06/09/2011
05/09/2011
എന്‍റെ തമ്പുരാന്‍.......
അമ്മുവിനെ എനിക്ക് തന്നെ വിട്ടു തരണേ ഈശ്വരന്മാരെ........അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു!!
തമ്പ്രാനില്‍ മാത്രമാണ് ഇനി പ്രതീക്ഷ!!!!!!!
ഈശ്വരാ.......സഹായിക്കണെ.....
അമ്മുവിന്‍റ അച്ഛന്‍റ കാലില്‍ പിടിച്ചു എത്രമാത്രം കേണു........പട്ടിക്ക് കൊടുത്താലും ചെറുമന് കൊടിക്കില്ലത്രേ!!!!! ജനിച്ച നാള്‍മുതല്‍ തന്‍റെ വിരല്‍ തുമ്പ് പിടിച്ചാണ് അമ്മു നടന്നത്....താമരപു പറിക്കുന്നതും ഓലപന്ത് ഉണ്ടാകുന്നതും സ്കൂളില്‍ കൊണ്ട്പോക്കുന്നതും താന്‍ തന്നെ......
പിച്ചി നുള്ളി പെന്‍സില്‍ തന്നില്ല കളിയാക്കി....അങ്ങനെ നൂറ് കൂട്ടം പരാതികള്‍.......എല്ലാത്തിനും ചോദിക്കാന്‍ താന്‍ ഉണ്ടായിരുന്നു!!!!!!ഒരിക്കല്‍ അമ്മുവിന്‍റെ വാക്ക് കേട്ട് ഒരു മേനോന്‍ കുട്ടിയെ തള്ളി ഇട്ടതിനു ടീച്ചറുടെ കൈല്‍നിന്നും പൊതിരെ തല്ല് കിട്ടി.അന്ന് ടീച്ചര്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്
04/09/2011
കമ്മ്യൂണിസ്റ്റ് കുമാരന്‍ എന്ന തീവ്രവാദിയും,ദൈവം എന്ന കൊമേഡിയനും!!!!!!(രണ്ടാം ഭാഗം)
ഹാള്‍മുഴുവന്‍ അത്തറിന്‍റ മണം പരന്നു ശുഭവസ്ത്രധാരികള്‍ ആസനങ്ങള്‍ കസേരെയില്‍ ഉറപ്പിച്ചു! അലി അന്തമുവിന്‍റ അക്രമം തനിക്ക് കഴിയാവുന്ന വിധത്തില്‍ വിവരിച്ചു.വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച അന്തമുമുവിന് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടു!
"അന്തമു ദീനിന്‍റെ സഹായി ആണ്,പത്തിരിയും ഇറച്ചിയും തിന്ന് പള്ള വീര്‍ത്ത നമുക്ക് കാഫിരീങ്ങളെ നേരിടാന്‍ പറ്റില്ല,അത്കൊണ്ട് അന്തമു മഹലില്‍ വേണം" ഉമ്മര്‍ ഹാജി എതിര്‍വാദം നടത്തി!
02/09/2011
കമ്മ്യൂണിസ്റ്റ് കുമാരന്‍ എന്ന തീവ്രവാദിയും,ദൈവം എന്ന കൊമേഡിയനും!!!!!
ഞാന്‍ കമ്മുനിസ്ട്ടാ, എന്നെ ആരും ഒന്നും ചെയ്യില്ല,രാവിലെ തന്നെ പ്രാണശ്വേരെയേ അപ്പനെ വിളിക്കാന്‍ പറ്റിയ സംതൃപ്തിയില്‍ കമ്മുനിസ്ട്ടു കുമാരന്‍ എന്ന കാവി കുമാരന്‍ പുറത്ത് ഇറങ്ങി!!
"എന്നാലും ഈ കാവി മുണ്ട്......കുമാരെന്‍റ ഭാര്യ പിന്നേയും എതിര്‍ വാദം ഉയര്‍ത്തി,പത്തിരുപത് വര്‍ഷമായി കല്‍പണി തുടങ്ങിയിട്ട് അന്ന്മുതല്‍ ഉടുകാന്‍ തുടങ്ങിയതാ!! ചില എതിരാളികള്‍ കാവി കുമാരന്‍ എന്ന് വിളിക്കും എങ്കിലും കമ്മ്യൂണിസ്റ്റ് ആണ് എന്ന് നാട്ടില്‍ പാട്ടാ!!!! ഭാര്യയുടെ എതിര്‍പ്പ് അവഗണിച്ച് കുമാരന്‍ ഇറങ്ങി നടന്നു.
01/09/2011
സബ്സ്ക്രയ്ബര്‍ പരിധിക്ക് പുറത്താണ്...............?
ബാഗേജും ലഗേജ്‌കളും വണ്ടിയില്‍ കയറ്റി കഴിഞ്ഞപ്പോള്‍ അയാള്‍ ഒന്ന് മൂരി നിവര്‍ത്തി.........പകുതി യാത്ര പൂര്‍ത്തിയാകിയപോലെ,ലഗേജ് പുറത്തേക്കു തള്ളി നില്‍ ക്കുന്നു,ഡിക്കി പകുതി തുറന്നിരിക്കുന്നു,ബെഡ് അംബാസിഡര്‍ കാറിന്‍റെ മുകളില്‍ ഒച്ചിനെ പോലേ അള്ളിപിടിച്ചിരിക്കുന്നു
,വാസ്തവത്തില്‍ ഈ ബെഡ് ആവശ്യമുള്ളതല്ല,sponjന്‍റ ബെഡില്‍ കിടന്നാല്‍ തണ്ടല്‍ വേദന ഉറപ്പ് എത്രെ.......! എന്നിട്ടും വാങ്ങി......
ഇത് ഒരു സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരം ആണ്,തന്‍റെ സ്വപ്നതെക്കാള്‍ ഉപരി ഉപ്പയുടെ സ്വപ്നം ആയിരുന്നു,മക്കള്‍ ഗള്‍ഫില്‍ പോയി സമ്മാനപൊതികളുമായി ആണ്ട്തോറും തന്നെ കാണാന്‍ വരുന്ന സ്വപ്നം!!!!
Subscribe to:
Posts (Atom)
