ശീതികരണ സംവിധാനത്തിന്‍റ കടുത്ത തണുപ്പിലും അയാള്‍ വിയര്‍ത്തു......മുന്‍പിലുള്ള ക്യുവിലേക്ക് തുറിച്ച് നോക്കി,കഷ്ടിച്ച് പത്തില്‍ താഴെ ആള്ലുകള്‍ ഉള്ളു.....എന്നിട്ടും അയാള്‍ അസ്വസ്ഥത്തനായി.......അത് ഒരു ട്രെയിന്‍ പോലെ നീണ്ടു കിടക്കുന്നതായി തോന്നി......
ഇടക്ക് മുന്‍പിലുടെ ഇടിച്ച് കയറാന്‍ ഒരു ശ്രമം.......ഒരു പഠാണിയുടെ കൈകരുത്ത് അയാള്‍ അറിഞ്ഞു!!! പിന്നിലേക്ക് മലച്ചുപോയ അയാള്‍ ഒരു ഒരു ക്ഷമാപണം നടത്താന്‍ ശ്രമിച്ചു....
"തോട അര്‍ജെന്റ്റ് ബായ് സാബ്"
"പൂര ആദ്മി അര്‍ജെന്റ്റ് ഹേ" പഠാണി മുരണ്ടു.....ആരെടാ ഇവന്‍ എന്ന മട്ടില്‍ ആള്ലുകള്‍ അയാളെ തുറിച്ച് നോക്കി, വീണ്ടും അയാള്‍ക്യുവില്‍ ഇടം പിടിച്ചു,അപ്പോഴേക്കും അയാള്‍ കുറച്ചു കൂടി പുറകില്‍ ആക്കപ്പെട്ടിരുന്നു.പുറകില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍ എപ്പോഴും പുറകില്‍ തന്നെ.....
അയാള്‍ പിറുപിറുത്തു......
അയാളെ ഒന്ന്‍ ഞെട്ടിച്ചുകൊണ്ട് മൊബൈല്‍ റിംഗ് ചെയ്തു,അത് ഒരു അലര്‍ച്ചപോലെയാണ് അയാള്‍ക്ക് അനുഭവപ്പെട്ടത്....?വിറക്കുന്ന കൈകളോടെ അയാള്‍ ഫോണ്‍ എടുത്തു.....
എന്തായിരിക്കും റബ്ബേ.....മറുതലക്കല്‍.....കാള്‍ ബട്ടന്‍ പ്രസ് ചെയ്യാന്‍ പിന്നേയും അറച്ചു......
"ഇക്കാക്ക......അനുവിന്‍റെ പതിഞ്ഞ ശബ്ദം അത് ഒരു കടല്‍ ഇരമ്പും പോലെ ഉണ്ടായിരുന്നു......
"ഇപ്പോള്‍ എങ്ങനെയുണ്ട്....."
"കൂടുതല്‍ ആണ് ആഹാരം ഒന്നും കഴിക്കുനില്ല.....എപ്പോഴും വാപ്പിച്ചിയെ ചോദിക്കുന്നു....."അയാളുടെ വിതുമ്പല്‍ കണ്‍ഠനാളത്തില്‍ തടഞ്ഞുവോ....?
" നാളെ ഞാന്‍ എത്തും ഇന്‍ശ അള്ള......"
"ഇക്കാക്ക വിഷമിക്കരുത്......ഒക്കെ റബ്ബിന്‍റ വിധിയാണ്....."
വിഷമികരുത് എന്ന് പറഞ്ഞു ശീലിച്ചു പോയ പ്രവാസി ഭാര്യയുയുടെ നേര്‍ത്തശബ്ദം വീണ്ടും അയാളുടെ മനസിനെ കുത്തി കീറി......
