സകല ദൈവങ്ങളാണേ ഈ കടും കൈ ഞാന്‍ ഇനിചെയ്യില്ല...ങ്ങി....ങ്ങി(മോങ്ങുന്നു) എന്നെ രക്ഷിക്കണം സര്‍ ഞാന്‍ കാല് പിടിക്കാം......
വേണുവേട്ട ഇത് ഞാന്‍ ആണ് യുസഫ് ഉമ്മര്‍ വെറുതെ പറ്റിക്കാന്‍.....
വിളിച്ചതാണ്
ഫപുല്ലേ വിജിലന്‍സ് പല രൂപത്തിലും ഭാവത്തിലും വരും.യൂസഫ്‌ ആയിട്ടും ഉമ്മര്‍ ആയിട്ടും.....
നീ പത്രം ഒന്നും വായിക്കാറില്ലേ നിന്‍റെ പേരില്‍ ഒക്കെ ഇമെയില്‍ അയച്ചാല്‍ പോലീസ് സ്വകാര്യതിയില്ലേക്ക് തുരന്നു കയറും കേസ് ആയി പൊല്ലാപ്പായി എന്നെ വിട്ടേക്കു മോന്നെ,,,,, പെമ്പരനോരും കുട്ടികളും ഉള്ളതാണ്
അല്ല ചേട്ടാ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഒകെ നടത്തുന്നവര്‍ സ്വന്തം പേരില്‍ മെയില്‍ ഉണ്ടാക്കുമോ.....അത് എന്നോട് ആണ് ചോദിക്കുന്നത്? ഉമ്മന്‍ചാണ്ടിയോട് ചോദിക്കട.....അല്ലങ്കില്‍ ലീഗ്ഇല്ലേ , അവരോട് ചോദിച്ചാലും മതി..... ഓ ഒരു പേര് കണ്ടില്ലേ... യുസഫ് ഉമ്മര്‍ .... രണ്ടും അറബിപേര്,കേട്ടാല്‍ അറിയാം നീ ഒകെ തീവ്രവാദി ആണ് എന്ന്......നായംമാരോട് കളിവേണ്ട....ങ്ങ....
ചേട്ടന്‍ എന്താ കാര്യം പറയുമ്പോള്‍ ചീത്ത പറയുന്നത് ഇടുക്കി റെയില്‍വേ സ്റ്റേഷന്‍ വഴിയാണോ വരാറ്!!!
നിന്നെ ഒകെ ചീത്തപറഞ്ഞാല്‍ സുനാമിവരുമോ!!!!! വെക്കട ഫോണ്‍ ങ്ങ ഹും
പെട്ടന്ന് വേണുവേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു,
ഒരു തമാശ കാണിച്ചതാണല്ലോ അത് ഉള്ള ബന്ധവും കൂടി കളഞ്ഞ് കുളിച്ചു,ഏതു നേരത്ത് ആണ് ഇയാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ തോന്നിയത് ആവോ....... ഇയാള്‍ അഡ്മിന്‍ മായി വലിയ ബന്ധം ഉള്ള ആള്‍ ആണ്...ഇനി എന്‍റെ ഐ ഡി എങ്ങാനും കട്ട് ചെയ്യിക്കുമോ? അയാള്‍ ആണ് എങ്കില്‍ കയ്യാല പുറത്തെ തേങ്ങപോലെയാണ് ക എന്ന് പറയുമ്പോഴേക്കും കട്ട് ചെയ്ത്തിരിക്കും..... വല്ലാത്ത പുലിവാല്‌ ആയല്ലോ റബ്ബേ,,,,,
എന്തായാലും സസ്നേഹം തുറന്നു നോക്കാം...........
അവിടെ വേണു വേട്ടന്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു........
പ്രിയ യുസഫ് ഇപ്പോള്‍ ഉണ്ടായ ചൂടാവലും എന്‍റെ ഒരു നമ്പര്‍ ആണ്,ഞാന്‍ നടത്തുന്ന താരം സംസാരിക്കുന്നു എന്ന പരിപാടിയില്‍ സാമ്പത്തിക അഴിമതി പുറത്ത് ആയതിലുള്ള വൈക്ലബ്യം,സംസാരത്തില്‍ കുറച്ച് വര്‍ഗിയവും ,തെറിയും വന്നിട്ടുണ്ട്,അത് ഇടുക്കി റെയില്‍വേ വഴി വന്നത് കൊണ്ടല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കാര്യം പറയുന്നവരെ ഒതുക്കാന്‍ വര്‍ഗിയവും തെറിയും ഉപയോഗിക്കുന്നത് പതിവാണ്....അതിനു പാവം ഇടുക്കി റെയില്‍വേ സ്റ്റേഷനേ എന്തിനു കുറ്റം പറയുന്നു ഒന്നില്ലങ്കിലും നിങ്ങളും ആ സ്റ്റേഷന്‍ വഴി ഇപ്പോഴും വരാര്‍ ഇല്ലേ..ഒരു കട കട ശബ്ദം
ഒക്കെ ഉണ്ടാവും,,,,,പുക വണ്ടി എപ്പോഴും പുകവണ്ടി തന്നെയല്ലേ.....
റിയാലിറ്റിഷോയില്‍ ജഡ്ജി ആയ യേശുദാസ്നോടും,ഒട്ടകത്തിലെ പാട്ട് പാടിയ ജയചന്ദ്രനോടും പൊറുത്തില്ലേ... ഈ പാവം വേണുവേട്ടനോടും പൊറുക്കു,,,,, ഒരു ഉറപ്പ് കൂടി തരാം ഈ ഫോണ്‍ സംഭാഷണം രഹസ്യമാക്കിവെച്ചാല്‍ അവലോകനം എന്ന എന്‍റെ അടുത്തപരിപാടിയില്‍ ഞാന്‍ യുസഫ് ഉമ്മറിനെ പൊക്കി പറയാം ഇത് സത്യം സത്യം സത്യം
സസ്നേഹം വേണു ജി നായര്‍

05/02/2012

ത്രില്ല്......

