24/07/2012

പര്‍ദ്ദകള്‍ പറയാതിരുന്നത് !!??


പ്രമാണം:Vulture11.jpg
സമയം അര്‍ദ്ധരാത്രിയോട് അടുത്തിരിക്കുന്നു....പലരും ഉറക്കം തുടങ്ങിയിരിക്കുന്നു. തീവണ്ടിയുടെ താളത്തിന് അനുസരിച്ച് ചിലര്‍ ഞെട്ടി ഉണരുകയും വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു...ചിലര്‍ പിറുപിറുക്കുന്നുതും കശപിശകൂടുന്നതും അവ്യക്തമായി ഭാഷയില്‍ കേള്‍ക്കാമായിരുന്നു.തീവണ്ടി ഭക്ഷണത്തിന്‍റെ അസ്കിതയായിരിക്കാം ചിലര്‍ ശക്തമായ കീഴ്ശ്വാസം വിടുന്നു...."വൃത്തികെട്ട ഇനം".....അയാള്‍ പിറുപിറുത്തു.....
റസിയ തോളിലേക്ക് ചാഞ്ഞ് രിക്കുന്നു ....അവള്‍ ഇടക്ക് കാസരോഗിയെപോലെ ഞരങ്ങുന്നുണ്ട്.... കഴിഞ്ഞ കാലങ്ങളില്‍ ഇത്ര സുരക്ഷിതമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല,അല്ലങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന ,തൊണ്ടിപഴം പോലത്തെപെണ്ണിനെ അവര്‍ ഉറങ്ങാന്‍ സമ്മതിച്ച്‌ട്ടുണ്ടാവില്ല....അയാള്‍ അവളുടെ തലയില്‍ മെല്ലേ തലയോടി.....ലില്ലിക്കുട്ടി പറഞ്ഞത് ഒരു അശരീരിപോലെ അയാളുടെ തലച്ചോറില്‍ മുഴങ്ങി.....
" ചുവന്ന തെരുവില്‍പെട്ട പെണ്ണിനെ ഈ പരുവത്തിലെങ്കിലും കിട്ടിയത് മുന്‍ജന്മ സുകൃതം കൊണ്ടായിരിക്കാം....അല്ലങ്കില്‍ കടിച്ച് കീറി....ചണ്ടിയൂറ്റി തെരുവില്‍ വലിച്ച് എറിഞ്ഞിട്ടുണ്ടായാനെ!!അവസാനം പത്ത് രൂപക്കും ഇരുപത് രൂപക്കും ഭിക്ഷക്കാരനും ഊര്തെണ്ടിയും ചോരവറ്റിയ ആ ശരീരത്തില്‍ അന്നത്തെ ഊര്‍ജം ഇറക്കിവെക്കാന്‍ വലിഞ്ഞ് കേറുന്നതിന് തെരുവിന്‍റെ മക്കള്‍ സാക്ഷിയായനേ....ഒടുവില്‍ സിഫിലിസും,ഗൊണോറിയും,എയ്ഡ്സും പിടിപെട്ട്......."
"യാ റബ്ബി!! എന്‍റെ റസിയ" അയാള്‍ ഒന്ന് ഞെട്ടിയുണര്‍ന്നു.....
കിളിവാതിലിലൂടെ അയാള്‍ പുറത്തേക്ക് നോക്കി.....മരങ്ങളും സ്ഥലങ്ങളും റോഡുകളും തന്‍റെ മുമ്പിലൂടെ ഓടിപോകുന്നത് കണ്ട് അയാള്‍ മിഴിച്ചുരുന്നു.....തന്‍റെ സൗഭാഗ്യങ്ങളും ഇതിലും വേഗതയിലാണ് തന്നില്‍ നിന്ന് ഒളിച്ചോടിയത്,കുരക്കുപോയ പനകളും മരങ്ങളും നിലാവെളിച്ചത്തില്‍ നരചിരിക്കുന്നു, കഴുത്ത് പോയ മരങ്ങളില്‍ മരംകൊത്തി കൊത്തിവികൃതമാക്കിയ തുളകള്‍ കാണാം....അണ്ണാറകണ്ണനും,എലിയും, പാമ്പും ഒക്കെ അതില്‍ കൂട്കൂട്ടിയിരിക്കുന്നു....ലില്ലി മോള്‍ കണ്ടെത്തിയില്ലയിരുന്നു വെങ്കില്‍ തന്‍റെ മകളുടെ മേലും മരകൊത്തികള്‍ പറന്ന് ഇരുന്നാനെ......
കോയമ്പത്തൂര്‍ കഴിഞ്ഞിരിക്കുന്നു..... മരങ്ങളും മലകളും കുന്നുകളും സഹ്യന്‍റെ നാട്ടിലേക്ക് സ്വാഗതം വിളിച്ച്‌ ഓതുന്നു..... ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പ്രഭാതം ആവും.....പലര്‍ക്കും ഇത് സുപ്രഭാതം ആയിരിക്കാം എന്നാല്‍ തനിക്ക് അങ്ങനെയല്ല.....വളഞ്ഞു പുളഞ്ഞു പോകുന്ന ഈ ട്രെയിന്‍ പോലെയാരിക്കും തന്‍റെ ഗതി അത് വമിക്കുന്ന പുകകൊണ്ട് വരും കാലങ്ങളില്‍ ശ്വാസം മുട്ടാം.....
