അന്ന് ആ ലെറ്റര്‍ ബോക്സ് തുറന്നപ്പോള്‍,ആദ്യം കണ്ടത്,അക്കാലത്ത് കമ്പി എന്ന് അറിയപെടുന്ന ടെലിഗ്രാം ആണ്,ഇന്നത്തെപോലെ ടെലിഫോണ്‍ വ്യാപകമല്ലാത്ത കാലം,ഗള്‍ഫ്ന്‍റ മരുപച്ച തേടി നിര്‍മാണ കമ്പനിയില്‍ യാത്ര അവസാനിപ്പിച്ചവര്‍,ജീവിതം സിമെന്റ്റ് കൊണ്ടും കമ്പികൊണ്ടും കെട്ടിപൊക്കുന്നവര്‍......
ഒരു വിറയലോടെയാണ് ടെലിഗ്രാംന്‍റ വിലാസ ഭാഗത്തെക്ക് തുറിച്ചു നോക്കിയത്......ഹാവു...... എന്നൊരു നെടുവീര്‍പ്പ് ഉയര്‍ന്നു,തന്‍റെതല്ലന്ന ആശ്വാസം ആയിരുന്നു ആ നെടുവീര്‍പ്പിന് പിന്നില്‍!!!
തോമസ് ചാക്കോ......അഡ്രസ് ഒരു ആവര്‍ത്തികൂടി വായിച്ചു.
നാട്ടില്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് വഴി കുറേക്കാലം തോമസ് ചാക്കോ സര്‍ക്കാര്‍ സര്‍വീസില്‍ ശിപായി ആയി ജോലി നോക്കിയിട്ടുണ്ട്,അത്കൊണ്ട് തന്നെ എന്ത്പറഞ്ഞാലും തോമസ്‌ന്‍റ സംഭാഷണത്തില്‍ ഡിപാര്‍ട്ട്മെന്റ് കടന്ന് വരുമായിരുന്നു.അത്കൊണ്ട് തന്നെ കമ്പനിയില്‍ ഒരു ചെല്ലപേരും കിട്ടി ഡിപാര്‍ട്ട്മെന്‍റ് അച്ചായന്‍,അന്‍പത് വയസില്‍ അധികം പ്രായം ഉള്ള ഡിപാര്‍ട്ട്മെന്‍റ് അച്ചായന്‍ കുഴിയില്‍ കിടന്ന് കുത്തുമ്പോഴും,ഏന്തി വലിഞ്ഞ് സിമന്‍റ് ചുമകുമ്പോഴും ,കുടെയുള്ളവര്‍ പറയും
"അയാള്‍ക്ക് ഇതിന്‍റെ വല്ല കാര്യം ഉണ്ടോ? നാട്ടില്‍ കയറി പൊയ്കൂടെ!!!! ചിലര്‍ സഹതാപവും ആയി എത്തും!"അയാളുടെ പ്രായം ആവുമ്പോള്‍ നമ്മുടെ കാര്യം കട്ടപുകതന്നെ"
അയാളെ അറിയുന്നവര്‍ പറയും,വലിയ ഭാരം ഉള്ളവന്നാ! നിത്യരോഗിയായ ഭാര്യ.......പ്രായമായ പെണ്‍കുട്ടിക്കള്‍......ഇവര്‍ക്കല്ലാം തണല്‍ അച്ചായന്‍ മാത്രം.......
ചെലവ് ചുരുക്കലിന്റെ കാര്യത്തിലും അച്ചായന്‍ മുന്നില്‍ തന്നെ,ഒരു കുബൂസ് രണ്ട് ദിവസം അതാണ് അച്ചായന്‍റ കണക്ക്!!! ചിലര്‍ കളിയാക്കി കുബൂസ് അച്ചായന്‍ എന്ന് വിളിക്കും!!!!
മുളകും മല്ലിയും അച്ചായന്‍ കാശ്കൊടുത്ത് വാങ്ങില്ല.ക്യാമ്പിന്‍റ ഓരോ കിച്ചനിലും അച്ചായന്‍ കയറി ഇറങ്ങും,ഒരു വേപിലതണ്ട് ഇസ്ക്കാതെ അച്ചായന്‍ പോരില്ല!!!!,ആരുടെ മെസിലും അച്ചായന്‍ കൂടില്ല അതിന് ഒരു കാരണവും പറയും"വാരി വലിച്ച് തിന്നുത് എനിക്ക് ഇഷ്ട്ടമല്ല.