Visit Us @ <a href=



അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ച് ഇരിന്നു...അന്നത്തെ ഊര്‍ജം ഇറക്കി വെച്ച ആലസ്യത്തില്‍ അയാള്‍ മൂരി നിവര്‍ത്തി....ഹാ എന്ന വികൃതശബ്ദം പുറപെടീച്ചു....ശ്ശ്...ശ്ശ്....ഒച്ചയുണ്ടാക്കല്ലേ....അവള്‍ മുരണ്ടു...അയാളെ പോലെ അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പ് കണങ്ങള്‍ വഴിതെറ്റിയ ചാലുപോലെ ഒലിച്ചു തുടങ്ങിയിരിക്കുന്നു....,അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പിനോടൊപ്പം ചേറും ഒലിച്ചു തുടങ്ങിയിരിക്കുന്നു അവ ചെറിയ കൈവഴികളായി  സ്ത്രയണ ഗന്ദം പരത്തി ഇരുട്ടില്‍ വ്യാപിച്ചു.....അയാളുടെ ശരീരം കറുത്ത് ഇരുണ്ടതുകൊണ്ടായിരിക്കാം ചേറിന്‍റ പാടുകള്‍ തിരിച്ച് അറിയാന്‍ കഴിഞ്ഞിരുന്നില്ല.., അല്ലങ്കിലും ചേറും പൊടിയും ഒന്നും തനിക്ക് കാര്യമായിരുന്നില്ലല്ലോ? അയാളുടെ കാരിരുമ്പ് പോലത്തെ ശരീരത്തെയല്ലേ താന്‍ സ്നേഹിച്ചത്.......
ടര്‍ക്കി കൊണ്ട് ശരീരം ഒപ്പികൊണ്ടിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു" ഇത് പാപം അല്ലേ"


.
"പാപം ഹ...ഹ..." അയാളുടെ കണ്ണ് ചെറുതായി ഇറുങ്ങി അടയുന്നത് അവള്‍ കണ്ടില്ലന്ന്‍ നടിച്ചു
" ഇത് പാപമെങ്കില്‍ പെണ്ണ് തന്നെ പാപമാണ്"

01/01/2012

കൂട്............

