ടെലിഫോണ്‍ നമ്പര്‍ എന്നും തന്നില്‍ അസ്വസ്ഥത സൃഷ്ട്ടിക്കാറുണ്ട് പ്രതേകിച്നാട്ടില്‍ നിന്നുള്ള നമ്പര്‍..... അത് എന്നും ദുരന്തങ്ങളുടെ മുന്നറീപ്പ് ആയിരുന്നിട്ടുള്ളു........
അസ്സലാമുഅലൈക്കും......
വലൈക്കും സലാം.....ആരാ
ഞാന്‍ അഹമദ് ആണ്...
ഏത് അഹമ്മെദ്?
അസ്സീസ് ക്കയുടെ മകന്‍......
എന്താ അഹമ്മദ്?
ഉപ്പ ഫോണ്‍ എടുക്കുന്നില്ല!!!!അതാ വിളിച്ചേ....
ഉപ്പ ഇവിടെ ഉണ്ടല്ലോ അഞ്ചു മിനിട്ട് മുന്‍പ് കണ്ടല്ലോ.......
അതല്ല ഉപ്പയുമായി രണ്ട് ദിവസം മുന്‍പ് ഒരു കശപിശ!!!
അതിന് ശേഷം ഫോണ്‍ എടുക്കുന്നില്ല!!!
എപ്പോഴും കളി തമാശ പറയുന്ന, ചിരിച്ച്കൊണ്ട്അല്ലാതെ, ആരും കാണാത്ത അസീസ്കാക്ക് ഇങ്ങനെയും ഒരു മുഖമോ!!
നിങ്ങള്‍ക്ക് അറിയാമായിരിക്കും ഉപ്പ രാജി വെക്കാന്‍ പോണ കാര്യം!!!!
വയസ് ആയില്ലേ ഇനി കുറച്ച് റെസ്റ്റ് എടുക്കട്ടെ!!
ഉപ്പാനേ വഴി തെറ്റിക്കുന്നത് നിങ്ങള്‍ഒകെയാണ്,7500 ദിര്‍ഹം ശമ്പളംകിട്ടുന്ന പണിയാണ്.....ആരെങ്കിലും ഇത് കളയോ?? അഞ്ചുവര്‍ഷം ഇനിയും ബാക്കിയുണ്ട്....എന്നിട്ടാ ഈ മണ്ടത്തരം.......അഹമ്മദ് ഒറ്റശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തി.....
ഉപ്പ സ്വന്തം ഇഷ്ട്ടം ചെയ്തതാണ് ഞാന്‍ പറഞ്ഞ്‌ട്ടല്ല....
എന്‍റെ സ്വരത്തിലെ അനിഷ്ട്ടം മാനസിലാക്കിയിട്ട് ആവാം അഹമ്മദ് പെട്ടന്ന് തണുത്തു...
ഞാന്‍ ഇക്കാനെയല്ല ഉദേശിച്ചത്......ഒരു ലക്ഷത്തോളം വരുമാനം ഉള്ള പണിയല്ലേ അതാ ഞാന്‍......അയാള്‍ അര്‍ദ്ധോകക്തിയില്‍ നിര്‍ത്തി....... എന്തിന് ബാക്കി നേടാനുള്ള പത്ത്‌അറുപത് ലക്ഷം രൂപ കളയണം എന്നെ ഞാന്‍ ഉദ്ദേശിച് ഉള്ളു.... ഉപ്പാനേ എങ്ങനെയെങ്കിലും ഇതില്‍ നിന്നും പിന്തിരിപ്പിക്കണം...
ഞാന്‍ പറയാം അഹമ്മദ്.....ഉപ്പാക്ക് കൊളസ്ട്രോള്‍,ഷുഗര്‍ ഒക്കെ ഉള്ളതല്ലേ... ഇനിയും ഒരു അഞ്ചുവര്‍ഷം എങ്ങനെ കഴിച്ച് കൂട്ടും.....
നിങ്ങളും ഉപ്പാനേ പോലെ പോയത്തകേട് പറയല്ലേ!!!!