ഇന്ന് വരെ കെട്ടിയുര്‍ത്തിയ അന്തസും അഭിമാനവും നിലംപൊത്തും.....കലക്ടര്‍ക്കും,മജിസ്ട്രേറ്റിനും ജന്മം നല്‍കിയ മണതല തറവാട്ടിലേക്ക് ചുവന്ന തെരുവില്‍ നിന്ന് ഒരു സന്തതി കുടിയേറും....
അഭിമാനിയും,മഹല്ല് പ്രസിരണ്ടും റിട്ടെര്‍ഡ് എന്‍ജിനിയറുമായ റഷീദ്‌ ഹാജിയുടെ മകള്‍ ഇന്നലെവരെ ജീവിച്ച്രുന്നത് ചുവന്ന തെരുവില്‍ ആയിരുന്നു എന്ന് ജനങ്ങള്‍ പിറുപിറുക്കും....തന്നെ കാണുമ്പോള്‍ അവര്‍ അടക്കിചിരിക്കും....
സമുദായത്തെ വെല്ലുവിളിചവള്‍ ,കാഫിറിനെ വരനായി സ്വീകരിച്ചവള്‍ , റഷീദ്‌ ഹാജിയുടെ നേരെ ആയിരം കൈകള്‍ ഒന്നിച്ച് നീളും....ഏതു നേരത്താണ് ലില്ലിയുടെ എഴുത്ത് വായിക്കാന്‍ തോന്നിയത്.......... നാശം ഒരു അസ്വസ്ഥതയോടെ അയാള്‍ റസിയയുടെ നേരേ തിരിഞ്ഞു....തൊട്ടാവാടി പോലെ അവള്‍ ........." റബ്ബീ എന്നോട് പൊറുക്കണെ....എന്‍റെ മകളെ എനിക്ക് ഒരു ഭാരമാക്കല്ലേ" അയാള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി......
ഒരു കുലുക്കത്തോടെ ട്രെയിന്‍ നിരങ്ങി നിന്നു.....ആരോ എമര്‍ജന്‍സി ലിവ‍ര്‍ വലിച്ച് രിക്കുന്നു... രണ്ട് ബോഗിക്ക് അപ്പുറത്ത് നിന്നാണ്ന്ന് തോനുന്നു ആരൊക്കെയോ ഓടുകയും ചാടുകയും ചെയ്യുന്നു....എന്നിട്ടും ചിലര്‍ ഉറക്കം തൂങ്ങുന്നു.....വണ്ടി ചാഞ്ചാടിയിട്ടും അറിയാത്തവര്‍ .......താന്നും അങ്ങനെയായിരുന്നില്ലേ...ലില്ലിയുടെ എഴുത്ത് അപായ ചങ്ങലേ പോലെ തന്നെ പിടിച്ച് കുലുകുകയായിരുന്നില്ലേ..... ഹാജി മെല്ലെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു.....
പ്രിയ റഷീദ്‌.....
ഈ എഴുത്ത് താടിയും തൊപ്പിയും ധരിച്ച സമുദായ പ്രമാണിയും മഹല്ല് പ്രസിഡന്റ് മായ റഷീദ്‌ ഹാജിക്ക് മേഴ്സി ചാരിറ്റബിള്‍ ട്രസ്റ്റ്ന്‍റെ മേട്ട്രന്‍ ആയ ലില്ലി മാഡം അല്ല എഴുതുന്നത്‌.... എന്നും പ്രണയം സൂക്ഷിച്ച്കൊണ്ടിരുന്ന പ്രിയ കളികൂട്ട്ക്കാരന്‍റെ മനസ്സില്‍ കുറച്ച് കാലമെങ്കിലും ഈ ലില്ലിയും പൂത്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നതിനാണ്.....
ഇങ്ങനെ ഒരു മുഖവര പറയേണ്ടി വന്നത്,ട്രസ്റ്റ്‌ന്‍റെ അഡ്രസ്‌ല്‍ വരുന്ന എഴുത്തും ഫോണ്‍കോളും താങ്കള്‍ അവഗണിക്കുന്നത് കൊണ്ടാണ്.....പൈജാമയും കൂര്‍ത്തയും കസവ് വേഷ്ട്ടിയും അണിഞ്ഞ് കാമ്പസില്‍ അലഞ്ഞ് നടന്ന പ്രണയത്തിന്‍റെ സുല്‍ത്താന്..... എന്‍റെ പഴയ സഹപാഠിക്ക്.....ഇത്രയും ക്രൂരന്‍ ആവാന്‍ കഴിയുമോ എന്ന് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല!!!
ഞാനും റഷീദും ചെയ്യാന്‍ തീരുമാനിച്ച ഒരു തെറ്റ്‌ തന്നെയല്ലേ റസിയയും ചെയ്തത്....പ്രായത്തിന്‍റെ പക്വതഇല്ലായ്മയില്‍ പാവം പെണ്‍ക്കുട്ടി ട്രാപ്പില്‍ വീണുപോയി എന്ന് ഞാനും സമ്മതിക്കുന്നു......
