മുന്ന് പടു ജന്മങ്ങൾ!
കാലവര്‍ഷം ആരംഭിച്ചിരിക്കുന്നു! ശിതകാറ്റ് ജലകണങ്ങളെ അകത്തെക്ക് തട്ടിതെറിപ്പിച്ചു! കാറ്റും ജലകണങ്ങളും ചേർന്നു പ്രകൃതിയുടെ ഒരു ശിതികരണ സംവിധാനം പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു! പലപ്പോഴും അത് എല്ല് തുളകുന്നത് പോലെ അനുഭവപ്പെട്ടു എന്നിട്ടും സമീറകു അത് ഫീല്‍ ചെയ്തില്ലന്ന് തോന്നി.... അവള്‍ അലസമായി മുടി ചീകുകയും കെട്ടുകയും ചെയ്തു ചിലപ്പോള്‍ വീണ്ടും വാരിചുറ്റുനതും കാണാമായിരുന്നു ആ ഒരുങ്ങലില്‍ ഒരു യാന്ത്രികത ഞാന്‍ തിരിച്ചറിഞ്ഞു......
അവള്‍ക്ക് ഈ ഒരുങ്ങല്‍ ആദ്യമല്ല....ഓരോ വരവിനും നിരവധി ഡോക്ടര്‍മാര്‍, പരിശോധനകള്‍....മുറിവൈദ്യന്‍മാര്‍,ദിവ്യന്‍മാര്‍......എല്ലാവരും അവസാനം പറഞ്ഞു ഞങ്ങളെകൊണ്ട് കഴിയാവുന്നത് ചെയ്തു......ഇനിയൊക്കെ ഈശ്വരനിശ്ചയം!നന്നായി പ്രാര്‍ത്ഥിച്ചുകൊള്ളൂ !
എനിക്ക് അറിയാം അവളുടെ പ്രാര്‍ത്ഥന സ്വീകരിക്കപെടില്ലന്ന്.... സ്വീകരിക്കപെടാൻ കഴിയില്ലന്ന്! തൻ്റെ പോരായ്മ മാറ്റിതരണം എന്ന അവളുടെ പ്രാത്ഥന കേട്ട് ദൈവം നിശബ്ദമായി ചിരിക്കുകയാവാം!
തൻ്റെപൌരഷബോധം സെമീറയില്‍ ഷണ്ഡത്വം ആരോപികാന്‍ ഇടയാക്കി,ഞാന്‍ ഒരു ബിഗ് സീറോ ....ഈശ്വര! സമ്മതിക്കാന്‍ കഴിഞ്ഞില്ല! ഇത് മറച്ചുവെക്കുന്നതിനു ഞാന്‍ അഭിനയിച്ചു .ചിലപ്പോള്‍ ഉപദേശങ്ങളുടെ ഗീര്‍വാണം മുഴകി.....കുട്ടികളെകൊണ്ട് വിഷമ്മിക്കുന്ന രക്ഷിതാകളുടെ പീഢനങ്ങൾ.....തെമ്മാടിയായി മാറിയ സന്താനങ്ങളുടെ കഥകള്‍......ചിലപ്പോള്‍ ഒരു ത്വത്തജ്ഞാനിയെ പോലെ ഇസ്മായില്‍ പ്രവാചകന്‍റ കഥ പറഞ്ഞു.....എല്ലാം അവള്‍ കേട്ടിരുന്നു.....
സഹിക്കാന്‍ പറ്റുന്നില്ല ഇക്കാക ആളുകളുടെ സഹതാപം.....തല ഉയര്‍ത്തി അല്‍പം പതിഞ്ഞസ്വരത്തില്‍ അവൾ ചോദിച്ചു ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഇകാക്ക ഗര്‍വികുമോ?......എന്തോ അരുതാത് ചോദിക്കാന്‍ പോകുന്ന സൂചന ഞാൻ തിരിച്ച് അറിഞ്ഞു.....
"ഇക്കാക് മറ്റൊരു പെണ്‍കുട്ടിയെ കെട്ടികൂടെ?എനിക്ക് വേണ്ടി ഈ ജീവിതം കളയുന്നത് എന്തിന്?"
ഒരു വലിയ ഭാരം ഇറകി വെക്കുന്നത് പോലെ ഒറ്റ ശാസ്വത്തില്‍ പറഞ്ഞു നിര്‍ത്തി.അവള്‍ വല്ലാതെ കിതകുന്നത് ഞാന്‍ അറിഞ്ഞു.