പകുതി ചീഞ്ഞതക്കാളി,വാടിയ മലകറികള്‍ ,ഡേറ്റ് കഴിഞ്ഞ പലഹാരങ്ങള്‍ ഇതൊക്കെയാണ് അച്ചായന്‍റ ഇഷ്ട വിഭവങ്ങള്‍.ചിലര്‍ അയാളെ കളിയാകുമ്പോഴും,അയാളുടെ ത്യാഗത്തിന്‍റെ കഥ പറഞ്ഞ് മറ്റ് അച്ചായന്‍മാര്‍ രക്ഷക്കെതും!!! വാതം പിടിച് തളര്‍ന്ന കെട്ടിയവളെ മുപതാം വയസ് മുതല്‍ നോക്കുന്നവന്‍!!!!!!!
ആ അച്ചായനുള്ളതാണ് ഇ ടെലിഗ്രാം.ടെലിഗ്രാം ആര്‍ക്കും വായിക്കാം എന്ന് അലിഖിത നിയമം ഉള്ളത് കൊണ്ട് ടെലിഗ്രാം പൊട്ടിച്ച് വായിച്ചു!!!!
wife passed away!!! urgently come back!!!!!
ഞാന്‍ ധര്‍മ്മസങ്കടത്തില്‍ ആയി......ഇത് എങ്ങനെ അച്ചായനോട് അവതരിപ്പിക്കും......ഞാന്‍ വെറുതെ താഴേക്കു നോക്കി...മള്‍ട്ടി ലെവല്‍ ബില്‍ടിങ്ങിനു വേണ്ടി എടുത്ത,മീറ്ററുകളോളം ആഴമുള്ള കുഴിയില്‍ നിന്ന് പട്ടിയെപോലെ പണിഎടുക്കുന്ന അച്ചായന്‍..... ആ ശരീരത്തില്‍ നിന്നും വിയര്‍പ്പ് ചാലുകള്‍ പുറപ്പെട്ട് കൊണ്ടിരിക്കുന്നു.......ആലപ്പസമയത്തിനുള്ളില്‍ അയാളുടെ കണ്ണ്നീര്‍ ധാര ധാരയായി ഒഴുകാം....ഒരു പക്ഷെ അയാളുടെ അലര്‍ച്ചയും വിങ്ങലും ആ കുഴികളില്‍ തട്ടി ഇല്ലാതായേക്കാം
എന്തായാലും ഞാന്‍ ആയിട്ട് പറയില്ല!!!...ഞാന്‍ തീരുമാനിച്ചു.കൃഷ്ണട്ടനോട് പറയാം,,,,,കമ്പനിയില്‍ പ്രായവും പക്വതയും ഉള്ള ഒരാള്‍.
ഞാന്‍ പറയില്ല സാര്‍,കൃഷ്ണേട്ടന് മനക്കട്ടി ഉണ്ടന്ന്, സാറിന് വെറുതെ തോനുന്നതാ......ഒരു പ്രവാസിയോടു,അയാളെ കാത്തിരിക്കാന്‍ ഇനി ആരും ഇല്ലന്ന് എനിക്ക് പറയാന്‍ ആവില്ല....... നമ്മുക്ക് എഞ്ചിനിയറുടെ അടുത്ത് പറയാം അയാള്‍ പറയട്ടെ!!വാര്‍ത്ത അറിഞ്ഞ എന്ജിനിയറും ഒരു നിമിഷം വല്ലാതെയായി........
കൃഷ്ണാ........താങ്കള്‍ക്ക് പറഞ്ഞ് കൂടെ.......
ഞാന്‍.......കൃഷ്‌നേട്ടന്‍ വിക്കി
നമ്മുക്ക് ഒരുമിച്ച് പറയാം.......ഞാന്‍ അയാള്‍ക്ക് ടിക്കറ്റും ലീവും ഇഷ്യൂ ചെയ്യാനുള്ള ഏര്‍പ്പെടുത്താന്‍ നോക്കട്ടെ......എന്‍ജിനിയര്‍ ഓഫിസിലേക്ക് നടന്നു നിങ്ങി......
വാര്‍ത്ത ചുണ്ട്കളില്‍ നിന്നും ചുണ്ടുകളിലേക്ക് പകര്‍ന്നു......കൃഷ്ണേട്ടന്‍ ഫോമിലായി,എല്ലാവരുടെയും പോക്കറ്റില്‍ കൈ ഇട്ട് അഞ്ജ്, പത്ത് ഇരുപത് തുടങ്ങിയ ദിര്‍ഹങ്ങള്‍ കൃഷ്ണേട്ടന്‍ വാരിയെടുത്തു.എതിര്‍ത്തവരോട് കൃഷ്ണേട്ടന് ന്യായം ഉണ്ടായിരുന്നു!!
'ഒരു നല്ല കാര്യത്തിന് ആണടോ!!!
എല്ലാവരും കുഴിയുടെ വട്ടം കൂടി,എല്ലാ കണ്ണുകളും അച്ചായന്‍റെ നേരേയായി,അത് ഒരു മരണകിണര്‍ പോലെ തോനിച്ചു
എന്‍ജിനിയര്‍ ഉച്ചത്തില്‍ വിളിച്ചു തോമസ്!!!!!!