http://sorisomail.com/img/1274604173434.jpg



മിക്സ്‌ങ്ങ് മെഷീന്‍റ കട കട ശബ്ദം അന്തരീക്ഷത്തെ മുഖരിതമാക്കി, സിമന്‍റും വെള്ളവും ശരീരത്തിലുടെ ഒലിപ്പിച്ചു കൊണ്ട് കരി വീട്ടിപോലത്തെ പെണ്ണുങ്ങള്‍ ടെറസിലേക്ക് കയറിപോകുന്നു,വിലകുറഞ്ഞ തുണിശീല നനഞ്ഞു കുതിര്‍രിക്കുന്നത് മൂലം കാരിരുമ്പ് പോലെയുള്ള ശരീരം വെളിയില്‍ കാണാം.തന്‍റെ തുറിച്ചു നോട്ടതിന്‍റ തീക്ഷ്ണത കൊണ്ടാക്കാം ചിലര്‍ തന്‍റെ പഴം തുണിപോലേയുള്ള മേല്‍മുണ്ട് മാറിലേക്ക് വലിച്ചിട്ടു.ചിലര്‍ അയാളെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു.സിമന്‍റ് പിടിച്ച് ഉരുക്ക് പോലേയുള്ള ആ ശരീരത്തിനുള്ളിലും ഒരുസ്ത്രയ്ണ ഹൃദയം ഉണ്ടന്ന്,ആ ചിരികളിലുടെയും,കണ്ണ്കളിലുടെയും ആ ഇരുണ്ട രൂപങ്ങള്‍ പറയാന്‍ ശ്രമിച്ചു.....
"ഇന്ന് സ്പെഷ്യല്‍ ചെലവ് ഉണ്ട്" മേസ്തിരി തോര്‍ത്ത്‌ മുണ്ട് കൈല്‍ പിടിച്ചു അടിയാനെ പോലെ പറഞ്ഞു!!
"ബിരിയാണി ഇന്ന് ഞാന്‍ എല്ലാവര്‍ക്കും ഏര്‍പാട് ആക്കിയിട്ടുണ്ട്"
"അതല്ല"
പിന്നെ ഏത്‌?
മേസ്ത്തിരി പിന്നേയും തല ചൊറിഞ്ഞു
" ഒരു ശുഭകാര്യം നടക്കുമ്പോള്‍ തൊട്ട് നക്കാന്‍......."
ഇതിലും വ്യക്ക്ത്തമായി കാര്യങ്ങള്‍ പറയാന്‍ കഴിയില്ല എന്ന മട്ടില്‍ മേസ്തിരി പിന്നേയും തല ചൊറിഞ്ഞു!!!!
ശുഭ കാര്യങ്ങള്‍ക്കും കള്ള് ചങ്ങാതി അല്ലേ...ഹ്ഹ്ഹ്
സര്‍ മെയിന്‍ വാര്‍ക്ക കഴിഞ്ഞാല്‍ ഇരുപത്തിഅയ്യായിരം കൊടുക്കണം,ബാക്കി അടി അളന്ന്ട്ട് മതി!!!
ങേ....പതിനയ്യായിരം പിടി സുകു, ലോണ്‍ തുക കിട്ടിയിട്ടില്ല വാര്‍ക്ക കഴിഞ്ഞ് മാനേജര്‍ വന്ന് നോക്കണം!!
സാറിനും ലോണ്‍ ഉണ്ടോ? അയാള്‍ കൗതുകത്തോടെ നോക്കി....
വെല്ല്യ ഇടങ്ങേറ സാറെ ഈ ലോണ്‍, കുറിയാണ് നല്ലത്,വാര്‍ക്ക സുകു തന്‍റെ വിജ്ഞാനം വിളമ്പി!!!
ശരിയാണ് സുകു പറഞ്ഞത് എന്ന് തോന്നി,നൂറു കൂട്ടം കടലാസുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍,ജാമ്യങ്ങള്‍,എന്നിട്ടും പണം ആവശ്യത്തിനു കിട്ടില്ല,പുര ഉണ്ടാക്കാനുള്ള പണം ഒന്നും ഇപ്പോള്‍ കൈല്‍ ഇല്ല,കച്ചവടം പച്ചപിടിച്ചേ വരുന്നുള്ളു...
ഇപ്പോള്‍ വീടിന്‍റെ അത്യാവശ്യവും ഇല്ല,തറവാട് അതിവിശാലമാണങ്കിലും ലീനക്ക് അതില്‍ തീരെ വിശാലത അനുഭവപെട്ടില്ല
സ്വന്തമായ വീടിനു തന്‍റെ സ്വപ്നത്തില്‍ ഇടം ഉണ്ടായിരുന്നില്ല,ബീന ക്രമേണ തന്‍റെ മനസിലേക്ക് ആ സ്വപ്നം നിക്ഷേപിക്കുകയായിരുന്നു!!!!,എന്ത്പറഞ്ഞാലും അവസാനിക്കുന്നത്‌ വീടിന്‍റെ കാര്യത്തില്‍ ആയിരിക്കും...
നമ്മുടെ മകള്‍ വളര്‍ന്ന് വരികയാണ്,ഒരു വയസുള്ള മകളെ ചൂണ്ടി അവള്‍ പേടിപ്പിക്കാന്‍ ശ്രമിക്കും....
വളര്‍ന്ന് കഴിഞ്ഞാല്‍ വീട് ഉണ്ടാക്കാന്‍ കഴിയില്ല,കല്യാണം,വിദ്യാഭ്യാസത്തിന് ഒക്കെ എന്താ ചെലവ്.....
അമ്മുമോള്‍ അപ്പോഴും കുഞ്ഞു മോണക്കാട്ടി ചിരിക്കും...തനിക്ക് ഇതൊന്നും ബാധകമല്ല എന്ന് തോന്നും.... ആ ചിരികണ്ടാല്‍....
"ഇപ്പൊ ഇവിടെ നിനക്ക് എന്താ കുറവ്?!!" ചൂട്‌ പിടിപ്പിക്കാനുള്ള തന്‍റെ ശ്രമത്തിന് തീവ്രതകൂട്ടാന്‍ എന്നപോലെ അവള്‍ പ്രതികരിക്കും
"സ്വര്‍ഗ്ഗം അല്ലേ സ്വര്‍ഗം",
" നിന്ന് തിരിയാന്‍ സ്ഥലം ഉണ്ടോ,സ്വകാര്യതയുണ്ടോ,എനിക്കും ചേട്ടനും മാത്രമായി വല്ല നിമിഷങ്ങളും ഉണ്ടോ???
അവസാനം അത് ഒരു വഴകിലെ അവസാനിക്കു,അവളുടെ വഴക്ക് താന്‍ ഇപ്പോള്‍ ഇഷ്ട്ടപെട്ട് തുടങ്ങിയിരിക്കുന്നു....
എന്നും അവള്‍ തന്നെയാണ് തണുക്കുക......
"നമുക്കും മോള്‍ക്കും സ്വന്തമായ ഒരു കൂട്,അവിടെ ഞാനും ചേട്ടനും മോളും നമ്മുടെ സ്വപ്നങ്ങളും.....അവള്‍ കുറികികൊണ്ട് അടുത്ത് കൂടാന്‍ തുടങ്ങും.....
ബൈക്കിന്‍റ പിന്നില്‍ അള്ളിപിടിച്ച് ഇരിക്കുമ്പോള്‍ അവള്‍ ഒരേ വീട് ചൂണ്ടികാണിക്കും.... ഇത് പോലെ മതി അവള്‍ ഒരു തീരുമാനത്തില്‍ എത്തും...
ഇതിന് എന്ത് ചിലവ് വരും എന്ന് അറിയോ?
അഞ്ചു ആറു ലക്ഷം ആവുമായിരിക്കും.....
ഹ്ഹ്ഹ് ആറു ലക്ഷം ഇപ്പോള്‍ തൊഴുത്ത് ഉണ്ടാക്കാന്‍ വേണം.....
എന്‍റെ ആഭരണം വിറ്റാല്‍ കുറേ കാശ് കിട്ടില്ലേ?.... ചിട്ടിയും പിടിച്ചാല്‍... അമ്മുമോളുടെ പേരില്‍ ബാങ്കില്‍ ഉള്ളതും എടുക്കാം അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തി!!!!
പുരപണിയുടെ ഓരോ ഘട്ടത്തിലും അവളുടെ കൈകളും കഴുത്തും ശൂന്യമായികൊണ്ടിരിന്നു,കൈല്‍ പൂണ്ടുപോയ വള വെട്ടി എടുക്കുമ്പോഴും അവള്‍ നിര്‍വൃതി കൊണ്ടു..."സാരമില്ല ഇച്ഛായ നമ്മുടെ പുരകൂടിനു വേണ്ടിയല്ലേ....ഞാനും അച്ചായനും നമ്മുടെ മോളും മാത്രമുള്ള സ്വര്‍ഗ ലോകം!!!!
മേസ്തിരിഓരോ ദിവസവും തല ചൊറിഞ്ഞുകൊണ്ടിരുന്നു.....സിമന്‍റ്... കമ്പി....മണല്‍....അഡ്വാന്‍സ് ആവശ്യങ്ങളുടെ പട്ടിക ആനന്ദമായി നീണ്ടുപോയി......പത്ത് ലക്ഷം എന്ന് പറഞ്ഞത് പതിനഞ്ചിലും അവസാനിക്കില്ല എന്ന് തിരിച്ച് അറിഞ്ഞു!!!
മെസ്തിരിക്ക് അപ്പോഴും ന്യായം ഉണ്ടായിരുന്നു" ഞാന്‍ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഈ പുര ഇപ്പോള്‍ ഉണ്ടാകുമായിരുന്നോ??"
മേസ്തിരി പറയുന്നതിലും കാര്യം ഉണ്ട്" ബീന പിന്താങ്ങി....പുരപണി കഴിഞ്ഞപ്പോഴേക്കും കീശ കാലിയായിരുന്നു,കൊണ്ക്രീറ്റ്‌ന്‍റെ ബലത്തേ ക്കാള്‍ ഉറപ്പുള്ള കടങ്ങള്‍ അതിനുപുറമേ ബിസിനസില്‍ വന്ന അപ്രതീക്ഷിതമായി വന്ന നഷ്ട്ടം ഇതിന്‍റ തീവ്രത വര്‍ദ്ധിപ്പിച്ചു
കടയില്‍ ചിട്ടിക്കാരനും ബ്ലേഡ്ക്കാരനും കയറി ഇറങ്ങാന്‍ തുടങ്ങി,കടം ഒഴിവാക്കാന്‍ പുതിയ കടങ്ങള്‍,റാക്കുകള്‍ കാലിയാക്കുന്നത് ജോലിക്കാര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു,കടം തന്നിരുന്ന പല ഹോള്‍സെയില്‍ ഡീലര്‍മാര്‍ പതുകെ വലിയാന്‍ തുടങ്ങി....."മുതാലാളി ചീത്ത പറയും" സൈല്‍സ് റപ്പ് തല ചൊറിഞ്ഞു......
ആ വലിയ വീടിന്‍റെ മച്ചില്‍ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു,കൊണ്ക്രീറ്റ്‌ന്‍റ ചൂടും,അയാളുടെ ഉള്ളിലെ തിയ്യും ആവിയായി പുറത്തേക്കു ഒഴുകാന്‍ തുടങ്ങി, കിടപിറ സ്വര്‍ഗ്ഗമാക്കാറുള്ള താന്‍ ബീനയെനയെ തള്ളി മാറ്റി ചുരുണ്ട്കൂടി..... അവളുടെ കണ്ണ്നീര്‍ ഉഷ്ണ ജല പ്രവാഹമായി കട്ടിലുടെ പരന്ന് ഒഴുക്കി......
മോളോട് കളിപറഞ്ഞ കാലങ്ങള്‍ മറന്നു......അവളുടെ പാല്‍പല്ല്കട്ടിയുള്ള ചിരി താന്‍ അവഗണിച്ചു..... തെറിവിളികളും ഒച്ചപാടുകളും ആ വലിയ വീടിന്‍റെ കൊണ്ക്രീറ്റ്‌ ഭിത്തികള്‍ ഭേതിച്ചു പുറത്തേക്കു ഒഴുകാന്‍ തുടങ്ങി......
ഒരിക്കല്‍ അവള്‍ പൊട്ടി തെറിച്ചു!!!!!
എന്നെ പറ്റിയില്ലങ്കില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കു!!!!

