29/08/2011

മരുഭൂമികള്‍ പറയാതിരുന്നത്....?


File:Judea 2 by David Shankbone.jpg



അനന്തമായ മരുഭുമി,കടല്‍പോലെ പരന്നു കിടക്കുന്നു,സൂര്യ പ്രകാശത്തില്‍ മണല്‍ തരികള്‍ സ്‌ഫടികം പോലെ തിളങ്ങുന്നു!!! ഭൂഗോളത്തിന്‍റെ അറ്റം മാരുഭൂമിയിലെന്നപോലെ ആകാശം മരുഭുമിയോടു ചേര്‍ന്ന്കിടക്കുന്നു........കാറ്റിന്‍റ  തീവ്രതയില്‍ മണല്‍ ചുഴികള്‍ രൂപപെട്ടു കൊണ്ടിരിക്കുന്നു.കുന്നുകളും ഗര്‍ത്തങ്ങളുംനിമിഷങ്ങള്‍ക്കകം മാറി മാറി ഇടം പിടിക്കുന്നു
 ചുട്ടുപൊള്ളുന്ന മണല്‍ ഷു പൊളികള്‍ക്ക് ഇടയിലുടെ കടന്ന് കയറിയപ്പോള്‍ പിടഞ്ഞ് പോയി.......
"ഹാവ്‌! ഏതു  നേരത്താണ് ഇങ്ങോട്ട് തിരിക്കാന്‍ തോന്നിയത്‌" ഗോപാലന്‍ ആരെയെന്നില്ലാതെ ശപികാന്‍ തുടങ്ങി."ഹ്ഹ്ഹ് തമാശ പറയല്ലേ  കോവാല,നമ്മുടെ ഇഷ്ട്ടതിനാണോ നാം പണിക്ക് വരുന്നത്!!!....കമ്പനി പറഞ്ഞാല്‍ ഏതു ജഹന്നത്തിലേക്ക് ആയാലും പോയെ തിരു!! പറ്റില്ല എന്ന് പറയാന്‍ അവര്‍ കാത്തിരികുകയാണ് അവര്‍! 
"മാപ്ലാരിക്ക്‌ ഇപ്പോഴും കളിയാണ്,എങ്ങനെയെങ്കിലും തീരം പിടിക്കാന്‍ നോക്ക് കാക്ക""
ഹ്ഹ്ഹ് മമ്മതുക്ക വീണ്ടും ചിരിച്ചു.......

ഏതു പ്രതിസന്ധിയിലും ചിരികുകയും എപ്പോഴുംപ്രസന്നനായും കാണുന്ന ഈ സ്വഭാവം തന്നെയാണ് അവരെ  ഏറ്റവും വലിയ ചങ്ങാതിമാര്‍ ആക്കിയതും...എവിടെ ഗോപാലന്‍ പണിക്ക് പോയാലും മമ്മുക്ക  വേണം....മമ്മുക്കയുടെ സ്നേഹം, കഥകള്‍, ചിരികള്‍ എല്ലാം ഗോപാലന് ഇഷ്ട്ടം,കോവാലാ എന്നാണു മമ്മുക്ക വിളികുക,പത്ത്ഇരുപത് വര്‍ഷത്തെ പഴക്കം ഉണ്ട് ആ ബന്ധത്തിന്.പണിയൊന്നും ഇല്ലാത്ത ഗോപാലന് കൈതാങ്ങ് ആയത് മമ്മുക്കയാണ്.
ഇബിലിസേ നിന്നെ ഞമ്മടെ ബോസാകി എടുപ്പിച്ചിട്ടുണ്ട്,ആ ഗര്‍വ് എങ്ങാനും ഇങ്ങോട്ട് എടുത്താല്‍ വിവരം അറിയും പറഞ്ഞേക്കാം!!!

