എൻ്റെ സ്വന്തം കരൾ.....
മച്ചിലേക്ക് വെറുതേ നോക്കി കിടന്നു..... റ്റ്യൂബിൻ്റെ വെളിച്ചത്തിലേക്ക് പറന്ന് അടുക്കുന്ന പ്രാണികൾ.... ഒരിക്കലും അടർന്ന് പോരാത്ത പശയുമായി ഗൗളികൾ അടുത്ത് തന്നെ ഇരിപ്പ്ണ്ട് !
എന്നിട്ടും കഥയറിയാതെ വെളിച്ചമെന്ന് കരുതി പ്രാണികൾ പറന്ന്ടുക്കുന്നു.....
വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളികളെ നേരത്തേയും നിരീക്ഷിച്ചിട്ടുണ്ട്.....
ഡോക്ടർ പറഞ്ഞത് പെട്ടന്ന് ഓർമ്മ വന്നു... വാൽ മുറിച്ച് രക്ഷപെടുന്ന ഗൗളിയേ പോലേ യാണ് മനുഷ്യ ശരീരവും, തീരെ രക്ഷപ്പെടില്ല എന്ന് കണ്ടാൽ വൃക്കയും, കരളും മുറിച്ച് രക്ഷപെടാൻ അവസാന ശ്രമം......
ഗൗളിക്ക് അത് തിരിച്ച് വരുമെത്രെ! എന്നാൽ മനുഷ്യർക്ക് ..... ഡോക്ടർ ഉത്തരമില്ലാതെ സമസ്യ പോലേ ജനലിലൂടെ പുറത്തേക്ക് നോക്കി......
ഫാൻ മെല്ലെ കറങ്ങി കൊണ്ടിരികുന്നു ,ഈ ഫാനിൻ്റെ കറക്കത്തിൻ്റെ ശക്തിയിലാണന്ന് തോന്നുന്നു ഫിനോയിലിൻ്റെയും, ഡെറ്റോളിൻ്റെയും മണം റൂമിൽ വ്യാപിച്ചിരിക്കുന്നു..... ഓർഗൺ റീപ്ലാൻ്റേഷൻ ചെയ്തവർക്ക് അണുബാധ ചെറിയ കാര്യമല്ലന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്ന അറ്റൻ്റർ രാധേച്ചി ,
ഇടക്ക് രാധേച്ചിയുടെ ബുദ്ധിമുട്ടിനെ കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ രാധേച്ചി പറയും.....
നീ എൻ്റെ കരൾ അല്ലെ.......
രാധേച്ചിയുടെ കരൾ പ്രയോഗം അവരുടെ അറ്റമില്ലാത്ത അർപ്പണമനോഭാവത്തേ സൂചിപ്പിക്കുന്നു അല്ലങ്കിലും കരൾ നഷ്ടപ്പെട്ടവർക്ക് ആണല്ലൊ നി എൻ്റെ കരൾ ആണന്ന് പറയുമ്പോൾ ആഴം തിരിച്ചറിയാൻ കഴിയുക!
എൻ്റെ കരളെ എന്ന് വിളിച്ചിരുന്ന സതീശട്ടനെ പക്ഷേ തനിക്ക് ഉൾകൊള്ളാൻ കഴിഞില്ല!
" ഇത് വളരെ ബോറാണ് സതീശ് ചേട്ടാ, ഒരു പൈങ്കിളി പ്രേമത്തിൻ്റെ ട്ടച്ച് "
തന്നെ പ്രകോപിക്കാൻ എന്നോണം സതീശേട്ടൻ വീണ്ടും വിളി ആവർത്തിച്ചു.....
" എൻ്റെ സ്വന്തം കരളേ "
മുഖം വീർപ്പിക്കുന്ന തന്നോടായി സതീശേട്ടൻ പറഞു!
'' ലിവർ ബോറാണന്ന് നീയ്യേ പറയു സീതേ! കുരുമുളക് ഇട്ട് വഴറ്റിയാൽ എന്താ ടേസ്റ്റ് .....ഹ....ഹ...ഹ "
കാര്യത്തിൽ നിന്ന് തമാശയിലേക്കും, തമാശയിൽ നിന്ന് കാര്യത്തിലേക്കും മിന്നായം പോലേയാണ് എടുത്ത് ചാടുക !
