31/08/2011

ആവര്‍ത്തനങ്ങള്‍........(മിനി കഥ)

File:Placid death.JPG

അവള്‍ വിങ്ങിപോട്ടുമ്പോള്‍,അത് കാണത്ത മാതിരി അയാള്‍ മുടി ചീകുകയും,താടി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സെറ്റ്‌ ചെയ്യുകയും ചെയ്തു. അവള്‍അച്ചാറും ചമന്തി പൊടിയും മാസ്കിന്‍ ടേപ്പ് ഒട്ടിച്ചു ഭദ്രമാക്കി,.....അയാളുടെ പേര്‍ ലഗ്ഗേജ്ന്‍റെ മുകളില്‍ ബോള്‍ഡ്‌ ചെയ്തു ,അവളുടെ സ്വപ്പ്നം പോലെ വലുതാക്കി കൊണ്ടിരുന്നു,എന്തോ കൊച്ചി ട്ടു ദുബായ് എന്നത് നനുത്ത അക്ഷരങ്ങളില്‍ ആണ് കോറിയത്.അവള്‍ക്ക് അത് അറിയാം.....വര്‍ഷങ്ങളായി അവള്‍ അത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
സന്തോഷം അല തല്ലുന്ന ആ മുഖം ഒരു ദിവസം കൊണ്ട് ഇരുണ്ട് പോയിരിക്കുന്നു,സന്തര്‍ശകരുടെ വരവ് അവളേ അലോസരപെടുത്തികൊണ്ടിരുന്നു.......
പലരോടും അവള്‍ ചിരിച്ച് കാണിച്ചു,ചിരികുളിലെ വിങ്ങല്‍ തമാശയായി എടുത്ത് അവളേ വീണ്ടും അവര്‍ പരിഹസിച്ചു!!
നാശം പിടിച്ച ഈ മടക്കയാത്ര ഇല്ലായിരുന്ങ്കില്‍......
നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി, വീടിനുവേണ്ടി.....പോയെ തീരു.....
അവസാനം അയാള്‍ ഇറങ്ങുമ്പോള്‍ ആശ്വസിപ്പിച്ചു......
ഞാന്‍ ഇപ്പോള്‍ വരില്ലേ......
ഒരു കൊല്ലം പറന്ന് പോകില്ലേ.....
കണ്ണുനീര്‍ ധാര ധാരയായി ഒഴുകുമ്പോള്‍, അയാള്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു,
മനുഷ്യര്‍ ആയ നാം പിരിയേണ്ടവര്‍ തന്നെ......ജീവിതത്തിന്‍റെ അവസാനം.....രണ്ട് ശരീരങ്ങള്‍..... രണ്ട്‌ ആത്മാവുകള്‍ രണ്ട്‌ കബറുകള്‍......ഒരു പക്ഷെ അത് ഭുമിയുടെ ഏതങ്കിലും കൊണിലാവാം....കബറുകള്‍ക്ക് പോലും പ്രാവാസം വിധിക്കപെട്ട ഭുമി.....ചിലര്‍ക്ക് അത് ഒരു പ്രാവശ്യമേ ഉണ്ടാവു!! എന്നാല്‍ പ്രവാസികള്‍ക്ക് കൊല്ലങ്ങള്‍ തോറും അത് ആവര്‍ത്തിക്കപെടുന്നു......
ഒരു നിമിഷം അവളില്‍ ഒരു ഞെട്ടല്‍ വ്യാപ്പിച്ചു!!!
കുന്തിരിക്കത്തിന്‍റെ പുകയും ചന്ദനതിരിയുടെ മണവും ജനാസയുടെ ആരവവും ഇരച്ചു കയറി!!!
ഗള്‍ഫിലേക്ക് പുറപ്പെട്ട നിര്‍ഭാഗ്യവാന്‍റ അപകടെത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍, അയാള്‍ക്ക്‌ പുറപെടാനുള്ള പേടകം പച്ച പുതച്ച് പുറപെടുമ്പോള്‍, അവള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......
പടച്ചവനെ അദ്ദേഹത്തിന് പൊറുത്കൊടുകണേ......ഈ " പ്രവാസത്തിലെങ്കിലും" അദ്ദേഹത്തെ പ്രയാസപെടുതല്ലേ!!!!!
ദൈവത്തിന്‍റെ ആ ലഗേജ്‌ അവളുടെ കണ്ണില്‍ നിന്ന് ഒരു പൊട്ടായി മറയുമ്പോഴും,അതില്‍ ബോള്‍ഡ്‌ ആയ
അക്ഷരങ്ങള്‍ അവള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു വായിച്ചു
ഇന്നാലില്ലാഹി......വ ഇന്നാലില്ലാഹി...........‍റാജിഊന്‍..........
"നിശ്ചയം മണ്ണില്‍ നിന്നാണ് നിന്നെ സൃഷ്ടിച്ചത്,മണ്ണിലേക്ക് തന്നെ മടക്കപെടുകയും ചെയ്യും"..


No comments:

Post a Comment