04/09/2011

കമ്മ്യൂണിസ്റ്റ് കുമാരന്‍ എന്ന തീവ്രവാദിയും,ദൈവം എന്ന കൊമേഡിയനും!!!!!!(രണ്ടാം ഭാഗം)

പ്രമാണം:Тесаки и сабля.jpg



ഹാള്‍മുഴുവന്‍ അത്തറിന്‍റ മണം പരന്നു ശുഭവസ്ത്രധാരികള്‍ ആസനങ്ങള്‍ കസേരെയില്‍ ഉറപ്പിച്ചു! അലി അന്തമുവിന്‍റ അക്രമം തനിക്ക് കഴിയാവുന്ന വിധത്തില്‍ വിവരിച്ചു.വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച അന്തമുമുവിന് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടു!

"അന്തമു ദീനിന്‍റെ സഹായി ആണ്,പത്തിരിയും ഇറച്ചിയും തിന്ന് പള്ള വീര്‍ത്ത നമുക്ക് കാഫിരീങ്ങളെ നേരിടാന്‍ പറ്റില്ല,അത്കൊണ്ട് അന്തമു മഹലില്‍ വേണം" ഉമ്മര്‍ ഹാജി എതിര്‍വാദം നടത്തി!


"വര്‍ഗിയത പ്രചരിപ്പിക്കുന്നതും,അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവനും നമ്മില്‍പെട്ടവന്‍ അല്ല എന്ന് മുത്ത്നബി പറഞ്ഞിട്ടില്ലേ?"

"ഞാന്‍ അന്ന് മക്കത്ത് ഉണ്ടായിരുന്നില്ല" ഉമ്മര്‍ ഹാജി ചിറികൊട്ടി,ഉമ്മര്‍ഹാജി പെടുത്താല്‍ ഉടന്‍ പെടുകണം എന്ന്ഉള്ളവര്‍ ഉടന്‍ ആര്‍ത്ത്ചിരിച്ചു!

"ഇത് ഞമ്മക്ക് ഭൂരിപക്ഷംമുള്ള കമ്മിറ്റി ആണ്,വഹാബി ചോദ്യം ഇവിടെ പറ്റൂല"കോയ നയംവെക്തമാക്കി!

"എങ്കില്‍ നമ്മുടെ വകയായി കുമാരന് എന്തങ്കിലും കൊടുക്കാം" കോയമുല്ല ഒരു മധ്യസ്ഥശ്രമം നടത്തി.
അത് "ഇന്ദു"വിന്‍റെ മുമ്പില്‍ ഞമ്മ തോല്കലാവും"
"പള്ളിടെ പണം എന്നാല്‍ ദീനിന്‍റ പണമാണ് അത് ഒരു അനാവശ്യകാര്യത്തിന് ചിലവഴികുകയോ?"

കലഹം.......സര്‍വത്ര കലഹം.......പ്രസിരണ്ട് തലപുകഞ്ഞു സെക്രട്ടറി ചിന്തയില്‍ ആണ്ടു!!
ഈ കീറാ മുട്ടി എങ്ങനെ എങ്ങനെ പരിഹരിക്കും?

കോയമുല്ല ഒരു നെടുകണ്ടന്‍ ചോദ്യവുമായി എഴുനേറ്റു!
"ഈ ഗുലുമാലില്‍ നാം എന്തിനു ഭിന്നിക്കണം, നമ്മുടെ കൌമ് ഒന്നിച്ചു നിക്കേണ്ട സമയമാണ്"
പ്രസിഡന്‍റ് ഉടന്‍ പ്രഖ്യാപിച്ചു" കോയ മുല്ല പറഞ്ഞതില്‍ കാര്യമുണ്ട്.ഈ പ്രശ്നം നാം പിനീട് ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതാണ്.

അലി പ്രതിഷേധിച്ചു,ജാഹിലുകള്‍ നേതാവാകുന്ന,സത്യദീനിനെ കളങ്കപെടുത്തുന്ന പ്രസിഡന്‍റിനേയും സംഘത്തെയും അലി ആക്ഷേപ്പിച്ചു,തീട്ടപണ്ടാരങ്ങള്‍ എന്ന് വിളിച്ചു,
താന്‍ ഈ ജാഹിലിയ സംഘത്തില്‍നിന്നും ഇറങ്ങിപോകുകയാണ്എന്നും,പോലീസും കോടതി വഴി കാര്യങ്ങള്‍ നേടും എന്നും അലി പ്രക്യാപ്പിച്ചു.

കോയമുല്ല പ്രമേയം അവതരിപ്പിച്ചു,സെക്രട്ടറി പിന്താങ്ങി മറ്റ്എല്ലാവരും തക്ബീര്‍ മുഴക്കി പ്രഖ്യാപിച്ചു!!!!!!

