ഞാന്‍ കമ്മുനിസ്ട്ടാ, എന്നെ ആരും ഒന്നും ചെയ്യില്ല,രാവിലെ തന്നെ പ്രാണശ്വേരെയേ അപ്പനെ വിളിക്കാന്‍ പറ്റിയ സംതൃപ്തിയില്‍ കമ്മുനിസ്ട്ടു കുമാരന്‍ എന്ന കാവി കുമാരന്‍ പുറത്ത് ഇറങ്ങി!!
"എന്നാലും ഈ കാവി മുണ്ട്......കുമാരെന്‍റ ഭാര്യ പിന്നേയും എതിര്‍ വാദം ഉയര്‍ത്തി,പത്തിരുപത് വര്‍ഷമായി കല്‍പണി തുടങ്ങിയിട്ട് അന്ന്മുതല്‍ ഉടുകാന്‍ തുടങ്ങിയതാ!! ചില എതിരാളികള്‍ കാവി കുമാരന്‍ എന്ന് വിളിക്കും എങ്കിലും കമ്മ്യൂണിസ്റ്റ് ആണ് എന്ന് നാട്ടില്‍ പാട്ടാ!!!! ഭാര്യയുടെ എതിര്‍പ്പ് അവഗണിച്ച് കുമാരന്‍ ഇറങ്ങി നടന്നു.
നാട്ടില്‍ കലാപം പൊട്ടി പുറപ്പെട്ടിരിക്കുന്നു!!ഏതോ ഒരുത്തന്‍ മതനിന്ദ നടത്തിയിരിക്കുന്നു!!!
മാപ്ലമാര്‍ ഹാല്‍ഇളകിയിരിക്കുന്നു!!!"
ഹറാംപിറന്നവന് ഇത്ര ധൈര്യമോ" കോയ ആരോട് എന്നില്ലാതെ ആക്രോശിച്ചു,ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും യുദ്ധം പ്രഖൃാപ്പിച്ചു ഇരിക്കുന്നു!!
സാംസ്കാരിക നായകര്‍ പത്രകുറിപ്പ് മായി ഓട്ടം തുടങ്ങിയിരിക്കുന്നു!!
മതസൗഹാര്‍ദ്ദകമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജസലരായിരിക്കുന്നു,അവര്‍ മതസൗഹാര്‍ദ്ദ പ്രഭാഷണപരമ്പര നടത്തുന്നു!!
അച്ഛന്‍മാര്‍ ഗീതയും ഖുര്‍ആനും ഉദ്ധരിക്കുന്നു!!,സ്വാമിമാര്‍ ഖുറാനും ബൈബിളും ഉദ്ധരിക്കുന്നു!!!
മുല്ലമാര്‍ സംസ്ക്രിത ശ്ലോകങ്ങള്‍ പ്രയാസപെട്ട് ഉദ്ധരിച് സമാധാനസന്ദെശത്തിന്കൊഴുപ്പ്കൂടുന്നു
രാഷ്ട്രിയക്കാരന്‍ അവര്‍ക്ക് അറിയുന്ന സകലകിത്താബഉം വെച്ച് സമാധാനത്തിനു ആഭ്യാര്‍ഥിക്കുന്നു!!!!!
റ്റി വി യായ റ്റി വി ഒകെയും,പത്രമായ പത്രവും ക്ലോസപ്പിലുടെയും,അല്ലാതെയും തകര്‍ക്കുന്നത്തിന്‍റെയും,കത്തിക്കുന്നതിന്‍റയും ലൈവ് ഷോ!!!......ചര്‍ച്ചകള്‍,വാഗ്വാദങ്ങള്‍..ഖേതപ്രകടനങ്ങള്‍!!!!!
ചായപീടികയില്‍ വട്ടമേശ സമ്മേളനം!!,എല്ലാവരും റ്റി വിയിലേക്ക് തുറിച് നോക്കി!!
പൊട്ട് തൊട്ട് കാവിയുടുത്ത ഒരു പഹയന്‍ അതാ പള്ളിയുടെ മുകളിലേക്ക് ചാടി കയറുന്നു!!!
"ഖിയമാതിന്‍റ അടയാളം!!! കാഫിറിനെ പള്ളിപറമ്പില്‍പോലും കയറ്റാതിരുന്നതാണ്.എന്നിട്ട് ഇപ്പൊ?" കോയമുല്ല നെടുവീര്‍പ്പ് ഇട്ടു........
"നബി ക്രിസ്ഥാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം കൊടുത്തില്ലേ?"പോക്കര്‍ ഒരു സംശയം ചോദിച്ചു.
