ഇടിവെട്ട് പോലെയുള്ള സലാം കേട്ട്,ചായപിടിക വാസികള്‍ തുറിച്ചു നോക്കി!!!!
പളപള മിന്നുന്ന ഷര്‍ട്ടും കൂളിംഗ്‌ഗ്ലാസും , സ്വര്‍ണ്ണമാലയും ധരിച്ച ,ചുണ്ടില്‍ ഫില്‍റ്റര്‍ സിസറും.......?
ഹാര്!!!?
ഇജ്ജ് മണങ്ങ് മമ്മതല്ലേ!!
മമ്മതിന്‍റ ചമ്മല്‍ ഒരു വളിച്ച ചിരിയായി പുറത്ത് വന്നു!!
എന്തൊരു റാഹത്തുള്ള സലാം!!!
അറബി മണ്ണില്‍ കാല്കുത്തിയതോട് കൂടി ദീന്‍ വെച്ച വെക്കല് കണ്ട!!!
എങ്ങനെ നടന്ന മമ്മതാണ്!!! പോയത്ത കോയ തുറന്ന് അടിച്ചു!!!
തന്നെ.....തന്നെ.......
ഉള്ളില്‍ ഒരു കിടുങ്ങല്‍ ഉണ്ടായങ്കിലും മമ്മത് പുറത്ത് കാണിച്ചില്ല!! പെണ്ണ് കേട്ടാനുള്ളതാണ്......രണ്ട് മൂന്ന് മാസമെങ്കിലും ഈ ദീന്‍ ബന്ധം നിലനിന്നേ പറ്റൂ!!!!
എല്ലാവര്‍ക്കും ഫില്‍റ്റര്‍ സിഗരറ്റ് നല്‍കുമ്പോള്‍ മമ്മത് പിറു പിറുപിറുത്തു!
"പണ്ടാരം അടങ്ങാന്‍"
ചിലര്‍ തൊട്ടു നോക്കി!!! മറ്റ് ചിലര്‍ മണത്തും....
കോയ തന്‍റെ ആദ്യ നിവേദനം സമര്‍പ്പിച്ചു
"ഇജ്ജ് സുലൈമാനെ അറിയില്ലേ,ഞമട മരുവോന്‍, ഓന്‍റെ കാര്യം കല്‍ ബില് വെക്കണം,അറബിനോട് പറഞ്ഞ് ഒരു വിസ്സ...." കോയ പറഞ്ഞ് നിര്‍ത്തി.
"ഇന്‍ഷ അള്ള" എന്ന് ഊന്നി പറയാന്‍ മമ്മത് മറന്നില്ല...അറബി ഭാഷയെ സമ്മതിക്കണം,രണ്ടേ രണ്ട് വാക്ക് കൊണ്ട് അല്ലേ ഇന്നലെ വരെ ഇല്ലാത്ത ദീന്‍,തിരിച്ച് പിടിച്ചത്.....
"എപ്പോഴാ ടൌണിലേക്ക് ബസ്"
മമ്മതിനു മാറ്റം വന്നങ്കിലും ഈ നാടിന് ഒരു മാറ്റം ഇല്ല കോയ,ഇപ്പോഴും ജങ്ക്ഷനില്‍ എത്തണം എങ്കില്‍ ഓട്ടോറിക്ഷ തന്നെ ശരണം!!!
ആന വണ്ടി പ്രതീക്ഷിച്ചാല്‍ ആപ്പിസ് പുട്ടും
ഓട്ടോറിക്ഷയില്‍ വെച്ച് ഡ്രൈവര്‍ ചോദിച്ചു,സാറ് ഗള്‍ഫില്‍ ആണ് അല്ലേ?
എങ്ങനെ മനസിലായി.....
കൂതറ സ്പ്ര മണം സഹിക്കാന്‍ പറ്റുന്നില്ല!!!
വൃത്തികെട്ട റെക്സിന്‍റ മണമാണ്,ഇതില്‍ ഒകെ കയറിയ എന്നെ വേണം തല്ലാന്‍
സൌകര്യം ഉണ്ടങ്കില്‍ കയറിയാല്‍ മതി!!