ഒരു വിടന്‍ ചിരി എന്നില്‍ നിന്നും പുറപ്പെട്ടു.കുറ്റബോധം മറക്കാനുള്ള ശ്രമത്തില്‍ ഞാന്‍ ഒന്നു പിടഞ്ഞു.പിന്നെ പതിവ്പോലെ എതിര്‍ ചോദ്യം നിര്‍ഗളിച്ചു.എനിക്കാണ് കുഴപ്പമെങ്കില്‍ നീ എന്നെ ഫസഖ് ചൊല്ല്മോ സമീറ?
ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ അവള്‍ തുറിച്ചു നോക്കി ! കൈകള്‍പൊത്തി വിതുമ്പി.....എന്ത് വിധിഎന്‍റെ റബ്ബേ.........?
തളത്തില്‍ നിന്നും ഒരു ചര്‍ച്ചയുടെ കോലാഹലം അകത്തേകു അരിച്ച് അരിച്ച് വന്നു കൊണ്ടിരിക്കുന്നു! കൊറോണ മുതൽ വില നിലവാരം വരെ ചര്‍ച്ച ചെയ്യുന്നു . ചര്‍ച്ച വിട്ടിലെ നായയേ ചുറ്റിയാണ്
ഞാനും ടോമിയെ ശ്രദ്ധിച്ചിരുന്നു.വെള്ളയും കറുപ്പും കലര്‍ന രണ്ട് അടിയില്‍ അധികം ഉയരമുള്ള ഒന്ന്.ചെവി രണ്ടു വശത്തേക്കും ഒടിഞ്ഞു കിടകുന്നു മുഖത്ത് ഒരു രാജകിയ കല.ഏതോ സങ്കരയിനമാണന്ന് തോന്നുന്നു,എന്തായാലും ടോമിയാണ് വിഷയം.
പ്രധാനകുറ്റങ്ങള്‍ ഇവയാണ്,രാത്രി സഞ്ചാരം നടത്തുന്നു,തന്നേക്കാള്‍ കുറഞ്ഞവരുമായി കൂട്ട് കൂടുന്നു. ഈ നിലക്ക് പോയാല്‍ പെയ് ഉണ്ടാവാന്‍ സാധ്യത ഉണ്ട്!
കോമു കാക്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റ്ടുത്തിരികുന്നു.
അദ്ദേഹത്തിന്‍റ നായ വിജ്ഞാനം പുറത്തേക്ക് ഒഴുകി!
.കോമുക്ക സ്ഥലതെ ഒരുദിവ്യന്‍മാരില്‍ പെടും അൽപ്പസ്വല്പം ഖുറാന്‍ അറിയും, ഒരു മുസിലയാരുടെ ശിഷ്യന്‍ ആയിടാണ് ജീവിതം ആരംഭിച്ചത്.ഗള്‍ഫില്‍ നിന്നും ആരങ്കിലും എത്തിയാല്‍ കൊമുകാക്ക ആദ്യം എത്തും.ഒരു അത്തര്‍ അല്ലങ്കില്‍ സ്പ്രേ അത് കിട്ടിയാല്‍ കോമുക്ക സംതൃപ്തന്‍.സുഗന്ധം പൂശുന്നതിനെ കുറിച്ചു ഒരു ഹദീസ് അപ്പോള്‍ വരും! കോമു കാക്ക നാട്ടിലെ ശുഭകാര്യങ്ങളുടെ പ്രതിനിധിയാണ്.കല്‍ഇടല്‍,കട്ട്ലവെപ്പ്.പാര്‍ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അറബിയില്‍ ഉള്ള പ്രാര്‍ത്ഥനയാണ് പ്രധാന പണി!
എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് കോമു കാക്കക്ക് അറിയില്ല.പ്രാര്‍ത്ഥിപ്പിക്കുന്നവര്‍ക്കും അതിന്‍റെ ആവശ്യമില്ലാത്തത്കൊണ്ട് കോമുകാക്ക പഠിക്കാന്നും ശ്രമിച്ചിട്ടില്ല.പാരമ്പര്യമായി കിട്ടിയതാണ് അത് കോമുകാക്കയും ചെയ്യുന്നു !
ഒരികല്‍ ഗള്‍ഫുകാരന്‍ പോകുന്ന സമയത്ത് കൊമുകാക്ക പ്രാത്ഥിച്ചു.ഇത് മയ്യിത്തിന്‍റ മുമ്പ്ലുള്ളപ്രാര്‍ത്ഥന അല്ലെ എന്ന് ആരോ സംശയം പ്രകടിപ്പിച്ചു.അപകടം മനസിലാകിയ കോമുക്ക ഇങ്ങനെ പറഞ്ഞുവെത്രെ
"ഓന്‍ ഗള്‍ഫില്‍ അല്ലേ പോണ് മയ്യിത്ത് പോലെ തന്നെ,രണ്ട് കൊല്ലം കഴിയുമ്പോള്‍ രണ്ട് മാസത്തെ ജീവന്‍!"
