26/09/2011

നിലാവിന്‍റെ നിഴലില്‍!!!!!!!



Click Here To Join

യന്ത്രം കണകെ മിഴിച്ച് നില്‍ക്കുന്ന പാറാവൂ പൊലിസുക്കാരനെ അയാള്‍ മിഴിച്ചുനൊക്കി!പല എമാന്മാരും വന്നും പൊയികൊണ്ടിരുന്നു,അവരുടെ നക്ഷത്രത്തിന്‍റെ എണ്ണത്തിന് അനുസരിച്ചു അയാള്‍ ചലിച്ചുകൊണ്ടിരുന്നു ഓട് ഇട്ട,മുമ്പില്‍ നേര്‍ത്ത അലുമിനിയംകൊണ്ട് നിര്‍മ്മിച്ച  ഗ്രില്‍ പോലീസ് സ്റ്റേഷനേ രണ്ടായി ഭാഗിചിരിക്കുന്നു,പഴയ വാടകക്ക് നിലനില്‍ക്കുന്നത്‌ കൊണ്ടാകാം,പലസ്ഥലത്തും കീറലുകള്‍!,ചിലതിലുടെ വെള്ളം ഒലിച്ചു ഇറങ്ങുന്നുണ്ട്,നേര്‍ത്ത ഇരുമ്പ്ഗ്രില്ല് കൊണ്ട് വരാന്ത മറച്ചിരിക്കുന്നു,കൊല് പോലെയുള്ള വരാന്തയില്‍ അടക്കും ചിട്ടയും ഇല്ലാതെ മേശകളും കസേരകളും,പലതിലും ഫയലുകള്‍ ചിതറികിടക്കുന്നു,ഫയല്‍നാട പോലീസ്ക്കാരന്‍റ മനസ്പോലെ നരചിരിക്കുന്നു.

നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ ചില പോലീസ്ക്കാര്‍  പാന്‍റ് ഊരി കൈല്‍പിടിച്ചിരിക്കുന്നു,ട്രൗസര്‍ അടുത്തകാലത്ത്‌ ഒന്നും ഞങ്ങള്‍ ഉപേക്ഷിക്കില്ല എന്ന പ്രഖ്യാപനം പോലെ.....ചിലര്‍ ശക്തിയായി കീഴ്ശ്വാസം വിട്ട്കൊണ്ട് തന്‍റെ സീനിയോറട്ടിയില്‍ ഉള്ള അപ്രമാദിത്വം  പ്രകടിപ്പിക്കുന്നു.തലേദിവസത്തെ കെട്ടുവിടാത്ത ചിലര്‍ അര്‍ദ്ധമയക്കത്തില്‍ ആണ്, രാത്രി "തട്ടിപറിച്ച" നോട്ടിന്‍ ചുരുളുകള്‍ ചിലര്‍ കൈമടക്കില്‍ നിന്നും പോക്കറ്റില്‍നിന്നും എടുത്ത് തിട്ടപെടുത്തുന്നു,സ്റ്റേഷനില്‍ വരുന്ന പലരേയും നേരേ അവര്‍ കണ്ണ് ഉരുട്ടുന്നു

"രാവിലേ എട്ടിന് വരണം എന്നാ പറഞ്ഞേ,ഏനകേട് ഒന്നും വേണ്ടാന്ന് കരുതി,നേരത്തേ വെച്ച്‌ പിടിച്ചതാ"
"ഇവര്‍ എല്ലാവരോടും അങ്ങനെയാ പറയ!!എട്ട്മണിക്ക് ശേഷം സുര്യന്‍ അസ്തമിക്കും എന്ന് തോന്നും"
"തന്നെ തന്നെ ഇപ്പൊ തന്നെ പത്ത്‌ ആയിരിക്കുന്നു എപ്പോ ആണ് ആവൊ ഇങ്ങോട്ട് കെട്ടിയിടുക്കുക"
ലോക്കല്‍ സഖാവ് അസ്വസ്ഥതനായി!!

ഓര്‍മ്മ പെടുത്തല്‍ എന്നോണ്ണം,പറാവ്ക്കാരനോട് പറഞ്ഞു,
"എന്നോട് എട്ട് മണിക്ക് വാരാന പറഞ്ഞേ!"
ഹും!!!! അയാള്‍ അമര്‍ത്തി മൂളി
വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു!
"കാര്‍നോര്‍ അടങ്ങിയിരി,ഈ നില്‍ക്കുന്ന എല്ലാവരും കേസിനു തന്നെ വന്നതാ,വിരുന്നിനു അല്ല!!"
"കാര്‍ന്നോരുടെ കേസ് എന്താ?"
"കേസ് ഒന്നും ഇല്ല്യ"
പിന്നെ എന്താ,  അച്ചിവീട് ആണ് എന്ന് കരുതിയോ!!?
തൊപ്പിയും താടിയും നോക്കി വീണ്ടും പരിഹസിച്ചു!!
"വല്ല തീവ്രവാദത്തിന്‍റെയും അസ്തികത?"
ചുറ്റും നിന്നവര്‍ ആര്‍ത്ത് ചിരിച്ചു!
..പോലീസ്ക്കാരന്‍ കണ്ണ് ഉരുട്ടി നിയന്ത്രിച്ചു!!
"ജമാലിന്‍റ കേസ്?"
"കൊമ്പന്‍റ തന്തയാ"
"അതേ ഏമാനേ"
ചുറ്റും ഉള്ളവര്‍ അയാളെ തുറിച്ചു നോക്കി,ഇയാളോ, കൊമ്പന്‍ ജമാലിന്‍റ ഉപ്പ,പെണ്ണുങ്ങളെ നാട്ടില്‍ കിടന്ന് ഉറങ്ങാന്‍ സമ്മതിക്കാത്ത, കൊട്ടേഷന്‍ കിംഗ്‌ ജമാലിന്‍റ ഉപ്പാക്ക് താടിയും തൊപ്പിയും വെച്ച ഉപ്പയോ?
അയാള്‍ ഭയചികിതനായി ചുറ്റും നോക്കി,ആ കണ്ണില്‍ ഒരു ജലപ്രവാഹം സുനാമിയെ പോലെ ഒലിച് ഇറങ്ങി....
സബ് ഇന്‍സ്പെക്ടറുടെ റൂമില്‍ നിന്നും,അട്ടഹാസങ്ങളും അലര്‍ച്ചകളും പുറത്തേക്കു വന്ന് കൊണ്ടിരുന്നു,അയാളുടെ പേശികള്‍ വലിഞ്ഞു മുറുകാന്‍ തുടങ്ങി,നെഞ്ച് ക്ലോക്ക്ന്‍റ പെന്‍റ്ലും പോലെ പട പട എന്ന് അടിക്കാന്‍ തുടങ്ങിയിരിക്കുന്നു...
"റബ്ബി.....എന്തിന്...ഈ പരീക്ഷണം...
ഒരാളെ ഒഴിവാക്കി ഇന്‍സ്പെക്ടറുടെ റൂമിലേക്ക്‌ അയാളെ കടത്തിവിടുമ്പോള്‍,പ്രതിക്ഷേധിച്ച ഒരാളെ പാറാവ്ക്കാരന്‍  രൂക്ഷമായി നോക്കി
"ജമാലിന്‍റ തന്ത താന്‍ ആണോ",ഗ്രാമ്മര്‍ ഇല്ലാത്ത ഇന്‍സ്പെക്ടര്‍ മുത്തലിബ്ന്‍റ ശബ്ദം ഇടിമുഴക്കം പോലെ തോന്നിച്ചു!!!
"തലയാട്ടല്‍ വേണ്ട,നിന്‍റെ അണ്ണാക്കില്‍ നാക്കില്ലേ?"
"അതേ ഏമാനേ"
ജമ്മാലിന്‍റ കൈല്‍ ഇരുപ്പും,തന്‍റെ രൂപവും പൊരുത്തമില്ലല്ലോ,
ഉത്തരം ഇല്ലാത്തത് കൊണ്ടാകാം അയാള്‍ തല താഴ്ത്തി...
താന്‍ തന്നെയാണടോ,അവന്‍റെ മാനുഫാക്ക്ച്ചറര്‍?
ഉണ്ടാക്കിയ ആള്‍ താന്‍ ആണോ എന്നാണു  സാറ് ചോദിച്ചത്‌? ഏഡ് കുമാരന്‍ പെട്ടന്ന് തന്നെ പരിഭാഷ പെടുത്തി
മുത്തലിബ് വെറ്റിലമുറുക്കിയ വായമുഴുവന്‍ തുറന്ന് പൊട്ടിച്ചിരിച്ചു,മുറുക്കാന്‍റ ചോപ്പ്‌  മുത്തലിബിന് രാക്ഷസ പരിവേഷം നല്‍കിയിരുന്നു
ഇന്‍സ്പെക്ടര്‍ എന്ത്പറഞ്ഞാലും പോട്ടിചിരിക്കല്‍ ഏഡിന്‍റ ബാദ്ധ്യത ആയതുകൊണ്ട് അയാളും കുലുങ്ങി ചിരിച്ചു!

"പണവും പുത്തനും തന്‍റെ കൈല്‍ ആണോ തരുന്നത്?"
അങ്ങനെ പറയെല്ലേ എമ്മാനെ.....
എന്നാ" മുയലാളി" പറഞ്ഞാലും!!!!!!
ഹക്ക് ഇല്ലാത്ത ഒന്നും എനിക്ക് വേണ്ട ഏമാനേ.....
"സത്യവിശ്വാസിയുടെ "കൊണ" വിചാരം ഇവിടെ വേണ്ട,ഇത് മുത്തലിബ് ആണ് ഇടിച്ച് കട്ട് കലക്കി കളയും!!!!
വാപ്പാക്ക് നൊന്താലും കൊമ്പന് വേദനിക്കും!!!!
അബുവിന്‍റെ മുഖത്ത് വാടിയ പുഞ്ചിരി പ്രത്യക്ഷപെട്ടു......അയാള്‍ തന്‍റെ ബനിയന്‍ മെല്ലെ ഉയര്‍ത്തി
 "ഇത് അവന്‍ ചവിട്ടിയ പാടാണ്"
എനിക്ക് ഒരു മകള്‍ ഉണ്ട് സര്‍,അവള്‍ ജമാലിന്‍റ സഹോദരി അല്ല!!!!
താന്‍ എടുത്ത് വളര്‍ത്തിയതാണോ?
എന്‍റെ രണ്ടാം ഭാര്യയില്‍ ഉള്ളതാണ് ഏമാനേ.....
പ്രൊടുസര്‍ താന്‍ അല്ല എന്ന് ചുരുക്കം!!!!
മുത്തലിബ് വീണ്ടും ചിരിച്ചു......
എങ്ങനെ ഓള് ചരക്കാണോ?? 
എമാനേ!!!! അബുവിന്‍റെ കണ്ണ് ചുവക്കുന്നത് മുത്തലിബ് കണ്ടു
ജമാലിന്‍റ ഉമ്മ മരിച്ചേ പിന്നെ ഒരു കൊച്ചുള്ള പെണ്ണിനെ ആണ് മംഗലം ചെയ്തത്‌, ഉമ്മയില്ലാത്ത റസിയയുടെ പേരില്‍ ഇപ്പോള്‍ കുറച്ച് സ്വത്ത്‌ എഴുതിവെച്ചതിനാണ് ഈ ചവിട്ട്!!!
താന്‍ പരാതികൊടുത്തില്ലേ??
ഞാന്‍ പരാതികൊടുത്താല്‍,വിരോധം അവളോട്‌ ആയിരിക്കും ഏമാനേ!!!

