മാന്ദ്യം എന്ന വാക്ക് കേള്‍ക്കുമ്പോഴേക്കും,ആയുമുട്ടിക്കാക്ക് ദേഷ്യം വരും,ശത്രുക്കള്‍ പറഞ്ഞ് ഉണ്ടാക്കുന്ന വേണ്ടാതീനം എന്നാണ് അയുംമുട്ടിക്കയുടെ ഭാഷ്യം!!!ആരെങ്കിലും കൂടുതല്‍ തര്‍ക്കിച്ചാല്‍,അയമുട്ടിക്ക അയാളെ ജനലിന്‍ അടുത്തേക്ക് വലിച്ചു കൊണ്ട്പോക്കും,സാലിഹിന്‍റ ഗേറ്റ് ചൂണ്ടിക്കാട്ടി പറയും
പകച്ചുപോയ സഹമുറിയന്‍5,10,100,200,എന്നിങ്ങനേ എണ്ണിതുടങ്ങുമ്പോള്‍,അയ്മുട്ടിക്ക ഒരു പരിഹാസത്തോടെ പറയും"നിര്‍ത്തട ഹിമ്മാറേ!!!!!!,ഒരു നാഴികക്ക് എത്ര കായ് പെട്ടിയില്‍ ആയി എന്ന് അറിയോ???
പകച്ചു പോയ എതിരാളിയെ നോക്കി,വിജയഭാവത്തില്‍ അയമുട്ടിക്ക പറയും
"എണ്ണി ബേജാര്‍വേണ്ട ഇന്ത്യാ രാജ്യം കചോടാക്കാനുള്ള കായ് ഉണ്ട്"
അയമുട്ടിക്ക ഒരു പഴയ മനുഷ്യനാണ്,പത്ത്മുപത് വര്‍ഷം മുമ്പ് പത്തേമാരിയില്‍ അറബുനാട്ടില്‍ വന്ന് ഇറങ്ങിയതാണ് പത്ത് അറുപത് വയസ് പ്രായം ഉണ്ട്,എന്നാല്‍ അയ്മുട്ടിക്കയുടെ ഭാഷയില്‍ വെറും അന്‍പത് ആണ്!!!
അയമുട്ടിക്കയുടെ പേരില്‍ ആണ് ഫ്ലാറ്റ് എന്നത് കൊണ്ട് ആരും തര്‍ക്കിക്കാന്‍ നിക്കില്ല!!!!
ജോലി ഇല്ലാത്തവര്‍ക്ക് ഫുഡ് അയ്മുട്ടികയുടെ വക ഫ്രീ ആണങ്കിലും,അഞ്ച് എട്ട് പ്രാവശ്യം അത് എടുത്ത് പറയുകയും,ആയുമുട്ടിക്കയുടെ പത്തേമാരിയാത്ര വീണ്ടും കേള്‍കേണ്ടിവരികയും ചെയ്യുന്നത്കൊണ്ട്,തീരെ ഗതി ഇല്ലാത്തവര്‍ മാത്രമേ ഈ ഫുഡ് കഴിക്കു!
ഷുഗര്‍,കൊളസ്ട്രോള്‍ ഒകെ ഉയര്‍ന്ന തോതില്‍ ആണ് അയ്മുട്ടിക്കാക്ക്,എന്നാല്‍ തീറ്റകാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും അയ്മുട്ടിക്കാനെ നോക്കണ്ട!!
ആരെങ്കിലും കൊഴുപ്പിനെ കുറിച്ച് പറഞ്ഞാല്‍ അയ്മുട്ടിക്ക പുതിയ വാദം അവതരിപ്പിക്കും
"പുല്ല് മാത്രം തിന്നുന്ന പോത്തിനെ തിന്നാല്‍ എങ്ങനെയാണ് കൊഴുപ്പ് വരിക?? ഈ ഡോക്ടര്‍മാരുടെ ഒരു പോയത്തകേടെ??"കൂടുതല്‍ തര്‍ക്കിച്ചാല്‍ അടുത്ത ആയുധം പുറത്ത് എടുക്കും
"പച്ചക്ക് തിന്നുന്ന പട്ടിക്കും പുലിക്കും കൊളസ്ട്രോള്‍ ഇല്ല,പിന്നെയാണ് വേവിച്ച് തിന്നുന്ന എനിക്ക്!!!"