പാവപെട്ട യുവാവിനെ പ്രണയിക്കുന്നത് മഹാപാപമാണോ? അതിന്‍റെ പേരില്‍ ഒരു പാവം ചെറുപ്പക്കാരനെ കൈയും കാലും തല്ലിയൊടിച്ച് ജീവശ്ചവം ആക്കുന്നത് മഹാപാപം അല്ലെ??....
ഇത് തെറ്റാണ്ങ്കില്‍ , വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാക്കോ കപ്യാരുടെ മകളെ പ്രണയിക്കുകയും,അവരെ ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയും ചെയ്ത റഷീദും ഒരു കുറ്റവാളിയല്ലേ?അങ്ങനെ ഞാന്‍ ചെയ്തിരുന്നു വെങ്കില്‍ റഷീദിനെകാള്‍ മര്‍ക്കടമുഷ്ട്ടിക്കാരന്‍ ആയ റഷീദിന്‍റെ പിതാവ് ഖാന്‍ സാഹിബ് എങ്ങനെ പെരുമാറും എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
അധിക്കാരത്തിന്‍റെ പിന്‍ബലമുള്ള ഖാന്‍സാഹിബിനെ ജയിക്കാന്‍ ആവില്ലന്ന് മണിയടിച്ച് തളര്‍ന്ന എന്‍റെ പിതാവ് കണ്ഠംമിടറിപറഞ്ഞപ്പോള്‍ അത് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു .....അത്കൊണ്ടാണ് കൈയും കാലുമായി എന്‍റെ കുടുംബം ജീവിക്കുന്നത്......
ജീവിതത്തില്‍ ഇനി ഒരു വിവാഹം ഇല്ലയെന്നു തീരുമാനിച്ചപ്പോഴും,കന്യാസ്ത്രീ പട്ടം ധരിച്ചപ്പോഴും,അടുത്ത ജന്മത്തില്‍ കര്‍ത്താവിന്‍റെ മണവാട്ടിയാക്കണേ എന്നല്ല പ്രാര്‍ഥിച്ചത്...എന്‍റെ റഷീദിന് ഒപ്പം കഴിയണേ എന്നാണ് പ്രാര്‍ഥിച്ചത്...... അങ്ങനെ പ്രാര്‍ഥിച്ചതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു.....
റസിയ എന്‍റെ ഒപ്പം ഉണ്ട്....അവള്‍ വല്ലാതെ മാറിയിരിക്കുന്നു...പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റില്‍ അവള്‍ ഖേതിക്കുന്നു....അവളേ ജീവിതത്തിലേക്ക് കൂട്ടികൊണ്ട്പോകു....കഴിയുമെങ്കില്‍ ചെയ്ത തെറ്റിന് പരിഹാരം ചെയ്യു.....
തൊപ്പിയും താടിയും പദവിയും റഷീദിനെ സമുദായത്തില്‍ സമ്പന്നമാക്കിയേക്കാം.....എന്നാല്‍ നിങ്ങളുടെ ആത്മാവ് ദരിദ്രനാണ് എന്ന് അറിയുക.....കൈ ഇല്ലാത്ത ചെറുപ്പക്കാരന്‍ നിങ്ങളുടെ ആത്മാവിനെ പിണ്ടുടര്‍ന്നുകൊണ്ടേയിരിക്കും തീര്‍ച്ച.....
പഴയ ഓര്‍മ്മപെടുതലുകള്‍ വേദനിപ്പിച്ചങ്കില്‍ പൊറുക്കുക....സഹജീവിയോട് ചെയ്ത പാപം സഹജീവി തന്നെ പൊറുത്തു തരണം എന്നും അതില്‍ ദൈവത്തിനു വലിയ റോള്‍ഇല്ലന്ന് പ്രവാചകന്‍ പഠിപ്പിച്ചതായി എവിടേയോ വായിച്ചതായി ഓര്‍ക്കുന്നു....അത്കൊണ്ട് തന്നെ ഈ ഓര്‍മ്മപെടുത്തലിനും പഴയ പ്രണയത്തിനും മാപ്പ്......
സ്വന്തം
ലില്ലിമോള്‍
ഒരുപാട്നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റസിയ ജനിച്ചത്‌....ഒരു പിടിച്ചടക്കല്‍ പ്രതീതിയാരുന്നു ഞങ്ങള്‍ക്ക്, ശരീരത്തെക്കാള്‍ വലിയ വയറും താങ്ങി ആസിയ ഉന്തി ഉന്തി നീങ്ങുമ്പോഴും ആ കണ്ണുകളില്‍ ഒരു തിളക്കം കണ്ടു.....ആശ്പത്രികള്‍ കയറി ഇറങ്ങുമ്പോഴും, ശര്‍ദ്ദില്‍ വന്ന് തളരുമ്പോഴും നമ്മുടെ മോള്‍ എന്ന് അവള്‍ പിറുപിറുത്തുരിന്നു......