എന്താടോ രാണ്ടാം ഭാര്യയിലെ മോളോട് ഇത്ര കമ്പം!!!? മുത്തലിബ് ഏഡിനേ നോക്കി കണ്ണ് ഇറുക്കി
ഫൂ...!!! അബുവിന്‍റെ കഫം മുത്തലിബിന്‍റ മുഖത്ത് നിന്ന് യൂണിഫോമിലേക്ക് ഒരു ഭുപടം സൃഷ്ടിച്ചുകൊണ്ട് ഒലിച് ഇറങ്ങി

മുത്തലിബിന്‍റ ബൂട്ടിന്‍റ അടിയില്‍ കിടന്ന് പിടയുമ്പോഴും അയാള്‍ വിളിച്ചു പറഞ്ഞു....അവള്‍ എന്‍റ മകള്‍ തന്നെ ആണ് ഏമാനേ...എന്‍റെ ഐഷയുടെ മകള്‍....ആര്പറഞ്ഞാലും എനിക്ക്  സഹിക്കാന്‍ ആവില്ല......
"ഇപ്പൊ കിടന്ന് മോങ്ങിയിട്ട് കാര്യം ഇല്ലടോ!! കളയാണ് എന്ന് കണ്ടാല്‍ അപ്പൊ തന്നെ പിഴുത് കളയണം!!
എന്‍റെ മകന്‍ കളയല്ല സര്‍  ഇന്നലെ അവന്‍ വീട്ടില്‍ വന്നിരുന്നു സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞു ഇനി തെറ്റ്‌ ഒന്നും ചെയ്യില്ല എന്നും പണി എടുത്ത് ജീവിക്കും എന്ന് ഉറപ്പ്‌ തന്നിട്ടുണ്ട്......

ജമാല്‍ ഒരിക്കലും കളയായിരുന്നില്ല,എല്ലാ വിഷയത്തിലും   ഒന്നാമത്‌,പന്ത്‌കളിയിലും പാട്ടിലും മുമ്പന്‍,കോളേജില്‍ ആയധിന് ശേഷമാണ് കുഴപ്പങ്ങള്‍ നാമ്പിട്ടത്,ഒളിഞ്ഞ് നോക്കിയന്ന്ള്ള പരാതികള്‍ പ്രായത്തിന്‍റെ എന്നേ കരുതിയുള്ളൂ,മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്ന് അറിഞ്ഞപ്പോഴേക്കും  ആ നാമ്പുകള്‍ മുളപൊട്ടി വന്‍ വൃക്ഷമായിരുന്നു!!!
ഒരിക്കല്‍ ബ്ലേഡ്‌ക്കാരന്‍ നമ്പീശന്‍ വീട്ടില്‍ വന്നപ്പോള്‍ ഞെട്ടി പോയി!!!!!
"ജമാല്‍ പതിനായിരം വാങ്ങിയിരിക്കുണു,പലിശ ഇശ്ശിയായിരിക്കുന്നു"
"എന്നോട് ചോതിച്ചിട്ടാണോ? പണം കൊട്ത്തത്???"
ഡേയ്,കാര്‍ന്നോരെ,മകന്‍ വേടിച്ചാല്‍ തന്തകൊടുക്കണം, അല്ലങ്കില്‍ അവന്‍റ  ഭാര്യ,ഇതാണ് വട്ടിക്കാരെന്‍റ നിയമം" അയാള്‍ റസിയയേ നോക്കി ചിറി കടിച്ചു!!!കടവായിലുടെ വെറ്റിലകമ്പളം ഒലിച് ഇറങ്ങി.....
ആ നമ്പീശനേ തല്ലി തകര്‍ത്ത് കൊണ്ടാണ്,ജമാല്‍ കൊമ്പന്‍ ജമാല്‍ ആയത്, അവിടന്നങ്ങോട്ടു കൊട്ടേഷന്‍ രാജകുമാരന്‍ ജനിക്കുകയായിരുന്നു....തല്ല്,കൊല,കൊള്ള...പുതിയ കഥകള്‍ നാട്ടില്‍ പരന്നു,അബ്ക്കാരികളുടെയും രാഷ്ടിയകാരുടെയും മിത്രങ്ങള്‍ ആയത് പെട്ടന്ന്‌ ആയിരുന്നു,
പലകോളനികളില്‍ നിന്നും പെണ്‍കുട്ടികളുടെ അടക്കി പിടിച്ച തേങ്ങലുകള്‍ ഉയര്‍ന്നു .... മാധവന്‍റെ മകളും  ഇരകളില്‍ ഒരാളായിരുന്നു!!!  മാധവന്‍റെ വീട്ടില്‍ രാത്രി വലിയ തിരക്ക് ആണ് എത്രെ!!! മാധവന്‍ ആത്മഹത്യ   ആ പെണ്ണിനെ അനാഥമാക്കികളഞ്ഞു.
മൊല്ലാക്ക അബു,കൊമ്പിന്‍റ ഉപ്പയായത് പെട്ടന്ന്‌ ആയിരുന്നു,റസിയയുടെ പലവിവാഹങ്ങളും മുടങ്ങി ,കൊമ്പിന്‍റ പെങ്ങളെ അവര്‍ക്ക് വേണ്ടത്രെ!!!
റസിയ ഒരു മൊഞ്ചത്തിയാണ് തുടുത്ത കൈതണ്ടയും,തക്കാളി പോലെയുള്ള ചുണ്ടുക്കളും,പാലിന്‍റെ നിറവും എന്നാണു അയല്‍ക്കാര്‍ പറയുക
" ഓളെ കെട്ടിക്കാന്‍ അബുവിന് ചിലവ് ഒന്നും വരില്ല,രാജകുമാരന്‍ വരും"
പെണ്ണ് കണ്ടവര്‍ക്ക് ഇഷ്ട്ടമാവുകയും ചെയ്തു!! പക്ഷെ .....കൊമ്പ് ജമാല്‍.....?
ഓരോ ഇന്‍സ്പെക്ടര്‍ വരുമ്പൊഴും പതിവ് പോലെ റൈഡുകള്‍!!!,പലരും ഒന്നിലധികം തവണ റൈഡ് നടത്തി,അവരുടെ ചോര കണ്ണുകള്‍ റസിയയുടെ ഉയര്‍ന്ന മാറിടത്തിലും,വണ്ണിച്ച കൈതണ്ടയിലും ഇഴഞ്ഞ് നടന്നു.....
ഒരിക്കല്‍ പ്രതീക്ഷിക്കാതെയാണ് ജമാല്‍ വിട്ടിലേക്ക് വന്നത്,ജമാലിന്‍റ പുതിയ മുഖം അവര്‍ കണ്ടു!!

"അവന്‍ നന്നായി എമാനേ, ഇപ്പൊ അവന്‍ ഞങ്ങളുടെ കൂടെയുണ്ട്" അവനോട് പൊറുക്കണെ ഏമാനേ,പിഴച്ചു പോയ അവന് ഒരു അവസരം.......എന്‍റെ മകനെ കളയാക്കല്ലേ ഏമാനേ.......
"അട്ടക്ക് ഒരിക്കലും മെത്ത പിടിക്കില്ലടോ"
അവന്‍ അട്ടയല്ല സാര്‍,ഒരു മകന്‍ മാത്രമുള്ള പിതാവിന്‍റെ യാചനയാണ്......സാറും ഒരു ഉപ്പയായിരിക്കില്ലേ.....ഏമാന്‍റ മക്കള്‍ക്ക് വേണ്ടി കൊടുക്കുന്ന ഭിക്ഷയായി.....

മൊല്ലാക്ക അബു ആഞ്ഞ് നടന്നു,നഷ്ട്ടപെട്ട യ്യവനം തിരിച്ച് കിട്ടിയപോലെ...വീട് എത്തണം....റസിയയെ വിവരം അറിയിക്കണം.....പോലീസ് ഒരിക്കലും ഇനി ജമാലിനെ ഉപദ്രവിക്കില്ലത്രെ!!!  അവള്‍ക്കും ആള് ഉണ്ടായിരിക്കുന്നു.....തന്‍റെ കാലം കഴിഞ്ഞാല്‍ ഇനി എന്ത് എന്ന് ചോദ്യമായിരുന്നു ഇതുവരെ......അവള്‍ ഇനി കരുത്തും തന്‍റെടവും ഉള്ള ജമാലിന്‍റ പെങ്ങളാണ്

മുഴുവന്‍ തടിയുംകൊണ്ട് ഉണ്ടാക്കിയ വാതിലുകളും ജനലുകളും ,കടയാനുള്ള പ്രയാസമോ,ഉറപ്പിനുവേണ്ടിയോ എന്ന് അറിയില്ല മൂന്ന് വാതിലുകളും ജനലുകളും ഉണ്ടാക്കുന്നുള്ള തടി ഓരോ ഉരുപടിയിലും ഉണ്ട്,ആവശ്യത്തിനുള്ള കിളി വാതില്‍ ഇല്ലാത്തത്‌ കൊണ്ടാക്കാം പകല്‍പോലും ലൈറ്റ് ഇടാതെ കണ്ണ് കാണ്ണില്ല
അടഞ്ഞു കിടന്ന വാതില്‍ അയാള്‍ തള്ളി തുറന്നു,ഒരു ഞരക്കത്തോടെ വാതിലിന്‍റ ഒരു പാളി അടര്‍ന്ന് മാറി....ഈ പെണ്ണ് ഇവിടെ ഇല്ലേ ലൈറ്റ് പോലും ഇട്ട്ട്ടില്ല.....
ബള്‍ബിന്‍റ ചുവന്ന വെളിച്ചത്തില്‍, അയാള്‍ റസിയയെ തുറിച്ചു നോക്കി!!!
അവളുടെ നീളന്‍ കുപ്പായം കീറി പറിഞ്ഞിരിക്കുന്നു.... ചുണ്ടുകള്‍ നീര് വന്ന് വീര്‍ത്തിരിക്കുന്നു, മാറിടത്തിലും കൈതണ്ടയിലും കുത്തിവരയിട്ടപോലെ കീറലുകള്‍!!!!! മുടി പാറി പറന്നിരിക്കുന്നു!!!!!
അബു അന്യനല്ലന്നു അറിഞ്ഞിട്ടും അവള്‍ കുരിശ് പോലെ തന്‍റെ കൈകള്‍ മാറിടത്തില്‍ പിണച്ച് വെച്ചു!!!! സുനാമിപോലെ  കണ്ണ്നീര്‍ അടര്‍ന്ന് വീണു.......,
റസിയാ.......അയാളുടെ ശബ്ദം കണ്ടനാളത്തില്‍ പ്രകമ്പനം സൃഷ്ട്ടിച്ചത് കൊണ്ടാകാം വല്ലാതെ ചിലമ്പിച്ചിരുന്നു!!!!