എനിക്ക് കിട്ടിയ സ്വര്‍ണമോ,പണമോ ഒന്നും ഞാന്‍ തിരിച്ചു ചോദിക്കില്ല!!!
നിയും മോളും എങ്ങനെ ജീവിക്കും???
ഹും അവളുടെ മുഖത്ത് പുച്ഛത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷമായി!!!!
ഈ വീട്ടില്‍ നില്‍ക്കുന്നതിനെകാള്‍ സമാധാനം,വല്ലവന്റെയും എച്ചില്‍ വാരിയാല്‍ കിട്ടും,എന്‍റെയും മോളുടെയും കാര്യം നിങ്ങള്‍ നോക്കേണ്ട,സ്വന്തം കാര്യം നോക്കാന്‍ കഴിയാത്ത നിങ്ങളില്‍ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും!!!!
സ്വന്തം അവസ്ഥ മറച്ച് വെച്ച്,എന്‍റെ താളത്തിനു അനുസരിച്ച് തുള്ളിയ നിങ്ങള്‍ തന്നെയെല്ലേ എന്നെക്കാള്‍ കുറ്റം ചെയ്തത്!!!!! സ്വന്തം ഭര്‍ത്താവും കുട്ടിയും അടുങ്ങുന്ന ലോകം, ഏതു പെണ്ണും ആഗ്രഹിക്കുന്നതാണ്, അതേ തെറ്റേ ഞാനും ചെയ്തിട്ടുളളു...........
പുലിയെ പോലെ വിറച്ചവള്‍ പെട്ടന്ന് പൂച്ചയെ പോലെ ചുരുങ്ങി,പിന്നെ പോട്ടികരഞ്ഞു........
ഇച്ഛയാ.....അവള്‍ ഇറ്റികണ്ണിപോലെ അള്ളിപിടിച്ചു.......കണ്ണ് നീര്‍ ധാര ധാരയായി അവളുടെ തലയിലുടെ ഇറ്റ് വീണു....

എന്നോട് പൊറക്കു ഇച്ചായ.....