ഇസ്ലാം കാര്യങ്ങളും,ഈമ്മാന്‍ കാര്യങ്ങളും ഗോപാലനു കാണാപാഠമാണ്,മമ്മുക്ക നോമ്പ് എടുക്കുമ്പോള്‍  ഗോപാലനും നോമ്പ് എടുക്കും, നമസ്ക്കാരം പഠിക്കാനുള്ള ശ്രമത്തിലുമാണ്!! 
മമ്മുക്ക കളിയായി കൂട്ട്ക്കാരോട് പറയും ഈ കാഫിറിനും നോമ്പ് ഉണ്ട്!!ആ കാഫിര്‍ വിളിയിലും മമ്മുക്കയുടെ സ്നേഹം മുഴച്ച് നിക്കും...... മൗലാനാ കോവാലന്‍ എന്ന പേര്‍ ഇട്ടതും  മമ്മുക്കതന്നെയാണ് എന്നത് പരസ്യമായ രഹസ്യമാണ്!!
 ഈ സൌഹ്യദം തന്നെയാണ് അവരെ ഈ മരുഭുമിയില്‍ എത്തിച്ചതും,മണല്‍ കാട്ടിലേ  ജനറേറ്റര്‍ സ്റ്റേഷന്‍ അറ്റകുറ്റപ്പണിക്ക്  ഗോപാലിനെ നിയോഗിപ്പിച്ചപ്പോള്‍,ട്രക്ക് ഇടക്ക് കേടാവുമെന്ന് അവര്‍ കരുതിയതേയില്ല........
 ഏതാണ് ഈശ്വര വഴി.... അവര്‍ അറ്റമില്ലാതെ നടന്നു, പത്ത് ഇരുപത്‌ മണികൂര്‍ ആയി അവര്‍ നടക്കാന്‍ തുടങ്ങിയിട്ട്‌.....മരുഭുമി അറ്റമില്ലാതെ കിടകുകയാണ്....മമ്മുക്കയുടെ കഥകളുടെ ലഹരിയില്‍ വഴി മാറിയത്‌ അറിഞ്ഞില്ല എന്നതാണ് സത്യം!!!

"ഇജ്ജ്‌ ബേജാറാവാതിരിക്ക് പഹയ,അള്ള വഴി കാണിക്കും" നീര് വെച്ച കാലുമായി മമ്മത്ക്ക വലിഞ്ഞ് നടന്നു.....ഗോപാലനും അവശനായിരിക്കുന്നു....
നിങ്ങള്‍ക്ക് പെടിയവിണില്ലേ? ഹ ഹ ഹ... മമ്മുക്ക വീണ്ടും ചിരിച്ചു
അകലെ കാണുന്ന ബദുകുടിലുകളിലേക്ക് കൈ ചൂണ്ടി  മമ്മുക്ക പറഞ്ഞു അവരും മനുഷ്യര്‍ ആണ്... അവര്‍ക്ക്‌ വിശപ്പും ദാഹവും ഇല്ലന്ന്  തോന്നുന്നു........ഗോപാലന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു!!
മമ്മുക്ക കള്ളി ചെടി ഒടിച്ച് കാണിച്ചു.....ഇതിന് പച്ചപ്പും വെള്ളവും എവിടെ നിന്ന് കിട്ടി?
ഇതൊകെ ഉടയതമ്പുരാന്‍റെ തീരുമാനം എത്രെ! നാം ഇന്ന് മരുഭുമിയിലുടെ നടക്കണം എന്നും..... ചിലപ്പോള്‍ മരിക്കണം എന്നും ആവാം..............
ഗോപാലിന്‍റ നെഞ്ചില്‍ വെള്ളി ഇടി വെട്ടി!!!!!
"മരണം"
നിങ്ങള്‍ക്ക്  മരണത്തെ ഭയമില്ലേ ഇക്ക!!? ആ ചോദ്യത്തില്‍ ഗോപാലന് ഒരു വിറയല്‍ ബാധിച്ചിരുന്നു
എന്തിന്!!!!?
മക്കള്‍...ഭാര്യ..... അമ്മ...! ഇവര്‍ അനാഥരാവില്ലേ!!?....
മരുഭുമിയിലേ ചെടികളും,ജീവികള്‍പോലും അനാഥരല്ല ഗോപാല!!!!
 ആരും അനാഥരല്ല.....
ഈ നാട്ടില്‍ നിന്നും ഒട്ടകപുറത്ത്‌   കയറി കാരക്കയും വെള്ളവുമായി ,കാതങ്ങള്‍ താണ്ടി മാസങ്ങളോളം അലഞ്ഞ് തിരിഞ്ഞ് ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ഒരു ജനതയെ കുറിച്ച് നീ കേടിട്ടില്ലേ കോവാല......കനല്‍പതങ്ങള്‍ താണ്ടിയുള്ള പൂര്‍വികരുടെ യാത്രയാണ് നമ്മെ ഇവിടെ എത്തിച്ചത്‌ പൂര്‍വികരുടെ അത്രയും ഇല്ലങ്കിലും,നാം നമ്മുടെ ദൌത്യം നമ്മള്‍ അറിയാതെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു......

