26/09/2011

നിലാവിന്‍റെ നിഴലില്‍!!!!!!!



Click Here To Join

യന്ത്രം കണകെ മിഴിച്ച് നില്‍ക്കുന്ന പാറാവൂ പൊലിസുക്കാരനെ അയാള്‍ മിഴിച്ചുനൊക്കി!പല എമാന്മാരും വന്നും പൊയികൊണ്ടിരുന്നു,അവരുടെ നക്ഷത്രത്തിന്‍റെ എണ്ണത്തിന് അനുസരിച്ചു അയാള്‍ ചലിച്ചുകൊണ്ടിരുന്നു ഓട് ഇട്ട,മുമ്പില്‍ നേര്‍ത്ത അലുമിനിയംകൊണ്ട് നിര്‍മ്മിച്ച  ഗ്രില്‍ പോലീസ് സ്റ്റേഷനേ രണ്ടായി ഭാഗിചിരിക്കുന്നു,പഴയ വാടകക്ക് നിലനില്‍ക്കുന്നത്‌ കൊണ്ടാകാം,പലസ്ഥലത്തും കീറലുകള്‍!,ചിലതിലുടെ വെള്ളം ഒലിച്ചു ഇറങ്ങുന്നുണ്ട്,നേര്‍ത്ത ഇരുമ്പ്ഗ്രില്ല് കൊണ്ട് വരാന്ത മറച്ചിരിക്കുന്നു,കൊല് പോലെയുള്ള വരാന്തയില്‍ അടക്കും ചിട്ടയും ഇല്ലാതെ മേശകളും കസേരകളും,പലതിലും ഫയലുകള്‍ ചിതറികിടക്കുന്നു,ഫയല്‍നാട പോലീസ്ക്കാരന്‍റ മനസ്പോലെ നരചിരിക്കുന്നു.

നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ ചില പോലീസ്ക്കാര്‍  പാന്‍റ് ഊരി കൈല്‍പിടിച്ചിരിക്കുന്നു,ട്രൗസര്‍ അടുത്തകാലത്ത്‌ ഒന്നും ഞങ്ങള്‍ ഉപേക്ഷിക്കില്ല എന്ന പ്രഖ്യാപനം പോലെ.....ചിലര്‍ ശക്തിയായി കീഴ്ശ്വാസം വിട്ട്കൊണ്ട് തന്‍റെ സീനിയോറട്ടിയില്‍ ഉള്ള അപ്രമാദിത്വം  പ്രകടിപ്പിക്കുന്നു.തലേദിവസത്തെ കെട്ടുവിടാത്ത ചിലര്‍ അര്‍ദ്ധമയക്കത്തില്‍ ആണ്, രാത്രി "തട്ടിപറിച്ച" നോട്ടിന്‍ ചുരുളുകള്‍ ചിലര്‍ കൈമടക്കില്‍ നിന്നും പോക്കറ്റില്‍നിന്നും എടുത്ത് തിട്ടപെടുത്തുന്നു,സ്റ്റേഷനില്‍ വരുന്ന പലരേയും നേരേ അവര്‍ കണ്ണ് ഉരുട്ടുന്നു

"രാവിലേ എട്ടിന് വരണം എന്നാ പറഞ്ഞേ,ഏനകേട് ഒന്നും വേണ്ടാന്ന് കരുതി,നേരത്തേ വെച്ച്‌ പിടിച്ചതാ"
"ഇവര്‍ എല്ലാവരോടും അങ്ങനെയാ പറയ!!എട്ട്മണിക്ക് ശേഷം സുര്യന്‍ അസ്തമിക്കും എന്ന് തോന്നും"
"തന്നെ തന്നെ ഇപ്പൊ തന്നെ പത്ത്‌ ആയിരിക്കുന്നു എപ്പോ ആണ് ആവൊ ഇങ്ങോട്ട് കെട്ടിയിടുക്കുക"
ലോക്കല്‍ സഖാവ് അസ്വസ്ഥതനായി!!