വഹാബിയായ,കാഫിറിനുവേണ്ടി സംസാരിച്ച അംഗങ്ങളെ ആക്ഷേപ്പിച്ച അലിയെ മഹല്ല് കമ്മിറ്റിപുറത്താക്കിയിരിക്കുന്നു!!!!!!



.

വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു!!!കമ്മ്യൂണിസ്റ്റ് കുമാരന്‍ തീവ്രവാദി യായിരിക്കുന്നു!!!,ചായ പീടികയില്‍ വട്ടമേശ സമ്മേളനം!!മുഴുവന്‍ മാപിള മാരെയും മയ്യത്താക്കും എന്ന് കുമാരന്‍ "പ്രക്യാപ്പിച്ച" വിവരം കോയ സദസ്യരെ അറിയിച്ചു!

"കൈല്‍ ഇതിനു വേണ്ടി ബോമ്പ്ള്ള ബാണ്ടകെട്ടുമായിട്ടാ കുമാരെന്‍റ നടപ്പ്‌ എത്രെ!"

"സൈനേടും കരുതിയിട്ടുണ്ട് എത്രെ"
വന്നവര്‍ വന്നവര്‍ പുതിയ വാര്‍ത്തകള്‍ കൈ മാറി,ഇതിനിടയില്‍ പുതിയ വാര്‍ത്തവന്നു.

"ചാവേര്‍ ആകാനും മടിയില്ല എന്ന് കുമാരെന്‍ പ്രഖ്യാപിച്ചു എത്രെ"

"ഓന്‍ പണ്ടേ മാവോ വാദിയ" പോക്കര്‍ അപിപ്രായപെട്ടു,"ഓനെ തീവ്രവാദിയാക്കിയത് കാക്കമാര" നാരായണന്‍ തന്‍റെ രാഷ്ട്രിയനിലപാട് വെക്തമാക്കി!! "തീവ്രവാദം ആഗോള പ്രതിഭാസം"കുഞ്ഞന്‍ സഖാവ് പ്രതികരിച്ചു."തീവ്രവാദിക്ക് ദീനില്ല" കോയമുല്ല കൈകഴുകി.
വഹാബി അലി, തീവ്രവാദം നാടിന് ഉണ്ടാക്കുന്ന ആപത്തിനെ കുറിച്ച് പ്രസംഗിച്ചു,കമ്മുനിസ്റ്റ്‌ കുമാരെനെ എങ്ങനെയെങ്കിലും പിന്തിരിപ്പികണം എന്നും അല്ലങ്കില്‍ ഇവിടെ ചോരപുഴ ഒഴുകും എന്നും ഓര്‍മിപ്പിച്ചു.

കോയമുല്ല ആദ്യമായി വഹാബി അലിയെ പിന്താങ്ങി!നമ്മുക്ക് ഒന്നിച്ച് പോവാം ഒരു സര്‍വമത കൂട്ടായ്മയെ കമ്മുനിസ്ട്ടു കുമാരെന്‍ എങ്ങനെ ബോംബ്‌ എറിയും"?

തന്‍റെ നേരെ വരുന്ന ജനക്കൂട്ടത്തെ കണ്ട്,കുമാരന്‍ അമ്പരന്നു! നായരും നസ്രാണിയും മാപപ്ലയും തുടങ്ങി സകലരും അതില്‍ ഉണ്ട്! ഒരു നിമിഷം അയാള്‍ തന്‍റെ ബാണ്ടകേട്ട് അഴിക്കാന്‍ ശ്രമം ആരംഭിച്ചു,

"അയ്യോ!!!! അള്ള!!!! കര്‍ത്താവേ!!! ജനകൂട്ടത്തില്‍ നിന്നും സര്‍വമത കാറല്‍ പുറപ്പെട്ടു
"ഓന്‍ ബാണ്ടകെട്ട് അഴിച്ച് ബോംപ്‌ എടുക്കുംമുമ്പ്‌ പിടിയവനെ"
കോയ മുല്ല കല്‍പ്പിച്ചു!

ജനത്തിന്‍റെ ആക്രോശം കേട്ട് കുമാരന്‍ ഓട്ടം തുടങ്ങി,കുമാരന്‍ ഓടുന്നത് കണ്ട് ധൈര്യം കൂടിയ
പോക്കറും അലിയും ഒറ്റചാട്ടത്തിനു കുമാരെനെ കൈപിടിയില്‍ ഒതുക്കി!!!

"ഓന്‍ സൈനേഡ് വിഴുങ്ങും,ഞമ്മ കൊലകേസില്‍ കുടുങ്ങും"
കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരെന്‍റ മേല്‍മുണ്ട് പോക്കര്‍ അയാളുടെ അണ്ണാക്കില്‍ തിരുകി!!