റസിയ എന്ന അവള്‍ക്ക് ചുറ്റുമായി ഞങ്ങളുടെ ലോകം,റസിയാക്ക് ചുറ്റും ലോകം തിരിഞ്ഞ് വലുതായി കൊണ്ടിരുന്നു... ടിവിയിലെ സ്റ്റാറുകളും,മോഡലുകളും റസിയയുടെ രൂപം വെച്ച്മാറി.തലമറക്കല്‍ ഫാഷന്‍ അല്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഫാഷനില്‍ അവളെക്കാള്‍ മുമ്പില്‍ എത്താന്‍ മത്സരിച്ചു!!!
മദ്രസയില്‍ പഠിക്കാന്‍ സമയം ഇല്ലയെന്നു പറഞ്ഞപ്പോള്‍ ,ആവിശ്യമില്ലയെന്നു അവളെക്കാള്‍ മുമ്പേ പ്രഖ്യാപിച്ചു......പിന്നീട് എപ്പോഴോ അവള്‍ ഡ്രസ്സ്‌ കോഡ് മാറ്റുന്നതും പുതിയ കൂട്ട്ക്കാരികളും കൂട്ട്ക്കാരന്‍മാരും അവള്‍ക്ക് ചുറ്റും ഒരു വന്‍മതിലാക്കുന്നതും നിസാഹായമായി നോക്കിനില്‍കേണ്ടിവന്നു......
ഇന്നല്ലേ ഞങ്ങള്‍ അവളെ തുറിച്ച് നോക്കി......പര്‍ദ്ദക്ക്തിരെ അവള്‍ യുദ്ദം പ്രഖ്യാപിച്ചുരിക്കുന്നു....ഓരോ പര്‍ദ്ദയും അടിമത്തത്തിന്‍റെ അടയാളമാണ്ന്ന് അവള്‍ വിളിച്ച് പറഞ്ഞു....മുസ്ലീം സ്ത്രീ പീഡിതയാണ്ന്ന് വിളിച്ച് കുവി....കുട്ടിയുടെ ജീവിതത്തില്‍ എന്ത് പീഡനം ആണ് എന്ന് ഒരു പത്രപ്രവര്‍ത്തക ചോദിച്ചപ്പോള്‍ ഇയാള്‍ മതമേലാളന്‍ മാരുടെ കൂലി എഴുത്ത്ക്കാരിയെന്നു പറഞ്ഞ് ആക്ഷേപ്പിച്ചു!!
പുതിയ വാര്‍ത്ത കൂടി പത്രത്തില്‍ നിറഞ്ഞു.....ഫെമിനിസ്റ്റ്‌ റസിയ യുക്ക്തിവാദി നാസറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു വിവാഹത്തിന് ഒരു മതാചാരങ്ങളും ഉണ്ടാക്കില്ലയെന്നും അത് മതങ്ങള്‍ സ്ത്രീയുടെ മേല്‍ എല്‍പ്പിച്ച ചങ്ങലയുടെ മുദ്രയാണന്നും, അത് അവര്‍ ഉപേക്ഷിക്കുകയാണ്ന്നും പറഞ്ഞു.....
പത്രങ്ങള്‍ മുസ്ലീം പെണ്‍കുട്ടിയുടെ ധീരത വാഴ്ത്തി.....അവളെ കുറിച്ച് കഥകള്‍ എഴുതാന്‍ മത്സരിച്ചു അവളുടെ മാതാപിതാകളുടെ വേദനയുടെ കഥ എഴുതാന്‍ എവിടെയും കോളം ഉണ്ടായിരുന്നില്ല......
മതപണ്ഡിതരും,ബന്ധുകളും അവള്‍ക്ക് ചുറ്റും വളര്‍ന്ന മതിലുകള്‍ പൊളിച്ച് മാറ്റാന്‍ ശ്രമം നടത്തി,അഭിമാനം രക്ഷിക്കാന്‍ നിക്കാഹ് എന്ന ഉപാധി വെച്ചു....പക്ഷെ മതിലിന്‍റെ അവകാശികള്‍ വിളിച്ച് പറഞ്ഞു....റസിയാക്ക് പതിനട്ട് ആയിരിക്കുന്നു....പതിനട്ട് ആയാല്‍ രക്ഷിതാകള്‍ വട്ടപൂജ്യം!!!!
അന്നുമുതലാണ് താന്‍ ഖാന്‍ സാഹിബിന്‍റെ ആരാധകനായത്,തറവാട് കുളമാക്കിയവന്‍ എന്ന അപരാധം ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ ......റഷീദ്‌ല്‍ നിന്ന് റഷീദ്‌ ഹാജിയിലേക്ക് ഉള്ള മാറ്റം അതിന്‍റെ ഭാഗമായിരുന്നു.....
ഖാന്‍ സാഹിബിനെ പോലെ താടിയും തൊപ്പിയും വെച്ചു.....
ഇങ്ങനെയൊരു മകള്‍ തനിക്ക് ഇല്ലന്ന് പ്രഖ്യാപിച്ചു,തന്‍റെ സ്വത്തില്‍ യാതൊരുഅവകാശവും ഇല്ലന്ന് പത്രപരസ്യം ചെയ്തു..... മരിച്ചാല്‍ , മയ്യത്ത്‌ പോലും കാണിക്കരുത് എന്ന് വസിയ്യത്തു ചെയ്തു....
