30/08/2011

ആരാണ് രക്തസാക്ഷികള്‍???




ജയില്‍ അഴികളിലുടെ അയാള്‍ പുറത്തേക്കു നോക്കി,തന്‍റെ കാഴ്ചപാടുകളും അഴികളില്‍ കൂടി കണ്ടപോലെ ചെറുതായിരുന്നല്ലോ എന്ന് ഖേതതോടെ  ഓര്‍ത്തു.....തകരപത്രത്തിന്‍റെ കലപില ശബ്തങ്ങള്‍  ആ നിശബ്ദതയെ മുറിവേല്‍പ്പിച്ചുകൊണ്ട്  കടന്ന് പോയി,ശുഭ വസ്ത്രധാരികള്‍ വരി വരിയായി നടന്ന് പോക്കുന്നു,ജീവിതത്തില്‍ എപ്പോളോ താളം നഷ്ടമായവര്‍ തകരപാത്രങ്ങള്‍ മുട്ടി ജീവിതത്തിന് പുതിയ താളങ്ങള്‍ സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നു,പതിമുന്നാം നമ്പര്‍ക്കരെന്‍ കോയയുടെ ഭാഷയില്‍ പറഞ്ഞാല്‍
"തലചോറിനു തീ പിടിച്ചവര്‍."..........
 "റഹ്മാനിക്ക , നിങ്ങക്ക് ചോറ് വേണ്ടേ"
"ഇന്ന് കൂടി ബൈക്കാന്‍ പറ്റുള്ളൂ,നാളെ നിങ്ങള്‍ കൊതികേണ്ടി വരും"
കോയ വലിയ തമാശ പറഞ്ഞമാതിരി അവിടെ നിന്നും നടന്ന് നീങ്ങി
,ഒറ്റ കുത്തിനു കെട്ടിയവളെ മയ്യതാക്കിയ കോയ! പലപ്പോഴും ചോദിച്ചുട്ടുണ്ട് എങ്ങനെ നിങ്ങക്കത് കഴിഞ്ഞു
",വേണ്ടായിരുന്നുന് ഇപ്പൊ തോനുന്നു"
കൊയ സങ്കടതോടെ പറയും,
"എന്‍റെ സലീമിനെയും,ആസിയെയും അനാഥാലയത്തില്‍ ആക്കാനെ അത് ഉപകരിച്ചുള്ളൂ,"
"പത്ത്പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഇവിടെന്ന്  ചെല്ലുമ്പോള്‍ അവര്‍ ഉമ്മയുടെ ഘാതക്കനെ ഉപ്പയെന്നു വിളിക്കുമോ"?
എന്താ കാരണം?
കോയ അവജ്ഞയോടെ ചിരിച്ചു.....,
"മൂന്ന് നാല് വര്‍ഷത്തില്‍ ഒരിക്കലേ നാട്ടില്‍ വരാര്‍ഉണ്ടായിരുന്നുള്ളൂ....,പണത്തിന്‍റെപിന്നാലെയായിരുന്നു..........
,ഭാര്യയുടെ യ്യവനം തിളച്ച് തുവുന്നത് കാണാന്‍ കഴിഞ്ഞില്ല'"
നാളെ നിങ്ങളുടെ കാലാവധി കഴിയുകയല്ലേ ?കോയ വിഷയം മാറ്റന്നപോലെ പറഞ്ഞു,                                              

തന്‍റെ കാലാവധി നാളെ തീരുകയാണ്,ഈ വന്‍മതിലുകളില്‍ നിന്നും, മതിലുകള്‍ ഇല്ലാത്ത ലോകത്തേക്ക്! ഇനി എന്ത് എന്ന ചോദ്യം അയാളെ അലട്ടാന്‍ തുടങ്ങവേ,ക്രമേണെ അയാളുടെ ചിന്തകള്‍ കഴിഞ്ഞ കാലത്തേക്ക് ഊളയിട്ടു.........

