08/09/2011

എന്‍റെ സ്വന്തം തമ്പുരാന്‍........(രണ്ടാംഭാഗം)

പ്രമാണം:Raja Ravi Varma, In Contemplation.jpg


നിശബ്ദമായി കണ്ണിരുമായി നില്‍ക്കുന്ന അമ്മു,ആരുടേയും അനുവാദം ഇല്ലാതെ കുമാരന്‍ വീണ്ടും അമ്മുവിന് വേണ്ടി വാദിച്ചു
"അമ്മ മരിച്ചതില്‍ പിന്നെ ഇവളെ ഞാനാ നോക്കിയെ തമ്പ്രാ.....കാല്ലില്ലാതെ പിച്ച തെണ്ടിയാ ഇവളെ പോറ്റിയെ.....അവന്‍റെ ഒപ്പം പറഞ്ഞയക്കല്ലേ തമ്പ്രാ........ മുള ചീന്തുന്നത് പോലെ അയാള്‍കരഞ്ഞു........

ഞങ്ങള്‍ പെരുത്ത് ഇഷട്ടത്തിലാ തമ്പ്രാ......വിരല്‍കൊണ്ട്പോലും തൊട്ട് അവളെ അശുദ്ധമാക്കിയിട്ടില്ല.......ഞങ്ങളെ പിരിക്കല്ലേ തമ്പ്രാ........

ഒരു നിമിഷം മൂപ്പന്‍ നിശബ്ദനായി........മൂപ്പന്‍റ മനസ് ന്യായവിധിയുടെ വേലിയേറ്റങ്ങളാല്‍ പ്രക്ഷുബ്ധമായി......

ഇന്നേക്ക് ഏഴാം നാള്‍ നാം വീണ്ടും അമ്മുവിന്‍റെ കേസ്‌ എടുക്കുന്നതാണ്,അമ്മുവിന്‍റെ അപിപ്രായം ആയിരിക്കും സ്വീകരിക്കപെടുക!!!!അത് വരെ അമ്മു കളപുരയില്‍ താമസിക്കട്ടെ,കൂട്ടിന്ന് നാണ്ണി തള്ള ഉണ്ടാവും....തമ്പുരാന്‍ കല്‍പ്പിച്ചു
ജനംകൂട്ടം പിരിഞ്ഞു പോയി,ചന്തു പ്രതീക്ഷയോടെ അമ്മുവിന്‍റെ കണ്ണ്‍കളോട് വിടപറഞ്ഞു,കുമാരന്‍ ദയനിയമായി അമ്മുവിനെ നോക്കി......

ബാവമൂപ്പന്‍ കഴിഞ്ഞ കാലത്തേക്ക്ഊളയിട്ടു......

പുലിപോലെ മതിച്ചു നടന്നകാലം,കത്തുന്ന യവ്വനം,ആവശ്യത്തിനു പണവും സില്‍ബന്തികളും കുമാരന്‍ തന്നെയായിരുന്നു തന്‍റെ ശിങ്കിടികളില്‍ പ്രധാനി.ഗ്രാമത്തില്‍ വരുന്ന ഏതൊരു പെണ്ണും തന്‍റെ അറയില്‍ എത്തിയിരുന്നു.എത്താതിനെ തേടി അങ്ങോട്ട്‌ ചെല്ലും!!!!!!!

"അയ്യപ്പന്‍ പെണ്ണ്കെട്ടാന്‍ പോണു തമ്പ്രാ!!!!'

"ഓള് കറപ്പാ വെളുപ്പാ"

"വെളുപ്പാ തമ്പ്രാ.....തുമ്പപൂ പോലെ ഇരിക്ക്ണൂ!!!! "
"ഉം"
"ഓള് ബെടക്കായിട്ടുണ്ടാ!! ?"