ഞാന്‍ പറഞ്ഞിട്ട് ആണ് ഇച്ചായന്‍ ഗള്‍ഫ് ഉപേക്ഷിച്ചത്,ഇചായനോട്ഒത്തുള്ള ജീവിതം എന്‍റെ സ്വപ്നമായിരുന്നു,അത് വലിയ അപരാധം ആവുമെന്ന് കരുതിയില്ല.......വട്ടിക്കാരനും ചിട്ടിക്കാരനും എന്‍റെ മാനത്തിന് വിലപറയും മുമ്പ്‌ എവിടെയെങ്കിലും പോയി രക്ഷപെടു......
കാറ്റില്‍ ചാറ്റല്‍ മഴ വലിയ തണുപ്പ് സൃഷ്ട്ടിച്ചു കൊണ്ട് അകത്തേക്ക് ഇരച്ച് കയറി പുരപുറത്ത് വീഴുന്ന മഴ വെള്ളം ചെറിയ ചാലുകള്‍ ആയി കൂടിച്ചേര്‍ന്നു സണ്‍സൈഡ്ലുലുടെ പുറത്തേക്കു ഒഴുക്കുന്നു,കോഴികള്‍ പ്രതി സന്ധിയില്‍ നിന്നും രക്ഷപെടാന്‍ സണ്‍സൈഡിന്‍റ ഇത്തിരി മറയില്‍ അപയം തേടിയിരിക്കുന്നു.....അയാള്‍ക്ക് കൌതകം തോന്നി, ഈ വലിയ പുരയില്‍ തനിക്ക് കിട്ടാത്തത് ഇത്തിരിവട്ടത്തില്‍ കൊഴികള്‍ക്കും താറാവുകള്‍ക്കും കിട്ടിയിരിക്കുന്നു, മഴയെ അവഗണിച്ചും ചിലര്‍ വീട്ടിലേക്ക് വരുന്നുണ്ട്...... ബീന അതൊന്നും അറിയാത്തെപോലെ ഡ്രസ്സ്‌കള്‍ അടക്കിവെക്കാന്‍ തുടങ്ങി....

ലഗേജില്‍ കൊച്ചി റ്റു ദുബായ് എന്ന് എഴുതിചേര്‍ത്തപ്പോള്‍ അവളുടെ വിങ്ങല്‍ പുറത്തേക്ക് നിര്‍ഗളിച്ചു.... ഇതൊന്നും അറിയാതെ അമ്മുമോള്‍ കടലാസില്‍ കളര്‍പെന്‍സില്‍കൊണ്ട് എന്തൊക്കെയോ കോറിയിടുന്നു.......
ഈ പൊതി എന്‍റെ മകന് കൊടുക്കണം,അഹമ്മദ്‌ക്ക ഒരു പൊതിയുമായി വന്നിരിക്കുന്നു.... ഞാന്‍ വിസിറ്റിഗ് വിസയില്‍ പോകുന്നതാണ്.....പൊതി എത്തിക്കാനുള്ള ബുദ്ധി മുട്ട് പറയാന്‍ തുടങ്ങിയതാണ്.... പക്ഷെ ഇടക്ക് നിര്‍ത്തികളഞ്ഞു....കാര്യങ്ങള്‍ തുറന്നു പറയാനുള്ള ഈ ആര്‍ജ്ജവകുറവല്ലേ തന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം??
അമ്മുമോള്‍ കടലാസ്സില്‍ നിന്നും വിട്ട് കളര്‍പെന്നുമായി ഭിത്തിയിലേക്ക് തിരിഞ്ഞുരിക്കുന്നു.... എന്തോ അവളുടെ കുറുമ്പ് കാണാനുള്ള ത്വരകൊണ്ടായിരിക്കാം നിശബ്ദം ആയി അത് നോക്കി കണ്ടു!!!

"അച്ചായന്‍ എന്താ കണ്ണില്ലേ!?" ലീനയുടെ പരിഭവം കലര്‍ന്ന ശബ്ദം ആണ് പരിസരബോധം ഉണ്ടാക്കിയത്!!
അമ്മുമോള്‍ പെന്‍സില്‍ വെച്ച് സ്വര്‍ഗലോകം എന്ന് എഴുതിയ വീട്ടു പേര്‍ എഴുതിയ മാര്‍ബിള്‍ ഫലകത്തില്‍ കുത്തിവര ഇട്ടിരിക്കുന്നു!!!!!
രാഹുകാലത്തിനു മുമ്പ്‌ ഇറങ്ങണം അമ്മാവന്‍റെ ഓര്‍മ്മപെടുത്തല്‍ ..... ഇതിലും വലിയ രാഹു ഇനി തനിക്ക് ഉണ്ടോ....അയാള്‍ മനംകൊണ്ട് അമ്മാവനെ പരിഹസിച്ചു

കാറില്‍ കയറുമ്പോള്‍ അയാള്‍ നിശബ്ദമായി അവളോട്‌ യാത്രപറഞ്ഞു പൊടിപടലം ഉയര്‍ത്തികൊണ്ട് കാറ് അവിടെ നിന്ന് പുറപെടുമ്പോള്‍,യാത്രയില്‍ തിരിഞ്ഞുനോക്കരുത് എന്ന അമ്മാവന്‍റെ വാക്ക് അവഗണിച്ച് അയാള്‍ തിരിഞ്ഞു നോക്കി
ആ വലിയ വീടിന്‍റെ ഗ്രില്ലിന്‍റ മറയില്‍ അമ്മുവിന്‍റ കൈപിടിച്ചു ജയിലഴികളില്‍ പിന്നില്‍ നില്‍ക്കുന്നത് പോലെ അവള്‍നിലയുറപ്പിച്ചുരുന്നു.......അപ്പോഴും" സ്വര്‍ഗ്ഗലോകത്തില്‍"'" അമ്മുവിന്‍റെ നിറകുട്ടൂകള്‍ ഏല്‍പ്പിച്ചപരിക്ക് മായാതെ കിടന്നിരുന്നു..........

02/10/2011

സില്‍ക്ക് ജുബ്ബയും കുഞ്ഞ് മുണ്ടും......



നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു,കാക്കളും കിളികളും കൂട് വിട്ട് ഇറങ്ങി ഇറങ്ങികഴിഞ്ഞു,ക്രാ,ക്രാഎന്ന്ഒച്ചയുണ്ടാക്കിഅവകൊത്തിപെറുക്കാന്‍ടങ്ങിയിരിക്കുന്നു
ഓണം ആയത്കൊണ്ട് ആകാം അവ ഇന്ന് നേരത്തെ ഇറങ്ങിയിരിക്കുന്നത്,ഒരു പക്ഷെ കാക്കളും കിളികളും എന്നും ഇങ്ങനെ ആയിരിക്കാം! പക്ഷെ.....താന്‍ അങ്ങനെയെല്ലെല്ലോ കൊല്ലത്തില്‍ രണ്ടോ മുന്നോപ്രാവശ്യം താന്‍ നേരത്തെ എഴുനേല്‍ക്കാറുളളു!! അവന്‍റെ ഉമ്മിച്ചി പറയാറുണ്ട്‌ എന്നും ഓണം ആയിരുന്നങ്കില്‍ അവന്‍ നേരത്തെ ഏഴുനേറ്റാനേ എത്രെ....

