10/12/2020

എൻ്റെ സ്വന്തം കരൾ.....


എൻ്റെ സ്വന്തം കരൾ.....


മച്ചിലേക്ക്  വെറുതേ നോക്കി കിടന്നു..... റ്റ്യൂബിൻ്റെ വെളിച്ചത്തിലേക്ക് പറന്ന് അടുക്കുന്ന പ്രാണികൾ.... ഒരിക്കലും അടർന്ന് പോരാത്ത പശയുമായി ഗൗളികൾ അടുത്ത് തന്നെ ഇരിപ്പ്ണ്ട് ! 

എന്നിട്ടും കഥയറിയാതെ വെളിച്ചമെന്ന് കരുതി പ്രാണികൾ പറന്ന്ടുക്കുന്നു..... 


വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളികളെ നേരത്തേയും നിരീക്ഷിച്ചിട്ടുണ്ട്.....


ഡോക്ടർ പറഞ്ഞത്  പെട്ടന്ന് ഓർമ്മ വന്നു... വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളിയേ പോലേ യാണ് മനുഷ്യ ശരീരവും, തീരെ രക്ഷപ്പെടില്ല എന്ന് കണ്ടാൽ വൃക്കയും, കരളും മുറിച്ച് രക്ഷപെടാൻ അവസാന ശ്രമം......


ഗൗളിക്ക് അത് തിരിച്ച് വരുമെത്രെ! എന്നാൽ മനുഷ്യർക്ക് ..... ഡോക്ടർ  ഉത്തരമില്ലാതെ സമസ്യ പോലേ ജനലിലൂടെ പുറത്തേക്ക് നോക്കി......


ഫാൻ മെല്ലെ  കറങ്ങി കൊണ്ടിരികുന്നു ,ഈ ഫാനിൻ്റെ കറക്കത്തിൻ്റെ ശക്തിയിലാണന്ന് തോന്നുന്നു ഫിനോയിലിൻ്റെയും, ഡെറ്റോളിൻ്റെയും മണം റൂമിൽ വ്യാപിച്ചിരിക്കുന്നു..... ഓർഗൺ റീപ്ലാൻ്റേഷൻ ചെയ്തവർക്ക് അണുബാധ ചെറിയ കാര്യമല്ലന്ന്  സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്ന അറ്റൻ്റർ രാധേച്ചി , 


ഇടക്ക് രാധേച്ചിയുടെ ബുദ്ധിമുട്ടിനെ കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ രാധേച്ചി പറയും.....


നീ എൻ്റെ കരൾ അല്ലെ.......


രാധേച്ചിയുടെ കരൾ പ്രയോഗം അവരുടെ അറ്റമില്ലാത്ത അർപ്പണമനോഭാവത്തേ സൂചിപ്പിക്കുന്നു അല്ലങ്കിലും കരൾ നഷ്ടപ്പെട്ടവർക്ക് ആണല്ലൊ നി എൻ്റെ കരൾ ആണന്ന് പറയുമ്പോൾ ആഴം തിരിച്ചറിയാൻ കഴിയുക!


എൻ്റെ കരളെ എന്ന് വിളിച്ചിരുന്ന സതീശട്ടനെ പക്ഷേ തനിക്ക് ഉൾകൊള്ളാൻ കഴിഞില്ല!


" ഇത് വളരെ ബോറാണ് സതീശ് ചേട്ടാ, ഒരു പൈങ്കിളി പ്രേമത്തിൻ്റെ ട്ടച്ച് "


തന്നെ പ്രകോപിക്കാൻ എന്നോണം സതീശേട്ടൻ വീണ്ടും വിളി ആവർത്തിച്ചു.....


" എൻ്റെ സ്വന്തം  കരളേ "


മുഖം വീർപ്പിക്കുന്ന തന്നോടായി സതീശേട്ടൻ പറഞു!


'' ലിവർ ബോറാണന്ന് നീയ്യേ പറയു സീതേ! കുരുമുളക് ഇട്ട്  വഴറ്റിയാൽ എന്താ ടേസ്റ്റ് .....ഹ....ഹ...ഹ "


കാര്യത്തിൽ നിന്ന് തമാശയിലേക്കും, തമാശയിൽ നിന്ന് കാര്യത്തിലേക്കും മിന്നായം പോലേയാണ്  എടുത്ത് ചാടുക !


 അത് ഒരു സൂത്രമാണ് വിഷയത്തിൽ നിന്ന് തെന്നി മാറാൻ സതീശേട്ടൻ കണ്ടുപിടിച്ച സൂത്രം....


തൻ്റെ വിവാഹത്തിനു അഛൻ നിർബന്ധിക്കുന്നു എന്ന് പറഞപ്പോഴും ആ തെന്നിമാറൽ താൻ കണ്ടു!


വിവാഹ പ്രായമെത്തിയ പെങ്ങൾ, രോഗിയായ അഛൻ.... വാടക വീട്....


ക്ലീഷേ ഉത്തരങ്ങൾ!


" ഒളിച്ചോടാം"


സതീശേട്ടൻ ശബ്ദമില്ലാതെ ചിരിച്ചു!


എങ്ങോട്ട് അയാൾ ചോദ്യചിഹ്നമെറിഞ്ഞു!


" ഒരു സ്ഥലത്ത് നിന്ന്  വേറൊരു സ്ഥലത്തേക്ക്  ഒളിച്ചോടാനെ നമുക്ക് കഴിയു!


 ജീവിതത്തിൽ നിന്ന്  ഒളിച്ചോടാൻ വേറേ വഴികൾ ഇല്ല"


 താൻ സതീശേട്ടൻ്റെ ജുബ്ബയിൽ കയറി പിടിച്ചു...... പിഞ്ഞി കിറിയ  ജുബ്ബ കൈൽ ഇരിക്കുമ്പോഴും  താൻ  അലറി!


" ചതിയനാണ് നിങ്ങൾ, സ്ത്രീയുടെ മനസ് സ്വന്തമാക്കിയിട്ട് ഒളിചോടി രസിക്കുന്ന നീചൻ"


" എൻ്റെ കരളേ "


ആ സന്നിഗ്ദ്ധ ഘട്ടത്തിലും സതീശേട്ടൻ  അങ്ങനെയാണ്  സംബോധന ചെയ്തത്! അത്  തൻ്റെ ദേഷ്യം   ഇരട്ടിയാകുകയാണ് ചെയ്തത് "


" ത്ഫൂ.....കരൾ  പോലും..... ഏരിയുന്ന കരളാണ് നിങ്ങൾക്ക് ഇഷ്ടം, പിടക്കുന്ന കരൾ നിങ്ങൾക്ക് ഇല്ല!"


സതീശേട്ടൻ്റെ മുഖത്ത് കൂടി  തൻ്റെ കാർപ്പൽ ഒലിച്ച് ഇറങ്ങന്നതും, ആ ക കണ്ണുകൾ നിർജലങ്ങളായിരിക്കുന്നതും താൻ കണ്ടു!


പിന്നീട് സതീശേട്ടൻ നാടുവിട്ട് പോയന്നും, കഞ്ചാവിനും, മയക്കുമരുന്നിനും അടിമയായന്നും പല കഥകൾ കേട്ടു !


മോഹനേട്ടനുമായി ജീവിതം ആരംഭിക്കുമ്പോഴും എല്ലാം പറഞ കൂട്ടത്തിൽ സതീശട്ടെൻ്റ  " കരൾ " കഥകളും ഉണ്ടായിരുന്നു!


"കരൾ എനിക്ക് ഇഷ്ടമല്ല! ഓഞ്ഞ മണമാണതിന്"


മോഹനേട്ടൻ തൻ്റെ ഇഷ്ടകേട്  തുറന്ന് കാട്ടി!


ആ ഇഷ്ട്ടകേട് അറിഞ്ഞും  അറിയാതെയും പലപ്പോഴും പുറത്ത് ചാടി!

ഒരു വഴക്കിനിടയിൽ ആണ് മോഹനേട്ടൻ്റെ ചോദ്യം?


" കരൾ മാത്രമല്ല മറ്റ് എന്തല്ലാം കൊടുത്തു?"


ഒരു അലർച്ചയാണ് തൻ്റെ ഉത്തരം , സതീശേട്ടൻ്റെ മുഖത്ത് ഒലിച്ച തുപ്പൽ മോഹനേട്ടൻ്റെ മുഖത്തും പരന്ന് ഒഴുകി.....


ഗർഭധാരണം വൈകുന്നതും മോഹനേട്ടൻ കഥയാക്കി മാറ്റി!


" എന്ത് ഗുളികയാണ് അന്ന് നീ കഴിച്ചത് ചിന പിടിക്കുന്നില്ലല്ലൊ "


മോഹനേട്ടൻ്റെ   പുഛം നിറഞ പരിഹാസം!


മോഹനേട്ടൻ്റെ വരവ് രണ്ട് കാലിൽ നിന്ന് നാലുകാലിക്ക് മാറിയത് പെട്ടന്നായിരുന്നു!


ചർദ്ദിയും ഓക്കാനവുമായാണ് ആദ്യം തുടങ്ങിയത്! വയർ ചെറുതായി വീർക്കാനും തുടങ്ങിയിരിക്കുന്നു...

മോഹനേട്ടൻ്റെ  മുഖത്ത് ലോട്ടറി അടിച്ച സന്തോഷം! അത് വരെ പറഞ്ഞതിനും പരിഹസിച്ചതിനും മോഹനേട്ടൻ മാപ്പ് പറഞു!


ഡോക്ടറുടെ റൂമിൽ നിന്ന് മോഹനേട്ടൻ്റെ മുഖം കാറ്റും കോളുമുള്ള  ആകാശം പോലേ ഇരിണ്ടിരുന്നു! തലയണ കെട്ടുപോലേയുള്ള അലോപൊതി ഗുളികൾ!


ലിവർ സിറോസിസ്! മരുന്ന് കൊണ്ട് മാറുന്ന കാലം കഴിഞിരിക്കുന്നു! കരൾ മാറ്റി വെക്കണം.....

മോഹനേട്ടൻ ഞെട്ടി വിറക്കുന്നത് താൻ കണ്ടു അഛൻ മുള ചീന്തുന്നത് പോലേ കരഞ്ഞു!

 ലിവർ മാറ്റി വെക്കാൻ 50 ലക്ഷത്തോളം ചിലവ് വരുമെത്രെ! അഛൻ ഭൂമി വിക്കാനും ലോൺ എടുക്കാനും ഓട്ടം തുടങ്ങി!


തൻ്റെ വയർ ഭൂഗോളം പോലേ വീർത്ത് വരാൻ തുടങ്ങി അത് മെല്ലെ കൈകളിലേക്കും കാലിലേക്കും വ്യാപിക്കാൻ തുടങ്ങി വാഴ തണ്ട് പോലേയിരിക്കുന്ന കൈകാലുകൾ !


ഇതിനിടയിൽ പുതിയ പ്രശ്നം ഉടലെടുത്തു അഛൻ്റെയോ അമ്മയുടേയോ കരൾ തനിക്ക് മാച്ച് ചെയ്യില്ല!


ഇതിനിടയിൽ മോഹനേട്ടൻ്റ വക്കീൽ നോട്ടീസ് വന്നു! 


" വിവാഹ മോചനം"


സ്വത്ത് വിറ്റ് ഭാര്യയേ ചിത്സിക്കുന്നത് നഷ്ടകച്ചവടമാണന്ന് അയാൾ തിരിച്ച് അറിഞ്ഞിരിക്കുന്നു


ആശ്പത്രി വരാന്തയിൽ ഇരുന്നു പൊട്ടി കരയുന്ന  അഛൻ്റെ പടം  ആശ്പത്രിയിൽ ഉണ്ടായിരുന്ന ഏതോ ഒരു നന്മമരം വീഡിയോയായിൽ ആക്കി! പേജുകളിൽ നിന്ന് പേജുകളിലേക്ക്  അത് ഷെയർ ചെയ്യപ്പെട്ടു! പണം  അകൗണ്ടിൽ നിറയാൻ തുടങ്ങി!


ഡോക്ക്മെൻ്റ്റികൾ ,ചർച്ചകൾ ലേഖനങ്ങൾ കരൾ  ഡിസീസിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി..... അഛൻ്റെയും അമ്മയുടെയും മുഖത്ത് പ്രതീക്ഷ നാമ്പിട്ടു! അപ്പോഴും ആ വലിയ പ്രശ്നം മുഴച്ചു നിന്നു! മാച്ചു ചെയ്യുന്ന ദാതാവ്!


ഡോക്ടറോടപ്പം കടന്ന് വന്ന മെലിഞ കറുത്ത  ഖദർദാരിയേ   അഛനും അമ്മയും  ആദരവോടെ കുമ്പിട്ടു!


" എന്നെയല്ല നിങ്ങൾ ആദരിക്കേണ്ടത്, ഞാൻ ഒരു നിമിത്തം മാത്രമാണ്!"


 രോഗികൾക്ക് വേണ്ടി വീഡിയോ ചെയ്യുന്നത് എൻ്റെ ഒരു ധർമ്മം എന്ന് കൂട്ടികൊള്ളു "


"  പക്ഷേ നിങ്ങൾക്ക് ലിവർ തന്ന  ദാതാവ് ഐ സിയുവിലാണ്"


ബാക്കി പറഞത് ഡോകടർ  ആണ് 


കരൾ ധാനം ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല അദ്ദേഹം, ചരസോ കഞ്ചാവോ  അടിച്ച് പ്രകൃതമായ പേക്കോലം......  


അയാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ ചെയ്തത്!   ഇന്നോ നാളയോ കഞ്ചാവ് തിന്ന് തീർക്കേണ്ട ശരീരം ഒരു പൊതു നന്മക്ക് ഉപകരിക്കട്ടെയെന്ന് ഞാനും കരുതി!


'' പെങ്ങളെ അയാൾക്ക് വേണ്ടി പ്രാത്ഥിക്കു!

കുറ്റിയറ്റ് പോകുന്ന നന്മയുടെ ബാക്കി പത്രങ്ങളാണ് അവർ " നന്മമരം വിതുമ്പുന്നത്  ഡോക്ടർ കണ്ടു.....


താൻ എന്തോ  അബ്ദം പറഞപോലേ ഡോക്ടർ മിഴിച്ച് നോക്കി.....


" പെങ്ങളെ പ്രതീക്ഷിച്ച സംഖ്യയൊന്നും കിട്ടിയില്ല, പണ്ടത്തേ പോലേയല്ല ,ഞാൻ ഇടുന്ന ബനിയനും, ജെട്ടിയും വരെ വാച്ച് ചെയ്യാനും, കഥയെഴുതാനും  ഇവിടെയാളുണ്ട്!


" പച്ചകരൾ ഇല്ലാത്ത മനുഷ്യർ " അവരാണ് നിങ്ങൾ അല്ല"


" എളുപ്പം റീച്ച് കിട്ടാൻ എന്നെ ആക്രമിച്ചാൽ മതിയന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു!"


ഒരു കുണ്ഠിതതോടെ ആ  ചെറിയ മനുഷ്യൻ അടുത്ത രോഗിയേ ലക്ഷ്യമാക്കി നടന്ന് നീങ്ങി.......


എതോ അറിയപെടാത്ത കുറ്റബോധം തന്നെ ബാധിച്ചിരിക്കുന്നു!  താൻ മൂലം ഏതൊ ഒരാൾക്ക് 'ജീവൻ നഷ്ടപെടാൻ പോകുന്നു! ഇടക്ക് അറിയാതെ വയറിൽ തടവി നോക്കി......


രാധേച്ചിയാണ് അയാളേ കുറിച്ച് കൂടുതൽ വിവരം തന്നത് ഒറ്റയാനാണ്..... സ്വന്തമ്മന്ന് പറയാൻ  ആരുമില്ലത്രെ!  


 അയാളേ വീണ്ട് എടുക്കണം ! 


ഇതിനിടയിൽ മോഹനേട്ടൻ വന്നിരുന്നു..... അക്കൗണ്ടിൽ ഒരു ദിവസം കൊണ്ട് വന്ന പണം വാർത്തയായിരുന്നു!


ജാനു വേച്ചിയാണ്  ആ വാർത്ത കൊണ്ട് വന്നത്...... അയാൾ മരിച്ചു...... ശരീരം മെഡിക്കൽ കോളേജിനു  ധാനം ചെയ്യാൻ അയാൾ സമ്മതപത്രം ഒപ്പിട്ടിരുന്നത്രെ!


അടുത്ത ബന്ധുവിൻ്റെ കോളത്തിൽ സീതയുടെ പേരാണ് അയാൾ എഴുതി ചേർത്തിരിക്കുന്നത്രെ!


ജാനുവേടത്തി  കൗതകത്തോടെ ചോദിച്ചു!


"മോൾ അറിയുമോ അയാളെ?


" ഉം"


ആരാ?


" എൻ്റെ സ്വന്തം കരൾ "



09/12/2020

എൻ്റെ സ്വന്തം കരൾ.....

 ഇരട്ട കുട്ടികളുടെ അമ്മ!


മനസിന്‍റെ ആഴങ്ങളിലേക്ക് അയാള്‍ കുടിയേറിയത് എന്നാണന്ന് അറിയില്ല.....മെല്ലെ മെല്ലെ അയാള്‍ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു!


നീണ്ട നാസികയും,തിളങ്ങുന്ന കണ്ണുകളും  അതാണോ തന്നെ ആഘര്‍ഷിച്ചത്?കോളേജില്‍ നിന്നും വരുമ്പോള്‍ തന്നെ കാത്തന്നപോലെ അയാള്‍ നിന്നിരുന്നു.....പിന്നീട് അയാളെ കാണാതാവുമ്പോള്‍,കണ്ണുകള്‍ അയാളെ പരതാന്‍ തുടങ്ങി......ചിലപ്പോഴൊക്കെ തന്നെ കാണുമ്പോള്‍  ഒരു മന്ദസ്മിതം ആ ചുണ്ടുകളില്‍ തത്തികളിച്ചിരുന്നു.

കണ്ണുകള്‍ കഥ പറയുന്നകാലം ക്രമേണെ അവസാനിച്ചു....


അച്ചു.....സമ്പന്നനായ പിതാവിന്‍റെ പുത്രന്‍, ചെറുപ്പത്തിലെ അമ്മ നഷ്ട്ടപെട്ടു,!സ്നേഹിക്കാന്‍ കഴിയാത്ത രണ്ടാനമ്മ!!ബിസിനസ് ടൂര്‍ മാത്രമുള്ള ഡാഡി....അച്ചുവിന്‍റെ കഥകള്‍ അവളെ വേദനിപ്പിച്ചങ്കിലും അവള്‍ക് ആ കഥകളില്‍ ഒരു അസ്വസ്ഥത തോന്നി....


ഒരു സിനിമാ കഥ പോലെ.....ഒന്നും മറച്ച് വെക്കാത്ത അവള്‍ അത് തുറന്ന് പറയുകയും ചെയ്തു....


അച്ചുവിന്‍റെ കണ്ണുകള്‍ തുവാല കൊണ്ട് തുടച്ച് കൊടുക്കുമ്പോള്‍ അവളുടെ കണ്ണും നിറഞ്ഞിരുന്നു.....


തെറ്റ്ധരിപ്പിച്ചതിനു ക്ഷമ ചോദിക്കുമ്പോള്‍,നനുത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു 


"സാരമില്ല..... "


ജീവിതത്തില്‍ എല്ലാം ഷെയര്‍ ചെയ്യുന്ന അമ്മു ഈ കഥ അമ്മയോടും പറഞ്ഞു. അന്നത്തെ സീരിയലില്‍ കണ്ട ഡയലോഗ് ആണ് അമ്മയില്‍ നിന്നും വന്നത്......


"സ്നേഹം നഷ്ട്ടപെട്ടവര്‍ക്കെ സ്നേഹത്തിന്‍റെ വിലയറിയു...."


എങ്കിലും ഒരു ഉപദേശം നല്‍കാന്‍ മറന്നില്ല,"സുക്ഷിക്കണം അധികം അടുപ്പം ഒന്നും കാണികേണ്ട"


തന്നോടപ്പം നടക്കുമ്പോള്‍,എന്തിനാണ് ഈ അകലം എന്ന് ചോദിച്ചപ്പോള്‍,നമ്മുടെ സ്നേഹം പവിത്രമാണ്,വിരല്‍ത്തുമ്പില്‍ തൊട്ട്പോലും അശുദ്ധമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന മണിമുത്തുകള്‍ ആണ് പൊഴിഞ്ഞു വീണത്.


അശുദ്ധമാവണമെങ്കില്‍ അശുദ്ധമാവട്ടെ എന്ന് പറഞ്ഞ് ആ കൈകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍,ലഹരി ബാധിതനെ പോലെ ആ കൈകള്‍ വിറച്ചിരുന്നു.


"അമ്മുവില്‍ എന്‍റെ കാമുകി ഇല്ല അകാലത്തില്‍ എന്നെ വിട്ടു പോയ അമ്മിച്ചിയാണ് ഉള്ളത്. ആ സ്നേഹം ആണ് ഉള്ളത്!!!! "


നടത്തം ക്രമേണെ പാര്‍കിലേക്കും,കടല്‍ തീരത്തേക്കും മാറി,ദിവസവും സ്പെഷല്‍ ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു!!!!!


ഒരിക്കല്‍ അമ്മുവിന്‍റെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അച്ചു പറഞ്ഞു


," അമ്മു ഞാന്‍ കുറച്ച് കാലമേ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നിട്ട്ള്ളു,നക്ഷത്രങ്ങള്‍ നോക്കി കിടക്കുമ്പോള്‍ അമ്മ എനിക്ക് കവിളില്‍ ഉമ്മ തരുമായിരുന്നു......ചിലപ്പോള്‍ ചുണ്ടില്‍...."


അടുത്ത നിമിഷം അമ്മു, അച്ചുവിന്‍റെ അമ്മയായി മാറി....അടുത്ത ദിവസം അമ്മുവിന്‍റെ  മാതൃവാത്സല്യത്തിന്‍റെ ക്ലിപ്പ്‌കാണിക്കുമ്പോള്‍.... അമ്മു പരിഭവിച്ചു....


"വേണ്ടട്ടോ"


"അമ്മു എന്നെ മനസിലാകിയില്ലലോ.....കഷ്ട്ടം.....കുട്ടി തന്നെ  ഡിലിറ്റ് ചെയ്തോളു......"