ഓര്‍മ്മ പെടുത്തല്‍ എന്നോണ്ണം,പറാവ്ക്കാരനോട് പറഞ്ഞു,
"എന്നോട് എട്ട് മണിക്ക് വാരാന പറഞ്ഞേ!"
ഹും!!!! അയാള്‍ അമര്‍ത്തി മൂളി
വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു!
"കാര്‍നോര്‍ അടങ്ങിയിരി,ഈ നില്‍ക്കുന്ന എല്ലാവരും കേസിനു തന്നെ വന്നതാ,വിരുന്നിനു അല്ല!!"
"കാര്‍ന്നോരുടെ കേസ് എന്താ?"
"കേസ് ഒന്നും ഇല്ല്യ"
പിന്നെ എന്താ,  അച്ചിവീട് ആണ് എന്ന് കരുതിയോ!!?
തൊപ്പിയും താടിയും നോക്കി വീണ്ടും പരിഹസിച്ചു!!
"വല്ല തീവ്രവാദത്തിന്‍റെയും അസ്തികത?"
ചുറ്റും നിന്നവര്‍ ആര്‍ത്ത് ചിരിച്ചു!
..പോലീസ്ക്കാരന്‍ കണ്ണ് ഉരുട്ടി നിയന്ത്രിച്ചു!!
"ജമാലിന്‍റ കേസ്?"
"കൊമ്പന്‍റ തന്തയാ"
"അതേ ഏമാനേ"
ചുറ്റും ഉള്ളവര്‍ അയാളെ തുറിച്ചു നോക്കി,ഇയാളോ, കൊമ്പന്‍ ജമാലിന്‍റ ഉപ്പ,പെണ്ണുങ്ങളെ നാട്ടില്‍ കിടന്ന് ഉറങ്ങാന്‍ സമ്മതിക്കാത്ത, കൊട്ടേഷന്‍ കിംഗ്‌ ജമാലിന്‍റ ഉപ്പാക്ക് താടിയും തൊപ്പിയും വെച്ച ഉപ്പയോ?
അയാള്‍ ഭയചികിതനായി ചുറ്റും നോക്കി,ആ കണ്ണില്‍ ഒരു ജലപ്രവാഹം സുനാമിയെ പോലെ ഒലിച് ഇറങ്ങി....
സബ് ഇന്‍സ്പെക്ടറുടെ റൂമില്‍ നിന്നും,അട്ടഹാസങ്ങളും അലര്‍ച്ചകളും പുറത്തേക്കു വന്ന് കൊണ്ടിരുന്നു,അയാളുടെ പേശികള്‍ വലിഞ്ഞു മുറുകാന്‍ തുടങ്ങി,നെഞ്ച് ക്ലോക്ക്ന്‍റ പെന്‍റ്ലും പോലെ പട പട എന്ന് അടിക്കാന്‍ തുടങ്ങിയിരിക്കുന്നു...
"റബ്ബി.....എന്തിന്...ഈ പരീക്ഷണം...
ഒരാളെ ഒഴിവാക്കി ഇന്‍സ്പെക്ടറുടെ റൂമിലേക്ക്‌ അയാളെ കടത്തിവിടുമ്പോള്‍,പ്രതിക്ഷേധിച്ച ഒരാളെ പാറാവ്ക്കാരന്‍  രൂക്ഷമായി നോക്കി
"ജമാലിന്‍റ തന്ത താന്‍ ആണോ",ഗ്രാമ്മര്‍ ഇല്ലാത്ത ഇന്‍സ്പെക്ടര്‍ മുത്തലിബ്ന്‍റ ശബ്ദം ഇടിമുഴക്കം പോലെ തോന്നിച്ചു!!!
"തലയാട്ടല്‍ വേണ്ട,നിന്‍റെ അണ്ണാക്കില്‍ നാക്കില്ലേ?"
"അതേ ഏമാനേ"
ജമ്മാലിന്‍റ കൈല്‍ ഇരുപ്പും,തന്‍റെ രൂപവും പൊരുത്തമില്ലല്ലോ,
ഉത്തരം ഇല്ലാത്തത് കൊണ്ടാകാം അയാള്‍ തല താഴ്ത്തി...
താന്‍ തന്നെയാണടോ,അവന്‍റെ മാനുഫാക്ക്ച്ചറര്‍?
ഉണ്ടാക്കിയ ആള്‍ താന്‍ ആണോ എന്നാണു  സാറ് ചോദിച്ചത്‌? ഏഡ് കുമാരന്‍ പെട്ടന്ന് തന്നെ പരിഭാഷ പെടുത്തി
മുത്തലിബ് വെറ്റിലമുറുക്കിയ വായമുഴുവന്‍ തുറന്ന് പൊട്ടിച്ചിരിച്ചു,മുറുക്കാന്‍റ ചോപ്പ്‌  മുത്തലിബിന് രാക്ഷസ പരിവേഷം നല്‍കിയിരുന്നു
ഇന്‍സ്പെക്ടര്‍ എന്ത്പറഞ്ഞാലും പോട്ടിചിരിക്കല്‍ ഏഡിന്‍റ ബാദ്ധ്യത ആയതുകൊണ്ട് അയാളും കുലുങ്ങി ചിരിച്ചു!