"അയ്യപ്പനെ പേടിപ്പിച്ച്ട്ടുണ്ട് തമ്പ്രാ"

തലകെട്ടു കെട്ടുമ്പോള്‍ കുമാരന്‍ എട്ടു കട്ടയുള്ള ടോര്‍ച്ച് ശരിയാക്കുവായിരിക്കും,മടക്ക് കത്തി അരയില്‍ തിരുക്മ്പോഴേക്കും,ചൂട്ട് റെഡിയാക്കി കുമാരന്‍ മുമ്പേ നടന്നിട്ടുണ്ടാകും!!!!!!

പുലയത്തി പെണ്ണിന്‍റ മാറും മാറാപ്പും വലിച്ച് ചീന്തപെടുമ്പോള്‍, കുമാരന്‍റെ കൈകളില്‍ അവളുടെ വായും മൂക്കും അമര്‍ന്നിട്ടുണ്ടാവും!! ഇരയുടെ പിടച്ചില്‍ കഴിയുമ്പോള്‍,താറ് വലിച്ച് കീറി കുമാരന്‍ പ്രഖ്യാപിക്കും

"ഇവള്‍ ബെടക്കായിട്ടില്ല ശുദ്ധം തന്നെ,തുമ്പപൂ പോലെ ഇരിക്ക്ണു!!!"

തന്നെ വിട്ടു പോവാത്ത,സവര്‍ണ്ണ മനസോ ആഡൃത്ത്വമോ,എന്തോ കന്യകയല്ലാതെ താന്‍ പ്രാപികുക ഉണ്ടായിട്ടില്ല!!!!

ഓരോ കന്യകയെ കണ്ടത്തുമ്പോഴും കുമാരന് കൈ നിറയെ പണം!!ഇഷ്ട്ട പെട്ടാല്‍ തമ്പുരാന്‍റെ കമ്പം തീരുന്നത് വരെ അടിമ.അയ്യപ്പന് കാവല്‍ക്കാരനായി തുടരാം......അവിടെ നിന്ന് ഇറങ്ങുമ്പോള്‍ ഇരുന്ന് മോങ്ങുന്ന അയ്യപ്പനെ ഒരു ചവിട്ട് കൂടി കൊടിത്തിട്ടാണ് കുമാരന്‍ പോന്നത്.
"മോങ്ങല്ലട കൊശവ!!"
അയ്യപ്പന്‍റെ തേങ്ങല്‍ അകത്ത് നിന്നുള്ള ഗദ്ഗദങ്ങളില്‍ ഇല്ലാതെയാവും....

എന്നിട്ടും തനിക്ക് കുമാരനോട് നീതി പുലര്‍ത്താനായില്ല......കുമാരന്‍റെ ഭാര്യ ശുശീലയും തനിക്ക് ഇരയായി!!! കന്യക അല്ലാത്ത ഏക പെണ്ണും സുശീല ആയിരുന്നു!!!!ആദ്യമായി കുമാരന്‍റ കാല്‍ തനിക്ക് നേരെ ഉയര്‍ന്നു,
കുമാരന്‍റ കാല്‍ വെട്ടി മാറ്റുമ്പോള്‍ അയാള്‍ കാറി തുപ്പി!!!
അത് പ്രതികാരം വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്‌,കാലിലാത്ത കുമാരന്‍റെ മുമ്പില്ട്ട് സുശീലയെ പലപ്രാവശ്യം ഭോഗിച്ചു!!! സുശീല മരണ പെടുന്നത് വരെ....ഉറങ്ങി കിടക്കുമ്പോള്‍ സുശീലയെ കുമാരന്‍ തലയണ അമര്‍ത്തികൊല്ലുകയായിരുന്നു എത്രെ....
പിന്നിട് കുമാരന്‍ പിച്ച എടുത്താണ് ജീവിച്ചത്...കൂടെ ആ മകളും ഉണ്ടായിരുന്നു.തൊങ്ങി തൊങ്ങി പോകുന്ന കുമാരന് അവള്‍ ഒരു കൂട്ട് തന്നെയായിരുന്നു.....

വാതിലില്‍ തട്ട് കേട്ടാണ് മൂപ്പന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു!!!!
ആര് ഈ പാതിരാക്ക്!?