ഇങ്ങനെ ഒക്കെയാണ്ങ്കിലും പുത്തപണം കൈല്‍ ഉണ്ട്,അഞ്ചുപത്ത് ബസ് സര്‍വീസും,നിലവും തോട്ടവും ഒക്കെ വേറെയാണ് മുവായിരത്തിഅഞ്ഞൂറ് സ്ക്വയര്‍ഫീറ്റ്‌വീടും അയുംമുട്ടിക്കയുടെ സ്വന്തം
ചിലര്‍ ചോദിക്കും"ഇനി മതിയാക്കികൂടെ അയമുട്ടി?,നാട്ടില്‍ പോയി വിശ്രമിചുടെ??"
ഒരു ത്വത്തഞാനിയേ പോലെ അയ്മുട്ടിക്ക പറയും
"ശരിയാ മോനെ അള്ള കബൂല്‍ ആക്കിയാല്‍ ഈവര്‍ഷം കൂടി മാത്രം"
കേട്ട് നില്‍ക്കുന്നവര്‍ അടക്കം പറയും"ഉവ്വ ഉവ്വ ഞങ്ങള്‍ ഇത് വന്ന ക്കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്"
ജോലി ഇല്ലാത്തവര്‍ക്ക്,അയമുട്ടിക്ക ഒരു ആശ്വാസം ആണ്,ഉപദേശം സൗജന്യമാണ്,ഖുര്‍ ആനും ഹദീസും സുലഭമായി വരും,അവസാനം പറഞ്ഞ് നിര്‍ത്തുന്നത് ഇങ്ങനെയായിരിക്കും
"നിന്‍റെ ചെക്കന് നസീബ് ഉണ്ടങ്കില്‍ നീ ഇവിടെ,അല്ല നിന്‍റെ പെണ്ണിനാണ് എങ്കില്‍ അവിടെ ഹ്ഹ്ഹ്ഹ്ഹ്"
ഒരു പൊട്ടിച്ചിരിയോടെ അയമ്മുട്ടിക്ക നടന്ന് നീങ്ങും......
ഒരു ദിവസം അയമുട്ടിക്ക പരിഭ്രമിച് ആണ് വന്നത്
"ഈ ക്രേസസും ഒരു മണ്ണാം കട്ടേം"
"ക്രെസസു അല്ല ഇക്ക ക്രൈസസ്"
"എന്ത് മണ്ണാം കട്ടയെങ്കിലും ആകട്ടെ,എടങ്ങേറ് ആയിന്ന് തോനുന്നു"
" കമ്പനില് ഒരു വര്‍ത്താനം,ആളെ കുറക്കാന്‍ പോണ് എത്രെ!!!"
വല്ല കമ്പിയില്ല കമ്പിയാരിക്കും......
"ഇക്കയല്ലേ പറഞ്ഞത് മാന്ദ്യം ഒക്കെ കെട്ടു കഥയാണ്ന്ന്""
കിട്ടിയ തക്കത്തിന് പോക്കര്‍ ഒരു അമ്പ് എയ്തു
"ബഹര്‍ നികത്താന്‍ പോയാല്‍ എത്ര കാശ് കിട്ടിയിട്ടും വല്ല കാര്യം ഉണ്ടോ!!?"
സെക്കന്റിനുള്ളില്‍ അയ്മുട്ടിക്ക മലക്കം മറിഞ്ഞു,അയ്മുട്ടിക്കാനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവാം പോക്കര്‍ നിശബ്ദത പാലിച്ചു.....
അതിന് ശേഷം എപ്പോഴും അയ്മുട്ടിക്ക അസ്വസ്ഥനായി കാണപെട്ടു,എപ്പോഴും ക്രൈസസ് ,ക്രൈസസ് എന്ന് വികൃത ഭാഷയില്‍ മുരണ്ടു!!!!
അയ്മുട്ടിക്കാനെ കുത്തിനോവിക്കാന്‍ ഇഷ്ട്ട പെടുന്ന പോക്കര്‍ പുതിയ നമ്പര്‍ ഇട്ടു....
"ഇക്കയെല്ലേ പറയാറ് കേട്ടിയവള്‍ക്ക് നസീബ് ഉണ്ടങ്കില്‍ നാട്ടില്‍ എന്നും,അല്ലങ്കില്‍ ഇവിടെ എന്നും"
അന്‍പത്തിഅഞ്ചു വയസില്‍ ആണ്ടോ കേട്ടിയവള്‍ക്ക് ഫാഗ്യം ഹിമാറെ!!!" അയ്മുട്ടിക്ക ചൂടായി
"അള്ള ഇക്കാട വയസിനും ക്രൈസസോ!!!? ഇത്രയുംനാള്‍ നാല്പത്തഞ്ചായിരുന്നു"
എന്തോ അയ്മുട്ടിക്ക ഒന്നും പറഞ്ഞില്ല.....
