അയാള്‍ക്ക് ചുറ്റും ഘോര ശബ്ദം മുഴങ്ങി!!!പ്രപഞ്ചം വട്ടം കറങ്ങുന്നത് പോലെ,ആ ചുഴിയില്‍ അയാള്‍ കൈകാല്‍ ഇട്ട് അടിച്ചു! ഒരു പിടുത്തം കിട്ടിയുരുന്നങ്കില്‍ അയാള്‍ ചുറ്റും പകച്ച് നോക്കി..ചുറ്റും പുകപടലം മാത്രം പുക പടലം തഴുകി മാറ്റി ആ രൂപം, താന്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുകചുരുളുകള്‍ കൊണ്ട് സ്തൃഷ്ട്ടിക്ക് പെട്ടപോലെയുള്ള ഒരു രൂപം,അതിന്‍റെ മുഖത്തിനു ശാന്തതയോ ക്രൌര്യമോ ഇല്ലന്ന് അയാള്‍ തിരിച്ച് അറിഞ്ഞു........
ആരാണ് നീ ..... അയാളുടെ ശബ്ദം പതറിയിരുന്നു....
മരണമാണ് ഞാന്‍...പതിഞ്ഞ ശബ്ദത്തില്‍ രൂപം പിറുപിറുത്തു......
ഒരു വിറയല്‍ കാല്‍പാതം മുതല്‍ കടന്ന് പോയി.....
എനിക്ക് വാര്‍ദ്ധ്യക്യം ആയിട്ടില്ല!!!!!
എനിക്ക് കടന്ന് വരാന്‍ ജരാനിരകളില്ല....കാലം ഇല്ല.....സന്ദര്‍ഭം ഇല്ല
എനിക്ക് അറിയാം രംഗ ബോധം ഇല്ലാത്ത കോമാളിയെണു നീ!!
ഹ ഹ്ഹ് മരണം ചിരിച്ചു......
അഭിനയത്തില്‍ മുഴുകി പോയത് കൊണ്ട് നിനക്ക് രംഗം മറന്ന് പോയതാണ് എന്നിട്ടും പഴി എനിക്ക്....
എന്‍റെ ഭാര്യ.....എന്‍റെ മക്കള്‍..എന്‍റെ സമ്പത്ത്.....ഭുമിയിലെ ജീവിതം ഒന്നും എനിക്ക് മതിയായിട്ടില്ല!!!
മരണം വീണ്ടും ചിരിച്ചു..... ഈ ജോലി ചെയ്യാന്‍ തുടങ്ങിയകാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ വാദം!!!
നീ ഏതു മതത്തിന്‍റെ ദൂതന്‍ ആണ്??
ഹ്ഹ്ഹ് മരണം വീണ്ടും ചിരിച്ചു....നീ ഒരു തമാശക്കാരനാണ്
എനിക്ക് മതം ഇല്ല....ജാതിയില്ല...വര്‍ഗം ....ഇല്ല ഞാന്‍ നിന്നെ സമീപിക്കുക തന്നെ ചെയ്യും
നിനക്ക് വാഹനം ഒന്നും കാണുന്നില്ലല്ലോ........ഞാന്‍ കേട്ടിരിക്കുന്നത് നീ പോത്തിന്റെ പുറത്ത് സഞ്ചരിക്കുന്നു എന്നാണു.....
നീ ഒരു പോത്ത് തന്നെ!!!!! മരണം നിന്‍റെ ചെരുപ്പിന്‍ വള്ളിപോലെ സമീപസ്ഥം എന്ന് നീ കേട്ടിട്ട് ഇല്ലേ......
മരണം തന്‍റെ കുരുക്ക് എടുത്ത് കെട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.....
എനിക്ക് എന്‍റെ ഭാര്യയെ.....മക്കളെ..ഇനി കാണാന്‍ കഴിയില്ലേ......
മരണം ഒരു നിമിഷം ചിന്താനിഗ്മാനായി.....
നീ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ????
ഒരു പിടിവള്ളി കിട്ടിയ മാതിരി ആത്മാവ് പറഞ്ഞു..ഉവ്വ്.....
എങ്കില്‍ പഴുതാരയോ,തേളോ,വണ്ടോ,മൃഗമോ ആയി പുനര്‍ജനിക്കാം!!!!
അപ്പോള്‍ കൂടെ എന്‍റെ പെണ്ണ് ഉണ്ടാവുമോ, ഉത്തരത്തിന് വേണ്ടി ആത്മാവ് ആക്ഷമായോടെ മരണത്തിന്‍റെ മുഖത്തേക്ക് നോക്കി!!!!
മരണം ഉത്തരത്തിന് വേണ്ടി തപ്പി തടഞ്ഞു......
പെട്ടെന്ന് ഒരു അശരീരി മുഴങ്ങി.....
നീ ഈ ആത്മാവിന്‍റെ കഴിഞ്ഞ കാലജീവിതത്തിലെക്ക് നോക്കു.....
ക്ഷീണിച്ചു പേകോലമോയ ഒരു സ്ത്രീ രൂപവും മൂന്ന്കുട്ടികളും മരണത്തിന്‍റെ മെമറിയില്‍ തെളിഞ്ഞു ഒപ്പം കുടിച്ച് കൂത്താടുന്ന ആത്മാവിന്‍റെ മനുഷ്യരൂപവും,സ്ത്രീധനബാക്കിയെവിടെ എന്ന അലര്‍ച്ചയും മര്‍ദ്ദനവും ആ സ്ത്രീയുടെ രോദനത്തില്‍ മുമ്പില്‍ മുങ്ങിപോയി!!!!!
അശരീരി കൂടുതല്‍ ഉച്ചത്തില്‍ ആയി!!!!ഇത് മനുഷ്യാംശം കൂടുതല്‍ ഉള്ള ആത്മാവാണ്,തന്‍റെ ഏതു ദുരിതത്തിലും ഇണ കൂടെവേണമെന്നു ആഗ്രഹിക്കുന്നവന്‍!!!ഇവന്‍ മൃഗമായി പുനര്‍ജനിച്ചാല്‍ മൃഗവശത്തിന്‍റ തനിമ നഷ്ട്ടപെടും.....അത്കൊണ്ട് ഈ ജന്മം ഒരു അറീയിപ്പ് ഉണ്ടാക്കുന്നത് വരെ പെന്‍റിങ്ങില്‍ വെക്കു......
ആത്മാവ് വീണ്ടും തിരക്ക്കൂട്ടി!!!!പറയു എന്‍റെ അടുത്തജന്മത്തിന്‍റെ കാര്യം?
മരണം രൂക്ഷമായി ആത്മാവിനെ നോക്കി.....
നിന്‍റെ അടുത്ത ജന്മത്തെകുറിച്ച് പറയേണ്ട ബാധ്യത എനിക്കില്ല.....
ആത്മാവ് ആരോടന്നില്ലാതെ പിറുപിറുത്തു....
രംഗബോധം ഇല്ലാത്ത കോമാളി......
No comments:
Post a Comment