09/12/2020

എൻ്റെ സ്വന്തം കരൾ.....

 ഇരട്ട കുട്ടികളുടെ അമ്മ!


മനസിന്‍റെ ആഴങ്ങളിലേക്ക് അയാള്‍ കുടിയേറിയത് എന്നാണന്ന് അറിയില്ല.....മെല്ലെ മെല്ലെ അയാള്‍ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു!


നീണ്ട നാസികയും,തിളങ്ങുന്ന കണ്ണുകളും  അതാണോ തന്നെ ആഘര്‍ഷിച്ചത്?കോളേജില്‍ നിന്നും വരുമ്പോള്‍ തന്നെ കാത്തന്നപോലെ അയാള്‍ നിന്നിരുന്നു.....പിന്നീട് അയാളെ കാണാതാവുമ്പോള്‍,കണ്ണുകള്‍ അയാളെ പരതാന്‍ തുടങ്ങി......ചിലപ്പോഴൊക്കെ തന്നെ കാണുമ്പോള്‍  ഒരു മന്ദസ്മിതം ആ ചുണ്ടുകളില്‍ തത്തികളിച്ചിരുന്നു.

കണ്ണുകള്‍ കഥ പറയുന്നകാലം ക്രമേണെ അവസാനിച്ചു....


അച്ചു.....സമ്പന്നനായ പിതാവിന്‍റെ പുത്രന്‍, ചെറുപ്പത്തിലെ അമ്മ നഷ്ട്ടപെട്ടു,!സ്നേഹിക്കാന്‍ കഴിയാത്ത രണ്ടാനമ്മ!!ബിസിനസ് ടൂര്‍ മാത്രമുള്ള ഡാഡി....അച്ചുവിന്‍റെ കഥകള്‍ അവളെ വേദനിപ്പിച്ചങ്കിലും അവള്‍ക് ആ കഥകളില്‍ ഒരു അസ്വസ്ഥത തോന്നി....


ഒരു സിനിമാ കഥ പോലെ.....ഒന്നും മറച്ച് വെക്കാത്ത അവള്‍ അത് തുറന്ന് പറയുകയും ചെയ്തു....


അച്ചുവിന്‍റെ കണ്ണുകള്‍ തുവാല കൊണ്ട് തുടച്ച് കൊടുക്കുമ്പോള്‍ അവളുടെ കണ്ണും നിറഞ്ഞിരുന്നു.....


തെറ്റ്ധരിപ്പിച്ചതിനു ക്ഷമ ചോദിക്കുമ്പോള്‍,നനുത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു 


"സാരമില്ല..... "


ജീവിതത്തില്‍ എല്ലാം ഷെയര്‍ ചെയ്യുന്ന അമ്മു ഈ കഥ അമ്മയോടും പറഞ്ഞു. അന്നത്തെ സീരിയലില്‍ കണ്ട ഡയലോഗ് ആണ് അമ്മയില്‍ നിന്നും വന്നത്......


"സ്നേഹം നഷ്ട്ടപെട്ടവര്‍ക്കെ സ്നേഹത്തിന്‍റെ വിലയറിയു...."


എങ്കിലും ഒരു ഉപദേശം നല്‍കാന്‍ മറന്നില്ല,"സുക്ഷിക്കണം അധികം അടുപ്പം ഒന്നും കാണികേണ്ട"


തന്നോടപ്പം നടക്കുമ്പോള്‍,എന്തിനാണ് ഈ അകലം എന്ന് ചോദിച്ചപ്പോള്‍,നമ്മുടെ സ്നേഹം പവിത്രമാണ്,വിരല്‍ത്തുമ്പില്‍ തൊട്ട്പോലും അശുദ്ധമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന മണിമുത്തുകള്‍ ആണ് പൊഴിഞ്ഞു വീണത്.


അശുദ്ധമാവണമെങ്കില്‍ അശുദ്ധമാവട്ടെ എന്ന് പറഞ്ഞ് ആ കൈകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍,ലഹരി ബാധിതനെ പോലെ ആ കൈകള്‍ വിറച്ചിരുന്നു.