ആര്‍ക്കാ .... ഇതൊക്കെ ഇല്ലാതെ!!!?ഇനി ഇവിടെ വന്നിരുന്നാല്‍ ഇതൊക്കെ മാറുമോ? അനങ്ങാതെഇരുന്നാല്‍ ഇതൊക്കെ കൂടുകയേ ഉള്ളൂ.....
ഉമ്മയുടെ വിശേഷം എന്ത് ഉണ്ട് അഹമ്മദ്?
എന്ത് വിശേഷം ഇക്ക...ബൈപാസ് കഴിഞ്ഞിട്ട് കുറച്ച് നാളെ ആയള്ളു....പത്ത് രണ്ടായിരം ഉറുപിക അതിന് വേണ്ടി മാത്രം മാറ്റിവെക്കണം!!
അപ്പൊ ഉപ്പയുടെ വരവ് ഉമ്മാക്ക് ഒരു ആശ്വാസം അല്ലേ?
ഇക്ക വീണ്ടും ഉപ്പയപോലെയാണ് സംസാരിക്കുന്നത്?
ഉമ്മാനെ തന്നെ നോക്കാന്‍ വല്ല്യേ പാട,ഹോം നേഴ്സിനെ ഏല്‍പ്പിക്കുകയാണ്ങ്കില്‍ നാലായിരം കൊടുക്കണം!
നിങ്ങള്‍ക്ക് അറിയാലോ എന്‍റെ ഓള് ടീച്ചര്‍ ആയി ജോലി ചെയ്യുന്ന വിവരം!! അവള്‍ വല്ലാതെ കഷ്ട്ടപെടുകയാണ്!!!
ഉപ്പ കൂടി വന്നാല്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കൂടി പറ്റിണില്ലത്രേ!!!
അവിടെത്തെ ചൂടില്‍ നിന്നും ഇവിടെ എത്തിയാല്‍ ആള് പെട്ടന്ന് തട്ടിപോവും കാലാവസ്ഥ മാറ്റം ഈ പ്രായത്തില്‍ എങ്ങനെ ഉള്‍കൊള്ളൂം???കല്ല്യാണം കഴിഞ്ഞിട്ട് പത്ത് മുപ്പത് വര്‍ഷം ആയില്ലേ ഇനി എന്ത് കൂട്ട് ഇക്ക??? അഹമ്മദ് പിന്നെയും തന്‍റെ വാദങ്ങള്‍ അടക്കും ചിട്ടയും ഇല്ലാതെ നിരത്തി
ഞാന്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വെറുതെ അസീസ്‌ക്കാനെകുറിച്ച് ചിന്തിക്കുകയായിരുന്നു
മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം മൂന്ന് കുട്ടിക്കള്‍ ഏതാണ്ട് പത്തോ മുപതോമാസത്തെ ദാമ്പത്യം....അസീസ്‌ക്ക എപ്പോഴും പറയുന്ന കാര്യം കടത്തില്‍ ജനിച്ചു കടത്തില്‍ ജീവിച്ചു കടത്തില്‍ മരിക്കുന്നവര്‍.....
മക്കളുടെ ഓരോ വിജയത്തിലും,ആ മനുഷ്യന്‍ ആഹ്ലാദിക്കുകയായിരുന്നു,അഹമദ്‌ന്‍റെ ഒന്നാം ജന്മദിനം മുതല്‍ കഴിഞ്ഞ ആഴ്ച അവന് കുട്ടി ഉണ്ടാകുന്നത് വരെ അയാള്‍ പാര്‍ട്ടി നടത്തി!!
ഓരോ പാര്‍ട്ടിക്കും ഓരോ കാരന്നങ്ങള്‍,ഇവര്‍ ഒക്കെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആയാല്‍ എന്‍റെ പ്രയാസം മാറും അയൂബ്,അയാള്‍ മനകോട്ട കെട്ടി!!