ആ ക്ലിപ്പ്‌ മൊബൈലില്‍ നിന്നും മാഞ്ഞ്പോകുന്നത് നോക്കി അമ്മു നെടുവീര്‍പ്പിട്ടു......


ക്രമേണ അച്ചുവിന്‍റെ ഫാന്‍റസികള്‍ മാറി മാറി വന്നു....ചിലപ്പോള്‍  അച്ചു മുലകുടിക്കുന്ന കൊച്ചുവാവയാവാന്‍ വേണ്ടി വാശിപിടിച്ചു അല്ലങ്കില്‍ അച്ചുവിന്‍റെ മാതൃസ്നേഹം ചുംബനങ്ങളായി അമ്മുവിന്‍റെ ചുണ്ടുകളില്‍ പതിഞ്ഞു.


"അമ്മമാര്‍ ഇങ്ങനെയല്ല അച്ചുകുട്ടികളെ ചുംബിക്കുന്നത്"


അച്ചു പൊട്ടന്നെ പോലെ ചിരിച്ചു!!


"എനിക്ക് ഇങ്ങനെ അറിയൂ....."


എല്ലാത്തിന്‍റെയും  വിഡിയോക്ലിപ്പുകള്‍,അടുത്ത ദിവസം കാണികുമ്പോള്‍ അവള്‍ അമ്പരക്കും!!!!


"അച്ചു ഭയങ്കര സൂത്രക്കാരന്‍ തന്നെ,എങ്ങനെ അച്ചു ഈ സൂത്രം"

അയാള്‍ വീണ്ടും ചിരിച്ചു!!!


 ആ കണ്ണുകള്‍ അപ്പോള്‍ വല്ലാതെ തിളങ്ങിയിരുന്നു!!!!


അച്ചുവിന്‍റെ കഥകള്‍ നുണകളുടെ സമാഹാരമാണന്ന് അറിഞ്ഞപ്പോഴാണ് സന്തീപ്‌ന്‍റെ വരവ്,അച്ചുവിന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരന്‍,ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ അമരക്കാരന്‍,തിരകഥ സന്തീപിന് സ്വന്തം!!!!


തനിക്ക് അച്ചുവിനെ സമ്മാനിച്ച സന്തീപിനെ അച്ചുവിനെപോലെ സ്നേഹിച്ചു, ബഹുമാനിച്ചു....

പലപ്പോഴും പാര്‍കിലും കടല്‍ തീരത്തും സന്തീപ്‌ ഞങ്ങളെ കാത്ത് നില്‍ക്കുകയായി....

സന്ദീപ് കളിയാകി ഒരു പേരും നല്‍കി

 

 അമ്മയും വാവയും....


ഒരിക്കല്‍  തനിച്ച് ആയിരുന്നപ്പോള്‍ ആണ് സന്തീപ്‌ അത് പറഞ്ഞത്‌


"എനിക്കും കുഞ്ഞു വാവയാവണം"


 അമ്മു ചെട്ടി,സന്തീപിന്‍റ മറ്റൊരു മുഖം അമ്മു കണ്ടു

ഛീ വൃത്തികെട്ടവനെ!!!!!


"അച്ഛനും അമ്മയും ഉള്ള അച്ചുവിന്  കുഞ്ഞു വാവ ആകാമെങ്കില്‍ എനിക്ക് എന്ത്കൊണ്ട് ആയികൂട???"


ചാടി തുള്ളി അവിടെ നിന്നും പോരുമ്പോള്‍,അമ്മുവിന്‍റെ മനസ്സില്‍ ഒരു നെരിപൊട് എരിയുകയായിരുന്നു!!!


"എന്നെ പിണകുന്നത് അമ്മുവിന് ദോഷമേ ചെയ്യു,ഒളികാമറ ദ്രിശ്യങ്ങള്‍ക്ക് ഇപ്പോള്‍ വലിയ മാര്‍ക്ക്റ്റ് ആണ്"


വിവരം അറിഞ്ഞപ്പോള്‍ അച്ചു കോപം കൊണ്ട് വിറച്ചു.....അവനെ ഞാന്‍.......അയാള്‍ പല്ല് ഉറുമി


അടുത്ത ദിവസം അച്ചു വലിയ വിഷാദ ഭാവത്തില്‍ കാണപെട്ടു......


"അമ്മു നാം ചതിക്ക പെട്ടു,അവന്‍ ചതിയനാണ് അമ്മു,അവന്‍ എങ്ങാനും നെറ്റില്‍ പോസ്റ്റ്‌ ചെയ്‌താല്‍....എനിക്ക് ആലോചിക്കാന്‍ വയ്യ........അയാളുടെ ചുണ്ടുകള്‍ വല്ലാതെ വിറച്ചു.....അവനെ ഞാന്‍ കൊല്ലട്ടെ അമ്മു......,"


"അരുത്‌ അച്ചുവെട്ടാ..... അച്ചുവേട്ടന്‍ അല്ലാതെ ആരും എനിക്കില്ല......"


"അമ്മു  എന്തങ്കിലും പറഞ്ഞ് ആ ക്ലിപ്പ് തിരിച്ച് വാങ്ങണം" എന്റെയും നിന്‍റെയും മാനം അതില്‍ ആണ്"


സന്തീപിനെ കണ്ട് ക്ലിപ്പ് വാങ്ങി,അവന്‍റെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ വല്ലാതെ വിയര്‍ത്ത്‌രുന്നു....അമ്മുവിന്‍റെ പൊട്ട് ആ വിയര്‍പ്പില്‍ പടര്‍ന്നിരുന്നു.... അവളുടെ മുതുകിലും മാറിടത്തിലും  നഖംകൊണ്ട് പോറിയിരുന്നു....

അഴിഞ്ഞ് ഉലഞ്ഞ വസ്ത്രങ്ങള്‍ നേരയാകി മുടി വാരികെട്ടുമ്പോള്‍ അവള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു!


"ഒരിക്കലും എന്നെ അമ്മയാക്കല്ലേ ഈശ്വര......"


 കാറിനുള്ളില്‍ അച്ചുവും സന്തീപ്പും ഊറി ചിരിച്ചു,അവര്‍ പുതിയ ക്ലിപ്പുകള്‍ ലോഡ് ചെയ്യുകയായിരുന്നു,അവരുടെ മനസ്സില്‍ അമ്മു ഉണ്ടായിരുന്നില്ല മോണിറ്ററിന്‍റെ അരണ്ടവെളിച്ചത്തില്‍ അന്നത്തെ ഊര്‍ജം വാര്‍ന്നുകളയുന്ന സൈബര്‍ ഇരകള്‍ മാത്രം ആയിരുന്നു!!!!


ഒരു കാപ്ഷന് വേണ്ടി സന്തീപ്‌ അച്ചുവിനെ നോക്കി,പിന്നെ മെല്ലെ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തു!!!!!


                 "ഇരട്ട കുട്ടികളുടെ അമ്മ"


25/07/2020

ആനപടക്കം!!



കടല്‍ കാണാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ റസിയ എതിര്‍ത്തു....

"ഇക്കാക്ക് എപ്പോഴും ഈ കടല്‍ മാത്രം ഉള്ളോ?"

"കടലിനെ നിനക്ക് അറിയില്ല റസിയ...."

"വേണ്ട....വേണ്ട.... പഴംപുരാണം കുറെ കേട്ടതാണ്..... "

"വാപ്പിച്ചി ഉമ്മിച്ചി പറയുന്നത് കേള്‍ക്കണ്ടട്ടോ!!....നമുക്ക് കടപുറത്ത് പോകാം....."

"ഹ...ഹ...ഹ... അവള്‍ എന്‍റെ മോള് തന്നെ!"

ഓ....സമ്മതിച്ചു...!
അസ്നമോൾ കാര്യമെന്ത്ന്ന് അറിയാതെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി.....പിന്നെ ഇത് തന്‍റെ വിഷയമല്ലന്നമട്ടില്‍ ചായപെന്‍സിലുമായി അകത്തേക്ക് ഓടി.....

"ഇക്കാക്കയല്ലാതെ അവള്‍ കേള്‍ക്കെ എന്തങ്കിലും പറയോ? ഇന്ന് തലക്ക് വെളിയുണ്ടാവില്ല......"

 നമുക്ക് സ്നേഹതീരത്തേക്ക് പോകാം......

ഇവിടെ നിന്ന് പത്ത് മുപ്പത്  കിലോമീറ്റര്‍ വണ്ടി ഓടിക്കെണ്ടേ!!

"വണ്ടി ഓടിക്കാത്ത ഒരാള്....... അവിടെ പാര്‍ക്കും....പൂന്തോട്ടവും ഒക്കെയുണ്ട്! "

"അല്ലങ്കിലും ഇക്കാക്കാനെ പറ്റിചേര്‍ന്ന്പോകുന്നത് ഒരു സുഖമല്ലേ......

കടപുറം ജനനിബിഡമായിരുന്നുഐക്രീമും....കപ്പലണ്ടിയും വില്‍ക്കുന്നവര്‍ ..പട്ടവും......പാവയും വില്‍ക്കുന്നവര്‍ ....പുതിയ മാറ്റങ്ങള്‍ അവൾ ആസ്വദിക്കുകയാണ്...

വലിയ കാറ്റാടി മരങ്ങള്‍ ചുറ്റും വെച്ച്പിടിപ്പിച്ചിരിക്കുന്നു.....ഇരിക്കാന്‍ കല്‍മതിലുകകളും നടക്കാന്‍ ഇഷ്ട്ടിക പാകിയ പാതകളും......

കങ്കാരുവിന്‍റെ രൂപത്തില്‍ മനോഹരമായ കച്ചറ ടബ്ബകള്‍ .....

ഇന്‍റെര്‍ലോക്ക് ഉപയോഗിച്ച് തീരം ഭംഗിയാക്കിയിരിക്കുന്നു......... എന്നിട്ടും ചിലര്‍ ചപ്പ് ചവറുകള്‍ ടബ്ബക്ക് ചുറ്റും നിക്ഷേപിച്ചിരിക്കുന്നു.......

കടലിന്‍റെ സ്വാഭാവികത നശിപ്പിക്കപെട്ടിരിക്കുന്നു!!!

",അരയന്‍മാര്‍ തൂറി നിറയ്ക്കുന്നതും.....തുണിയില്ലാതെ ഓടുന്നത്മല്ലേ സ്വാഭാവികത..... "
റസയ എന്നെ കളിയാക്കി.......

നോക്കു റസിയ.... കടല്‍ മനുഷ്യരെപോലെയാണ്, അതില്‍ ആളെ പിടിച്ച് തിന്നുന്നതും,സസ്യാഹാരിയും, മാംസാഹാരിയും ചെറുതും വലുതും ജീവിക്കുന്നു.... എന്നിട്ടും അതിന് പൊതുസ്വഭാവമായ ഉപ്പ് രസമാണ്

ചെറുത് എപ്പോഴും വലുതിനെ ഭയപെടുന്നു.....ശാന്തമായി ഒഴുകുന്ന കടല്‍ പെട്ടന്ന് ഉഗ്രരൂപിയാകുന്നു.....

"മനുഷ്യരുടെ സ്വഭാവവും ഇത് തന്നെയല്ലേ."
.
"ഇക്കാക്കാടെ സാഹിത്യം ഒന്നും എനിക്ക് തിരിയൂല....."

വാപ്പിച്ചി...ദാ.....ഇപ്പൊ സൂര്യന്‍ കടലില്‍ വീഴും.....
ശരിയാണ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അന്നത്തെ കര്‍മ്മം കഴിഞ്ഞ് സൂര്യന്‍ അടുത്ത തീരം തേടിപോവും.....

ഇക്കാക്ക ഇത് കാണുന്നില്ലേ......

മോള് മണ്ണില്‍ കളിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുകയാണ്....മണ്ണുകൊണ്ട് അവള്‍ വീട് ഉണ്ടാക്കുന്നു....പൊളിക്കുന്നു.....വീണ്ടും....ഉണ്ടാക്കുന്നു......പൂഴിമണലില്‍ അവളുടെ കാല്‍ ആണ്ട് പോയിരിക്കുന്നു...വസ്ത്രം മുഴുവന്‍ നനുത്ത മണലില്‍ കുളിചിരിക്കുന്നു......

റസിയ അവള്‍ മണ്ണില്‍ കളിക്കട്ടെ..... ചേറും ചെളിയുമായി തൊടിയിലും പറമ്പിലും ഓടിനടന്ന ഒരു കാലം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.....ഇന്ന് അത് അവള്‍ക്ക് നിഷേധിക്കപെട്ടിരിക്കുകയല്ലേ......

"ഇത് ഇക്കാക്കാടെ കാലം അല്ല.....അവളേ ചീത്തയാക്കുന്നത് മുഴുവന്‍ ഇക്കാകയാണ്...."
 റസിയ വീണ്ടും ഗര്‍വിച്ചു......

കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു......പക്ഷികൂട്ടങ്ങള്‍" റ " പോലെ വളഞ്ഞ് ലക്ഷ്യസ്ഥാനം നോക്കി പറക്കാന്‍ തുടങ്ങിയിരിക്കുന്നു.....

ആളുകളും ചെറിയ കൂട്ടമായി പിരിഞ്ഞ് സ്ഥലം വിടാന്‍ തുടങ്ങിയിരിക്കുന്നു....കപ്പലണ്ടി കച്ചവടക്കാരന്‍ അന്നത്തെ ലാഭം എണ്ണി കണക്കാക്കുന്നു......
ചിലര്‍ മാത്രം കടലിന്‍റെ മുകളില്‍ ചുവപ്പ് രാശി വീഴുന്നതും കാത്ത് നില്‍ക്കുന്നു......
പിരിഞ്ഞ്‌ പോക്കുന്ന ആള്‍ കൂട്ടത്തിന്‍ ഇടയില്‍ നിന്നും.....ഒരു വിളി ഉയര്‍ന്ന് കേട്ടു!

"അത്തറുപെട്ടിക്കാരാ"

ഒരാള്‍ കിതച്ച് കൊണ്ട് തീരത്ത്കൂടി തന്‍റെ നേരെ ഓടിവരുന്നു........അത്തറുപെട്ടിക്കാര അയാള്‍ വിളി ആവര്‍ത്തിച്ചു......

ഹൃദയ സ്പന്ദനങ്ങളുടെ ആവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ആ ശബ്ദം സ്മൃതിപതത്തിലേക്ക് ആഴ്ന്ന് ഇറങ്ങി.....

കൊമ്പന്‍ മീശക്കാരുനും കുട്ടികളുടെ പേടിസ്വപ്നമായ സദാശിവൻ മാസ്റ്റര്‍ നല്‍കിയ പേര്!!!.....

അത്തറുപെട്ടിക്കാരന്‍....

സദുമാസ്റ്റര്‍ അങ്ങനെയാണ് ഓരോ കുട്ടിക്കും ഓരോ പേര് ഉണ്ടാകും...വേളൂരി,നത്തോലി, മണങ്ങ്..... ആ പേരുകള്‍ നീണ്ടതാണ്.... വാപ്പിച്ച് വാങ്ങി തന്ന ചുവന്ന പ്ലാസ്റ്റിക് പെട്ടിയാണ് അത്തറുപെട്ടിക്കാരന്‍ എന്ന പേര് തനിക്ക് സമ്മാനിച്ചത്......

മീശ വഞ്ചിപോലെ മേല്‍പോട്ട് പിരിച്ച് വെച്ചിരിക്കുന്നു,ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം കഞ്ഞിപശയില്‍ മുക്കിയത്കൊണ്ടാകാം വടിപോലെ അവ നില്‍ക്കുന്നത്,മുണ്ടിന്‍റെ തല എപ്പോഴും കൈല്‍ ഉണ്ടാവും!! ഇന്നത്തെ പോലെയല്ല മാഷോളം വലിപ്പമുള്ള കുട്ടികള്‍ ക്ലാസില്‍ ഉണ്ട് !

തോറ്റു തുന്നംപാടിയവര്‍,മീശവന്നവര്‍....താടി മുളച്ചവര്‍!.. ...

മുണ്ട് മടക്കികുത്തിയവരെ കണ്ടാല്‍ ഒരു അലര്‍ച്ചയാണ്!!
" ഇവിടെ വെള്ളപൊക്കം ഉണ്ടോട"
 ഒപ്പം ചൂരല്‍ ആഞ്ഞ് വീശും!!

ഉച്ചക്ക് ഗോതമ്പ് ഉപ്പ്മാവ് വാങ്ങാന്‍ വരുന്നവരാണ് മുതിര്‍ന്നവരില്‍ അധികവും....പലരും അത്താഴപട്ടിണിക്കാര്‍ ... ...കപ്പലണ്ടി പിണ്ണാക്ക് മുഖ്യആഹാരത്തില്‍ ഉള്‍പെടുത്തിയവര്‍ !!!

ചോറ് കൊണ്ട് വരുന്നവരില്‍ അധികവും നായര്‍‍ നമ്പൂതിരി പിള്ളേരാണ്!

മാപിപ്ല പിള്ളേര്‍ ആണ് ബാക്കി കൊടുക്കുക.....അധ്വാനം ഇല്ലാതെ പാത്രം മോറികിട്ടും മാത്രമല്ല പെരുമയും!!

ചോറ് കൊണ്ട് വരുന്നത് നിസാര കാര്യമാണോ??
 ബാര്‍ട്ടര്‍ സിസ്റ്റം നടപ്പാക്കുന്നവരും ഉണ്ട്!!

 ചോറിന് ഇരട്ടി ഉപ്പ്മാവ്‌ എന്നതാണ് കണക്ക്!

അപ്പുവും വാസുവും ജമാലും മുരളിയും ഒരേ പ്രായക്കാരാണ്,പഠിക്കാത്തവര്‍ക്കുള്ള ബാക്ക് ബെഞ്ചു തന്നെയാണ് അവരുടെ സ്ഥാനവും വാസുവിനു പൊക്കം കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ ബെഞ്ചു ലഭിച്ചത്!!
ജമാലും വാസുവും മുരളിയും ചോറ് കൊണ്ട് വരാറില്ല ഉപ്പ് മാവ് തന്നെയാണ് ശരണം.....

"ഞമ്മള് ഒരു കൂട്ടരാണ്.... ബാക്കി ചോറ് എനിക്ക് തരണേ...."

ജമാല്‍ ഒരു നമ്പര്‍ ഇറക്കി നോക്കുകയാണ്.....

പക്ഷേ അതിലും വലിയ ആപ്പ് വാസു ഇറക്കിയിട്ടുണ്ടാവും!!!

"മലയാളം മുഴുവന്‍ ഞാന്‍ പകര്‍ത്തി എഴുതി തരാം, വീട്ട് കണക്കും ഇംഗ്ലീഷൂം പറഞ്ഞു തരാം.... "

അതിലും വലിയ വാഗ്ദാനം ജമാലിന് നല്‍കാനാവില്ല....ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് ബേപൂര്‍ സുല്‍ത്താന്‍ പ്രയോഗം ജമാലിന് നല്ലോണം ചേരും.....

ജമാല്‍ പിറുപിറുക്കും

" ഹലാക്കിന്‍റെ ഒരു" ഇന്ഗ്രീസ്‌", ആ നായിന്‍റെ മക്കള്‍ ഇന്ത്യന്ന് പോയിട്ടും ഇന്ഗ്രീസ്‌ ഞമ്മളെ അന്നം മുടക്കുകയാണല്ലോ"

വാളംപുളി നെല്ലിക്ക,റൂബിക്ക മുതലായവ പ്രതിഫലമായി കൊടുത്താല്‍ ഏത് കണക്കും വാസു പറഞ്ഞ് കൊടുക്കും,എന്‍റെ കൈല്‍ നിന്ന് വാസു ഒന്നും വാങ്ങാറില്ല... വാസുവോളം എത്തുകയില്ലങ്കില്‍ലും കുറേശ്ശെ എനിക്കും അറിയാം..... എന്നാലും വാസുനോക്കി ഉറപ്പ് പറഞ്ഞാലേ മാഷ്‌ വരുമ്പോള്‍ മുട്ട് ഇടിക്കാതിരിക്കു.......
ഒരിക്കല്‍ വാസു പറഞ്ഞു....

ഞാന്‍ പഠിപ്പ് നിര്‍ത്തുകയാണ്.... പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ വരില്ല....

എന്തേ......? എല്ലാവരും ഒരിമിച്ചു ആണ് ചോദിച്ചത്.....

അച്ഛന് സുഖം ഇല്ല.... ഒരു ബോട്ട്കാരന്‍റെ സഹായിയായിട്ട് പോണം.... അഞ്ചു ഉറുപിക ശമ്പളം കിട്ടും....

ബദീരീങ്ങള്‍ കാത്തു.....സദുമാഷുടെ തല്ല്കൊണ്ടാലും വേണ്ടില്ല... ബാക്കി ചോറ് കിട്ടുമല്ലോ....ജമാല്‍ പിറുപിറുത്തു.....

വാസുവിന്‍റെ അച്ഛന്‍റെ അസുഖം കൂടാന്‍ ജമാൽ  പള്ളിപാട്ടയിലേക്ക് മൂന്ന് അണ നേരുകയും ചെയ്തു.....

പഴയകാല സ്മരണയില്‍ ഊളയിട്ടത് കൊണ്ടാകാം വന്ന ആള്‍ തന്‍റെ മുമ്പില്‍ പകച്ച് നില്‍ക്കുന്നതും..തുറിച്ച് നോക്കുന്നതും കാണാതെ പോയതും.....ശരീരത്തില്‍ കടല്‍ വെള്ളത്തിന്‍റെ തരിപ്പ് ആഴ്ന്നു ഇറങ്ങിയപ്പോള്‍ ആണ് അയാളുടെ കരവലയത്തിനുള്ളിലാണ് എന്ന ബോധമുണ്ടായത്......

"നിന്‍റെ കവച്ച് ഉള്ള നടപ്പ്‌ ഇപ്പോഴും കളഞ്ഞിലല്ലേ!!! ഹ...ഹ...ഹ... "

ഇനി ഒരിക്കലും കാണില്ലന്നു കരുതിയതാണ്.....കടലമ്മ കാത്തു.....വെളുത്ത് തുടുത്ത് രാജകുമാരനെ പോലെയിരിക്കുന്നു...... നീ പേര്‍ഷ്യയില്‍ ആണോ......എനിക്ക് അവസരം ഒന്നും തരാതെ ചോദ്യവും ഉത്തരവും അയാള്‍ തന്നെ പറഞ്ഞ് തുടങ്ങി......

