21/07/2021

ഏ പീസ് ഓഫ് റെഡ് സോയിൽ!

 

നേരം വളരെ വൈകിയിരിക്കുന്നു! നിരവധി കക്ഷികൾ, പരാതികൾ !  ഗുമസ്തൻ ശങ്കരേട്ടൻ ,ഈ ആഴ്ച്ച വാദം കേൾക്കേണ്ട കേസുകളുടെ പട്ടിക നിരത്തിവെച്ചു! 



ആവശ്യത്തിൽ അധികം കേസുകൾ! ക്രിമിനൽ കേസുകളാണ് എല്ലാം! എല്ലാ കേസും ജൂനിയേർസിനെ ഏൽപ്പിക്കാൻ ആവില്ല!  പലതും വാദം പൂർത്തിയാവാറായ കേസുകളാണ്, തമിഴ്നാട് ചേർന്ന് കിടക്കുന്ന അതിത്തി പ്രദേശത്താണ്! ഇടപെടുന്ന ആളുകൾ ക്രിമിനലുകളും!

കേസ് ഒന്ന് പിഴച്ചാൽ ഫീസ് മാത്രമല്ല ജീവനും പോയിരിക്കും! 


ഒരിക്കൽ കേസ് തോറ്റതിനു  ഒരു ഗാങ്ങ് ആക്രമിക്കുകയും ചെയ്തു! അത് കൊണ്ട് വരുന്നവരോട് പറയാറ് വധശിക്ഷ കിട്ടാവുന്ന കേസാണ്! നോക്കാമെന്നാണ്! 


ചിട്ടി കമ്പനിയുടെ ജപ്തി കേസ് , കുടുബകോടതി!അല്ലറ ചില്ലറ അടിപിടി കേസും  കേസുമായി അന്നപൂരണം നടത്തിയിരുന്ന തൻ്റെ വളർച്ചക്ക് പിന്നിൽ തൻ്റെ കുടില ബുദ്ധിയുണ്ട്! 


കൊടും ക്രിമിനലുകളുടെ വക്കാലത്ത് ഏറ്റ് എടുക്കുക! 


ഫീസ് ഇല്ലാതെ  കേസ് എടുക്കുന്നതിനു തനിക്ക് പല കാരണങ്ങൾ പറയാൻ ഉണ്ടായിരുന്നു! 


"വധശിക്ഷ പ്രാകൃതമാണ്! കുറ്റവാളികളെ സൃഷ്ഠിക്കുന്നത്   സമൂഹമാണ്!" 


അണ്ണൻചാമിയുടെ ബലാൽസംഘ കേസ്. ഏറ്റ് എടുത്തപ്പോൾ  താൻ സോഷ്യൽ മീഡിയയിലൂടെ ഇട്ട പോസ്റ്റ് ആണ് ! 


യൂത്ത് രണ്ട്  ചേരിയാവുന്നത് താൻ കണ്ടു ! 


വധശിക്ഷ പ്രാകൃതം അവർ അലറി വിളിച്ചു! 


അണ്ണൻ ചാമിയെ  കുറ്റവിമുക്തമാകാൻ കഴിഞത് തൻ്റെ കാരിയറിലെ ബ്രേക്കായിരുന്നു! 


തുടർന്നു നിരവധി കേസുകൾ! കൊലപാതങ്ങൾ, കളവുകൾ ...... ജേക്കബ് വാളുരാൻ കേസ് ഏറ്റ് എടുത്താൽ കുറ്റവിമുക്തൻ എന്ന നില വന്നു! 


പലരുടെയും ശാപം തീ മഴയായി പെയ്ത് ഇറങ്ങി! പക്ഷേ   താൻ വിജയത്തിൻ്റെ ലഹരിയിലായിരുന്നു!


വക്കീൽ പണി എൻ്റെ പ്രൊഫഷനാണ്!


പക്ഷേ സീതക്ക് അത് ഉൾകൊള്ളാനായില്ല! 


ഒരിക്കലും യോജിക്കാനാവാത്ത രണ്ട് ശരികളായിരുന്നു സിതയും താനും! 


അവിടെ നിന്നായിരുന്നു! പ്രശ്നങ്ങളുടെ തുടക്കം! 


വിവാഹ ബന്ധം മുറിഞ്ഞു! 