"ഫു!! പുത്തന്‍വാദം!!കോയമുല്ല ആട്ടി,ഈ വഹാബികള്‍ പലതും പറയും!!!!,കുരുത്തം കേട്ടവര്‍....ഇപ്പൊ കണ്ടില്ലേ അവന് ചോരകൊടുത്തിരിക്കുന്നു...മുനാഫിക്കുകള്‍!!!
കോയമുല്ലയെ അരിശം പിടിപ്പിക്കാന്‍ എന്നോണം പോകര്‍ അടുത്ത സംശയത്തിലേക്ക് കടന്നു
കുടല്‍ മാല ഇട്ട ജൂത സ്ത്രീക്ക്നബി മാപ്പ് കൊടുത്തതോ?
"ഇജ്ജ് വഹാബികളുടെ മാതിരി ചോദ്യം ചോദിച്ചു പിഴച്ച് പോണ്ടട്ട......മുണ്ടാതിരുനോളീന്‍"
എന്ത്ഒകെ ഗുലുമാലാണ്,ഈ പഹയന്‍ മാര്‍ നാട്ടില്‍ ഉണ്ടാക്കുന്നത്.....കഷ്ട്ടം തന്നെ....
പെണ്ണുങ്ങള്ളെ പള്ളിയില്‍ അയക്കണം എന്ന് പറയും,സ്കൂളില്‍ അയകണം എന്ന് പറയുന്നു!!
ദീനില്ലാത്ത ഇബിലുസുകള്‍!!!!!!
വല്ല നൂല് കെട്ടിയും മന്ത്രിച്ചും വെള്ളം ഊതിയും പച്ചരി വേടിച് വന്നിരുന്നതാണ്,അപ്പ ദാ വരുന്നു കിത്താബ്ന് മലയാള പരിഭാഷ!!!
മന്ത്രവും ഉറുക്കും വെള്ളം ഊതലും ഒകെ തട്ടിപാണ്ന്ന് എഴുതിയിരിക്കുന്നു എത്രെ!!ഭുരിപക്ഷം പുരോഹിതന്‍മാരും ജനങ്ങളുടെ മുതല്‍ അന്യായമായി തിന്നുന്നവര്‍ എന്ന് പറഞ്ഞിരിക്കുന്നു എത്രെ!!!!
"വഹാബികളുടെ എടങ്ങേറ്കൊണ്ട് കഞ്ഞികുടി മുട്ടിക്കല്ലേ റബ്ബേ" കൊയമുല്ല ആകാശത്തേക്കു കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......
കളള് തലക്ക് പിടിച്ചത് കൊണ്ട് അന്തമു അല്‍പ്പം വൈകി ആണ് ഉയര്‍ന്നത്,കെട്ട് ഇപ്പോഴും വിട്ടിട്ടില്ല...വീണ്ടും കിടക്കാന്‍ ഒരു പ്രവണത....ഇനി ഇന്ന് കോടതിയിലും പോണം,ആ കോയ മുല്ല ഉണ്ടാക്കിയ എടങ്ങേറ്!!!.....
അങ്ങേര്‍ക്ക് ഉറക്കമില്ലേ,പള്ളിപറമ്പില്‍ നിന്നും തേങ്ങമോഷ്ട്ടിക്കുന്നത് അയാള്‍ കണ്ടു എത്രെ!!
കള്ളന്‍ ആണ് അയാള്‍,കാഴ്ച്ച കുറവ് ഉണ്ടന്ന് വെറുതെ പ്രചരിപ്പിക്കുന്നു!!!!!കുന്നാകുന്ന് ഇരുട്ടിലും,അയാള്‍തന്നെ തിരിച്ച് അറിഞ്ഞില്ലേ!!?.....കള്ള പന്നി,അന്തമു പല്ല്കടിച്ചു!
റ്റി വി തുറന്ന അന്തമു ഞെട്ടി!,കാഫിര്‍ അതാ പള്ളി തകര്‍ക്കുന്നു!!! മാപ്ലാരുടെ മെക്കട്ട് കേറാന്‍ ഇത്ര ധൈര്യമോ?....കാഫിര്‍!?
തുണി എടുകടി അയാള്‍ അലറി!!
കള്ളിമുണ്ട് മായി വന്ന പെമ്പിറനോരെ കണ്ട് അയാള്‍ക്ക് ദേഷ്യം വന്നു.
"വെള്ളമുണ്ട് എടുകടി കൂത്തിച്ചി!!"