മഴ നനഞ്ഞ് കുമാരന്‍, വെള്ളം മേല്‍കൂടെ ഇറ്റ് വീഴുന്നു,തലമുടി മഴയത്ത് നനഞ്ഞ് ഒട്ടിപിടിച്ച്രിക്കുന്നു,നെഞ്ചിലെ രോമങ്ങള്‍ പലതും നരച്ച് ഇരിക്കുന്നു,പഴയ കുമാരന്‍റെ പ്രേതം പോലെ...ദീര്‍ഘകാലം വടി കുത്തിപിടിച്ചത്‌ കൊണ്ടാവാം തോളല്ല് കൂടുതല്‍ ശോഷിച്ചുരിക്കുന്നു!!!!ആ കണ്ണുകളില്‍ ഒരു ദീന ഭാവം.....

"എന്നോട് പൊറുക്കണം തമ്പ്രാ..." ആ കാലുകളില്‍ വീണ് കുമാരന്‍ തേങ്ങി....എനിക്ക് ആരും ഇല്ല തമ്പ്രാ",അമ്മുവിനു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്,എന്‍റെ ഓരോ ശ്വാസത്തിലും അവള്‍ ഉണ്ട്,ഏന്തിവലിഞ്ഞ് നടന്നത് അവള്‍ക്ക് വേണ്ടിയാണ്.....എന്‍റെ മോളെ ചെറുമന് കൊടുക്കല്ലേ തമ്പ്രാ......എന്‍റെ മകളുടെ സൗഭാഗ്യം തകര്‍ക്കല്ലേ തമ്പ്രാ......"

ജീവിതത്തില്‍ ആദ്യമായി തമ്പുരാന്‍റ മനസ് ഇടറി.....കുമാരനെ പിടിച്ച് എഴുനെല്‍പ്പികുമ്പോള്‍ പഴയ സ്നേഹത്തോടെ അയാള്‍ പറഞ്ഞു,

വിഷമിക്കേണ്ട.....നിന്‍റെ മോളെ നിനക്ക് തന്നെ കിട്ടും!!!! വിധി ദിവസം അവള്‍ നിനക്ക് അനുകൂലമായി സംസാരിക്കും......ആ കണ്ണുകളിലെ ആനന്ദനിര്‍വൃതി തമ്പുരാന്‍ കണ്ടു, അയാള്‍ വീണ്ടും പിറുപിറുത്തു.....
"എന്‍റെ സ്വന്തം തമ്പുരാന്‍"

മഴ നനഞ്ഞ് കുമാരന്‍ ഏന്തിവലിഞ്ഞ് ഇരുട്ടില്‍ മറയുന്നത് തമ്പുരാന്‍ നോക്കി നിന്നു,പിന്നെ തന്‍റെ എട്ട് കട്ട ടോര്‍ച്ചും തലയകെട്ടും എടുത്ത് കളപുര ലക്ഷ്യമാക്കി നടന്നു.


ഏഴു നാളുകള്‍ ശേഷം,സ്ത്രീകളും, കുട്ടികളും,ചെറുമനും,തിയ്യനും ഈഴവനും തുടങ്ങി സകല പ്രജകളും മൂപ്പന്‍റ തളത്തില്‍ തടിച്ച് കൂടി,ചെരുമികള്‍ക്ക് അഭിമാനം തോന്നി,ഒരു ചോത്തിയെ അല്ലെ ചന്തു അടിച്ച് മാറ്റിയത്,അവന്‍മാരുടെ അന്തസ് കാറ്റില്‍ പറന്നത് തന്നെ!!!!

മൂപ്പന്‍റ ഉറപ്പ് എങ്ങനെയോ ചോര്‍ന്നത്‌ കൊണ്ട് അമ്മുവിന്‍റെ സമുദായവും പ്രതീക്ഷയില്‍ ആയിരുന്നു.ചെറുമികള്‍ ഇളിഭ്യരാവുനത് പ്രതീക്ഷിച്ചു അവര്‍ നിന്നു!!!!