അമ്മുമോളുടെ ലൈഫ് ഫുട്ട് ബോൾ ഗ്രൗണ്ട് പോലേ  രണ്ട്  കോർട്ടിലായി! 


മാസത്തിൽ മൂന്ന് ദിവസം അഛനോടപ്പം! 


പെട്ടന്നാണ് ഇന്ന് അമ്മുവിനേ കുട്ടേണ്ട ദിവസമാണന്ന് ഓർമ്മ വന്നത്! 


ഈശ്വര സമയം വൈകിയിരിക്കുന്നു! 


ചെറിയ ഇരുട്ട് വീണിരിക്കുന്നു! അമ്മുമോൾ ബേഗും താങ്ങി സ്കുൾ വരാന്തയിലിരിക്കുന്നു! കൂട്ടിനു ആയയുമുണ്ട്! ഭാഗ്യം! 


"എന്തേ സാറേ വൈകിയത്!" 


"എൻ്റെ കുട്ടികളും വീട്ടിൽ കാത്തിരിക്കുകയായിരിക്കും..... " 


അവർ പരിഭവമെന്നോണം പറഞു! 


മറന്നു പോയി അമ്മിണി അമ്മേ! 


സ്വന്തം കുട്ടിയേ മറക്കേ! ശിവ ... ശിവ!


കൂട്ടിരികയായിരുന്നു ! ഞാൻ കണ്ടത് നന്നായി! ചീത്ത കാലമാണേ! 


അമ്മിണി അമ്മ നെടുവീർപ്പിട്ടു ! 


മോളേ ചേർത്ത് പിടിക്കുമ്പോൾ അവളുടെ കുഞ് നെഞ്ച് പെരുമ്പറയടിക്കുന്ന ശബ്ദം കേട്ടു!

പേടിക്കേണ്ടട്ടോ! ഡാഡിയില്ലേ! 


സീതയോടുള്ള  വൈരാഗ്യം  കൂടുതൽ ക്രിമിനൽ കേസുകൾ എടുക്കുകയായിരുന്നു!

കേട്ടാൽ അറക്കുന്ന കേസുകൾ! 


ഒരിക്കൽ അമ്മുവിനു കൊടുത്ത ഗിഫുറ്റും ,സീതയുടെ കോടതി വിധി പ്രകാരം  അവൾക്ക് കിട്ടേണ്ട തുകയും അവൾ 

തിരിച്ച് അയച്ചു! 


ഇത് പാപത്തിൻ്റെ ശമ്പളമാണ്, എനിക്കും മോൾക്കും വേണ്ട! 


ഫോൺ റിംഗ് ചെയ്തു! ശങ്കരേട്ടനാണ്!

നാളേ തമ്പിയുടെ  കേസാണ് മറക്കേണ്ട! 


തമ്പി മുതലാളി! റിയൽ എസ്റ്റേറ്റ്!, രാഷ്ട്രിയ നേതാവ്, സിനിമാ മുതലാളി! പരോപകാരി! 

പദവികൾ ധാരളം! 


പുറംലോകം അറിയാത്ത ഒരു കുഴപ്പം തമ്പി മുതലാളിക്ക് ഉണ്ടായിരുന്നു! കുട്ടികളോടുള്ള അഭിനിവേശം!


പലതും പണം കൊടുത്തും ,അധികാരം ഉപയോഗിച്ചും  തമ്പി മുതലാളിയില്ലാതെയാക്കി! 


പക്ഷേ അവസാന കേസ് മുതലാളി പെട്ടു!

അഞ്ച് വയസായ തോട്ടം തൊഴിലാളിയുടെ   മകൾ! 


സോഷ്യൽ മീഡിയ ഹാഷ് ട്ടാഗ് കൊണ്ട് നിറഞ്ഞു! പ്രതിപക്ഷം തെരുവിൽ ഇറങ്ങി ! 


കേസ് ഫയൽ കണ്ടപ്പോൾ തന്നെ വേണ്ടന്ന് പറഞതാണ്! 


റേപ് കേസാണ്ന്ന് തോന്നുകയില്ല! സിംഹം വേട്ടയാടിയ മാനിൻ്റെ  പോസ്റ്റ് മോർട്ടം റിപോർട്ട് പോലേയൊന്ന്! 


