15/09/2011

ഒരു ഗ്യാസും അത് ഉയര്‍ത്തിയ പൊല്ലാപ്പുകളും!!!!!


ഗ്യാസ്.......

കുമാരന്‍റ ഭാര്യ ഗര്‍ഭിണിയായിരിക്കിന്നു!!!!!

വാര്‍ത്ത‍ കാട്ടുതീ പോലെ പരന്നു.......കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു! ചായപീടികയില്‍ വട്ടമേശ സമ്മേളനം!!!!

"ഭൂമിമലയാളത്തിലെ സ്ത്രീരത്നങ്ങള്‍ക്ക് മൊത്തം അപമാനം!!!!"..
ശുദ്ധമലയാളം ഫാഷന്‍ ആക്കിയ അംബുജന്‍ അപിപ്രായപ്പെട്ടു, 

"ഓള് നാടിന്‍റെ പേര് കൊളമാക്കി"നാട്ടില്‍ ആദ്യ സംഭവം എന്ന പോലെ കോയ പിന്താങ്ങി

"അവളെ തല്ലികൊല്ലണ്ണം"

"മുക്കാലിയില്‍ കെട്ടി അടിക്കണം"

"നാട്കെടത്തണം"

"ഉപേക്ഷിക്കണം"

അപിപ്രായങ്ങള്‍ നിരവധി!
ഓള്ക്ക് കണവന്‍ഉണ്ടല്ലോ പിന്നെ എന്താ പെറ്റാല്‍"  ചേന്നന്‍ തന്‍റെ അപിപ്രായം പറഞ്ഞു!

"എടാ ഹമുകെ ഓള്ക്ക് പുതിമാപ്പ്ള ഉള്ളതല്ല പ്രശ്നം......ഓന്‍റ സുനാപ്പിയില്‍ പൂട്ടിട്ട് കാലം എത്രയായിന്നാ വിചാരം" ?
ആരും ഉത്തരം പറയാത്തത് കൊണ്ടാവാം അയാള്‍ തന്നെ ഉത്തരവും പറഞ്ഞു "ഏഴുവര്‍ഷം!!!!!!"

പെട്ടന്ന്  സ്ഥലത്തെ പുരോഗമനവാദി ഇടപ്പെട്ടു"ഡോക്റ്റര്‍ക്ക് തെറ്റ് പറ്റികൂടെ"?

ഒരു നിമിഷം നിശബ്ദത പരന്നു......കോളെജില്‍ പോയ ആ നാട്ടിലെഏക മനുഷ്യന്‍ ആണ് ചായപീടികയിലെ എന്‍സൈക്ലോപീഡിയയാണ് അദ്ദേഹം,റേഷന്‍ കാര്‍ഡ് പൂരിപ്പിക്കുനതും,ലോണ്‍ഫോം പുരിപ്പികുന്ന്‍തും വില്ലേജ്‌ ഓഫീസില്‍ പോകുന്നതും അദ്ദേഹം തന്നെ!

"കഴിഞ്ഞ ഏഴു വര്‍ഷം കുമാരന്‍ കാലിന്‍റ ഇടയില്‍ കൈവെച്ച് ചുരുണ്ട് കിടക്കുകയാന്നോ"!!!!???
കോയക്ക് ദേഷ്യം വന്നു,കോയക്ക് പണ്ടേ പുരോഗമനവാദത്തോട് എതിരാണ്."വകതിരിവ്"ഇല്ലാത്തവര്‍ എന്നാണ് കോയ പറയുക.
പുരോഗമനവാദി പെട്ടന്ന് ഉള്‍വലിഞ്ഞു.....ഇനിയും വാദിച്ചാല്‍ കോയ തെറി വിളിക്കും...... അത് കോയയുടെ ഒരു ഹോബിയാണ്.....

നാട്ടുകൂട്ടം ചര്‍ച്ച ചെയ്തു,കുമാരന്‍റ വകതിരിവ്കേട് എന്നവർ വിലയിരുത്തി,അവനെ വിചാരണ ചെയ്യണം!!!
കുമാരന്‍ ഹാജരാക്കപ്പെട്ടു....!

"നിയ്യാണോ ശെയ്ത്താനെ കൊച്ചിന്‍റ തന്ത"

 കൂട്ടത്തിലെ പ്രമാണി കുമാരൻ്റെ നേരേ പോലിസ്ക്കാരനെപോലേ തിരിഞ്ഞു!