പെട്ടന്ന് മണല്‍ കാറ്റ്ശക്തിയായി വീശി,ചുഴിലി കാറ്റ് മമ്മുകയുടെ ഉയരത്തോളം പൊങ്ങി,പൂഴി കടകനില്‍ പെട്ടപോലെ മമ്മുക്ക കൈയും കാലും അടിച്ചു,ഉറച്ച് നില്‍ക്കാന്‍ വേണ്ടി ഗോപാലന്‍ മമ്മുക്കായെ കെട്ടി പിടിച്ചു......ഗോപാലന്‍റെ നെഞ്ച്ഇടിപ് പുറത്തേക്കു കേള്‍ക്കാമായിരുന്നു......അവശേഷിക്കുന്ന ഭക്ഷണവും,വെള്ളവും കാറ്റ് കൊണ്ട് പോയിരിക്കുന്നു.....അവര്‍ക്ക് ചുറ്റും പുതിയ മണല്‍ കൂനകള്‍ രൂപപെട്ടിരിക്കുന്നു....

പേടിച്ചുപോയോ.....കോവാല......മമ്മുക്കയുടെ നനുത്ത ശബ്ദം....
ഹും........
നേരം ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു...രാത്രിമാത്രം കേള്‍ക്കുന്ന   ഭയാനക ശബ്ദങ്ങള്‍  മരുഭുമിയെ കീറി മുറിക്കുന്നു!!!!!
ഗോപാലന്‍റ പനികൂടുതല്‍ മൂര്‍ച്ചിചിരിക്കുന്നു!!!!! മൂക്കില്‍നിന്നും നീര്ഒഴുക്ക് തുടങ്ങിയിരിക്കുന്നു ,പടച്ചവനെ കാക്കണേ....... മമ്മുക്ക ആകാശത്തേക്ക് കൈ ഉയര്‍ത്തി.....

പെട്ടന്ന് ആകാശത്ത്‌ ഒരു മിന്നല്‍ പിണര്‍ ഒരു ഇടിനാഥതോടെ കടന്ന് പോയി,മമ്മുക്കാ!!!!!!! ഗോപാലന്‍ ആര്‍ത്ത് വിളിച്ചു...... ഇതാ ഇത് കണ്ടോ.....ഗോപാലന്‍ കൈ ചൂണ്ടിയിടതേക്ക് മമ്മുക്ക നോക്കി! ചരല്‍ പാകിയ,വാഹനങ്ങള്‍ കടന്ന് ഒരു വഴി ആ മിന്നലിന്‍റ പ്രകാശത്തില്‍ അവര്‍ കണ്ടു!!! അങ്ങ് അകലെ പൊട്ട് പോലെ ഒരു ട്രക്ക്!!
അല്‍ഹംദ്‌ലില്ല!!!!

ഇക്ക ഇല്ലായ്‌രുന്നിങ്കില്‍..... ഞാന്‍ ഇവിടെ കിടന്ന് മരിക്കുമായിരുന്നു.......ഇല്ല  കോവാല അത് നിന്‍റെ തോന്നല്‍ മാത്രമാണ്......നീ ഇവിടെ കിടന്ന് മരിക്കാന്‍ ഉടയ തമ്പുരാന്‍ വിധിച്ചിട്ടില്ല!!!!!
എങ്ങനെയാണ് ഇക്ക മരണം മുഖാമുഖം കാണുമ്പോഴും നിര്‍ഭയനായി ഇരിക്കുന്നത്.....
ഹ്ഹ്ഹ് മമ്മുക്ക വീണ്ടും ചിരിച്ചു.......ബന്ധുക്കളും നാട്ടുക്കാരും കല്ല് എറിഞ്ഞപ്പോഴും,നാട്ടില്‍ നിന്നു തുരുത്തിയപ്പോഴും,കൊല്ലാന്‍ വേണ്ടി ചീറി പാഞ്ഞ് വന്നപോഴും നിര്‍ഭയനായ നിന്ന മരുഭുമിയുടെ പുത്രനെ കുറിച്ച് നീ കേടിട്ടുണ്ടോ?
ഹാര്!!?
ഒരു സസ്പെന്‍സ് നില നിര്‍ത്തികൊണ്ട്  മമ്മുക്ക തുടര്‍ന്നു.....മരുഭുമിയില്‍ നിന്നും മരുഭുമികള്‍ താണ്ടി,തന്‍റെ എല്ലാം ഉപേക്ഷിച്ച് നഗ്നപാദനായി മദീനയില്‍ കുടിയേറിയ  മനുഷ്യശ്രേഷ്ട്ടന്‍!!!!!
ഗോപാലന്‍ ചിരിച്ചു......... ആയിരം വട്ടം ഗോപാലന്‍ കേട്ട കഥകള്‍,ഗോപാലനെ നോമ്പ്ക്കരനാകിയ  കഥകള്‍, മൗലാനാ ഗോപാലന്‍ എന്ന പേര്‍ തനിക്ക് ലഭിക്കാന്‍ ഇടയാകിയ അതേ കഥകള്‍......