"പണവും പുത്തനും തന്‍റെ കൈല്‍ ആണോ തരുന്നത്?"
അങ്ങനെ പറയെല്ലേ എമ്മാനെ.....
എന്നാ" മുയലാളി" പറഞ്ഞാലും!!!!!!
ഹക്ക് ഇല്ലാത്ത ഒന്നും എനിക്ക് വേണ്ട ഏമാനേ.....
"സത്യവിശ്വാസിയുടെ "കൊണ" വിചാരം ഇവിടെ വേണ്ട,ഇത് മുത്തലിബ് ആണ് ഇടിച്ച് കട്ട് കലക്കി കളയും!!!!
വാപ്പാക്ക് നൊന്താലും കൊമ്പന് വേദനിക്കും!!!!
അബുവിന്‍റെ മുഖത്ത് വാടിയ പുഞ്ചിരി പ്രത്യക്ഷപെട്ടു......അയാള്‍ തന്‍റെ ബനിയന്‍ മെല്ലെ ഉയര്‍ത്തി
 "ഇത് അവന്‍ ചവിട്ടിയ പാടാണ്"
എനിക്ക് ഒരു മകള്‍ ഉണ്ട് സര്‍,അവള്‍ ജമാലിന്‍റ സഹോദരി അല്ല!!!!
താന്‍ എടുത്ത് വളര്‍ത്തിയതാണോ?
എന്‍റെ രണ്ടാം ഭാര്യയില്‍ ഉള്ളതാണ് ഏമാനേ.....
പ്രൊടുസര്‍ താന്‍ അല്ല എന്ന് ചുരുക്കം!!!!
മുത്തലിബ് വീണ്ടും ചിരിച്ചു......
എങ്ങനെ ഓള് ചരക്കാണോ?? 
എമാനേ!!!! അബുവിന്‍റെ കണ്ണ് ചുവക്കുന്നത് മുത്തലിബ് കണ്ടു
ജമാലിന്‍റ ഉമ്മ മരിച്ചേ പിന്നെ ഒരു കൊച്ചുള്ള പെണ്ണിനെ ആണ് മംഗലം ചെയ്തത്‌, ഉമ്മയില്ലാത്ത റസിയയുടെ പേരില്‍ ഇപ്പോള്‍ കുറച്ച് സ്വത്ത്‌ എഴുതിവെച്ചതിനാണ് ഈ ചവിട്ട്!!!
താന്‍ പരാതികൊടുത്തില്ലേ??
ഞാന്‍ പരാതികൊടുത്താല്‍,വിരോധം അവളോട്‌ ആയിരിക്കും ഏമാനേ!!!

എന്താടോ രാണ്ടാം ഭാര്യയിലെ മോളോട് ഇത്ര കമ്പം!!!? മുത്തലിബ് ഏഡിനേ നോക്കി കണ്ണ് ഇറുക്കി
ഫൂ...!!! അബുവിന്‍റെ കഫം മുത്തലിബിന്‍റ മുഖത്ത് നിന്ന് യൂണിഫോമിലേക്ക് ഒരു ഭുപടം സൃഷ്ടിച്ചുകൊണ്ട് ഒലിച് ഇറങ്ങി