പെങ്ങളെ ഇത് എന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരനാ.......ഒന്നാം ക്ലാസ്‌ മുതല്‍ ഒന്നിച്ചു പഠിച്ചതാ.....ഈ ശരീരം മുഴുവന്‍ ഇവന്‍റെ ചോറാ..... അയാള്‍ വിതുമ്പാന്‍ തുടങ്ങി.......

പെട്ടന്ന് അയാള്‍ വെട്ടിതിരിഞ്ഞു!!അടുത്ത് കണ്ട ചായകടയിലേക്ക് ഓടി കയറി!!!!

ആരാ ഇക്കാക്ക അത്?

എനിക്ക് അറിയില്ല റസിയ.....

"ഇത്രയും അടുപ്പം കാണിക്കുന്ന ആളെ അറിയില്ലന്നോ!! "

സത്യം റസിയ എനിക്ക് തിരിഞ്ഞിട്ടില്ല......

വല്ല ഭ്രാന്തനുമായിരിക്കും വാപ്പിച്ചി!!!

അങ്ങനെ പറയല്ലേ മോളേ.....

അയാള്‍ക്ക്‌ ഒരു മാനേഴ്സ് ഇല്ല വാപ്പിച്ചി....കെട്ടിപിടിച്ച് അപ്പിടി അഴുക്ക് ആക്കിയിരിക്കുന്നു.....

ശ്ശ്...ശ്ശ്.....അയാള്‍ കേള്‍ക്കും....

"ചേറിലും,ചെളിയിലും ഓടികളിച്ചു ആര്‍ത്തി ഇരമ്പി നടന്ന ഒരു ബാല്യകാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്.....ഈ യുഗത്തിന്‍റെ സന്തതിയായ നിനക്ക്‌ അത് മനസിലാവില്ല മോളേ......കളങ്കമില്ലാത്ത ആ കാലത്തിന്‍റെ മുദ്രയാണ് ഇത്!! "

"വാപ്പിച്ചിക്ക്.....വട്ടായി എന്ന് തോനുന്നു ഉമ്മിച്ചി!!! "

 കൊച്ചിനോട് ഇനി വല്ലതും പറഞ്ഞ്കൊടുക്ക്‌!!! അല്ലങ്കില്‍ തന്നെ അവള്‍ പറമ്പില്‍ നിന്ന് കയറുന്നില്ല!!"

വലിയ പാത്രത്തില്‍ പഴംപൊരിയും സവാളവടയും ആയി അയാള്‍ അപ്പോഴേക്കും എത്തിയിരുന്നു.....ചൂടുള്ള പലഹാരം വാഴയിലയില്‍ പൊതിഞ്ഞത് കൊണ്ടാക്കാം മൊരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കയറി!!!ആര്‍ത്തിയോടെ അത് തിന്നുമ്പോള്‍ റസിയ രൂക്ഷമായി നോക്കുന്നത് കണ്ടില്ലന്നു നടിച്ചു....

"തിന്ന് പെങ്ങളെ..... കഴിക്കു മോളേ..... "

അങ്കിളിന്‍റെ പേര് എന്താ?

വാപ്പിചിയോട് ആന പടക്കത്തിന്‍റെ കഥ പറയാന്‍ പറഞ്ഞാല്‍ മതി!! അപ്പൊ അറിയാം...

"എനിക്ക് പോകാറായി വേലിയേറ്റത്തിന് മുമ്പ്‌ ഉരു കടലില്‍ ഇറക്കണം......."

അയാള്‍ കൈപടം കണ്ണിന് മുകളില്‍ വെച്ച്‌ അസ്തമയ സൂര്യനെ നോക്കി....

എങ്ങിനെ ഞങ്ങളുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി......

കടലിന്‍റെ മക്കള്‍ക്ക്‌ എല്ലാ തീരവും ഒരു പോലെ.....കുറെ വസിച്ച് കഴിയുമ്പോള്‍ കടലമ്മ
ഞങ്ങളെ അടര്‍ത്തി മാറ്റും വീണ്ടും അടുത്ത തീരം തേടി പോവും.....ഇവിടെ നിന്ന് എന്നാണ് എന്ന് അറിയില്ല.....അമ്മയുടെ മാറ് വിശാലമല്ലേ...നീണ്ട് പരന്നു കിടക്കുകയല്ലേ കാണാമറയത്തോളം അയാള്‍ നെടുവീര്‍പ്പ് ഇട്ടു.......

ചാഞ്ചാടുന്ന വള്ളത്തില്‍ ഇരുന്ന് അയാള്‍ യാത്രമൊഴി നല്‍കി......

"അതാണ്‌ എന്‍റെ വീട്..... അടുത്ത തവണ വരുമ്പോള്‍ നമ്മുക്ക് അവിടെ പോണം.....അമ്മുകുട്ടിയാണ് ഹക്കൂ എന്‍റെ അരയത്തി...... "

ഇപ്പൊ ഇക്കാക്ക് മനസിലായോ?

ഓര്‍മ്മയുടെ മേല്‍ മാറാല വീണുരിക്കുന്നു റസിയ.....ഒന്ന്എനിക്ക് അറിയാം എന്‍റെ മസ്തിഷ്ക്കകോശത്തില്‍ എവിടെയോ അയാള്‍ അള്ളിപിടിച്ചിരിക്കുന്നു......

എന്ത്കൊണ്ട് ഇക്കാക്ക അയാളോട് അന്വേഷിച്ചില്ല.....

അയാളുടെ കണ്ണുകളിലേക്ക് നോക്കിയോ റസിയ??

സ്നേഹത്തിന്‍റെ തിളക്കം ,പ്രതീക്ഷയുടെ പുലരി....

നിഷ്കളങ്കതയുടെ പ്രാകാശം ഒക്കെ കണ്ണുകളില്‍ ഉണ്ട് റസിയ....

ഞാന്‍ എങ്ങാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അയാള്‍ തകര്‍ന്ന് പോകും.....

ഭഗവാന്‍ കൃഷ്ണനെ കാണാന്‍ അവിലുമായി പോയ ഭക്ത കുചേലന്‍റെ കഥ നീ കേട്ടിട്ട്ല്ലേ റസിയ.....

അത്തരം ഒരു അവസ്ഥയില്‍ ആണ് അയാള്‍ ......
ഭാരതം കണ്ട ഒരു പക്ഷെ ലോകം തന്നെ കണ്ട ഏറ്റവും ഉദാത്തമായ സൌഹൃദത്തിന്‍റെ കഥ കൂടിയാണ് അത്.........

എന്താണ് വാപ്പിച്ചി കൃഷ്ണഭഗവാന്‍റെയും കുചേലന്‍റെയും കഥ?

വാപ്പിച്ചി രാത്രി പറഞ്ഞ് തരാം....

ഹിന്ദു ധര്‍മ്മത്തിന്റെ കഥ പറഞ്ഞ് കൊച്ചിനെ ചീത്തയാകണ്ട.....ഇക്കാകയുടെ കിറുക്ക് തുടര്‍ന്നോളൂ!!!

ഒരു ധര്‍മ്മത്തിന്‍റെയും കഥ ചീത്തയല്ല റസിയ......അത് ഭാഗം വെച്ച് എടുത്തവരിലാണ് ചീത്തയുള്ളത്.....അത് ഈ യുഗത്തിന്റെ സുകൃത ക്ഷയം കൂടിയാണ്.....

"അങ്കിളിനെ ആനപടക്കം വിളിക്കുന്നത്‌ എന്ത്കൊണ്ടാണ്?"

സ്മൃതിമരണങ്ങളെ തള്ളിമാറ്റി ആ ആനപടക്കം പൊട്ടിച്ചിതറി......ഓര്‍മ്മയുടെ മേല്‍വീണ മാറാപുകള്‍ ചിതറി തെറിച്ച് പോയി ഒരു സങ്കടതോടെ നോക്കുമ്പോഴേക്കും ആയാളുടെ വള്ളം നേര്‍രേഖയായി കഴിഞ്ഞിരുന്നു അസ്തമയ ചുവപ്പ് ഒരു നിരാളിയേ പോലെ അയാളെ വിഴുങ്ങിയിരുന്നു........

സദുമാസ്റ്റര്‍ ക്ലാസ്സില്‍ ഞാലിപടക്കത്തിന് തീകൊടുത്തപോലെ നില്‍ക്കുകയാണ് എല്ലാ കണ്ണുകളും മാഷിന്‍റെ മുഖത്താണ് മിഴി ഒന്ന് ചലിച്ചാല്‍ ചൂരല്‍ പാഞ്ഞ് വരും..ചിലപ്പോള്‍ ചോക്ക് കഷ്ണം മിസൈല്‍ പോലെ തലയിലേക്ക് പതിക്കും!!!

ജമാല്‍ ആണ് ആദ്യം അത് കണ്ടത്,അവന്‍ അത് മുരളിക്ക് മെല്ലേ കാട്ടികൊടുത്തു.....കഞ്ഞിപശമുക്കി വടിപോലെ നില്‍ക്കുന്ന മാഷുടെ കോളറില്‍ ചുവന്ന കണ്ണും മഞ്ഞ നിറവുമുള്ള ചൊറിയം പുഴു! അത് പഞ്ഞികെട്ട് പോലെ കഴുത്ത് ലക്ഷ്യമാക്കി ചലിക്കുന്നു!

മുരളിപെട്ടന്ന് എഴുനേറ്റു!! മാഷ്‌ന്‍റെ സിമ്പതി പിടിച്ച് പറ്റാന്‍ ഇതിലും നല്ല അവസരം ഇല്ല!!!
മാഷിന്‍റെ പുറത്ത് ഒരു ചൊറിയം "പുഷു"

സദുമാഷിന്‍റെ ചൂരല്‍ ഒരു മൂളിച്ചയോടെ അന്തരീക്ഷത്തിലുടെ പാഞ്ഞു പുഴുവിനെ പോലെ മുരളിയും വേദനകൊണ്ട് കിടന്ന് പുളഞ്ഞു!!

അസത്ത് നാവ് വടിക്കില്ല....നേരേചോവ്വേ പറയടാ.....
പുഷു...പുസു.. എന്നിങ്ങനെ മുരളി മാറിമാറി വിലപിച്ച്കൊണ്ടിരുന്നു...
..
ജമാല്‍ ദിവ്യജ്ഞാനം കിട്ടിയപോലെ പെട്ടന്ന്‌ പറഞ്ഞു......
പുസുവും....പുഷുവും ഒന്നുമല്ലഡാ പൊട്ടാ....പുയു ആണഡ ചൊറിയം പുയു!!!

ചൂരല്‍ മിന്നല്‍ പിണര്‍പോലെ ജമ്മലിന്റെ നേരെ തിരിഞ്ഞു!!!!

മുരളി ആശ്വാസത്തോടെ ജമാലിനെ നോക്കി.........അവന്‍ വിതച്ച വിപത്ത് അവന്‍ തന്നെ തിരിച്ച്‌ എടുത്തല്ലോ.....

അയാളെ ചൊറിയം പുഴു കയറി പണ്ടാരടങ്ങിയാല്‍ മതിയായിരുന്നു......എന്‍റെ മുറുമുറുപ്പ് ഞാന്‍ പോലും അറിയാതെയാണ് ഉച്ചത്തില്‍ ആയി പോയത്.....

സദുമാഷ്‌ എന്‍റെ നേരേ പാഞ്ഞ് അടുത്തു......അപ്രത്യക്ഷമായി ഞാന്‍ മാഷിന്‍റെ ചൂരലില്‍ കയറി പിടിച്ചു....വേദന സഹിക്കാതെ ചെയ്തു പോയത്.....ഫലം ബെഞ്ചില്‍ കയറി നില്‍ക്കാനുള്ള ശിക്ഷ വിധിക്കപെട്ടു!!! ചുവന്ന പെട്ടി ഞാന്‍ തലയില്‍ ചുമക്കണം......അത്തര്‍ ....അത്തര്‍ എന്ന് ഞാന്‍ വിളിച്ച് പറയണം.....

എന്‍റെ തൊലി ഉലിക്കപെട്ടു എനിക്ക് ചുറ്റും ക്ലാസ്‌ വട്ടം കറങ്ങുന്നതായി തോന്നി.... കുട്ടികള്‍ ചിരിക്കുന്നു.... പ്രതേകിച്ചു തുടുത്തകൈയും കൈനിറയെ രോമരാജിയുമുള്ള .....എണ്ണ കറുപ്പുള്ള അമ്മുകുട്ടി.....

പോലീസ്ക്കാരെന്‍റെ മകന്‍ എന്ന പദവി നഷ്ട്ടപെട്ടിരിക്കുന്നു!!

ക്ലാസ്സില്‍ ചോറ് കൊണ്ടുവരുന്നവന്‍ എന്ന സ്ഥാനം കൊഴിഞ്ഞിരിക്കുന്നു.

ചുവന്ന് മനോഹരമായ പെട്ടിയുള്ളത് ഇന്ന് അപമാനിക്കപെടാന്‍ ഇടയാക്കിയിരിക്കുന്നു!!!!

സദുമാഷ്‌ പിന്നേയും പൊട്ടിച്ചിരിക്കുന്നു!!!!

 "മേദസ് വര്‍ദ്ധിച്ചു കൊഴുത്ത് ഇരിക്കുന്നു കഴുത!!!"

പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ തന്നെ വാസുപറഞ്ഞു....വേണ്ടട്ടോ കുഴപ്പം ആവും.....രണ്ട്മാസം കഴിഞ്ഞാല്‍ പഠിപ്പ് മതിയാക്കി ഞാന്‍ പോകും...... നിന്‍റെ കാര്യം അതല്ല.....പേര്‍ഷ്യയില്‍ പോയി വലിയ ആള്‍ ആവേണ്ടതാണ്!!!!

തുലയട്ടെ.....എല്ലാം തുലയട്ടെ.....

ഉച്ച കഴിഞ്ഞ് ആദ്യക്ലാസില്‍ സദുമാഷ്‌ ആണ് വരിക.... കച്ചറ ടബ്ബയില്‍ ആനപടക്കവും അയിനിതിരിയും ചേര്‍ത്ത് വെച്ച് കാത്തിരുന്നു....അയിനിതിരി എരിഞ്ഞു എരിഞ്ഞേ കത്തു.....മൂന്ന് ആനപടക്കം ചേര്‍ത്താണ് വെച്ചിരിക്കുന്നത്....

എന്നാല്‍ അന്ന് വന്നത് സീത ടീച്ചര്‍ ആണ്.....സദുമാഷിന് പകരം വന്നതാണ്......
പണ്ടാരം ഇനി മാറ്റാനും കഴിയില്ലല്ലോ ഞാന്‍ പിറുപിറുത്തു........

ഉഗ്രസ്ഫോടനത്തോടെ പടക്കം പൊട്ടിചിതറി.....പടക്കത്തിന് സമീപം നിന്ന ടീച്ചര്‍ പെട്ടന്നുള്ള ആഘാതത്തില്‍ സാരിയില്‍ ചവിട്ടിവീണു.....കുട്ടികള്‍ ചിതറി ഓടി തട്ടും മുട്ടും സര്‍വത്ര ബഹളം.....ടീച്ചറുടെ എല്ല് വീഴ്ചയില്‍ പൊട്ടിയിരിക്കുന്നുവെത്രേ.....

സദുമാസ്റെര്‍ ഉഗ്ര രൂപിയായി!!! ആരാണ് ഇത് ചെയ്തത്!!! ആരായാലും അവന്‍ ഈ സ്കൂളില്‍ പഠിക്കില്ല.....കണക്ക് കൂട്ടിയത്തിലും ഭീകരത സൃഷ്ട്ടിചിരിക്കുന്നു......
മാഷിന്‍റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു പുരികം വളഞ്ഞ് തെറിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറച്ച് കൂട്ടിമുട്ടുന്നു....വെത്തില മുറുക്കിയ ചുണ്ടും നാക്കും സ്വത്വത്തേ പോലെ തിളങ്ങി!!!

ഓരോരുത്തരുടെയും അടുത്ത് വന്ന് മാഷ്‌ തുറിച്ച് നോക്കി.....പലരും മുഖം നേരിടാന്‍ ആവാതെ മുഖം താഴ്ത്തി....
എന്‍റെ സകല ധൈര്യവും ചോര്‍ന്ന് പോയി......മാഷ് എന്‍റെ അടുത്ത് വന്നപ്പോള്‍ കൈയും കാലും തളര്‍ന്നു കാൽ പെട്ടിയില്‍ ഇരുന്ന് പട പട എന്ന് അടിക്കാന്‍ തുടങ്ങി.....
പെട്ടി തുറക്കട അത് ഒരു അലര്‍ച്ചയായിരുന്നു!!!!അയ്നി തിരിയും തീപ്പട്ടിയും തൊണ്ടിയായി കണ്ട് എടുത്തിരിക്കുന്നു!!!
മാഷ്‌ ചൂരല്കൊണ്ടാണോ കൈകൊണ്ട് ആണോ എന്ന് തിരിച്ച് അറിയാന്‍ കഴിയുന്നില്ല....അത്ര രൂക്ഷമായിരുന്നു മര്‍ദ്ദനം!!!
എന്‍റെ അലര്‍ച്ച മിനിട്ടുകള്‍ക്ക് അകം രോദനമായി മാറി.....

സര്‍ പെട്ടന്ന്‌ എല്ലാവരുടെയും ശ്രദ്ധ വാസുവിലേക്ക് തിരിഞ്ഞു!!!!വാസു എഴുനേറ്റ് നില്‍ക്കുന്നു......
ഹകീം അല്ല പടകം വെച്ചത്.....ഞാന്‍ ആണ് സര്‍!!
ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി അങ്ങനെ ചെയ്യുകയോ.....
.
വാസുവിന് കാരണം ഉണ്ടായിരുന്നു......എന്നെ ഹക്കിം തല്ലിയതിനു  ഞാന്‍ പകരം വീട്ടി.....

തല്ലി തളര്‍ന്നത് കൊണ്ടാവാം വാസുവിന് തല്ല് ഒന്നും കിട്ടിയില്ല പക്ഷെ ഒന്ന് കിട്ടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ്!!!

യാത്രപറയുമ്പോള്‍ വാസു പറഞ്ഞു....

കരയണ്ടട്ടോ....എനിക്ക് അല്ലങ്കിലും രണ്ട് മാസം ഉള്ളൂ....അത് കഴിഞ്ഞാല്‍ ബോട്ടില്‍ പണിക്ക് പോണം അത് രണ്ട് മാസം നേരത്തെയായാല്‍ പത്ത് രൂപ അധികം കിട്ടും....കാസരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അപ്പന് അത് ആശ്വാസമായിരിക്കും....

അല്ലങ്കിലും കടലില്‍ പോവാന്‍ സര്‍ട്ടിഫിക്കറ്റ് എന്തിന്!!!!
"നീ സ്കൂള്‍ കഴിഞ്ഞാല്‍ പേര്‍ഷ്യയില്‍ പോണം കാസരോഗത്തിനു നല്ലമരുന്ന് ഉണ്ടത്രേ!!! അത് എന്‍റെ അപ്പന് കൊണ്ട് തരണം....."
ചാറ്റല്‍ മഴയത് വാസു ഇറങ്ങി നടന്നു....മഴ നനയാതിരിക്കാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാസു മറയായി പിടിച്ചിരിക്കുന്നു.....

" വാസു സര്‍ട്ടിഫിക്കറ്റ്"

ഇങ്ങോട്ട് വന്നേട....ദ നോക്കി സര്‍ട്ടിഫിക്കറ്റ് കുതിര്‍ന്നിരിക്കുന്നു..... സ്വഭാവത്തിന്‍റെ സ്ഥാനത്ത് സദുമാസ്റ്റര്‍ പച്ചമഷിയില്‍ ബാഡ് എന്ന് എഴുതിയത് അലിഞ്ഞ് പോയിരിക്കുന്നു!!!

"സര്‍ട്ടിഫിക്കറ്റ് നാശമായല്ലോ പടച്ചവനെ......"

എന്‍റെ മോശസ്വഭാവം അലിയിച്ച് കളഞ്ഞ മഴയല്ലേ..... അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു.... ബാക്കികൂടി കൊളളട്ടെ!!!!
അയാള്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങിനടന്നു.....

വാസു!!! ഞാൻ ഉറക്കേ വിളിച്ചു.......

വള്ളം  ഒരു പൊട്ടുപോലേയായിരിക്കുന്നു......
അസ്തമയ  സൂര്യൻ്റെ ചുവപ്പ് വാസുവിൻ്റെ വള്ളത്തേ വിഴുങ്ങിയിരിക്കുന്നു! വലിയ ഓളങ്ങളിൽ മുങ്ങാം കുഴിയിട്ട് വാസുവിൻ്റെ വള്ളം!...

വാസു..........

കടലമ്മയുടെ മാറിൽ  തട്ടി  ആ ശബ്ദം തരംഗങ്ങളായി തിരിച്ചു വന്നു!

" റസിയ ചില ബന്ധങ്ങൾ ഈ മണൽ തരിപോലേയാണ്, ചേർത്ത് വെക്കാൻ ശ്രമിച്ചാലും ഊർന്നു പോവും"

" ഇങ്ങള  വല്യ വർത്തമാനമൊന്നും ഞമ്മക്ക് തിരിയൂല"

റസിയ പൊട്ടിച്ചിരിച്ചു ഒപ്പം അസ്നമോളും!! |

സബ്ബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്!


ബാഗേജും ലഗേജ്‌കളും വണ്ടിയില്‍ കയറ്റി കഴിഞ്ഞപ്പോള്‍ അയാള്‍ ഒന്ന് മൂരി നിവര്‍ത്തി.........പകുതി യാത്ര പൂര്‍ത്തിയാകിയപോലെ!

ലഗേജ്‌ പുറത്തേക്കു തള്ളി നില്‍ ക്കുന്നു,ഡിക്കി പകുതി തുറന്നിരിക്കുന്നു,ബെഡ് അംബാസിഡര്‍ കാറിന്‍റെ മുകളില്‍ ഒച്ചിനെ പോലേ അള്ളിപിടിച്ചിരിക്കുന്നു!

വാസ്തവത്തില്‍ ഈ ബെഡ് ആവശ്യമുള്ളതല്ല, സ്പോഞ്ചിൻ്റെ  ബെഡില്‍ കിടന്നാല്‍ തണ്ടല്‍ വേദന ഉറപ്പ്‌ എത്രെ.......! എന്നിട്ടും വാങ്ങി!