ചന്തുവിന്‍റ മനസ് ഇരമ്പുകുകയായിരുന്നു അവനു ഉറപ്പ് ഉണ്ടായിരുന്നു,.....തന്‍റെ കളികൂട്ടുകാരി....രണ്ട് വയസ് മുതല്‍ കളിച്ച് നടന്നവള്‍....ഒന്നിച്ച് മരിക്കാന്‍ തയ്യാറായവള്‍.....അവള്‍ കൈവിടില്ല തീര്‍ച്ച!!!!!!

കുമാരന്‍ ഉറച്ച മനസുമായി നിന്നു തമ്പ്രാനിലുള്ള വിശ്വാസം പാറപോലെ ഉള്ളതായിരുന്നു!!!!


ഒരു നിശബ്ദത അവരെ കീഴടക്കവേ തമ്പുരാന്‍ ന്യായസനത്തില്‍ ഇരുപ്പ്‌ ഉറപ്പിച്ചു,ചെറുമികളുടെ മണം അയാളെ അസ്വസ്ഥതനാകി......മണ്ണിന്‍റയും ചേറിന്‍റയും മണം എന്നും തമ്പുരാന്ന് ഇഷ്ട്ടമായിരുന്നില്ലല്ലോ!!??...കുന്തിരിക്കം പുകക്കു അയാള്‍ കല്‍പ്പിച്ചു!!!!!

കുന്തിരിക്കത്തിന്‍റ പുക ആ കറുത്ത മനുഷ്യരെ ആകെ പൊതിഞ്ഞു,അത് മണ്ണിന്‍റെയും ചേറിന്‍റയും മണത്തെ വിഴുങ്ങി കളഞ്ഞു!!

തമ്പുരാന്‍റെ ശബ്ദം മുഴങ്ങി!!!
ഈ കേസില്‍ പെണ്ണിന്‍റെ ഇഷ്ടമാണ് പരിഗണിക്കുക!!
അമ്മു എവിടെ?

ഒരു നിമിഷം ആരവം നിലച്ചു....സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത......
കുന്തിരിക്കത്തിന്‍റെ പുക ചുരിളിനെ കൈകൊണ്ട് വകഞ്ഞുമാറ്റി അവള്‍ മാലഖയെ പോലെ കടന്നുവന്നു,ചെറുമികളും തിയ്യരും ഒന്നിച്ചു ഞെട്ടി!!!!!

ഏതാണ് ഈ സുന്ദരി!!!!ഇന്നലെ കണ്ട അമ്മുവല്ല!! തലയില്‍ മുല്ലപൂ ചൂടിയിരിക്കുന്നു,വെത്തില മുറുക്കി തടിച്ചു മലര്‍ന്ന ചുവന്ന ചുണ്ടുകള്‍,ചിരിക്കുമ്പോള്‍ ഇന്ന് വരെ കാണാത്ത വശ്യത!!!മാറും മുലയും പുറത്തേക്കു തള്ളി തെറിച്ചു നില്‍ക്കുന്നു,പുതുവസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നു അവളുടെ കണ്ണുകളില്‍ ഉറക്കം തളംകെട്ടികിടക്കുന്നുവോ!!!?? ആ കണ്ണുകള്‍ നോക്കുന്നവരെ മാടി വിളിക്കുന്നുവോ!!!!?

ചന്തു ആഹ്ലാദിച്ചു......ഈ മാലഖയെ തനിക്ക് തരാന്‍ തോന്നിയ, അയാള്‍ക്ക് അറിയാവുന്ന ദൈവങ്ങളോട് അയാള്‍ നന്ദി പറഞ്ഞു......
ചെറുമികള്‍ അഭിമാനിച്ചു!!!തിയ്യന്‍മാര്‍ ആദ്യമായി അമ്മു കൈവിട്ടുപോകുമോ എന്ന് ശംഖിച്ചു!!!!!!