സമുദായം ധീരനായ വാപ്പയെ അനുമോദിച്ചു....മഹല്ല് പ്രസിഡന്‍റ് സ്ഥാനവും,പ്രമാണി സ്ഥാനവും മെല്ലെ തന്നിലേക്ക് എത്തിചേരുകയായിരുന്നു.....
ഇതെല്ലാം കണ്ട് കണ്ണ്നീര്‍വാര്‍ത്ത‍ ഒരാള്‍ ഉണ്ടായിരുന്നു..... ആസിയ.....
പിന്നീട് അറിഞ്ഞു റസിയയുടെ വിവാഹ ജീവിതം തകര്‍ന്നുവെന്ന്...കടുത്ത നാസ്തികാനായ നാസര്‍ ജീവിതം കുടിക്കാനും രമിക്കാനും മാത്രമുള്ളതാണ് എന്നാണ് കരുതിയിരുന്നത്,കടുത്ത അപിപ്രായ വിത്യാസങ്ങള്‍ പൊട്ടി തെറികള്‍ കൊട്ടിഘോഷിച്ച വിവാഹം തകര്‍ന്നു സമുദായത്തെ വെല്ലുവിളിച്ച റസിയയുടെ തകര്‍ച്ചയെകുറിച്ച് എഴുതാന്‍ ഒരു പത്രങ്ങളിലും കോളങ്ങള്‍ ഉണ്ടായിരുന്നില്ല.....
ജോലി ആവശ്യര്‍ഥം പിന്നീട് മുംബൈലേക്ക് വണ്ടികയറിയെന്നു ആരോപറഞ്ഞ് അറിഞ്ഞു......
ആ നാശം തന്നെ ആഹ്ലാദത്തോടെ സ്വീകരിച്ചത് ഇന്നും ഓര്‍ക്കുന്നു.....പൊട്ടിച്ചിരിച്ച്കൊണ്ടാണ് വീട്ടില്‍ ചെന്നത്!!!
ആസിയ ആദ്യമായി തന്നോട് പൊട്ടി തെറിച്ചു....
" നിങ്ങള്‍ എന്‍റെ മോളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല,നിങ്ങളുടെ ഇഷ്ട്ടതിനു തുള്ളുന്ന മകള്‍ എന്നപാവയെയാണ് നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്....നിങ്ങള്‍ അവളെ വെച്ച് ദിവാസ്വപ്നങ്ങള്‍ കാണുകയായിരുന്നു
ടീവിയില്‍ മിന്നി തിളളങ്ങുന്ന മോഡലുകള്‍ക്കും താരങ്ങള്‍ക്കും നിങ്ങള്‍ റസിയുടെ നിറം പകര്‍ന്നു....എന്‍റെ കുട്ടി അതൊന്നും അറിയാതെ നരകതീയ്യില്‍ ചെന്ന് വീഴുകയായിരുന്നു!!!അല്ലാഹുവിന്‍റെ കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല...തീര്‍ച്ച"
ആസിയ വിറയ്ക്കുന്നത് ഞാന്‍ കണ്ടു..... പിന്നെ മുളചീന്തുന്നത് പോലെ പൊട്ടി കരഞ്ഞു....
" എന്‍റെ റബ്ബെ എന്‍റെ മോളേ കൈവിടല്ലേ"......
ആദ്യമായി താന്‍ തോല്‍ക്കുന്നത് അറിഞ്ഞു.... ഇതുവരെ ചെയ്തത് ഒക്കെവെറുതെ......
നാസറിന്‍റെ കൈനും കാലിനും വിലയിടുമ്പോള്‍ ഈ പരാജയം തന്നെ വിളറിപിടിപ്പിച്ചുരുന്നു.....
അന്ന് ആസിയ തന്‍റെ കൈചേര്‍ത്ത്പിടിച്ചു....."ഇക്കാക്ക എങ്ങോട്ട് ഈ പോണത് എന്‍റെ റബ്ബെ....ഈ പാപത്തിന് ഒക്കെ എങ്ങനെ കണക്ക് പറയും".... അവള്‍ പിന്നെയും തേങ്ങി.....
ലില്ലികുട്ടിയുടെ കത്ത് മാത്രമല്ല ആസിയയുടെ തേങ്ങലും ഈ യാത്രക്ക് ഒപ്പമുണ്ടായിരുന്നു.....
എന്നിട്ടും എന്തേ ഈ വൈക്ലബ്യം? ഖാന്‍ സാഹിബിന്‍റെ യഥാസ്ഥികത്വം നിഴല്‍പോലെ തന്നെ പിന്ധുടരുന്നുണ്ടോ???
"സാഹിബേ ഷട്ടര്‍ അടക്കു ശീതന്‍ അടിക്കുന്നു" സഹയാത്രികന്‍ അസ്വസ്ഥതനാകുന്നു.....
