ചുവന്ന വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞ് അയാള്‍ സീറ്റ് കണ്ടുപിടിച്ചു,പലരും മയക്കത്തിലോ അര്‍ദ്ധമയക്കത്തിലോ ആണ്!!ചുവരില്‍ സ്ഥാപിച്ച എല്‍.സി.ഡി റ്റി.വിയില്‍ എതോ കാബറെ ഡാന്‍സ് അരങ്ങ്തകര്‍ക്കുന്നു!ഇരുണ്ട വെളിച്ചത്തില്‍ അയാള്‍ പരിചിത മുഖങ്ങളെ തിരിച്ച്അറിഞ്ഞങ്കിലും മുഖം കൊടുക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല.....നാട്ടില്‍ വെറുതെ എന്തിന് കുടിയന്‍ എന്ന പേര്‍ കൊടുക്കണം?വാസ്തവത്തില്‍ അയാള്‍ സ്ഥിരം കുടിയന്‍ ഒന്നുമല്ല.ജോലിസമ്പത്തമായി വരുന്ന സമ്മര്‍ദ്ദം വില്ലനായിമാറുകയാണ് പതിവ്,ഈ സമയത്ത് അയാള്‍ക്ക് ആദ്യം ഓര്‍മ്മ വരിക,ഈ ഇരുണ്ട വെളിച്ചവും,അതിനുള്ളിലെ മാസ്മരിക സംഗീതവുമാണ് !
ത്രീ എക്സ് റമ്മിന്‍റ ലഹരി അയാളുടെ സിരകളിലുടെടെ പുകപോലെ വ്യാപിച്ചു,ആ പുകയുടെ നിഴലില്‍,അയാളുടെ മനസിലേക്ക് അന്ന് കണ്ട മനുഷ്യരും മൃഗങ്ങളും കാഴ്ചകളൂം റീ ലോഡ് ചെയ്യപ്പെട്ടു!!!
ആ ഭ്രാന്തന്‍,ക്ഷീണിച് എല്ലും തോലുമായ രൂപം, നെഞ്ചിന്‍കൂട് പുറത്തേക്കു തള്ളിനില്‍ക്കുന്നു,പല്ല്തേച്ചിട്ട് കാലങ്ങള്‍ ആയന്ന് തോന്നുന്നു,എവിടെയോ വീണിട്ടാണന്ന് തോന്നുന്നു രണ്ട് പല്ലുകള്‍ പകുതിവെച്ച് ഓടിഞ്ഞിരിക്കുന്നു,ഒരു മുഷിഞ്ഞ് നാറിയ പുള്ളിമുണ്ട് കേറിയും ഇറങ്ങിയ രൂപത്തില്‍ ഉടുതിരിക്കുന്നു!
"എന്തങ്കിലും തരണേ സാറേ"
അയാളും തന്നെപോലെ എല്ലാവരെയും സാറേ എന്ന് വിളിക്കാന്‍ പരിശീലിച്ചിരിക്കുന്നു!!!!
"എന്‍റ കൈല്‍ ചില്ലറ ഇല്ല"
"വിശക്കുണു സാറേ രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട്!!!
അയാളുടെ മേല്‍നിന്നും ഏതോ ദുര്‍ഗന്തം വഹിക്കുന്നു,അയാള്‍ താന്‍ കഴിച്ച്രിക്കുന്ന ആഹരത്തിലേക്ക് നോക്കി വെള്ളം ഇറക്കി,അയാളുടെ വായില്‍ നിന്ന് ഉമിനീര്‍ കടവായിലുടെ ഇറ്റ് വീണു......
അറപ്പാണ് തോന്നിയത്,അന്നത്തെ ബിസിനസിലുള്ള പരാജയമോ,കഠിന്നമായ വിശപ്പോ എന്ത്ന്ന് അറിയില്ല കോപം ആണ് വന്നത്!!