"അറിയില്ല"

ഹ...ഹ....ഹ ഒരു കൂട്ടചിരി മുഴങ്ങി.....കാരണം ഇല്ലാതെ ചിരിക്കുന്നവരോട് ശുദ്ധഗതിക്കാരനായ കുമാരന് ദേഷ്യം തോന്നി എങ്കിലും അത് പുറത്ത്‌ കാണിച്ചില്ല

"നിന്‍റെ തിരി വെട്ടിയതല്ലേ......?"
അതെ
എന്ന?"ഏഴു വര്‍ഷം മുന്‍പ്‌"

എത്ര രൂപ തടഞ്ഞു?
"നൂറ്റിഅന്‍പത് രൂപയും ബക്കറ്റും"

"ബക്കറ്റ് ഇരുപത് രൂപ്പക്ക് വിറ്റു".....

നാല്‍പത്‌ രൂപക്ക് ലോട്ടറി എടുത്തു ,ബാക്കി ഞാന്‍ കുടിച്ചു !
ചോദ്യത്തില്‍ രക്ഷപ്പെട്ടാല്‍ മതി എന്ന ഭാവത്തില്‍ കുമാരന്‍ ഒറ്റശാസ്വത്തില്‍ പറഞ്ഞു നിര്‍ത്തി

"നീ ഒളോട് ചോദിച്ച"

കുമാരന്‍ ഒന്ന് നടുങ്ങി......സുശീലയോട് ചോദ്യക്കുകയോ?.....അവള്‍ മുടി അഴിച്ച് ആടും.....ചിലപ്പോള്‍ തല്ല് കിട്ടിയേക്കാം.......പണ്ടത്തെപോലെയല്ല ഇന്ന് വാറ്റ് കുടിച്ച് കൂമ്പ് വാടിയിരിക്കുന്നു.എഴുനേറ്റ് നടക്കുന്നത് വളരെ പ്രയാസ പെട്ടാണ്.....മാത്രമല്ല സുശീല പണിക്ക് പോകുന്നത് കൊണ്ടാണ് കളള് കുടിക്കാന്‍ 50 രൂപ കിട്ടുന്നത്......അത് ഈ ദുഷ്ടന്‍മ്മാര്‍ ഇല്ലാതാക്കുമോ ആവൊ!!!?

പ്രമാണി ചോദ്യം ആവര്‍ത്തിച്ചു.

കുമാരന്‍ നിശബ്ദ പാലിച്ചു......

"മീശ ഉള്ളത്കൊണ്ട് ആണ്‌വൂല!!!!!" കുമാരന്‍റ ദുര്‍ബലതയെ മുതലുടുത്ത് അയാള്‍ ന്യായവിസ്താരം തുടങ്ങി,അവസാനം കുമാരന്‍ ഒരു ന്യായം പറഞ്ഞു

"ഓള് എന്ത് വിചാരിക്കും?"

നാട്ടുകൂട്ടത്തിന്‍റെ വരവ് കണ്ടപ്പോള്‍ തന്നെ സുശീല വലിയവായില്‍ അലമുറയിട്ടു!!!!
മേല്‍മുണ്ട്കൊണ്ട് കണ്ണ്നീര്‍ തുടച്ചു.....
"എന്നാലും ഇവര്‍ എന്നെ ഇങ്ങനെ കരുതിയല്ലോ ഈശ്വരന്‍മാരെ!!!!!!"
അവള്‍ നെഞ്ചിത്ത് അടിച്ചു......
മൂകളപിഴിഞ്ഞു..........

ചിലരെ പേരടുത്ത് വിളിച്ച്‌ നെഞ്ചത്ത് അടിച്ചു കരഞ്ഞു........

കണ്ണന്‍ ചേട്ടനും......എന്നെ കുറിച്ച് ഇങ്ങനെ കരുതിയെ........
എന്നാലും എന്‍റെ ഉസ്മാനുക്ക........!!!!!!????? അവളുടെ വാക്കുകള്‍ മുറിഞ്ഞു........

കുമാരെന്‍ ഉടനെ തന്‍റെ പ്രാണേശ്വരിയെ ആശ്വസിപ്പിച്ചു.......

"കരെയേണ്ടട്ടോ" ഇവര്‍ വെറുതെ പറഞ്ഞതാ!!!!"