ഒരു വിറയലോടെ ഗോപാലന്‍ മമ്മുക്കയുടെ കൈല്‍ കയറി പിടിച്ചു........
"എന്നെ നിങ്ങളുടെ മതത്തില്‍  ചേര്‍ത്തുമോ?...."
ഹ്ഹ്ഹ്ഹ്
മമ്മദ്‌ക്ക വീണ്ടും ചിരിച്ചു!!!
മരുഭുമിയില്‍ നിന്ന് കരകയറിയ വെപ്രാളം ആണ് "കോവാല" നിനക്ക്.....നിന്‍റെ തലക്ക് ഓളം വന്നിരിക്കുന്നു!!!!  
ഈ തൊപ്പി വച്ചാല്‍ നിന്‍റെ    ഓളത്തിന് കുറവ് കിട്ടിയേക്കാം!!! മമ്മുക്ക തന്‍റെ തൊപ്പി  ഗോപാലന്‍റെ തലയില്‍ പിടിപ്പിച്ചു.....
പെട്ടന്ന്‌ ആ ട്രക് ഒരു ഹുങ്കാരത്തോടെ അവരുടെ മുമ്പില്‍   സഡന്‍ ബ്രേക്ക് ഇട്ടു!!  ആ ട്രക്ക് മനോഹരമായി അലങ്കരിച്ചിരിക്കുന്നു,എന്‍ജിന്‍റ ശബ്ദം ഒരു അലര്‍ച്ചപോലെ തോന്നി!!!
കിതര്‍ ജാത്തേ??
പാക്ക്‌ ആണോ അഫ്ഗാനിയാണോ തിരിച്ചറിയാത്ത വിധം അയാള്‍ ശരീരം നീളന്‍ കമ്പിളി കൊണ്ട് മറച്ചിരിക്കുന്നു......
ആവോ ഭായി ജാന്‍!!!!
ആ മഞ്ഞളിച്ച പല്ല് കാട്ടി അയാള്‍ ചിരിച്ചു.....നീണ്ട താടിയും തൊപ്പിയും.......സ്വര്‍ണ്ണം കെട്ടിയ പല്ല്  ആ മഞ്ഞ പല്ലുകള്‍ക്ക് ഇടയില്‍ കിടന്ന് തിളങ്ങുന്നു!!!അയാളുടെ വിയര്‍പ്പിന്‍റ നാറ്റം ആ വണ്ടി മുഴുവന്‍ നിറഞ്ഞിരിക്കുന്നു......പൈജാമ  വെള്ളം കണ്ടിട്ട് ദിവസങ്ങള്‍ ആയിരിക്കുന്നു.ഉള്മ്പ് ഉള്ള അയാളുടെ ഭരണിയില്‍ നിന്ന്  ആര്‍ത്തിയോടെ അവര്‍ വെള്ളം  കുടിക്കുമ്പോള്‍,മേല്‍ ആകെ ഒലിക്കുന്നത് കണ്ടില്ലന്ന് നടിച്ചു.......
ആപ്പ്‌ ലോഗ് ദോനോം ഹിന്ദി വാല ഹേ?
ജി  സാബ്‌....മമ്മുക്കയാണ് മറുപടി പറഞ്ഞത്‌........
ക്യാ നാം തുമാര?
 ഗോപാല്‍, മമ്മു രണ്ടുപേരും ഒന്നിച്ച് ആണ് പറഞ്ഞത്‌?
പെട്ടന്ന് അയാള്‍ സടന്‍ ബ്രേക്ക് ഇട്ടു,ടയര്‍  ഉരച്ച് കത്തിച് കൊണ്ട്  ട്രക്ക് മുമ്പോട്ടു ആഞ്ഞു നിന്നു!!
  ക്യാ നാം തുമാര!!!!
അയാളുടെ മുഖം രക്തം വാര്‍ന്നപോലെ  വിളറിയിരുന്നു,കണ്ണുകള്‍ ചുവന്ന്  ഉപ്പന്‍റ കണ്ണുകള്‍പോലേ തോന്നിച്ചു..........
ഒരുപാട്  ജീവിതം കണ്ട മമ്മുക്കാക്ക് കാര്യം മനസിലായി, അയാള്‍ പറഞ്ഞു, മേം ഗോപാല്‍,യേ മുഹമ്മദ്!!!!
അമ്പരന്നു നില്‍ക്കുന്ന ഗോപാല്‍നോട് പറഞ്ഞു,ഇത് വിഷ ജീവിയാണ്,തല്‍കാലം ഞാന്‍ ഗോപാല്‍ ആവാം,നിനക്ക് അസുഖം ഉള്ളതാണ്,നീ എങ്ങനെയെങ്കിലും കരപറ്റൂ,ടൌണില്‍ എത്തി വണ്ടിയായി വന്നാല്‍ മതി......
പട്ടാണ്‍ വീണ്ടും മുരണ്ടു!!!!കോന്‍ കാഫിര്‍ ഹേ?
മമ്മുക്കാക് ദേഷ്യം വന്നു....
തും മാലും നഹി ഹോ?
 യേ മുഹമ്മദ്!!
മേം ഗോപാല്‍ ഹും
 മുസ്ലിം തൊപ്പി ധരിച്ചിരിക്കുന്ന ഗോപാലിനെ പട്ടാണ്‍ തുറിച്ച് നോക്കി...... ഒരു ജാള്യത പോലേ  ഗോപാല്‍ തൊപ്പിയില്‍ അള്ളി പിടിച്ചു.....
 മമ്മുക്ക ആ മണല്‍ കാട്ടില്‍ ഒരു പൊട്ടായി മറയുന്നത് ഗോപാല്‍ വെന്‍റിലേറ്ററിലുടെ കണ്ടു........അപ്പോഴും മമ്മുക്ക കൈ ഉയര്‍ത്തി കാണിക്കുന്നുണ്ടായിരുന്നു.......

