26/04/2020

മുനാഫിഖീൻ.......

മുനാഫിഖ്.......

ശീതികരിച്ച വിശാലമായഹാൾ, ഇളം പച്ച യൂണിഫോം അണിഞ പോലീസ്കാർ ,  പോലീസ് മുദീറിൻ്റെ നിറം കാക്കിയാണ്...... റോക്കറ്റിൻ്റെ മുന പോലേ ഉയർന്നു നിൽക്കുന്ന നക്ഷത്രചിഹ്നം ധരിച്ചവർ ..... മിതഭാഷികളായ പോലീസുകാർ...

ഇത്  താങ്കളുടെ പ്രൊഫൈൽ പേജാണോ?   ചോദ്യം പരിഭാഷകൻ്റെ താണ് ,അറബി അറിയില്ല എന്ന തൻ്റെ  മൊഴിക്ക് ശേഷം പോലീസ്  ഏർപെടുത്തിയ ദ്വീഭാഷിയാണ്!
ഇത് താങ്കൾ നിർമ്മിച്ചതാണോ?
അല്ല!
എങ്ങനെയാണ് പിന്നെ താങ്കളുടെ പേജിൽ വന്നത്?
വാട്ട്സ് ആപ്പ് വഴി കിട്ടിയതാണ്
ഹും.....
ദ്വിഭാഷി  കനത്തിൽ മുളി!

ചേട്ടൻ്റെ പേര് എന്താണ്?

പേരില്ല......
അയാൾ മുരണ്ടു.... മലയാളിയേ നാറ്റിക്കാൻ അയാൾ പിറുപിറുത്തു!

എല്ലാവരും എത്ര മാന്യമായാണ് പെരുമാറിയത് ഇയാൾ മാത്രം എന്തേ ഇങ്ങനെ!
 താൻ കാട്ടറബി എന്നേ എപ്പോഴും എഴുതാറും പറയാറുമുള്ള അറബികൾ!
സലാം പറഞ്ഞാണ് തന്നെ സ്വീകരിച്ചത്
ഒരിക്കൽ ഒരു ഫേസ് ബുക്ക് സുഹൃത്ത് തന്നോട് ചോദിച്ചു....
താങ്കൾ എപ്പോഴെങ്കിലും അറബിയുടെ കുടെ പണിയിടുത്തിട്ടുണ്ടോ?

ഇല്ല!

പിന്നെ  എങ്ങനെയാണ് അറബി ക്രൂരതകൾ  താങ്കളുടെ പേജിൽ വരുന്നത്?
ഒരു നിമിഷം തപ്പി തടഞ്ഞു.....

സുഹൃത്തേ മനുഷ്യരേ മനസിലാക്കാൻ ശ്രമിക്കു!
നമ്മുടെ നാട്ടിൽ കാണുന്ന രമ്മ്യഹർമ്മങ്ങളും, കൊട്ടാരങ്ങളും ഈ  അറബി പണം കൊണ്ട് ഉണ്ടായതാണ്!
അത് അവർ കഠിനമായി പണിയെടുത്തിട്ടാണ്!

ഹ....ഹ..
 അയാൾ ചിരിച്ചു മറഞ്ഞു! പിന്നീട് അയാളെ കണ്ടിട്ടില്ല!
താൻ അയാളെ മുട്ട് കുത്തിച്ചിരിക്കുന്നു!

താനും സമദും ഒന്നിച്ചാണ്  ദുബായിലേക്ക് വിമാനം കയറിയത്, വിസ തന്നത് അഛൻ്റെ കൂട്ടുക്കാരനായ ഇബ്രാഹിം ഹാജിയും!
സമദ് ഹാജിയുടെ ബന്ധുവായിരുന്നു....

സൂപ്പർവൈസർ പദവിയിലായിരുന്നു സമദിൻ്റെ നിയമനം, താൻ ആകട്ടെ ഹെൽപ്പറും!
സമദിനു കിട്ടുന്ന ബഹുമാനമൊന്നും തനിക്ക് കിട്ടിയിരുന്നില്ല...... സമദ് ബീ കോം കാരനാണത്രെ

സമദിനോടുള്ള അസൂയ മെല്ലെ  സമദിൻ്റെ മതത്തിലേക്ക്  കയറുകയായിരുന്നു...... ആയിടക്കാണ് നവകേരളം എന്ന ഗ്രൂപ്പിൽ അംഗമാകുന്നത്....... അറബികളുടെ ക്രൂരത, ട്ടിപ്പു സുൽത്താൻ്റെ ക്രൂരത, പേർഷ്യൻ പടയോട്ടം..... ദിവസം തോറും ലേഖനങ്ങൾ......

സമദ് ഒരിക്കൽ പറഞ്ഞു.......

എഴുത്ത് നല്ലതാണ് പക്ഷേ പണി കിട്ടുന്ന എഴുത്ത് നല്ലതല്ല!

തീവ്രവാദി...... താൻ പിറുപിറുത്തു

ഖാലിദ്മായി പരിചയം ഒരു പോസ്റ്റിലുടെയായിരുന്നു......