ജീവിതത്തില്‍ ആദ്യമായി ശുശീല കുമാരെന്‍റ തണല്‍ തേടി.....
പൌരുഷം ഉള്ള യുവാവിനെ പോലെ കുമാരന്‍ അഭിമാനപൂര്‍വം ഭാര്യയെ അണച്ച് പിടിച്ചു.
ധൈര്യം വന്ന സുശീല പറഞ്ഞു .
"ഞാന്‍ വൈദ്യരേ കണ്ടതാ......ഇത് ഗ്യാസ്ന്‍റ ഏന്നകേടാ.......

പ്രമാണി ഒന്ന് ശങ്കിച്ചു......സത്യമോ ഇത്......?
ഗ്യാസ്ന് വയര്‍ വീര്‍ക്കുമോ......?

പുരോഗമനവാദി പെട്ടന്ന് ഇടപ്പെട്ടു

"വീര്‍ക്കും....വീര്‍ക്കും......ചിലപ്പോള്‍ നെഞ്ച് വേദനയുണ്ടാക്കും!!!!!!
ഒരു നിമിഷത്തെക്കു അവിടെ ഒരു നിശബ്ദത പരന്നു..... ആളുകള്‍ എവിടെ നെഞ്ച് വേദന എന്ന മട്ടില്‍ സുശീലയുടെ മാറിലേക്ക് തുറിച്ചുനോക്കി......
പുരോഗമനക്കാരന്‍ അല്‍പ്പം കൂടി വാചാലനായി...
"ചിലപ്പോള്‍ പുളിച്ച് ത്തേട്ടല്‍. ഏമ്പക്കം എന്നിവ ഇതിന്‍റെ ലക്ഷണങ്ങള്‍ ആണ്"

"എനിക്ക് ഇത് അറിയില്ലായിരുന്നു.....വളിപോവുമെന്ന്‍ മാത്രമേ ഞാന്‍ കേട്ടിട്ടുളളു "
കോയ തന്‍റെ അറിവില്ലായ്മ ജീവിതത്തില്‍ ആദ്യമായി സമ്മതിച്ചു!!!!!

ജനം രണ്ട് ചേരിയായി......ഉസ്മാനും കോയയും സുശീലയുടെ നേതൃത്വം ഏറ്റ്ടുത്തു....!!!!!!
ഒരു കുടുംബിനിയെ ആക്ഷേപ്പിചതിന്നു അവര്‍ എല്ലാവരെയും ആയി ചീത്ത പറഞ്ഞു....

കുമാരെന്‍ പ്രഖ്യാപ്പിച്ചു!

"ആരേലും ഇനിയും സംശയിക്കുന്നുവെങ്കില്‍,ഞാന്‍ ലവളുമാരുമായി കിടന്ന് നോക്കാം!!!" 

കുമാരന്‍ ആസ്ത്മ പിടിച്ച് ശോഷിച്ച തന്‍റെ നെഞ്ച്കൂട് വിരിച്ചു നിന്നു...!!!

നാട്ടുകൂട്ടം രണ്ടായി പിരിഞ്ഞു.....ഭിന്നിപ്പുള്ളവര്‍ സ്ഥലത്തെ ദിവ്യനെ കണ്ടു. ചുട്ടകോഴിയെ പറപ്പിക്കുന്ന ആള്‍ ആണ്,മാല പറിച്ച് ഓടിയ സഗീര്‍.....ഇവിടെ നിന്നും വടക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രവചിച്ച ആള്‍ ആണ്,കൃത്യമായി പോലീസ് നാല്‍പ്പതാം നാള്‍ അവനെ ഉത്തരേന്ത്യയില്‍ നിന്നും അവനെ പിടിക്കുകയും ചെയ്യ്തത്രെ!

ദിവ്യന്‍ സുശീലയുടെ നാടിപിടിച്ചു.......കൈപിടിച്ചു.......വയറില്‍ ഞെക്കി നോക്കി പരിശോധിച്ചു.....രഹസ്യമായി സംസാരിച്ചു....കുത്തി കുത്തി ചോദിച്ചു.......അവസാനം ദിവ്യനും പ്രഖ്യാപിച്ചു!!!!

" ഓള്ക്ക് ഗ്യാസ്‌തന്നെ"!!!!!

മാസങ്ങള്‍ പിന്നെയും കഴിഞ്ഞു......വൈദ്യന്‍ ഗ്യാസിന് ചികിത്സിച്ചു!
നാട്ടുക്കാര്‍ അവര്‍ക്ക് അറിയുന്ന മരുന്ന് എത്തിച്ചു കൊടുത്തു.......
ദിവ്യന്‍ മന്ത്രജപം തുടങ്ങി......
കണ്ണനും കോയയും പുരോഗമനക്കാരനും അവര്‍ക്ക് നേതൃത്വം നല്‍കി......