അയ്യൂബ് മാസ്റ്റര്‍ ദിനിന്‍റ ശത്രുവാണ്!" ആ വാക്കുകള്‍ അയാളുടെ മനസിലേക്ക് ഇടിച്ച് കയറി പുതിയ ഇരിപിഠം ഉണ്ടാക്കി.താന്‍ ഇക്കാക്ക എന്ന് വിളിച്ചു ശീലിച്ചുപോയ അളിയനെ കുറിച്ച് അയാള്‍ കൂട്ടി കിഴികലുകള്‍ നടത്തി.പാതിരാനേരത്ത് പോലും ആകാശത്തേക്ക് കൈഉയര്‍ത്തി നമസ്കാരത്തില്‍ മുഴുകിയിരിക്കുന്ന ഇക്കാക്ക് ദീനിന്‍റ ശത്രു ആവുമോ?

തീര്‍ച്ചയായും,ഇത് സമരഭൂമിയാണ്,നമ്മെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിനോട് യുദ്ധം പ്രഖൃപ്പിച്ചവരാണ്
ബാബയുടെ വാക്കുകള്‍ വീണ്ടും വീണ്ടും കത്തി ജ്വലിച്ചു,തന്‍റെ മനസില്‍  ആ വാക്കുകള്‍ പുതിയ ഇരിപിടങ്ങള്‍ സൃഷ്ട്ടിക്കുന്നത് അയാള്‍ അപ്പോള്‍ അറിഞ്ഞില്ല
  ഒന്നും അല്ലാത്ത തന്‍റെ കുടുംബത്തിലേക്ക് ഉദയസുര്യനെപോലെ കടന്ന് വന്ന അയൂബ് അളിയന്‍  ജേഷ്ഠന്‍ തന്നെയായിരുന്നു. നാല് സഹോദരി മാരുള്ള കുടുംബത്തില്‍ നിന്നും മൂത്ത പെണ്ണിനെ സ്ത്രീധനം ഒന്നും വാങ്ങാതെ കൈപിടിച് കൊണ്ട് പോയ കാരുണൃവാന്‍.
ഉപ്പ എപ്പോഴും പറയുമായിരുന്നു, "അയ്യുബ്‌ വന്നേ പിന്നേ ഈ കുടുംബം പച്ച പിടിച്ചേ"
വാസ്തവം തന്നെയായിരുന്നു അത്,താഴെയുള്ള സഹോദരിമാരെ കെട്ടിച്ചു അയച്ചതിന്‍റ നല്ല ഒരു പങ്ക് പൈസയും ഇക്കാക്കയുടെ തായിരുന്നു.നാട്ടില്‍ ഉള്ള സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും ലീവ്‌ എടുത്ത്
ഗള്‍ഫില്‍ പോയതിന്പിന്നിലും തന്‍റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടിയായിരുന്നു

 എന്നാല്‍  ഇക്കാക്ക താനുമായി എപ്പോഴും വിയോജിച്ചു,പുത്തന്‍ ആശയക്കാരന്‍ എന്നപേര്‍ ഇക്കാക്കക്ക് ഉണ്ടായിരുന്നത് കൊണ്ടാകാം,ഇക്കാക്ക പറയുന്ന ശരികളെയും താന്‍ കണ്ണടച്ചു എതിര്‍ത്തത്.അത്കൊണ്ട് തന്നെ ഇക്കാക്കനെ മനസ് തുറന്ന് സ്നേഹിക്കാനും കഴിഞ്ഞിട്ടില്ല.തന്‍റെ മനസിലേക്ക് ഇടിച്ചു കയറി വന്ന ബാബ,സൌമ്യനായ ഇക്കാക്കയെ തള്ളി മാറ്റുകയായിരുന്നു

വാഗ്വാദങ്ങള്‍ തര്‍ക്കങ്ങള്‍........
ഭിവണ്ടിയിലെയും,ഭഗല്‍പൂരിലെയും ഗുജറാത്തിലെയും, മുസ്ലീം പീഡനകാസറ്റുകള്‍ മലവെള്ളം പോലെ ഒലിച് ഇറങ്ങിയ കാലം,ബാബരി മസ്ജിദ്ന്‍റെ മിനാരങ്ങള്‍ തകര്‍ന്ന് വീഴുന്നത് മിനി സ്ക്രീനില്‍ സദ്യയായ കാലം........ തീവ്രവാദത്തിന്‍റെ വേരുകള്‍ തന്നിലേക്ക് ആഴ്ന്ന് ഇറങ്ങിയതും ആ വളകൂറുള്ള മണ്ണില്‍ ആയിരുന്നു

തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇക്കാക്ക എന്നും ഒരു തടസം ആയിരുന്നു,ഇത് ഇസ്ലാംമല്ലന്ന് ഇക്കാക്ക തുറന്ന് അടിച്ചു!വികാരം വിവേകം നഷ്ട്ടപ്പെട്ടവന്‍റ പ്രകടനം മാത്രമാണ് എന്ന് ഇക്കാക്ക വഴി നീള്ളേ പ്രസംഗിച്ചു!
ഇക്കാക്കയുടെ സാരോപദേശ കഥകളെക്കാള്‍,തന്നെ സ്വാദിനിചത്,ധീരപോരാളികളുടെ കഥകള്‍ ആയിരുന്നു,അത്കൊണ്ട് തന്നെ ഒളിച്ചും പതുങ്ങിയും ആയിരുന്നു പ്രവര്‍ത്തനം......ഓരോ കൊള്ളിവെപ്പിനും,വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും അനുയായികളുടെ ഇടയില്‍ വെച്ചുള്ള ബാബയുടെ  പ്രോത്സാഹനങ്ങള്‍!!

കുടുംബത്തിന്‍റെ കാവലാളായിരുന്ന,ഇക്കാക്ക വിവരങ്ങള്‍ മണത്ത് അറിഞ്ഞു, അടുത്തവരവിനു കൈല്‍ ഒരു വിസയുമായാണ് വന്നത്

പ്രാവസം ഈ കാര്യത്തില്‍ കൂടുത്തല്‍ ഉര്‍ജമാണ് നല്‍കിയത്‌,കൂടുതല്‍ പ്രവാസികളുടെ ഇടയില്‍ താന്‍ വിഷം കുത്തിവെക്കുന്നതില്‍ വിജയിച്ചു.......
നിയമം രണ്ട്‌ കണ്ണും തുറന്ന് ഇരിക്കുന്ന ഗള്‍ഫു നാടുകളില്‍ നിന്നും പോയതിനേക്കാള്‍ വേഗത്തില്‍ ആണ് വന്നത്.

ഇക്കാക്ക പുതിയ യുദ്ധമുഖം തുറന്നു.....ഇത്തയെ ഇനി വീട്ടിലേക്കു അയക്കില്ലന്നു പ്രക്യാപ്പിച്ചു.കുടുംബത്തിന്‍റെ സേഫ്റ്റി തക്കര്‍ക്കുന്നവന്‍റ വീട്ടില്‍ താമസിക്കാന്‍ തന്‍റെ മക്കളെയും
ഇത്തയെയും അനുവധിക്കില്ലന്നു ഇക്കാക്ക അറിയിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍, പോലീസില്‍ അറിയിക്കും എന്ന് അന്ത്യശാസ്വനം നല്‍കി.

"സ്വര്‍ണ്ണത്തിന്‍റെ സൂചി ആയാലും കണ്ണില്‍ കൊണ്ടാല്‍,കണ്ണ് പോവും റഹ്മാന്‍" ആ ധ്വനിയിലെ അപകടം താന്‍ തിരിച്ച് അറിഞ്ഞു.
" ബാബ എന്‍റെ അളിയന്‍ ആണ് അദ്ദേഹം,പെങ്ങളുടെ ഭര്‍ത്താവ്‌.......''
ഹ...ഹ...ഹ.... ബാബയുടെ കണ്ണ്‍ കുരുനരിയുടെ പോലെ തിളങ്ങി," നമുക്ക്‌ ഇവര്‍ ആരുമില്ല റഹ്മാന്‍..... ഇസ്ലാമിന്‍റെ ശത്രുക്കള്‍ ശത്രുക്കള്‍ മാത്രമുളളു മുമ്പില്‍......അത് നിയായാലും,ഞാന്‍ ആയാലും......അളിയന്‍ ആയാലും.....