കല്യാണത്തിനു കുറച്ചു കാലത്തിനു ശേഷം ആണ് റസിയ ജനിച്ചത് അതും ഒരുപാട് മരുനിനും മന്ത്രത്തിനും ശേഷം.....കണ്ണിലുണ്ണിയാണ് അവള്‍ വളര്‍ന്നത്.എല്ലാകാര്യത്തിനും അവള്‍ മിടുക്കിയായിരുന്നു.പഠിക്കാനും വരക്കാനും ഡാന്‍സിനും.....ഒരിക്കല്‍ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞു റസിയ അയൂബിന്‍റ ഭാഗ്യം ആണ്!!!!! ടീച്ചറുടെ വാക്കുകള്‍ അറംപറ്റിയോ എന്ന് അറിയില്ല.....തന്‍റെ പലഭാഗ്യങ്ങളും തെളിഞ്ഞത് റസിയയുടെ ജനനശേഷം ആയിരുന്നു!!!!!!
സ്വന്തം വീട്,ദുബായിലെ വലിയ കമ്പനിയില്‍ ജോലി, കാറ്.....എല്ലാം..... താന്‍ സ്വപ്പനങ്ങളുടെ പുറകെയായത് എന്നാണ് എന്ന് കൃത്യമായി ഓര്‍മയില്ല!!!!എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ ഒരു ഫോറിന്‍കാര്‍ വാടകക്ക് എടുത്തിരിക്കും ഊട്ടിയേലുകും മൈസൂരിലേക്കും ബന്ധുക്കള്‍ സഹിതമുള്ള ട്രിപ്പുകള്‍......സ്റ്റാര്‍ ഹോട്ടലില്‍ താമസം.....ഏറ്റവും നല്ല ഫുഡ്‌കള്‍ ആയിരത്തിനു പകരം പതിനായിരത്തിന്‍റെ ചിലവുകള്‍,"അയ്യുബിന്‍റ ചിലവാണ്" എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള ആത്മഹര്‍ഷം......നമുക്ക് ഒരു പെണ്‍കുട്ടി ഉണ്ട് എന്ന അനുവിന്‍റെ ഓര്‍മ്മപെടുതലുകള്‍......മണ്ടത്തരം പറയുന്ന പൊട്ടിപെണ്ണിനെ തനിക്ക്കിട്ടിയല്ലോ എന്ന പരിഹാസത്തിന് മുന്‍പില്‍ അവള്‍ മുട്ട്മടക്കി
എല്ലാത്തിനും പണം വേണമായിരുന്നു,ഒരു അനുഗ്രഹംപോലെയാണ് ക്രെഡിറ്റ്കാര്‍ഡ് റപ്പ്മാരുടെ വരവ്.....പേഴ്സ് കാര്‍ഡ്‌കളെകൊണ്ട് തലയണപോലെയായി!!!!
ആവശ്യത്തിനും അനാവശ്യത്തിനും കാര്‍ഡ് വലിച്ചു! ചില സ്ഥലത് ഷൈന്‍ ചെയ്യാനായി....മറ്റ്ചിലയിടത്ത് ഉയര്‍ന്ന ശമ്പളക്കാരന്‍ ആണ്ന്ന് കാണിക്കാന്‍....അവസാനം കാര്‍ഡില്‍ അടക്കാന്‍ മാത്രമായി ചിലകാര്‍ഡുകള്‍.......
സ്വപ്നസഞ്ചാരം പെട്ടന്ന്‍ കീഴെ മറിഞ്ഞു!!!റസിയയുടെ ഒരു തല കറങ്ങല്‍ രൂപത്തില്‍ ആണ് അത് വന്നത്.......നീണ്ടപരിശോധനകള്‍.......ആശ്പത്രിയില്‍ നിന്ന് ആശ്പത്രിയിലേക്കുള്ള യാത്രകള്‍....അവാസാനം എല്ലാവരെപോലെ അവരും ദൈവത്തെ ഭാരമേല്‍പ്പിച്ചു!!!!!!!
കാന്‍സര്‍ അവളുടെ എല്ലുകള്‍ വരെ തിന്നു കഴിഞ്ഞുരിക്കുന്നു എത്രെ!!!!!
അറ്റമില്ലാത്ത പ്രാര്‍ത്ഥനകള്‍ ,നേര്‍ച്ചകള്‍, മന്ത്രവാദങ്ങള്‍ എല്ലാം വെറുതെ.......കൂടുതല്‍ കൂടുതല്‍ കടങ്ങള്‍ അവ സമ്മാനിച്ചു......റസിയ ഒരു പരീക്ഷണവസ്തുവായി മാറി.....ആലോപതികാരനും ആയുര്‍വേദക്കാരനും ഹോമിയോക്കാരനും അവര്‍ക്ക് അറിയുന്ന മരുന്നുകള്‍ പരീഷിച് കൊണ്ടിരുന്നു......