അവന് പെരുനാളിനും ബക്രീദ്നും മാത്രമേ പുത്തന്‍ ഉടപ്പ് ഉമ്മച്ചിഎടുക്കാറുള്ളൂ,ഓണത്തിനു പുത്തന്‍ ഉടുപ്പും ,മെത്താപുവും,കമ്പിത്തിരിയും ഒക്കെ കൊണ്ട്‌ വരുന്നത് അവന്‍റെ അപ്പുപ്പനും അമ്മുമ്മയും ആണ്.

അപ്പുപ്പന്‍ അമ്മുമ്മയും അവന്‍റ അയല്‍വാസികള്‍ ആണ്,അവന് അപ്പു എന്ന് പേര് നല്‍കിയത്‌ പോലും അവരാണ്,പിന്നെ അപ്പു എന്ന് എല്ലാവരും വിളിച്ച്‌ തുടങ്ങി , ഷംസു എന്ന് ഉപ്പമാത്രം വിളിക്കാറ്ള്ളു കൊല്ലത്തില്‍ ഒരു മാസം മാത്രം ലീവിനു വരുന്ന ഉപ്പാക്ക് തനിക്ക് കഥ പറഞ്ഞ് തരാന്‍ എവിടെ നേരം!!!! കുറെ പ്ലൈനും കാറും ഒകെ ഉണ്ടാവും ചാക്കില്‍ കെട്ടി സൂക്ഷിക്കാനുള്ള അത്രയും ഇപ്പോള്‍ ഉണ്ട്!! പിന്നെയും ഉപ്പ അത് തന്നെ കൊണ്ട്‌ വരും!! കളികോപ്പിനോട്ള്ള കമ്പം ഒക്കെ പോയിരിക്കുന്നു
അപ്പുപ്പന് നിറയെകഥകള്‍അറിയാം,രാജകുമാരിയുടേം രാജകുമാരന്‍റയുംകഥകള്‍,ബീര്‍ബലന്‍റയും മങ്ങാട്ടച്ചന്‍റെയും കുഞ്ഞായി മുസ്ലിയാരുടെ കഥകള്‍, ഈസോപ്പ് കഥകള്‍,വിക്രമാദിത്യന്‍റയുംവേതാളത്തിന്‍റെയും കഥകള്‍ എല്ലാകഥയും നല്ല രസം തന്നെ പക്ഷെ തനിക്ക് സങ്കടം വന്നത് മഹാബലിയുടെ കഥകേട്ടപ്പോള്‍ ആണ്

"എന്തിനാ അപ്പുപ്പാ നല്ല രാജാവിനെ പാതാളത്തില്ലേക്ക് ചവിട്ടി താഴ്ത്തിയത്"

"ഹ...ഹ.....ഹ" അപ്പുപ്പന്‍ പല്ല് ഇല്ലാത്ത മോണക്കാട്ടി ചിരിച്ചു.
"അങ്ങനെ ചെയ്തത് കൊണ്ടല്ലേ അപ്പു നമുക്ക് ഓണം ഉണ്ടായത്‌! അപ്പുവിന് പുത്തന്‍ഉടുപ്പും കമ്പിത്തിരിയും പായസവും ഒക്കെ കിട്ടുന്നത്"

"അതും ശരിയാ.....എന്നാലും ചവിട്ടി താഴ്ത്തണ്ടായിരുന്നു....."

"ഹ ...ഹ...ഹ, അമ്മു ഇങ്ങോട്ട് ഒന്ന് വരൂ,ഈ അപ്പു പറയണ് കേട്ടോ"

ഇനി രണ്ടാളും കൂടി തുടങ്ങും വിസ്താരം,സ്വന്തമായി ഒരു അപിപ്രായം പറയാന്‍ കഴിയില്ലങ്കില്‍ വലിയ കഷ്ട്ടം തന്നെ.....

അവന്‍റെ പറമ്പിന്‍റ അറ്റത്താണ് അപ്പുപ്പന്‍റ വീട്,ആ തോട്കടന്നാല്‍ അപ്പുപ്പന്‍റ വീട്ടില്‍ എത്താം, തെങ്ങ്മുട്ടിയുടെ പാലം ഇല്ലങ്കില്‍ എളുപ്പം ആപ്പുപ്പന്‍റ വീട്ടില്‍ എത്താമായിരുന്നു,വാപ്പിച്ചി അടുത്ത തവണ വരട്ടെ മണ്ണ് ഇട്ട് ഈ തോട് മൂടണം നോക്കുമ്പോള്‍ തന്നെ പേടിയാവുന്നു!!! അടിയില്‍ നിറയെ ഭൂതങ്ങള്‍ ഉണ്ട് എത്രേ കുട്ടികള്‍ തനിയെ ചെന്നാല്‍ കാലില്‍ പിടിച്ചു താഴ്ത്തി കളയും,,.. ഈ അപ്പുപ്പന് എന്തൊക്കെ വിവരങ്ങള്‍ ആണ് അറിയ!!!!

വെളുപ്പിന് നാല്മണിക്ക് ആണ് എത്രെ മഹാബലിതമ്പുരാന്‍ പ്രജകളെ കാണാന്‍വരിക,അതിന്
ശേഷമേ പലഹാരവും പായസവും ഉടുപ്പ് ഒക്കെ കുട്ടിക്കള്‍ക്ക് കൊടുക്കു എത്രെ!!! മഹാബലി
ഒരു പ്രശ്നക്കാരന്‍ തന്നെ!!