മുത്തലിബിന്‍റ ബൂട്ടിന്‍റ അടിയില്‍ കിടന്ന് പിടയുമ്പോഴും അയാള്‍ വിളിച്ചു പറഞ്ഞു....അവള്‍ എന്‍റ മകള്‍ തന്നെ ആണ് ഏമാനേ...എന്‍റെ ഐഷയുടെ മകള്‍....ആര്പറഞ്ഞാലും എനിക്ക്  സഹിക്കാന്‍ ആവില്ല......
"ഇപ്പൊ കിടന്ന് മോങ്ങിയിട്ട് കാര്യം ഇല്ലടോ!! കളയാണ് എന്ന് കണ്ടാല്‍ അപ്പൊ തന്നെ പിഴുത് കളയണം!!
എന്‍റെ മകന്‍ കളയല്ല സര്‍  ഇന്നലെ അവന്‍ വീട്ടില്‍ വന്നിരുന്നു സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞു ഇനി തെറ്റ്‌ ഒന്നും ചെയ്യില്ല എന്നും പണി എടുത്ത് ജീവിക്കും എന്ന് ഉറപ്പ്‌ തന്നിട്ടുണ്ട്......

ജമാല്‍ ഒരിക്കലും കളയായിരുന്നില്ല,എല്ലാ വിഷയത്തിലും   ഒന്നാമത്‌,പന്ത്‌കളിയിലും പാട്ടിലും മുമ്പന്‍,കോളേജില്‍ ആയധിന് ശേഷമാണ് കുഴപ്പങ്ങള്‍ നാമ്പിട്ടത്,ഒളിഞ്ഞ് നോക്കിയന്ന്ള്ള പരാതികള്‍ പ്രായത്തിന്‍റെ എന്നേ കരുതിയുള്ളൂ,മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്ന് അറിഞ്ഞപ്പോഴേക്കും  ആ നാമ്പുകള്‍ മുളപൊട്ടി വന്‍ വൃക്ഷമായിരുന്നു!!!
ഒരിക്കല്‍ ബ്ലേഡ്‌ക്കാരന്‍ നമ്പീശന്‍ വീട്ടില്‍ വന്നപ്പോള്‍ ഞെട്ടി പോയി!!!!!
"ജമാല്‍ പതിനായിരം വാങ്ങിയിരിക്കുണു,പലിശ ഇശ്ശിയായിരിക്കുന്നു"
"എന്നോട് ചോതിച്ചിട്ടാണോ? പണം കൊട്ത്തത്???"
ഡേയ്,കാര്‍ന്നോരെ,മകന്‍ വേടിച്ചാല്‍ തന്തകൊടുക്കണം, അല്ലങ്കില്‍ അവന്‍റ  ഭാര്യ,ഇതാണ് വട്ടിക്കാരെന്‍റ നിയമം" അയാള്‍ റസിയയേ നോക്കി ചിറി കടിച്ചു!!!കടവായിലുടെ വെറ്റിലകമ്പളം ഒലിച് ഇറങ്ങി.....
ആ നമ്പീശനേ തല്ലി തകര്‍ത്ത് കൊണ്ടാണ്,ജമാല്‍ കൊമ്പന്‍ ജമാല്‍ ആയത്, അവിടന്നങ്ങോട്ടു കൊട്ടേഷന്‍ രാജകുമാരന്‍ ജനിക്കുകയായിരുന്നു....തല്ല്,കൊല,കൊള്ള...പുതിയ കഥകള്‍ നാട്ടില്‍ പരന്നു,അബ്ക്കാരികളുടെയും രാഷ്ടിയകാരുടെയും മിത്രങ്ങള്‍ ആയത് പെട്ടന്ന്‌ ആയിരുന്നു,
പലകോളനികളില്‍ നിന്നും പെണ്‍കുട്ടികളുടെ അടക്കി പിടിച്ച തേങ്ങലുകള്‍ ഉയര്‍ന്നു .... മാധവന്‍റെ മകളും  ഇരകളില്‍ ഒരാളായിരുന്നു!!!  മാധവന്‍റെ വീട്ടില്‍ രാത്രി വലിയ തിരക്ക് ആണ് എത്രെ!!! മാധവന്‍ ആത്മഹത്യ   ആ പെണ്ണിനെ അനാഥമാക്കികളഞ്ഞു.
മൊല്ലാക്ക അബു,കൊമ്പിന്‍റ ഉപ്പയായത് പെട്ടന്ന്‌ ആയിരുന്നു,റസിയയുടെ പലവിവാഹങ്ങളും മുടങ്ങി ,കൊമ്പിന്‍റ പെങ്ങളെ അവര്‍ക്ക് വേണ്ടത്രെ!!!
റസിയ ഒരു മൊഞ്ചത്തിയാണ് തുടുത്ത കൈതണ്ടയും,തക്കാളി പോലെയുള്ള ചുണ്ടുക്കളും,പാലിന്‍റെ നിറവും എന്നാണു അയല്‍ക്കാര്‍ പറയുക
" ഓളെ കെട്ടിക്കാന്‍ അബുവിന് ചിലവ് ഒന്നും വരില്ല,രാജകുമാരന്‍ വരും"
പെണ്ണ് കണ്ടവര്‍ക്ക് ഇഷ്ട്ടമാവുകയും ചെയ്തു!! പക്ഷെ .....കൊമ്പ് ജമാല്‍.....?
ഓരോ ഇന്‍സ്പെക്ടര്‍ വരുമ്പൊഴും പതിവ് പോലെ റൈഡുകള്‍!!!,പലരും ഒന്നിലധികം തവണ റൈഡ് നടത്തി,അവരുടെ ചോര കണ്ണുകള്‍ റസിയയുടെ ഉയര്‍ന്ന മാറിടത്തിലും,വണ്ണിച്ച കൈതണ്ടയിലും ഇഴഞ്ഞ് നടന്നു.....
ഒരിക്കല്‍ പ്രതീക്ഷിക്കാതെയാണ് ജമാല്‍ വിട്ടിലേക്ക് വന്നത്,ജമാലിന്‍റ പുതിയ മുഖം അവര്‍ കണ്ടു!!