അത് ഒരു സൂത്രമാണ് വിഷയത്തിൽ നിന്ന് തെന്നി മാറാൻ സതീശേട്ടൻ കണ്ടുപിടിച്ച സൂത്രം....
തൻ്റെ വിവാഹത്തിനു അഛൻ നിർബന്ധിക്കുന്നു എന്ന് പറഞപ്പോഴും ആ തെന്നിമാറൽ താൻ കണ്ടു!
വിവാഹ പ്രായമെത്തിയ പെങ്ങൾ, രോഗിയായ അഛൻ.... വാടക വീട്....
ക്ലീഷേ ഉത്തരങ്ങൾ!
" ഒളിച്ചോടാം"
സതീശേട്ടൻ ശബ്ദമില്ലാതെ ചിരിച്ചു!
എങ്ങോട്ട് അയാൾ ചോദ്യചിഹ്നമെറിഞ്ഞു!
" ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് ഒളിച്ചോടാനെ നമുക്ക് കഴിയു!
ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വേറേ വഴികൾ ഇല്ല"
താൻ സതീശേട്ടൻ്റെ ജുബ്ബയിൽ കയറി പിടിച്ചു...... പിഞ്ഞി കിറിയ ജുബ്ബ കൈൽ ഇരിക്കുമ്പോഴും താൻ അലറി!
" ചതിയനാണ് നിങ്ങൾ, സ്ത്രീയുടെ മനസ് സ്വന്തമാക്കിയിട്ട് ഒളിചോടി രസിക്കുന്ന നീചൻ"
" എൻ്റെ കരളേ "
ആ സന്നിഗ്ദ്ധ ഘട്ടത്തിലും സതീശേട്ടൻ അങ്ങനെയാണ് സംബോധന ചെയ്തത്! അത് തൻ്റെ ദേഷ്യം ഇരട്ടിയാകുകയാണ് ചെയ്തത് "
" ത്ഫൂ.....കരൾ പോലും..... ഏരിയുന്ന കരളാണ് നിങ്ങൾക്ക് ഇഷ്ടം, പിടക്കുന്ന കരൾ നിങ്ങൾക്ക് ഇല്ല!"
സതീശേട്ടൻ്റെ മുഖത്ത് കൂടി തൻ്റെ കാർപ്പൽ ഒലിച്ച് ഇറങ്ങന്നതും, ആ ക കണ്ണുകൾ നിർജലങ്ങളായിരിക്കുന്നതും താൻ കണ്ടു!
പിന്നീട് സതീശേട്ടൻ നാടുവിട്ട് പോയന്നും, കഞ്ചാവിനും, മയക്കുമരുന്നിനും അടിമയായന്നും പല കഥകൾ കേട്ടു !
മോഹനേട്ടനുമായി ജീവിതം ആരംഭിക്കുമ്പോഴും എല്ലാം പറഞ കൂട്ടത്തിൽ സതീശട്ടെൻ്റ " കരൾ " കഥകളും ഉണ്ടായിരുന്നു!
"കരൾ എനിക്ക് ഇഷ്ടമല്ല! ഓഞ്ഞ മണമാണതിന്"
മോഹനേട്ടൻ തൻ്റെ ഇഷ്ടകേട് തുറന്ന് കാട്ടി!
ആ ഇഷ്ട്ടകേട് അറിഞ്ഞും അറിയാതെയും പലപ്പോഴും പുറത്ത് ചാടി!
ഒരു വഴക്കിനിടയിൽ ആണ് മോഹനേട്ടൻ്റെ ചോദ്യം?
" കരൾ മാത്രമല്ല മറ്റ് എന്തല്ലാം കൊടുത്തു?"
ഒരു അലർച്ചയാണ് തൻ്റെ ഉത്തരം , സതീശേട്ടൻ്റെ മുഖത്ത് ഒലിച്ച തുപ്പൽ മോഹനേട്ടൻ്റെ മുഖത്തും പരന്ന് ഒഴുകി.....
ഗർഭധാരണം വൈകുന്നതും മോഹനേട്ടൻ കഥയാക്കി മാറ്റി!