ഇത് ഒരു സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണ്,തന്‍റെ സ്വപ്നത്തേക്കാള്‍ ഉപരി ഉപ്പയുടെ സ്വപ്നമായിരുന്നു,മക്കള്‍  ഗള്‍ഫില്‍ പോയി സമ്മാനപൊതികളുമായി ആണ്ട് തോറും തന്നെ കാണാന്‍ വരുന്ന സ്വപ്നം!!!!

" അയൂബ് ദുബായ് പോയി കണ്ടിട്ട്,മരിച്ചാ മതിയായിരുന്നു"

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍റ അയല്‍ വാസികളായി ഗള്‍ഫുകാര്‍ വന്നതായിരിക്കാം ആ മോഹത്തിന്‍റ വിത്ത് പാകിയത്‌!

വാസ്തവത്തില്‍ ഗള്‍ഫ് സാധനങ്ങള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരിനില്ല, പതിനഞ്ചോളം ഗള്‍ഫ്കാരായ അയല്‍വാസികളും ബന്ധുക്കളും !ആണ്ടുതോറും അവര്‍ ഒരോ പൊതി വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു!

അയല്‍പക്ക സ്നേഹതേക്കാള്‍ ഒരു പോലിസ്‌ക്കാരനെ സുഖിപ്പിക്കാനുള്ള ശ്രമം!

പോലിസ്‌ അല്ലെ വല്ലപ്പോഴും ഉപകരിചാലോ?സ്കൂളില്‍ പഠിക്കുബോഴും കൂട്ടുകാര്‍ ചോദിച്ചു?

"ന്‍റ ഉപ്പ ഗള്‍ഫിലാ"

പള പള മിന്നുന്ന ഷര്‍ട്ടും ,പേനയും കട്ടര്‍ മുതലായവ അന്ന് പേര്‍ഷ്യകാരുടെ മക്കള്‍ക്കു മാത്രമേ ഉണ്ടായിരുന്നുളളു!

പൂച്ച കരയുന്നത് പോലെയുള്ള മൊബൈല്‍ ശബ്ദം കേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്,കൂലിയുടെ മൊബൈലിൽ നിന്നാണ്!കൂലി എന്ന സങ്കല്‍പം പോലും മാറിയിരിക്കുന്നു! സാംസങ്ങിൻ്റെ ഏറ്റവും ലൈറ്റസ്റ്റ്  മോഡൽ!

തന്‍റെ അപകര്‍ഷതാബോധമാവാം ,വിലകുറഞ്ഞ മൊബൈല്‍ ഒളിച്ചു വെക്കാന്‍ ശ്രമം നടത്തി,അയാളുടെ സാര്‍ വിളി എന്നെ അലോസരപ്പെടുത്തി.

എത്രയാ കൂലി? കൂലി എന്ന് ചോദിച്ചത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലന്ന് തോന്നി,അയാള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.

ലോഡിംഗ് ചാര്‍ജ്‌ ദുബായ്കാർ ചോദിക്കാറില്ല,ഒരു ആയിരം രൂപയോകെ തരാറാണ്.അയാള്‍ അല്‍പം ഈര്‍ഷ്യതയോടെ പറഞ്ഞു!

എന്‍റ വായ ചെറുതായി പിളര്‍ന്നപോലേ.........

വീണ്ടും ഞാന്‍ ആവര്‍ത്തിച്ച്ത് കൊണ്ടാകാം,അയാള്‍ അടിമുടിയൊന്ന് നോക്കി.എത്ര ഈടാക്കണമെന്നത് ഒരു കൺഫ്യുഷന്‍ പോലെ. അയാള്‍ ഡിക്കിയിലേക്കും എന്‍റ മുഖതേക്കും മാറി മാറി നോക്കി.പിന്നെ ഒറ്റശാസ്വത്തില്‍ പറഞ്ഞു 750 തന്നാല്‍ മതി,കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല.

ലോഡ്‌ചെയ്യാന്‍ വന്നപ്പോഴുള്ള സ്നേഹം ഇപ്പോള്‍ ഇല്ല ,ആ സ്വരം കൂടുതല്‍ പരുക്കനാക്കപെട്ടിരിക്കുന്നു.500 രൂപ കൊടുത്ത് ഇടപാട്‌ അവസാനിപ്പിക്കുബോള്‍,പകുതി തമാശയും പകുതി കാര്യവുമായിയി പറഞ്ഞു.!

"പത്ത്
മിനിറ്റിനു  ഇത്രയും ദുബായില്‍ ഇല്ല ചങ്ങാതി,തന്‍റെ കൂട്ടത്തില്‍ എന്നെയും ചെര്‍കുമോ?"

"ഹ....ഹ...ഹ.. .ഈ പണി ചെയ്യാന്‍ എളുപ്പമാണ്.കിട്ടാന്‍ പാടാ സാറെ,ഇതൊകെ രാഷ്ട്രീയക്കാരന്‍റ സ്വന്താ......അവരൊക്കെ ഇഷ്ട്ടമുള്ളിടതോളം കഞ്ഞി കുടിച്ചു പോകാം.മാത്രമല്ല ലെവി എന്നപേരില്‍ ഒരു സംഖ്യ 'യും അവര്‍ പിടിച്ച് പറിക്കും.ഞാനും ഡിഗ്രി കഴിഞ്ഞവനാ സര്‍......"

'ജോലിക്ക് വേണ്ടി ഒരുപാട് അലഞ്ഞു.ജനിച്ച സ്ഥലത് കൂടി വിമാനതാവളം വരണമെന്ന് ഉടയതമ്പുരാന്‍ തീരുമാനിച്ചത് കൊണ്ട് കഴിഞ്ഞു പോകുന്നു.....ഇവിടെയും റെക്കമെന്‍റ് ഇല്ലാത്തത് കൊണ്ട് ഡിഗ്രിക്കാരനായ ഞാന്‍ പോര്‍ട്ടറായി.കോടതിയും....പത്രവുമൊക്കെ ഉള്ളത്കൊണ്ട് ഇത് തന്നെ ഒത്തത്.......ഇത് കൂടി ഇല്ലങ്കില്‍ ഈ നാടിന്‍റെ ഗതി ഈശ്വരാ.......!!!!!!'

കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ ചുറ്റും തിരിഞ്ഞു നോക്കി .റോഡുകള്‍ ചെറുതായത് പോലേ....ആവശ്യമായ വീതിയില്ല എന്ന തോന്നല്‍ ,ഓട്ടോറിക്ഷകളും കാറുകളും ബൈക്ക്കളും അട്ടിയിട്ട പോലേ സഞ്ചരിക്കുന്നു......കൊള്ളിമീന്‍ പോലേ കടന്നുപോകുന്ന" ചെത്ത്" പിളേളർ അസഹ്യമായി ഹോണ്‍ അടിക്കുന്ന ഡ്രൈവര്‍മാര്‍,ചിലര്‍ മൂകബധിരന്മാര്‍ക്ക് ന്യൂസ്‌ വായിക്കുന്ന പോലേ ആംഖ്യ ഭാഷ കാണിക്കുന്നു.

എട്ടു വര്‍ഷത്തെ ദുബായ് ജീവിതം തന്നെ മാറ്റി മറിച്ചതാവാം.....അല്ല....മാറ്റി മറിചിരിക്കുന്നു.തന്‍റെ ചിന്തകള്‍,മൂല്യങ്ങള്‍, ജീവിതം എല്ലാം അത് കടപുഴകിയെടുത്തിരിക്കുന്നു....

ശരീരതിന്‍റ നിറവും മേദസും വര്‍ദ്ധിപ്പിച്ചു കൊണ്ട്, തന്‍റ കാപട്യത്തെ അത് മറച്ച് വെച്ചിരിക്കുന്നു,കൂട്ടിനു വിലപിടിച്ച പെര്‍ഫ്യൂമുകളും ഡ്രസ്സ്‌കളും!

ഇതിലും തിരക്ക്കുറഞ്ഞ റോഡുകളിലുടെ ഉപ്പയുടെ കൈപിടിച്ച് സ്കൂളില്‍ പോയിരുന്ന കാലം.ഇത്രയും വാഹനങ്ങള്‍ അന്നില്ല എന്നിട്ടും ഉപ്പ ഇതിലും ജാഗ്രതയായി കൈകളില്‍ മുറുക്കി പിടിച്ചു!

ചങ്ങല പോലേ അനുഭവപ്പെട്ടങ്കിലും അതില്‍ ഒരു സുഖമുണ്ടായിരുന്നു,ലോകാവസാനം വരെ ആ കൈകള്‍ കൂട്ടിനുണ്ടാകും എന്ന ഒരു ധാരണ അന്ന് ഉണ്ടായിരുന്നു.ഉപ്പയുടെ ആദ്യമകനായത് കൊണ്ടാകാം,ഞാന്‍ കൂടുതല്‍ വാല്‍സല്യം അനുഭവിച്ചിരുന്നു.പത്ത്പതിനഞ്ചു വയസ്സ് വരെ ഉപ്പയോടപ്പം ഉറക്കവും നടത്തവും.

"ഓന്‍ ഉപ്പാട വാലാണ്"'

എന്ന് ഉമ്മ അഭിമാനതോടെ പറയുമായിരുന്നു.വെളുപ്പിന് അഞ്ച് മണിക്ക് ഉമ്മയുടെ ചീത്തകേട്ടാണ് ബെഡില്‍ നിന്നും ഉണരുക !

."ഓന്‍ ഇന്നും പാത്തിയിരിക്കുന്നു.ഇങ്ങക്ക് പറഞ്ഞാ മനസിലാവൂല"

കുറ്റപെടുതലുകള്‍ ഉപ്പക്കാണ്.ഉപ്പയാണ് എന്നെ ബെഡില്‍ എടുത്ത് കിടത്തിയത്‌.

"അവന്‍ കുഞ്ഞ്‌ അല്ലെ സൈനു"
ഉപ്പയുടെ ക്ഷമപാണം

"ആറു ഏഴ് വയസായ ചെക്കനാണോ കുഞ്ഞ്?"

ഉമ്മ വീണ്ടും ആക്രോശിക്കുന്നു"

"ഉറക്കത്തില്‍ വിളിക്കുമ്പോഴും തടസം,അപ്പോഴും ഓന്‍ കുഞ്ഞു തന്നെ "

"ബെഡ് പൊക്കി വലികാനുള്ള പാട് ഇങ്ങക്ക് അറിയൂല,അല്ലങ്കിലേ തണ്ടലും നടൂം നീരിണില്ല "

ഉമ്മയുടെ വാക്കുകളില്‍ സങ്കടം.ഉപ്പ നിശബ്ദത പാലിക്കും എല്ലാ കുറ്റങ്ങളും താന്‍ ഏറ്റ്ടുക്കുന്നത് പോലേ.......

എന്നും ഉപ്പ അങ്ങനെയാണ്,ഒരു നിശബ്ദത അത് തന്നെയെല്ലേ ഉപ്പയുടെ ആയുധം എന്ന് തോന്നിയിട്ടുണ്ട്!

വെളുപ്പിന് അഞ്ച് മണിക്ക് ഉപ്പയോടപ്പം ജംഗഷനിലെ ചായ കടയിലേക്ക് ഒരു യാത്ര.ചായകടയില്‍ നിന്നും ചായ കുടിച്ചാലേ ദിവസത്തിന് ഒരു മൂഡ്‌ വരൂമെന്ന ഉപ്പയുടെ ഒരു തിയറി ഉണ്ട്.വെളുപ്പിന് ചായ കുടിക്കുന്ന ആ ശീലം ഞാന്‍ ഇന്നും തുടരുന്നു!

പെട്ടെന്ന് കാര്‍ ബ്രേക്ക്‌ ഇട്ടു, പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ,മുഖം സീറ്റില്‍ അടിച്ചു. പേഴ്സും കടലാസ്‌ തുണ്ടുകളും പുറത്ത്‌ ചാടി.ഒരു തെരുവ് പട്ടി കുറുകെ ചാടിയതാണ്!

ഡ്രൈവര്‍ മേനക ഗാന്ധിയെ തെറിവിളിച്ചു. മേനക ഗാന്ധിയുടെ അമ്മക്ക് പറഞ്ഞപ്പോള്‍,ഡ്രൈവര്‍ക്ക്‌ കെട്ടിനിന്ന മൂത്രം ഒഴിഞ്ഞ്പോയ സുഖം.......

പുറത്ത്‌ ചാടിയ കടലാസ്‌ തുണ്ടുകളുടെയും നോട്ടുകളുടെയും കൂട്ടത്തില്‍ ആ നൂറ് രൂപയും ഉണ്ടായിരുന്നു.എട്ടു വര്‍ഷം മുന്‍പ്‌ വാപ്പ എയര്‍പോര്‍ട്ടില്‍ വെച്ച് തന്ന പണം!

ഉപ്പ അങ്ങനെയാണ് എന്തിനും ഒരു ഉറപ്പ് വരുത്തല്‍.ചിലവഴിക്കാന്‍ അവശ്യമായ പണം ഉണ്ടായിട്ടും,പുതിയതായി ഒരു നൂറ് രൂപ കൂടി.......നൂറു രൂപ ദുബായില്‍ ഒന്നിനും തികയില്ലയെന്ന് ഉപ്പാക്ക് അറിയില്ലലോ......

നൂറു രൂപ നോട്ടിലെ ഗാന്ധി ചിരിച്ചു.. പത്ത്   ഇരട്ടി മൂല്യമുള്ള അന്‍പതു ദിര്‍ഹതെ അത് മറച്ച് പിടിച്ചിരിക്കുന്നു.അല്ലങ്കിലും വാപ്പയും അങ്ങനെയായിരുന്നല്ലോ....തന്‍റെ എല്ലാ കുറ്റങ്ങളും കുറവുകളും മറച്ച് പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു........

വാപ്പയുടെ തല്ല് ഒരിക്കലെ വാങ്ങിയിട്ടുള്ളു !

തല്ല് ഒരു ശിലമാക്കിയ ഉസ്താദ്നെ ചീത്ത വിളിച്ചതിന്!

പതിവ്‌പോലേ ഉമ്മ പൊടിപ്പും തൊങ്ങലും വെച്ച് പുന്നാര മകന്‍റ കുരുത്തകേടു അവതരിപ്പിച്ചു.ഉപ്പയുടെ പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ടപോലേ വടി ഒടിയുന്നത് വരെ തല്ലി.....

ഉസ്താദിനെ വീട്ടില്‍ ചെന്നു കണ്ട് മാപ്പ് പറഞ്ഞു കൂട്ടി വന്നാലേ വീട്ടില്‍ കയറ്റുവെന്ന് ഉപ്പയുടെ ഉഗ്ര ശാസനം!

 ഒരു വിഷമത്തോടെ ഉസ്താദിന്‍റ വീട്ടില്‍ എത്തുമ്പോള്‍,അവിടെ നിന്നും ഇറങ്ങി വരുന്ന ഉസ്താദും ഉപ്പയും.....

ഒന്നാം ക്ലാസില്‍ ചേര്‍ന്ന അന്ന്,നോട്ട്ബുക്കും ഇന്‍സ്ട്രുമെന്‍റ് ബോക്സും പേനയും പെന്‍സിലും കൊണ്ട് വന്ന ഉപ്പയെ നോക്കി,ഒന്നാം ക്ലാസില്‍ പടിക്കുന്ന കൊച്ചിനാണോ ഇതെല്ലാമെന്ന് കൌതകതോടെ ചോദിച്ച ഉമ്മയോട്‌ ഉപ്പ പൊട്ടനെ പോലേ ചിരിച്ചു.....

വാപ്പ എന്നും അങ്ങനെയാണ്,ഇറച്ചിയും മീനും ഒരേ സമയത്ത് വാങ്ങും,കൈല്‍ കാശ് ഉണ്ടങ്കില്‍ അത് തീരുന്നത് വരെ ചിലപ്പോള്‍ കടം വാങ്ങിയും.....!

ഉപ്പാക്ക് അതിനും ന്യായം ഉണ്ടായിരുന്നു!

"എന്‍റ ചെറുപ്പകാലത്ത്‌ ആരും വാങ്ങി തരാന്‍ ഉണ്ടായിരുനില്ല, അവര്‍ക്ക് ഞാന്‍ ഉണ്ട്"

ഡിഗ്രി അപേക്ഷയോടപ്പം പാസ്പോര്‍ട്ടിന്‍റയും ഫോം ഉണ്ടായിരുന്നു.....ഒപ്പം ഒരു ആത്മഗതവും!

മുപ്പത്‌കൊല്ലമായി ഈ ഭാരവണ്ടി വലിക്കുന്നു .....ഒന്നും നേടിയിട്ടില്ല കുറെ കടങ്ങള്‍ അല്ലാതെ.....അയൂബിന് ആ ഗതി വരാതിരിക്കട്ടെ....."

ഗള്‍ഫില്‍ എത്തിയ കഠിനാദ്ധ്വാനത്തിന്‍റ നാളുകള്‍.....തന്‍റെ പ്രായാസങ്ങള്‍ എഴുതുബോള്‍,പോലീസ് ട്രെയിനിംഗ് കാലത്ത്‌ ഉപ്പ അനുഭവിച്ച പ്രായാസങ്ങളുടെ കഥ പറഞ്ഞ് ആശ്വസിപ്പിച്ചു....

കാലങ്ങള്‍ പിന്നെയും ഒഴുകി ഒരേ ഡ്രാഫ്റ്റിനും കൃത്യമായി വരവ് ചിലവുകള്‍.......അനിയന്‍ എന്‍ജിനിയറായകഥ!  ഉമ്മയുടെ അസുഖത്തിന്‍റ വിവരങ്ങള്‍...പെങ്ങളുടെ കല്ല്യാണ ആലോചനയെ കുറിച്ച്......

എന്നാണ് വാപ്പയുമായി വഴിപിരിഞതന്ന് കൃത്യമായി ഓര്‍മ്മയില്ല....

തനിക്ക് പുതിയകൂട്ട്കിട്ടിയപ്പോഴോ ....?

ഒരിക്കല്‍ വാപ്പയുടെ എഴുത്ത് വന്നു,PSCയില്‍ നിന്നും തനിക്ക് ജയില്‍ വാര്‍ഡനായി മെമ്മോ വന്നിരിക്കുന്നു!

 ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു' ഞാന്‍ അത് കീറി കളഞ്ഞു!!!!!

ഒരു പ്രതിക്ക്എട്ടോ പത്തോ വര്‍ഷം ജീവപര്യന്തം ഉള്ളു എന്നാല്‍ ഒരു വാര്‍ഡന് ആയുസ്സ് കാലംമുഴുവനും ജീവപര്യന്ത്യമെത്രെ...!!!

അപിപ്രായവിത്യാസങ്ങളുടെ തുടക്കം അന്ന് മുതലാണ്‌.....പിന്നീട് എല്ലാ അവശ്യങ്ങളും ഞാന്‍ ചോദ്യം ചെയ്തു.....ദിര്‍ഹതിന്‍റ മൂല്യങ്ങളെ കുറിച്ച്  താന്‍ ഓര്‍മ്മ പെടുത്തി...വാപ്പയുടെ ധാരാളിത്തതെ കുറ്റപെടുത്തി!

കൂട്ടുകാര്‍ തിരിച്ച് അറിവിനെ പ്രോത്സാഹിപ്പിച്ചു ക്രമേണ ബാറുകളിലും ഡാന്‍സ്‌ ക്ലബിലും അഭയം തേടി.......

പുതിയ സുന്ദരികള്‍....മധുര ചഷ്ക്ക്ങ്ങള്‍....ഇരുണ്ട വെളിച്ചമെത്ര സുന്ദരം....ഇരുട്ടല്ലോ സുഖപ്രതം!

വാപ്പയുമായി ബന്ധം വിട്ടു...എഴുത്തുകള്‍ നിലച്ചു റാക്കുകളില്‍ കത്തുക്കള്‍ കൂമ്പാരം ആയി....ചില കത്തുക്കള്‍ ഗര്‍ഭിണിയെപോലേ തടിച്ച് വീര്‍ത്തിരുന്നു!

ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടി......അലര്‍ച്ചകളും മോങ്ങലുകളും ഒരു സൈക്കിള്‍ യാത്രകാരന്‍ രക്തത്തില്‍ കുളിച്ചു കിടകുന്നു.ആളുകള്‍ ഓടികൂടി,ചിലര്‍ ഡ്രൈവര്‍ക്ക് നേരെ ഓടിയടുത്തു.മറ്റൊരു വണ്ടി മാറി യാത്ര തുടരുമ്പോഴെക്കും സമയം പിന്നെയും വൈകി!

ഇത്തരം ഒരു അപകടമാണ് തനിക്ക് വഴിത്തിരിവ് ആയത്......മരണത്തോട്‌ മല്ലിട്ട നാളുകള്‍!

രക്ഷയില്ലയെന്ന് പലരും വിധിയെഴുതി!,കൂട്ടുകാര്‍ വെറും ആള്‍കൂട്ടം മാത്രമാണന്ന് തിരിച്ച് അറിഞ്ഞു,ചിലര്‍ ഒന്ന് രണ്ട് വട്ടം അന്വേഷിച്ചു പോയി,കൂടുതല്‍ ലാഭം നോക്കിയവര്‍ നേരത്തെ സ്ഥലം കാലിയാകി.....

വര്‍ഷങ്ങള്‍ക്കു ശേഷം ഉപ്പ ആദ്യമായി മനസ്സില്‍ എത്തി,പോളിയോ വന്ന കാലത്ത്‌ പതിനാല്‌വയസുകാരെനെയും തോളില്‍ ഏറ്റി ആശുപത്രിയില്‍ നിന്നും ആശ്പത്രിയിലേക്കുള്ള യാത്ര......ബീഡി പുകച്ച് നേരം വെളുപ്പിച്ച ഉപ്പ....കണ്ണിരുമായി ഉമ്മ......എന്‍റ മരവിച്ച കാലുകളില്‍ അവരുടെ കണ്ണ്നീര്‍ ഉണങ്ങി പിടിച്ച നാളുകള്‍.....

റൂമില്‍ ഇരിക്കുന്ന സമയത്ത് ഒരേ എഴുത്തും ലൈബ്രറിയില്‍ നിന്നും ബുക്ക്‌ എടുക്കുന്നത് പോലേ എടുത്തു വായിച്ചു......പൊട്ടിക്കാത്ത പത്തോളം എഴുത്തുകള്‍ എല്ലാം വീട്ടില്‍ നിന്നുള്ളത്. ആദ്യം ശ്രദ്ധയില്‍ പ്പെട്ടത് വിവാഹ കത്താണ്!
മാമയുടെ മകള്‍ ജാസ്മിന്‍ വിവാഹിതനാകുന്നു!

