അമ്മുവിനെ എനിക്ക് തന്നെ വിട്ടു തരണേ ഈശ്വരന്മാരെ........അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു!!
തമ്പ്രാനില്‍ മാത്രമാണ് ഇനി പ്രതീക്ഷ!!!!!!!
ഈശ്വരാ.......സഹായിക്കണെ.....
അമ്മുവിന്‍റ അച്ഛന്‍റ കാലില്‍ പിടിച്ചു എത്രമാത്രം കേണു........പട്ടിക്ക് കൊടുത്താലും ചെറുമന് കൊടിക്കില്ലത്രേ!!!!! ജനിച്ച നാള്‍മുതല്‍ തന്‍റെ വിരല്‍ തുമ്പ് പിടിച്ചാണ് അമ്മു നടന്നത്....താമരപു പറിക്കുന്നതും ഓലപന്ത് ഉണ്ടാകുന്നതും സ്കൂളില്‍ കൊണ്ട്പോക്കുന്നതും താന്‍ തന്നെ......
പിച്ചി നുള്ളി പെന്‍സില്‍ തന്നില്ല കളിയാക്കി....അങ്ങനെ നൂറ് കൂട്ടം പരാതികള്‍.......എല്ലാത്തിനും ചോദിക്കാന്‍ താന്‍ ഉണ്ടായിരുന്നു!!!!!!ഒരിക്കല്‍ അമ്മുവിന്‍റെ വാക്ക് കേട്ട് ഒരു മേനോന്‍ കുട്ടിയെ തള്ളി ഇട്ടതിനു ടീച്ചറുടെ കൈല്‍നിന്നും പൊതിരെ തല്ല് കിട്ടി.അന്ന് ടീച്ചര്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്
"ഈഴവ പെണ്ണിന്‍റ കാര്യത്തില്‍ ചെറുമന് കാര്യം എന്ത് എന്ന്"
ഇപ്പൊ അതിന്‍റെ ഗൗരവം അറിയുന്നു.പട്ടിക്ക് കൊടുത്താലും ചെറുമന് കൊടിക്കില്ലത്രേ!!!!!
പട്ടിയെക്കാള്‍ നിഷ്ക്രിഷ്ട്ടനാണോ താന്‍?.....
.സുശീല ഏടത്തി ഉണ്ടായിരുന്നുങ്കില്‍.......എപ്പോഴും പറയുമായിരുന്നു,"ചന്തു ഉണ്ടങ്കില്‍ അമ്മു വിഷമിക്കില്ലനു......
."എന്നിട്ട് ഇപ്പൊ എന്തായി.....ഇന്നലെ അവള്‍ പറഞ്ഞു മരിച്ചു കളയാം എന്ന്!!!!!!......
അവളെ ആശ്വസിപ്പിക്കുമ്പോള്‍, തമ്പുരാനില്‍ മാത്രമാണ് പ്രതീക്ഷ,ഒന്നില്ലെങ്കിലും അപ്പന്‍ അപ്പുപ്പന്‍മാര്‍ തുടങ്ങി തമ്പുരാന്‍റ പണി എടുക്കുന്നത് തങ്ങള്‍ അല്ലെ........
അമ്മുവിന്‍റെ അച്ഛനും തമ്പ്രാന്മായി വലിയ അടുപ്പത്തില്‍ ആയിരുന്നു.....എന്തോ കാര്യത്തിന് തെറ്റി എത്രെ!! തമ്പുരാന്‍ കാല് തല്ലി ഒടിച്ചു കളഞ്ഞു!!!!!ഇപ്പോള്‍ തോങ്ങി തോങ്ങിയാണ് നടപ്പ് എന്നിട്ടും ആ കൈതാങ്ങ് വെച്ച് എത്രയാ തല്ലിയത്!!!അമ്മുവിന്‍റെ അച്ഛനായി പോയി.....അല്ലങ്കില്‍......?