" എന്ത് ഗുളികയാണ് അന്ന് നീ കഴിച്ചത് ചിന പിടിക്കുന്നില്ലല്ലൊ "
മോഹനേട്ടൻ്റെ പുഛം നിറഞ പരിഹാസം!
മോഹനേട്ടൻ്റെ വരവ് രണ്ട് കാലിൽ നിന്ന് നാലുകാലിക്ക് മാറിയത് പെട്ടന്നായിരുന്നു!
ചർദ്ദിയും ഓക്കാനവുമായാണ് ആദ്യം തുടങ്ങിയത്! വയർ ചെറുതായി വീർക്കാനും തുടങ്ങിയിരിക്കുന്നു...
മോഹനേട്ടൻ്റെ മുഖത്ത് ലോട്ടറി അടിച്ച സന്തോഷം! അത് വരെ പറഞ്ഞതിനും പരിഹസിച്ചതിനും മോഹനേട്ടൻ മാപ്പ് പറഞു!
ഡോക്ടറുടെ റൂമിൽ നിന്ന് മോഹനേട്ടൻ്റെ മുഖം കാറ്റും കോളുമുള്ള ആകാശം പോലേ ഇരിണ്ടിരുന്നു! തലയണ കെട്ടുപോലേയുള്ള അലോപൊതി ഗുളികൾ!
ലിവർ സിറോസിസ്! മരുന്ന് കൊണ്ട് മാറുന്ന കാലം കഴിഞിരിക്കുന്നു! കരൾ മാറ്റി വെക്കണം.....
മോഹനേട്ടൻ ഞെട്ടി വിറക്കുന്നത് താൻ കണ്ടു അഛൻ മുള ചീന്തുന്നത് പോലേ കരഞ്ഞു!
ലിവർ മാറ്റി വെക്കാൻ 50 ലക്ഷത്തോളം ചിലവ് വരുമെത്രെ! അഛൻ ഭൂമി വിക്കാനും ലോൺ എടുക്കാനും ഓട്ടം തുടങ്ങി!
തൻ്റെ വയർ ഭൂഗോളം പോലേ വീർത്ത് വരാൻ തുടങ്ങി അത് മെല്ലെ കൈകളിലേക്കും കാലിലേക്കും വ്യാപിക്കാൻ തുടങ്ങി വാഴ തണ്ട് പോലേയിരിക്കുന്ന കൈകാലുകൾ !
ഇതിനിടയിൽ പുതിയ പ്രശ്നം ഉടലെടുത്തു അഛൻ്റെയോ അമ്മയുടേയോ കരൾ തനിക്ക് മാച്ച് ചെയ്യില്ല!
ഇതിനിടയിൽ മോഹനേട്ടൻ്റ വക്കീൽ നോട്ടീസ് വന്നു!
" വിവാഹ മോചനം"
സ്വത്ത് വിറ്റ് ഭാര്യയേ ചിത്സിക്കുന്നത് നഷ്ടകച്ചവടമാണന്ന് അയാൾ തിരിച്ച് അറിഞ്ഞിരിക്കുന്നു
ആശ്പത്രി വരാന്തയിൽ ഇരുന്നു പൊട്ടി കരയുന്ന അഛൻ്റെ പടം ആശ്പത്രിയിൽ ഉണ്ടായിരുന്ന ഏതോ ഒരു നന്മമരം വീഡിയോയായിൽ ആക്കി! പേജുകളിൽ നിന്ന് പേജുകളിലേക്ക് അത് ഷെയർ ചെയ്യപ്പെട്ടു! പണം അകൗണ്ടിൽ നിറയാൻ തുടങ്ങി!
ഡോക്ക്മെൻ്റ്റികൾ ,ചർച്ചകൾ ലേഖനങ്ങൾ കരൾ ഡിസീസിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി..... അഛൻ്റെയും അമ്മയുടെയും മുഖത്ത് പ്രതീക്ഷ നാമ്പിട്ടു! അപ്പോഴും ആ വലിയ പ്രശ്നം മുഴച്ചു നിന്നു! മാച്ചു ചെയ്യുന്ന ദാതാവ്!
ഡോക്ടറോടപ്പം കടന്ന് വന്ന മെലിഞ കറുത്ത ഖദർദാരിയേ അഛനും അമ്മയും ആദരവോടെ കുമ്പിട്ടു!