"റബ്ബേ ആ അന്‍പത് സെന്റ് തീറുതരുന്നവരെയെങ്കിലും ജോലി നീട്ടി തരണേ......"
അയ്മുട്ടിക്ക പെട്ടന്ന് ക്ഷീണിച്ചു,മുഖത്ത് വെളുത്ത നാമ്പ് തല നീട്ടി,കൂടുതല്‍ പരവശനായി തോനിച്ചു.....എപ്പോഴും നടക്കുമ്പോള്‍ പിറുപിറുത്തു.......കാലകേടിനെ പഴിച്ചു...ഭരണകൂടത്തെ പഴിച്ചു.....പ്രാര്‍ഥനയില്‍ മുഴുകി.....
അന്ന് കൈല്‍ കടലാസ്മായാണ് അയ്മുട്ടിക്ക വന്നത്,......ഇന്നലെവരെ അയ്മുട്ടിക്ക പേടിച്ച കടലാസ്
ടെര്‍മിനേഷന്‍!!!!!!
അന്ന് കട്ടിലില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍,അയ്മുട്ടിക്ക പഴയത് ഓരോന്നായി അയവിറക്കി.....
മുപ്പത്‌വര്‍ഷമായി ഇവിടെ,പത്ത്ഇരുപത്ത് മാസത്തെ ദാമ്പത്യം.....
അതില്‍ നാല് മക്കള്‍......
അന്‍പത് പറപാടം.....പത്ത് ബസ് സര്‍വീസുകള്‍!!!!
കമാ എന്ന് ഒരക്ഷരം മിണ്ടാത്ത ഭാര്യ!!!!
അത് തന്നെയായിരുന്നില്ലേ തന്‍റെ നേട്ടങ്ങള്‍ക്ക് കാരണം???
പാവം താന്‍ എപ്പോഴങ്കിലും അവളെ കുറിച്ച് ഓര്‍ത്തിരുന്നോ?
കട്ടില്‍ കിടന്ന് അയ്മുട്ടിക്ക വിളിച്ചു പറഞ്ഞു.....
"എടാ കാതറേ.....മമ്മു......ഇത് തമാശയല്ലടോ!!!
നിങ്ങള്‍ ഐഷത്താനേ കണ്ടിട്ടില്ലേ.....എന്‍റെ കൈലേ ഓരോ ഉറുപികയുടെ പിന്നിലും അവളായിരുന്നു....പതിനഞ്ചു വയസില്‍ എന്‍റെ കൈപിടിച്ചു വന്നതാട...പരാതിയില്ല പരിഭവം ഇല്ല....
കിട്ടുന്നതൊക്കെ കൂട്ടിവെക്കും....5000ചിലവിന് അയച്ചാല്‍ 2000മേ ചിലവാക്കു!!
സാരിവേണ്ട.....പണ്ടം വേണ്ട....ആദ്യമായി ഞാന്‍ സ്ഥലം വാങ്ങിയത് അവള്‍ കുറിവെച്ച കാശ് ആണ്.......പിനീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.......
ഇന്നാള്‍ അവള്‍ ചോദിക്കുന്നത് കേട്ടു,എന്നാ നമ്മള്‍ ഒരുമ്മിച് ജീവിക്കുക എന്ന്!!!ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ തന്നെ ഉത്തരവും പറഞ്ഞു...ഖബറില്‍ ആയിരിക്കും.....
ഈ ക്രൈസസും ഓളുടെ നസീബ് തന്നെ!!!!!
ഞാന്‍ പറയാറില്ലേ മക്കള്‍ക്ക് നസീബ് ഉണ്ടങ്കില്‍ ഗള്‍ഫിലും,കെട്ടിയവള്‍ക്ക് നസീബ് ആണ് എങ്കില്‍ നാട്ടിലും എന്ന്......എന്‍റെ ഐഷാക്ക് നാല്‍പത്തി അഞ്ചിലാണ് നസീബ് വന്നത്...ഹ്ഹ്ഹ്ഹ്
ഞാന്‍ ഇത് രഹസ്യം മായി സൂക്ഷിക്കും.....നാട്ടില്‍ ചെന്ന് ആ മുഖം ചേര്‍ത്ത് വെച്ച് ഞാന്‍ പറയും...ഞാന്‍ ഇനി പോണില്ല ഐഷ.....ഇനി എന്നും നിന്‍റെ കൂടെയുണ്ടാവും......