"അവന്‍ നന്നായി എമാനേ, ഇപ്പൊ അവന്‍ ഞങ്ങളുടെ കൂടെയുണ്ട്" അവനോട് പൊറുക്കണെ ഏമാനേ,പിഴച്ചു പോയ അവന് ഒരു അവസരം.......എന്‍റെ മകനെ കളയാക്കല്ലേ ഏമാനേ.......
"അട്ടക്ക് ഒരിക്കലും മെത്ത പിടിക്കില്ലടോ"
അവന്‍ അട്ടയല്ല സാര്‍,ഒരു മകന്‍ മാത്രമുള്ള പിതാവിന്‍റെ യാചനയാണ്......സാറും ഒരു ഉപ്പയായിരിക്കില്ലേ.....ഏമാന്‍റ മക്കള്‍ക്ക് വേണ്ടി കൊടുക്കുന്ന ഭിക്ഷയായി.....

മൊല്ലാക്ക അബു ആഞ്ഞ് നടന്നു,നഷ്ട്ടപെട്ട യ്യവനം തിരിച്ച് കിട്ടിയപോലെ...വീട് എത്തണം....റസിയയെ വിവരം അറിയിക്കണം.....പോലീസ് ഒരിക്കലും ഇനി ജമാലിനെ ഉപദ്രവിക്കില്ലത്രെ!!!  അവള്‍ക്കും ആള് ഉണ്ടായിരിക്കുന്നു.....തന്‍റെ കാലം കഴിഞ്ഞാല്‍ ഇനി എന്ത് എന്ന് ചോദ്യമായിരുന്നു ഇതുവരെ......അവള്‍ ഇനി കരുത്തും തന്‍റെടവും ഉള്ള ജമാലിന്‍റ പെങ്ങളാണ്