മക്കളുടെയും കുടുബാംഗങ്ങളുടെയും നേട്ടത്തിനു പിന്നില്‍ അയാളുടെ അക്കൌണ്ട് കത്തിതീരുകയായിരുന്നു....
"ആയൂബ് പണം എന്ത് ചെയ്തു എന്ന് അവര്‍ ചോദിക്കുന്നു!!!കുടുബത്തിന് ചിലവാക്കുന്നതിന് കണക്ക് വെക്കാത്തതിനാല്‍ പണം എവിടെ പോയന്ന്‍ എനിക്ക് അറിയില്ല!!!
അവരുടെ ചോദ്യങ്ങള്‍ ശരിയാണ്!! പക്ഷെ ബാലന്‍സ് ഷീറ്റ്!!?
ഒരു കാര്യം അവര്‍ മറന്നു അയൂബ്,3000 സ്ക്വയര്‍ ഫീറ്റ് വീട് വേണം എന്ന് പറഞ്ഞത്,കാറ് അന്തസിന്‍റെ ഭാഗം ആണ് എന്ന് പറഞ്ഞത്,മാര്‍ക്ക്കുറഞ്ഞ അഹമ്മദ്ന്‍റ ബാന്ഗ്ലൂരിലേ എന്‍ജിനിയറിംഗ് പഠനം, മകളുടെ കല്ല്യാണം മുതല്‍ പ്രസവം വരെയുള്ള കാണാചിലവുകള്‍,ആണ്ട് തോറും എടുത്താല്‍ പൊങ്ങാത്ത ബാണ്ട കെട്ടുമായുള്ള എത്തിചേരല്‍......
കൂട്ടിയും കുറച്ചും ബാലന്‍സ് ഷീറ്റ് ട്ടാലി ആകുന്നില്ല,നിരവധിവിരലുകള്‍ അസീസ്‌ക്കയുടെ നേരെ തിരിഞ്ഞു,ഇന്നല്ലേ അസീസ്‌ക്കാനെ കാണമ്പോള്‍,ആമുഖത്തിന്‍റെ പ്രസരിപ്പ് നഷ്ട്ടപെട്ടിരുന്നു,മുഖ്ത്ത് ചുളിവുകള്‍ വീണിരിക്കുന്നു,നരച്ച താടി രോമങ്ങള്‍ വീണ്ടും മുളപൊട്ടിയിരിക്കുന്നു......
അയൂബ് ഞാന്‍ പോണില്ല,ഇന്നലെ അഹമ്മദിന്‍റെ അളിയന്‍മാര്‍ വന്നിരുന്നു,അവന്‍റ ദൂത്‌മായി വന്നതാണ്,ഇന്ന് വേറെ കുറേപേര്‍ വരുന്നുണ്ട്!! എല്ലാവരും ലാഭകണക്ക് മാത്രം പറയുന്നു,എന്‍റെ ജീവിതത്തിനു അവരുടെ പേജില്‍ കോളമില്ല....
അന്‍പത്തി അഞ്ചാം വയസില്‍ എന്ത് ദാമ്പത്യം എന്ന് അവര്‍ ചോദിക്കുന്നു,അവര്‍ പറഞ്ഞത് ശരിയല്ലേ,ജീവിതത്തില്‍ എന്ത് നേടി,ഒരു പെണ്ണിന്‍റെ യൌനത്തിന്‍റ മുകളില്‍ പട്ടും സ്വര്‍ണ്ണവും ഇട്ട് മൂടിയതോ!? അവരുടെ ഗദ്ഗദങ്ങള്‍ കണ്ടില്ലന്ന് നടിച്ചതോ??വികാരങ്ങള്‍ അടച്ച് പൂട്ടനുള്ളതാണന്നും ആണ്ടില്‍ ഒരിക്കലേ പ്രകടിപികാവു എന്നും പരിശീലനം കൊടുത്തതോ?!!!