"ഒന്നും ഇല്ലന്ന് പറഞ്ഞില്ലേ?"
"സാറേ........എന്തങ്കിലും?.......
തുപ്പല്‍ പാത്രത്തിലേക്ക് തെറിച് വീണത് ഒരു അലറച്ചയിലാണ് അവസാനിച്ചത്!
"ഇറങ്ങി പോ നായെ"
തന്‍റെ കണ്ണിലെ തീക്ഷ്ണത കണ്ടിട്ടാവാം അയാള്‍ കൂപ്പ്കൈകളോടെ ഇറങ്ങി നടന്നു...
തീകട്ടി വന്ന ദേഷ്യം മുഴുവന്‍ തീര്‍ത്തത് ചായകടക്കാരന്‍റ മേല്‍ ആണ്!
"പവങ്ങള്‍ അല്ലെ സാര്‍ അതാ ഞാന്‍........
ലഹരി തന്‍റെ സിരകളെ കാര്‍ന്ന് തിന്നുന്നത് അനുസരിച്ച്,ആ ഭ്രാന്തന്‍ തനിക്ക് ചുറ്റും നൃത്തം ചെയ്യാന്‍ തുടങ്ങി.....
കൂപ്പുകൈമായി പിന്‍വാങ്ങുന്ന അയാള്‍ ചിലപ്പോള്‍ പൊട്ടി ചിരിക്കാനും തുടങ്ങിയിരിക്കുന്നു!!!
ഈ കുടി തന്നെ കീഴടക്കുമോ ആവോ,ഈ ആഴ്ച്ചയില്‍ മുന്നാം തവണയാണ്,കൊളസ്ട്രോള്‍ ബി പിയും മുകളിലോട്ട് തന്നെ,എങ്ങന്നെ കുടിക്കാതിരിക്കും....ടാര്‍ജെറ്റ് തികക്കണം.....മാനേജര്‍ കാണുമ്പോഴൊകെ പെര്‍ഫോമന്‍സ് പെര്‍ഫോമന്‍സ് എന്ന് പറയാനേ നേരമുള്ളൂ,ഈ പെര്‍ഫോമന്‍സ് എന്ന വാക്ക് കണ്ട്പിടിച്ചവനെ ചവിട്ടികൊല്ലണം!!!!
ഇന്നത്തോടെ ഈ സുരപാനം നിര്‍ത്തണം!!! അയാള്‍ പ്രതിഞ്ജ എടുത്തു,ഏത് പ്രതിജ്ഞയും വിജയിപ്പിക്കാനുള്ള തന്‍റെ കഴിവില്‍ അഭിമാനം തോന്നി! ഈ ദൃഡനിശ്ചയം തന്നെയാണ് കുറഞ്ഞകാലത്തിനുള്ളില്‍ ഏരിയ മാനേജരായി ഉയര്‍ത്തിയതും
വീണ്ടും ആ ഭ്രാന്തന്‍ അയാളുടെ മനസ്സില്‍ ഇടം തേടി!
"എന്തകിലും തരണം സാറേ......
വാസ്തവത്തില്‍ താന്നും അയാളെ പോലെ ഒരു ബെഗര്‍ അല്ലെ? ട്ടൈഉം പാന്‍റും മോട്ടോര്‍ ബൈക്കും ഉള്ള ബെഗ്ഗര്‍!!!!
T.V.യും റെഫ്രിജറേറ്ററും കാഷ് വൌച്ചറും തിരുമുല്‍ കാഴ്ച വെച്ച് അടിയാളനായി നിന്ന്കൊണ്ടുള്ള ഹൈ ലെവല്‍ യാചന..... ഫൂ അയാള്‍ കാറി തുപ്പി!!!
ഛെ... ഭ്രാന്തന്‍ മനസ്സില്‍ നിന്ന് പോകുന്നില്ലലോ?.....നാശം ഇത് ഒന്ന് മറക്കാന്‍ എത്ര പെഗ് അടിക്കണം?....
ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസം ആയി സാറേ......
അയാള്‍ ബില്ല് പെട്ടന്ന് പേ ചെയ്തു അവിടെ നിന്നും ഇറങ്ങി.....ഈ കുടിയാണ് അയാളെ തന്‍റെ മുന്നിലേക്ക് വലിച്ച്ഇഴച്ചത്,ഇന്നതോടെ നിര്‍ത്തണം. അയാള്‍ പ്രതിഞ്ജ ഒന്ന്കൂടി പുതുക്കി!!!!
അയാള്‍ക്ക് ആഹാരം വാങ്ങി കൊടുക്കണം.....തന്‍റെ തെറ്റ് തിരുത്തണം....
എങ്ങനെ അയാളെ കണ്ടതും......
എവിടയാണ് അയാളുടെ വാസസ്ഥലം??
മഴ നനഞ്ഞു കൊണ്ട് തന്നെ അയാള്‍ പഴയ ചായകടയിലേക്ക് നടന്നു അയാള്‍ക്ക് മുന്‍പില്‍ ആ ഭ്രാന്തന്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ....
"ഇവിടെ ഇത്തിരി മുന്‍പ് ഉണ്ടായിരുന്ന തമിഴന്‍ യാചകനെ കണ്ടോ!? "
"അത് തമിഴന്‍ ഒന്നും അല്ല സാറേ!!!.....ഭ്രാന്തന്‍ വാസുവാണ്,നല്ല കുടുംബത്തിലെ ആയിരുന്നു, സാറിന്‍റെ പോലെ എതോ വലിയ ഉദ്യോഗം ആയിരുന്നു,എപ്പോഴോ അയാള്‍ മദ്യപാനത്തില്‍ കുടുങ്ങി......മനോനില തെറ്റിയപ്പോള്‍ വീട്ടുകാരും കളഞ്ഞു!!!!......
"അയാള്‍ എവിടെ കാണും?"
സാറ് പോയപ്പോള്‍ തന്നെ അയാളും പോയി,വല്ല കട തിണയിലോ ചോപടിയിലോ കാണും!
നഷ്ട്ടപരിഹാരം എന്നോണം പെറോട്ടയും ബീഫും വേടിച് ഇറങ്ങുമ്പോള്‍ കടക്കാരന്‍ ഓര്‍മിപ്പിച്ചു."മഴ സാറേ പനി വരും"
"സാരമില്ല....എനിക്ക് ഇന്ന് അയാളെ കണ്ടത്തി ഊട്ടണം, അല്ലങ്കില്‍ ഉറങ്ങാന്‍ കഴിയില്ല!!
"കള്ള് അടിച്ചാല്‍ കാല്സ്രായി ഇട്ടിട്ടും കാര്യം ഇല്ല!!! " കടക്കാരന്‍ ആരോട്ന്നില്ലാതെ പറഞ്ഞു!!!!
പെറോട്ട മഴ നനഞ്ഞ് കുതിര്‍നിരിക്കുന്നു..... അയാളെ ഇനിയും കണ്ടതാനായില്ല....
എവിടെ അയാള്‍!??
റോഡ് ബ്ലോക്ക് ആയിരിക്കുന്നു സെക്കന്‍ഡ് ഷോ കഴിഞ്ഞത് കൊണ്ടാവാം റോട്ടില്‍ നല്ല തിരക്കുണ്ട്,മഴവെള്ളവും ആളുകളും കൂടി അളിപിളി ആയിരിക്കുന്നു! അതിനിടയില്‍ ആണ് പോലീസിന്‍റെ ഒരു ചെക്കിംഗ്!!!! ആളുകള്‍ പോലീസിന് ചുറ്റും വട്ടം കൂടിയിരിക്കുന്നു!!!
ആകൂട്ടത്തില്‍ അയാള്‍ ഉണ്ടാവുമോ..? ആടി ആടി അയാള്‍ ആള്‍കുട്ടതിലേക്ക് നടന്നു.