ഭൂമി മലയാളത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന,കൂളിംഗ് ഗ്ലാസ് ധരിക്കുന്ന സ്വര്‍ണ്ണമാല ഇടുന്ന നടകുമ്പോള്‍ സുഗന്ധം പൊഴിക്കുന്ന പേര്‍ഷ്യക്കാരനെ പീറ ഓട്ടോറിക്ഷക്കാരന്‍ അപാമാനിക്കുന്നോ?
അഞ്ചുരൂപ റിട്ടേണ്‍ ചാര്‍ജ് കൊടുത്തപ്പോള്‍,അത്ഭുതജീവിയെ നോക്കുന്ന പോലെ അയാള്‍ നോക്കി
ഫുള്‍ വാടക കൊടുക്കണം
എന്തിന്?
ഗള്‍ഫ്ക്കാരന്‍ ആയത്കൊണ്ട്,വഴിയില്‍ നിന്ന് ആളെ എടുത്തില്ല!!
പള്ളിയില്‍ പറഞ്ഞാല്‍ മതി!!!
ബഹളം,സര്‍വ്വത്ര ബഹളം!!!! ആളുകള്‍ ചുറ്റും കൂടി.പീഡിതവര്‍ഗ കാക്കി തൊഴിലാളികള്‍ ചുറ്റും കൂടി!! ഇരുപത്തി അഞ്ചു രൂപക്ക് തല്ല് കൂടുന്ന പേര്‍ഷ്യക്കാരനെ ആളുകള്‍ തുറിച്ചു നോക്കി.....
ഇവന് അവിടെ ഓട്ടോ ഓടിക്കല്‍ ആയിരിക്കും പണി!! ചിലര്‍ അപിപ്രയം പാസ്സാക്കി!!
ഓട്ടോറിക്ഷക്കാരന് എതിരെയുള്ളനൂറ്റ് ഒന്ന് കുറ്റങ്ങള്‍ RTO ഓഫീസില്‍ സമര്‍പ്പികുമ്പോള്‍,ഒരു ഇരയെ കിട്ടിയമാതിരി അയാള്‍ അമര്‍ത്തി മൂളി.....
അടുത്ത ദിവസം ഭൂമിമലയാളത്തിലെ മുഴുവന്‍ കാക്കിധാരികളും മമ്മതിന്‍റ വീടിന്ന് ചുറ്റും കൂടി
തെറ്റ് ധരികേണ്ട പോലീസ് അല്ല!
മമ്മത് നീതിപാലിക്കണം,യുണിയന്‍ സെക്രട്ടറി മദ്ധ്യസ്ഥം പറഞ്ഞ കേസ് ആണ്,പിന്നേയും കേസ് ചതിയാണ്!! ചതി യുണിയന്‍ പൊറുക്കുലാ.......
മണങ്ങ് മമ്മത് നെഞ്ച് വിരിച്ചു പ്രക്യാപ്പിച്ചു!!
"കേസ് പിന്‍വലിക്കുന്ന പ്രശ്നം ഇല്ല"
മണങ്ങിന്‍റെ ധീരതകണ്ട്,വീട്ടുക്കാര്‍ ഞെട്ടി!!
നാട്ട്ക്കാര്‍ ഞെട്ടി!!
കോയ പ്രക്യാപ്പിച്ചു....ഓന്‍ ആണ് തന്നെ!!
സെക്രട്ടറി ഭീഷിണി പിടുത്തി!!
ഞങള്‍ കമ്മ്യൂണിസ്റ്റ് ആണ് വിവരം അറിയും!!
പെട്ടന്ന് കോയ പ്രക്യാപ്പിച്ചു!!!
നിങ്ങള്‍ കമ്മുനിസ്റ്റ് ആണ് എങ്കില്‍,ഓന്‍ കോണ്‍ഗ്രസ് ആണ്,ഓന്‍റ മേല്‍ ഒരു നുള്ള് പൂഴി വീണാല്‍ ദുനിയാവിലുള്ള മുഴുവന്‍ ഓട്ടോറിക്ഷയും കത്തിക്കും!!!
കോണ്ഗ്രസ്സ്ക്കാരും,കമ്മ്യൂണിസ്റ്റ്ക്കാരും ചേരിതിരിഞ്ഞു,
ലീഗ്ക്കാര്‍ മണങ്ങിനു പിന്തുണ പ്രക്യാപ്പിച്ചു!!