ചുണ്ട് കടിച്ച് മുറിച്ചിരിക്കുന്നു, കുത്തി കിറിയ ഗുഹ്യ പ്രദേശം! മാറ് കടിച്ച് മുറിചിരിക്കുന്നു!

തുടകൾ മാന്തികീറി പൊളിച്ചിരിക്കുന്നു! 


വധ ശിക്ഷ ഉറപ്പ്! രാഷ്ടപതി ഒപ്പ് വെച്ച പുതിയ നിയമം! 


തമ്പി മുതലാളിയുടെ 50 ലക്ഷത്തിൻ്റെ  എസ്റ്റേറ്റ് വാഗ്ദാനം ,തൻ്റെ തീരുമാനം മാറ്റിമറിക്കുകയായിരുന്നു! 


ദൃസാക്ഷികൾ ഇല്ല! പക്ഷേ  ശാസ്ത്രിയ തെളിവുകൾ! 


കേസ്  ഫയലിൽ പൂണ്ട  ജേക്കബ് വാളൂരാൻ പൊട്ടിച്ചിരിച്ചു ! 


"എന്തിനാ  പൊട്ടനെ പോലേ ചിരിക്കണേ!

ഡാഡി " 


ഇംഗിളീഷ്  സാഹ്യത്തിൽ  അഛനു ബിരുദമുള്ളതെന്ന്  മോൾക്ക് അറിയുമോ!


ഹ.... ഹ.... അയാൾ ഉൻമാദനെ പോലേ പൊട്ടി ചിരിച്ചു!! 


ഇംഗ്ലീഷ് സാഹ്യത്തിൽ! ബിരുദമുള്ളവർ വെറുതെ ചിരിക്കുമോ? അവൾ കളിയാക്കി! 


50 ലക്ഷത്തിൻ്റെ എസ്റ്റേറ്റ് നിൻ്റെ പേരിൽ! 


അയാൾ വീണ്ടും പൊട്ടി ചിരിച്ചു ! 


അമ്മു സീതയോടു ഫോണിൽ പറയുന്നത് കേട്ടു ! 

" മമ്മി ഡാഡിക്ക് വട്ട്  ഇളകി " 


" വട്ടല്ല മോളേ, ഡാഡിയെ ലൂസിഫർ പിടികൂടിയതാണ് " 


"ഡാഡി ഈ ലൂസിഫർ എന്ന്  പറഞ്ഞാൽ അരാ?" 


" കറൻസിയാണ് മോളേ ലൂസിഫർ " 


അമ്മു അഛൻ്റെ കൈലിരിക്കുന്ന  നോട്ടിലേക്ക് നോക്കി! 


ചിരിച്ചിരിക്കുന്ന ഗാന്ധിജി ! 


അയ്യേ..... ഡാഡിക്ക് ലൂസിഫറിനെ അറിയില്ല! 


പ്രൊസുക്യുഷൻ' പ്രധാനമായും സമർപ്പിച്ച തെളിവ്  ബോഡിയിൽ നിന്ന്  കണ്ട് എടുത്ത സെമൻ   ആയിരുന്നു! തമ്പിയുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബലമേറിയ ഏക തെളിവ് ! 


ജേക്കബ് വാളൂരാൻ  തൻ്റെ 'കറുത്ത് ഗൗൺ നേരേയാക്കി എഴുനേറ്റ് നിന്നു! ആറ് അടി നീളമുള്ള   ആജാനബാഹുവായ ജേക്കബ് വാളുരാൻ! 


സന്ദർശക ഗാലറിയും, കോടതിയും ,പത്രക്കാരും  ജേക്കബ് വാളുരാനെ തുറിച്ച് നോക്കി! 


" കുട്ടിയുടെ പ്രേതത്തിൽ നിന്നും തമ്പിയുടെതെന്ന് പറയെപെടുന്ന സെമൻ കണ്ടിടുത്തിട്ടില്ല! 


കണ്ടിടുത്തത് Semman ആണന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലും, ടെസ്റ്റ് റിപ്പോർട്ടിലും! ഉള്ളത് ! Semman എന്നാൽ ചുവന്ന കളിമണ്ണ്" 


ജോർജ് വാളുരാൻ ബന്ധപെട്ട രേഖകൾ മേശപ്പുറത്ത് വെച്ചു! 