മുഴുവന്‍ തടിയുംകൊണ്ട് ഉണ്ടാക്കിയ വാതിലുകളും ജനലുകളും ,കടയാനുള്ള പ്രയാസമോ,ഉറപ്പിനുവേണ്ടിയോ എന്ന് അറിയില്ല മൂന്ന് വാതിലുകളും ജനലുകളും ഉണ്ടാക്കുന്നുള്ള തടി ഓരോ ഉരുപടിയിലും ഉണ്ട്,ആവശ്യത്തിനുള്ള കിളി വാതില്‍ ഇല്ലാത്തത്‌ കൊണ്ടാക്കാം പകല്‍പോലും ലൈറ്റ് ഇടാതെ കണ്ണ് കാണ്ണില്ല
അടഞ്ഞു കിടന്ന വാതില്‍ അയാള്‍ തള്ളി തുറന്നു,ഒരു ഞരക്കത്തോടെ വാതിലിന്‍റ ഒരു പാളി അടര്‍ന്ന് മാറി....ഈ പെണ്ണ് ഇവിടെ ഇല്ലേ ലൈറ്റ് പോലും ഇട്ട്ട്ടില്ല.....
ബള്‍ബിന്‍റ ചുവന്ന വെളിച്ചത്തില്‍, അയാള്‍ റസിയയെ തുറിച്ചു നോക്കി!!!
അവളുടെ നീളന്‍ കുപ്പായം കീറി പറിഞ്ഞിരിക്കുന്നു.... ചുണ്ടുകള്‍ നീര് വന്ന് വീര്‍ത്തിരിക്കുന്നു, മാറിടത്തിലും കൈതണ്ടയിലും കുത്തിവരയിട്ടപോലെ കീറലുകള്‍!!!!! മുടി പാറി പറന്നിരിക്കുന്നു!!!!!
അബു അന്യനല്ലന്നു അറിഞ്ഞിട്ടും അവള്‍ കുരിശ് പോലെ തന്‍റെ കൈകള്‍ മാറിടത്തില്‍ പിണച്ച് വെച്ചു!!!! സുനാമിപോലെ  കണ്ണ്നീര്‍ അടര്‍ന്ന് വീണു.......,
റസിയാ.......അയാളുടെ ശബ്ദം കണ്ടനാളത്തില്‍ പ്രകമ്പനം സൃഷ്ട്ടിച്ചത് കൊണ്ടാകാം വല്ലാതെ ചിലമ്പിച്ചിരുന്നു!!!!


റസിയാനെ ആശ്വസിപ്പികുമ്പോള്‍ അവള്‍ മുളചീന്തുന്നത് പോലെ കരഞ്ഞു.......
"എന്നേ ഒന്ന്‌ കൊന്നു തരൂ ഉപ്പാ"
 കൊന്നു തരാം,മോളേ,നേരത്തെ ഈ കള പിഴുത് എറിഞ്ഞിരുന്നങ്കില്‍, പുണ്യം കിട്ടിയാനെ"
എന്‍റെ കണ്ണിലേ തീക്ഷ്ണത കണ്ടിട്ടാകാം,അവളുടെ മുഖത്ത് ഭയം വിളയാടി,"ഉപ്പേം കൂടി ഇല്ലാതെ ആയാല്‍?? ......."
ഉറങ്ങികിടന്ന ജമാലിന്‍റ പിടലി ലക്ഷ്യമാക്കി കോടാലി ആഞ്ഞ്‌ വീശുമ്പോള്‍,താന്‍ ഒരിക്കല്‍ ഓമനിച്ച മുഖം ആണ് എന്ന് മറന്നു!!!! ആയിഷയെയും ആമിനയേയും മറന്നു!!! പ്രാണ്ണന്‍ പ്രതീക്ഷിക്കാത്ത സമയത്ത് പോയത്കൊണ്ടാക്കാം വായും കണ്ണും  അസാധാരണമായി പിളര്‍ന്നിരുന്നു.....എന്‍റെ മോനെ
അയാള്‍ ആ ഉടലില്‍ കെട്ടിപിടിച്ച് കരഞ്ഞു...... ഉടലില്‍  പിടുത്തം മുറുകിയത് കൊണ്ടാകാം തൊണ്ടകുഴിയിലുടെ കുടത്തില്‍ നിന്നും ചരിഞ്ഞപോലെ രക്തം തറയിലേക്ക് പരന്നു ഒഴുകി.......
ജീവശ്ചവം ആയിരിക്കുന്ന റസിയയേ അയാള്‍ തുറിച്ചു നോക്കി!!!
"ആയിഷക്കു കൊടുത്ത വാക്കും, ആമിനയുടെ പ്രതീക്ഷയോടും എനിക്ക് കൂറ് പുലര്‍ത്താനായില്ല മോളേ......ഒപ്പം നിന്‍റെ സ്വപ്നങ്ങളോടും....."
 കോടാലി കഴുകി പോലീസ് സ്റ്റേഷനിലേക്ക് നടകുമ്പോള്‍ അയാള്‍ ഒരികല്‍കൂടി  റസിയയെ കാതരയായി നോക്കി!!!!
 ജമാലിന്‍റ തെരോട്ടങ്ങളില്‍  ചതഞ്ഞ് അരഞ്ഞൂപോയ മാധവന്‍റ വീട് നിലാവില്‍ നരച്ച് നില്‍ക്കുന്നു
മാധവന്‍റ വീടിന് മുമ്പില്‍ ഒരു നിമിഷം അയാള്‍ നിന്നു...പെട്ടന്ന്  അടകിപിടിച്ച ചിരി അയാളുടെ സിരകളെ ഭ്രമിപ്പിച്ചു,കൊഞ്ചികുഴയലും ശ്രിങ്കാര ചുവയും!!!!! ആ ഇരുട്ടിലും അയാള്‍ ആ ശബ്ദത്തേ തിരിച്ച്‌ അറിഞ്ഞു.....നമ്പീശന്‍.....വട്ടിക്കാരന്‍ നമ്പീശന്‍. അയാള്‍ തന്‍റെ വീടിനെയും മാധവന്‍റെ വീടിനെയും മാറി നോക്കി!!! നിലാവെളിച്ചത്തില്‍  മാറികളിക്കുന്ന നിഴലുകളിലേക്ക് അയാള്‍ തുറിച്ച് നോക്കി..... പലനിഴലുകളും അയാള്‍ തിരിച്ച്‌ അറിഞ്ഞു!!!!ചില നിഴലുകള്‍ പിറുപിറുക്കുന്നത് അയാള്‍ കേട്ടു"അബൂനു മൊല്ലാക്ക പണി മാത്രമല്ല വശം"