അയൂബിന്‍റ പെണ്ണ്‍ എന്ന് എല്ലാവരും ഒരിക്കല്‍ പറഞ്ഞിരുന്നത്,സ്ഥലത്തെ ഒരു തറവാട്ടുക്കാരന്‍ ആലോചനയുമായിവന്നിരികുന്നുവെന്നും മാമാക്കും അമ്മായിക്കും ഒരു ചാഞ്ചാട്ടം ഉണ്ടന്ന് ജാസ്മി എഴുതിയത് ഓര്‍ത്തു......

തന്‍റെ പുതിയ ഫ്രണ്ട് എത്യയോപ്പിയകാരിയുമായി എഴുത്ത് വായിച്ച് പറഞ്ഞുകൊടുകുമ്പോള്‍ അവള്‍ ചോദിച്ചു?

ആര്‍ യു ഫ്രാഡ്?
ഹ....ഹ...ഹ ഒരു ചിരി മാത്രമായിരുന്നു ഉത്തരം....ആയിരം ഫ്രോടുകളെ കണ്ട അവള്‍ക്ക് നിസംഗത.....

അടുത്ത എഴുത്ത് വാപ്പയുടെ തായിരുന്നു.അതില്‍ വാപ്പയുടെ കഠിനാദ്ധ്വാനത്തിന്‍റ കഥകളായിരുന്നു.ഒരു മകനെഎഞ്ചിനിയറും മറ്റൊരാളെ വക്കീലുമാകിയ കഥ .മുപ്പത്തിമൂന്നു സെന്‍റ് പുരയിടവും ഒരു ഏക്രാ പാടവുവുമായി,ഒരു കൂട്ട് കുടുംബത്തെ തന്നില്‍ ഏല്‍പ്പിച്ചു പോയ വിധിയുടെ കഥ......

വീട് ഉണ്ടാകിയതും പെങ്ങളെ കേട്ടിച്ചതും തന്നെ ഗള്‍ഫില്‍ അയച്ചതും സവിസ്തരം എഴുതിയിരിക്കുന്നു.

മക്കളുടെ വളര്‍ച്ച മാത്രമേ സമ്പാദ്യമുള്ളുവെന്നും. തന്നോട് പരിഭവവമില്ലയെന്നും എഴുതിയിരിക്കുന്നു.

ഒരു തടിച്ച കവര്‍ പെട്ടനാണ് ശ്രദ്ധയില്‍പ്പെട്ടു....ഫ്രം അഡ്രസില്‍ അത്യാഗ്രഹിയെന്ന്മാത്രം എഴുതിയിരികുന്നു,ആരുടെയോ കൈല്‍ കൊടുത്ത് വിട്ടതാണ്!

വായിച്ചപ്പോള്‍ വലിയ തളര്‍ച്ച അനുഭവപ്പെട്ടു..... അന്തരീക്ഷത്തില്‍ നിന്നും വീണപോലേ......

മൂന്ന് ലക്ഷം രൂപയുടെ തന്‍റെ പേരിലുള്ള ഫിക്സ്ഡ് ഡിപ്പോസിറ്റ് അയാളെ തുറിച്ചു നോക്കി.....

ലക്ഷകണകിന് മുള്ളുകള്‍ ആയി അയാളുടെ മനസ്സില്‍ അത് പാഞ്കയറി.....ഒരാവര്‍ത്തികൂടി അയാള്‍ വായിച്ചു!

പ്രിയ മകനെ
നീ എന്നെ വെറുക്കാന്‍ കാരണം വ്യക്തമായി എനിക്ക്
അറിയില്ല. ഒരു മകന്‍ എഞ്ചിനിയറും മറ്റൊരാള്‍ വക്കീലുമായിരികുബോള്‍,എന്‍റ ഏറ്റവും പ്രിയപ്പെട്ടവനായ നീ ഒരു ജയില്‍ വാര്‍ഡനായി കാണാന്‍ എനിക്കായില്ല.....അതില്‍ എനിക്ക് ഇന്നും കുറ്റബോധമില്ല,ഞാന്‍ ചെയ്തത് ശരിയാണന്ന് തന്നെ കരുതുന്നു!എന്നാല്‍ ഒരു ഗള്‍ഫുക്കാരന്‍ ആക്കണമെന്നത് എന്‍റ അത്യാഗ്രഹമായി പോയെന്ന് തോന്നുന്നു..!!

മൂന്ന് ലക്ഷം രൂപയുടെ FD യുണ്ട്.പിരിഞ്ഞപ്പോള്‍ കിട്ടിയതാണ്,നിന്‍റ ഒരു പാട് പണം ഞാന്‍ ചില വഴിച്ചിട്ടുണ്ട്.ഒന്നും എനിക്ക് വേണ്ടിയായിരുനില്ല.കുടുംബത്തിനു വേണ്ടി ചിലവഴിച്ചതിന് കണക്ക് വെക്കാത്തത് കൊണ്ട് എത്ര സംഖൃ എടുത്തുവെന്നും അറിയില്ല.എന്‍റ കാര്യം പ്രശ്നമല്ല ഉമ്മയെ വേദനപ്പിക്കരുത്
സ്വന്തം
ഉപ്പ

ഉമ്മയുടെഎഴുത്ത് പൊട്ടികുമ്പോള്‍ കൈകള്‍ വിറച്ചിരുന്നു.നെഞ്ചിടിപ്പ്‌ പുറത്തേക്കു കേള്‍ക്കാം.....

പ്രിയ മകനെ
നിന്‍റ ഉമ്മയായതിന്‍റ പേരില്‍ ഞാന്‍ ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല !

ഉപ്പ ഒരു ആല്‍മരം പോലേ നിലനിന്നിരുന്നത് കൊണ്ട് അതിന്‍റെ ആവശ്യം ഉണ്ടായിരുനില്ല !

ഇന്ന് ആ അല്‍മരം കടപുഴകിയിരികുന്നു.ഒരു വശം തളര്‍ന്ന ഉപ്പ ചികിത്സയിലാണ്.നിന്‍റ ഫോട്ടോയില്‍ നോക്കി ഉപ്പ എപ്പോഴും കരയുന്നു.കഴിയുമെങ്കില്‍ ഉപ്പാനേ കാണുക.നിന്‍റ സഹോദരന്‍മാരുടെ അനുവാദം ഇല്ലാതെയാണ് ഇത് എഴുതുന്നത്.ഒരു ദുഷ്പേര്കൂടി നിന്‍റ തലയില്‍ ഇല്ലാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു
എന്ന്
ഉമ്മ

നാട്ടിലേക്കു പുറപെടാനുള്ള ഏര്‍പ്പാട്‌ പെട്ടന്ന് പൂര്‍ത്തിയാകി

ഉമ്മയെ വിളിച്ച് ഞാന്‍ വരുന്നുവെന്ന് അറിയിച്ചു.എന്നോട് പോറുക്കണമെന്ന് പറഞ്ഞു!

വാപ്പയുടെ കൈല്‍ കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ്,ഒരു വശതോടപ്പം അദേഹത്തിന്‍റ നാക്കും കുഴഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞത്. എന്നിട്ടും ഉമ്മ റിസീവര്‍ വാപ്പയുടെ ചെവിയില്‍ വെച്ചു...... ഞാന്‍ കരഞ്ഞു.....പൊറുക്കണം എന്ന് പറഞ്ഞു.......അദ്ദേഹതിന്‍റ ഇടര്‍ച്ച ഞാന്‍ അറിഞ്ഞു......ലോകത്ത്‌ ഇത്‌വരെ ഇല്ലാത്ത ഭാഷയില്‍ ഉപ്പ എന്നോട് സംസാരിച്ചു......ഗ്വാ.....ഗ്വാ... എന്ന ശബ്ദതോടെ അത് പുറത്ത്‌ വന്നു. ആ മനസിന്‍റ തിരതല്ലല്‍ ആ വികൃത ശബ്ദത്തില്‍ ഉണ്ടായിരുന്നു!
.
"സാറ് പറഞ്ഞ ജങ്ക്ഷന്‍ എത്തി,ഇനി എങ്ങോട്ടാ"ഡ്രൈവറുടെ ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌.വീട്എത്താറായിരിക്കുന്നു,

ജംഗ്ഷന്‍ ആകെ മാറിയിരിക്കുന്നു.പഴയ കടകളുടെ സ്ഥാനത്ത്‌ ഷട്ടറിട്ട പുതിയ കടകള്‍,തോരണങ്ങള്‍ക്കു പകരം ഫ്ലക്സ്‌ ബോര്‍ഡ്‌കള്‍ സ്ഥാനം പിടിച്ചിക്കുന്നു,പാന്‍റും ചുരിദാറും ധരിച്ച ആളുകള്‍ ,പഴയ മുഖം അപ്പാടെ മാറിയിരിക്കുന്നു!!

വിട്ടിലോട്ട് തിരിയുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ ടര്‍പ്പായും കസേരയും ആയി വരുന്നു,എന്തങ്കിലും ഫംഗ്ഷന്‍ ആയിരിക്കും,ഗ്ലാസ്സ് താഴ്ത്തി വഴിയില്‍ കണ്ട ഒരാളോട് കാര്യം തിരക്കി....

".എന്താ ഇവിടെ....? ആ വീട്ടില്‍ ഒരാള്‍ മരിച്ചു......ഹാര്!!!? എനിക്ക് അറിയില്ല ഞാന്‍ പുതിയ ആള്‍ ആണ്,താടിയുള്ള ഒരാളാണ്

എന്തായാലും ഉപ്പയല്ല.....പോലീസില്‍ ഉണ്ടായിരുന്ന ഉപ്പാക്ക് താടി ഇല്ല.....പിന്നെ ആര്?

വണ്ടി ഒരു അപ്പുപന്‍ താടിപോലേ വീട്ടില്‍ നിന്നു, സ്റ്റീല്‍ ഇട്ട കാലുമായി ഒരു കൊടുങ്കാറ്റ്പോലേ വിട്ടിലോട്ട് കയറി.......

പലരുടെയും മുഖത്ത് അപരിചിതത്വം.....ആര് എന്ന മട്ടില്‍ തുറിച്ചു നോക്കി.....ചിലര്‍ മനസ്സില്‍ കുശു കുശുത്തു...... ഏതോ ഒരു നനുത്ത കൈ തലയോടിയപോലേ.......ഉമ്മ.....കാലം എത്ര ചുക്കിച്ചുളിക്കിയാലും മനസ്സില്‍ പതിഞ്ഞ ചുളിയാത്ത ഉമ്മയുടെ മുഖം.....

"ഒടുവില്‍ നീ....... എത്തി  അല്ലേ.......യോഗുല്ല.......റബ്ബ്ന്‍റ വിധി ഇല്ലങ്കി......എന്താ ചെയ്യുക...?!!!"

ആ കണ്ണുകളില്‍ നിന്നും സുനാമി പോലേ കണ്ണ് നീര്‍ ഒഴുകി......

നീ വരുന്നു എന്ന് അറിഞ്ഞു വലിയ ആഹ്ലാദത്തില്‍ ആയിരുന്നു.......ഒരാഴ്ചയായി പ്രാഞ്ചി....പ്രാഞ്ചി....നടക്കുമായിരുന്നു...കുറേശ്ശെ സംസാരിക്കുകയും ചെയ്തു......മുഴുവന്‍ നിന്നേ കുറിച്ച് ആയിരുന്നു...നീ കൊണ്ടുവരുന്ന അത്തറുകളെ കുറിച്ച്.....ഡ്രസ്സ്‌നെ കുറിച്ച്.......സമ്മാനങ്ങളെകുറിച്ച്.....നിന്‍റ സ്നേഹത്തെ കുറിച്ച്.......അങ്ങനെ.....ഒത്തിരി...ഒത്തിരി....

പക്ഷെ....ഇന്നലെ ആ മിടിപ്പ്‌ നിന്നു......നിന്നെ ഒരുപാട് വിളിച്ചു.......

സ്വിച്ച് ഒഫായിരുനു......കബര്‍അടക്കാന്‍ ഇപ്പോഴേ എടുത്തിട്ടുഉള്ളു......പെട്ടന്ന് ചെന്നാല്‍ ആ മുഖമെങ്കിലും കാണാം......"

ആരോ ഒരാള്‍ പള്ളിയിലേക്ക് ഫോണ്‍ ചെയ്യുന്നത് കണ്ടു.....പിന്നെ നിരാശയോടെ പിറുപിറുത്തു........
റേഞ്ച് ഇല്ല.......എന്‍റ ദൈന്യത കണ്ടിട്ട് ആവാം അയാള്‍ പറഞ്ഞു,
" നിസ്കരിക്കാന്‍ സ്വിച്ച് ഓഫ്‌ ചെയ്തതാവാം.....വേഗം വിട്ടോളൂ"

ആ ഫോണെടുത്ത് ഖബര്‍സ്ഥാനില്ലേക്ക് വലിഞ്ഞു നടകുമ്പോഴും അയാള്‍ തുടരെ തുടരെ ഫോണ്‍ ചെയ്തിരുന്നു,അപ്പോഴക്കെ ഫോണ്‍ ഇങ്ങനെ ചിലച്ചു കൊണ്ടിരുന്നു!

"സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്ത് ആണ്.......!!!

 സമ്മാനപൊതിയുമായി വന്ന അയാളുടെ വാഹനം ചത്ത് മലച്ച ഒരു തവളയെ പോലേ അപ്പോഴും  ആ വീട്ട് മുറ്റത്ത്‌ കിടന്നിരുന്നു..........................

തീവ്രവാദി കുമാരൻ(രണ്ടാംഭാഗം)


വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു!!

കമ്മ്യൂണിസ്റ്റ് കുമാരന്‍ തീവ്രവാദി യായിരിക്കുന്നു!!!,

ചായ പീടികയില്‍ വട്ടമേശ സമ്മേളനം!

മുഴുവന്‍ മാപിളമാരെയും മയ്യത്താക്കുമെന്നു കുമാരന്‍ "പ്രഖ്യാപിച്ച" വിവരം കോയ സദസ്യരെ അറിയിച്ചു!

"കൈല്‍ ഇതിനു വേണ്ടി ബോമ്പ്ള്ള ബാണ്ടകെട്ടുമായിട്ടാ കുമാരെന്‍റ നടപ്പ്‌ത്രെ!"

"സൈനേടും കരുതിയിട്ടുണ്ട്ത്രെ"

വന്നവര്‍ വന്നവര്‍ പുതിയ വാര്‍ത്തകള്‍ കൈ മാറി,ഇതിനിടയില്‍ പുതിയ വാര്‍ത്തവന്നു.

"ചാവേര്‍ ആകാനും മടിയില്ല എന്ന് കുമാരെന്‍ പ്രഖ്യാപിച്ചു"

"ഓന്‍ പണ്ടേ മാവോ വാദിയ"

പോക്കര്‍ അപിപ്രായപെട്ടു, !

"ഓനെ തീവ്രവാദിയാക്കിയത് കാക്കമാര"

 നാരായണന്‍ തന്‍റെ രാഷ്ട്രിയനിലപാട് വെക്തമാക്കി!!

 "തീവ്രവാദം ആഗോള പ്രതിഭാസം"

കുഞ്ഞന്‍ സഖാവ് പ്രതികരിച്ചു."

"തീവ്രവാദിക്ക് ദീനില്ല" കോയമുല്ല കൈകഴുകി.

വഹാബി അലി, തീവ്രവാദം നാടിന് ഉണ്ടാക്കുന്ന ആപത്തിനെ കുറിച്ച് പ്രസംഗിച്ചു, !
കമ്മ്യുണിസ്റ്റ്‌ കുമാരെനെ എങ്ങനെയെങ്കിലും പിന്തിരിപ്പികണമെന്നും അല്ലങ്കില്‍ ഇവിടെ ചോരപുഴയൊഴുകും എന്നും ഓർമ്മിപിച്ചു.

കോയമുല്ല ആദ്യമായി വഹാബി അലിയെ പിന്താങ്ങി!
"നമ്മുക്ക് ഒന്നിച്ച് പോവാം ഒരു സര്‍വമത കൂട്ടായ്മയെ കമ്യുണിസ്റ്റ് കുമാരെന്‍ എങ്ങനെ ബോംബ്‌ എറിയും"?

" ഓൻ ഇപ്പോ കമ്മ്യൂണിസ്ട്ടല്ല, തീവ്രവാദിയാ!"

തന്‍റെ നേരെ വരുന്ന ജനക്കൂട്ടത്തെ കണ്ട്,കുമാരന്‍ അമ്പരന്നു! നായരും നസ്രാണിയും മാപപ്ലയും തുടങ്ങി സകലരും അതില്‍ ഉണ്ട്!

ഒരു നിമിഷം അയാള്‍ തന്‍റെ ബാണ്ടകേട്ട് അഴിക്കാന്‍ ശ്രമം ആരംഭിച്ചു,

"അയ്യോ!!!! അള്ള!!!! കര്‍ത്താവേ!!!

 ജനകൂട്ടത്തില്‍ നിന്നും സര്‍വമത കാറല്‍ പുറപ്പെട്ടു

"ഓന്‍ ബാണ്ടകെട്ട് അഴിച്ച് ബോംമ്പ് എടുക്കുംമുമ്പ്‌ പിടിയവനെ"

കോയ മുല്ല കല്‍പ്പിച്ചു!

ജനത്തിന്‍റെ ആക്രോശം കേട്ട് കുമാരന്‍ ഓട്ടം തുടങ്ങി,കുമാരന്‍ ഓടുന്നത് കണ്ട് ധൈര്യം കൂടിയ
പോക്കറും അലിയും ഒറ്റചാട്ടത്തിനു കുമാരെനെ കൈപിടിയില്‍ ഒതുക്കി!!!

"ഓന്‍ സൈനേഡ് വിഴുങ്ങും,ഞമ്മ കൊലകേസില്‍ കുടുങ്ങും"

കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരെന്‍റ മേല്‍മുണ്ട് പോക്കര്‍ അയാളുടെ അണ്ണാക്കില്‍ തിരുകി!!

പോലീസ് വന്നു, റ്റി വിക്കാര്‍ വന്നു.കുമാരെന്‍റ ബോംമ്പ് കെട്ട് വെള്ളത്തില്‍ ഇട്ടു.

 വായില്‍ നിന്നും തുണിഎടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനം വിളിച്ച് പറഞ്ഞു!!

" ഓന്‍ സൈനെഡ് വിഴുങ്ങും"

ഏഡ് ഏമാന്‍ ദേഹപരിശോദനനടത്തി!

ബോംബ് കണ്ട് എടുത്തിരിക്കുന്നു!

 ട്രവ്സറിനുളില്‍  തേങ്ങയോളം വലിപ്പമുള്ള ഒരു പൊതി!!

പോക്കര്‍ ഉറപ്പിച്ച് പറഞ്ഞു അത് ബോംമ്പ് തന്നെ!!!

കുമാരെന്‍റ പോക്കറ്റില്‍നിന്നും കിട്ടിയ വെറ്റിലയും അടക്കയും ചൂണാമ്പും എടുത്ത് ഏഡ് കുട്ടൻപിള്ള വെറ്റിലയിൽ നീട്ടി തേച്ചു!

 ട്ടി വിയില്‍ ഫ്ലാഷ്ന്യൂസ്‌" ഭീകരെന്‍റ കൈല്‍ നിന്നും ഒരു ഇലയില്‍ പൊതിഞ്ഞ നിലയില്‍ വെളുത്ത നിറമുള്ള കെമിക്കല്‍ കണ്ട് എടുത്തു!! പോലീസ് ട്ടെസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു!

ഏഡ് ഏമാന്‍ ഉറപ്പിച്ച് പറഞ്ഞു!! ബോംബ്‌ നിര്‍വീര്യം ആയിരിക്കുന്നു വെള്ളത്തില്‍ വീണാല്‍ അത് പോട്ടൂല"

വിറക്കുന്ന കരങ്ങളോടെ ഏഡ് കുട്ടപ്പന്‍ പൊതിയഴിച്ചു!!!

കോയമുല്ല അയ്യഡാ എന്നായി.....അതാ അതില്‍ ഒരു മൌലാനതൊപ്പിയും കന്തൂറയും!

"ഓന്‍ ഇനി പൊന്നാനിയില്‍ പോയ? "

"പൊന്നാനിയിൽ പോയതല്ല, താടിയും തൊപ്പിയുമാണ് തീവ്രവാദികൾക്ക് ഫാഷൻ "

നാരായണൻ രാഷ്ട്രിയ നിലപാട് വ്യക്തമാക്കി!

 മത്തായി ചൂടായി!

"പൊന്നാനിയിൽ  എന്താ കുരിശും കാവി മുണ്ടും കൊടുക്കുന്നുണ്ടോ?"

" പിന്നെ ഏന്തിനാ കുരിശും കാവി മുണ്ടും??"

ഏഡ് കുട്ടപ്പന്‍ ശംഖിച്ചു ഡ്രസ്സ്‌ രൂപത്തില്‍ ബോംബോ മറ്റൊ ഉണ്ടാവുമോ?

വായില്‍ നിന്ന് തുണി മാറ്റിയ കുമാരെന്‍ പ്രയാസ പെട്ട് ശാസ്വം എടുത്തു......എന്നിട്ട് വിക്കി വിക്കി പറഞ്ഞു.

"അത്..... ബോംബ്‌...... അല്ല........ഏത് ജാതിക്കാരുടെ........ലഹളയാണ് ആദ്യം തുടങ്ങുന്നതന്ന് അറിയില്ല.........അത്കൊണ്ട് എല്ലാ ജാതിക്കാരുടെയും ഡ്രസ്സ്‌ കൊണ്ട്......നടന്നതാ.....
ദൈവമേ.....എനിക്കുംജീവിക്കണം!!!!!! "

ജനം ആര്‍ത്തുചിരിച്ചു കാരണം നീരീശ്വരവാദിയായ,കമ്മ്യുണിസ്റ്റ് ആയ കുമാരന്‍ ദൈവത്തെ വിളിചിരിക്കുന്നു!!!!

പോക്കര്‍ വിളിച്ച് പറഞ്ഞു"ദൈവത്തെ വിളിച്ചതിനു കുമാരെന് എതിരെ പാര്‍ടിയില്‍ നടപടി എടുക്കും"

കുമാരെന്‍ ആദ്യമായി ഉള്ള് തുറന്ന് ചിരിച്ചു എന്നിട് ഇങ്ങനെ പ്രഖ്യാപിച്ചു!!