കോമുകാക്ക എന്നേ വിളിക്കുന്നുണ്ട്,എന്നിട്ടും എനിക്ക് പുറത്ത് ഇറങ്ങാന്‍ മടി,എന്ന് പോവും എന്നായിരിക്കും അദൃ ചോദ്യം.അല്ലങ്കില്‍ വിസയുണ്ടോ എന്നായിരിക്കും!
ഞാന്‍ സെമീറ ഒരുങ്ങുനത് നോക്കിയിരിന്നു.അവള്‍ക്ക് പഴയ പ്രസരിപ്പ് പൂര്‍ണമായും നഷ്ടമായിരിക്കുന്നു ഒരികല്‍ അവള്‍ തുമ്പിയെ പോലെ പാറി നടന്നിരുന്നു...
കൊമുകാക്ക ഇപ്പോഴും ടോമിയെ വിട്ടിട്ടില്ല.
"ഈ ജന്തുവിനെ ശരിക്കും സൂക്ഷിക്കണം ഹാജിര്ക്ക! രാമുവിൻ്റെ മയ്യത്ത് എങ്ങനെയാണ് കബറടക്കിയതെന്ന് അറിയില്ലേ ഹാജിരിക്ക?നുരയും പതയും വന്ന് കണ്ണ്‍ തുറിച്ചു നാക് കടിച്ച്......ഹൌ.......ഹൌ......"
കൊമുകാക്ക ചിറികോട്ടി."ഞമ്മ പറഞ്ഞില്ല എന്ന് പറയരുത്."
"ഇനി എന്താ ചെയ്യാന്‍റെ കോമു?"
ഉപ്പയുടെ കണ്ണില്‍ പരിഭ്രമം!
ഉപ്പയേ പേടിപ്പിക്കുന്നതിൽ കോമു കാക്ക വിജയിച്ചിരിക്കുന്നു!
" പഹയന്‍റ ശേഷി അങ്ങോട്ട് കളയ അത്ര തന്നെ....ഹ.ഹ പെണ്ണിന്റെ പുറകെ നട്ടപ്രാന്ത്പിടിച്ച് ഒടണ്ണ്‍ത് ഒന്ന് കാണണമല്ലോ?"
"അത് അക്രമം അല്ലേ കോമു?"
"എന്ത് ക്രുരത?പത്ത്മിനിറ്റുനുള്ളില്‍ മണി ഉടച്ച് വെള്ളം ആക്കി തരൂലെ.......ഹ.....ഹ "
കോമുകാക്ക വെറ്റില മുറികിയ വായകാട്ടി ചിരിച്ചു......ക്രൂരമായ ചിരി ......പക്ഷെ അത് കോമഡിയായി പരിഗണിക്കപ്പെടുന്നത് കൗതകതോടേ നോക്കി നിന്നു !
"അല്ലകൊമ്മു മൃഗങ്ങളെ ഇങ്ങനെ ചെയ്യുന്നത്തിന് ശറഹില്‍ വല്ല വിധിയും ?"
കൊമുകാക്ക ഒരുനിമിഷം പരിഭ്രമിച്ചു.....പിന്നെ പതിവ് പോലെ വളച്ചു ഒടിച്ചു!
" മൃഗങ്ങളോട് ക്രൂരത ആരുതന്ന് പറഞ്ഞുരിക്ണൂ......അറക്കുമ്പോള്‍ പോലും ചില നടപടിക്രമങ്ങള്‍ ഉണ്ട്......പക്ഷേങ്കില് ഒരു അടിയന്തര സാഹചര്യതില്‍??"
കോമുക്കയുടെ വാക്കുകള്‍ ഇടക്ക് വെച്ച് മുറിഞ്ഞു.......
ഉപ്പാക്ക് വലിയ സന്തോഷം ഒരു വലിയ ഫതവ കിട്ടിയിരികുന്നു....ഒരു കിറാമുട്ടിയില്‍നിന്നും തല ഉരിയില്ലേ?ഇനി പാപം അണങ്കിലും ഇനി കോമുവിന്‍റ തലയില്‍ തന്നെ.
ബക്കറിനെ വിളി വാപ്പ ഉത്തരവ് ഇട്ടു.തോട്ടി പണികാരന്‍ ആണ് ബക്കര്‍,വൃത്തിഹിനമായ ശരീരം,ചൊറിയും ചിരങ്ങും മേൽ മുഴുവന്‍,ബ്രഷ് കാണാത്ത പല്ലുകള്‍. കക്കൂസ്കോരുക ശവം അടകുക തുടങ്ങിയവയാണ് ബക്കറിന്‍റ പ്രോഫെഷന്‍. ആ ജോലിയില്‍ ബക്കർ എകാധിപതിയുമാണ്.