ട്രെയിന്‍ സ്റ്റേഷന്‍ അടുക്കാറായിരിക്കുന്നു.....നേരം വെളുക്കാന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൂടി കാണും.... ആളുകളില്‍ പലരും ട്രാക്ക്‌ കക്കൂസ് ആക്കിയിരിക്കുന്നു ..... പൊതുസ്ഥലത്ത് തുണിപൊക്കിയിരിക്കല്‍ മൌലികാവകാശം എന്ന മട്ടില്‍ യാത്രക്കാരെ നോക്കി പല്ലിളിക്കുന്നു....
ട്രെയിന്‍ പെട്ടന്ന് ഹോണ്‍മുഴക്കി.....സ്റ്റേഷന്‍ അടുത്തിരിക്കുന്നു.... അസ്വസ്ഥ തന്നെ ഇനിയും പിടിച്ച് വലിക്കുന്നു റസിയുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും?
പിറന്ന മണ്ണിന്‍റെ മണം മൂക്കിലേക്ക് വലിച്ച് എടുത്ത് കൊണ്ട് റസിയ മൂരി നിവര്‍ത്തി.....
"മോളേ....." പതിഞ്ഞ സ്വരത്തില്‍ അയാള്‍ വിളിച്ചു..... ഒരു അയാള്‍ ഒരു പൊതി റസിയാക്ക് നേരെ നീട്ടി...
"ഇത് ഒരു പര്‍ദ്ദയാണ്, വെറും പര്‍ദ്ദയല്ല മുഖംകൂടി മറക്കുന്ന പര്‍ദ്ദ"
അവള്‍ ഒന്ന് ഞെട്ടിയുണര്‍ന്നു....
"നീ പര്‍ദ്ദക്ക് എതിരെ സമരം നടത്തുമ്പോഴും,ലേഖനം എഴുതുമ്പോഴും നിശബ്ദത പാലിച്ചവനാണ് ഞാന്‍.... മുസ്ലിം സ്ത്രീക്ക് പര്‍ദ്ദ തന്നെ വേണം എന്ന നിബന്ധനയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.നഗ്നത പൂര്‍ണമായും മറയുന്ന ഡ്രസ്സ്‌ വേണമെന്നെ അപിപ്രായം ആണ് അന്നും ഇന്നും, എന്നാല്‍ ആരങ്കിലും ധരിച്ചാല്‍ അവള്‍ വെറുക്കപെടേണ്ടതാണ് എന്നും കരുതുന്നില്ല....."
പക്ഷെ...ഇന്ന് ഞാന്‍ പറയുന്നു നീ ഇത് ധരിച്ചേ തീരു!!....എന്‍റെ കുലമഹിമ,പദവി,സമുദായത്തിലെ സ്ഥാനം എന്നിവയ്ക്ക് നിന്‍റെ മുഖം ഒരു തടസം തന്നെയാണ്!!....ഈ മുഖം സമൂഹത്തില്‍ നിന്ന് മറഞ്ഞ്രിക്കട്ടെ!!!....
ഹാജി കെട്ടുഅഴിച്ചിവിട്ട ബലൂണ്‍ പോലെ ചുരുങ്ങി.....ഉള്ളിലുള്ളത് പുറത്തേക്ക് തള്ളിയ സുഖം.....ഹാജിയുടെ മുഖത്ത് ദ്രിശ്യമായി.....ഹാജി മെല്ലെ നടന്ന് നീങ്ങി.....
" ജനാബ് റഷീദ് സാഹിബ്‌"
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്‌കേട്ട ശബ്ദം....തീപാറുന്ന കണ്ണുകളുമായി റസിയ!!...അവളുടെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു..വിരലുകള്‍ തന്‍റെ നേരെ നീട്ടിപിടിച്ചിരിക്കുന്നു....അവള്‍ കോപംകൊണ്ട് വിറക്കുകയാണോ...പെട്ടന്ന് അവളുടെ കണ്‍ഠമിടറി...
"ഞാന്‍ ഇത് ധരിക്കാം.....പക്ഷെ എന്‍റെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം കിട്ടാതെ ഞാന്‍ ഇത് ധരിക്കില്ല...
"നിന്‍റെ പാപത്തെക്കാള്‍ വലിയൊരു ഉത്തരം ഇതിനില്ല"
"കണ്‍ഠനാളത്തില്‍ നിന്ന് ആത്മാവ് യാത്ര പറയുന്നത് വരെ പാപമോചനത്തിന് ഇടം ഉണ്ടന്ന് പറയുന്ന ഇസ്ലാമിന്റെ കണകിലാണോ സമൂഹത്തില്‍ നിന്ന് മറഞ്ഞിരിക്കാന്‍ എന്നോട് കല്‍പ്പിക്കുന്നത്? ,
" അത്...അത്....എന്‍റെ കുലമഹിമ...പദവി......."
ഈ കേള്‍ക്കുന്ന ബാങ്ക് ആദ്യമായി ലോകത്തോട് വിളിച്ച് പറഞ്ഞ മനുഷ്യന്‍റെ പേര് അറിയുമോ?"