ഒരു പോലീസ്കാരന്‍ കോളറിനുപിടിച്ച് വലിച്ചപ്പോള്‍ പെട്ടെന്ന് പുറകിലോട്ട് മലച്ചു പോയി!!!
"ഏത് അമ്മേട കാലിന്‍.# # # # പോകുന്നത് " പോലീസ്ക്കരെന്‍റ പതിവ് ശൈലി!!!!
"കളള് കുടിച്ച്ട്ടാണല്ലോ" മുയലാളിയുടെ" വരവ്" ആ ലഹരിയിലും പോലീസിന്‍റെ പരിഹാസം തിരിച്ച് അറിഞ്ഞു!!
അന്നത്തെ അന്നത്തിന് എന്തങ്കിലും തടയുമോ എന്ന് കരുതി തന്നെ വലം വെക്കുന്ന പോലീസ്ക്കരനോടായി ഇന്‍സ്പെക്ടര്‍ പറയുന്നത് കേട്ടു.
"അയാളെ വിട്ടു കള ഭാസ്ക്കര, ഈ പ്രേതത്തിന്‍റെ അളവ് മാര്‍ക്ക് ചെയ്യു, ഇന്നലെ ഉറങ്ങിയിട്ടില്ല"
പെട്ടന്ന് ചാക്ക് ഇട്ട് മൂടിയ ആ ബോഡി അയാളുടെ ലഹരിയെ ആവിആക്കി കളഞ്ഞു!!!
അയാള്‍.... ഒടിഞ്ഞ പല്ലുള്ള, പുള്ളി തുണി എടുത്ത ഭ്രാന്തന്‍ വാസു!!!! കണ്ണ്കള്‍ ഫുട്ബോള്‍ പോലെ തുറിച്ചു നില്‍ക്കുന്നു കടവായിലുടെ രക്തം ഒലിപ്പിച് കൊണ്ട് ഭീഭത്സം ആയ അതെ ഭ്രാന്തന്‍!!! അപ്പോഴും ആരോ കൊടുത്ത ബണ്ണിന്‍റെ കഷണം അയാള്‍ ഒരു കൈല്‍ അള്ളി പിടിച്ച്രുന്നു......
"കള്ള സൂറ് ഇത് രണ്ടാം തവണയാ ബെണ്ണ് തട്ടിപറിച് ഓടുന്നത്,ഇന്ന് അവന്‍ ഓടി കയറിയത് വണ്ടിക്കടിയില്ലാ!!!!! "
അയാളുടെ മനസ്സില്‍ ഒരു മൂളല്‍ അനുഭവപെട്ടു അരണ്ട വെളിച്ചവും മാസ്മരിക സംഗീതവും വീണ്ടും വീണ്ടും അലറി വിളിച്ചു അയാളുടെ പ്രജ്ഞയെ നിര്‍വീര്യം ആക്കികൊണ്ട് അവ നൃത്തം ചെയ്തു!!!!
വീണ്ടും ഒരു പ്രതിഞ്ജ പുതുക്കാനായി വന്ന വഴിയെ അയാള്‍ തിരിച്ച് നടന്നു....... ആപ്പോഴും അയാളുടെ കൈല്‍ ആ ബീഫ് പൊതി ഉണ്ടായിരുന്നു പക്ഷെ ആ കൊടും മഴയില്‍ അതിന്‍റെ എരിവും പുളിയും ഒലിച് പോയിരുന്നു.......
സരസമായി സംസാരിക്കുകയുംഹൃദ്യമായി
ചിരിക്കുകയും ചെയ്യുന്ന എന്‍റെ സുഹൃത്ത്
ശ്രീ സേതു പകുതി കാര്യമായുംകളിയായും
പറഞ ഒരുസംഭവത്തിന്‍റെകഥാവിഷ്ക്കാരം
No comments:
Post a Comment