" എന്നെയല്ല നിങ്ങൾ ആദരിക്കേണ്ടത്, ഞാൻ ഒരു നിമിത്തം മാത്രമാണ്!"
രോഗികൾക്ക് വേണ്ടി വീഡിയോ ചെയ്യുന്നത് എൻ്റെ ഒരു ധർമ്മം എന്ന് കൂട്ടികൊള്ളു "
" പക്ഷേ നിങ്ങൾക്ക് ലിവർ തന്ന ദാതാവ് ഐ സിയുവിലാണ്"
ബാക്കി പറഞത് ഡോകടർ ആണ്
കരൾ ധാനം ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല അദ്ദേഹം, ചരസോ കഞ്ചാവോ അടിച്ച് പ്രകൃതമായ പേക്കോലം......
അയാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ ചെയ്തത്! ഇന്നോ നാളയോ കഞ്ചാവ് തിന്ന് തീർക്കേണ്ട ശരീരം ഒരു പൊതു നന്മക്ക് ഉപകരിക്കട്ടെയെന്ന് ഞാനും കരുതി!
'' പെങ്ങളെ അയാൾക്ക് വേണ്ടി പ്രാത്ഥിക്കു!
കുറ്റിയറ്റ് പോകുന്ന നന്മയുടെ ബാക്കി പത്രങ്ങളാണ് അവർ " നന്മമരം വിതുമ്പുന്നത് ഡോക്ടർ കണ്ടു.....
താൻ എന്തോ അബ്ദം പറഞപോലേ ഡോക്ടർ മിഴിച്ച് നോക്കി.....
" പെങ്ങളെ പ്രതീക്ഷിച്ച സംഖ്യയൊന്നും കിട്ടിയില്ല, പണ്ടത്തേ പോലേയല്ല ,ഞാൻ ഇടുന്ന ബനിയനും, ജെട്ടിയും വരെ വാച്ച് ചെയ്യാനും, കഥയെഴുതാനും ഇവിടെയാളുണ്ട്!
" പച്ചകരൾ ഇല്ലാത്ത മനുഷ്യർ " അവരാണ് നിങ്ങൾ അല്ല"
" എളുപ്പം റീച്ച് കിട്ടാൻ എന്നെ ആക്രമിച്ചാൽ മതിയന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു!"
ഒരു കുണ്ഠിതതോടെ ആ ചെറിയ മനുഷ്യൻ അടുത്ത രോഗിയേ ലക്ഷ്യമാക്കി നടന്ന് നീങ്ങി.......
എതോ അറിയപെടാത്ത കുറ്റബോധം തന്നെ ബാധിച്ചിരിക്കുന്നു! താൻ മൂലം ഏതൊ ഒരാൾക്ക് 'ജീവൻ നഷ്ടപെടാൻ പോകുന്നു! ഇടക്ക് അറിയാതെ വയറിൽ തടവി നോക്കി......
രാധേച്ചിയാണ് അയാളേ കുറിച്ച് കൂടുതൽ വിവരം തന്നത് ഒറ്റയാനാണ്..... സ്വന്തമ്മന്ന് പറയാൻ ആരുമില്ലത്രെ!
അയാളേ വീണ്ട് എടുക്കണം !
ഇതിനിടയിൽ മോഹനേട്ടൻ വന്നിരുന്നു..... അക്കൗണ്ടിൽ ഒരു ദിവസം കൊണ്ട് വന്ന പണം വാർത്തയായിരുന്നു!
ജാനു വേച്ചിയാണ് ആ വാർത്ത കൊണ്ട് വന്നത്...... അയാൾ മരിച്ചു...... ശരീരം മെഡിക്കൽ കോളേജിനു ധാനം ചെയ്യാൻ അയാൾ സമ്മതപത്രം ഒപ്പിട്ടിരുന്നത്രെ!
അടുത്ത ബന്ധുവിൻ്റെ കോളത്തിൽ സീതയുടെ പേരാണ് അയാൾ എഴുതി ചേർത്തിരിക്കുന്നത്രെ!
ജാനുവേടത്തി കൗതകത്തോടെ ചോദിച്ചു!
"മോൾ അറിയുമോ അയാളെ?
" ഉം"
ആരാ?
" എൻ്റെ സ്വന്തം കരൾ "
No comments:
Post a Comment