അഞ്ചു നേരം,നമസ്ക്കരിക്കുന്ന,സക്കാത്ത്‌കൊടുക്കുന്ന,നാടിനും വീടിനും പള്ളിക്കും വേണ്ടി ഓടി നടക്കുന്ന ഇക്കാക്ക ഇസ്ലാം വിരുദ്ധനോ?
" ചോദ്യങ്ങള്‍ ഇങ്ങോട്ടു വേണ്ട റഹ്മാന്‍" ഇവിടെ അനുസരണ മാത്രമേഉള്ളു, നിനക്ക് വേണമെങ്കില്‍ ധിക്കരിക്കാം....പക്ഷെ... ബാബ പറഞ്ഞു നിര്‍ത്തി.

കൂരിട്ടിന്‍റ നിശബ്ദതയെ ഭേതിച്കൊണ്ട് ചിവിടിന്‍റ ശബ്ദം ഒരു അലര്‍ച്ച പോലെ തോന്നിച്ചു,"റഹ്മത്ത്മന്‍സില്‍" താന്‍ തന്നെ ആണിയടിച് ഉറപ്പിച്ച ഇക്കാക്ക യുടെ വീടിലേക്ക് അയാള്‍ തുറിച് നോക്കി,അതിന്‍റെ റഹ്മത്ത് തിരിച്ച് എടുക്കാനും,താന്‍ തന്നെ നിയോഗിക്കപെട്ടത്തില്‍ അയാള്‍ക് കുണ്ടിതം തോന്നി...... ബാബയുടെ  അഞ്ജയാണ്,കൊല്ലാന്‍ ആണ് ആദ്യം പറഞ്ഞത്‌ എന്തോ തന്‍റെ വിഷമം കണ്ടത്‌ കൊണ്ടാക്കാം,പാഠം പഠിപ്പിച്ചാല്‍ മതി എന്ന് ഓര്‍ഡര്‍ മാറ്റിയത്‌

പെട്ടന്ന് "കമാന്‍ഡറുടെ" വിസല്‍ മുഴങ്ങി,അനുവാദം ഇല്ലാതെ അന്യന്‍റ വീട്ടില്‍ പ്രവേശിക്കരുതന്ന നബി വചനം പ്രിന്‍റ് ചെയ്ത ഡോര്‍ ഒറ്റ കൊത്തിനു പിളര്‍ന്ന് മാറി,തട്ടിപിടഞ്ഞു എഴുനേറ്റ,ഇക്കാക്കയെയും ഇത്തയെയും കണ്ട കണ്ട താന്‍ ഒരു നിമിഷം അമ്പരക്കവേ,കമ്മാന്‍ററുടെ  വടിവാള്‍  ഇക്കാക്കയുടെ കുടല്‍മാല മുറിച്ച് കൊണ്ട് കടന്ന് പോയി......
 ആ കൂരാകൂര് ഇരുട്ടിലും,വെല്ലിത്ത തന്നെ തിരിച്ച് അറിഞ്ഞു,കോടതിയില്‍ വെല്ലിത്തയുടെ മൊഴി തന്നെയാണ് തെളിവായതും.
തന്‍റെ പ്രായത്തെ പരിഗണിച്ച് ശിക്ഷ ഏഴുകൊല്ലമായി കുറഞ്ഞു എന്ന് മാത്രം.ജയില്‍ ജീവിതം ഒരു പാട് നഷ്ടങ്ങള്‍ സമ്മാനിച്ചു,വാപ്പയുടെ മരണ്ണം ,ഒരാഴ്ച്ചക്ക് ശേഷം ആണ് അറിഞ്ഞത്. മയ്യത്ത്‌ മകനെ കാണിക്കരുതന്നു അദ്ദേഹം വസ്സിയത്ത് ചെയ്തിരുന്നു എത്രെ!

ഒരിക്കല്‍ ജയിലില്‍ വെച്ച് ഒരു പാര്‍സല്‍ വന്നു.....സൂപ്രണ്ട്  ആ പുസ്തക്കം തന്നെ ഏല്‍പ്പിക്കുമ്പോള്‍
പറഞ്ഞു,ഒരാഴ്ച്ചയായി പുസ്തക്കം കിട്ടിയിട്ട്......വല്ല തീവ്രവാദസാഹിത്യം ആണ് എന്ന് കരുതി തരാതിരുന്നതാണ്,
മുഹമ്മദ്‌ നബിയുടെ ജീവിത ചരിത്രവും,യൂറോപ്പിന്‍ ആയ  പിക്ക്താളിന്‍റെ ഖുറാന്‍ ഭാഷ്യവും,തുടര്‍ന്ന് ഗീതയും ബൈബിളും വിവിധ മതസാഹിത്യങ്ങളും ഓരോ ആഴ്ചയും വന്ന്കൊണ്ടിരുന്നു,