ഹാജിയാരുടെ നിശബ്ദകൊണ്ടോ, ശ്വാസം എടുക്കാന്‍ വേണ്ടിയോ അവള്‍ ഒന്ന് നിര്‍ത്തി.... പിന്നെ അവള്‍ തുടര്‍ന്ന്
"കറുകറുത്ത കരിക്കട്ടപോലത്തെ ബിലാല്‍ എന്ന നിഗ്രോ അടിമ,ആരുടെ ഷോള്‍ഡര്‍ ആണ് അദ്ദേഹം ഏണി പടിയായി, പള്ളിയുടെ മഛിലേക്ക് കയറിയത് എന്ന് അറിയുമോ?.....ഇസ്ലാമിന്‍റെ ഒന്നാമത്തെ ഖലീഫയുടെ......അതിലും വലിയ പദവിയാണോ വാപ്പിച്ചി മഹല്ല് പ്രസിഡന്‍റ് പദവി"?
"ദൈവം കാരുണ്യവാനാണ്,മഹാനാണ് എന്ന് എല്ലാവര്‍ക്കും പറയാം.....പക്ഷെ മനുഷ്യന്‍ അവന്‍റെ പ്രതിനിതിയാവുമ്പോള്‍ മാത്രമേ ആ വാക്കുകള്‍ അര്‍ത്ഥവത്താകുന്നുളളു.....അല്ലങ്കില്‍ അത് വെറും ജല്‍പനങ്ങള്‍ മാത്രമാണ്"
"നീ കാഫിറിനെ വരിച്ചത് എന്‍റെ കുറ്റമാണോ"
"കാഫിര്‍ " അവള്‍ കാറി തുപ്പി....." അവസരത്തിലും,അനവസരത്തിലും മനുഷ്യരുടെ ഇടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ പൗരോഹിത്യം അടര്‍ത്തിയെടുത്തത്, എന്‍ജിനിയര്‍ ആയ വാപ്പിച്ചിപോലും തിരിച്ച് അറിയാന്‍ കഴിഞ്ഞില്ലല്ലോ..."
"ദൈവികജ്ഞാനം ഉണ്ടായിട്ടും അജ്ഞത നടിക്കുന്നവരെയാണ് ആ പദം അര്‍ത്ഥമാക്കുന്നത്,ഞങ്ങള്‍ വഴിതെറ്റി ചിന്തിച്ചത് ഈ ജ്ഞാനം ഇല്ലാത്ത കാലത്താണ്,താടിയും തൊപ്പിയും വെച്ച് മൂല്യങ്ങള്‍മേല്‍ അടയിരുന്ന നിങ്ങളെപോലെയുള്ളവരെ അങ്ങനെ ഞാന്‍ വിളികാത്തത് മനുഷ്യരുടെ നേരെ അത് പ്രയോഗിക്കരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിരുന്നു എന്ന് അറിഞ്ഞത്കൊണ്ടാണ്...... പക്ഷെ ഇതൊക്കെ മനസിലാക്കാന്‍ ലില്ലി ടീച്ചറുടെ ഗ്രന്ഥശേഖരവും എന്‍റെ ജീവിതവും വേണ്ടിവന്നു.....
ഒന്ന് കൂടി വാപ്പിച്ചി...... ദൈവികകോടതിയില്‍ എന്‍റെ രക്ഷിതാകള്‍ ആണ് എന്നെ വഴിപിഴപ്പിച്ചതു എന്ന് ഓരോ മനുഷ്യന്‍നും പരാതിപറയുന്ന ഒരു കാലത്തെകുറിച്ച് ഉസ്താദ്‌ ചെറിയക്ലാസില്‍ പഠിപ്പിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.....അതില്‍നിന്ന് റഷീദ്‌ ഹാജിയെ കാത്ത്കൊള്ളണെയെന്നു പ്രാര്‍ഥിച്ചുകൊള്ളൂ.....
നിശബ്ദതയെ ഭേതിച്ചു കൊണ്ട് പെട്ടന്ന് ബാങ്ക്ഒലി മുഴങ്ങി......
" അള്ളാഹു അക്ബര്‍ ....അള്ളാഹു അക്ബര്‍ "
(ദൈവം മഹാനാണ്......ദൈവം.....മഹാനാണ്)
കുടംകൊണ്ട് ഇടിച്ചത് പോലെ അയാള്‍ ഞെട്ടി തെറിച്ചു!!!.....നിലാവെളിച്ചത്തില്‍ അയാള്‍ പകച്ച് നോക്കി.... റസിയയുടെ വാക്കുകള്‍ ആയിരകണക്കിന് ചില്ല് കഷ്ണങ്ങള്‍ ആയി അയാളുടെ കര്‍ണ്ണപുടത്തില്‍ പതിച്ചു......
"ദൈവം കാരുണ്യവാനാണ്,മഹാനാണ് എന്ന് എല്ലാവര്‍ക്കും പറയാം.....പക്ഷെ മനുഷ്യന്‍ അവന്‍റെ പ്രതിനിതിയാവുമ്പോള്‍ മാത്രമേ ആ വാക്കുകള്‍ അര്‍ത്ഥവത്താകുന്നുളളു.....അല്ലങ്കില്‍ അത് വെറും ജല്‍പനങ്ങള്‍ മാത്രമാണ്"
താന്‍ ഇബിലിസ്‌ന്‍റെ പ്രതിനിധിയാണോ??....തൊപ്പിയിലും താടിയിലും അയാള്‍ മുറുക്കി പിടിച്ചു....അല്ല...അല്ല.....അയാള്‍ മുരണ്ടു...