അവസാന പ്രതീക്ഷ വിദേശത്ത് നിന്നുള്ള മരുന്നില്‍ ആണ്.....ഇത് വിജയിച്ചാല്‍ എന്‍റെ പൊന്നു മകള്‍ കുറച്ച് കാലം കൂടി ജീവിചേക്കാം.....രണ്ട് മൂന്ന് ലക്ഷം രൂപയുടെ ചിലവ് ഉണ്ട്.ആരെ സമീപ്പിക്കും റബ്ബേ...... കാര്‍ഡ്ഒകെ ഫുള്‍ ആയിരിക്കുന്നു.പല കാര്‍ഡിലും അടവ് തെറ്റിയിരിക്കുന്നു......കൈവായ്പ്പ വാങ്ങാന്‍ ഇനി കൂട്ട് കാരില്ല!!!!!!
അങ്ങനെയാണ് ബ്ലേട്‌ക്കാരെന്‍ അഹമദ്‌ക്ക്നേ കുറിച്ച് കേട്ടത്!!!അയ്യായിരം ഇപ്പോകൊടുതാല്‍ രണ്ട് ലക്ഷം നാട്ടില്‍ കൊടുക്കും എത്രെ!!!!!ബാക്കി രണ്ട് ഇന്‍സ്റ്റാള്‍മെന്‍റ്!!!
അഹമദ്ക്കയെ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യനെന്ന് തോന്നിയ നിമിഷങ്ങള്‍!!!!.......
"പിന്നെ അയ്യുബ് ഞങ്ങള്‍ ഒരു ഒന്‍പതു ശതമാനം കൂടുതല്‍ വാങ്ങും,ഇത് പലിശ ഒന്നുമല്ല നിങ്ങളുടെ ദിര്‍ഹം ഞങള്‍ വിലകുറച്ചു വാങ്ങുന്നു എന്ന് മാത്രം". പലിശ വാങ്ങുന്നതിനുള്ള അഹ്മദിന്‍റ ന്യായീകരണം,9ശതമാനം കൂടുതല്‍ അല്ലെ എന്ന ചോദ്യത്തിനു ദൈവതമ്പുരാന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ആറ് ആയി കരുതികോളും എന്ന് അഹമദിന്‍റ പരിഹാസം.......
"ജലദി ബായ്" ധൃതി കൂട്ടുന്ന ഒരു ഹിന്ദികാരെന്‍റ ശബ്ദം കേട്ടപ്പോള്‍ ആണ് എ ട്ടി എം മെഷീന്‍റ മുന്‍പില്‍ ആണ് എന്നറിഞ്ഞത്.കാര്‍ഡ് മെഷീനില്‍ ഇട്ട അയാള്‍ ഒന്നു ഞെട്ടി...പുറത്തേക്കു വന്ന സ്ലിപ്പ്ലേക്ക് അയാള്‍ തുറിച്ചു നോക്കി!!!!" ഇന്‍സഫിഷന്‍റ ഫണ്ട്" ശമ്പളം നിങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപ്പിച്ചു എന്ന കമ്പിനി അറിയീപ്പിലേക്കും എ ട്ടി എം സ്ലിപ്പ്ലേക്കും അയാള്‍ മാറി മാറി നോക്കി
"പടച്ച റബ്ബേ ചതിച്ചോ".....അയാള്‍ എ ട്ടി എം ലേക്ക് വീണ്ടും കുത്തി അപ്പോഴെക്കെ രസീറ്റുകള്‍ മാത്രം അയാള്‍ക്ക് ചുറ്റും പാറി കളിച്ചു.