വിവരം കേട്ടപ്പോള്‍ ബക്കറിനും സന്തോഷം!
"ഇന്‍റ പരിപ്പ് ഇന്ന് എടുക്മോട പഹയ.....
അവന്‍റെ ഒരു കളി........ഇന്നതോടെ ......ട്ടും"
കൊണ്ട് പോകാന്‍ നേരത്ത് ബക്കർ തന്‍റെ മുറിവിജ്ഞാനം വിളമ്പി.....
"വല്ല മൃഗസ്നെഹികളും വല്ല കൊയപ്പം വരുത്തുമോ?"
വാപ്പ എന്തിനും പരിഹാരമുള്ള കൊമുവിന്‍റ മുഖതേക്ക് നോക്കി....
"ആരങ്കിലും വന്നാല്‍ ഇത് അയമുട്ടി ഹാജിയുടെ പറയ്,പിന്നെ ഒരു മൃഗവും വായാടുല...."
കൊമുകാക്ക കണ്ണിര്‍ക്കി......ബക്കറിനു ആ തമാശ മനസിലയില്ലങ്കിലും,അവന്‍ പ്രതിവചിച്ചു
"അവറ്റകള്‍ക്ക് അവരെങ്കിലും ഉണ്ടല്ലോ.......ഞമ്മക്ക് ആരാ ഉള്ളെ?"
പിന്നെയും കുറേ നേരം കഴിഞ്ഞാണ് സമീറ പുറത്ത് ഇറങ്ങിയത് അവളുടെ കണ്ണുകളുടെ തിളക്കം വീണ്ടും കുറയുകയാണോ ഞാന്‍ അകാരണമായി വേവലാതിപ്പെട്ടു
റോട്ടില്‍ വണ്ടി കാത്ത്നില്‍ക്കുമ്പോഴും പതിവ്പോലെ അവര്‍ കുഞ്ഞിനെ കുറിച്ച് സംസാരിച്ചു അവരുടെ ചിരികള്‍ കളികള്‍ കുഞ്ഞുവാശികള്‍ .........വണ്ടിവരാത്ത മുഷിച്ചില്‍ ആണോ എന്ന് അറിയില്ല എനിക്ക് ദേഷ്യം വന്നു എങ്കിലും ഞാന്‍ നിശബ്ദമായി വണ്ടി കാത്തു നിന്നു
ഒരു മുരള്‍ച്ചയോടെ ബക്കര്‍ പോയവണ്ടി തിരിച്ചു വരുനത് കണ്ടു.എന്‍റെ നെഞ്ചില്‍ കൊളിയാന്‍ മിന്നി.ബക്കറിനു ഒരു ജോലി തീര്‍ന്ന സന്തോഷം.
"ഓന്‍റ കൊയുത്ത് കഴിഞ്ഞു......മണി പരിപാകിയിടുണ്ട്.......ഹാ.....ഹയ...."
വണ്ടിയില്‍ നിന്നും ടോമി തന്‍റെ മുന്‍കാലുകള്‍ ഒരു ശവത്തെപോലെ എടുത്ത് വച്ചു .അതിന്‍റെ പൗരുഷവും തേജസും ഓജസും നഷ്ട്ടപ്പെട്ടത് ഞാന്‍ അറിഞ്ഞു! ആ കണ്ണുകളുടെ തിളക്കം നഷ്ടമായിരികുന്നു......കണ്ണുകളില്‍ നിന്നും കണ്ണ്നീര്‍ചാലിട്ട് ഇറങ്ങുന്നു.......
വൃഷണം ഉലക്കക്ക് ഉള്ളിൽ ചെരിഞ് അമരുമ്പോൾ പ്രാണ വേദനയെത്രെ..... ആണത്വം മുറിഞ് പോകുന്ന വേദന!
"അയൂബ്ക്കടൌണില്‍പോരുണോ......നായ കയറിയ വണ്ടയാണന്നു നോകണ്ട......മനുഷ്യരേകാള്‍ നല്ല സ്വഭാവആ......".
ടോമി ഇറങ്ങിയ വഴിയിലുടെ ഞാന്‍ സമീറയുടെ കൈപിടിച്ചു വണ്ടിയില്‍ കയറി...... ഞാന്‍ വല്ലാതെ വിറകുന്നുണ്ടായിരുന്നു ഞാന്‍ അത് സമീറ അറിയാതിരിക്കാന്‍ ശ്രമിച്ചു.........പക്ഷേ.......?
No comments:
Post a Comment