"ദൈവം ഉണ്ടന്ന്മാത്രമല്ല ഓൻ  ദുനിയാവിലെ ബല്ലാത്ത പഹയുന്നുമാണ്!"

കമ്മ്യൂണിസ്റ്റ് കുമാരൻ!

കമ്മ്യുണിസ്റ്റ് കുമാരൻ! (ഒന്നാം ഭാഗം)

ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്, എന്നെ ആരും ഒന്നും ചെയ്യില്ല,രാവിലെ തന്നെ പ്രാണശ്വേരെയേ അപ്പനെ വിളിക്കാന്‍ പറ്റിയ സംതൃപ്തിയില്‍ കമ്മ്യുണിസ്റ്റ് കുമാരന്‍ എന്ന കാവി കുമാരന്‍ പുറത്ത്‌ ഇറങ്ങി!!

"എന്നാലും ഈ കാവി മുണ്ട് "
കുമാരെന്‍റ ഭാര്യ പിന്നേയും എതിര്‍ വാദം ഉയര്‍ത്തി

പത്തിരുപത്‌ വര്‍ഷമായി കല്‍പണി തുടങ്ങിയിട്ട് അന്ന്മുതല്‍ ഉടുകാന്‍ തുടങ്ങിയതാ!! ചില എതിരാളികള്‍ കാവി കുമാരന്‍ എന്ന് വിളിക്കുമെങ്കിലും കമ്മ്യൂണിസ്റ്റാണന്ന് നാട്ടില്‍ പാട്ടാ!!!! ഭാര്യയുടെ എതിര്‍പ്പ് അവഗണിച്ച് കുമാരന്‍ ഇറങ്ങി നടന്നു.

നാട്ടില്‍ കലാപം പൊട്ടി പുറപ്പെട്ടിരിക്കുന്നു!!ഏതോ ഒരുത്തന്‍ മതനിന്ദ നടത്തിയിരിക്കുന്നു!!!

മാപ്ലമാര്‍ ഹാല്‍ഇളകിയിരിക്കുന്നു!!!"

"ഹറാംപിറന്നവന് ഇത്ര ധൈര്യമോ" 

കോയ ആരോട്ന്നില്ലാതെ ആക്രോശിച്ചു,

ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും യുദ്ധം പ്രഖൃാപ്പിച്ചിരിക്കുന്നു!!

സാംസ്കാരിക നായകര്‍ പത്രകുറിപ്പ് മായി ഓട്ടം തുടങ്ങിയിരിക്കുന്നു!!

മതസൗഹാര്‍ദ്ദകമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജസലരായിരിക്കുന്നു,അവര്‍ മതസൗഹാര്‍ദ്ദ പ്രഭാഷണപരമ്പര നടത്തുന്നു!!

അച്ഛന്‍മാര്‍ ഗീതയും ഖുര്‍ആനും ഉദ്ധരിക്കുന്നു!!,

സ്വാമിമാര്‍ ഖുറാനും ബൈബിളും ഉദ്ധരിക്കുന്നു!!!

മുല്ലമാര്‍ സംസ്ക്രിത ശ്ലോകങ്ങള്‍ പ്രയാസപെട്ട് ഉദ്ധരിച്ച് സമാധാനസന്ദെശത്തിൻ്റെ 'കൊഴുപ്പ്കൂട്ടുന്നു!

രാഷ്ട്രിയക്കാരന്‍ അവര്‍ക്ക് അറിയുന്ന സകല കിത്താബും വെച്ച് സമാധാനത്തിനു ആഭ്യാര്‍ഥിക്കുന്നു!!!!!

റ്റി വി യായ റ്റി വി ഒകെയും,പത്രമായ പത്രവും ക്ലോസപ്പിലുടെയും,അല്ലാതെയും തകര്‍ക്കുന്നത്തിന്‍റെയും,കത്തിക്കുന്നതിന്‍റയും ലൈവ് ഷോ!!!......ചര്‍ച്ചകള്‍,വാഗ്വാദങ്ങള്‍..ഖേതപ്രകടനങ്ങള്‍!!!!!

ചായപീടികയില്‍ വട്ടമേശ സമ്മേളനം!!,എല്ലാവരും റ്റി വിയിലേക്ക് തുറിച്ച് നോക്കി!!
പൊട്ട് തൊട്ട് കാവിയുടുത്ത ഒരു പഹയന്‍ അതാ പള്ളിയുടെ മുകളിലേക്ക് ചാടി കയറുന്നു!!!

"ഖിയമാതിന്‍റ അടയാളം!!! കാഫിറിനെ പള്ളിപറമ്പില്‍പോലും കയറ്റാതിരുന്നതാണ്.എന്നിട്ട് ഇപ്പൊ?" കോയമുല്ല നെടുവീര്‍പ്പ് ഇട്ടു........

"നബി ക്രിസ്ഥാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം കൊടുത്തില്ലേ?"പോക്കര്‍ ഒരു സംശയം ചോദിച്ചു.
"ഫു!! പുത്തന്‍വാദം!!കോയമുല്ല ആട്ടി,ഈ പരിഷ്ക്കാരികൾ പലതും പറയും!!!!,കുരുത്തം കേട്ടവര്‍....!!

കോയമുല്ലയെ അരിശം പിടിപ്പിക്കാന്‍ എന്നോണം പോകര്‍ അടുത്ത സംശയത്തിലേക്ക് കടന്നു!

കുടല്‍ മാല ഇട്ട ജൂത സ്ത്രീക്ക്നബി മാപ്പ് കൊടുത്തതോ?

"ഇജ്ജ്‌  ചോദ്യം ചോദിച്ചു പിഴച്ച് പോണ്ടട്ട......മുണ്ടാതിരുനോളീന്‍"

എന്ത്ഒകെ ഗുലുമാലാണ്,ഈ പഹയന്‍ മാര്‍ നാട്ടില്‍ ഉണ്ടാക്കുന്നത്.....കഷ്ട്ടം തന്നെ....
പെണ്ണുങ്ങള്ളെ പള്ളിയില്‍ അയക്കണം എന്ന് പറയും,സ്കൂളില്‍ അയകണമെന്നു പറയുന്നു!!

ദീനില്ലാത്ത ഇബിലുസുകള്‍!!!!!!

വല്ല നൂല് കെട്ടിയും മന്ത്രിച്ചും വെള്ളം ഊതിയും പച്ചരി വേടിച്ച് വന്നിരുന്നതാണ്!

മന്ത്രവും ഉറുക്കും വെള്ളം ഊതലൊക്കെ തട്ടിപ്പാണന്ന്
എഴുതിയിരിക്കുന്നുവെത്രെ!

ഭുരിപക്ഷം പുരോഹിതന്‍മാരും ജനങ്ങളുടെ മുതല്‍ അന്യായമായി തിന്നുന്നവര് ആണന്ന് പറഞ്ഞിരിക്കുന്നുവെത്രെ!!!!

"പരിഷ്കാരികളുടെ എടങ്ങേറ്കൊണ്ട് കഞ്ഞികുടി മുട്ടിക്കല്ലേ റബ്ബേ" 

കൊയമുല്ല ആകാശത്തേക്കു കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......

കളള് തലക്ക് പിടിച്ചത്‌ കൊണ്ട് അന്തമു അല്‍പ്പം വൈകിയാണ് ഉയര്‍ന്നത്,കെട്ട് ഇപ്പോഴും വിട്ടിട്ടില്ല...വീണ്ടും കിടക്കാന്‍ ഒരു പ്രവണത....ഇനി ഇന്ന് കോടതിയിലും പോണം,ആ കോയ മുല്ല ഉണ്ടാക്കിയ എടങ്ങേറ്!!!.....

അങ്ങേര്‍ക്ക് ഉറക്കമില്ലേ,പള്ളിപറമ്പില്‍ നിന്നും തേങ്ങമോഷ്ട്ടിക്കുന്നത് അയാള്‍ കണ്ടുവെത്രെ!!

കള്ളന്‍നാണ് അയാള്‍,കാഴ്ച്ച കുറവ് ഉണ്ടന്ന് വെറുതെ പ്രചരിപ്പിക്കുന്നു!!!!!കുന്നാകുന്ന് ഇരുട്ടിലും,അയാള്‍ തന്നെ തിരിച്ച് അറിഞ്ഞില്ലേ!!?.....കള്ള പന്നി,അന്തമു പല്ല്കടിച്ചു!

മൊബൈൽ തുറന്ന അന്തമു ഞെട്ടി!,കാഫിര്‍ അതാ പള്ളി തകര്‍ക്കുന്നു!!! മാപ്ലാരുടെ മെക്കട്ട് കേറാന്‍ ഇത്ര ധൈര്യമോ?....കാഫിര്‍!?
തുണി എടുകടി അയാള്‍ അലറി!!

കള്ളിമുണ്ട്മായി വന്ന പെമ്പിന്നോരെ കണ്ട് അയാള്‍ക്ക്‌ ദേഷ്യം വന്നു.
"വെള്ളമുണ്ട് എടുകടി കൂത്തിച്ചി!!"

പെരുനാളിനുമാത്രം വെള്ളമുണ്ട് ഉടുക്കുന്ന കെട്ടിയോന്‍ ഇന്ന് എന്താ വെള്ളമുണ്ട് എടുകുന്നത് എന്ന് ആ സാധുവിന് മനസ്സിലായില്ല,

"എന്താ ബിശേഷിച്ച് "

"നിന്‍റെ ഉപ്പാട നാല്‍പത്‌"

"ആവശ്യമുള്ളതൊന്നും ഓള് അറിയൂല!! ദാ ഇങ്ങോട്ട്‌ നോക്ക്,കാഫിരിങ്ങള്‍ ഇന്ത്യാ രാജ്യത്തെ പള്ളിയായ പള്ളി ഒകെ പൊളിച്ച് അടക്കുന്നു!"

"എന്‍റെ ബദിരീങ്ങളെ!!"

അവര്‍ അയല്‍പക്കതേക്ക് ഓട്ടം തുടങ്ങുമ്പോഴേക്കും അന്തമു ഒരു ഉലക്കയുമായിപള്ളിയിലേക്ക്
പുറപ്പെട്ടു!!

ചായപീടികയില്‍ വട്ടമേശസമ്മേളനം!!!വര്‍ഗിയ ലഹള ശമനമായിരിക്കുന്നു എന്നാല്‍ അവിടെ ഒരു മഹാഅത്യാഹിതം ഉണ്ടായിരിക്കുന്നു....

സാധുവും ,കമ്മ്യുണിസ്റ്റ്‌മായ കുമാരനെ അന്തമു ഉലക്കകൊണ്ട് അടിച്ചിരിക്കുന്നു!

കുമാരന്‍ പണ്ട് മുതലേ നിരീശ്വരവാദിയാണ്,ദൈവംവെറും ഭാവനയാണന്ന് ഇ എം എസ്സനേകാള്‍ മുമ്പേ പ്രഖ്യാപിച്ച ആള്‍,പരോപകാരി,

കുമാരന് വേണ്ടി പോക്കര്‍ സംസാരിച്ചു!

!കുമാരന്‍റ സേവനങ്ങളെ ഉയര്‍ത്തികാട്ടി പിരിവിന്‍റ ആവശ്യകതയേ കുറിച്ച് ഓര്‍മിപ്പിച്ചു!

ഇത്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുമെന്നും അന്തമുവിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അറിയിച്ചു.

"അതിന് അന്തമുവും കമ്മുനിസ്റ്റ് അല്ലെ!?" കോയ മുല്ല ഒരു കൊണസ്റ്റ് ചോദ്യം ഉന്നയിച്ചു!! "

അലിയാണ് ഏറ്റുപിടിച്ചത്‌

"അന്തമു കമ്മുനിസ്റ്റ് എന്നതല്ല പ്രശ്നം,അയാള്‍ ചെയ്തത് അന്യായം ആണ്,കുമാരേട്ടന്‍ പാവമാണ് വര്‍ഗിയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനു അന്തമുവിനെതിരെ പള്ളി കമ്മിറ്റി നടപടി എടുകണം.....കഴിയുമെങ്കില്‍ ആ ഇബിലീസ്നെ നാട്ടില്‍ നിന്നും ഓടികണം!"

കോയകുട്ടിമുല്ല എന്ത്കൊണ്ടോ എതിര്‍ത്തില്ല,ഒന്നാമത്‌ ഓന്‍ പുത്തൻ വാദിയാണ്!
,രണ്ടാമത്‌ ഓന്‍ ഖുര്‍ ആന്‍ ഓതി അര്‍ഥം വെച്ച് കളയും!അല്ലങ്കില്‍ തന്നെ ഇവന്‍മാര്‍ വന്നെ പിന്നെ വലിയ വിലയൊന്നും ഇല്ല!! ഇനി ഖുര്‍ ആന്‍ കൂടി അറിയില്ല എന്ന് വന്നാല്‍ ഉള്ളവിലകൂടിമയ്യത്താവും!!

"ഇവര്‍ രണ്ടാളും പറയണത് നേര് തന്നെ ഞമ്മ കുമാരെന്‍റ സഹായനിധിയിലേക്ക് പത്ത് രൂപ വെച്ചിരിക്കുന്നു കൂട്ടത്തിനും കുഴപ്പത്തിനും പോണ്ട" 

കോയമുല്ല നയം വ്യക്തമാക്കി.

"ഫൂ!! ഇങ്ങള പത്ത് രൂപ ഞങ്ങളുടെ കുമാരന്വേണ്ട,ലവന്‍ ഇന്ദു ആയത് കൊണ്ടല്ലേ ഇങ്ങള് പത്ത് രൂപ വെച്ചത്?ഇന്ദുവിന്‍റ കൈല്‍ കാശ് ഉണ്ടോയെന്ന് ഞങ്ങള്‍ നോക്കട്ടെ!!?"

നാരായണന്‍ ചുടായി!

"പുളിക്കും പുളിക്കും അറത്ത കൈക്ക് ഉപ്പ് തേക്കാത്ത സാധനങ്ങള്‍"

"വെക്കട കുവേ ഉറുപ്യ"കുഞ്ഞാലന്‍ ഇരുപത്തിഅഞ്ചുരൂപ മേശപുറത്ത്‌ വെച്ച് അടിച്ചു!!!

നാരയണന്‍ തന്‍റെ ജുബൈല്‍ കൈ ഇട്ട് ഇങ്ങനെ പ്രഖ്യാപിച്ചു.

"ഉറുപ്പ്യ വീട്ടിലാണ് നോം പിന്നെ കൊടുക്കും"

ഹ...ഹ....ഹ...കോയമുല്ല വെത്തില കറപിടിച്ച പല്ല്കാണിച്ച് ചിരിച്ചു!!

വീണ്ടും ഒരു വര്‍ഗിയ സംഘര്‍ഷം പൊട്ടിപുറപെടുമെന്ന് ഭയപെട്ട പോക്കറും ബാബുവും  പ്രഖ്യാപിച്ചു

 "പിരിവ് ഇപ്പോള്‍ ഇല്ല"

ജനം മൂന്ന് ചേരിയായി,ഒരുക്കൂട്ടര്‍ അലിയോടപ്പം നിലയുറപ്പിച്ചു മറ്റൊരു കൂട്ടര്‍ ബാബുവിനോടപ്പോവും മുന്നാമത്തെ നിഷ്പക്ഷര്‍ എന്ന് അറിയപ്പെട്ടു!!!

പാര്‍ടി മീറ്റിംഗില്‍ പോക്കര്‍ കത്തി കയറി,കുമാരന്‍ പാര്‍ടിക്ക് വേണ്ടി ചെയ്യ്ത സേവനങ്ങള്‍ എടുത്ത് പറഞ്ഞു,അന്തമുവിന്‍റ പോക്രിത്തരങ്ങള്‍ അക്കമിട്ടു വര്‍ണ്ണിച്ചു,ഇനിയാരും കമ്മ്യൂണിസ്റ്റ്കാരൻ്റെ തലയില്‍ കയറാതിരിക്കാന്‍, നടപടി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു.

ശിവന്‍ സഖാവ് ഒരു ക്രമപ്രശ്നം ഉന്നയിച്ചു!!

"അന്തമുവും കമ്മ്യുണിസ്റ്റ് ആണ്,കമ്മ്യൂണിസ്റ്റിനു വേണ്ടിയും അന്തമു അടിപിടി കൂടിയിട്ടുണ്ട്! "

പോക്കര്‍ പ്രതിസന്ധിയില്‍ ആയി,കമ്മ്യൂണിസ്റ്റ്കാർ ചേരി തിരിഞ്ഞു!

കലഹം!!! കലഹം!!! സര്‍വ്വത്ര കലഹം!!!
ത്വാത്തികാചാര്യന്‍ ചരിത്രപരമായും,സൈതാന്തികപരമായും തലപുകഞ്ഞ് ആലോചിച്ചു! ദിനേശ്‌ബീഡി വലിച്ച് തള്ളി.....
ആ പ്രതിസന്ധിയിലും ത്വാതികാചര്യന്‍ തന്നില്‍ നിന്നും ബീഡി വാങ്ങിയത്തില്‍ പോക്കര്‍ന് അഭിമാനം തോന്നി!

അവസാനം ത്വാത്തികാചാര്യന്‍ ഇങ്ങനെ പ്രഖ്യാപിച്ചു

"ഇത്‌ വര്‍ഗിയ പ്രശ്നമാണ്,വര്‍ഗിയപ്രശ്നത്തില്‍ കമ്മ്യൂണിസ്റ്റ് കാരൻ  ഇടപ്പെട്ടുകൂട!!"

"കുമാരന് വേണ്ടി നമ്മുക്ക് ഒരു ബക്കറ്റ് പിരിവ് നടത്താം....."

സഖാക്കള്‍ കൈ അടിച്ച് പ്രമേയം പാസാക്കി!!

പരിവടയും ചായയും കുടിച്ച് അവര്‍ പിരിയുമ്പോള്‍,സഖാവ് പോക്കര്‍ പിറുപിറുത്തു....

ഉള്‍പാര്‍ട്ടി സമരം നടത്തികൂട,പക്ഷെ ചായപീടികയില്‍ എന്ത് പറയും?

പെട്ടന്ന് പോക്കറിന് ഉത്തരവും കിട്ടി,കുറ്റം കുമാരെന്‍റ തന്നെ വര്‍ഗ ശത്രുകള്‍ ഉപയോഗിക്കുന്ന കാവിയാണ് കുമാരന്‍ ഉപോയോഗിച്ചത്‌ അത്കൊണ്ട് കുറ്റം കുമാരെന്‍റ തന്നെ!!!!

ഹാള്‍മുഴുവന്‍ അത്തറിന്‍റ മണം പരന്നു ശുഭവസ്ത്രധാരികള്‍ ആസനങ്ങള്‍ കസേരെയില്‍ ഉറപ്പിച്ചു! 

അലി അന്തമുവിന്‍റ അക്രമം തനിക്ക് കഴിയാവുന്ന വിധത്തില്‍ വിവരിച്ചു.വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച അന്തമുവിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു!

"അന്തമു ദീനിന്‍റെ സഹായി ആണ്,പത്തിരിയും ഇറച്ചിയും തിന്ന് പള്ള വീര്‍ത്ത നമുക്ക് ശത്രുകളെ നേരിടാന്‍ പറ്റില്ല,അത്കൊണ്ട് അന്തമു മഹലില്‍ വേണം" 
ഉമ്മര്‍ ഹാജി എതിര്‍വാദം നടത്തി!

"വര്‍ഗിയത പ്രചരിപ്പിക്കുന്നതും,അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവനും നമ്മില്‍പെട്ടവന്‍ അല്ല എന്ന് മുത്ത്നബി പറഞ്ഞിട്ടില്ലേ?"

"ഞാന്‍ അന്ന് മക്കത്ത് ഉണ്ടായിരുന്നില്ല"

 ഉമ്മര്‍ ഹാജി ചിറികൊട്ടി,ഉമ്മര്‍ഹാജി പെടുത്താല്‍ ഉടന്‍ പെടുകണമെന്നുള്ളവര്‍ ഉടന്‍ ആര്‍ത്ത് ചിരിച്ചു!

"ഇത് ഞമ്മക്ക് ഭൂരിപക്ഷംമുള്ള കമ്മിറ്റി ആണ്, പുത്തൻ വാദം ഇവിടെ പറ്റൂല"

കോയ നയംവെക്തമാക്കി!

"എങ്കില്‍ നമ്മുടെ വകയായി കുമാരന് എന്തങ്കിലും കൊടുക്കാം" 

കോയമുല്ല ഒരു മധ്യസ്ഥശ്രമം നടത്തി.

"അത് ഇന്ദുവിന്‍റെ മുമ്പില്‍ ഞമ്മ തോൽക്കലാവും"

"പള്ളിടെ പണം എന്നാല്‍ ദീനിന്‍റ പണമാണ് അത് ഒരു അനാവശ്യകാര്യത്തിന് ചിലവഴികുകയോ?"

കലഹം.......സര്‍വത്ര കലഹം.......പ്രസിരണ്ട് തലപുകഞ്ഞു സെക്രട്ടറി ചിന്തയില്‍ ആണ്ടു!!
ഈ കീറാ മുട്ടി എങ്ങനെ എങ്ങനെ പരിഹരിക്കും?

കോയമുല്ല ഒരു നെടുകണ്ടന്‍ ചോദ്യവുമായി എഴുനേറ്റു!

"ഈ ഗുലുമാലില്‍ നാം എന്തിനു ഭിന്നിക്കണം, നമ്മുടെ കൌമ് ഒന്നിച്ചു നിക്കേണ്ട സമയമാണ്"

പ്രസിഡന്‍റ് ഉടന്‍ പ്രഖ്യാപിച്ചു" കോയ മുല്ല പറഞ്ഞതില്‍ കാര്യമുണ്ട്.ഈ പ്രശ്നം നാം പിന്നീട് ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതാണ്.

അലി പ്രതിഷേധിച്ചു,ജാഹിലുകള്‍ നേതാവാകുന്ന,സത്യദീനിനെ കളങ്കപെടുത്തുന്ന പ്രസിഡന്‍റിനേയും സംഘത്തെയും അലി ആക്ഷേപ്പിച്ചു,തീട്ടപണ്ടാരങ്ങള്‍ എന്ന് വിളിച്ചു,
താന്‍ ഈ ജാഹിലിയ സംഘത്തില്‍നിന്നും ഇറങ്ങിപോകുകയാണന്നും,പോലീസും കോടതി വഴി കാര്യങ്ങള്‍ നേടും എന്നും അലി പ്രഖ്യാപിച്ചു.