രണ്ടാളും  തീവ്ര പോരാട്ടം ആ പോസ്റ്റിൻ്റെ പേരിലായിരുന്നു, ഹൈന്ദവ ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റ് അവൻ ഷെയർ ചെയ്തു ,താനും അടങ്ങിയിരുന്നില്ല, പ്രവാചകനെ അവഹേളിക്കുന്ന ചിത്രങ്ങൾക്കും ലേഖനത്തിനും ഗൂഗിളിൽ ധാരാളം   ഇടമുണ്ടായിരുന്നു.......
തനിക്കു ചുറ്റും ഫോളോവേർസിൻ്റെ എണ്ണം കൂടി വന്നു ഒപ്പം ഖാലിദിന്നും.....

 നേരേ  നിൽക്കാൻ ഉയരമില്ലാത്ത ജയിലിലേ മച്ചിലേക്ക് അയാൾ  നോട്ടം എറിഞ്ഞു, ഇത് എന്നു അവസാനിക്കും...... അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു....... 'ശരിയത്ത് ആണ് നിയമം സൗദിയാണ് നാട്'  എന്ന പഴയ സിനിമ ഡയലോഗ് അയാളിലേക്ക് കുത്തിയിറങ്ങി! ഒന്നു നിവർന്നു നിൽക്കാൻ കഴിഞങ്കിൽ.....
കുറ്റവാളികൾക്ക്  നട്ടല്ല് ഉയർത്തി നിൽക്കാൻ ഗൾഫിലേ ജയിലിൽ പറ്റില്ല! അന്തസിലാത്തവൻ കുനിഞ് തന്നെ നിൽക്കണമെത്രെ....
 പകലാണോ, രാത്രിയാണന്നോ നിശ്ചയമില്ല! ലോകത്ത് എന്ത് സംഭവിക്കുന്നു എന്നു അറിയാത്ത ജയിൽ അറകൾ..... Ac തണുപ്പ് കൂട്ടിയിട്ടിരിക്കുന്നു, തടവ് പുള്ളികൾക്ക് രോഗം വരാതിരിക്കാനുള്ള മുൻകരുതൽ..... തണുപ്പ് മുള്ളു തറക്കുന്നത് പോലേ  ശരീരത്തിലേക്ക് അരിച്ച് ഇറങ്ങി തുടങ്ങിയിരിക്കുന്നു..... തണുപ്പ് അടിച്ച്  വിറക് കൊള്ളി പോലേയായ ശരീരങ്ങളു ള്ള തടവുകാർ!

എല്ലാ ദിവസവും അമ്മയേ വിളിക്കുന്നതാണ്......
അമ്മ കരഞ് തളർന്നിട്ടുണ്ടാവും!
അഛൻ ഒരു പക്ഷേ നിർവികാരനായി കസേരയിൽ ചാരി കിടക്കുന്നുണ്ടാവും......
പക്ഷാഘാതം മൂലം തളർന്നിരിക്കുന്ന അഛൻ അല്ലാതെ എന്ത് ചെയ്യാൻ.........

അന്നു ജയിലിലേക്ക് ഒരു അതിഥി കൂടിയുണ്ടായിരുന്നു........ താടിയും, തൊപ്പിയും വെച്ച നെറ്റിയിൽ വലിയ നിസ്ക്കാര തഴമ്പുള്ള ചെറുപ്പക്കാരൻ.......
അയാളെ തള്ളിയാണ് ജയിലിലേക്ക് കൊണ്ടുവന്നത്...... മുനാഫിഖ് എന്നു വാർഡൻ ആക്രോശിക്കുന്നുണ്ടായിരുരുന്നു!.....

ഒരു നിമിഷം  അയാളെ എവിടെയോ പരിചയമുള്ള പോലേ ,ആയിരകണക്കിനു മുഖങ്ങൾ ഓർമ്മയിലൂടെ കടന്നു പോയി......

ഖാലിദ്!!!
'
ഫേസ്ബുക്കിൽ തൻ്റെ എതിരാളിയായ ഖാലിദ്.....

മതനിന്ദക്ക് ഗൾഫിൽ ഒരേ നിയമമൊള്ളു..... ഇസ്ലാം ആയാലും ഹിന്ദുവായാലും!

രണ്ടാളുടെയും  കണ്ണുകൾ നിറഞ്ഞു......

വേണു...... അയാൾ ആദ്രമായി വിളിച്ചു......

പരസ്പരം  കെട്ടിപിടിക്കാൻ ശ്രമിച്ച  രണ്ട് പേരോട്മായി വാർഡൻ പറഞ്ഞു.......

'കെട്ടിപിടിക്കരുത്...... ഇത് കൊറോണ കാലമാണ്....പിന്നെ അയാൾ മുറുമുറുത്തു.....

മുനാഫിഖീൻ...........

ആജാനുബാഹുവായ ആ സുഡാനി പോലീസുകാരൻ തിരിഞ് നടന്നു...... കറുത്ത് തടിച്ച ചോര കണ്ണുള്ള പോലീസുകാരൻ! അയാൾക്ക് പുറകിൽ ജയിൽ വാതിൽ  തിരേ ശബ്ദമുണ്ടാകാതെ ചേർന്നു അടഞ്ഞു !

പക്ഷേ അയാളുടെ  പിറുപിറുപ്പ് ആന്തോളനം സൃഷ്ഠിച്ച്കൊണ്ട് ജയിൽ മുഴുവൻ നിറഞ് നിന്നിരുന്നു.........

മുനാഫിഖീൻ!!!

(മുനാഫിഖിൻ = കപട വിശ്വാസികൾ)

No comments:

Post a Comment