പെരുനാളിനുമാത്രം വെള്ളമുണ്ട് ഉടുക്കുന്ന കെട്ടിയോന്‍ ഇന്ന് എന്താ വെള്ളമുണ്ട് എടുകുന്നത് എന്ന് ആ സാധുവിന് മനസ്സിലായില്ല,
"എന്താ ബിശേഷിച്"
"നിന്‍റെ ഉപ്പാട നാല്‍പത്"
"ആവശ്യമുള്ളതൊന്നും ഓള് അറിയൂല!! ദാ അങ്ങോട്ട് നോക്ക്,കാഫിരിങ്ങള്‍ ഇന്ത്യാ രാജ്യത്തെ പള്ളിയായ പള്ളി ഒകെ പൊളിച് അടക്കുന്നു
"എന്‍റെ ബദിരീങ്ങളെ!!"
അവര്‍ അയല്‍പക്കതേക്ക് ഓട്ടം തുടങ്ങുമ്പോഴേക്കും അന്തമു ഒരുഉലക്കയുമായിപള്ളിയിലേക്ക്
പുറപ്പെട്ടു!!
ചായപീടികയില്‍ വട്ടമേശസമ്മേളനം!!!വര്‍ഗിയ ലഹള ശമനമായിരിക്കുന്നു എന്നാല്‍ അവിടെ ഒരു മഹാഅത്യാഹിതം ഉണ്ടായിരിക്കുന്നു....സാധുവും ,കമ്മുനിസ്റ്റ്‌മായ കുമാരെനെ അന്തമു ഉലക്കകൊണ്ട് അടിച്ചിരിക്കുന്നു!കുമാരന്‍ പണ്ട്മുതലേ നിരീശ്വരവാദിയാണ്,ദൈവംവെറും ഭാവനയാണ്എന്ന് ഇ എം എസ്സനേകാള്‍ മുമ്പേ പ്രഖ്യാപിച്ച ആള്‍,പരോപകാരി,
കുമാരന് വേണ്ടി പോക്കര്‍ സംസാരിച്ചു,കുമാരന്‍റ സേവനങ്ങളെ ഉയര്‍ത്തികാട്ടി പിരിവിന്‍റ ആവശ്യകതയേ കുറിച്ച് ഓര്‍മിപ്പിച്ചു!ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയുമെന്നും അന്തമുവിനെതിരെ കര്‍ശന നടപടി എടുക്കും എന്നും അറിയിച്ചു.
അതിന് അന്തമുവും കമ്മുനിസ്റ്റ് അല്ലെ!?" കോയ മുല്ല ഒരു കൊണസ്റ്റ് ചോദ്യം ഉന്നയിച്ചു!!
അലിയാണ് ഏറ്റുപിടിച്ചത്
"അന്തമു കമ്മുനിസ്റ്റ് എന്നതല്ല പ്രശ്നം,അയാള്‍ ചെയ്തത് അന്യായം ആണ്,കുമാരേട്ടന്‍ പാവമാണ് വര്‍ഗിയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനു അന്തമുവിനെതിരെ പള്ളി കമ്മിറ്റി നടപടി എടുകണം.....കഴിയുമെങ്കില്‍ ആ ഇബിലീസ്നെ നാട്ടില്‍ നിന്നും ഓടികണം!
കോയകുട്ടിമുല്ല എന്ത്കൊണ്ടോ എതിര്‍ത്തില്ല,ഒന്നാമത് ഓന്‍ വഹാബിയാണ്,രണ്ടാമത് ഓന്‍ ഖുര്‍ ആന്‍ ഓതി അര്‍ഥം വെച്ച് കളയും!അല്ലങ്കില്‍ തന്നെ ഇവന്‍മാര്‍ വന്നെ പിന്നെ വലിയ വിലയൊന്നും ഇല്ല!! ഇനി ഖുര്‍ ആന്‍ കൂടി അറിയില്ല എന്ന് വന്നാല്‍ ഉള്ളവിലകൂടിമയ്യത്താവും!!
"ഇവര്‍ രണ്ടാളും പറയണത് നേര് തന്നെ ഞമ്മ കുമാരെന്‍റ സഹായനിധിയിലേക്ക് പത്ത് രൂപ വെച്ചിരിക്കുന്നു കൂട്ടത്തിനും കുഴപ്പത്തിനും പോണ്ട" കോയമുല്ല നയം വെക്ത്മാക്കി.
"ഫൂ!! ഇങ്ങള പത്ത് രൂപ ഞങ്ങളുടെ കുമാരന്വേണ്ട,ലവന്‍ ഇന്ദു ആയത് കൊണ്ടല്ലേ ഇങ്ങള് പത്ത് രൂപ വെച്ചത്?ഇന്ദുവിന്‍റ കൈല്‍ കാശ് ഉണ്ടോ എന്ന് ഞങ്ങള്‍ നോക്കട്ടെ!!?"നാരായണന്‍ ചുടായി!