"ക്യാ കരേഗ തും" ക്യുവില്‍ നിന്ന് ക്ഷമ കെട്ടവരുടെ ചോദ്യ ശരങ്ങള്‍,ഇതേ ചോദ്യം ബന്ധുക്കളില്‍ നിന്നും ഉടപിറപ്പ്കളില്‍ നിന്നും കേട്ട് തുടങ്ങിയിരിക്കുന്നു.ഒരു ഞെട്ടലോടെയാണ് അത് മനസിലാകിയത് മുടക്കം വരുത്തിയ ലോണിന്‍റ രണ്ട് ഇന്‍സ്റ്റാള്‍മെന്‍റ് ബാങ്ക് ശമ്പളത്തില്‍ നിന്നും പിടിച്ചിരിക്കുന്നു!!!!
ഇനി എന്ത് റബ്ബേ.......കാലുകള്‍ തളരുന്നതായി തോന്നി......മറ്റെനാള്‍ റസിയുടെ ഓപറേഷന്‍!!!!
പണം എവിടെ നിന്ന്? ആരും തനിക്ക് ഇനി തരില്ല!!! വാക്കും വെവസ്ഥയും അത്ര അധിക്കം മാറ്റി പറഞ്ഞിരിക്കുന്നു.അവസാന പ്രതീക്ഷ ബ്ലേഡ്കാരന്‍ ആയിരുന്നു .......
വീണ്ടും അനുവിന്‍റെ ഫോണ്‍......."ഇക്കാക്ക പൈസ ഇല്ലങ്കിലും കുഴപ്പമില്ല ഇക്ക വന്നു പോവു..... അവള്‍ വല്ലാതെ വാശിപിടിക്കുന്നു"
"റസിയ ഒന്ന് മരിച്ചു ഇരുന്നങ്കില്‍......"അയാള്‍ ചിന്തിച്ചുപോയി......
പടച്ചവനെ പോറുക്കണേ.... എന്‍റെ മകളുടെ ആയ്സു കൂട്ടി തരണേ.......
മുന്നാം നിലയിലേക്ക് കയറിചെല്ലുമ്പോള്‍ ബ്ലേഡ് അഹമദ് അഞ്ഞൂറിന്‍റയും ആയിരത്തിന്‍റയും നോട്ടുകള്‍ അടക്കി വെക്കുകയായിരുന്നു.....ഒരു ഇരയെ കണ്ട വന്യമായ തിളക്കം ആ മുഖത്ത്
"ഇരിക്കു ഇരിക്കു"
കാര്യങ്ങള്‍ ആ ബ്ലേഡ് കാരെന്‍റ മുന്‍പില്‍ തുറന്നു പറഞ്ഞു,ഏതു പാറയും അലിയുന്ന വിധത്തില്‍.......
എല്ലാം ഒരു അപസര്‍പ്പക കഥ പോലെ അയാള്‍ കേട്ടിരുന്നു!! ആ കാണുകളില്‍ നനവ് പടര്‍നുവോ.....??
" നിങ്ങള്‍ അടവ് മുടക്കിയത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്"
"അതെ"
"എന്‍റെ അടവ് മുടകില്ല എന്ന് എന്താ ഉറപ്പ്"
"പടച്ചവനാണേ സത്യം മുടക്കില്ല"
ഹ....ഹ....ഹ....അതൊകെ എന്നോ എന്നില്‍ നിന്നും പോയിരിക്കുന്നു അയുബ്!!!!!
"പാസ്പോര്‍ട്ട് ഉണ്ടോ നിങ്ങളുടെ കൈല്‍ ഈട് തരാന്‍"?
"എനിക്ക് നാളെ നാട്ടില്‍ പോണം,മകളെ അവസാനമായി ഒന്ന് കാണണം"
ഹ......ഹ.....ഹ ബ്ലേഡ് അഹമദ്ന്‍റെ ചിരി മുഴങ്ങി അത് ഒരു ഘോര ശബ്ദം ആയി മുഴങ്ങി......പിനീട് അത് ഒരു ചുഴുലിയായി ഭീമാകാരം പൂണ്ട് ഒന്നിനു പുറകെ ഒന്ന്‍ ഒന്ന് ആയുബിനെ വലയം ചെയ്തു..
"എനിക്ക് നാളെ നാട്ടില്‍ പോണം,മകളെ അവസാനമായി ഒന്ന് കാണണം" എന്ന വിലാപം ആ ചുഴിയില്‍ ഞെരിഞ് അമര്‍ന്നു......പിനീട് അത് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയായി........
No comments:
Post a Comment