പെട്ടന്ന് ഗോപാല്‍ വണ്ടി ചവിട്ടി നിര്‍ത്തി, ഇതാണ് ആ സ്ഥലം, പട്ടാണ്‍ ഇവിടെയാണ് എന്‍റെ മമ്മുക്കയെ ഉപേക്ഷിച്ചത്, രണ്ട്ദിവസത്തേ   മരുഭുമിയിലേ അലച്ചില്‍ ടൈഫൊയിട്ന്‍റ രൂപത്തില്‍ ആണ് എന്നെ ആക്രമിച്ചത്,മോഹാലസ്യപ്പെട്ട എന്നെ പട്ടാണ്‍ തന്നെയാണ്  ആശപത്രിയിലും എത്തിച്ചതും......
മമ്മുക്കാക്ക് എന്ത് പറ്റി?
ഗോപാല്‍ മറുപടി ഒന്നും പറഞ്ഞില്ല,അയാള്‍ മെല്ലെ വണ്ടിയില്‍ നിന്ന് ഇറങ്ങി..... ആ കണ്ണുകളില്‍ ജലം നിറഞ്ഞിരിക്കുന്നത് ശംഭു കണ്ടു.......ആ മണല്‍ കാട്ടിലേക്ക്  ഇറങ്ങി നിന്ന് അയാള്‍ ഉറക്കെ വിളിച്ചു!!!!

മമ്മുക്കാ!!!!!!.....
മരുഭുമിയും ആ ശബ്ദം ഏറ്റ് പിടിച്ചു,ഒരു ആന്തോളനം സൃഷ്ടിച്ചുകൊണ്ട് ആ രോദനം കടന്ന്‌ പോയി ഒപ്പം ഒരു ഉഷ്ണ കാറ്റും...........

No comments:

Post a Comment