പോലീസ് വന്നു, റ്റി വിക്കാര്‍ വന്നു.കുമാരെന്‍റ ബോംപ്‌കെട്ട് വെള്ളത്തില്‍ ഇട്ടു. വായില്‍ നിന്നും തുണിഎടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനം വിളിച്ച് പറഞ്ഞു!!" ഓന്‍ സൈനെഡ് വിഴുങ്ങും"

ഏഡ് ഏമാന്‍ ദേഹപരിശോദനനടത്തി, അതാ ട്രവ്സറിനുളില്‍ നിന്നും ഒരു പൊതി!!
പോക്കര്‍ ഉറപ്പിച്ച് പറഞ്ഞു അത് സൈനേടു തന്നെ!!!
കുമാരെന്‍റ പോക്കറ്റില്‍നിന്നും കിട്ടിയ വെറ്റിലയും അടക്കയും ഉപയോഗിച്ച് ഏഡ് ഏമാന്‍ മുറുക്കുമ്പോള്‍,റ്റി വിയില്‍ ഫ്ലാഷ്ന്യൂസ്‌" ഭീകരെന്‍റ കൈല്‍ നിന്നും ഒരു ഇലയില്‍ പൊതിഞ്ഞ നിലയില്‍ വെളുത്ത നിറമുള്ള കെമിക്കല്‍ കണ്ട് എടുത്തു!!

ഏഡ് ഏമാന്‍ ഉറപ്പിച്ച് പറഞ്ഞു!! ബോംബ്‌ നിര്‍വീര്യം ആയിരിക്കുന്നു വെള്ളത്തില്‍ വീണാല്‍ അത് പോട്ടൂല"

വിറക്കുന്ന കരങ്ങളോടെ ഏഡ് കുട്ടപ്പന്‍ പൊതിയഴിച്ചു!!!

കോയമുല്ല അയ്യഡാ എന്നായി.....അതാ അതില്‍ ഒരു മൌലാനതൊപ്പിയും കന്തൂറയും!

"ഓന്‍ ഇനി പൊന്നാനിയില്‍ പോയ? അപ്പൊ പിന്നെ ഏന്തിനാ കുരിശും കാവി മുണ്ടും??"
ഏഡ് കുട്ടപ്പന്‍ ശംഖിച്ചു ഡ്രസ്സ്‌ രൂപത്തില്‍ ബോംബോ മറ്റൊ ഉണ്ടാവുമോ?

വായില്‍ നിന്ന് തുണി മാറ്റിയ കുമാരെന്‍ പ്രയാസ പെട്ട് ശാസ്വം എടുത്തു......എന്നിട്ട് വിക്കി വിക്കി പറഞ്ഞു.

"അത്..... ബോംബ്‌...... അല്ല........ഏത് ജാതിക്കാരുടെ........ലഹളയാണ് ആദ്യം തുടങ്ങുന്നത് എന്ന് അറിയില്ല.........അത്കൊണ്ട് എല്ലാ ജാതിക്കാരുടെയും ഡ്രസ്സ്‌ കൊണ്ട്......നടന്നതാ.....
ദൈവമേ.....എനിക്കുംജീവിക്കണം!!!!!!

ജനം ആര്‍ത്തുചിരിച്ചു കാരണം നീരീശ്വരവാദിയായ,കമ്മുന്നിസ്റ്റ് ആയ കുമാരെന്‍ ദൈവത്തെ വിളിച്ച്രിക്കുന്നു!!!!

പോക്കര്‍ വിളിച്ച് പറഞ്ഞു"ദൈവത്തെ വിളിച്ചതിനു കുമാരെന് എതിരെ പാര്‍ടിയില്‍ നടപടി എടുക്കും"

കുമാരെന്‍ ആദ്യമായി ഉള്ള് തുറന്ന് ചിരിച്ചു എന്നിട് ഇങ്ങനെ പ്രഖ്യാപിച്ചു!!!

ദൈവം ഉണ്ട് എന്ന് മാത്രമല്ല ഈ ദുനിയാവിലെ ഏറ്റവും വലിയ കൊമേഡിയനും അദ്ദേഹം എത്രെ!!

1 comment:

  1. "അന്തമു ദീനിന്‍റെ സഹായി ആണ്,പത്തിരിയും ഇറച്ചിയും തിന്ന് പള്ള വീര്‍ത്ത നമുക്ക് കാഫിരീങ്ങളെ നേരിടാന്‍ പറ്റില്ല,അത്കൊണ്ട് അന്തമു മഹലില്‍ വേണം" ഉമ്മര്‍ ഹാജി എതിര്‍വാദം നടത്തി! അപ്പൊൾ പള്ളിയല്ല പ്രശ്നം പള്ളയാണു.......ഹ.ഹാ..ഹഹ...

    ReplyDelete