റസിയാനെ ആശ്വസിപ്പികുമ്പോള്‍ അവള്‍ മുളചീന്തുന്നത് പോലെ കരഞ്ഞു.......
"എന്നേ ഒന്ന്‌ കൊന്നു തരൂ ഉപ്പാ"
 കൊന്നു തരാം,മോളേ,നേരത്തെ ഈ കള പിഴുത് എറിഞ്ഞിരുന്നങ്കില്‍, പുണ്യം കിട്ടിയാനെ"
എന്‍റെ കണ്ണിലേ തീക്ഷ്ണത കണ്ടിട്ടാകാം,അവളുടെ മുഖത്ത് ഭയം വിളയാടി,"ഉപ്പേം കൂടി ഇല്ലാതെ ആയാല്‍?? ......."
ഉറങ്ങികിടന്ന ജമാലിന്‍റ പിടലി ലക്ഷ്യമാക്കി കോടാലി ആഞ്ഞ്‌ വീശുമ്പോള്‍,താന്‍ ഒരിക്കല്‍ ഓമനിച്ച മുഖം ആണ് എന്ന് മറന്നു!!!! ആയിഷയെയും ആമിനയേയും മറന്നു!!! പ്രാണ്ണന്‍ പ്രതീക്ഷിക്കാത്ത സമയത്ത് പോയത്കൊണ്ടാക്കാം വായും കണ്ണും  അസാധാരണമായി പിളര്‍ന്നിരുന്നു.....എന്‍റെ മോനെ
അയാള്‍ ആ ഉടലില്‍ കെട്ടിപിടിച്ച് കരഞ്ഞു...... ഉടലില്‍  പിടുത്തം മുറുകിയത് കൊണ്ടാകാം തൊണ്ടകുഴിയിലുടെ കുടത്തില്‍ നിന്നും ചരിഞ്ഞപോലെ രക്തം തറയിലേക്ക് പരന്നു ഒഴുകി.......
ജീവശ്ചവം ആയിരിക്കുന്ന റസിയയേ അയാള്‍ തുറിച്ചു നോക്കി!!!
"ആയിഷക്കു കൊടുത്ത വാക്കും, ആമിനയുടെ പ്രതീക്ഷയോടും എനിക്ക് കൂറ് പുലര്‍ത്താനായില്ല മോളേ......ഒപ്പം നിന്‍റെ സ്വപ്നങ്ങളോടും....."
 കോടാലി കഴുകി പോലീസ് സ്റ്റേഷനിലേക്ക് നടകുമ്പോള്‍ അയാള്‍ ഒരികല്‍കൂടി  റസിയയെ കാതരയായി നോക്കി!!!!
 ജമാലിന്‍റ തെരോട്ടങ്ങളില്‍  ചതഞ്ഞ് അരഞ്ഞൂപോയ മാധവന്‍റ വീട് നിലാവില്‍ നരച്ച് നില്‍ക്കുന്നു
മാധവന്‍റ വീടിന് മുമ്പില്‍ ഒരു നിമിഷം അയാള്‍ നിന്നു...പെട്ടന്ന്  അടകിപിടിച്ച ചിരി അയാളുടെ സിരകളെ ഭ്രമിപ്പിച്ചു,കൊഞ്ചികുഴയലും ശ്രിങ്കാര ചുവയും!!!!! ആ ഇരുട്ടിലും അയാള്‍ ആ ശബ്ദത്തേ തിരിച്ച്‌ അറിഞ്ഞു.....നമ്പീശന്‍.....വട്ടിക്കാരന്‍ നമ്പീശന്‍. അയാള്‍ തന്‍റെ വീടിനെയും മാധവന്‍റെ വീടിനെയും മാറി നോക്കി!!! നിലാവെളിച്ചത്തില്‍  മാറികളിക്കുന്ന നിഴലുകളിലേക്ക് അയാള്‍ തുറിച്ച് നോക്കി..... പലനിഴലുകളും അയാള്‍ തിരിച്ച്‌ അറിഞ്ഞു!!!!ചില നിഴലുകള്‍ പിറുപിറുക്കുന്നത് അയാള്‍ കേട്ടു"അബൂനു മൊല്ലാക്ക പണി മാത്രമല്ല വശം"

അയാള്‍  തന്‍റെ വീടിനെയും മാധവന്‍റെ വീടിനേയും മാറി മാറി നോക്കി!!!!നിലാവിന്‍റെ നിഴലുകള്‍ ആ വീടിനേ പൊതിയുന്നത് അയാള്‍ കണ്ടു............അബുവിന്‍റെ പ്രേതം പൊട്ടിച്ചിരിച്ചു.....ഐഷ കരയുകയാണോ ചിരിക്കുകയാണോ???ആമിന മകനെ കൊന്ന പിതാവിനെ നോക്കി പല്ലിളിച്ചു!!! റസിയ എവിടെ റബ്ബി!!!!! ആ നിഴലുകള്‍ എന്‍റെ റസിയയെ പൊതിയുകയാണോ????
അയാള്‍ ആ നിഴലുകളെ നേരിടാനായി കോടാലിയുമായി പോകുന്നത് നോക്കി അബുവിന്‍റെ പ്രേതം വീണ്ടും പൊട്ടി ചിരിച്ചു!!!!

"എന്തിനാണ് സാര്‍ ആ പെണ്‍കുട്ടിയെയും മകനെയും അയാള്‍ ഇത്ര ക്രൂരമായി വെട്ടിനുറുക്കിയത്"
 തന്നെ പൊതിഞ്ഞ പത്രക്കാരെയും ട്ടി വി ക്കാരെയും  ഇന്‍സ്പെക്ടര്‍ മുത്തലിബ് ചുഴിഞ്ഞുനോക്കി!!!
"രണ്ടാന്‍ അച്ഛന് മകളോടുള്ള ആസക്തി എന്ന് എന്ന് എഴുതികോടോ!!! ഒരു എരിവും പുളിയും ഇരിക്കട്ടെ!!!!!ഹ ഹ ഹ"
അബു ചിരിച്ചു....."കള ഞാന്‍ പറിച്ച് എറിഞ്ഞു.....പക്ഷെ നിഴലുകള്‍.......??? 




15/09/2011

ഒരു ഗ്യാസും അത് ഉയര്‍ത്തിയ പൊല്ലാപ്പുകളും!!!!!


ഗ്യാസ്.......

കുമാരന്‍റ ഭാര്യ ഗര്‍ഭിണിയായിരിക്കിന്നു!!!!!

വാര്‍ത്ത‍ കാട്ടുതീ പോലെ പരന്നു.......കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു! ചായപീടികയില്‍ വട്ടമേശ സമ്മേളനം!!!!

"ഭൂമിമലയാളത്തിലെ സ്ത്രീരത്നങ്ങള്‍ക്ക് മൊത്തം അപമാനം!!!!"..
ശുദ്ധമലയാളം ഫാഷന്‍ ആക്കിയ അംബുജന്‍ അപിപ്രായപ്പെട്ടു, 

"ഓള് നാടിന്‍റെ പേര് കൊളമാക്കി"നാട്ടില്‍ ആദ്യ സംഭവം എന്ന പോലെ കോയ പിന്താങ്ങി

"അവളെ തല്ലികൊല്ലണ്ണം"

"മുക്കാലിയില്‍ കെട്ടി അടിക്കണം"

"നാട്കെടത്തണം"

"ഉപേക്ഷിക്കണം"

അപിപ്രായങ്ങള്‍ നിരവധി!
ഓള്ക്ക് കണവന്‍ഉണ്ടല്ലോ പിന്നെ എന്താ പെറ്റാല്‍"  ചേന്നന്‍ തന്‍റെ അപിപ്രായം പറഞ്ഞു!

"എടാ ഹമുകെ ഓള്ക്ക് പുതിമാപ്പ്ള ഉള്ളതല്ല പ്രശ്നം......ഓന്‍റ സുനാപ്പിയില്‍ പൂട്ടിട്ട് കാലം എത്രയായിന്നാ വിചാരം" ?
ആരും ഉത്തരം പറയാത്തത് കൊണ്ടാവാം അയാള്‍ തന്നെ ഉത്തരവും പറഞ്ഞു "ഏഴുവര്‍ഷം!!!!!!"

പെട്ടന്ന്  സ്ഥലത്തെ പുരോഗമനവാദി ഇടപ്പെട്ടു"ഡോക്റ്റര്‍ക്ക് തെറ്റ് പറ്റികൂടെ"?

ഒരു നിമിഷം നിശബ്ദത പരന്നു......കോളെജില്‍ പോയ ആ നാട്ടിലെഏക മനുഷ്യന്‍ ആണ് ചായപീടികയിലെ എന്‍സൈക്ലോപീഡിയയാണ് അദ്ദേഹം,റേഷന്‍ കാര്‍ഡ് പൂരിപ്പിക്കുനതും,ലോണ്‍ഫോം പുരിപ്പികുന്ന്‍തും വില്ലേജ്‌ ഓഫീസില്‍ പോകുന്നതും അദ്ദേഹം തന്നെ!

"കഴിഞ്ഞ ഏഴു വര്‍ഷം കുമാരന്‍ കാലിന്‍റ ഇടയില്‍ കൈവെച്ച് ചുരുണ്ട് കിടക്കുകയാന്നോ"!!!!???
കോയക്ക് ദേഷ്യം വന്നു,കോയക്ക് പണ്ടേ പുരോഗമനവാദത്തോട് എതിരാണ്."വകതിരിവ്"ഇല്ലാത്തവര്‍ എന്നാണ് കോയ പറയുക.
പുരോഗമനവാദി പെട്ടന്ന് ഉള്‍വലിഞ്ഞു.....ഇനിയും വാദിച്ചാല്‍ കോയ തെറി വിളിക്കും...... അത് കോയയുടെ ഒരു ഹോബിയാണ്.....

നാട്ടുകൂട്ടം ചര്‍ച്ച ചെയ്തു,കുമാരന്‍റ വകതിരിവ്കേട് എന്നവർ വിലയിരുത്തി,അവനെ വിചാരണ ചെയ്യണം!!!
കുമാരന്‍ ഹാജരാക്കപ്പെട്ടു....!

"നിയ്യാണോ ശെയ്ത്താനെ കൊച്ചിന്‍റ തന്ത"

 കൂട്ടത്തിലെ പ്രമാണി കുമാരൻ്റെ നേരേ പോലിസ്ക്കാരനെപോലേ തിരിഞ്ഞു!

"അറിയില്ല"

ഹ...ഹ....ഹ ഒരു കൂട്ടചിരി മുഴങ്ങി.....കാരണം ഇല്ലാതെ ചിരിക്കുന്നവരോട് ശുദ്ധഗതിക്കാരനായ കുമാരന് ദേഷ്യം തോന്നി എങ്കിലും അത് പുറത്ത്‌ കാണിച്ചില്ല

"നിന്‍റെ തിരി വെട്ടിയതല്ലേ......?"
അതെ
എന്ന?"ഏഴു വര്‍ഷം മുന്‍പ്‌"

എത്ര രൂപ തടഞ്ഞു?
"നൂറ്റിഅന്‍പത് രൂപയും ബക്കറ്റും"

"ബക്കറ്റ് ഇരുപത് രൂപ്പക്ക് വിറ്റു".....

നാല്‍പത്‌ രൂപക്ക് ലോട്ടറി എടുത്തു ,ബാക്കി ഞാന്‍ കുടിച്ചു !
ചോദ്യത്തില്‍ രക്ഷപ്പെട്ടാല്‍ മതി എന്ന ഭാവത്തില്‍ കുമാരന്‍ ഒറ്റശാസ്വത്തില്‍ പറഞ്ഞു നിര്‍ത്തി

"നീ ഒളോട് ചോദിച്ച"

കുമാരന്‍ ഒന്ന് നടുങ്ങി......സുശീലയോട് ചോദ്യക്കുകയോ?.....അവള്‍ മുടി അഴിച്ച് ആടും.....ചിലപ്പോള്‍ തല്ല് കിട്ടിയേക്കാം.......പണ്ടത്തെപോലെയല്ല ഇന്ന് വാറ്റ് കുടിച്ച് കൂമ്പ് വാടിയിരിക്കുന്നു.എഴുനേറ്റ് നടക്കുന്നത് വളരെ പ്രയാസ പെട്ടാണ്.....മാത്രമല്ല സുശീല പണിക്ക് പോകുന്നത് കൊണ്ടാണ് കളള് കുടിക്കാന്‍ 50 രൂപ കിട്ടുന്നത്......അത് ഈ ദുഷ്ടന്‍മ്മാര്‍ ഇല്ലാതാക്കുമോ ആവൊ!!!?

പ്രമാണി ചോദ്യം ആവര്‍ത്തിച്ചു.

കുമാരന്‍ നിശബ്ദ പാലിച്ചു......

"മീശ ഉള്ളത്കൊണ്ട് ആണ്‌വൂല!!!!!" കുമാരന്‍റ ദുര്‍ബലതയെ മുതലുടുത്ത് അയാള്‍ ന്യായവിസ്താരം തുടങ്ങി,അവസാനം കുമാരന്‍ ഒരു ന്യായം പറഞ്ഞു

"ഓള് എന്ത് വിചാരിക്കും?"

നാട്ടുകൂട്ടത്തിന്‍റെ വരവ് കണ്ടപ്പോള്‍ തന്നെ സുശീല വലിയവായില്‍ അലമുറയിട്ടു!!!!
മേല്‍മുണ്ട്കൊണ്ട് കണ്ണ്നീര്‍ തുടച്ചു.....
"എന്നാലും ഇവര്‍ എന്നെ ഇങ്ങനെ കരുതിയല്ലോ ഈശ്വരന്‍മാരെ!!!!!!"
അവള്‍ നെഞ്ചിത്ത് അടിച്ചു......
മൂകളപിഴിഞ്ഞു..........