അമ്മുമ്മ ഇന്നലെ സമ്മാനപൊതിയുടെ രഹസ്യം പോളിച്ചു കളഞ്ഞു,സില്‍ക്ക് ജുബ്ബയും കൊച്ച് കസവ് മുണ്ടും ഇന്നത്തെ സമ്മാനപൊതിയില്‍ ഉണ്ട് എത്രെ!! ഇന്ന് ഇങ്ങോട്ട് വരട്ടെ രഹസ്യം ആദ്യം പൊളിക്കുമ്പോള്‍ ആ ചമ്മല്‍ ഒന്ന് കാണേണ്ടത് തന്നെ.....

വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു,എന്തേ അവര്‍ വരാത്തത്,അവന്‍ വീണ്ടും പാളി നോക്കി
വഴി ശൂന്യമായി കിടക്കുന്നു...അപ്പുപ്പന്‍റ വീട്ടില്‍ വിളക്ക് കത്തുന്നുണ്ട് പോയിനോക്കിയാലോ?
പായസത്തിന്‍റെ മണം മൂക്കിലേക്ക് അടിച്ച് കയറുന്നു.....കണ്ണുകള്‍ അടഞ്ഞ്പോകുന്നുവോ.......

കണ്ണ് അഞ്ജപ്പിക്കുന്ന പ്രകാശം അവന്ചുറ്റും,സ്വര്‍ണ്ണ കിരീടവും പട്ടുകുടയുമായി മഹാബലി
കൈലും കാലിലും നിറയെ ആഭരണങ്ങള്‍ വലിയ കൊമ്പന്‍ മീശ രാജാവിന്‍റെ പ്രൌഡി നല്‍കുന്നു,മുഖത്ത് വാത്സല്യതിന്‍റ പുഞ്ചിരി തിളങ്ങുന്നു മിമിക്രിക്കാര്‍ കാണിക്കുന്ന ഗോസായി അപ്പുപ്പന്‍ അല്ല മാവേലി എന്ന് അപ്പു തിരിച്ചു അറിഞ്ഞു!!!

തൊട്ട്പിന്നില്‍ അപ്പുപ്പനും അമ്മുമ്മയും ,അവര്‍ക്ക് സ്വര്‍ണ്ണം മുത്തും പവിഴവും പതിപ്പിച്ച
ചിറകുകള്‍,അവര്‍ അന്തരീക്ഷത്തിലുടെ ഒഴുകി നടക്കുന്നു ,ചുറ്റുംപൊഴിയുന്ന സുഖന്ധം മൂക്കിലേക്ക് അടിച്ച് കയറുന്നു!!!! ഹായ്‌ ഹായ്‌ എന്താ ഇത് അപ്പു തുള്ളിചാടി അവരുടെ ചിറകില്‍ അപ്പു തൊട്ടു നോക്കി!!!

"അപ്പു," വാത്സല്യം നിറഞ്ഞശബ്ദം അപ്പു തിരിച്ച്‌ അറിഞ്ഞു,മഹാബലി!!!!
"സ്നേഹവും ആര്‍ദ്രതയും ഉള്ളവര്‍ക്ക് ദൈവം നല്‍ക്കുന്ന സമ്മാനം ആണ് അപ്പു ഇത്"
അപ്പു മഹാബലിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി.
"അപ്പുവിന് എന്‍റ മുഖം കാണാന്‍ കഴിയുന്നില്ല അല്ലേ?"
"കുടവയര്‍........ അപ്പു വിക്കി!!!

ഹ..ഹ..ഹ.. മഹാബലി തമ്പുരാന്‍ ചിരിച്ചു ഞാന്‍ ഇരിക്കാം അപ്പു മഹാബലി അപ്പുവിന്‍റെ മുമ്പില്‍ ചടഞ്ഞ് ഇരുന്നു,അപ്പുപ്പനും അമ്മുമ്മയും സ്വര്‍ണ്ണ ചിറക് കൊണ്ട് മഹാബലിയെ വീശികൊണ്ടിരുന്നു,അപ്പോഴും ആ സുഖന്ധം പൊഴിഞ്ഞു കൊണ്ടിരുന്നു

കഥകള്‍ എന്നും കേള്‍ക്കാന്‍ ഇഷ്ടപെടുന്ന അപ്പു മഹാബലി തമ്പുരാന്‍റ മുമ്പില്‍ ഇരുന്നു.
"അപ്പു,ഞാന്‍ മലയാളിയുടെ പ്രതീകം ആണ്,മലയാളിക്ക് വരുന്ന ഏതുമാറ്റവും എന്‍റ ശരീരത്തില്‍ പ്രതിഫലിക്കും,നോക്കു കുടവയര്‍ പതിവിലും അധികം വലുതായിരിക്കുന്നു . കൊളസ്ട്രോളും വര്‍ദ്ധിച്ചിരിക്കുന്നു!!!!.മലയാളി പാടത്തും പറമ്പത്തും കിളച്ചും കൃഷി ചെയ്തും ഉണ്ടാക്കുന്നത് നിര്‍ത്തിയിരിക്കുന്നു,ട്ടിന്‍ഫുഡും മാംസാഹാരവും ആണ് അവന് പഥ്യം,ഓണത്തിന് പോലും ഓണകിറ്റിലേക്കും പ്ലാസ്റ്റിക്ക് പൂവിലേക്കും അവന്‍ മാറിയിരിക്കുന്നു,ഇടിക്കുകയും അലകുകയും ചെയ്തിരുന്ന പെണ്ണുങ്ങള്‍ ടിവിയുടെ മുമ്പിലും ഇന്റര്‍നെറ്റ്‌ന് മുമ്പിലും ചടഞ്ഞ് കൂടിയിരിക്കുന്നു!!!എന്തൊകെ അസുഖങ്ങള്‍ ആണ് ഈശ്വര എന്‍റെ പ്രജകള്‍ക്ക്,ഒരു കണക്കിന് ചവിട്ടി താഴ്ത്തിയത് നന്നായി അല്ലങ്കില്‍ എന്തൊകെ കാണണം ഈശ്വര....... നോക്കു അപ്പു എന്‍റെ മുട്ട് നീര് വന്നിരിക്കുന്നു,ശരീര ഭാരം കൂടിയിട്ടാ!!!! അടുത്ത തവണ ഇങ്ങോട്ട് വരാന്‍ പറ്റുമോ എന്തോ? മലയാളി എന്നാണു പഴയ രീതിയിലേക്ക് മാറുന്നതാവോ!!!