അയാള്‍ ആദ്യമായി കരഞ്ഞു......താന്‍ ഇന്ന് വരെ ചെയ്തത് ദീന്‍ അല്ലന്നു അയാള്‍ തിരിച്ച് അറിഞ്ഞു,
തനിക്ക് ഈ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അയച്ചു തരുന്നത്,ഇക്കാക്കയാണ് എന്ന് അറിഞ്ഞതോട്കൂടി,താന്‍ മൊത്തം മാറ്റിമറിക്കപെടുകയായിരുന്നു.

ജയിലില്‍ വരുന്ന  ഓരോ കുറ്റ വാളിയെയും അയാള്‍ ഖുര്‍ ആനും ബൈബിളും ഗീതയും പഠിപ്പിച്ചു.....പലരും ജീവിതത്തിലേക്ക് മടങ്ങി വന്നു......തന്‍റെ നിയോഗം ഇതായിരിക്കാം എന്ന് അയാള്‍  വിശ്വസിച്ചു......

നാളെ ഇവിടെ നിന്നും പുറത്ത്‌ ഇറങ്ങുകയാണ്,ഏഴുകൊല്ലത്തെ തടവ്‌ ജീവിതം,തന്‍റെ ശരീരത്തെ മാറ്റി മറിച്ച് ഇരിക്കുന്നു,കൈകളില്‍ തയമ്പ് വീണിരിക്കുന്നു....മുപ്പത്തിഅഞ്ചാം വയസില്‍ തന്നെ താടിയും മുടിയും നരകയറിയിരിക്കുന്നു.
താന്‍തന്നെ വളര്‍ത്തി എടുത്ത വിഷവിത്തുക്കള്‍ മുട്ടയിട്ട് പെരുകിയിട്ടുണ്ടാകാം..ഒരു ബാബയ്ക്ക് പകരം ആയിരകണക്കിന് ബാബമാര്‍, ജനിചിട്ടുണ്ടാകാം,അവരെ ഉദ്ദേശിച്ച് തന്നെയാണ് "ആരാണ് രക്തസാക്ഷികള്‍" എന്ന ബുക്ക്‌ എഴുതിയതും.ജയിലില്‍വെച്ച് ഈ ബുക്ക്‌ പ്രാകാശനം ചെയ്യപെടുമ്പോള്‍,ഉല്‍ഘാടകന്‍ പറഞ്ഞ കാര്യമുണ്ട്,"ഇത് കേവലം ബുക്ക്‌ അല്ല,വഴി തെറ്റിയവരുടെ വിലാപം ആണ്,

ആയിരത്തി അഞ്ഞൂറോളം രൂപതന്ന്,സൂപ്രണ്ട് യാത്രഅയകുമ്പോള്‍ ഒന്ന് കൂടി ഓര്‍മ്മപെടുത്തി, റഹ്മാന്‍ ഇവിടെനിന്നും പോകുന്നവര്‍,അതിലും വേഗത്തില്‍ തിരിച്ച് വരുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.... നീ അവരില്‍ പെടതിരിക്കട്ടെ.......
ഇല്ല സാര്‍,ഇനിയുള്ള എന്‍റെ ജീവിതം,ഇത്തരം ആളുകളെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരുന്നതിനായിരിക്കും.....

ജയിലില്‍ നിന്ന് പുറത്ത്‌ഇറങ്ങിയ അയാള്‍ ഒന്ന്കൂടി ഞെട്ടി.....ഇക്കാക്ക തന്നെ കാത്ത് പുറത്ത്‌ നില്‍ക്കുന്നു, ഇരിക്കുന്നു എന്ന് പറയുന്നതാവും ശരി......വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളെ അങ്ങനെയെല്ലേ പറയാന്‍ കഴിയു......ഇത്തയാണ് വിശദമായി പറഞ്ഞത്‌,അന്നത്തെ അക്രമത്തില്‍ ഇക്കാക്കയുടെ നട്ടല്ല് തുളച്ച് ആണ് വടിവാള്‍ കടന്ന്പോയത്‌ എത്രെ!!