മാസങ്ങള്‍ കഴിഞ്ഞു .....സുശീലയുടെ വയര്‍ വീര്‍ത്തു വന്നു!
വൈദ്യര്‍ പുതിയ പുതിയ കഷായവും തൈലവും പരീക്ഷിച്ചു....
നാട്ടുകാര്‍ ആശങ്കയില്‍ ആയി....
ഓളുടെ വയര്‍ പൊട്ടുമോ??
അവര്‍ നേര്‍ച്ചകള്‍ നേര്‍ന്നു....

അവസാനം അത് സംഭവിച്ചു സുശീലയുടെ വയര്‍ കുറഞ്ഞു!!!!! അത്‌ കടലാസ് സഞ്ചിപോലെ ചുക്കിചുളിഞ്ഞു.....ഭാര്യയുടെ അരികത്ത്‌ കിടക്കുന്ന കുഞ്ഞിനെ കുമാരന്‍ കൗതുകതോടെ നോക്കി......അയാള്‍ കുട്ടിയെ താനുമായി സാദൃശ്യ പെടുത്താന്‍ ശ്രമിച്ചു......

കുമാരന് ഒന്നും മനസിലായില്ല........

നാട്ടുകാര്‍ വീണ്ടും ഇളകി, അവര്‍ ദിവ്യനെയും വൈദ്യനെയും ശപിച്ചു,കണ്ണനെയും ഉസ്മാനെയും ചീത്ത പറഞ്ഞു.പുരോഗമനകാരെനെ കൊല്ലും എന്ന് പ്രഖ്യാപിച്ചു!

ഗത്യന്തരം ഇല്ലാതെ ദിവ്യനും വൈദ്യരും,ഉസ്മാനും കോയയും നാട്ടുകാരുടെ മുമ്പാകെ വാര്‍ത്താസമ്മേളനം നടത്താം എന്ന് സമ്മതിച്ചു......
നാട്ട്കൂട്ടം കൂടി സുശീലയും കുമാരനും ഹാജരാക്കപ്പെട്ടു.......

ബോഡിഗാര്‍ഡ്‌ പോലെ കണ്ണനും ഉസ്മാനും അനുയായികളും കാവല്‍ നിന്നു!!!!!
എങ്ങും നിശബ്ദത.....
വൈദ്യര്‍ സത്യാവസ്ഥ വെളിപെടുത്താന്‍ ദിവ്യനെ ക്ഷണിച്ചു......

ദിവ്യന്‍ കസേരയില്‍ നിന്നു എഴുനേറ്റു,എന്തോകെയോ ജപിക്കുകയും അന്തരീക്ഷത്തില്‍ വരക്കുകയും ചെയ്തു പിന്നെ ആലപ്പ നേരം കണ്ണടച്ചു.....

ജനം കാത്കൂര്‍പ്പിച്ചു.......

ദിവ്യൻ ചുറ്റും ഒന്നു കണ്ണോടിച്ചു.....

പ്രിയ സ്ത്രീ ജനങ്ങളെ ശിഷ്യന്‍മാരെ?

 നിങ്ങള്‍ സൂക്ഷികേണ്ട സമയമായിരിക്കുന്നു
പ്രത്യേകിച്ച് ഗ്യാസിന്‍റെ ഉപദ്രവം ഉള്ളവര്‍ അത്‌ കുഞ്ഞ് ആയി മാറാന്‍ സാധ്യത ഉണ്ട് നമ്മുടെ ശിഷ്യ സുശീല ഇതിന്‍റ രക്തസാക്ഷിയെത്രെ!!!!!!!

ജനകൂട്ടം പിരിഞ്ഞു അടുത്തദിവസം പതിവുപോലെ ചായപീടികയില്‍ വട്ടമേശ സമ്മേളനം...!!!

അവര്‍ പുരോഗമനവാദിയെകുറിച്ച് ചര്‍ച്ച ചെയ്തു.....
അയാളെ കാണാനില്ലത്രെ!!!!!

ഗ്യാസ്‌ന്‍റെ അനന്തസാധ്യതകള്‍ പഠിക്കാന്‍ അയാള്‍- പുതിയ മേച്ചില്‍പുറങ്ങള്‍ തേടി സ്ഥലം വിട്ടിരിക്കുന്നു!!!!!!
കൂടെ സുശീലയും ഉണ്ടത്രേ!!!!!!!!

No comments:

Post a Comment