അപ്പുതൊട്ട് നോക്കി ശരിയാണ്,തന്‍റെ വാപ്പിചിക്കും മുട്ടില്‍ നീരുള്ളത് അവന്‍ഓര്‍ത്തു.

"എന്തിനാ അപ്പു കരയണേ!!!?
"എന്‍റ നീര് സാരമില്ല,അത് മാറികൊള്ളും.........
" ഞാന്‍ അതല്ല കരയണേ""
"പന്നെ എന്താ അപ്പു?"
അപ്പുപ്പന്‍ എനിക്ക് സില്‍ക് ജുബ്ബയും കുഞ്ഞുമുണ്ടും തന്നില്ല!!"
"ഹ ..ഹ...അപ്പു ഒരു രസികന്‍ തന്നെ"
മഹാബലി തമ്പുരാന്‍ കുലുങ്ങി ചിരിക്കുന്നത് അപ്പു കണ്ടു,കുടവയറിന്‍റെ കുലുക്കം ഇന്നസെന്‍റ അങ്കിളിനേ ഓര്‍മിപ്പിച്ചു!!!!

അപ്പു ലക്ഷകണക്കിന് മലയാളികളുടെ അടുത്ത് ആണ്ട് തോറും ഞാന്‍ പോകുന്നു,ഞാന്‍ അവര്‍ക്ക് സമ്മാനം ഒന്നും കൊടുക്കുന്നില്ല,എന്നിട്ടും അവര്‍ പൂക്കളം ഇട്ടും സദ്യഒരുക്കിയും പുതുവസ്ത്രം അണിഞ്ഞും എന്നെ സ്വീകരിക്കുന്നു...എന്താ കാരണം??
അപ്പു ഉത്തരം പറയാത്തത് കൊണ്ടാവാം.മഹാബലി തമ്പുരാന്‍ ഒന്ന് അമര്‍ത്തി മൂളി.
"ഉം"
"കള്ളവും ചതിയും പൊളിവചനവും ജാതിമത വിദ്വേഷം ഇല്ലാത്ത വാത്സല്യം നിറഞ ഓര്‍മ്മകള്‍ അവരെ നയിക്കുന്നു ആ സ്മരണകള്‍ തന്നെയാണ് മലയാളിയെ ഈദും ഈസ്റ്ററും ഓണവും ഒന്നിച്ചു ആഘോഷിക്കാന്‍ പ്രാപ്ത്നാക്കുന്നതും,മലയാള നാട്ടില്‍ ഇസ്ലാം ഗല്ലിയും,ഹിന്ദു ഗല്ലിയും ഇല്ലാതിരിക്കുന്നതിനും കാരണം ഇതേ പൈതൃകം തന്നെയാണ്."

അപ്പുവിന് ഇന്ന് മതം ഇല്ല,അപ്പുവിന് മാത്രം അല്ല ഒരു കുട്ടികള്‍ക്കും മതമില്ല,അവര്‍ ശുദ്ധപ്രകൃതിയില്‍ ആണ് ജനിക്കുന്നത്,നാളെ അപ്പുവിന് മതം ഉണ്ടാവും,അന്നും സമത്തസുന്ദരമായ കളങ്കമില്ലാത്ത,ജാതിമത വിദ്വേഷം ഇല്ലാത്ത ലോകത്തെകുറിച്ച് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം,ആ ഓര്‍മ്മകള്‍ തന്നെയാണ് അപ്പുപ്പനും അമ്മുമ്മക്കും തരാനുള്ളതും.........

'അടുത്ത ഓണത്തിന് മഹാബലിയോടപ്പം നിന്നെ കാണാന്‍ ഞങ്ങള്‍ വരും, സില്‍ക്ക് ജുബ്ബയും കുഞ്ഞ് മുണ്ടും ഞങ്ങള്‍ക്ക് തരാന്‍ ആവില്ല....പക്ഷെ ദൈവം സമ്മാനമായി തന്ന സ്വര്‍ണ്ണവും
മുത്തും പവിഴവും പതിച്ച സ്നേഹ ചിറകുകള്‍ കൊണ്ട് നിന്നെ തഴുകാന്‍ ആവും...നീ കാത്തിരിക്കില്ലേ.........

പെട്ടന്ന് അപ്പു ചെട്ടി ഉണര്‍ന്നു,മഹാബലിയും അപ്പുപ്പനും സില്‍ക്കുപ്പായവും ഒന്നുമില്ല, ആളുകള്‍ വലിയ ബഹളം ഉണ്ടാക്കി ഓടുന്നു,എന്താ അത് എല്ലാവരും തന്‍റെ വഴിയില്‍ ഉള്ള തോടിനു ചുറ്റും വട്ടം കൂടിയിരിക്കുന്നു!!!!
അപ്പു തോട്ടില്‍ എത്തി നോക്കും മുമ്പ്‌ അവനെ ആരോ വാരിയെടുത്തു!!
"അപ്പു അങ്ങോട്ട്‌ നോക്കണ്ടട്ടോ!!,അപ്പുവിന് പേടിയാവും" ഉമ്മിച്ചിയാണ് ആ കണ്ണ് നിറഞ്ഞിരിക്കുന്നു......
എന്നിട്ടും അപ്പു എത്തിനോക്കി,അവന്‍റെ കണ്ണില്‍ നിന്നും കണ്ണു നീര്‍ അടന്നു വീണു.....

അവന്‍റെ സില്‍ക് ജുബ്ബയും കുഞ്ഞുമുണ്ടും വെള്ളത്തിലുടെ ഒഴുകി നടക്കുന്നു!!!!