ആ സന്തോഷം ഞാന്‍ കല്‍ബില്‍ കാണുന്നു......അന്‍പത്തിഅഞ്ചില്‍ മധുവിധു ആഘോഷിക്കുന്നവര്‍....
ഹ്ഹ്ഹ് അയ്മുട്ടിക്ക പൊട്ടിച്ചിരിച്ചു......പിന്നിട് എപ്പോഴോ ആ ചിരി ഉറക്കത്തിലേക്ക് വഴുതി വീണു!!!! അയമുട്ടിക്കയുടെ കൂര്‍ക്കം വലി ആ നിശബ്ദതയേ ഭേതിക്കുമ്പോളും, പോക്കര്‍ വയര്‍ നിറച്ച് ഉണ്ണാന്‍ ഇല്ലാത്ത,തന്‍റെ ഭാര്യയുടെയും കുട്ടികളെയും കുറിച്ച് നല്ല സ്വപ്നങ്ങള്‍ നെയ്ത് കൊണ്ടിരുന്നു.....
അന്ന് വെള്ളിയാഴ്ചയായിരുന്നു.....പതിവ്പോലെ പലരും വൈകിയാണ് എഴുനേറ്റത്. അയ്മുട്ടിക്ക ഇല്ലാത്ത വെള്ളിയാഴ്ച റൂമില്‍ ശൂന്യത സൃഷ്ട്ടിച്ചു......
പോക്കറും അയ്മുട്ടിക്കയും ഒരുമ്മിച്ചാണ് പള്ളിയില്‍ പോയിരുന്നത്.....പോക്കര്‍ പതിയെ പള്ളിയിലേക്ക് നടന്നു......
അസ്സലാമുഅലൈക്കും.....
വലൈക്കും സലാം.....
എന്താ പോക്കര്‍......
മുസ്ലിയാര്‍ കുശലന്വേഷണം നടത്തി....
ഒരു മയ്യത്ത് നിസ്ക്കരിക്കാന്‍ ഉണ്ടായിരുന്നു!!!
എല്ലാ ആഴ്ചയും കേള്‍ക്കുന്ന വാര്‍ത്തയായത് കൊണ്ടാവാം മുസ്ലിയാര്‍ നിര്‍വികാരതയോടെ തല നിവര്‍ത്തി....
ആരാ....?
താന്നത്ത്പറമ്പില്‍ കുഞ്ഞിമുഹമ്മത് മകന്‍ അയമുട്ടി ഹാജി....
ഇന്നലില്ലാഹി....... അയാള്‍ മരിച്ചോ???
കഴിഞ്ഞ ബുധനാഴ്ച ഉറങ്ങാന്‍ കിടന്നതാ.....പിന്നീട് ഉണര്‍ന്നില്ല!!!!
നസീബ് ഉള്ള മനുഷ്യനാണ്....പണ്ടോം പറമ്പും ധാരാളം ഉണ്ട്.... എനിക്ക് കുറേ കാലമായി ആ കുടുംബത്തെ അറിയാം....
പോക്കര്‍ വെറുതെ ചിരിച്ചു...
അയാള്‍ക്ക്‌ചുറ്റും അപ്പോള്‍ ഐഷത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.....അയുംമുട്ടിക്കയുടെ വാക്കുക്കള്‍ ആ മിനാരത്തിന് ചുറ്റും അപ്പോഴും വലം വെച്ച് കൊണ്ടിരുന്നു.....
"ഭാര്യക്ക് നസീബ് ഉണ്ടങ്കില്‍ നാട്ടിലും അല്ലങ്കില്‍........."
പദസൂചിക:
നസീബ്= ഭാഗ്യം,ബഹര്‍= കടല്‍,ഖല്‍ബ്= ഹൃദയം,സാലിഹ് ഗേറ്റ്=ടോള്‍ഗേറ്റ്
പ്രിയപ്പെട്ട യൂസഫ് ഭായ്....അയമുട്ടിക്കാടെ ജീവിതത്തിലൂടെ നിങ്ങള് തൂലിക ചാലിച്ചപ്പൊൾ അഭിനവ പോക്കർമാരായ ഞങ്ങൾ ഐഷത്താടെ പൊലെ നൊബരവും പേറി ഓർത്തു കൊണ്ടേയിരിക്കുന്നു ആ വക്കുകൾ
ReplyDelete"ഭാര്യക്കു നസീബ് ഉണ്ടെങ്കിൽ നാട്ടിലും അല്ലെങ്കിൽ........"