വീണ്ടും ജോയിന്‍ ചെയ്യാനുളള അപേക്ഷ കമ്പനി നിരസിച്ചപ്പോള്‍ അസീസ്‌ക്കയുടെ മുഖത്ത് ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു!!!!കമ്പനിക്ക് ഫ്രഷ് അപ്പോയന്‍റ്മെന്‍റ് ആണ് ലാഭമെത്രേ!!!
എയര്‍ പോര്‍ട്ടില്‍ എന്‍റെ രണ്ട്കൈയും ചേര്‍ത്ത് വെച്ച് അസീസ്‌ക്ക പറഞ്ഞു....
"മോനെ ഒരിക്കലും ഈ നാട്ടില്‍ നിന്നും തിരിച്ച് പോകരുത്,പണവും സ്വര്‍ണ്ണവും കായ്ക്കുന്ന ഒരു പൂ മരമായി ഇവിടെ നില്‍ക്കാം......നമ്മുടെ ചില്ലയില്‍ നിന്നും അടര്‍ന്ന് വീഴുന്ന പൂക്കള്‍ കൊണ്ട് നമ്മുടെ ചുറ്റ് വട്ടതുള്ളവര്‍ മനം കുളിര്‍ക്കട്ടെ,ചില്ലയില്‍ നിന്നും അടര്‍ന്ന് വീഴുന്ന പണം വാരികൂട്ടി അവര്‍ സ്വപ്നങ്ങള്‍ വാരികൂട്ടട്ടെ.........
എന്നി പൂമരത്തില്‍ നിന്നും പൂക്കള്‍ കൊഴിഞ്ഞു തീരുന്നുവോ അന്ന് അവര്‍ തിരിച്ച് അറിയും കാതല്‍ മുഴുവന്‍ പൂക്കളായി മാറ്റിയ ഈ മരം, കത്തിക്കാന്‍ പോലും കൊള്ളില്ലന്ന്,ആതിരിച്ച് അറിവ് നമ്മെ നൊമ്പരപെടുത്തും മുമ്പ് കാലയവനികകുളില്‍ മറയാന്‍ പ്രാര്‍ഥിക്കു.....
അടുത്തദിവസം ട്ടി വിയില്‍ കരഞ്ഞ് കലങ്ങിയകണ്ണുമായി നില്‍ക്കുന്ന അഹമ്മദ്നെ കണ്ടു,എല്ലാകുറ്റവും അവന്‍ ഏറ്റ് എടുത്തു ഞാന്‍ പറഞ്ഞിട്ടാണ് ഉപ്പ അര്‍ജന്ട്ടായി പ്രാവാസ ജീവിതം മതിയാക്കി ഈ വിമാനത്തില്‍ മടങ്ങിയതെന്നു അവന്‍ അവകാശപ്പെട്ടു!!!!!വിമാനഅവിഷ്ട്ടങ്ങളില്‍ പെട്ട് കത്തി കരിഞ്ഞ ജഡത്തില്‍ കെട്ടിപിടിച്ച് കരയുന്ന അഹമ്മദ്‌നെ ഒരു അലങ്കാരം എന്നപോലെ റ്റി വിക്കാര്‍ തലങ്ങും വിലങ്ങും കാണിച്ചു.....
ഫോണ്‍ എടുത്ത് ഗദ്ഗദതോടെയാണ് ചോദിച്ചത്,എങ്ങനെയാണ് അസീസ്ക്കയെ തിരിച്ച് അറിഞ്ഞത്?ഒരു കൌശലക്കാരനെ പോലെ അയാള്‍ ചിരിച്ചു കത്തികരിഞ്ഞു വിറക്കുകൊള്ളിമാതിരി ഇരിക്കുന്ന ജഡം എങ്ങനെ തിരിച്ച് അറിയാന്‍! നിങ്ങള്‍ക്ക് അറിയാലോ വിമാനഅപകടത്തില്‍ പെട്ടവര്‍ക്ക് വലിയ സംഖൃ നഷ്ട്ട പരിഹാരം ഉണ്ട്!! മാത്രമല്ല ഉപ്പയുടെ അക്കൌണ്ടും സ്വത്തും വീണ്ട് എടുക്കാന്‍ ഒരു തിരിച്ച് അറിവ് ആവശ്യമാണ്.....പടച്ചവന്‍ എന്നോട് പൊറുക്കും അല്ലെ ഇക്ക......