ഗ്യാലറി നിശബ്ദമായി! പ്രൊസുകൂട്ടർ നിശബ്ദനായി! കേസ് വിധി പറയാൻ അടുത്ത മാസത്തേക്ക് മാറ്റിയതായി ജഡ്ജി പ്രഖ്യാപിച്ചു! 


വാളുരാൻ തമ്പിയെ നോക്കി ചിരിച്ചു ! വികടമായ ചിരി ! കേസ്ഫയലിൽ അഡീഷനൽ ആയി ഒരു " m"  ചേർക്കേണ്ടതിൻ്റെ ചിലവ് തമ്പി വഹിക്കണം എന്നൊരു സൂചന ആ ചിരിയിൽ ഉണ്ടായിരുന്നു!


നഗരത്തിൽ നിന്ന് ഒരു കുട്ടിയേ കൂടി കാണാതായിരിക്കുന്നു! പോലീസ് വയർലെസിലൂടെ സന്ദേശം  ചീറി പാഞ്ഞു! 


ജേക്കബ് വാളുരാൻ സ്കുളിൽ തളർന്നിരുന്നു!

താന്നാണ് കാരണം! അയാൾ വിലപിച്ചു!

ഇത്തിരി നേരത്തേ എത്തിയിരുന്നങ്കിൽ! ജോലി തിരക്ക് പതിവ് പോലേ സമയം തെറ്റിച്ചു! അതിന് പുറമേ തമ്പി മുതലാളിയുടെ രജിസ്ട്രേഷനും! 


50 ലക്ഷത്തിനു അമ്മുവിൻ്റെ പേരിലുള്ള ആധാരം! അയാളെ 'നോക്കി പല്ല് ഇളിച്ചു! 


സ്കളിലേ  പ്യൂൺ അറസ്റ്റിലായിരിക്കുന്നു!


 അമ്മുവിൻ്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ട്എടുത്തു! ! അമ്മുവിൻ്റെ ശരീരം ഡ്രില്ല് ചെയ്തത് പോലേ കുത്തി കീറിയിരിക്കുന്നു! 


സർ പ്രതിമായി ബന്ധിപ്പിക്കുന്ന എന്തങ്കിലും  തെളിവ്........  ഒരു വക്കീലിനു തെളിവിനേ കുറിച്ചേ ഏത് ഘട്ടത്തിലും ചോദിക്കാനാവുവെന്ന് പെട്ടന്ന് തിരിച്ച് അറിഞ്ഞു!


കുറച്ച് റെഡ് സോയിൽ കണ്ടിത്തിട്ടുണ്ട്! 


റെഡ് സോയിൽ! വാളുരാൻ ഞെട്ടി തെറിച്ചു ! 


ഇൻസ്പെടർ തന്നെ പരിഹസിക്കുകയാണോ? 


നോ സർ! 


ശ്വാസം കിട്ടാതെ പ്രാണവായുവിനു വേണ്ടി പിടയുന്ന കുട്ടി, മൽപിടുത്തതിനിടയിൽ  പ്രതിയെ കടിച്ച് മുറിച്ചിരുന്നു! പ്രതിയുടെ രക്തം താഴെയുള്ള മണ്ണിൽ പടർന്നിരുന്നു! 


രക്തവർണ്ണമായിരുന്നു    ആ മണ്ണിന്! 


ഏ പീസ് ഓഫ് റെഡ് സോയിൽ!


പ്രാണവായു കിട്ടാത്ത ,ഡ്രില്ല് ബിറ്റ് പോലേ തുളക്കപെടുന്ന കുട്ടികളുടെ തേങ്ങലിൻ്റെ ബാക്കി പത്രം! 


ചെറിയ കുട്ടികളുടെ ഞരക്കങ്ങളും മൂളിച്ചകളും അയാളുടെ ചെവിയിൽ ഒളങ്ങൾ സൃഷ്ടിച്ച് കൊണ്ട് വലിയ പെരുമ്പറ പോലേ മുഴങ്ങികൊണ്ടിരുന്നു! 


പക്ഷേ..... 


ലൂസിഫർ ചിരി അവസാനിപ്പിച്ചിരിന്നില്ല!

No comments:

Post a Comment