"അമ്മുവില്‍ എന്‍റെ കാമുകി ഇല്ല അകാലത്തില്‍ എന്നെ വിട്ടു പോയ അമ്മിച്ചിയാണ് ഉള്ളത്. ആ സ്നേഹം ആണ് ഉള്ളത്!!!! "


നടത്തം ക്രമേണെ പാര്‍കിലേക്കും,കടല്‍ തീരത്തേക്കും മാറി,ദിവസവും സ്പെഷല്‍ ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു!!!!!


ഒരിക്കല്‍ അമ്മുവിന്‍റെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അച്ചു പറഞ്ഞു


," അമ്മു ഞാന്‍ കുറച്ച് കാലമേ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നിട്ട്ള്ളു,നക്ഷത്രങ്ങള്‍ നോക്കി കിടക്കുമ്പോള്‍ അമ്മ എനിക്ക് കവിളില്‍ ഉമ്മ തരുമായിരുന്നു......ചിലപ്പോള്‍ ചുണ്ടില്‍...."


അടുത്ത നിമിഷം അമ്മു, അച്ചുവിന്‍റെ അമ്മയായി മാറി....അടുത്ത ദിവസം അമ്മുവിന്‍റെ  മാതൃവാത്സല്യത്തിന്‍റെ ക്ലിപ്പ്‌കാണിക്കുമ്പോള്‍.... അമ്മു പരിഭവിച്ചു....


"വേണ്ടട്ടോ"


"അമ്മു എന്നെ മനസിലാകിയില്ലലോ.....കഷ്ട്ടം.....കുട്ടി തന്നെ  ഡിലിറ്റ് ചെയ്തോളു......"

ആ ക്ലിപ്പ്‌ മൊബൈലില്‍ നിന്നും മാഞ്ഞ്പോകുന്നത് നോക്കി അമ്മു നെടുവീര്‍പ്പിട്ടു......


ക്രമേണ അച്ചുവിന്‍റെ ഫാന്‍റസികള്‍ മാറി മാറി വന്നു....ചിലപ്പോള്‍  അച്ചു മുലകുടിക്കുന്ന കൊച്ചുവാവയാവാന്‍ വേണ്ടി വാശിപിടിച്ചു അല്ലങ്കില്‍ അച്ചുവിന്‍റെ മാതൃസ്നേഹം ചുംബനങ്ങളായി അമ്മുവിന്‍റെ ചുണ്ടുകളില്‍ പതിഞ്ഞു.


"അമ്മമാര്‍ ഇങ്ങനെയല്ല അച്ചുകുട്ടികളെ ചുംബിക്കുന്നത്"


അച്ചു പൊട്ടന്നെ പോലെ ചിരിച്ചു!!


"എനിക്ക് ഇങ്ങനെ അറിയൂ....."


എല്ലാത്തിന്‍റെയും  വിഡിയോക്ലിപ്പുകള്‍,അടുത്ത ദിവസം കാണികുമ്പോള്‍ അവള്‍ അമ്പരക്കും!!!!


"അച്ചു ഭയങ്കര സൂത്രക്കാരന്‍ തന്നെ,എങ്ങനെ അച്ചു ഈ സൂത്രം"

അയാള്‍ വീണ്ടും ചിരിച്ചു!!!


 ആ കണ്ണുകള്‍ അപ്പോള്‍ വല്ലാതെ തിളങ്ങിയിരുന്നു!!!!


അച്ചുവിന്‍റെ കഥകള്‍ നുണകളുടെ സമാഹാരമാണന്ന് അറിഞ്ഞപ്പോഴാണ് സന്തീപ്‌ന്‍റെ വരവ്,അച്ചുവിന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരന്‍,ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ അമരക്കാരന്‍,തിരകഥ സന്തീപിന് സ്വന്തം!!!!


തനിക്ക് അച്ചുവിനെ സമ്മാനിച്ച സന്തീപിനെ അച്ചുവിനെപോലെ സ്നേഹിച്ചു, ബഹുമാനിച്ചു....

പലപ്പോഴും പാര്‍കിലും കടല്‍ തീരത്തും സന്തീപ്‌ ഞങ്ങളെ കാത്ത് നില്‍ക്കുകയായി....

സന്ദീപ് കളിയാകി ഒരു പേരും നല്‍കി

 

 അമ്മയും വാവയും....