ഹൈന്ദവകക്ഷികള്‍ നിക്ഷ്പക്ഷക്കാരായി അറിയപ്പെട്ടു!!
ചര്‍ച്ചകള്‍... മീറ്റിങ്ങുകള്‍.....മദ്ധ്യസ്ഥം എല്ലാം വിഫലം!!
ഇതിന് ഇടയില്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ വിചാരണക്ക് വിളിപ്പിച്ചു!!
ഓട്ടോകുമാരന്‍ ദുനിയാവിലെ ഏറ്റവും പുതിയ ആയുധം തൊടുത്തു!!!!
മണങ്ങ്" കണക്കന്‍" എന്ന് വിളിച്ചത്‌കൊണ്ടാണ് ഈ ലപട മുഴുവന്‍ ഉണ്ടായത്!
വെല്ല്യപാട കാലം മുതല്‍ കുമാരകണക്കന്‍,അടിമകണക്കന്‍ എന്നൊക്കെ വിളികുന്നതാണ് പിന്നെ എന്താ കുഴപ്പം???
ബസിലെ കിളിയെ വരെ ബാക്ക് ഡോര്‍ ആപ്പിസര്‍ എന്ന് വിളിച്ച് ബഹുമാനിക്കുന്ന കാലത്ത്,ഒരു ഹരിജനെ ജാതിപേര്‍ വിളിച്ചു അവഹേളികുകയോ!!?മണങ്ങ് കൊടുംപാതകം ചെയ്തിരിക്കുന്നു!!!
മണങ്ങ് വീണ്ടും ഞെട്ടി,റബ്ബേ ഒന്ന് രണ്ട്കൊല്ലം കൊതമ്പ് ഉണ്ട ഉണ്ണാന്‍ തലേലെഴുത്തോ!!
വെഹിക്കിള്‍ മണങ്ങിനെ ജാതി സംഘര്‍ഷവും വര്‍ഗിയലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ച തീവ്രവാദിയെപോലെ തുറിച്ചു നോക്കി!!!!! ഓന്‍ വല്ല പാകിസ്ഥാന്‍ ചാരനും മറ്റും ആണോ,കടലുണ്ടിഗ്രാമവും കറാച്ചിയും തമ്മില്‍ വല്ല അവിഹിതം!!!!
മണങ്ങ് തന്‍റെ നെഞ്ചിന്‍ കൂടിലെ മുഴുവന്‍ ശ്വാസവും പുറത്തേക്കു തള്ളി പ്രക്യാപ്പിച്ചു!!
"നുണ"
"അഞ്ചു രൂപയ്ക്കു പകരം ഇരുപത്തി അഞ്ചു രൂപ ചോദിച്ചപ്പോള്‍ ഇത് എങ്ങനെ " കണക്കാവും" എന്നാണ് ചോദിച്ചത്,അത് കുമാരന് കണക്കന്‍ എന്ന് തോന്നിയതാണ്"
വെഹിക്കിള്‍ വീണ്ടും ആശയ സംഘര്‍ഷത്തില്‍!!
"ജാതിപേര് വിളിച്ചിടത് വെഹിക്ളിന് കാര്യം ഇല്ല,അതിന് പോലീസില്‍ സ്റ്റേഷനില്‍ പോണം
ഈ കേസ് അടുത്ത ആഴ്ച്ചക്ക് വെച്ചിരിക്കുന്നു."
നാട്ട്കൂട്ടം പിന്നെയും കൂടി,കമ്മുനിസ്റ്റ്ക്കാര്‍ ചേരിതിരിഞ്ഞു പ്രതേകം ചര്‍ച്ച നടത്തി,ലീഗ്ക്കാര്‍ കോയയുടെ നേതൃത്വത്തില്‍ മീറ്റിംഗ് തുടങ്ങി!!
കണക്കന്‍മാര്‍ സംഘടിക്കുന്നു എന്ന പുതിയ വാര്‍ത്ത വന്നു!!
ഒരു ജാതി സംഘര്‍ഷം പൊട്ടിപുറപെടുമെന്നു ജനം ശംഖിച്ചു!!,സ്‌ത്രീകള്‍ അടക്കം പറഞ്ഞു!!
