15/02/2021

താണ്ഡവ നൃത്തം!

 കഥാ മത്സരം 


താണ്ഡവ നൃത്തം


വർണ്ണ കടലാസ് കൊണ്ട് പൊതിഞ ആ ഗിഫ്റ്റ് പാക്ക് അയാൾ തുറിച്ച് നോക്കി! ഒന്നിലധികം തവണ സഞ്ചരിച്ചത് കൊണ്ടായിരിക്കണം പല സ്ഥലത്തും ഗിഫ്റ്റ് പാക്കിൻ്റെ വർണ്ണ കടലാസുകൾ എലി കടിച്ച് കീറിയ പോലേ അടർന്നു പോയിരിക്കുന്നു..... 


അഡ്രസിയില്ലാതെ തിരിച്ച് വന്ന പാർസൽ! 

ഞാൻ അഡ്രസിലേക്ക് തുറിച്ച് നോക്കി ,വൃത്തിയായി എഴുതിയിരിക്കുന്നു!


കൗസല്യ ആര്യൻ

20 സ്റ്റീറീറ്റ്,

ഹൗസ് നമ്പർ  25 ,ഗാന്ധി പുരം കോയമ്പത്തുർ !


 വിറക്കുന്ന കൈകൾ കൊണ്ട്  അയാൾ  ആ ഗിഫ്റ്റ് പാക്ക് പൊതിയുന്നതും, വിറച്ച് കൊണ്ട് അഡ്രസ് എഴുതുന്നതും ഓർമ്മയുണ്ട്!


ശ്വാസം കാരുണ്യം കാണിച്ച ഏതോ നിമിഷത്തിൽ ആര്യൻ്റെ അഭ്യാസം!


കോവിഡ് വാർഡിൽ വെച്ചാണ് ആര്യനേ കാണുന്നത്! 


ഒരു തമിഴ് ബ്രാമണൻ!


കൊറോണ വൈറസ് അയാളുടെ ശ്വാസകോശങ്ങളെ കാർന്ന് തിന്നുമ്പോഴും അയാൾ അയാളുടെ ജീവനു വേണ്ടി പൊരുതി, 


വീണ് കിട്ടിയ ഇടവേള കളിൽ അയാൾ കൗസല്യയേ കുറിച്ച് പറഞ്ഞു.....


കൗസല്യ ഓട്ടീസം ബാധിച്ച് ബുദ്ധിമാന്ദ്യം സംഭവിച്ച അയാളുടെ മുറപ്പെണ്ണ്!


ഒന്നിച്ച് കളിച്ച് വളർന്നവർ ,ചെറുപ്പത്തിലേ തൻ്റെ മുറപ്പെണ്ണ് എന്ന് കേട്ട് വളർന്നവർ!


ചേട്ടൻ എന്നെ കെട്ടിയില്ലങ്കിൽ മരിച്ച് കളയും എന്ന് കട്ടായം പറയുന്നത് കേട്ട് ആര്യൻ പൊട്ടിചിരിക്കും....


പലപ്പോഴും ആര്യന് കൗസല്യ ഒരു കൗതകമായിരുന്നു.....


പറഞ്ഞാൽ പറഞപോലേ ചെയ്യുന്ന ബുദ്ധിയില്ലാത്ത കൗസല്യ......


ചിലപ്പോൾ  കൗസല്യയുമായി! പിണക്കം നടിക്കും!


രണ്ട് ദിവസം കഴിയുമ്പോൾ  അവൾ പറയും......


" എന്നോട്  മിണ്ടിയില്ലേൽ വിരൽ മുറിച്ച് ഞാൻ മരിക്കും "


പ്രേമനൈര്യാശത്താൽ ഞെരുമ്പ് മുറിച്ച് മരിച്ച ദേവുവേടത്തിയിൽ നിന്നാണ് കൗസല്യ ആര്യനെ പേടിപ്പിക്കാൻ പഠിച്ചത്!


 ഒരിക്കൽ അവൾ അത് പ്രാവർത്തികമാക്കുകയും ചെയ്തു!


നേരത്തേ കണ്ടത് കൊണ്ട് അന്നു രക്ഷപെട്ടു!


ആര്യന് അന്നു മുതൽ വലിയ പേടിയാണ്.....


പേ കിനാകളിൽ  എപ്പോഴും

 ചോരയൊലിപ്പിച്ച് നിൽക്കുന്ന കൗസല്യയാണ്!