കുമാരന്‍റെ ഉള്ളില്‍ എവിടെയോ ഒരു ഇടിമുഴങ്ങി,അയാളുടെ മനസിലുടെ നിരവധി സ്ത്രീ ജന്മങ്ങള്‍ കടന്ന്പോയി അയ്യപ്പനും സുശീലയും അയാള്‍ക്ക്‌ ചുറ്റും നിലവിളിച്ചു......ചവിട്ടി അരക്കപെട്ട നിരവധി മുഖങ്ങള്‍......അവരുടെ മുഖങ്ങള്‍ക്ക് അമ്മുവു മായി സാദൃശിം ഉണ്ടോ.....ഈശ്വരാ.........ശരീരഭാരം താങ്ങനാവാതെ അയാള്‍ ഊന്ന്‍ വടിയില്‍ താങ്ങ് കൊടുത്തു..........


"നിനക്ക് ആരുടെ കൂടെ പോണം" തമ്പുരാന്‍റെ ശബ്ദം ആ നിശബ്ദതയെ ഭേതിച്ചു!!!
അമ്മു മുത്ത്‌പൊഴിയുന്ന മാതിരി ചിരിച്ചു!!!!!
തമ്പുരാന്‍റ കണ്ണില്‍ ഒരുനിഗൂഢമന്ദഹാസം!!

ചെരുമികളെയും ചന്തുവിനെയും ഞെട്ടിച്ച് കൊണ്ട് അവള്‍ പ്രഖ്യാപിച്ചു!!!!!!

ചന്തുവിനെ അറിയില്ല!!!!!!.... അവനുമായി പ്രേമം ഇല്ല!!!!!!
ഈഴവരുടെ ആരവത്തെ കീറിമുറിച്ച്കൊണ്ട് അവള്‍ വീണ്ടും പ്രഖ്യാപിച്ചു!!!!

"അച്ഛനെയും വേണ്ട!!!!

എനിക്ക് തമ്പുരാന്‍റെ കളപുരമതി......അവിടെകിട്ടുന്ന സുഖവും ലഹരിയും ഇത് വരെ കിട്ടിയിട്ടില്ല!!!!!

ജനകൂട്ടത്തെ വകഞ്ഞുമാറ്റി തമ്പുരാന് കണ്ണ് കൊണ്ട് ഒരു കടാക്ഷം നല്‍കി അവള്‍ കളപുര ലക്ഷ്യമാക്കി ഒഴുകി.......

കുമാരാന്‍ വേച്ചു വേച്ചു ചന്തു വിന്‍റെ അടുത്ത് എത്തി,പിന്നെ അയാള്‍ പൊട്ടി കരഞ്ഞു.....

"എന്‍റെ ചന്തു......പോയല്ലോ.....ചന്തു........
പെട്ടന്നയാള്‍ ക്രുദ്ധനായി!!!!
ചന്തുവിനെ അയാള്‍ മാന്തികീറി!!!!!.......അയാള്‍ അലറി......എന്തിനാ ചന്തു നീ അവളെ ബെടകാകതിരുനെ.......
ദുഷ്ട്ട നീ എന്തെ മുല്ലപൂ പോലെ വെച്ചേ......???????
അയാള്‍ ഊന്ന്‍ വടികൊണ്ട് ചന്തുവിനെ ആക്രമിച്ചു!!! അമ്മുവിന്‍റെ ആളുകള്‍ അയാളെ പിടിച്ച് മാട്ടുമ്പോഴേക്കും അയാളുടെ തുണിയോകെ നഷ്ട്ട പെട്ടിരുന്നു!!!! അടികൊണ്ട് ചോര ഒലിക്കുമ്പോഴും അയാള്‍ ഊന്ന്‍ വടിയില്‍ നിന്ന് വിലപി.....

"എന്തേ ചന്തു നീ അവളെ ബെടകാക്കത്തിരുന്നെ.......എന്തേ നീ അവളെ ശുദ്ധമായി വെച്ചേ?"

ജനം പിറുപിറുത്തു!!!!!!

"ഭ്രാന്തന്‍ കുമാരന്‍"

No comments:

Post a Comment