ചീവിടുകള്‍ പാതിരാസംഗീതം പൊഴിച്ചു കൊണ്ടിരുന്നു,ഉറക്കം കണ്ണുകളില്‍ കയറി ഇറങ്ങിയെങ്കിലും,കണ്ണുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല,അത് മച്ചിലേക്ക് തുറിച്ചു നോക്കി കൊണ്ടിരുന്നു! ചീവിടുകളുടെ വിവിധ രാഗങ്ങള്‍ക്ക് ഇടയില്‍ തവളകളുടെ പേക്രോം പേക്രോം കരച്ചില്‍ ഒരു ഭയാനക അന്തരീക്ഷം സൃഷ്ട്ടിച്ചു.
ഉപ്പയുടെ മുറിയിലും പ്രകാശം ഉണ്ട്,അവര്‍ക്കും ഉറക്കം നഷ്ട്ടപെട്ടിരിക്കാം,ഇന്നലെ വരെ ഉണ്ടായ മാനം നിമിഷങ്ങള്‍ക്ക് ഉള്ളില്ലെല്ലേ പൊലിഞ്ഞു പോയത്!!!പടച്ച റബ്ബേ സൂര്യന്‍ ഉദിക്കാതിരുന്നങ്കില്‍....... ഈ ഇരുട്ട് ശേഷിക്കുന്ന കാലം അങ്ങനെ തന്നെ തുടര്‍നിരുന്നങ്കില്‍........
അനുമോള്‍ മാത്രം ശാന്തമായി ഉറങ്ങുന്നു....ഒന്നും അറിയാത്ത അവള്‍ കൂടെ കൊണ്ട് നടക്കുന്ന പാവ അടക്കിപിടിച്ച്രിക്കുന്നു.... ഇന്നലെ അവള്‍ ചോദിച്ചു"ഉമ്മിച്ചി ചീത്തയാണോ!!??" അല്ല എന്ന് പറഞ്ഞാലും ആണ് എന്ന് പറഞ്ഞാലും അവള്‍ കാരണം ചോദിക്കും അഞ്ചു വയസായ അവളെ എങ്ങനെ പറഞ്ഞ് മനസിലാക്കാന്‍....... അത്കൊണ്ട് തന്നെ കണ്ണ്നീര്‍ ധാര ധാരയായി ഒഴുകി.....
"കരയേണ്ടട്ടോ അനുമോള്‍ പറ്റിക്കാന്‍ ചോദിച്ചതാ......."
ഈ പാപത്തിന്‍റ ഭാരം അവളും വഹികേണ്ടിവരും!,പിഴച്ച ഉമ്മയുടെ മകള്‍.....ഒരു നിമിഷം താന്‍ ചിന്തിചിരുന്നങ്കില്‍....
തനിക്ക് ഒന്നിനും കുറവ് ഉണ്ടായിരുന്നില്ല,എല്ലാ സൌകര്യവും ഇക്കാക്ക ഒരുക്കി തന്നിരുന്നു.... പ്രാണ്ണന്‍ തന്നെയായിരുന്നു......ഓരോ ഓര്‍മകളില്ലും ഇക്കാക്കയുടെ സ്പര്‍ശനം ഉണ്ടായിരുന്നത് കൊണ്ടാണ്,രണ്ടാമത് ഒരു വിവാഹം വേണ്ടന്നു വെച്ചത്
ഒരിക്കല്‍ ഇക്കാക്ക തമാശയായി പറഞ്ഞുരിന്നു,ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി ജീവിതം തുലക്കരുത്. അറം പറ്റിയ പോലെയുള്ള വാക്കുകള്‍......
രണ്ടാമത് ഒരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും,അനുമോളുടെ കാര്യം പറഞ്ഞ് ആണ് തടസം നിന്നത്,തന്‍റെ ത്യാഗത്തെ പലരും പുകഴ്ത്തിയപ്പോഴും,യവ്വനത്തെ പലരും കണ്ടിലന്നു നടിച്ചു.
ഇക്കാക്കയുടെ അനിയന്‍മാര്‍ നീതി കാട്ടിയില്ല എന്ന് പറയാന്‍ കഴിയില്ല...ഏറ്റവും നല്ല വീട് തന്നെയാണ് തനിക്ക് വേണ്ടി പണികഴിപ്പിച്ചത്!!!,തന്‍റെ ഭാവിക്ക് വേണ്ടിയുള്ള ഡെപ്പോസിറ്റും നിക്ഷേപ്പിക്കപ്പെട്ടു,കുടുംബത്തിന്‍റെ അന്തസ് കാത്തവള്‍ അല്ലങ്കില്‍ ഇക്കാക്കയുടെ സ്വത്ത് അന്യാദിന പെട്ത്താതവള്‍ എന്ന നിലയില്‍ താന്‍ ആകാശത്തോളം ഉയര്‍ത്ത പെട്ട നാളുകള്‍.........