നീതിന്യായത്തിന്‍റെ കാര്യത്തില്‍ തമ്പുരാന്‍ പ്രസിദ്ധമാണ്!!!ഒരു കേസും പോലീസ് സ്റ്റേഷനില്‍ പോകാറില്ല.പോയാലും തമ്പുരാനോട് പറഞ്ഞില്ലേ എന്ന് ചോദിക്കും!!!!കറപ്പന്‍റകാര്യം ഗ്രാമത്തില്‍ ആരും മറക്കില്ല!!!!മകളെ പ്രാപിചത് മാത്രമല്ല വിചാരണ വേളയില്‍ തമ്പുരാന്‍റെ അടുത്ത് ഒരു ന്യായവും
"ഒരു തൈ വെച്ചാല്‍ ആദ്യ ഫലം ആര്‍ക്ക തമ്പ്രാ?"കറപ്പന്‍റെ ഒരുഞരക്കം മാത്രമേ കേട്ടളളുഎന്നാല്‍തമ്പുരാന്‍റെ ഒച്ച കടുപ്പത്തില്‍ ആയിരുന്നു!! "പട്ടിയെകൊണ്ട്പോയി പുഴയില്‍ ചവിട്ടിതാത്ത്"
അമ്മുവിന്‍റെ ആളുകള്‍ എത്തിയിട്ടുണ്ട് അവരാണ് കൂടുതല്‍ എന്ന് തോന്നുന്നു..... തന്‍റെ ആളുകള്ളും കുറവല്ല.അവര്‍ ഏതു സമുദായം ജയിക്കും എന്ന് നോക്കി വന്നതാണ്.....
ഞങള്‍ ജയിക്കുന്നത് ആരങ്കിലും ചിന്തിച്ചുരിന്ന്‍ങ്കില്‍ ഈശ്വര.........അമ്മു തന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്......പാവം കണ്ണ് നിറഞ്ഞിരിക്കുന്നു
തമ്പുരാന്‍ എന്ന ബാവമൂപ്പന്‍ ചുറ്റും നോക്കി തിയ്യന്‍റെയും ചെരുമന്‍റയുംമണം കൊണ്ട് വളപ്പ് നിറഞ്ഞിരിക്കുന്നു വൃത്തികെട്ട കൈ കാലുകളുമായി അവര്‍ നീതി തേടി വന്നിരിക്കുകയാണ്
ഒരു തമ്പുരാന്‍റെ കണക്ക് എഴുത്ത്ക്കാരന്‍ ആയിട്ടാണ് ബാവമൂപ്പന്‍റ തുടക്കം അന്ന് തമ്പുരാന് വേണ്ടി എല്ലാ തിന്മകളും നടത്തിയത് ബാവ മൂപ്പന്‍ ആയിരുന്നു.കാലപ്രാവഹത്തില്‍ തമ്പുരാന്‍ മറഞ്ഞപ്പോള്‍ അതിലും ക്രൂരനായ മറ്റ് ഒരു തമ്പുരാന്‍ ബാവമൂപ്പന്‍റ രൂപത്തില്‍ പുനര്‍ജനിക്കുകയായിരുന്നു
മൂപ്പന്‍ ആളുകളെ ഒന്ന് ഉഴിഞ്ഞു നോക്കി,നിറഞ്ഞ മാറുള്ള കരിവീട്ടിപോലത്തെ പെണ്ണുങ്ങള്‍
മൂക്കള ഒലിപ്പിക്കുന്ന കുട്ടിക്കള്‍,മാറ്മറക്കാത്ത അമ്മുമമാര്‍......
"ആരാ പരാതിക്കാരന്‍?"
ഞാനാ തമ്പ്രാ" ഇടിമുഴക്കം പോലെയുള്ള ആ ശബ്ദം കേട്ട് തമ്പുരാന്‍ ഞെട്ടി!!ഒറ്റകാലന്‍ കുമാരന്‍ മൂപ്പന്‍ പിറുപിറുത്തു.....താന്‍തന്നെ കാലുകള്‍ തല്ലി ഒടിച്ച കുമാരന്‍ വടിയും കുത്തിപിടിച്ച് നില്‍ക്കുന്നു!!!
"എന്‍റെ മകള്‍ ഈ പുലയ ചെക്കനോടപ്പം പോകാന്‍ പോണു......എനിക്ക് ആരും ഇല്ല തംമ്പുരാന്‍....പരിഹാരം വേണം.......?"