ചിലരെ പേരടുത്ത് വിളിച്ച്‌ നെഞ്ചത്ത് അടിച്ചു കരഞ്ഞു........

കണ്ണന്‍ ചേട്ടനും......എന്നെ കുറിച്ച് ഇങ്ങനെ കരുതിയെ........
എന്നാലും എന്‍റെ ഉസ്മാനുക്ക........!!!!!!????? അവളുടെ വാക്കുകള്‍ മുറിഞ്ഞു........

കുമാരെന്‍ ഉടനെ തന്‍റെ പ്രാണേശ്വരിയെ ആശ്വസിപ്പിച്ചു.......

"കരെയേണ്ടട്ടോ" ഇവര്‍ വെറുതെ പറഞ്ഞതാ!!!!"

ജീവിതത്തില്‍ ആദ്യമായി ശുശീല കുമാരെന്‍റ തണല്‍ തേടി.....
പൌരുഷം ഉള്ള യുവാവിനെ പോലെ കുമാരന്‍ അഭിമാനപൂര്‍വം ഭാര്യയെ അണച്ച് പിടിച്ചു.
ധൈര്യം വന്ന സുശീല പറഞ്ഞു .
"ഞാന്‍ വൈദ്യരേ കണ്ടതാ......ഇത് ഗ്യാസ്ന്‍റ ഏന്നകേടാ.......

പ്രമാണി ഒന്ന് ശങ്കിച്ചു......സത്യമോ ഇത്......?
ഗ്യാസ്ന് വയര്‍ വീര്‍ക്കുമോ......?

പുരോഗമനവാദി പെട്ടന്ന് ഇടപ്പെട്ടു

"വീര്‍ക്കും....വീര്‍ക്കും......ചിലപ്പോള്‍ നെഞ്ച് വേദനയുണ്ടാക്കും!!!!!!
ഒരു നിമിഷത്തെക്കു അവിടെ ഒരു നിശബ്ദത പരന്നു..... ആളുകള്‍ എവിടെ നെഞ്ച് വേദന എന്ന മട്ടില്‍ സുശീലയുടെ മാറിലേക്ക് തുറിച്ചുനോക്കി......
പുരോഗമനക്കാരന്‍ അല്‍പ്പം കൂടി വാചാലനായി...
"ചിലപ്പോള്‍ പുളിച്ച് ത്തേട്ടല്‍. ഏമ്പക്കം എന്നിവ ഇതിന്‍റെ ലക്ഷണങ്ങള്‍ ആണ്"

"എനിക്ക് ഇത് അറിയില്ലായിരുന്നു.....വളിപോവുമെന്ന്‍ മാത്രമേ ഞാന്‍ കേട്ടിട്ടുളളു "
കോയ തന്‍റെ അറിവില്ലായ്മ ജീവിതത്തില്‍ ആദ്യമായി സമ്മതിച്ചു!!!!!

ജനം രണ്ട് ചേരിയായി......ഉസ്മാനും കോയയും സുശീലയുടെ നേതൃത്വം ഏറ്റ്ടുത്തു....!!!!!!
ഒരു കുടുംബിനിയെ ആക്ഷേപ്പിചതിന്നു അവര്‍ എല്ലാവരെയും ആയി ചീത്ത പറഞ്ഞു....

കുമാരെന്‍ പ്രഖ്യാപ്പിച്ചു!

"ആരേലും ഇനിയും സംശയിക്കുന്നുവെങ്കില്‍,ഞാന്‍ ലവളുമാരുമായി കിടന്ന് നോക്കാം!!!" 

കുമാരന്‍ ആസ്ത്മ പിടിച്ച് ശോഷിച്ച തന്‍റെ നെഞ്ച്കൂട് വിരിച്ചു നിന്നു...!!!

നാട്ടുകൂട്ടം രണ്ടായി പിരിഞ്ഞു.....ഭിന്നിപ്പുള്ളവര്‍ സ്ഥലത്തെ ദിവ്യനെ കണ്ടു. ചുട്ടകോഴിയെ പറപ്പിക്കുന്ന ആള്‍ ആണ്,മാല പറിച്ച് ഓടിയ സഗീര്‍.....ഇവിടെ നിന്നും വടക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രവചിച്ച ആള്‍ ആണ്,കൃത്യമായി പോലീസ് നാല്‍പ്പതാം നാള്‍ അവനെ ഉത്തരേന്ത്യയില്‍ നിന്നും അവനെ പിടിക്കുകയും ചെയ്യ്തത്രെ!

ദിവ്യന്‍ സുശീലയുടെ നാടിപിടിച്ചു.......കൈപിടിച്ചു.......വയറില്‍ ഞെക്കി നോക്കി പരിശോധിച്ചു.....രഹസ്യമായി സംസാരിച്ചു....കുത്തി കുത്തി ചോദിച്ചു.......അവസാനം ദിവ്യനും പ്രഖ്യാപിച്ചു!!!!

" ഓള്ക്ക് ഗ്യാസ്‌തന്നെ"!!!!!

മാസങ്ങള്‍ പിന്നെയും കഴിഞ്ഞു......വൈദ്യന്‍ ഗ്യാസിന് ചികിത്സിച്ചു!
നാട്ടുക്കാര്‍ അവര്‍ക്ക് അറിയുന്ന മരുന്ന് എത്തിച്ചു കൊടുത്തു.......
ദിവ്യന്‍ മന്ത്രജപം തുടങ്ങി......
കണ്ണനും കോയയും പുരോഗമനക്കാരനും അവര്‍ക്ക് നേതൃത്വം നല്‍കി......

മാസങ്ങള്‍ കഴിഞ്ഞു .....സുശീലയുടെ വയര്‍ വീര്‍ത്തു വന്നു!
വൈദ്യര്‍ പുതിയ പുതിയ കഷായവും തൈലവും പരീക്ഷിച്ചു....
നാട്ടുകാര്‍ ആശങ്കയില്‍ ആയി....
ഓളുടെ വയര്‍ പൊട്ടുമോ??
അവര്‍ നേര്‍ച്ചകള്‍ നേര്‍ന്നു....

അവസാനം അത് സംഭവിച്ചു സുശീലയുടെ വയര്‍ കുറഞ്ഞു!!!!! അത്‌ കടലാസ് സഞ്ചിപോലെ ചുക്കിചുളിഞ്ഞു.....ഭാര്യയുടെ അരികത്ത്‌ കിടക്കുന്ന കുഞ്ഞിനെ കുമാരന്‍ കൗതുകതോടെ നോക്കി......അയാള്‍ കുട്ടിയെ താനുമായി സാദൃശ്യ പെടുത്താന്‍ ശ്രമിച്ചു......

കുമാരന് ഒന്നും മനസിലായില്ല........

നാട്ടുകാര്‍ വീണ്ടും ഇളകി, അവര്‍ ദിവ്യനെയും വൈദ്യനെയും ശപിച്ചു,കണ്ണനെയും ഉസ്മാനെയും ചീത്ത പറഞ്ഞു.പുരോഗമനകാരെനെ കൊല്ലും എന്ന് പ്രഖ്യാപിച്ചു!

ഗത്യന്തരം ഇല്ലാതെ ദിവ്യനും വൈദ്യരും,ഉസ്മാനും കോയയും നാട്ടുകാരുടെ മുമ്പാകെ വാര്‍ത്താസമ്മേളനം നടത്താം എന്ന് സമ്മതിച്ചു......
നാട്ട്കൂട്ടം കൂടി സുശീലയും കുമാരനും ഹാജരാക്കപ്പെട്ടു.......

ബോഡിഗാര്‍ഡ്‌ പോലെ കണ്ണനും ഉസ്മാനും അനുയായികളും കാവല്‍ നിന്നു!!!!!
എങ്ങും നിശബ്ദത.....
വൈദ്യര്‍ സത്യാവസ്ഥ വെളിപെടുത്താന്‍ ദിവ്യനെ ക്ഷണിച്ചു......

ദിവ്യന്‍ കസേരയില്‍ നിന്നു എഴുനേറ്റു,എന്തോകെയോ ജപിക്കുകയും അന്തരീക്ഷത്തില്‍ വരക്കുകയും ചെയ്തു പിന്നെ ആലപ്പ നേരം കണ്ണടച്ചു.....

ജനം കാത്കൂര്‍പ്പിച്ചു.......

ദിവ്യൻ ചുറ്റും ഒന്നു കണ്ണോടിച്ചു.....

പ്രിയ സ്ത്രീ ജനങ്ങളെ ശിഷ്യന്‍മാരെ?

 നിങ്ങള്‍ സൂക്ഷികേണ്ട സമയമായിരിക്കുന്നു
പ്രത്യേകിച്ച് ഗ്യാസിന്‍റെ ഉപദ്രവം ഉള്ളവര്‍ അത്‌ കുഞ്ഞ് ആയി മാറാന്‍ സാധ്യത ഉണ്ട് നമ്മുടെ ശിഷ്യ സുശീല ഇതിന്‍റ രക്തസാക്ഷിയെത്രെ!!!!!!!

ജനകൂട്ടം പിരിഞ്ഞു അടുത്തദിവസം പതിവുപോലെ ചായപീടികയില്‍ വട്ടമേശ സമ്മേളനം...!!!

അവര്‍ പുരോഗമനവാദിയെകുറിച്ച് ചര്‍ച്ച ചെയ്തു.....
അയാളെ കാണാനില്ലത്രെ!!!!!

ഗ്യാസ്‌ന്‍റെ അനന്തസാധ്യതകള്‍ പഠിക്കാന്‍ അയാള്‍- പുതിയ മേച്ചില്‍പുറങ്ങള്‍ തേടി സ്ഥലം വിട്ടിരിക്കുന്നു!!!!!!
കൂടെ സുശീലയും ഉണ്ടത്രേ!!!!!!!!

13/09/2011

മൂന്നു പടുജന്മവും ഒരുഫത്‌വയും........

File:Livre de Chasse 40v.jpg


കാലവര്‍ഷത്തിന്‍റ ആരംഭം ആയത്കൊണ്ടാവാം ശിതകാറ്റ്‌ ജലകണങ്ങളെ അകത്തെക്ക് തട്ടിതെറിപ്പിച്ചു കാറ്റും ജലകണങ്ങളും പ്രകൃതിയുടെഒരു ശിതികരണ സംവിധാനം ഒരുകി പലപോഴും അത് എല്ല് തുളകുനത് പോലെ അനുഭവപ്പെട്ടു എന്നിട്ടും സമീറകു അത് ഫീല്‍ ചെയ്തില്ല എന്ന് തോന്നി. അവള്‍ അലസമായി മുടി ചീകുകയും കെട്ടുകയും ചെയ്തു ചിലപ്പോള്‍ വീണ്ടും വാരിചുറ്റുനതും കാണാമായിരുന്നു ആ ഒരുങ്ങലില്‍ ഒരു യാന്ത്രികത ഞാന്‍ തിരിച്ചറിഞ്ഞു

അവള്‍ക്ക് ഈ ഒരുങ്ങല്‍ ആദ്യമല്ല.....ഓരോ വരവിനും നിരവധി ഡോക്ടര്‍മാര്‍,പരിശോധനകള്‍....മുറിവൈദ്യന്‍മാര്‍,ദിവ്യന്‍മാര്‍......എല്ലാവരും അവസാനം പറഞ്ഞു ഞങ്ങളെകൊണ്ട് കഴിയാവുന്നത് ചെയ്തു......ഇനി ഒകെ ഇശ്വ്രരന്‍റ കൈല്‍.....നന്നായി പ്രാര്‍ത്ഥിച്ചുകൊള്ളൂ എനിക്ക് അറിയാം അവളുടെ പ്രാര്‍ത്ഥന സ്വീകരിക്കപെടില്ലന് കാരണം അവള്‍ പ്രാര്‍ത്ഥികുക അവളുടെ കുഴപ്പം മാറ്റി തരണം എന്നായിരികുമല്ലോ?അവള്‍കില്ലാത്ത കുഴപ്പം എങ്ങനെ പരിഹരികപെടും

എന്‍റ പൌരഷബോതം,സെമീറയില്‍ ഷണ്ഡത്വം ആരോപികാന്‍ ഇടയാക്കി,ഞാന്‍ ഒരു ബിഗ്സീറോ ആണ്ന് എനിക്ക്സമ്മതികാന്‍ കഴിഞ്ഞില്ല ഇത് മറച്ചുവെക്കുന്നതിനു ഞാന്‍ അഭിനയിച്ചു .ചിലപ്പോള്‍ ഉപദേശങ്ങളുടെ ഗീര്‍വാണം മുഴകി.....കുട്ടികളെകൊണ്ട് വിഷമ്മിക്കുന്ന കഥകള്‍.....തെമ്മാടിയായി മാറിയ സന്താനങ്ങളുടെ കഥകള്‍......ചിലപ്പോള്‍ ഒരു ത്വത്തജ്ഞാനിയെ പോലെ ഇസ്മായില്‍ പ്രവാചകന്‍റ കഥ പറഞ്ഞു.....എല്ലാം അവള്‍ കേട്ടിരുന്നു.....പിന്നെ പറഞ്ഞു സഹിക്കാന്‍ പറ്റുനില്ല ഇക്കാക ആളുകളുടെ സഹതാപം പിന്നെ തല ഉയര്‍ത്തി അല്‍പം പതിഞ്ഞസ്വരത്തില്‍ ചോദിച്ചു ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഇകാക്ക ഗര്‍വികുമോ?......എന്തോ അരുതാത് ചോദിക്കാന്‍ പോകുന്ന സൂചന അതില്‍ ഉണ്ട്.