ഒരിക്കല്‍  തനിച്ച് ആയിരുന്നപ്പോള്‍ ആണ് സന്തീപ്‌ അത് പറഞ്ഞത്‌


"എനിക്കും കുഞ്ഞു വാവയാവണം"


 അമ്മു ചെട്ടി,സന്തീപിന്‍റ മറ്റൊരു മുഖം അമ്മു കണ്ടു

ഛീ വൃത്തികെട്ടവനെ!!!!!


"അച്ഛനും അമ്മയും ഉള്ള അച്ചുവിന്  കുഞ്ഞു വാവ ആകാമെങ്കില്‍ എനിക്ക് എന്ത്കൊണ്ട് ആയികൂട???"


ചാടി തുള്ളി അവിടെ നിന്നും പോരുമ്പോള്‍,അമ്മുവിന്‍റെ മനസ്സില്‍ ഒരു നെരിപൊട് എരിയുകയായിരുന്നു!!!


"എന്നെ പിണകുന്നത് അമ്മുവിന് ദോഷമേ ചെയ്യു,ഒളികാമറ ദ്രിശ്യങ്ങള്‍ക്ക് ഇപ്പോള്‍ വലിയ മാര്‍ക്ക്റ്റ് ആണ്"


വിവരം അറിഞ്ഞപ്പോള്‍ അച്ചു കോപം കൊണ്ട് വിറച്ചു.....അവനെ ഞാന്‍.......അയാള്‍ പല്ല് ഉറുമി


അടുത്ത ദിവസം അച്ചു വലിയ വിഷാദ ഭാവത്തില്‍ കാണപെട്ടു......


"അമ്മു നാം ചതിക്ക പെട്ടു,അവന്‍ ചതിയനാണ് അമ്മു,അവന്‍ എങ്ങാനും നെറ്റില്‍ പോസ്റ്റ്‌ ചെയ്‌താല്‍....എനിക്ക് ആലോചിക്കാന്‍ വയ്യ........അയാളുടെ ചുണ്ടുകള്‍ വല്ലാതെ വിറച്ചു.....അവനെ ഞാന്‍ കൊല്ലട്ടെ അമ്മു......,"


"അരുത്‌ അച്ചുവെട്ടാ..... അച്ചുവേട്ടന്‍ അല്ലാതെ ആരും എനിക്കില്ല......"


"അമ്മു  എന്തങ്കിലും പറഞ്ഞ് ആ ക്ലിപ്പ് തിരിച്ച് വാങ്ങണം" എന്റെയും നിന്‍റെയും മാനം അതില്‍ ആണ്"


സന്തീപിനെ കണ്ട് ക്ലിപ്പ് വാങ്ങി,അവന്‍റെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ വല്ലാതെ വിയര്‍ത്ത്‌രുന്നു....അമ്മുവിന്‍റെ പൊട്ട് ആ വിയര്‍പ്പില്‍ പടര്‍ന്നിരുന്നു.... അവളുടെ മുതുകിലും മാറിടത്തിലും  നഖംകൊണ്ട് പോറിയിരുന്നു....

അഴിഞ്ഞ് ഉലഞ്ഞ വസ്ത്രങ്ങള്‍ നേരയാകി മുടി വാരികെട്ടുമ്പോള്‍ അവള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു!


"ഒരിക്കലും എന്നെ അമ്മയാക്കല്ലേ ഈശ്വര......"


 കാറിനുള്ളില്‍ അച്ചുവും സന്തീപ്പും ഊറി ചിരിച്ചു,അവര്‍ പുതിയ ക്ലിപ്പുകള്‍ ലോഡ് ചെയ്യുകയായിരുന്നു,അവരുടെ മനസ്സില്‍ അമ്മു ഉണ്ടായിരുന്നില്ല മോണിറ്ററിന്‍റെ അരണ്ടവെളിച്ചത്തില്‍ അന്നത്തെ ഊര്‍ജം വാര്‍ന്നുകളയുന്ന സൈബര്‍ ഇരകള്‍ മാത്രം ആയിരുന്നു!!!!


ഒരു കാപ്ഷന് വേണ്ടി സന്തീപ്‌ അച്ചുവിനെ നോക്കി,പിന്നെ മെല്ലെ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തു!!!!!


                 "ഇരട്ട കുട്ടികളുടെ അമ്മ"


No comments:

Post a Comment