തീര്‍ച്ചയായും അഹമ്മദ്,പുവും കായും മാത്രമല്ല കാതലും പ്രയോജനപെടണം എന്ന് ആ മനുഷ്യന്‍ പ്രാര്‍ഥിച്ചിരുന്നു......
അടുത്ത കോള്‍ അയാള്‍ അറ്റന്റ് ചെയ്യുമ്പോള്‍, അതില്‍ ഒരു പരിഭവത്തിന്‍റെ ധ്വനി ഉണ്ടായിരുന്നു
ഉപ്പാ എന്തെ എന്‍റെ മൊബൈല്‍ന്‍റെ കാര്യം,!!!!
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നവന് സാധാരണ ഫോണ്‍ പറ്റില്ലത്രേ, അത് ഔട്ട് ഓഫ് ഫാഷന്‍ ആയിരിക്കുന്നു!!! E71 മൊബൈല്‍ ആണ് അവന്‍റെ ആവശ്യം!!!! അവന്‍റെയും നാടിന്‍റെയും വളര്‍ച്ചയില്‍ അയാള്‍ക്ക് അഭിമാനം തോന്നി!!
അയാളുടെ കാര്‍ മൊബൈല്‍ ഷോപ്പിന് മുമ്പില്‍ സവധാനം പാര്‍ക്ക് ചെയ്തു....പേഴ്സില്‍ അയാള്‍ നിരാശയോടെ നോക്കി....പണം തികയില്ല ഉള്ളറയില്‍ നിന്നും എന്തോ നേടിയപോലെ അയാള്‍ ക്രെഡിറ്റ്കാര്‍ഡ് വലിച്ച് എടുത്തു........സ്റ്റീരിയോയില്‍ നിന്നു അയാളെ ഉത്തേജിപ്പിച്ച്കൊണ്ട് ആ പഴയ ഗാനം ഒഴുകി കൊണ്ടിരുന്നു" നാളികേരത്തിന്‍റെ നാട്ടില്‍ എനിക്ക് ഒരു നാഴി ഇടങ്ങാഴി മണ്ണ്ണ്ട്...."
മൊബൈലുമായി തിരിച്ച് ഇറങ്ങുമ്പോള്‍ അയാള്‍ ഒരു കാര്യം തിരിച്ച് അറിഞ്ഞു തന്‍റെ ശരീരത്തില്‍ നിന്നും വേരുകളും കമ്പുകളും പുറപ്പെട്ടിരിക്കുന്നു....പുവും ക്കായും അതില്‍ മുട്ട് ഇട്ടിരിക്കുന്നു...... ഒരേ വേരും അയാള്‍ പിഴുത് എടുക്കും തോറും പുതിയത് കിളിര്‍ത്ത് കൊണ്ടിരുന്നു അയാള്‍ചുറ്റും നോക്കി അയാള്‍ക്ക് ചുറ്റും ആയിരകണക്കിന് പൂമരങ്ങള്‍..... താന്നും പൂമരങ്ങളുടെ നാട്ടില്‍ ആണ് എന്ന് അയാള്‍ തിരിച്ച് അറിഞ്ഞു.....തന്‍റെ ചുറ്റും ചിരിച്ചു കൊണ്ടിരിക്കുന്ന മരങ്ങളെ നോക്കി അയാളും ചിരിച്ചു പിന്നീട് അയാള്‍ക്ക് ഒരിക്കലും ചുണ്ട് പുട്ടാന്‍ കഴിഞ്ഞില്ല കാരണം അയാള്‍ വെറും മരം ആയിരുന്നു വെട്ടിയാലും കീറിയാലും വേദന പുറമേ കാണിക്കാന്‍ കഴിയാത്ത വെറും ഒരു മരം........
No comments:
Post a Comment