അതിനു ശേഷം അയാൾ ഒരിക്കലും കൗസല്യയോട് പിണങ്ങിയിട്ടില്ല!


 ഒരിക്കൽ അവളോട് വാലൻ്റൈസ് ഡേയേ കുറിച്ച് പറഞ്ഞു! കഥ കേൾക്കാൻ ഏറേ ഇഷ്ടമുള്ള ! അവൾ കണ്ണ് മിഴിച്ച് കേട്ടിരുന്നു!


 എനിക്ക്   വാലനെൻ്റെൻ സമ്മാനം വേണം അവൾ ചിണുങ്ങാൻ തുടങ്ങി!


ഫെബ്രുവരി 14 ആണ് ഇന്നല്ല

ആര്യൻ  ക്രുദ്ധനായി......


"വിരൽ മുറിച്ച് ഞാൻ മരിക്കും " കൗസല്യയുടെ പതിവ് ഭീഷണി!

അന്ന് മുതൽ എല്ലാ പതിനാലിനും അവൾക്ക് സമ്മാനം കിട്ടണം!


കലണ്ടറിൽ നോക്കി അവൾ പതിനാല് കാണാപാഠം പടിച്ചു.......

എല്ലാ മാസം പതിനാലിനും ആര്യൻ ഗിഫ്റ്റ് അയച്ചു കൊടുത്തു!

കൗസല്യയുടെ വിരലിൽ ആര്യൻ ചുംബിച്ചു കൊണ്ടിരുന്നു ..... ഈശ്വരാ കാത്ത് കൊള്ളണേ!


നേർസ്മാർകോവിഡ് റൂമിൽ ഓടി നടന്നു, കണ്ണും കയ്യും മാത്രം കാണുന്ന യന്ത്രമനുഷ്യനേ  പോലേ കോട്ടിട്ട് നേർസ്മാർ! 


ഓക്സ്ജിൻ സിലിണ്ടറുമായി അവർ ആര്യനു സമീപം പാഞ് അടുത്തു!


ആര്യൻ വില്ല്' പോലേ വളഞ്ഞു...... ശ്വാസം കിട്ടാതെ അയാൾ മൂക്രയിട്ടു......


"വെൻ്റിലേറ്ററിലേക്ക് മാറ്റണം"

ഡോക്ടർ  നിർദ്ദേശിച്ചു... 


 ആര്യൻ  കൈ കൊണ്ട്  ആംഗ്യം കാട്ടി..... എന്തോ പറയാൻ ശ്രമിച്ചു..... വിറച്ച് വിറച്ച് ആ ഗിഫ്റ്റ് പാക്കറ്റ്! അയാൾ എനിക്ക് കൈമാറി.....


പത്ത് ദിവസം കഴിഞ്ഞാൽ ഫെബ്ര് വരി 14 ആണന്ന് ഓർത്തു! ജീവിതത്തിൽ ആദ്യമായി  ആര്യൻ 

ശരിയായ ദിവസം വാലൻ്റയിൻ സമ്മാനം കൊടുക്കുന്നത് ഈ സമ്മാന മായിരിക്കണം! അയാൾ ഒച്ചയില്ലാതെ ചിരിച്ചു ......

 പെട്ടന്ന് ആ ചിരി ഒരു ചുമയായി മാറി ആര്യനേ പോലേ താനും കോവിഡ് രോഗിയാണന്ന് ഓർത്തപ്പോൾ അയാൾ വീണ്ടും ചിരിച്ചു......


 അപ്പോഴെക്കെ അത്  ചുമയായിമാറി..... കുത്തി .... കുത്തി കുരക്കുന്ന ചുമ......


രണ്ട് ദിവസം കഴിഞ്ഞിട്ടും ആര്യനേ വാർഡിലേക്ക് കണ്ടില്ല!


"സിസ്റ്റർ ആര്യന് എന്ത് പറ്റി "

ഏത് ആര്യൻ?

ഈ കട്ടിലിൽ കിടന്ന ആര്യൻ!


"സുഹൃത്തേ കോവിഡ് രോഗിയുടെ വിവരങ്ങൾ ഞങ്ങൾ പുറത്ത് വിടുന്നത് ഈ ആശ് പത്രിയുടെ പോളിസിക്ക് എതിരാണ്!  ക്ഷമിക്കു..... "


മാന്യമായ നിഷേധാത്മക മറുപടി!