ആദ്യം ചോദിക് സമീറ,ഞാന്‍ പ്രതിവചിച്ചു.ഇക്കാക് മറ്റൊരു പെണ്‍കുട്ടിയെ കെട്ടികൂടെ?എനിക്ക് വേണ്ടി ഈ ജീവിതം കളയുന്നത് എന്തിന്.ഒരു വലിയ ഭാരം ഇറകി വെക്കുന്നത് പോലെ ഒറ്റ ശാസ്വത്തില്‍ പറഞ്ഞു നിര്‍ത്തി.അവള്‍ വല്ലാതെ കിതകുന്നത് ഞാന്‍ അറിഞ്ഞു.

ഒരു വിടന്‍ ചിരി എന്നില്‍ല്‍ നിന്നുംപുറപ്പെട്ടു.കുറ്റബോധം മറക്കാനുള്ളള്ള ശ്രമത്തില്‍ ഞാന്‍ ഒന്നു പിടഞ്ഞു.പിന്നെ പതിവ്പോലെ എതിര്‍ ചോദ്യം നിര്‍ഗളിച്ചു.എന്നിക്കാണ് കുഴപ്പമെങ്കില്‍ നീ എന്നെ ഫസഖ് ചൊല്ല്മോ സമീറ?ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ അവള്‍ തുറിച്ചു നോക്കി പിന്നെ കൈകള്‍പൊത്തി വിതുമ്പി.....എന്ത് വിധിഎന്‍റെ റബ്ബേ.........?

തളത്തില്‍ നിന്നും ഒരു ചര്‍ച്ചയുടെ കോലാഹലം അകത്തേകു വന്നുകൊണ്ടിരുന്നു.കൈവെട്ടിയ കേസ്‌മുതല്‍ വില നിലവാരം വരെ ചര്‍ച്ച ചെയുന്നു .ഇപ്പോള്‍ ചര്‍ച്ചവിട്ടിലെ നായയില്‍ എത്തിയിരിക്കുന്നു,ഞാനും ടോമിയെന്ന് പേരുള്ള നായയെ ശ്രദ്ധിച്ചിരുന്നു.വെള്ളയും കറുപ്പും കലര്‍ന രണ്ട് അടിയില്‍ അധികം ഉയരമുള്ള ഒന്ന്.ചെവി രണ്ടു വശത്തേക്കും ഒടിഞ്ഞു കിടകുന്നു മുഖത്ത് ഒരു രാജകിയ കല.ഏതോ സങ്കരഇനം ആണ് എന്ന് തോന്നുന്നു,എന്തായാലുംടോമിയാണ് വിഷയം. കുറ്റപത്രമാണ് ഇന്ന്
പ്രധാനകുറ്റങ്ങള്‍ ഇവയാണ്,രാത്രി സഞ്ജാരം നടത്തുന്നു,തന്നേക്കാള്‍ കുറഞ്ഞവരുമായി കൂട്ട് കൂടുന്നു.ഇ നിലക്ക് പോയാല്‍ പെയ് ഉണ്ടാവാന്‍ സാധ്യത ഉണ്ട്

കോമുകാക്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റ്ടുത്തിരികുന്നു.അദേഹത്തിന്‍റ നായ വിജ്ഞാനം പുറത്തേക്ക് ഒഴുകി.കോമുക്ക സ്ഥലതെ ഒരുദിവ്യന്‍മാരില്‍ പെടും ആലപ്പസ്വല്പം ഖുറാന്‍ അറിയും, ഒരു മുസിലയാരുടെ ശിഷ്യന്‍ ആയിടാണ് ജീവിതം ആരംഭിച്ചത്.ഗള്‍ഫില്‍ നിന്നും ആരങ്കിലും എത്തിയാല്‍ കൊമുകാക്ക ആദ്യം എത്തും.ഒരു അത്തര്‍ അല്ലങ്കില്‍ സ്പ്രേ അത് കിട്ടിയാല്‍ കോമുക്ക സംതൃപ്തന്‍.സുഗന്തം പൂഷുനതിനെകുറിച്ചു ഒരു ഹദീസ്‌ അപ്പോള്‍ വരും കോമുകാക്ക നാട്ടിലെ ശുഭകാരിങ്ങളുടെ പ്രതിനിധിയാണ്.കല്‍ഇടല്‍,കട്ട്ലവെപ്പ്.പാര്‍ക്കല്‍ തുടങ്ങിയ സ്ഥലംങ്ങലില്‍ അറബിയില്‍ ഉള്ള പ്രാര്‍ത്ഥനയാണ് പ്രധാന പണി.എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് കോമു കാക്കക്ക് അറിയില്ല.പ്രാര്‍ത്ഥിപ്പിക്കുന്നവര്‍ക്കും അതിന്‍റെ ആവശ്യം ഇല്ലാത്തത്കൊണ്ട് കോമുകാക്ക പഠിക്കാന്നും ശ്രമിച്ചിട്ടില്ല.പാരമ്പര്യം ആയി കിട്ടിയതാണ് അത് കോമുകാക്കയും ചെയുന്നു ഒരികല്‍ ഗള്‍ഫുകാരന്‍ പോകുന്ന സമയത്ത് കൊമുകാക്ക പ്രാര്‍ത്തിച്ചു.ഇത് മയ്യിത്തിന്‍റ മുമ്പ്ലുള്ളപ്രാര്‍ത്ഥന അല്ലെ എന്ന് ആരോ സംശയം പ്രകടിപ്പിച്ചു.അപകടം മനസിലാകിയ കോമുക്ക ഇങ്ങനെ പറഞ്ഞു എത്രെ ഓന്‍ ഗള്‍ഫില്‍ അല്ലേ പോണ് മയ്യിത്ത് പോലെ തന്നെ,രണ്ട് കൊല്ലം കഴിയുമ്പോള്‍ രണ്ട് മാസത്തെ ജീവന്‍.......



കോമുകാക്ക എന്നേ വിളികുനുണ്ട്,എന്നിട്ടും എനിക്ക് പുറത്ത്‌ ഇറങ്ങാന്‍ മടി,എന്ന് പോവും എന്നായിരിക്കും അദൃ ചോദ്യം.അല്ലങ്കില്‍ വിസ ഉണ്ടോ എന്നായിരിക്കും

ഞാന്‍ സെമീറ ഒരുങ്ങുനത് നോക്കിയിരിന്നു.അവള്‍ക്ക് പഴയ പ്രസരിപ്പ് പൂര്‍ണമായും നഷ്ടമായിരിക്കുന്നു ഒരികല്‍ അവള്‍ തുമ്പിയെ പോലെ പാറി നടന്നിരുന്നു

കൊമുകാക്ക ഇപ്പോഴും ടോമിയെ വിട്ടിട്ടില്ല.ഈ ജന്തുവിനെ ഇനി ശരിക്കും ശ്രദ്ധികണം.രാമു മയ്യത്ത്‌ എങ്ങനെ ആണ്ന്‌ അറിയില്ലേ ഹാജിരിക്ക?നുരയും പതയും വന്ന് കണ്ണ്‍ തുറിച്ചു നാക് കടിച്ച്......ഹൌ.......ഹൌ......കൊമുകാക്ക ചിറികോട്ടി.ഞമ്മ പറഞ്ഞില്ല എന്ന് പറയരുത്.
ഇനി എന്താ ചെയ്യാന്‍റെ കോമു?ഉപ്പയുടെ കണ്ണില്‍ പരിഭ്രമം
പഹയന്‍റ ശേഷി അങ്ങോട്ട് കളയ അത്ര തന്നെ....ഹ.ഹ പെണ്ണിന്റെ പുറകെ നട്ടപ്രാന്ത്പിടിച്ച് ഒടണ്ണ്‍ത് ഒന്ന് കാണണമല്ലോ?
അത് അക്രമം അല്ലേ കോമു?
എന്ത് ക്രുരത?പത്ത്മിനിറ്റുനുള്ളില്‍ മണി ഉടച്ച് വെള്ളം ആക്കി തരൂലെ.......ഹ.....ഹ
കോമുകാക്ക വെറ്റില മുറികിയ വായകാട്ടി ചിരിച്ചു......ക്രൂരമായ ചിരി ......പക്ഷെ അത് കോമഡിയായി പരിഗണിക്കപ്പെട്ടു.
അല്ലകൊമ്മു മൃഗങ്ങളെ ഇങ്ങനെ ചെയ്യുന്നത്തിന് ശറഹില്‍ വല്ല വിധിയും?കൊമുകാക്ക ഒരുനിമിഷം പരിഭ്രമിച്ചു.....പിന്നെ പതിവ് പോലെ വളച്ചു ഒടിച്ചു

മൃഗങ്ങളോട് ക്രൂരത ആരുതന്ന് പറഞ്ഞുരിക്ണൂ......അറക്കുമ്പോള്‍മ്പോള്‍ പോലും ചില നടപടിക്രമങ്ങള്‍ ഉണ്ട്......പക്ഷേങ്കില് ഒരു അടിയന്തര സാഹചര്യതില്‍.......കോമുക്കയുടെ വാക്കുകള്‍ ഇടക്ക് വെച്ച് മുറിഞ്ഞു.......

ഉപ്പാക്ക് വലിയ സന്തോഷം ഒരു വലിയ ഫതവ കിട്ടിയിരികുന്നു....ഒരു കിറാമുട്ടിയില്‍നിന്നും തല ഉരിയില്ലേ?ഇനി പാപം അണങ്കിലും ഇനി കോമുവിന്‍റ തലയില്‍ തന്നെ.

ബക്കറിനെ വിളി വാപ്പ ഉത്തരവ് ഇട്ടു.തോട്ടി പണികാരന്‍ ആണ് ബക്കര്‍,വൃത്തിഹിനമായ ശരീരം,ചൊറിയും ചിരങ്ങും മേല്മുഴുവന്‍,ബ്രഷ് കാണാത്ത പല്ലുകള്‍. കക്കൂസ്കോരുക ശവം അടകുക തുടങ്ങിയവയാണ് ബക്കറിന്‍റ പ്രോഫെഷന്‍. ആ ജോലിയില്‍ ബകര്‍ എകാധിപതിയുമാണ്.