.
ആസിയയയുടെ വിലാപം അയാളുടെ മേല്‍ കുത്തി തറച്ചു....
" നിങ്ങള്‍ എന്‍റെ മോളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല,നിങ്ങളുടെ ഇഷ്ട്ടതിനു തുള്ളുന്ന മകള്‍ എന്നപാവയെയാണ് നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്....നിങ്ങള്‍ അവളെ വെച്ച് ദിവാസ്വപ്നങ്ങള്‍ കാണുകയായിരുന്നു
ടീവിയില്‍ മിന്നി തിളളങ്ങുന്ന മോഡലുകള്‍ക്കും താരങ്ങള്‍ക്കും നിങ്ങള്‍ റസിയുടെ നിറം പകര്‍ന്നു....എന്‍റെ കുട്ടി അതൊന്നും അറിയാതെ നരകതീയ്യില്‍ ചെന്ന് വീഴുകയായിരുന്നു!!!അല്ലാഹുവിന്‍റെ കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല...തീര്‍ച്ച"
ലില്ലികുട്ടി തന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്നോ...
കൈയും കാലും ഒടിഞ്ഞ് തൂങ്ങിയ നാസര്‍ തന്നെ നോക്കി പല്ലിളിക്കുന്നുവോ?
പെട്ടന്ന് ഒരു ഗുഡ്സ് ട്രെയിന്‍ ഘട ഘട ശബ്ദം ഉണ്ടാക്കി പാഞ്ഞ് പോയി....
റസിയാ.......അയാള്‍ ഉറക്കെ വിളിച്ചു.....പക്ഷെ ട്രെയിന്റെ ശബ്ദത്തില്‍ ഹാജിയുടെ ഇടറിയ ശബ്ദം മുങ്ങിപോയി.....
"എവിടെ എന്‍റെ റസിയ? അവള്‍ എവിടെയും ഒളിഞ്ഞിരികേണ്ടവള്‍ അല്ല!"
റസിയയെ കാണുന്നുല്ലല്ലോ!!....ഹാജി നിലവിളിച്ചു...ആളുകള്‍ എന്തിനാണ് ഓടുന്നത്?
പെട്ടന്ന് ഹാജി അത് കണ്ടു!!
നിലാവില്‍ കുളിച്ച് നില്‍ക്കുന്ന പള്ളി മിനാരങ്ങള്‍ !!!
വൈദ്യുത അലങ്കാരങ്ങളാല്‍ അവ വെട്ടി തിളങ്ങുന്നു!!!
ചന്ദ്രനും നക്ഷത്രങ്ങളും താഴേക്കു നോക്കി മുത്ത്‌ പൊഴിക്കുന്നു!!
ഈ പ്രഭാതത്തിനും തങ്ങള്‍ അവകാശികള്‍ ആണന്ന് തിരിച്ച് അറിഞ്ഞ,ശുഭവസ്ത്രധാരികളായ ഒരു ജനത,പ്രപഞ്ചനാഥനോട് നന്ദിപറയാന്‍ സാഗരം പോലെ ഒഴുകി പോകുന്നു....
അവരില്‍ മാലാഖപോലെ ഒരു പെണ്‍കുട്ടി,സ്ത്രീകള്‍ക്ക് ഇടയില്‍ അവളുടെ കണ്ണുകള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നു.....അവളുടെ പര്‍ദ്ദ സ്വര്‍ണ്ണ ചിറകുപോലെ തിളങ്ങുന്നുവോ? ചില സ്ത്രീകള്‍ അവളെ ആലിംഗനം ചെയ്യുന്നു...... ചിലര്‍ കൈകൊടുക്കുന്നു......ആനന്ദഅശ്രുപൊഴിച്ച് കൊണ്ട് റസിയ
സ്ത്രീകള്‍ക്ക് ഉള്ള കാവടത്തിലുടെ കടന്ന് പോകുന്നു!!
ഹാജി ആകാശത്തേക്ക് കൈ ഉയര്‍ത്തി....പിന്നെ ഇങ്ങനെ മന്ത്രിച്ചു.....
"അല്‍ഹംദുലില്ലാഹ്..... ഇനിയുള്ള പ്രഭാതങ്ങളിലും നീ അവള്‍ക്ക് കൂട്ടയിരിക്കണേ"
അപ്പോഴും റസിയ കീറിയെറിഞ്ഞ മൂടുപടം ഒരു ചോദ്യചിഹ്നം പോലെ അന്തരീക്ഷത്തില്‍ തെന്നികളിച്ചിരുന്നു!!!
"അള്ളാഹു അക്ബര്‍ ...... അള്ളാഹു അക്ബര്‍ "
ബാങ്ക് അപ്പോള്‍ അവസാനവരിയില്‍ ആയിരുന്നു,,,,,,മറ്റൊരുപള്ളിയില്‍ തുടങ്ങുന്നതിന് വേണ്ടി....

No comments:

Post a Comment