ഞാൻ പിറുപിറുത്തത് അസിസ്റ്റൻ്റ് നേർസിനു പിടിച്ചില്ലന്ന് തോന്നുന്നു !


കോട്ടയത്ത്കാരി അച്ചായത്തി പരുഷമായി പറഞ്ഞു!

" ഏന്തോരം ആൾ വരുന്നു എന്തൊരം' ആൾ പോകുന്നു"


എൻ്റെ രോഷം ഞെരിഞമ്മുരോമ്പോഴും അണ്ഡകടാഹത്തിലേ അലിഖിത നിയമം എന്നെ വലയം ചെയ്തിരുന്നു!


"എന്തോരം ആൾ വരുന്നു എന്തോരം ആൾ പോകുന്നു"


ഞാൻ ആ ഗിഫ്റ്റ് പാക്ക് വലിച്ച് കീറി!

ആക്രാന്തം കോയയെന്ന് പ്രിയതമ പരിഹസിച്ച  അതേ വലിച്ച് കീറൽ!


കടലാസ് ചുരുളുകളിൽ നിന്ന് ആ നടരാജവിഗ്രഹം അയാൾ പുറത്തെടുത്തു!

തൻ്റെ ഭാര്യ സതീദേവിയേ ശിരസ്ചേതം ചെയ്തതിനു കോപകുലനായി താണ്ഡവ നിർത്തമാടിയ ശിവ പ്രതീകമായ നടരാജ വിഗ്രഹം ! വലത് കൈൽ അഭയ മുദ്ര!


ഒരു  നിമിഷം വിരലിൽ നിന്ന് ചോര ഇറ്റ് വീഴുന്ന കൗസല്യ  അയാളുടെ കിനാവിൽ ഇടം പിടിച്ചു.....

വില്ലു പോലേ വളഞ് ശ്വാസം കിട്ടാതെ മുക്രയിടുന്ന ആര്യൻ!


നടരാജ വിഗ്രഹത്തിൻ്റെ കണ്ണുകളിൽ കണ്ട നിരാശ അയാളെ  കോപകുലനാക്കി  പാർസൽ കിട്ടാതിരിക്കാൻ കാരണം ആ നിരാശയണന്ന് അയാക്ക് തോന്നി !ആ വിഗ്രഹം അയാൾ പുറത്തേക്ക് വലിച്ച് എറിഞ്ഞു!


പുറത്ത് ഉള്ള പാറയിൽ തട്ടി  ഡ്യും...ഡ്യും എന്ന ശബ്ദമുണ്ടാക്കി  നടരാജദേവൻ താഴെക്ക് ഉരുണ്ട് പോയി....

പഞ്ചലോഹവും പാറയും കുട്ടി മുട്ടുന്ന ശബ്ദം നിലവിളി പോലേ അയാൾക്ക് തോന്നി.......


ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്!

നിന്ദിച്ച് കൂട!


അയാൾ താഴേക്ക് ഇറങ്ങി നടന്നു !


കുപ്പയിൽ നിന്ന് നടരാജനെ കണ്ടടുക്കുമ്പോൾ ഞെട്ടലോടെ അയാൾ അത് കണ്ടു അഭയ ഹസ്തം മുറിഞ് പോയിരിക്കുന്നു.....


രക്തതുള്ളികൾ ഇറ്റുവീഴുന്ന  അഭയ ഹസ്തം...... കൗസല്യയുടെ വിരലിൽ എന്നപോലേ രക്തതുള്ളികൾ ഇറ്റ് ഇറ്റ് വീഴുന്നു........


ശ്വാസം കിട്ടാതെ വില്ല് പോലേ വളയുന്ന ആര്യനെ ഒരിക്കൽ കൂടി  അയാൾ കണ്ടു......

അഡ്രസ് ഇല്ലാത്ത കൗസല്യ എവിടെയായിരിക്കും?


രക്ത തുള്ളികൾ സമ്മാനപൊതി മുഴുവൻ വ്യാപിച്ചിരിക്കുന്നു..... കണ്ണീരിൻ്റ് മണമുള്ള 

രക്തതുള്ളികൾ ! നടരാജ ദേവൻ ഒരിക്കൽ കൂടി താണ്ഡവ നൃത്തമാടിയെങ്കിൽ.......

No comments:

Post a Comment