കോയമുല്ല പ്രമേയം അവതരിപ്പിച്ചു,സെക്രട്ടറി പിന്താങ്ങി മറ്റ്എല്ലാവരും തക്ബീര്‍ മുഴക്കി പ്രഖ്യാപിച്ചു!!!!!!

പുത്തൻ വാദിയായ ,ശത്രുവിനു വേണ്ടി സംസാരിച്ച അംഗങ്ങളെ ആക്ഷേപ്പിച്ച അലിയെ മഹല്ല് കമ്മിറ്റിപുറത്താക്കിയിരിക്കുന്നു!!!!!!

തുടരും....

09/06/2020

സ്കൂൾ നാടകത്തിലേ രാജാക്കൻമാർ !

സ്കൂൾ നാടകങ്ങളിലേ രാജക്കൻമാർ!

പ്രിയപ്പെട്ട  യുസഫ് അലി സാഹിബ് അടക്കമുള്ള പ്രവാസി വ്യവസായികളോടാണ്  ഏതാണ്ട് 200 ഓളം പ്രവാസികൾ ആണ് കോവിഡ് മൂലം മരണപെട്ടത്, പൊതുജനങ്ങളും സർക്കാരും പ്രവാസികൾ നാടിൻ്റെ നട്ടെല്ല് ആണ് ഇന്നു വരെ തള്ളികൊണ്ടിരുന്നത്.....

നട്ടെല്ലിനു ഒടിവോ, ചതവോ വന്നാൽ പിന്നിട് ചിത്സയില്ലയെന്നും അവൻ ആജീവനാന്തകാലം ബെഡ് റെസ്റ്റ് എന്നതാണ് നമ്മുടെ നടപ്പ് രീതി!

പ്രവാസിയെ നട്ടെല്ല് എന്നു വിശേഷിപ്പിച്ചത് എന്ത് കൊണ്ടാണന്ന് ഇപ്പോൾ മനസിലാകുന്നു!

ഇവിടെ രാഷ്ടിയ സംഘടനത്തിലോ, കൊലപാതകത്തിലോ ഏതങ്കിലും ഗുണ്ട  കൊല്ലപ്പെട്ടാൽ  പോലും 25  ലക്ഷം, മുപ്പത് ലക്ഷം ഒക്കെ സർക്കാർ  ഒറ്റയടിക്ക് പ്രഖ്യാപിച്ച് കളയും, ഇതിനു പുറമേ അവൻ്റെ അനുയായികൾ ബക്കറ്റും ,കുടവും, രസീറ്റ് കുറ്റിയുമായി വെട്ട് കിളിയേ പോലേ തെരുവിൽ ഇറങ്ങും!

പ്രവാസിക്ക്  അതിൽ പരാതിയില്ല! അവരുടെ വിളയിൽ ഒരു പങ്ക് ഇത്തരം ബക്കറ്റിലും , റസീറ്റ് കുറ്റിയിലും നിക്ഷേപിക്കാറുണ്ട്!

ജോലി നഷ്ടപെട്ട പ്രവാസിക്ക് എന്തങ്കിലും വെറുതെ കൊടുക്കണമെന്നു പറയുന്നില്ല, ദൈവത്തിൻ്റെ ഭൂമി വിശാലമാണല്ലൊ അവർ എവിടെയെങ്കിലും പറന്നു നടന്നു ഇരതേടി കൊള്ളും!
എന്നാൽ അപ്രത്യക്ഷമായി ഇണ നഷ്ടപെട്ട തള്ള കിളിയുടെ അവസ്ഥയാണ് അവസ്ഥയാണ്  അവൻ്റെ ഇണക്ക്! പ്രവാസിയുടെ കുട്ടികൾക്ക്, അവരുടെ അഛൻ അമ്മമാർക്ക്!

പ്രവാസി വ്യവസായികൾ കോടികളുടെ കണക്കാണല്ലൊ   സംഭാവനയായും ചാരിറ്റിയായും  നാട്ടിൽ ചിലവഴിക്കുന്നത്, അതിൽ ഒരു പങ്ക് മരണപെട്ട പ്രവാസിയുടെ കുടുബങ്ങൾക്ക് മാറ്റി വെക്കണം!

നിങ്ങൾ പറഞ്ഞാൽ  കേൾക്കുന്ന രാഷ്ട്രിയ കാര്യം ഗവർമെൻ്റും , ഉണ്ടന്നു അറിയാം!

ഒരു കാര്യം കൂടി പ്രവാസിയുടെ സാമ്പതിക സ്ഥിതിയുടെ കണക്ക് എടുക്കുമ്പോൾ BPL കണക്ക്  പോലേ ആകരുത് ഉയർന്നു നിൽക്കുന്ന കോൺഗ്രീറ്റ് ബിൽഡിംഗുകൾ അവൻ്റെ "പോയത്ത കേടിൻ്റെ" അടയാളങ്ങൾ ആണ്..... ആധാരം ബാങ്ക് ക്കാരൻ്റെ കക്ഷത്തിൽ അടയിരിക്കുകയായിരിക്കും!

നാടോടിക്കാറ് സിനിമയിൽ സിനിമയിൽ  ചാൻസ് ചോദിച്ച് ഷൂട്ടിംഗ് സ്ഥലത്ത്  ചെല്ലുന്ന ശ്രീനിവാസൻ ,സോമനോടും, സീമയോടും, ഐവി ശശിയോടുമായി പറയുന്നുണ്ട്!

"സോമേട്ടാ നിങ്ങളും ഒരിക്കൽ ചാൻസ് അന്വേഷിച്ച് നടന്നിട്ടില്ലേ , സിമേച്ചി ശശിയേട്ടനോട് ഒന്നു പറയു"

" സ്കൂൾ നാടകങ്ങളിൽ ഞാനും രാജാവായി അഭിനയിച്ചിട്ടുണ്ട്"

Kannazhuth.blogspot.com

26/05/2020

ആവർത്തനങ്ങൾ....

ആവർത്തനങ്ങൾ.....

അവള്‍ വിങ്ങിപോട്ടുമ്പോള്‍ കാണത്തത് പോലേ അയാള്‍ മുടി ചീകുകയും,താടി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സെറ്റ്‌ ചെയ്യുകയും ചെയ്തു.

 അച്ചാറും ചമന്തി പൊടിയും മാസ്കിന്‍ ടേപ്പ് ഒട്ടിച്ചു ഭദ്രമാക്കി,.....

അയാളുടെ പേര്‍ ലഗ്ഗേജ്ന്‍റെ മുകളില്‍ ബോള്‍ഡ്‌ ചെയ്തു ,അവളുടെ സ്വപ്പ്നം പോലെ വലുതാക്കി കൊണ്ടിരുന്നു,

 കൊച്ചി ട്ടു ദുബായ് എന്നത് നനുത്ത അക്ഷരങ്ങളിലാണ് കോറിയത്
 വര്‍ഷങ്ങളായി അവള്‍ അത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.

സന്തോഷം അല തല്ലുന്ന ആ മുഖം ഒരു ദിവസം കൊണ്ട് ഇരുണ്ട് പോയിരിക്കുന്നു,സന്തര്‍ശകരുടെ വരവ് അവളേ അലോസരപെടുത്തികൊണ്ടിരുന്നു.......
പലരോടും അവള്‍ ചിരിച്ച് കാണിച്ചു !

ചിരികുളിലെ വിങ്ങല്‍ തമാശയായി എടുത്ത്  വീണ്ടും അവര്‍ പരിഹസിച്ചു!!

നാശം പിടിച്ച ഈ മടക്കയാത്ര ഇല്ലായിരുന്ങ്കില്‍...

നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി, വീടിനുവേണ്ടി.....പോയെ തീരു.....

അവസാനം അയാള്‍ ഇറങ്ങുമ്പോള്‍ ആശ്വസിപ്പിച്ചു......

ഞാന്‍ ഇപ്പോള്‍ വരില്ലേ......
ഒരു കൊല്ലം പറന്ന് പോകില്ലേ.....

കണ്ണുനീര്‍ ധാര ധാരയായി ഒഴുകുമ്പോള്‍, അയാള്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു,

മനുഷ്യര്‍ ആയ നാം പിരിയേണ്ടവര്‍ തന്നെ......

ജീവിതത്തിന്‍റെ അവസാനം.....രണ്ട് ശരീരങ്ങള്‍.....

രണ്ട്‌ ആത്മാവുകള്‍ ....

രണ്ട്‌ കബറുകള്‍......

ഒരു പക്ഷെ അത് ഭുമിയുടെ ഏതങ്കിലും കൊണിലാവാം...

കബറുകള്‍ക്ക് പോലും പ്രാവാസം വിധിക്കപെട്ട ഭുമി.....

ചിലര്‍ക്ക് അത് ഒരു പ്രാവശ്യമേ ഉണ്ടാവു!! എന്നാല്‍ പ്രവാസികള്‍ക്ക് കൊല്ലങ്ങള്‍ തോറും കബറിടങ്ങൾ ആവര്‍ത്തിക്കപെടുന്നു......

ഒരു അലർച്ചപോലേയാണ് ഫോൺ അടിച്ചത്!

ഫൈസൽ! ഇക്കയുടെ കൂട്ടുകാരൻ!

കുറച്ച് ദിവസമായി ഇക്കയുടെ കൂടെയുണ്ട് മുഖം ശരിക്ക് കാണാൻ കഴിയില്ല മാസ്ക്ക് വെച്ച് അടച്ചിരിക്കുന്നു കണ്ണുകൾ മാത്രം കാണുന്ന യന്ത്രമനുഷ്യനെ പോലേയുള്ള കോട്ട് ഇട്ടിരിക്കുന്നു

പേപ്പർ ഒപ്പിട്ട് അയച്ചോ ഇത്ത!

ഉവ്വ്..... നനുത്ത ശബ്ദത്തിലാണ് പറഞ്ത്

" ഇത്തയുടെ അടുത്ത് വീഡിയോകാൾ ആപ്പില്ലേ "

ഉം....

" ഒരു രണ്ട് മണിക്കുർ കഴിഞ് വിളിക്കാം"

ഉം...

പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞു!

" ആമിന ചെറിയ പനിപോലേ "

പിന്നീട് ട് ഇക്ക എഴുതി അയക്കലായി,

"തൊണ്ട  അടഞ്ഞിരിക്കുന്നു, സംസാരിക്കാൻ കഴിയുന്നില്ല"

പിന്നീട് മുഴുവൻ ഫൈസൽ  ആണ് സംസാരിച്ചത്

" ഇത്ത വീഡിയോ കോളിൽ വരു"

ഉം

ഒരു നിമിഷം അവളില്‍ ഒരു ഞെട്ടല്‍ വ്യാപ്പിച്ചു!!!
കുന്തിരിക്കത്തിന്‍റെ പുകയും ചന്ദനതിരിയുടെ മണവും ജനാസയുടെ ആരവവും ഇരച്ചു കയറി!!!

ഗള്‍ഫിലേക്ക് പുറപ്പെട്ട നിര്‍ഭാഗ്യവാന്‍റ അപകടെത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍,

 അയാള്‍ക്ക്‌ പുറപെടാനുള്ള ആമ്പുലൻസ്  നിശബ്ദമായി മരുഭൂമിയിലേ ഖബർ സ്ഥാനിലൂടെ നീങ്ങുന്നത് അവളുടെ സ്ക്രീനിൽ തെളിഞ്ഞു!

 പ്ലാസ്റ്റിക്ക് കവർകൊണ്ട് മൂടിയ യന്ത്രമനുഷ്യരേ പോലേ മൂന്നു നാല് പേർ, വെള്ള വസ്ത്ര കെട്ട് മായി നടന്നു പോകുന്നു, തലയേതന്നോ, വാല് ഏതൊന്നോ  തിരിച്ചറിയപെടാത്ത വിധം രണ്ട് ഏറ്റവും ഒരേ പോലേ കെട്ടിയിരിക്കുന്ന കബന്ധങ്ങൾ!

 ബേക്കറി പലഹാരത്തിൽ കാണുന്ന പോല രണ്ട് അറ്റവും  വെണ്ണ കടലാസിൽ പൊതിഞ ബിസ്ക്കെറ്റ്  പോലത്തേ  മയ്യത്തുകൾ!

ഇതിൽ ഏതാണ് എൻ്റെ ഇകാക്ക?

" ഇത്ത മുന്നാം നമ്പർ ട്ടാഗ് ഇല്ലേ ഇത്ത, അതാണ് നമ്മുടെ......." ഫൈസൽ   അർദ്ധവിരാമമിട്ടു!..

 മരുഭുമി യിലേ പത്ത് അടി താഴ്ച്ചയുള്ള കബറിലേക്ക് ആ കബന്ധങ്ങൾ കയറ്കൊണ്ട് കെട്ടി ഇറക്കികൊണ്ടിരിക്കുന്നു

കോവിഡ് പ്രൊട്ടോകോൾ പ്രവാസിക്ക് സ്വന്തം മണ്ണ് പോലും നിക്ഷേധിച്ചിരിക്കുന്നു.....

അവള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......

"പടച്ചവനെ അദ്ദേഹത്തിന് പൊറുത്കൊടുകണേ...... "

"ഈ " പ്രവാസത്തിലെങ്കിലും" അദ്ദേഹത്തെ പ്രയാസപെടുതല്ലേ!!!!! "

ദൈവത്തിന്‍റെ ആ ലഗേജ്‌ അവളുടെ കണ്ണില്‍ നിന്ന് ഒരു പൊട്ടായി മറയുമ്പോഴും,അതില്‍ ബോള്‍ഡ്‌ ആയ
അക്ഷരങ്ങള്‍ അവള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു വായിച്ചു
ഇന്നാലില്ലാഹി...വഇന്നാലില്ലാഹി...........‍റാജിഊന്‍..........
"നിശ്ചയം മണ്ണില്‍ നിന്നാണ് നിന്നെ സൃഷ്ടിച്ചത്,മണ്ണിലേക്ക് തന്നെ മടക്കപെടുകയും ചെയ്യും"..

" ഇത്താ അടുത്ത ഊഴം നമ്മുടെതാണ് "

 ഫൈസലിൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു.....

മുന്നാം നമ്പർ ട്ടാഗ് സ്ക്രീനിൽ വലുതായി വന്നു!

കൈ വിറച്ചത്കൊണ്ടാകാം മൊബൈൽ തറയിൽ വീണ് ചിന്നി  ചിതറിയത് പെട്ടന്നാണ്.....

ഡിസ്പ്ലേ  തൻ്റെ ജീവിതം പോലേ ചിന്നി ചിതറിയിരിക്കുന്നു!

ചിലന്തി വല പോലേ സ്ക്രീൻ!

" കാണുന്നുണ്ടോ ഇത്ത, ഖബറിൽ ആഴം കൂടുതൽ ആണ്.....വെളിച്ചത്തിൻ്റെ പ്രശ്നമുണ്ട്!"

ഫൈസലിൻ്റെ വിതുമ്പുന്ന ശബ്ദം

ഉം എന്നു മൂളി....

ഇല്ലയെന്നു പറഞ്ഞില്ല....... അയാൾ എങ്കിലും  ആത്മനിർവൃതി അടയട്ടെ!

ഫൈസൽ മൊബൈൽ ക്യാമറ ഉയർത്തി  വീണ്ടും വീണ്ടും  ക്യാമറ ഫോക്കസ് ചെയ്തു!!

ആത്മവിശ്വസമില്ലാത്തവനെ പോലേ അയാൾ കമൻ്റെറി ഇട്ടു....

" കവിൾ മണ്ണോട് ചേർത്തു "

''ഉം.... "

പിടി മണ്ണിട്ടു......

"ഉം"

"നിരപലക വെച്ചു "

ഉം......

അവൾ ചിലന്തി വല പോലേയിരിക്കുന്ന സ്ക്രീനിൽ നോക്കി തപ്പിതsഞു!

ഡാർക്ക് സിൻ.......

ചിലമ്പിച്ച ശബ്ദതരംഗങ്ങൾ മാത്രം.....

ചിലന്തിവല പിന്നേയും വലിപ്പം വെച്ചു കൊണ്ടിരുന്നു.....അത് അനന്തമായി വൃത്താകാരം പൂകൂന്നത് അവൾ അറിഞ്ഞു....

27/04/2020

മൂന്നു പടു ജന്മങ്ങൾ....


മുന്ന് പടു ജന്മങ്ങൾ!

കാലവര്‍ഷം  ആരംഭിച്ചിരിക്കുന്നു! ശിതകാറ്റ്‌ ജലകണങ്ങളെ അകത്തെക്ക് തട്ടിതെറിപ്പിച്ചു! കാറ്റും ജലകണങ്ങളും ചേർന്നു  പ്രകൃതിയുടെ ഒരു ശിതികരണ സംവിധാനം പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു! പലപ്പോഴും അത് എല്ല് തുളകുന്നത് പോലെ അനുഭവപ്പെട്ടു എന്നിട്ടും സമീറകു അത് ഫീല്‍ ചെയ്തില്ലന്ന് തോന്നി.... അവള്‍ അലസമായി മുടി ചീകുകയും കെട്ടുകയും ചെയ്തു ചിലപ്പോള്‍ വീണ്ടും വാരിചുറ്റുനതും കാണാമായിരുന്നു ആ ഒരുങ്ങലില്‍ ഒരു യാന്ത്രികത ഞാന്‍ തിരിച്ചറിഞ്ഞു......

അവള്‍ക്ക് ഈ ഒരുങ്ങല്‍ ആദ്യമല്ല....ഓരോ വരവിനും നിരവധി ഡോക്ടര്‍മാര്‍, പരിശോധനകള്‍....മുറിവൈദ്യന്‍മാര്‍,ദിവ്യന്‍മാര്‍......എല്ലാവരും അവസാനം പറഞ്ഞു ഞങ്ങളെകൊണ്ട് കഴിയാവുന്നത് ചെയ്തു......ഇനിയൊക്കെ ഈശ്വരനിശ്ചയം!നന്നായി പ്രാര്‍ത്ഥിച്ചുകൊള്ളൂ !

എനിക്ക് അറിയാം അവളുടെ പ്രാര്‍ത്ഥന സ്വീകരിക്കപെടില്ലന്ന്.... സ്വീകരിക്കപെടാൻ കഴിയില്ലന്ന്!  തൻ്റെ പോരായ്മ മാറ്റിതരണം എന്ന അവളുടെ പ്രാത്ഥന കേട്ട് ദൈവം നിശബ്ദമായി ചിരിക്കുകയാവാം!

തൻ്റെപൌരഷബോധം സെമീറയില്‍ ഷണ്ഡത്വം ആരോപികാന്‍ ഇടയാക്കി,ഞാന്‍ ഒരു ബിഗ് സീറോ ....ഈശ്വര! സമ്മതിക്കാന്‍ കഴിഞ്ഞില്ല! ഇത് മറച്ചുവെക്കുന്നതിനു ഞാന്‍ അഭിനയിച്ചു .ചിലപ്പോള്‍ ഉപദേശങ്ങളുടെ ഗീര്‍വാണം മുഴകി.....കുട്ടികളെകൊണ്ട് വിഷമ്മിക്കുന്ന രക്ഷിതാകളുടെ  പീഢനങ്ങൾ.....തെമ്മാടിയായി മാറിയ സന്താനങ്ങളുടെ കഥകള്‍......ചിലപ്പോള്‍ ഒരു ത്വത്തജ്ഞാനിയെ പോലെ ഇസ്മായില്‍ പ്രവാചകന്‍റ കഥ പറഞ്ഞു.....എല്ലാം അവള്‍ കേട്ടിരുന്നു.....

സഹിക്കാന്‍ പറ്റുന്നില്ല ഇക്കാക ആളുകളുടെ സഹതാപം.....തല ഉയര്‍ത്തി അല്‍പം പതിഞ്ഞസ്വരത്തില്‍ അവൾ ചോദിച്ചു ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഇകാക്ക ഗര്‍വികുമോ?......എന്തോ അരുതാത് ചോദിക്കാന്‍ പോകുന്ന സൂചന ഞാൻ തിരിച്ച് അറിഞ്ഞു.....

"ഇക്കാക് മറ്റൊരു പെണ്‍കുട്ടിയെ കെട്ടികൂടെ?എനിക്ക് വേണ്ടി ഈ ജീവിതം കളയുന്നത് എന്തിന്?"
ഒരു വലിയ ഭാരം ഇറകി വെക്കുന്നത് പോലെ ഒറ്റ ശാസ്വത്തില്‍ പറഞ്ഞു നിര്‍ത്തി.അവള്‍ വല്ലാതെ കിതകുന്നത് ഞാന്‍ അറിഞ്ഞു.

ഒരു വിടന്‍ ചിരി എന്നില്‍ നിന്നും പുറപ്പെട്ടു.കുറ്റബോധം മറക്കാനുള്ള ശ്രമത്തില്‍ ഞാന്‍ ഒന്നു പിടഞ്ഞു.പിന്നെ പതിവ്പോലെ എതിര്‍ ചോദ്യം നിര്‍ഗളിച്ചു.എനിക്കാണ് കുഴപ്പമെങ്കില്‍ നീ എന്നെ ഫസഖ് ചൊല്ല്മോ സമീറ?
ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ അവള്‍ തുറിച്ചു നോക്കി ! കൈകള്‍പൊത്തി വിതുമ്പി.....എന്ത് വിധിഎന്‍റെ റബ്ബേ.........?

തളത്തില്‍ നിന്നും ഒരു ചര്‍ച്ചയുടെ കോലാഹലം അകത്തേകു  അരിച്ച് അരിച്ച് വന്നു കൊണ്ടിരിക്കുന്നു! കൊറോണ മുതൽ വില നിലവാരം വരെ ചര്‍ച്ച ചെയ്യുന്നു . ചര്‍ച്ച വിട്ടിലെ നായയേ ചുറ്റിയാണ്
ഞാനും ടോമിയെ ശ്രദ്ധിച്ചിരുന്നു.വെള്ളയും കറുപ്പും കലര്‍ന രണ്ട് അടിയില്‍ അധികം ഉയരമുള്ള ഒന്ന്.ചെവി രണ്ടു വശത്തേക്കും ഒടിഞ്ഞു കിടകുന്നു മുഖത്ത് ഒരു രാജകിയ കല.ഏതോ സങ്കരയിനമാണന്ന് തോന്നുന്നു,എന്തായാലും ടോമിയാണ് വിഷയം.
പ്രധാനകുറ്റങ്ങള്‍ ഇവയാണ്,രാത്രി സഞ്ചാരം നടത്തുന്നു,തന്നേക്കാള്‍ കുറഞ്ഞവരുമായി കൂട്ട് കൂടുന്നു. ഈ നിലക്ക് പോയാല്‍ പെയ് ഉണ്ടാവാന്‍ സാധ്യത ഉണ്ട്!