പാതിരിമാരും മുല്ലമാരും, രാഷ്ട്രിയക്കാരും ഒന്നിച്ചു....
"നാട്ടില്‍ ഒരു ലഹള ഉണ്ടാവരുത്,പരിഹാരം വേണം,അവര്‍ കൂട്ടമായി പ്രക്യാപ്പിച്ചു,കുമാരന്‍ മാപ്പ് പറയണം,അമിതമായി വാങ്ങിയ കാശ് തിരിച്ച് കൊടുക്കണം
കുമാരന് സന്തോഷം,കേസ് എങ്ങനെയെങ്കിലും ഊരിയാല്‍ മതി!!ഇപ്പൊ തന്നെ രണ്ട് മൂന്ന് ഓട്ടം പോയി,സി സി മുടങ്ങിയാല്‍ വണ്ടി ബ്ലേഡ്ക്കാരന്‍ കൊണ്ട് പോകും!!
നാട്ട്കൂട്ടം കൂടി.....കുമാരന്‍ മാപ്പ് പറഞ്ഞു,
കോയ,അമിതമായി വാങ്ങിയ ചാര്‍ജ്ജ്, RTO ഓഫിസില്‍ പോയ ബസ്ചാര്‍ജ്,വെള്ളപേപ്പറിന്‍റെ കാശ് മുതലായവ വിരലില്‍ കൂട്ടി , ഇരുപത്തിയോന്‍പത് രൂപ എണ്‍പത് പൈസ കുമാരന്‍ കൊടുക്കണം എന്ന് പ്രക്യാപ്പിച്ചു!!!
ഇതാ മുപ്പത് രൂപ!!!
കുമാരന്‍ നോട്ട് മേശപുറത്ത് വെച്ച് പ്രധിഷേധതോടെ നോട്ടിന്‍ മുകളില്‍ അടിച്ചു!!!
കുനിറ്റ് സുലൈമാന്‍ അടക്കം പറഞ്ഞു
" ഓന്‍ ദീനിന്‍റ മുഖത്താണ് അടിച്ചത്"
കോയക്ക് കോപം വന്നു,വെറും ഒരു കണക്കന്‍ ദീനിനെ അപമാനികുകയോ!!!? കോയ ഉടന്‍ പ്രക്യാപ്പിച്ചു!!
"ഇത് പറ്റൂല കായ് ബറാബര്‍ വേണം.....ഹക്ക് ഇല്ലാത്ത കായ് ഹറാമാണ്"
കുമാരന്‍ ഞെട്ടി,കണക്കന്‍ മാര്‍ ഞെട്ടി, കമ്മുനിസ്റ്റ്‌ക്കാര്‍ ഞെട്ടി അവിടെകൂടിയ കാഫിരിങ്ങള്‍ മൊത്തം ഞെട്ടി!!!
കോയമുല്ല ഉടന്‍ എഴുന്നേറ്റു,"അത് പ്രശ്നം അല്ല ജാസ്തി കായ് കുമാരന്‍ ഖബൂല്‍ ആക്കിയാല്‍ മതി!!!"
ഹക്കും ബാത്തിലും കുമാരന് മനസിലായില്ലങ്കിലും,കുമാരന്‍ വിളിച്ചു പറഞ്ഞു
"ഇരുപത് പൈസ നുമ്മ ഖബൂല്‍ ആക്കിയിരിക്കുന്നു"
അതിന് ശേഷം മണങ്ങ് മമ്മത് ഒരിക്കലും കാലി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിട്ടില്ല,മണങ്ങ് ഓട്ടോക്ക് കൈകാണികുമ്പോള്‍ ഡ്രൈവര്‍മാരുടെ തല ചത്ത ശരീരം പോലെ ഒരു വശത്തേക്ക് ഒടിയുമായിരുന്നു....
അതിനും വിശദീകരണം നല്‍കിയത് കോയ മുല്ല തന്നെയായിരുന്നു!!
"ഇരുപത് പൈസ ഓന്‍ ഖബൂല്‍ ആകിയെങ്കിലും,മണങ്ങിന്‍റ ചതി യൂണിയന്‍ ഖബൂല്‍ ആക്കിയില്ലത്രേ"
No comments:
Post a Comment