അമീര്‍ അന്നും എതിര്‍പ്പ്മായി വന്നു.ഇത് ഇത്തയോടുള്ള സ്നേഹം അല്ല......പൊങ്ങച്ച ഷോയാണ്.അവന്‍ തുറന്ന് അടിച്ചു,അവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കാട്ടികൂട്ടല്‍.പ്രായത്തില്‍ ജൂനിയര്‍ ആയ,ഇക്കാക്കമാരുടെ ചിലവില്‍ ജീവിക്കുന്ന അവന്‍റ ശബ്ദം ആ മുറിയുടെ ചുമരുകളില്‍ തട്ടി ചിതറി പോയി.തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുതിയ ഡ്രൈവറെ വെച്ചപ്പോഴും അവന്‍ അസ്വസ്ഥതനായി
ഇക്കയുടെ ഭാര്യയോടും കുട്ടികളോടും സ്നേഹം ഇല്ലാത്തവന്‍!!!!!എന്തോ താന്‍ ഏതു കാലത്തും അവന്‍റെ ശരികളുടെ പുറകെയായിരുന്നു........
ഇത്താക്ക് ഒരു വിവാഹകാര്യം ഉണ്ടാക്കു!!!!യൌവനം തിളച്ചു മറിയുന്ന ഒരു പെണ്ണിന്‍ ശാപം നിങ്ങളുടെ തലയില്‍ വീഴാതിരിക്കട്ടെ!!!! അവന്‍ തുറന്ന് അടിച്ചു....
അഞ്ച് നേരം നമസ്കരിക്കുന്ന,പര്‍ദ്ദ ഇട്ട് നടക്കുന്ന,സമയം കിട്ടുമ്പോള്‍ ഓതുന്ന ഇത്തയെയാണോ നീ ജീവിതത്തിന്‍റെ ഗൌരവം പഠിപ്പിക്കുന്നത്??
പരിഹാസം നിറഞ്ഞ ഒരു ചിരിയായിരുന്നു അവന്‍റെ മറുപടി.....
" അള്ളാഹുവിനെ കുറിച്ചേ നിങ്ങള്‍ പഠിച്ചിട്ട് ഉള്ളു.......
ഇബിലീസിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല".......
നീളം ജുബ്ബയും താടിയും നീട്ടി വളര്‍ത്തി,ഒരു തോള്‍ സഞ്ചിയുമായി കോളനികളിലും തെരുവോരങ്ങളിലും നടന്ന് നീങ്ങുന്ന അമീര്‍ കുടുംബത്തിന് ഒരു മാനകേടായിരുന്നു!!!!!
തറവാടിന്‍റ മാനം കളഞ്ഞവന്‍,ദീനിബോധം ഇല്ലാത്തവന്‍,പുത്തന്‍ വാദി,കമ്മുനിസ്റ്റ് അങ്ങനെ നിരവധി ബിരുദങ്ങള്‍ അവനെ തേടിയെത്തി
തനിക്ക് ആങ്ങളമാര്‍ ഇല്ലാത്തത് കൊണ്ടാകാം......ഇക്കാക അടക്കം എല്ലാവരും അവനെ കുറ്റപെടുത്തുമ്പോള്‍ താന്‍ അവന് അരുനിന്നു.....ഷര്‍ട്ടും മുണ്ടും തേച്ച്കൊടുക്കുമ്പോള്‍ അവന്‍ പറയും.....എനിക്ക് ഇത്തയെ പോലെ ഒരു കൂട്ട് കിട്ടിയിരുന്നുവെങ്കില്‍.......
അവന്‍റെ ഓരോ രചനകള്‍ വായിച്ച് അപിപ്രായം പറയുമ്പോഴും,അവന്‍ കൌതക തോടെ തന്നെ തുറിച്ച് നോക്കും.....
താന്‍ ഒരു പരിഹാസത്തോടെ വിളിക്കും, ഇബിലീസിന്‍റെ കൂട്ട്ക്കാരന്‍.......