ആഴങ്ങളിലേക്ക് ആ ശബ്ദം എത്താത് കൊണ്ട് ആകാം അച്ചായന്‍ തിരിഞ്ഞ് നോക്കിയില്ല!!!
അടുത്തത് കൃഷ്‌നേട്ടന്‍ വിളിച്ചു അച്ചായാ????
പെട്ടന്ന് അത് ഒരു കൂട്ട വിളിയായി മാറി....അത് കുഴികളില്‍ തട്ടി പ്രതിധ്വനിച്ചു.......
"ആഹരത്തിന് സമയം ആയത് ഞാന്‍ അറിഞ്ഞില്ല" അച്ചായന്‍ പ്രയാസപെട്ട്കൊണ്ട് കുഴിയില്‍ നിന്നും കയറി!!!
അച്ഛായന്‍ വിഷമിക്കരുത്....... എന്‍ജിനിയര്‍ മുഖവരയിട്ടു.....
എന്തേ സര്‍ ടെര്‍മിനഷന്‍ വല്ലതും അയാളുടെ മുഖത്ത് ഭീതി നിഴലിട്ടു
കൃഷ്ണേട്ടന്‍ ആണ് ബാക്കി പറഞ്ഞത്,അതല്ല അച്ചായ നാട്ടില്‍ നിന്ന് ടെലിഗ്രാം ഉണ്ടായിരുന്നു......
കൃഷ്ണേട്ടന്‍ ഒന്ന് നിര്‍ത്തി,എന്ജിനിയരുടെ മുഖതൊട്ട് നോക്കി...തുടര്‍ന്നോളളു എന്ന മട്ടില്‍ എന്‍ജിനിയര്‍ തലയാട്ടി
അച്ഛായന്‍റ ഭാര്യ മരിച്ചു.........
ഹ്ഹ്ഹ്ഹ് മുളചീന്തുന്നത് പോലെ അയാള്‍ കരഞ്ഞു!!!!!!
വിഷമികേണ്ട തോമസ്......താങ്കള്‍ക്ക് ഉള്ള ലീവിന് ഏര്‍പാട് ചെയ്തിട്ടുണ്ട്,താങ്കള്‍ക് ഉടനെ ഇന്ത്യയിലേക്ക് മടങ്ങാം!!!!!
ഹ ഹ ഹ അയാള്‍ പൊട്ടിച്ചിരിച്ചു.......ഞാന്‍ ഇന്ത്യക്കാരന്‍ അല്ല സര്‍!!!!!
ങേ!!!!!!
ഇന്ത്യക്കരെന്‍ ആവാന്‍ അയാള്‍ക്ക് പാസ്പോര്‍ട്ട് വേണം,അല്ലങ്കില്‍ ഇന്ത്യയില്‍ കരം കൊടുക്കുന്ന ഒരു തുണ്ട് രസീത് എങ്കിലും വേണം
എനിക്ക് ഇത് ഒന്നും ഇല്ല സാര്‍,ഭാര്യയും കുട്ടികളെ ഒകെ പത്ത് വര്‍ഷം മുമ്പ് കണ്ട ഒരു സ്വപ്നം മാത്രമാണ്,,,500ദിര്‍ഹം ആണ് എന്‍റെ ശമ്പളം,എന്‍റെ ഭാര്യയുടെ മരുന്നിനു പോലും തികയില്ല,ഇപ്പൊ ഞാന്‍ തിരിച്ച് പോയാലും ബാക്കിയുള്ളവര്‍ക്ക് ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല.......
എല്ലാവരും ചത്ത് തുലയട്ടെ.......ഞാന്‍ കല്ലി വല്ലി ആണ് സര്‍,നശിക്കാന്‍ ആയി ജനിച്ചവന്‍......
അയാള്‍ തന്‍റെ തലകെട്ടുമായി ആ കുഴിയിലേക്ക് ഇറങ്ങി നടന്നു.....അയാള്‍ ആ കുഴിയിലേക്ക് ഇറങ്ങിപോകുന്നത് ഞാന്‍ നോക്കി നിന്ന്. അയാള്‍ക്ക് മുമ്പില്‍ ആ കുഴി അനന്തമായി നീളുന്നത് ഞാന്‍ അറിഞ്ഞു,ഞാന്‍ അത് വിളിച് പറയാന്‍ ശ്രമിച്ചു.....പക്ഷെ തോമസ് അച്ചായന്‍ എന്‍റെ ശബ്ദതരംഗങ്ങള്‍ക്കും ആഴത്തില്‍ ആയിരുന്നു......
No comments:
Post a Comment