ഇക്കയുടെ കാലില്‍ പിടിച്ച് കരയുമ്പോള്‍,ഇക്കാക്കയുടെ ശബ്ദം ഉയര്‍ന്നു,ദീന്‍ ഇനിയും നിനക്ക് പൂര്‍ണ്ണമായില്ലേ?? കാലില്‍ പിടിച്ച് കേഴുരുതന്ന നബി വചനം നീ മറന്നുവോ?
സാരമില്ല.......ജീവിതം നമ്മുടെ കൈകളില്‍ അല്ലല്ലോ?

പെട്ടന്ന് ഒരു ഹുങ്കാരശബ്ദത്തോടെ,അവരുടെ മുമ്പില്‍ ജീപ്പ് സഡന്‍ ബ്രേക്ക് ഇട്ടു,ഒരു നിമിഷം അയാള്‍ അവരെ തിരിച്ചറിഞ്ഞു......ബാബയും കൂട്ടരും,ആ കണ്ണുകള്‍ കൂടുതല്‍ ഭിബല്‍സമായിരിക്കുന്നു.....കണ്ടന്‍ പൂച്ചയുടെ കണ്ണുകള്‍ പോലെ അത് ചുവന്നു തിളങ്ങി. അയാള്‍ പൊട്ടിച്ചിരിച്ചു.

റഹിമാന്‍ സാഹിബ് എങ്ങനെയുണ്ട് ജയില്‍വാസം......ഞങ്ങള്‍ എത്താന്‍ അല്‍പം വൈകി,വരൂ പൊകാം.....താങ്കള്‍ക്ക് ഒരു സ്വീകരണ്ണം ഏര്‍പെടുത്തിയിട്ടുണ്ട്.......
ഒരു നിമിഷം അയൂബ്മാസ്ററുടെ എതിര്‍പ്പ് വകവെക്കാതെ അയാള്‍ അടര്‍ന്ന് മാറുമ്പോള്‍, അയാള്‍ പിറുപിറുത്തു,ഞാന്‍ വളര്‍ത്തിയ വിഷവിത്തുക്കള്‍ ഇതില്‍ ഉണ്ട്,അത് പിഴുത് മാറ്റേണ്ടതും എന്‍റെ ചുമതലയാണ്.
റഹ്മാനെയും  വഹിച്കൊണ്ട് പോക്കുന്ന ജീപ്പ് ഒരു പരിഹാസത്തോടെ കടന്ന് പോകുന്നത്,അയൂബ് മാസ്റ്റര്‍ നിര്‍വികാരതയോടെ നോക്കി നിന്നു.....

അടുത്ത ആഴ്ച്ച പത്രത്തില്‍ ഒരു ന്യൂസ്‌ ഉണ്ടായിരുന്നു!!
അജ്ഞാത മൃതദേഹം
മുപ്പന്തഞ്ഞു വയസു തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം വെട്ടും കുത്തും ഏറ്റ നിലയില്‍, ഈ മൃതദേഹ ത്തിന്‍റെ താടിയും മുടിയും നരചിട്ടുണ്ട്,മുപ്പത്തിയഞ്ച് വയസു തോന്നിക്കുന്ന മൃതദേഹത്തിന്‍റെ അരികില്‍ നിന്നും ചോരയില്‍ കുളിച്ച നിലയില്‍ "ആരാണ് രക്തസാക്ഷികള്‍"
എന്ന ബുക്ക്‌  ഉണ്ടായിരുന്നു,ഇത് കൊണ്ട് തടുക്കാന്‍ ശ്രമിച്ചത്‌ കൊണ്ടാകാം പുസ്തകം കീറി പറിഞ്ഞിട്ടുണ്ട്,എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ്മായി ബന്ധപെടുക.

വാര്‍ത്ത വായിച്ച അയൂബ് മാസ്റ്റര്‍ കണ്ണട മാറ്റി,മുണ്ടുകൊണ്ട് കണ്ണ്നീര്‍ തുടച്ചു,പിന്നെ ആരോടന്നില്ലാതെ പിറുപിറുത്തു
രക്തസാക്ഷികള്‍ക്ക്‌ മരണം ഇല്ല!!!!!!!

No comments:

Post a Comment