"പുളിക്കും പുളിക്കും അറത്ത കൈക്ക് ഉപ്പ് തേക്കാത്ത സാധനങ്ങള്‍"
"വെക്കട കുവേ ഉറുപ്യ"കുഞ്ഞാലന്‍ ഇരുപത്തിഅഞ്ചുരൂപ മേശപുറത്ത് വെച്ച് അടിച്ചു!!!
നാരയണന്‍ തന്‍റെ ജുബൈല്‍ കൈ ഇട്ട് ഇങ്ങനെ പ്രഖ്യാപിച്ചു.
"ഉറുപ്പ്യ വീട്ടിലാണ് നോം പിന്നെ കൊടുക്കും"
ഹ...ഹ....ഹ...കോയമുല്ല വെത്തില കറപിടിച്ച പല്ല്കാണിച്ച് ചിരിച്ചു!!
ഒരു വര്‍ഗിയ സംഘര്‍ഷം പൊട്ടിപുറപെടുമെന്ന് ഭയപെട്ട പോക്കറും അലിയും പ്രഖ്യാപിച്ചു "പിരിവ് ഇപ്പോള്‍ ഇല്ല"
ജനം മൂന്ന് ചേരിയായി,ഒരുക്കൂട്ടര്‍ അലിയോടപ്പം നിലയുറപ്പിച്ചു മറ്റൊരു കൂട്ടര്‍ പോക്കര്‍നോടപ്പോവും മുന്നാമത്തെ നിഷ്പക്ഷര്‍ എന്ന് അറിയപ്പെട്ടു!!!
പാര്‍ടി മീറ്റിംഗില്‍ പോക്കര്‍ കത്തി കയറി,കുമാരന്‍ പാര്‍ടിക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ എടുത്ത് പറഞ്ഞു,അന്തമുവിന്‍റ പോക്രിത്തരങ്ങള്‍ അക്കമിട്ടു വര്‍ണ്ണിച്ചു,ഇനിയാരും കമ്മുനിസ്ട്ടു ക്കരെന്‍റ തലയില്‍ കയറാതിരിക്കാന്‍, നടപടി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു.
ശിവന്‍ സഖാവ് ഒരു ക്രമപ്രശ്നം ഉന്നയിച്ചു!!
അന്തമുവും കമ്മുനിസ്റ്റ് ആണ്,കമ്മുനിസ്ട്ടുന് വേണ്ടിയും അന്തമു അടിപിടി കൂടിയിട്ടുണ്ട്,പോക്കര്‍ പ്രതിസന്ധിയില്‍ ആയി,കമ്മുനിസ്ട്ടുക്കാര്‍ ചേരി തിരിഞ്ഞു,
കലഹം!!! കലഹം!!! സര്‍വ്വത്ര കലഹം!!!
ത്വാത്തികാചാര്യന്‍ ചരിത്രപരമായും,സൈതാന്തികപരമായും തലപുകഞ്ഞ് ആലോചിച്ചു! ദിനേശ്‌ബീഡി വലിച്ച് തള്ളി.....ആ പ്രതിസന്ധിയിലുംത്വാതികാചര്യന്‍ തന്നില്‍ നിന്നും ബീഡി വാങ്ങിയത്തില്‍ പോക്കര്‍ന് അഭിമാനം തോന്നി!
അവസാനം ത്വാത്തികാചാര്യന്‍ ഇങ്ങനെ പ്രക്യാപ്പിച്ചു!"ഇത് വര്‍ഗിയ പ്രശ്നമാണ്,വര്‍ഗിയപ്രശ്നത്തില്‍ കമുനിസ്റ്റ്കാരന്‍ ഇടപ്പെട്ടുകൂട!!"
കുമാരന് വേണ്ടി നമ്മുക്ക് ഒരു ബക്കറ്റ് പിരിവ് നടത്താം.....
സഖാക്കള്‍ കൈ അടിച്ച് പ്രമേയം പാസാക്കി!!
പരിവടയും ചായയും കുടിച്ച് അവര്‍ പിരിയുമ്പോള്‍,സഖാവ് പോക്കര്‍ പിറുപിറുത്തു....
ഉള്‍പാര്‍ട്ടി സമരം നടത്തികൂട,പക്ഷെ ചായപീടികയില്‍ എന്ത് പറയും?
പെട്ടന്ന് പോക്കറിന് ഉത്തരവും കിട്ടി,കുറ്റംകുമാരെന്‍റ തന്നെ വര്‍ഗ ശത്രുകള്‍ ഉപയോഗിക്കുന്ന കാവിയാണ് കുമാരന്‍ ഉപോയോഗിച്ചത് അത്കൊണ്ട് കുറ്റം കുമാരെന്‍റ തന്നെ!!!!
തുടരും.......
No comments:
Post a Comment