മൂപ്പന്‍ വീണ്ടും ഞെട്ടി കുമാരന്‍റെ നല്ല കാലത്താണ്ങ്കില്‍,ഇങ്ങനെ ഒരു പരാതി ഉണ്ടാവുമായിരുന്നില്ല,അഥവാ അങ്ങനെ സംഭവിച്ചാല്‍,വെള്ളം കുടിച് വീര്‍ത്ത ഒരു ശവം കൂടി കിട്ടുമായിരുന്നു
ഒരിക്കല്‍ തന്‍റെ വലംകൈ ആയിരുന്നു കുമാരന്‍,തനിക്ക് വേണ്ടി നിരവധി അരുതായ്മകള്‍,കൊലകള്‍......ഒരേ പെണ്ണിന്‍റെയും അലര്‍ച്ച കുമാരെന്‍റ കൈപത്തിക്കുളില്‍ അമരുമ്പോള്‍......തന്‍റെ ഊര്‍ജം അവിടെ നിക്ഷേപ്പിക്കപെട്ടിട്ട് ഉണ്ടാവുമായിരുന്നു......
നരബാധിച്ച കൈകളിലേക്ക് മൂപ്പന്‍ അറിയാതെ തടവി പോയി........
ആരാ അമ്മു?
ഞാനാ......
കൂട്ടത്തില്‍ നിന്ന് വെളുത്ത പെണ്‍കുട്ടി പുറത്തേക്കു വന്നു എണ്ണ തേക്കാത്ത പാറി പടര്‍ന്ന മുടികള്‍.....കണ്ണുകളില്‍ ഒരു ദൈനിയ ഭാവം......മൂപ്പന്‍റ കണ്ണ് അവളുടെ നിമ്നോന്നതകളിലുടെ ഇഴഞ്ഞു നടന്നു......
നീ കുമാരന്‍റെ മോള്‍ ആണോ?
കുമാരന്‍ ആണ് അതിന് ഉത്തരം പറഞ്ഞത്
അതെ തംബ്ര......
നീ ചെറുമന്‍ ചന്തുവുമായി ലോഹ്യത്തില്‍ ആണ്ണോ?
ചന്തുവാണ് ഉത്തരം പറഞ്ഞത്
അതെ തംബ്ര........
നീ ഓളെ പിഴപ്പിച്ച?
"മഹാപാപം പറയല്ലേ തംബ്ര,ഞങ്ങളുടെ സ്നേഹം ശുദ്ധമാ തമ്പ്രാ,,മുത്തപ്പുനു മുമ്പാകെ മാലയിടാതെ ഓളെ ഞാന്‍ ബെടക്ക് ആക്കുല"
ഹ....ഹ....ഹ... തമ്പുരാന്‍ പൊട്ടിച്ചിരിച്ചു. നിനക്ക് ചന്തു എന്ന പേര് ഇണങ്ങില്ല!!!!
ചന്തു പൊട്ടനെ പോലെ ചിരിച്ചു........
ഇവന്‍ പറയുന്നത് സത്യം ആണോ അമ്മു?
തലകുനിച്ചു നിന്നാല്‍ തീരുമാനം ആവില്ല വായ തുറന്നു പറയണ്ണം?
നിനക്ക് വയറ്റില്‍ ഉണ്ടോ?
ഇല്ല......അവള്‍ നാണതോടെ മൊഴിഞ്ഞു
ഓന്‍ നിന്നെ ബെടക്കാകിയിട്ടില്ല!!!!!!!
ചന്തുവിനു ദേഷ്യം വന്നു ഈ തമ്പുരാന് എന്തൊകെ അറിയണം?????കോപം അവന്‍ ഉള്ളില്‍ ഒതുക്കി......
നിനക്ക് കാല്ലില്ലാതെ വിഷമിക്കുന്ന അച്ഛന് മായി പോണോ അതോ ചന്തുവുമായി പോണോ?
അവള്‍ അച്ഛനെയും ചന്തുവിനെയും മാറി നോക്കി ആ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ ഇറ്റ് ഇറ്റ് വീണു.......
തുടരും
No comments:
Post a Comment