വിവരം കേട്ടപ്പോള്‍ ബകര്‍നും സന്തോഷം,
ഇന്‍റ പരിപ്പ് ഇന്ന് എടുക്മോട പഹയ.....
അവന്‍റെ ഒരു കളി........ഇന്നതോടെ ......ട്ടും

കൊണ്ട് പോകാന്‍ നേരത്ത് ബകര്‍ തന്‍റെ മുറിവിജ്ഞാനം വിളമ്പി.....
വല്ല മൃഗസ്നെഹികളും വല്ല കൊയപ്പം വരുത്തുമോ?
വാപ്പ എന്തിനും പരിഹാരമുള്ള കൊമുവിന്‍റ മുഖതേക്ക് നോകി

ആരങ്കിലും വന്നാല്‍ ഇത് അയമുട്ടി ഹാജിയുടെ പറയ്‌,പിന്നെ ഒരു മൃഗവും വായാടുല....
കൊമുകാക്ക കണ്ണിര്‍ക്കി......ബക്കറിനു ആ തമാശ മനസിലയില്ലങ്കിലും,അവന്‍ പ്രതിവചിച്ചു
അവറ്റകള്‍ക്ക് അവരെങ്കിലും ഉണ്ടല്ലോ.......ഞമ്മക്ക് ആരാ ഉള്ളെ?

പിന്നെയും കുറേ നേരം കഴിഞ്ഞാണ് സമീറ പുറത്ത്‌ ഇറങ്ങിയത് അവളുടെ കണ്ണുകളുടെ തിളക്കം വീണ്ടും കുറയുകയാണോ ഞാന്‍ അകാരണമായി വേവലാതിപ്പെട്ടു

റോട്ടില്‍ വണ്ടി കാത്ത്നില്‍കുംബോളും പതിവ്പോലെ അവര്‍ കുഞ്ഞിനെ കുറിച്ച് സംസാരിച്ചു അവരുടെ ചിരികള്‍ കളികള്‍ കുഞ്ഞുവാശികള്‍ .........വണ്ടിവരാത്ത മുഷിച്ചില്‍ ആണോ എന്ന് അറിയില്ല എനിക്ക് ദേഷ്യം വന്നു എങ്കിലും ഞാന്‍ നിശബ്ദമായി വണ്ടി കാത്തു നിന്നു

ഒരു മുരള്‍ച്ചയോടെ ബക്കര്‍ പപോയവണ്ടി തിരിച്ചു വരുനത് കണ്ടു.എന്‍റെ നെഞ്ചില്‍ കൊളിയാന്‍ മിന്നി.ബക്കറിനുഒരു ജോലി തീര്‍ന്ന സന്തോഷം.
ഓന്‍റ കൊയുത്ത് കഴിഞ്ഞു......മണി പരിപാകിയിടുണ്ട്.......ഹാ.....ഹയ....

വണ്ടിയില്‍ നിന്നും ടോമി തന്‍റെ മുന്‍കാലുകള്‍ ഒരു ശവത്തെപോലെ എടുത്ത് വച്ചു .അതിന്‍റെ പൗരുഷംവും തേജസും ഓജസും നഷ്ട്ടപ്പെട്ടത് ഞാന്‍ അറിഞ്ഞു ആ കണ്ണുകളുടെ തിളക്കം നഷ്ടമായിരികുന്നു......കണ്ണുകളില്‍ നിന്നും കണ്ണ്നീര്‍ചാല്ട്ട് ഇറങ്ങുന്നു.......

അയൂബ്ക്ക ടൌണില്‍ പോരുണോ......നായകയറിയ വണ്ടി ആണ്നു നോകണ്ട......മനുഷ്യരേകാള്‍ നല്ല സ്വഭാവആ.......


ടോമി ഇറങ്ങിയ വഴിയിലുടെ ഞാന്‍ സമീറയുടെ കൈപിടിച്ചു വണ്ടിയില്‍ കയറി...... ഞാന്‍ വല്ലാതെ വിറകുണ്ടായിരുന്നു ഞാന്‍ അത് സമീറ അറിയാതിരിക്കാന്‍ ശ്രമിച്ചു.........പക്ഷേ.......?

12/09/2011

സേതു പറഞ്ഞ കഥ.........



ചുവന്ന വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞ് അയാള്‍ സീറ്റ്‌ കണ്ടുപിടിച്ചു,പലരും മയക്കത്തിലോ അര്‍ദ്ധമയക്കത്തിലോ ആണ്!!ചുവരില്‍ സ്ഥാപിച്ച എല്‍.സി.ഡി റ്റി.വിയില്‍ എതോ കാബറെ ഡാന്‍സ് അരങ്ങ്തകര്‍ക്കുന്നു!ഇരുണ്ട വെളിച്ചത്തില്‍ അയാള്‍ പരിചിത മുഖങ്ങളെ തിരിച്ച്അറിഞ്ഞങ്കിലും മുഖം കൊടുക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല.....നാട്ടില്‍ വെറുതെ എന്തിന് കുടിയന്‍ എന്ന പേര്‍ കൊടുക്കണം?വാസ്തവത്തില്‍ അയാള്‍ സ്ഥിരം കുടിയന്‍ ഒന്നുമല്ല.ജോലിസമ്പത്തമായി വരുന്ന സമ്മര്‍ദ്ദം വില്ലനായിമാറുകയാണ് പതിവ്,ഈ സമയത്ത് അയാള്‍ക്ക്‌ ആദ്യം ഓര്‍മ്മ വരിക,ഈ ഇരുണ്ട വെളിച്ചവും,അതിനുള്ളിലെ മാസ്മരിക സംഗീതവുമാണ് !

ത്രീ എക്സ് റമ്മിന്‍റ ലഹരി അയാളുടെ സിരകളിലുടെടെ പുകപോലെ വ്യാപിച്ചു,ആ പുകയുടെ നിഴലില്‍,അയാളുടെ മനസിലേക്ക് അന്ന് കണ്ട മനുഷ്യരും മൃഗങ്ങളും കാഴ്ചകളൂം റീ ലോഡ്‌ ചെയ്യപ്പെട്ടു!!!

ആ ഭ്രാന്തന്‍,ക്ഷീണിച് എല്ലും തോലുമായ രൂപം, നെഞ്ചിന്‍കൂട് പുറത്തേക്കു തള്ളിനില്‍ക്കുന്നു,പല്ല്തേച്ചിട്ട് കാലങ്ങള്‍ ആയന്ന് തോന്നുന്നു,എവിടെയോ വീണിട്ടാണന്ന് തോന്നുന്നു രണ്ട്‌ പല്ലുകള്‍ പകുതിവെച്ച് ഓടിഞ്ഞിരിക്കുന്നു,ഒരു മുഷിഞ്ഞ് നാറിയ പുള്ളിമുണ്ട് കേറിയും ഇറങ്ങിയ രൂപത്തില്‍ ഉടുതിരിക്കുന്നു!

"എന്തങ്കിലും തരണേ സാറേ"

അയാളും തന്നെപോലെ എല്ലാവരെയും സാറേ എന്ന് വിളിക്കാന്‍ പരിശീലിച്ചിരിക്കുന്നു!!!!

"എന്‍റ കൈല്‍ ചില്ലറ ഇല്ല"

"വിശക്കുണു സാറേ രണ്ട്‌ ദിവസമായി ആഹാരം കഴിച്ചിട്ട്‌!!!

അയാളുടെ മേല്‍നിന്നും ഏതോ ദുര്‍ഗന്തം വഹിക്കുന്നു,അയാള്‍ താന്‍ കഴിച്ച്രിക്കുന്ന ആഹരത്തിലേക്ക് നോക്കി വെള്ളം ഇറക്കി,അയാളുടെ വായില്‍ നിന്ന് ഉമിനീര്‍ കടവായിലുടെ ഇറ്റ് വീണു......

അറപ്പാണ് തോന്നിയത്,അന്നത്തെ ബിസിനസിലുള്ള പരാജയമോ,കഠിന്നമായ വിശപ്പോ എന്ത്ന്ന് അറിയില്ല കോപം ആണ് വന്നത്!!

"ഒന്നും ഇല്ലന്ന് പറഞ്ഞില്ലേ?"

"സാറേ........എന്തങ്കിലും?.......
തുപ്പല്‍ പാത്രത്തിലേക്ക് തെറിച് വീണത് ഒരു അലറച്ചയിലാണ് അവസാനിച്ചത്‌!

"ഇറങ്ങി പോ നായെ"

തന്‍റെ കണ്ണിലെ തീക്ഷ്ണത കണ്ടിട്ടാവാം അയാള്‍ കൂപ്പ്കൈകളോടെ ഇറങ്ങി നടന്നു...
തീകട്ടി വന്ന ദേഷ്യം മുഴുവന്‍ തീര്‍ത്തത് ചായകടക്കാരന്‍റ മേല്‍ ആണ്!

"പവങ്ങള്‍ അല്ലെ സാര്‍ അതാ ഞാന്‍........

ലഹരി തന്‍റെ സിരകളെ കാര്‍ന്ന് തിന്നുന്നത് അനുസരിച്ച്,ആ ഭ്രാന്തന്‍ തനിക്ക് ചുറ്റും നൃത്തം ചെയ്യാന്‍ തുടങ്ങി.....
കൂപ്പുകൈമായി പിന്‍വാങ്ങുന്ന അയാള്‍ ചിലപ്പോള്‍ പൊട്ടി ചിരിക്കാനും തുടങ്ങിയിരിക്കുന്നു!!!

ഈ കുടി തന്നെ കീഴടക്കുമോ ആവോ,ഈ ആഴ്ച്ചയില്‍ മുന്നാം തവണയാണ്,കൊളസ്ട്രോള്‍ ബി പിയും മുകളിലോട്ട് തന്നെ,എങ്ങന്നെ കുടിക്കാതിരിക്കും....ടാര്‍ജെറ്റ്‌ തികക്കണം.....മാനേജര്‍ കാണുമ്പോഴൊകെ പെര്‍ഫോമന്‍സ് പെര്‍ഫോമന്‍സ് എന്ന് പറയാനേ നേരമുള്ളൂ,ഈ പെര്‍ഫോമന്‍സ് എന്ന വാക്ക് കണ്ട്പിടിച്ചവനെ ചവിട്ടികൊല്ലണം!!!!

ഇന്നത്തോടെ ഈ സുരപാനം നിര്‍ത്തണം!!! അയാള്‍ പ്രതിഞ്ജ എടുത്തു,ഏത് പ്രതിജ്ഞയും വിജയിപ്പിക്കാനുള്ള തന്‍റെ കഴിവില്‍ അഭിമാനം തോന്നി! ഈ ദൃഡനിശ്ചയം തന്നെയാണ് കുറഞ്ഞകാലത്തിനുള്ളില്‍ ഏരിയ മാനേജരായി ഉയര്‍ത്തിയതും

വീണ്ടും ആ ഭ്രാന്തന്‍ അയാളുടെ മനസ്സില്‍ ഇടം തേടി!

"എന്തകിലും തരണം സാറേ......

വാസ്തവത്തില്‍ താന്നും അയാളെ പോലെ ഒരു ബെഗര്‍ അല്ലെ? ട്ടൈഉം പാന്‍റും മോട്ടോര്‍ ബൈക്കും ഉള്ള ബെഗ്ഗര്‍!!!!
T.V.യും റെഫ്രിജറേറ്ററും കാഷ് വൌച്ചറും തിരുമുല്‍ കാഴ്ച വെച്ച് അടിയാളനായി നിന്ന്കൊണ്ടുള്ള ഹൈ ലെവല്‍ യാചന..... ഫൂ അയാള്‍ കാറി തുപ്പി!!!

ഛെ... ഭ്രാന്തന്‍ മനസ്സില്‍ നിന്ന് പോകുന്നില്ലലോ?.....നാശം ഇത് ഒന്ന് മറക്കാന്‍ എത്ര പെഗ് അടിക്കണം?....

ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസം ആയി സാറേ......