കോമു കാക്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റ്ടുത്തിരികുന്നു.
അദ്ദേഹത്തിന്‍റ നായ വിജ്ഞാനം പുറത്തേക്ക് ഒഴുകി!
.കോമുക്ക സ്ഥലതെ ഒരുദിവ്യന്‍മാരില്‍ പെടും അൽപ്പസ്വല്പം ഖുറാന്‍ അറിയും, ഒരു മുസിലയാരുടെ ശിഷ്യന്‍ ആയിടാണ് ജീവിതം ആരംഭിച്ചത്.ഗള്‍ഫില്‍ നിന്നും ആരങ്കിലും എത്തിയാല്‍ കൊമുകാക്ക ആദ്യം എത്തും.ഒരു അത്തര്‍ അല്ലങ്കില്‍ സ്പ്രേ അത് കിട്ടിയാല്‍ കോമുക്ക സംതൃപ്തന്‍.സുഗന്ധം പൂശുന്നതിനെ കുറിച്ചു ഒരു ഹദീസ്‌ അപ്പോള്‍ വരും! കോമു കാക്ക നാട്ടിലെ ശുഭകാര്യങ്ങളുടെ പ്രതിനിധിയാണ്.കല്‍ഇടല്‍,കട്ട്ലവെപ്പ്.പാര്‍ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അറബിയില്‍ ഉള്ള പ്രാര്‍ത്ഥനയാണ് പ്രധാന പണി!

എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് കോമു കാക്കക്ക് അറിയില്ല.പ്രാര്‍ത്ഥിപ്പിക്കുന്നവര്‍ക്കും അതിന്‍റെ ആവശ്യമില്ലാത്തത്കൊണ്ട് കോമുകാക്ക പഠിക്കാന്നും ശ്രമിച്ചിട്ടില്ല.പാരമ്പര്യമായി കിട്ടിയതാണ് അത് കോമുകാക്കയും ചെയ്യുന്നു !

ഒരികല്‍ ഗള്‍ഫുകാരന്‍ പോകുന്ന സമയത്ത് കൊമുകാക്ക പ്രാത്ഥിച്ചു.ഇത് മയ്യിത്തിന്‍റ മുമ്പ്ലുള്ളപ്രാര്‍ത്ഥന അല്ലെ എന്ന് ആരോ സംശയം പ്രകടിപ്പിച്ചു.അപകടം മനസിലാകിയ കോമുക്ക ഇങ്ങനെ പറഞ്ഞുവെത്രെ

 "ഓന്‍ ഗള്‍ഫില്‍ അല്ലേ പോണ് മയ്യിത്ത് പോലെ തന്നെ,രണ്ട് കൊല്ലം കഴിയുമ്പോള്‍ രണ്ട് മാസത്തെ ജീവന്‍!"

കോമുകാക്ക എന്നേ വിളിക്കുന്നുണ്ട്,എന്നിട്ടും എനിക്ക് പുറത്ത്‌ ഇറങ്ങാന്‍ മടി,എന്ന് പോവും എന്നായിരിക്കും അദൃ ചോദ്യം.അല്ലങ്കില്‍ വിസയുണ്ടോ എന്നായിരിക്കും!

ഞാന്‍ സെമീറ ഒരുങ്ങുനത് നോക്കിയിരിന്നു.അവള്‍ക്ക് പഴയ പ്രസരിപ്പ് പൂര്‍ണമായും നഷ്ടമായിരിക്കുന്നു ഒരികല്‍ അവള്‍ തുമ്പിയെ പോലെ പാറി നടന്നിരുന്നു...

കൊമുകാക്ക ഇപ്പോഴും ടോമിയെ വിട്ടിട്ടില്ല.

"ഈ ജന്തുവിനെ ശരിക്കും സൂക്ഷിക്കണം ഹാജിര്ക്ക! രാമുവിൻ്റെ മയ്യത്ത്‌ എങ്ങനെയാണ് കബറടക്കിയതെന്ന് അറിയില്ലേ ഹാജിരിക്ക?നുരയും പതയും വന്ന് കണ്ണ്‍ തുറിച്ചു നാക് കടിച്ച്......ഹൌ.......ഹൌ......"
കൊമുകാക്ക ചിറികോട്ടി."ഞമ്മ പറഞ്ഞില്ല എന്ന് പറയരുത്."
"ഇനി എന്താ ചെയ്യാന്‍റെ കോമു?"

ഉപ്പയുടെ കണ്ണില്‍ പരിഭ്രമം!

ഉപ്പയേ പേടിപ്പിക്കുന്നതിൽ കോമു കാക്ക വിജയിച്ചിരിക്കുന്നു!

" പഹയന്‍റ ശേഷി അങ്ങോട്ട് കളയ അത്ര തന്നെ....ഹ.ഹ പെണ്ണിന്റെ പുറകെ നട്ടപ്രാന്ത്പിടിച്ച് ഒടണ്ണ്‍ത് ഒന്ന് കാണണമല്ലോ?"

"അത് അക്രമം അല്ലേ കോമു?"

"എന്ത് ക്രുരത?പത്ത്മിനിറ്റുനുള്ളില്‍ മണി ഉടച്ച് വെള്ളം ആക്കി തരൂലെ.......ഹ.....ഹ "

കോമുകാക്ക വെറ്റില മുറികിയ വായകാട്ടി ചിരിച്ചു......ക്രൂരമായ ചിരി ......പക്ഷെ അത് കോമഡിയായി പരിഗണിക്കപ്പെടുന്നത് കൗതകതോടേ നോക്കി നിന്നു !

"അല്ലകൊമ്മു മൃഗങ്ങളെ ഇങ്ങനെ ചെയ്യുന്നത്തിന് ശറഹില്‍ വല്ല വിധിയും ?"

കൊമുകാക്ക ഒരുനിമിഷം പരിഭ്രമിച്ചു.....പിന്നെ പതിവ് പോലെ വളച്ചു ഒടിച്ചു!

" മൃഗങ്ങളോട്  ക്രൂരത ആരുതന്ന് പറഞ്ഞുരിക്ണൂ......അറക്കുമ്പോള്‍ പോലും ചില നടപടിക്രമങ്ങള്‍ ഉണ്ട്......പക്ഷേങ്കില് ഒരു അടിയന്തര സാഹചര്യതില്‍??"

കോമുക്കയുടെ വാക്കുകള്‍ ഇടക്ക് വെച്ച് മുറിഞ്ഞു.......

ഉപ്പാക്ക് വലിയ സന്തോഷം ഒരു വലിയ ഫതവ കിട്ടിയിരികുന്നു....ഒരു കിറാമുട്ടിയില്‍നിന്നും തല ഉരിയില്ലേ?ഇനി പാപം അണങ്കിലും ഇനി കോമുവിന്‍റ തലയില്‍ തന്നെ.

ബക്കറിനെ വിളി വാപ്പ ഉത്തരവ് ഇട്ടു.തോട്ടി പണികാരന്‍ ആണ് ബക്കര്‍,വൃത്തിഹിനമായ ശരീരം,ചൊറിയും ചിരങ്ങും മേൽ മുഴുവന്‍,ബ്രഷ് കാണാത്ത പല്ലുകള്‍. കക്കൂസ്കോരുക ശവം അടകുക തുടങ്ങിയവയാണ് ബക്കറിന്‍റ പ്രോഫെഷന്‍. ആ ജോലിയില്‍ ബക്കർ എകാധിപതിയുമാണ്.

വിവരം കേട്ടപ്പോള്‍ ബക്കറിനും സന്തോഷം!

"ഇന്‍റ പരിപ്പ് ഇന്ന് എടുക്മോട പഹയ.....
അവന്‍റെ ഒരു കളി........ഇന്നതോടെ ......ട്ടും"

കൊണ്ട് പോകാന്‍ നേരത്ത് ബക്കർ തന്‍റെ മുറിവിജ്ഞാനം വിളമ്പി.....
"വല്ല മൃഗസ്നെഹികളും വല്ല കൊയപ്പം വരുത്തുമോ?"
വാപ്പ എന്തിനും പരിഹാരമുള്ള കൊമുവിന്‍റ മുഖതേക്ക് നോക്കി....

"ആരങ്കിലും വന്നാല്‍ ഇത് അയമുട്ടി ഹാജിയുടെ പറയ്‌,പിന്നെ ഒരു മൃഗവും വായാടുല...."

കൊമുകാക്ക കണ്ണിര്‍ക്കി......ബക്കറിനു ആ തമാശ മനസിലയില്ലങ്കിലും,അവന്‍ പ്രതിവചിച്ചു

"അവറ്റകള്‍ക്ക് അവരെങ്കിലും ഉണ്ടല്ലോ.......ഞമ്മക്ക് ആരാ ഉള്ളെ?"

പിന്നെയും കുറേ നേരം കഴിഞ്ഞാണ് സമീറ പുറത്ത്‌ ഇറങ്ങിയത് അവളുടെ കണ്ണുകളുടെ തിളക്കം വീണ്ടും കുറയുകയാണോ ഞാന്‍ അകാരണമായി വേവലാതിപ്പെട്ടു

റോട്ടില്‍ വണ്ടി കാത്ത്നില്‍ക്കുമ്പോഴും പതിവ്പോലെ അവര്‍ കുഞ്ഞിനെ കുറിച്ച് സംസാരിച്ചു അവരുടെ ചിരികള്‍ കളികള്‍ കുഞ്ഞുവാശികള്‍ .........വണ്ടിവരാത്ത മുഷിച്ചില്‍ ആണോ എന്ന് അറിയില്ല എനിക്ക് ദേഷ്യം വന്നു എങ്കിലും ഞാന്‍ നിശബ്ദമായി വണ്ടി കാത്തു നിന്നു

ഒരു മുരള്‍ച്ചയോടെ ബക്കര്‍ പോയവണ്ടി തിരിച്ചു വരുനത് കണ്ടു.എന്‍റെ നെഞ്ചില്‍ കൊളിയാന്‍ മിന്നി.ബക്കറിനു ഒരു ജോലി തീര്‍ന്ന സന്തോഷം.

"ഓന്‍റ കൊയുത്ത് കഴിഞ്ഞു......മണി പരിപാകിയിടുണ്ട്.......ഹാ.....ഹയ...."

വണ്ടിയില്‍ നിന്നും ടോമി തന്‍റെ മുന്‍കാലുകള്‍ ഒരു ശവത്തെപോലെ എടുത്ത് വച്ചു .അതിന്‍റെ പൗരുഷവും തേജസും ഓജസും നഷ്ട്ടപ്പെട്ടത് ഞാന്‍ അറിഞ്ഞു! ആ കണ്ണുകളുടെ തിളക്കം നഷ്ടമായിരികുന്നു......കണ്ണുകളില്‍ നിന്നും കണ്ണ്നീര്‍ചാലിട്ട് ഇറങ്ങുന്നു.......

വൃഷണം ഉലക്കക്ക് ഉള്ളിൽ ചെരിഞ് അമരുമ്പോൾ പ്രാണ വേദനയെത്രെ..... ആണത്വം മുറിഞ് പോകുന്ന വേദന!

"അയൂബ്ക്കടൌണില്‍പോരുണോ......നായ കയറിയ വണ്ടയാണന്നു നോകണ്ട......മനുഷ്യരേകാള്‍ നല്ല സ്വഭാവആ......".

ടോമി ഇറങ്ങിയ വഴിയിലുടെ ഞാന്‍ സമീറയുടെ കൈപിടിച്ചു വണ്ടിയില്‍ കയറി...... ഞാന്‍ വല്ലാതെ വിറകുന്നുണ്ടായിരുന്നു ഞാന്‍ അത് സമീറ അറിയാതിരിക്കാന്‍ ശ്രമിച്ചു.........പക്ഷേ.......?

26/04/2020

മുനാഫിഖീൻ.......

മുനാഫിഖ്.......

ശീതികരിച്ച വിശാലമായഹാൾ, ഇളം പച്ച യൂണിഫോം അണിഞ പോലീസ്കാർ ,  പോലീസ് മുദീറിൻ്റെ നിറം കാക്കിയാണ്...... റോക്കറ്റിൻ്റെ മുന പോലേ ഉയർന്നു നിൽക്കുന്ന നക്ഷത്രചിഹ്നം ധരിച്ചവർ ..... മിതഭാഷികളായ പോലീസുകാർ...

ഇത്  താങ്കളുടെ പ്രൊഫൈൽ പേജാണോ?   ചോദ്യം പരിഭാഷകൻ്റെ താണ് ,അറബി അറിയില്ല എന്ന തൻ്റെ  മൊഴിക്ക് ശേഷം പോലീസ്  ഏർപെടുത്തിയ ദ്വീഭാഷിയാണ്!
ഇത് താങ്കൾ നിർമ്മിച്ചതാണോ?
അല്ല!
എങ്ങനെയാണ് പിന്നെ താങ്കളുടെ പേജിൽ വന്നത്?
വാട്ട്സ് ആപ്പ് വഴി കിട്ടിയതാണ്
ഹും.....
ദ്വിഭാഷി  കനത്തിൽ മുളി!

ചേട്ടൻ്റെ പേര് എന്താണ്?

പേരില്ല......
അയാൾ മുരണ്ടു.... മലയാളിയേ നാറ്റിക്കാൻ അയാൾ പിറുപിറുത്തു!

എല്ലാവരും എത്ര മാന്യമായാണ് പെരുമാറിയത് ഇയാൾ മാത്രം എന്തേ ഇങ്ങനെ!
 താൻ കാട്ടറബി എന്നേ എപ്പോഴും എഴുതാറും പറയാറുമുള്ള അറബികൾ!
സലാം പറഞ്ഞാണ് തന്നെ സ്വീകരിച്ചത്
ഒരിക്കൽ ഒരു ഫേസ് ബുക്ക് സുഹൃത്ത് തന്നോട് ചോദിച്ചു....
താങ്കൾ എപ്പോഴെങ്കിലും അറബിയുടെ കുടെ പണിയിടുത്തിട്ടുണ്ടോ?

ഇല്ല!

പിന്നെ  എങ്ങനെയാണ് അറബി ക്രൂരതകൾ  താങ്കളുടെ പേജിൽ വരുന്നത്?
ഒരു നിമിഷം തപ്പി തടഞ്ഞു.....

സുഹൃത്തേ മനുഷ്യരേ മനസിലാക്കാൻ ശ്രമിക്കു!
നമ്മുടെ നാട്ടിൽ കാണുന്ന രമ്മ്യഹർമ്മങ്ങളും, കൊട്ടാരങ്ങളും ഈ  അറബി പണം കൊണ്ട് ഉണ്ടായതാണ്!
അത് അവർ കഠിനമായി പണിയെടുത്തിട്ടാണ്!

ഹ....ഹ..
 അയാൾ ചിരിച്ചു മറഞ്ഞു! പിന്നീട് അയാളെ കണ്ടിട്ടില്ല!
താൻ അയാളെ മുട്ട് കുത്തിച്ചിരിക്കുന്നു!

താനും സമദും ഒന്നിച്ചാണ്  ദുബായിലേക്ക് വിമാനം കയറിയത്, വിസ തന്നത് അഛൻ്റെ കൂട്ടുക്കാരനായ ഇബ്രാഹിം ഹാജിയും!
സമദ് ഹാജിയുടെ ബന്ധുവായിരുന്നു....

സൂപ്പർവൈസർ പദവിയിലായിരുന്നു സമദിൻ്റെ നിയമനം, താൻ ആകട്ടെ ഹെൽപ്പറും!
സമദിനു കിട്ടുന്ന ബഹുമാനമൊന്നും തനിക്ക് കിട്ടിയിരുന്നില്ല...... സമദ് ബീ കോം കാരനാണത്രെ

സമദിനോടുള്ള അസൂയ മെല്ലെ  സമദിൻ്റെ മതത്തിലേക്ക്  കയറുകയായിരുന്നു...... ആയിടക്കാണ് നവകേരളം എന്ന ഗ്രൂപ്പിൽ അംഗമാകുന്നത്....... അറബികളുടെ ക്രൂരത, ട്ടിപ്പു സുൽത്താൻ്റെ ക്രൂരത, പേർഷ്യൻ പടയോട്ടം..... ദിവസം തോറും ലേഖനങ്ങൾ......

സമദ് ഒരിക്കൽ പറഞ്ഞു.......

എഴുത്ത് നല്ലതാണ് പക്ഷേ പണി കിട്ടുന്ന എഴുത്ത് നല്ലതല്ല!

തീവ്രവാദി...... താൻ പിറുപിറുത്തു

ഖാലിദ്മായി പരിചയം ഒരു പോസ്റ്റിലുടെയായിരുന്നു......

രണ്ടാളും  തീവ്ര പോരാട്ടം ആ പോസ്റ്റിൻ്റെ പേരിലായിരുന്നു, ഹൈന്ദവ ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റ് അവൻ ഷെയർ ചെയ്തു ,താനും അടങ്ങിയിരുന്നില്ല, പ്രവാചകനെ അവഹേളിക്കുന്ന ചിത്രങ്ങൾക്കും ലേഖനത്തിനും ഗൂഗിളിൽ ധാരാളം   ഇടമുണ്ടായിരുന്നു.......
തനിക്കു ചുറ്റും ഫോളോവേർസിൻ്റെ എണ്ണം കൂടി വന്നു ഒപ്പം ഖാലിദിന്നും.....

 നേരേ  നിൽക്കാൻ ഉയരമില്ലാത്ത ജയിലിലേ മച്ചിലേക്ക് അയാൾ  നോട്ടം എറിഞ്ഞു, ഇത് എന്നു അവസാനിക്കും...... അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു....... 'ശരിയത്ത് ആണ് നിയമം സൗദിയാണ് നാട്'  എന്ന പഴയ സിനിമ ഡയലോഗ് അയാളിലേക്ക് കുത്തിയിറങ്ങി! ഒന്നു നിവർന്നു നിൽക്കാൻ കഴിഞങ്കിൽ.....
കുറ്റവാളികൾക്ക്  നട്ടല്ല് ഉയർത്തി നിൽക്കാൻ ഗൾഫിലേ ജയിലിൽ പറ്റില്ല! അന്തസിലാത്തവൻ കുനിഞ് തന്നെ നിൽക്കണമെത്രെ....
 പകലാണോ, രാത്രിയാണന്നോ നിശ്ചയമില്ല! ലോകത്ത് എന്ത് സംഭവിക്കുന്നു എന്നു അറിയാത്ത ജയിൽ അറകൾ..... Ac തണുപ്പ് കൂട്ടിയിട്ടിരിക്കുന്നു, തടവ് പുള്ളികൾക്ക് രോഗം വരാതിരിക്കാനുള്ള മുൻകരുതൽ..... തണുപ്പ് മുള്ളു തറക്കുന്നത് പോലേ  ശരീരത്തിലേക്ക് അരിച്ച് ഇറങ്ങി തുടങ്ങിയിരിക്കുന്നു..... തണുപ്പ് അടിച്ച്  വിറക് കൊള്ളി പോലേയായ ശരീരങ്ങളു ള്ള തടവുകാർ!

എല്ലാ ദിവസവും അമ്മയേ വിളിക്കുന്നതാണ്......
അമ്മ കരഞ് തളർന്നിട്ടുണ്ടാവും!
അഛൻ ഒരു പക്ഷേ നിർവികാരനായി കസേരയിൽ ചാരി കിടക്കുന്നുണ്ടാവും......
പക്ഷാഘാതം മൂലം തളർന്നിരിക്കുന്ന അഛൻ അല്ലാതെ എന്ത് ചെയ്യാൻ.........

അന്നു ജയിലിലേക്ക് ഒരു അതിഥി കൂടിയുണ്ടായിരുന്നു........ താടിയും, തൊപ്പിയും വെച്ച നെറ്റിയിൽ വലിയ നിസ്ക്കാര തഴമ്പുള്ള ചെറുപ്പക്കാരൻ.......
അയാളെ തള്ളിയാണ് ജയിലിലേക്ക് കൊണ്ടുവന്നത്...... മുനാഫിഖ് എന്നു വാർഡൻ ആക്രോശിക്കുന്നുണ്ടായിരുരുന്നു!.....

ഒരു നിമിഷം  അയാളെ എവിടെയോ പരിചയമുള്ള പോലേ ,ആയിരകണക്കിനു മുഖങ്ങൾ ഓർമ്മയിലൂടെ കടന്നു പോയി......

ഖാലിദ്!!!
'
ഫേസ്ബുക്കിൽ തൻ്റെ എതിരാളിയായ ഖാലിദ്.....

മതനിന്ദക്ക് ഗൾഫിൽ ഒരേ നിയമമൊള്ളു..... ഇസ്ലാം ആയാലും ഹിന്ദുവായാലും!

രണ്ടാളുടെയും  കണ്ണുകൾ നിറഞ്ഞു......

വേണു...... അയാൾ ആദ്രമായി വിളിച്ചു......

പരസ്പരം  കെട്ടിപിടിക്കാൻ ശ്രമിച്ച  രണ്ട് പേരോട്മായി വാർഡൻ പറഞ്ഞു.......

'കെട്ടിപിടിക്കരുത്...... ഇത് കൊറോണ കാലമാണ്....പിന്നെ അയാൾ മുറുമുറുത്തു.....

മുനാഫിഖീൻ...........

ആജാനുബാഹുവായ ആ സുഡാനി പോലീസുകാരൻ തിരിഞ് നടന്നു...... കറുത്ത് തടിച്ച ചോര കണ്ണുള്ള പോലീസുകാരൻ! അയാൾക്ക് പുറകിൽ ജയിൽ വാതിൽ  തിരേ ശബ്ദമുണ്ടാകാതെ ചേർന്നു അടഞ്ഞു !

പക്ഷേ അയാളുടെ  പിറുപിറുപ്പ് ആന്തോളനം സൃഷ്ഠിച്ച്കൊണ്ട് ജയിൽ മുഴുവൻ നിറഞ് നിന്നിരുന്നു.........

മുനാഫിഖീൻ!!!

(മുനാഫിഖിൻ = കപട വിശ്വാസികൾ)