അയാള്‍  തന്‍റെ വീടിനെയും മാധവന്‍റെ വീടിനേയും മാറി മാറി നോക്കി!!!!നിലാവിന്‍റെ നിഴലുകള്‍ ആ വീടിനേ പൊതിയുന്നത് അയാള്‍ കണ്ടു............അബുവിന്‍റെ പ്രേതം പൊട്ടിച്ചിരിച്ചു.....ഐഷ കരയുകയാണോ ചിരിക്കുകയാണോ???ആമിന മകനെ കൊന്ന പിതാവിനെ നോക്കി പല്ലിളിച്ചു!!! റസിയ എവിടെ റബ്ബി!!!!! ആ നിഴലുകള്‍ എന്‍റെ റസിയയെ പൊതിയുകയാണോ????
അയാള്‍ ആ നിഴലുകളെ നേരിടാനായി കോടാലിയുമായി പോകുന്നത് നോക്കി അബുവിന്‍റെ പ്രേതം വീണ്ടും പൊട്ടി ചിരിച്ചു!!!!

"എന്തിനാണ് സാര്‍ ആ പെണ്‍കുട്ടിയെയും മകനെയും അയാള്‍ ഇത്ര ക്രൂരമായി വെട്ടിനുറുക്കിയത്"
 തന്നെ പൊതിഞ്ഞ പത്രക്കാരെയും ട്ടി വി ക്കാരെയും  ഇന്‍സ്പെക്ടര്‍ മുത്തലിബ് ചുഴിഞ്ഞുനോക്കി!!!
"രണ്ടാന്‍ അച്ഛന് മകളോടുള്ള ആസക്തി എന്ന് എന്ന് എഴുതികോടോ!!! ഒരു എരിവും പുളിയും ഇരിക്കട്ടെ!!!!!ഹ ഹ ഹ"
അബു ചിരിച്ചു....."കള ഞാന്‍ പറിച്ച് എറിഞ്ഞു.....പക്ഷെ നിഴലുകള്‍.......??? 




1 comment:

  1. റസിയമാര്‍ക്ക് മോചനം ഇങ്ങനെ മാത്രമാവാം.

    ReplyDelete