അയാള്‍ ബില്ല് പെട്ടന്ന് പേ ചെയ്തു അവിടെ നിന്നും ഇറങ്ങി.....ഈ കുടിയാണ് അയാളെ തന്‍റെ മുന്നിലേക്ക്‌ വലിച്ച്ഇഴച്ചത്,ഇന്നതോടെ നിര്‍ത്തണം. അയാള്‍ പ്രതിഞ്ജ ഒന്ന്കൂടി പുതുക്കി!!!!

അയാള്‍ക്ക്‌ ആഹാരം വാങ്ങി കൊടുക്കണം.....തന്‍റെ തെറ്റ് തിരുത്തണം....
എങ്ങനെ അയാളെ കണ്ടതും......
എവിടയാണ് അയാളുടെ വാസസ്ഥലം??

മഴ നനഞ്ഞു കൊണ്ട് തന്നെ അയാള്‍ പഴയ ചായകടയിലേക്ക് നടന്നു അയാള്‍ക്ക് മുന്‍പില്‍ ആ ഭ്രാന്തന്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ....

"ഇവിടെ ഇത്തിരി മുന്‍പ്‌ ഉണ്ടായിരുന്ന തമിഴന്‍ യാചകനെ കണ്ടോ!? "

"അത് തമിഴന്‍ ഒന്നും അല്ല സാറേ!!!.....ഭ്രാന്തന്‍ വാസുവാണ്,നല്ല കുടുംബത്തിലെ ആയിരുന്നു, സാറിന്‍റെ പോലെ എതോ വലിയ ഉദ്യോഗം ആയിരുന്നു,എപ്പോഴോ അയാള്‍ മദ്യപാനത്തില്‍ കുടുങ്ങി......മനോനില തെറ്റിയപ്പോള്‍ വീട്ടുകാരും കളഞ്ഞു!!!!......

"അയാള്‍ എവിടെ കാണും?"

സാറ് പോയപ്പോള്‍ തന്നെ അയാളും പോയി,വല്ല കട തിണയിലോ ചോപടിയിലോ കാണും!

നഷ്ട്ടപരിഹാരം എന്നോണം പെറോട്ടയും ബീഫും വേടിച് ഇറങ്ങുമ്പോള്‍ കടക്കാരന്‍ ഓര്‍മിപ്പിച്ചു."മഴ സാറേ പനി വരും"

"സാരമില്ല....എനിക്ക് ഇന്ന് അയാളെ കണ്ടത്തി ഊട്ടണം, അല്ലങ്കില്‍ ഉറങ്ങാന്‍ കഴിയില്ല!!

"കള്ള് അടിച്ചാല്‍ കാല്സ്രായി ഇട്ടിട്ടും കാര്യം ഇല്ല!!! " കടക്കാരന്‍ ആരോട്ന്നില്ലാതെ പറഞ്ഞു!!!!

പെറോട്ട മഴ നനഞ്ഞ് കുതിര്‍നിരിക്കുന്നു..... അയാളെ ഇനിയും കണ്ടതാനായില്ല....

എവിടെ അയാള്‍!??

റോഡ്‌ ബ്ലോക്ക്‌ ആയിരിക്കുന്നു സെക്കന്‍ഡ്‌ ഷോ കഴിഞ്ഞത് കൊണ്ടാവാം റോട്ടില്‍ നല്ല തിരക്കുണ്ട്,മഴവെള്ളവും ആളുകളും കൂടി അളിപിളി ആയിരിക്കുന്നു! അതിനിടയില്‍ ആണ് പോലീസിന്‍റെ ഒരു ചെക്കിംഗ്!!!! ആളുകള്‍ പോലീസിന് ചുറ്റും വട്ടം കൂടിയിരിക്കുന്നു!!!

ആകൂട്ടത്തില്‍ അയാള്‍ ഉണ്ടാവുമോ..? ആടി ആടി അയാള്‍ ആള്‍കുട്ടതിലേക്ക് നടന്നു.

ഒരു പോലീസ്കാരന്‍ കോളറിനുപിടിച്ച് വലിച്ചപ്പോള്‍ പെട്ടെന്ന് പുറകിലോട്ട് മലച്ചു പോയി!!!

"ഏത്‌ അമ്മേട കാലിന്‍.# # # # പോകുന്നത് " പോലീസ്ക്കരെന്‍റ പതിവ് ശൈലി!!!!

"കളള് കുടിച്ച്ട്ടാണല്ലോ" മുയലാളിയുടെ" വരവ്" ആ ലഹരിയിലും പോലീസിന്‍റെ പരിഹാസം തിരിച്ച് അറിഞ്ഞു!!

അന്നത്തെ അന്നത്തിന് എന്തങ്കിലും തടയുമോ എന്ന് കരുതി തന്നെ വലം വെക്കുന്ന പോലീസ്ക്കരനോടായി ഇന്‍സ്പെക്ടര്‍ പറയുന്നത് കേട്ടു.

"അയാളെ വിട്ടു കള ഭാസ്ക്കര, ഈ പ്രേതത്തിന്‍റെ അളവ് മാര്‍ക്ക് ചെയ്യു, ഇന്നലെ ഉറങ്ങിയിട്ടില്ല"

പെട്ടന്ന്‌ ചാക്ക് ഇട്ട് മൂടിയ ആ ബോഡി അയാളുടെ ലഹരിയെ ആവിആക്കി കളഞ്ഞു!!!

അയാള്‍.... ഒടിഞ്ഞ പല്ലുള്ള, പുള്ളി തുണി എടുത്ത ഭ്രാന്തന്‍ വാസു!!!! കണ്ണ്കള്‍ ഫുട്ബോള്‍ പോലെ തുറിച്ചു നില്‍ക്കുന്നു കടവായിലുടെ രക്തം ഒലിപ്പിച് കൊണ്ട് ഭീഭത്സം ആയ അതെ ഭ്രാന്തന്‍!!! അപ്പോഴും ആരോ കൊടുത്ത ബണ്ണിന്‍റെ കഷണം അയാള്‍ ഒരു കൈല്‍ അള്ളി പിടിച്ച്രുന്നു......

"കള്ള സൂറ് ഇത് രണ്ടാം തവണയാ ബെണ്ണ് തട്ടിപറിച് ഓടുന്നത്,ഇന്ന് അവന്‍ ഓടി കയറിയത് വണ്ടിക്കടിയില്ലാ!!!!! "

അയാളുടെ മനസ്സില്‍ ഒരു മൂളല്‍ അനുഭവപെട്ടു അരണ്ട വെളിച്ചവും മാസ്മരിക സംഗീതവും വീണ്ടും വീണ്ടും അലറി വിളിച്ചു അയാളുടെ പ്രജ്ഞയെ നിര്‍വീര്യം ആക്കികൊണ്ട് അവ നൃത്തം ചെയ്തു!!!!

വീണ്ടും ഒരു പ്രതിഞ്ജ പുതുക്കാനായി വന്ന വഴിയെ അയാള്‍ തിരിച്ച് നടന്നു....... ആപ്പോഴും അയാളുടെ കൈല്‍ ആ ബീഫ്‌ പൊതി ഉണ്ടായിരുന്നു പക്ഷെ ആ കൊടും മഴയില്‍ അതിന്‍റെ എരിവും പുളിയും ഒലിച് പോയിരുന്നു.......


സരസമായി സംസാരിക്കുകയുംഹൃദ്യമായി
ചിരിക്കുകയും ചെയ്യുന്ന എന്‍റെ സുഹൃത്ത്
ശ്രീ സേതു പകുതി കാര്യമായുംകളിയായും
പറഞ ഒരുസംഭവത്തിന്‍റെകഥാവിഷ്ക്കാരം

10/09/2011

ഇന്‍സഫിഷന്‍റ് ഫണ്ട്‌..........




ശീതികരണ സംവിധാനത്തിന്‍റ കടുത്ത തണുപ്പിലും അയാള്‍ വിയര്‍ത്തു......മുന്‍പിലുള്ള ക്യുവിലേക്ക് തുറിച്ച് നോക്കി,കഷ്ടിച്ച് പത്തില്‍ താഴെ ആള്ലുകള്‍ ഉള്ളു.....എന്നിട്ടും അയാള്‍ അസ്വസ്ഥത്തനായി.......അത് ഒരു ട്രെയിന്‍ പോലെ നീണ്ടു കിടക്കുന്നതായി തോന്നി......

ഇടക്ക് മുന്‍പിലുടെ ഇടിച്ച് കയറാന്‍ ഒരു ശ്രമം.......ഒരു പഠാണിയുടെ കൈകരുത്ത്‌ അയാള്‍ അറിഞ്ഞു!!! പിന്നിലേക്ക്‌ മലച്ചുപോയ അയാള്‍ ഒരു ഒരു ക്ഷമാപണം നടത്താന്‍ ശ്രമിച്ചു....

"തോട അര്‍ജെന്റ്റ്‌ ബായ് സാബ്‌"

"പൂര ആദ്മി അര്‍ജെന്റ്റ്‌ ഹേ" പഠാണി മുരണ്ടു.....ആരെടാ ഇവന്‍ എന്ന മട്ടില്‍ ആള്ലുകള്‍ അയാളെ തുറിച്ച് നോക്കി, വീണ്ടും അയാള്‍ക്യുവില്‍ ഇടം പിടിച്ചു,അപ്പോഴേക്കും അയാള്‍ കുറച്ചു കൂടി പുറകില്‍ ആക്കപ്പെട്ടിരുന്നു.പുറകില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍ എപ്പോഴും പുറകില്‍ തന്നെ.....
അയാള്‍ പിറുപിറുത്തു......

അയാളെ ഒന്ന്‍ ഞെട്ടിച്ചുകൊണ്ട് മൊബൈല്‍ റിംഗ് ചെയ്തു,അത് ഒരു അലര്‍ച്ചപോലെയാണ് അയാള്‍ക്ക് അനുഭവപ്പെട്ടത്....?വിറക്കുന്ന കൈകളോടെ അയാള്‍ ഫോണ്‍ എടുത്തു.....
എന്തായിരിക്കും റബ്ബേ.....മറുതലക്കല്‍.....കാള്‍ ബട്ടന്‍ പ്രസ്‌ ചെയ്യാന്‍ പിന്നേയും അറച്ചു......

"ഇക്കാക്ക......അനുവിന്‍റെ പതിഞ്ഞ ശബ്ദം അത് ഒരു കടല്‍ ഇരമ്പും പോലെ ഉണ്ടായിരുന്നു......

"ഇപ്പോള്‍ എങ്ങനെയുണ്ട്....."

"കൂടുതല്‍ ആണ് ആഹാരം ഒന്നും കഴിക്കുനില്ല.....എപ്പോഴും വാപ്പിച്ചിയെ ചോദിക്കുന്നു....."അയാളുടെ വിതുമ്പല്‍ കണ്‍ഠനാളത്തില്‍ തടഞ്ഞുവോ....?
" നാളെ ഞാന്‍ എത്തും ഇന്‍ശ അള്ള......"
"ഇക്കാക്ക വിഷമിക്കരുത്......ഒക്കെ റബ്ബിന്‍റ വിധിയാണ്....."

വിഷമികരുത് എന്ന് പറഞ്ഞു ശീലിച്ചു പോയ പ്രവാസി ഭാര്യയുയുടെ നേര്‍ത്തശബ്ദം വീണ്ടും അയാളുടെ മനസിനെ കുത്തി കീറി......