ഇന്നലെ വലിയ വീട്ടില്‍ നിന്നും,പടി അടച്ച് പിണ്ഡം വെക്കുമ്പോള്‍,അവര്‍ക്ക് പറയാന്‍ കാരണങ്ങള്‍ പലത് ഉണ്ടായിരുന്നു...... കുടുംബത്തിന്‍റെ മാനംകളഞ്ഞവള്‍!!! മുടിയനായ അനിയനെ ജാരനാക്കിയവള്‍....വാസ്തവത്തില്‍ അയാളോട് ഇത്തിരി സ്നേഹം കാട്ടി എന്നത് സത്യം ആണ്....
പക്ഷെ പറയുന്നമാതിരി അത് ഒരു ജാര ബന്ധം ആയിരുന്നോ????.......
ട്രെയിന്‍റ ചൂളം വിളികേട്ടപ്പോള്‍ ആണ് സമയം പാതിര കഴിഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞത്,ബള്‍ബ്‌ന്‍റെ ചുവന്ന വെളിച്ചത്തില്‍,അവള്‍ കണ്ണാടിയിലേക്ക് നോക്കി,മുടി അഴിഞ്ഞ് ഭീബല്‍സമായ ആ രൂപം അവളെ ഭയപെടുത്തി!! അവള്‍ അതിന്‍റെ നേരെ കൈ ചൂണ്ടിയപ്പോള്‍ അതിലും ശക്തമായി അവളുടെ നേര്‍ക്ക് കൈ ചൂണ്ടി..... ആ നിഴല്‍ പൊട്ടി ചിരിക്കുന്നതായി അവള്‍ക്ക് തോന്നി!!!!നരക്കത്തിന്‍റ അവകാശി!! മാനം കപ്പല്‍ കയറിയവള്‍..പെട്ടന്ന് ഇക്കാക്കയുടെ രൂപം അതില്‍ പ്രത്യക്ഷപെട്ടു, അയാളും അവളുടെ നേരെ കൈ ചൂണ്ടി!!!!
"നിനക്ക് ഈ ഭൂമിയില്‍ ഇനി ജീവിക്കാനാവില്ല റസിയ.....നിനക്ക് മാത്രമല്ല നിന്‍റെ മകള്‍ക്കും...പിഴച്ചു പോയ ഉമ്മയുടെ മകളെ കുറിച്ച് നിനക്ക് അറിയാതെ പോയി.....നാളെ ഓരോരുത്തര്‍ ആയി നിന്‍റെ വാതിലില്‍ മുട്ടാന്‍ തുടങ്ങും...അല്ലങ്കില്‍ പുതിയ കഥകള്‍ ഉണ്ടാവും......ഒരു പക്ഷെ നീ അതില്‍ അലിഞ്ഞു ഇല്ലാതെയാവും അല്ലങ്കില്‍ ആ കഥകളില്‍ ഉരുകി നീ ഒലിച്പോവും......
ഇല്ല ഒരു കഥയിലും ഞാന്‍ അലിഞ്ഞ് പോവില്ല,ഒരാള്‍ക്കും പറയാന്‍ അവസരം കൊടുക്കില്ല...എന്‍റെ മകള്‍ പീഡിപ്പിക്കപെടതിരിക്കട്ടെ...... അവള്‍ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു! അപ്പോഴും അനുമോള്‍ പാവക്കുട്ടിയെ അള്ളിപിടിച്ചിരുന്നു......ജയന്തി ജനത തന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് മെല്ലേ കുതിച്ച് കൊണ്ടിരുന്നു......
അമ്മീര്‍ പുതിയ കഥാസമാഹാരത്തിന്‍റെ പണിപുരയില്‍ ആയിരുന്നു,പുറംചട്ടയില്‍ കോറിയിട്ട പേര്‍ ഒരാവര്‍ത്തികൂടി വായിച്ചു...... ഇബിലീസിന്‍റെ കൂട്ട്ക്കാരന്‍.........അയാളുടെ ജനല്‍കര്‍ട്ടനെ കാറ്റില്‍ ഇളകി മാറ്റികൊണ്ട് ജയന്തി ജനത ഒരു തേങ്ങലോടെ കടന്ന് പോയി.....പെട്ടന്ന് അയാള്‍ ചാടി എഴുനേറ്റ് പുറം ചട്ടയില്‍ ഒരു വരി കൂടി എഴുതി ചേര്‍ത്തു.......
സമര്‍പണം
എന്‍റെ പ്രിയ ഇത്താക്ക്......
No comments:
Post a Comment