കല്യാണത്തിനു കുറച്ചു കാലത്തിനു ശേഷം ആണ് റസിയ ജനിച്ചത് അതും ഒരുപാട് മരുനിനും മന്ത്രത്തിനും ശേഷം.....കണ്ണിലുണ്ണിയാണ് അവള്‍ വളര്‍ന്നത്.എല്ലാകാര്യത്തിനും അവള്‍ മിടുക്കിയായിരുന്നു.പഠിക്കാനും വരക്കാനും ഡാന്‍സിനും.....ഒരിക്കല്‍ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു റസിയ അയൂബിന്‍റ ഭാഗ്യം ആണ്!!!!! ടീച്ചറുടെ വാക്കുകള്‍ അറംപറ്റിയോ എന്ന് അറിയില്ല.....തന്‍റെ പലഭാഗ്യങ്ങളും തെളിഞ്ഞത് റസിയയുടെ ജനനശേഷം ആയിരുന്നു!!!!!!
സ്വന്തം വീട്,ദുബായിലെ വലിയ കമ്പനിയില്‍ ജോലി, കാറ്.....എല്ലാം..... താന്‍ സ്വപ്പനങ്ങളുടെ പുറകെയായത് എന്നാണ് എന്ന് കൃത്യമായി ഓര്‍മയില്ല!!!!എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ ഒരു ഫോറിന്‍കാര്‍ വാടകക്ക് എടുത്തിരിക്കും ഊട്ടിയേലുകും മൈസൂരിലേക്കും ബന്ധുക്കള്‍ സഹിതമുള്ള ട്രിപ്പുകള്‍......സ്റ്റാര്‍ ഹോട്ടലില്‍ താമസം.....ഏറ്റവും നല്ല ഫുഡ്‌കള്‍ ആയിരത്തിനു പകരം പതിനായിരത്തിന്‍റെ ചിലവുകള്‍,"അയ്യുബിന്‍റ ചിലവാണ്" എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള ആത്മഹര്‍ഷം......നമുക്ക് ഒരു പെണ്‍കുട്ടി ഉണ്ട് എന്ന അനുവിന്‍റെ ഓര്‍മ്മപെടുതലുകള്‍......മണ്ടത്തരം പറയുന്ന പൊട്ടിപെണ്ണിനെ തനിക്ക്കിട്ടിയല്ലോ എന്ന പരിഹാസത്തിന് മുന്‍പില്‍ അവള്‍ മുട്ട്മടക്കി

എല്ലാത്തിനും പണം വേണമായിരുന്നു,ഒരു അനുഗ്രഹംപോലെയാണ് ക്രെഡിറ്റ്കാര്‍ഡ് റപ്പ്മാരുടെ വരവ്.....പേഴ്സ് കാര്‍ഡ്‌കളെകൊണ്ട് തലയണപോലെയായി!!!!

ആവശ്യത്തിനും അനാവശ്യത്തിനും കാര്‍ഡ്‌ വലിച്ചു! ചില സ്ഥലത് ഷൈന്‍ ചെയ്യാനായി....മറ്റ്ചിലയിടത്ത്‌ ഉയര്‍ന്ന ശമ്പളക്കാരന്‍ ആണ്ന്ന് കാണിക്കാന്‍....അവസാനം കാര്‍ഡില്‍ അടക്കാന്‍ മാത്രമായി ചിലകാര്‍ഡുകള്‍.......

സ്വപ്നസഞ്ചാരം പെട്ടന്ന്‍ കീഴെ മറിഞ്ഞു!!!റസിയയുടെ ഒരു തല കറങ്ങല്‍ രൂപത്തില്‍ ആണ് അത് വന്നത്.......നീണ്ടപരിശോധനകള്‍.......ആശ്പത്രിയില്‍ നിന്ന് ആശ്പത്രിയിലേക്കുള്ള യാത്രകള്‍....അവാസാനം എല്ലാവരെപോലെ അവരും ദൈവത്തെ ഭാരമേല്‍പ്പിച്ചു!!!!!!!
കാന്‍സര്‍ അവളുടെ എല്ലുകള്‍ വരെ തിന്നു കഴിഞ്ഞുരിക്കുന്നു എത്രെ!!!!!

അറ്റമില്ലാത്ത പ്രാര്‍ത്ഥനകള്‍ ,നേര്‍ച്ചകള്‍, മന്ത്രവാദങ്ങള്‍ എല്ലാം വെറുതെ.......കൂടുതല്‍ കൂടുതല്‍ കടങ്ങള്‍ അവ സമ്മാനിച്ചു......റസിയ ഒരു പരീക്ഷണവസ്തുവായി മാറി.....ആലോപതികാരനും ആയുര്‍വേദക്കാരനും ഹോമിയോക്കാരനും അവര്‍ക്ക് അറിയുന്ന മരുന്നുകള്‍ പരീഷിച് കൊണ്ടിരുന്നു......


അവസാന പ്രതീക്ഷ വിദേശത്ത് നിന്നുള്ള മരുന്നില്‍ ആണ്.....ഇത് വിജയിച്ചാല്‍ എന്‍റെ പൊന്നു മകള്‍ കുറച്ച് കാലം കൂടി ജീവിചേക്കാം.....രണ്ട് മൂന്ന് ലക്ഷം രൂപയുടെ ചിലവ് ഉണ്ട്.ആരെ സമീപ്പിക്കും റബ്ബേ...... കാര്‍ഡ്ഒകെ ഫുള്‍ ആയിരിക്കുന്നു.പല കാര്‍ഡിലും അടവ് തെറ്റിയിരിക്കുന്നു......കൈവായ്പ്പ വാങ്ങാന്‍ ഇനി കൂട്ട് കാരില്ല!!!!!!

അങ്ങനെയാണ് ബ്ലേട്‌ക്കാരെന്‍ അഹമദ്‌ക്ക്നേ കുറിച്ച് കേട്ടത്!!!അയ്യായിരം ഇപ്പോകൊടുതാല്‍ രണ്ട്‌ ലക്ഷം നാട്ടില്‍ കൊടുക്കും എത്രെ!!!!!ബാക്കി രണ്ട് ഇന്‍സ്റ്റാള്‍മെന്‍റ്!!!
അഹമദ്ക്കയെ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യനെന്ന് തോന്നിയ നിമിഷങ്ങള്‍!!!!.......

"പിന്നെ അയ്യുബ്‌ ഞങ്ങള്‍ ഒരു ഒന്‍പതു ശതമാനം കൂടുതല്‍ വാങ്ങും,ഇത് പലിശ ഒന്നുമല്ല നിങ്ങളുടെ ദിര്‍ഹം ഞങള്‍ വിലകുറച്ചു വാങ്ങുന്നു എന്ന് മാത്രം". പലിശ വാങ്ങുന്നതിനുള്ള അഹ്മദിന്‍റ ന്യായീകരണം,9ശതമാനം കൂടുതല്‍ അല്ലെ എന്ന ചോദ്യത്തിനു ദൈവതമ്പുരാന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ആറ് ആയി കരുതികോളും എന്ന് അഹമദിന്‍റ പരിഹാസം.......

"ജലദി ബായ്" ധൃതി കൂട്ടുന്ന ഒരു ഹിന്ദികാരെന്‍റ ശബ്ദം കേട്ടപ്പോള്‍ ആണ് എ ട്ടി എം മെഷീന്‍റ മുന്‍പില്‍ ആണ് എന്നറിഞ്ഞത്.കാര്‍ഡ്‌ മെഷീനില്‍ ഇട്ട അയാള്‍ ഒന്നു ഞെട്ടി...പുറത്തേക്കു വന്ന സ്ലിപ്പ്ലേക്ക് അയാള്‍ തുറിച്ചു നോക്കി!!!!" ഇന്‍സഫിഷന്‍റ ഫണ്ട്‌" ശമ്പളം നിങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപ്പിച്ചു എന്ന കമ്പിനി അറിയീപ്പിലേക്കും എ ട്ടി എം സ്ലിപ്പ്ലേക്കും അയാള്‍ മാറി മാറി നോക്കി

"പടച്ച റബ്ബേ ചതിച്ചോ".....അയാള്‍ എ ട്ടി എം ലേക്ക് വീണ്ടും കുത്തി അപ്പോഴെക്കെ രസീറ്റുകള്‍ മാത്രം അയാള്‍ക്ക്‌ ചുറ്റും പാറി കളിച്ചു.

"ക്യാ കരേഗ തും" ക്യുവില്‍ നിന്ന് ക്ഷമ കെട്ടവരുടെ ചോദ്യ ശരങ്ങള്‍,ഇതേ ചോദ്യം ബന്ധുക്കളില്‍ നിന്നും ഉടപിറപ്പ്കളില്‍ നിന്നും കേട്ട് തുടങ്ങിയിരിക്കുന്നു.ഒരു ഞെട്ടലോടെയാണ് അത് മനസിലാകിയത്‌ മുടക്കം വരുത്തിയ ലോണിന്‍റ രണ്ട് ഇന്‍സ്റ്റാള്‍മെന്‍റ് ബാങ്ക് ശമ്പളത്തില്‍ നിന്നും പിടിച്ചിരിക്കുന്നു!!!!

ഇനി എന്ത് റബ്ബേ.......കാലുകള്‍ തളരുന്നതായി തോന്നി......മറ്റെനാള്‍ റസിയുടെ ഓപറേഷന്‍!!!!
പണം എവിടെ നിന്ന്? ആരും തനിക്ക്‌ ഇനി തരില്ല!!! വാക്കും വെവസ്ഥയും അത്ര അധിക്കം മാറ്റി പറഞ്ഞിരിക്കുന്നു.അവസാന പ്രതീക്ഷ ബ്ലേഡ്കാരന്‍ ആയിരുന്നു .......

വീണ്ടും അനുവിന്‍റെ ഫോണ്‍......."ഇക്കാക്ക പൈസ ഇല്ലങ്കിലും കുഴപ്പമില്ല ഇക്ക വന്നു പോവു..... അവള്‍ വല്ലാതെ വാശിപിടിക്കുന്നു"
"റസിയ ഒന്ന് മരിച്ചു ഇരുന്നങ്കില്‍......"അയാള്‍ ചിന്തിച്ചുപോയി......
പടച്ചവനെ പോറുക്കണേ.... എന്‍റെ മകളുടെ ആയ്സു കൂട്ടി തരണേ.......

മുന്നാം നിലയിലേക്ക് കയറിചെല്ലുമ്പോള്‍ ബ്ലേഡ് അഹമദ് അഞ്ഞൂറിന്‍റയും ആയിരത്തിന്‍റയും നോട്ടുകള്‍ അടക്കി വെക്കുകയായിരുന്നു.....ഒരു ഇരയെ കണ്ട വന്യമായ തിളക്കം ആ മുഖത്ത്
"ഇരിക്കു ഇരിക്കു"

കാര്യങ്ങള്‍ ആ ബ്ലേഡ് കാരെന്‍റ മുന്‍പില്‍ തുറന്നു പറഞ്ഞു,ഏതു പാറയും അലിയുന്ന വിധത്തില്‍.......

എല്ലാം ഒരു അപസര്‍പ്പക കഥ പോലെ അയാള്‍ കേട്ടിരുന്നു!! ആ കാണുകളില്‍ നനവ്‌ പടര്‍നുവോ.....??

" നിങ്ങള്‍ അടവ് മുടക്കിയത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്‌"
"അതെ"
"എന്‍റെ അടവ് മുടകില്ല എന്ന് എന്താ ഉറപ്പ്"

"പടച്ചവനാണേ സത്യം മുടക്കില്ല"

ഹ....ഹ....ഹ....അതൊകെ എന്നോ എന്നില്‍ നിന്നും പോയിരിക്കുന്നു അയുബ്!!!!!

"പാസ്പോര്‍ട്ട് ഉണ്ടോ നിങ്ങളുടെ കൈല്‍ ഈട് തരാന്‍"?

"എനിക്ക് നാളെ നാട്ടില്‍ പോണം,മകളെ അവസാനമായി ഒന്ന് കാണണം"

ഹ......ഹ.....ഹ ബ്ലേഡ് അഹമദ്ന്‍റെ ചിരി മുഴങ്ങി അത് ഒരു ഘോര ശബ്ദം ആയി മുഴങ്ങി......പിനീട് അത് ഒരു ചുഴുലിയായി ഭീമാകാരം പൂണ്ട് ഒന്നിനു പുറകെ ഒന്ന്‍ ഒന്ന് ആയുബിനെ വലയം ചെയ്തു..
"എനിക്ക് നാളെ നാട്ടില്‍ പോണം,മകളെ അവസാനമായി ഒന്ന് കാണണം" എന്ന വിലാപം ആ ചുഴിയില്‍ ഞെരിഞ് അമര്‍ന്നു......പിനീട് അത് നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതെയായി........