26/07/2021

ബയോളിജിക്കൽ ഫാദർ!

 ബയോളിജിക്കൽ ഫാദർ! (കഥാ മത്സരം)


കോടതി പരിസരം  ജനനിബിഡമായിരിക്കുന്നു!


ചിലർ കോടതി നടപടികൾ നിരീക്ഷിക്കാനായി സന്ദർശക ഗ്യാലറിയിലേക്ക് നീങ്ങി!

 മറ്റ് ചിലർ ബഹളം കൂട്ടി കൊണ്ടിരുന്നു ,ലൗജിഹാദ് മൂർദ്ദാബാദ് എന്നൊരു കൂട്ടർ! തടിച്ച് കൂടിയവരിൽ ചിലർ പ്രകടനത്തിനുള്ള പുറപ്പാടിലാണ്! 


മറുഭാഗവും സംഘടിച്ചിരിക്കുന്നു!  കുപ്പിയും, കമ്പും കല്ലും  മുളവടിയും! 


പോലീസ് പെട്ടന്ന് അലർട്ടായി! ഇടിവണ്ടിയെന്ന് പേരുള്ള നീല പോലീസ് ബസ് മെല്ലെ കോടതി പരിസരത്ത്'ലാൻ്റ് ചെയ്തു! മാറാലയും പൊടിയും പിടിച്ച പോലീസ് ബസ് , ഭയാനകമായ കടന്നൽ കൂട്  പോലേയായിരിക്കുന്നു! 


വാങ്ങിയ കാലത്തുള്ള പൊടി ഇപ്പോഴും ഉണ്ട് ആ നീല വണ്ടിയിൽ!! ഉരുക്ക് കൊണ്ട് സൃഷ്ഠിച്ച് ചട്ടി തൊപ്പിയും' മുഖത്ത്  ഗ്രില്ലും വെച്ച  AR ക്യാമ്പിലെ പോലീസ്കാർ ജാഗ്രരൂഗ്രരായ വേട്ട നായക്കളെ ഓർമ്മിപ്പിച്ചു! 


ചില വൃദ്ധന്മാർ! തൻ്റെ യൗവ്വനം മുഴുവൻ മക്കൾക്ക് വേണ്ടി മരുഭൂമിയിൽ ചിലവഴിച്ചവർ ! ആദ്യ കൺമണി ഉണ്ടായപ്പോൾ മുട്ടായിയും ലഡുവും വിതരണം ചെയ്ത് ക്യാമ്പിൽ ആർത്ത് അലച്ച് ഒച്ച വെച്ചവർ ! 


" ഇച്ചിരി  ശ്രദ്ധിച്ച് ചിലവഴികണേ! നമ്മുടെത് ഒരു പെൺകുഞ്ഞാണ്" 


കോടതി മൂലയിൽ അവർ തമ്പടിച്ചിരിക്കുന്നു! 


പതിനെട്ട് ഒരു ഭീകരസംഖ്യയാണന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു! 


കടപാട്, സ്നേഹം, ബാധ്യത എല്ലാം പൊട്ടി ചെറിയപ്പെടുന്ന ദ്വിമുഖ സംഖ്യ ! 


കാൽ വലിച്ച് വെച്ച് നടന്ന് വരുന്ന ഒരു മധ്യവയസ്ക്കനെ പെട്ടന്നാണ് ശ്രദ്ധയിൽ പെട്ടത്ത്,  മുടിയിൽ വെള്ളി വര വീണിരിക്കുന്നു!  തേജസ്വിയായ മുഖം! 


"കാൽ സ്റ്റീൽ ഇട്ടതാ മോനേ, വേഗത്തിൽ നടക്കാൻ വയ്യ " 


ഒരു  അപരിചിതനെ പോലും മോനേ എന്നു വിളിക്കാനുള്ള കാരുണ്യം, ആ ഹൃദയത്തിൽ അയാൾ ഒളിച്ച് വെച്ചിരിക്കുന്നു!! 


"മകളെ മരണത്തിൻ്റെ വാരിക്കുഴിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിലേക്ക്  ചാടിയതാ! മുട്ട് റിംഗിൽ അടിച്ചു! ചിരട്ട തകർന്ന് പോയി! "


"കൈൽ നിന്ന്  കിണറിൻ്റെ ആഴങ്ങളിലേക്ക് വഴുതിപോകുന്ന മൂന്ന്  വയസ്കാരിയേ കണ്ടപ്പോൾ വരുംവരായികളെ കുറിച്ച് ഓർക്കാൻ സമയമുണ്ടായിരിന്നില്ല!! "


" അന്ന് രക്ഷിക്കേണ്ടായിരുന്നുവെന്ന് ഇന്ന് തോന്നുന്നു " 


"എന്ത് പറ്റി?" 


"ആ  ആയുധധാരികളായ ചെറുപ്പകാരുടെ ഇടയിൽ നിൽക്കുന്നത് എൻ്റെ മകൾ ആണ്!" 


അന്ന് മുട്ടിൻ്റെ ചിരട്ടയും ഇന്ന് മനസും!അവൾ തകർത്തിരിക്കുന്നു!


ക്രിമിനൽ കേസ് എന്തങ്കിലും? 


അല്ല! 


ലൗ ജിഹാദ് ആണോ? 


ഹ.... ഹ....ഹ വിഷമഘട്ടത്തിലും അയാൾ പുഞ്ചിരിച്ചു ! 


ലൗ തന്നെ ,ഒരു ജിഹാദ് ആണ് ! 


മനുഷ്യഹൃദയങ്ങളെ ചേർത്ത് പിടിക്കൽ   ഒരു ജിഹാദാണ്  മോനേ! 


ഞാൻ സമ്മതിക്കുമായിരുന്നു! ഞാൻ ഒരു ഓർത്തഡക്സ് അല്ല ! 


പക്ഷേ അവൾ ഒരു കെണിയിലാണ് വീണിരിക്കുന്നത്! പയ്യൻ നഗരത്തിലെ അധോലോക കണ്ണിയാണ്! ഒരു പിമ്പ്! 


കോടതിയിൽ നിന്ന് മകളെ വിട്ടുകിട്ടുമോ! 


ജൈവശാസ്ത്രപരമായ അഛൻ എന്ന അവകാശം വെച്ച്  ഞാൻ പോരടിക്കും! 


അവൾ ആ കെണിയിൽ  വീഴരുത് മോനേ ..... 


അത് വരെ നിശബ്ദനായിരുന്ന അനുമോൾ അയാളുടെ കണ്ണുകളിലേക്ക്  മിഴിച്ച് നോക്കുന്നത് കണ്ടു! 


അയാൾ മോളുടെ തലയിൽ കൈകൊണ്ട് കോന്തികൊണ്ടിരുന്നു! 


" അമ്മേടെ കൂടെ പോയാലും അഛനെ മറക്കരുത്" 


"മോളേ വിട്ടുകൊടുക്കണം സാറെ!'

വാശികൊണ്ട് എന്ത് കാര്യം?

കുട്ടികൾ അമ്മയുടെ കൂടെ വളരട്ടെ!" 


നമുക്ക് ഒന്നും പെൺകുട്ടികളുടെ ഹൃദയത്തിൽ കൂട്  കൂട്ടാൻ ആവില്ല! 


നമ്മളൊക്കെ വെറും ബയോളിജിക്കൽ പിതാക്കന്മാരാണ്! 


അയാൾ കാൽ വലിച്ച് വെച്ച്, ഏന്തിയേന്തി! കോടതിയിലേക്ക് കയറി പോയി! 


ഒരു  തീവണ്ടിയാത്രകിടയിലാണ് സീതയെ താൻ കാണുന്നത്, ഭയവിഹില്വമായ കണ്ണുകൾ!  പിഞി കീറിയ ബ്ലൗസ്! തൻ്റെ കുഞ്ഞിനെ അവൾ മാറോട് ചേർത്ത് അടക്കി പിടിച്ചിരുന്നു!

കടൽ പാലമെത്തുമ്പോൾ ഇടക്ക് ഇടക്ക് അവൾ ഡോറിലേക്ക് നടക്കും! 


ഒരു സ്പെലിംഗ് മിസ്റ്റിക്ക് നേരത്തേ തന്നെ മണത്തിരുന്നു! ഡോറിൽ വെച്ച് അവളുടെ കൈൽ കയറി പിടിക്കുമ്പോൾ ഒരു ആറാം  ഇ ന്ദ്രിയം തന്നിൽ പ്രവർത്തിച്ചിരുന്നുവെന്ന് വേണം പറയാൻ! 


മുൻജന്മസുകൃതം എന്നാണ് സീത പറയാറ്! 


ഒരു ഒളിച്ചോട്ടം നൽകിയ വിന!  മുഖപുസ്തകത്തിൽ കാണുന്ന മുഖങ്ങൾ വ്യാജമാണന്ന് തിരിച്ച് അറിഞപ്പോഴേക്കും സമയം വൈകി പോയിരുന്നു! 


മദ്യപിക്കാൻ വീട്ടിൽ വരുന്നവർ ,തന്നെ നോക്കി കണ്ണ് ഉരുട്ടിയപ്പോൾ വില്ലനെ പോലേ ചിരിച്ചു! അല്ല അയാൾ ഒരു വില്ലൻ തന്നെയായിരുന്നു! ഹൈ ക്ലാസ്സ് പിമ്പ്! അശോക് മേനോൻ! 


അവിടെ നിന്ന് ഓടി രക്ഷപെടുമ്പോൾ അവൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു! 


തൻ്റെ മകൾ! 


ചെന്ന്പെട്ടത് ആകട്ടെ അതിലും വലിയ സ്ഥലങ്ങളിൽ! എന്നിട്ടും അവസരം കിട്ടിയപ്പോഴെക്കെ അവൾ ചാടി രക്ഷപെടാൻ ശ്രമിച്ചു! 


അങ്ങനെയൊരു ഓട്ടത്തിനിടയിലാണ് അവൾ ആ ട്രെയിനിൽ  കയറിയത്! 


കൈവിടാൻ  തോന്നിയില്ല! ഒരു പക്ഷേ താൻ കൈവിട്ടാൽ  നാളേ ഏതങ്കിലും പുഴയിൽ ഒരു അമ്മയും കുഞ്ഞും ചത്ത് മലച്ച് കിടന്നിരിക്കും ! ജീവിതകാലം മുഴുവൻ മനസമാധാനം നഷ്ടപെടാൻ അത് കാരണമായേക്കാം! ആ ഒരു ചിന്തയാണ് എറണ്ണാകുളത്തേക്ക് അവരെ കൊണ്ട് വരാൻ പ്രേരിപ്പിച്ചത്! 


പരിചയത്തിലുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ അവരെ താമസിപ്പിക്കുകയും! അടുത്ത് തന്നെയുള്ള തുണി കടയിൽ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തതോട് കൂടി തൻ്റെ ദൗത്യം കഴിഞ്ഞു എന്നാണ് കരുതിയത്! പക്ഷേ മുൻഭർത്താവ് പ്രശ്നങ്ങളുമായി വീണ്ടും വന്നു! 


ഒരേ പ്രശ്നത്തിലും അവൾ എന്നെ വിളിച്ചു! 


അനുമോൾ പനിപിടിച്ച് ആശ്പത്രിയിൽ കിടന്നപ്പോൾ ആണ് ബന്ധം കൂടുതൽ ദൃഡമായത്! 

അനുമോൾക്ക് താൻ ഒരു അഛനായി മാറികഴിഞ്ഞിരുന്നു! 


അവൾ അപ്പിച്ചി എന്ന് വിളിച്ചു! 


ജൈവശാസ്ത്രപരമായി മാത്രമല്ല അല്ലാതെയും ഒരാൾക്ക് അപ്പനാവുമെന്ന് തെളിയിക്കുകയായിരുന്നു! 


അനുമോൾ താൻ ഇല്ലാതെ ഉറങ്ങില്ല! ആഹാരം കഴിക്കില്ല എന്ന നിലവന്നു!

താൻ അതിനു വലിയ വില കൊടുക്കേണ്ടി വന്നു! 


വാപ്പിച്ചിയാണ്   ആദ്യം പ്രഖ്യാപിച്ചത്! 


" ഷാനവാസ് ഹുസൈൻ എൻ്റെ മകനല്ല "

എൻ്റെ സ്വത്തിൽ ഒരവകാശവും അവനില്ല  !" 


പുറകേ സഹോദരൻമാരും! ആ ഈണം ഏറ്റ് പാടി! 


അവർക്ക് പറയാൻ ഒരു കാരണമുണ്ടായിരുന്നു!


തേവിടിശ്ശിയെ കെട്ടിയവൻ!


ജൈവശാസ്ത്രപരമായല്ല ഒരാൾക്ക് പിതാവും സഹോദരനും  ആകാനാവുക എന്ന് താൻ തെളിയീക്കുകയായിരുന്നു! 


ആറ് ഏഴ്കൊല്ലം പെട്ടനാണ് കടന്ന് പോയത്!

ഇതിനിടയിൽ ബസ് അപകടത്തിൻ്റെ രൂപത്തിൽ സീത കടന്ന് പോയി! 


ഇന്നലെ  8 വയസ്കാരിയായ അവളോട് പറയേണ്ടി വന്നു!

"ഞാൻ  നിൻ്റെ   അപ്പച്ചിയല്ല! 


അവൾ ഒരു തമാശ കേട്ടപോലേ പൊട്ടി ചിരിച്ചു! 


കളി പറയാതെ പോ പപ്പ! 


പപ്പ തന്നെയാണ് എനിക്ക് മമ്മിയും, അപ്പിച്ചിയും എല്ലാം! 


" നാളെ നീ കോടതിയിൽ നിന്ന് സത്യമറിയുമ്പോൾ ഞെട്ടാതിരിക്കാനാണ് ഇന്നേ പറഞത്! നിൻ്റെ അഛൻ കേസ് കൊടുതിരിക്കുന്നു! 


മകളുടെ ഭൗതികമായ അവകാശത്തിനുവേണ്ടി! ഒരു ബയോളിജിക്കൽ പിതാവിൻ്റെ  ധാർമിക അവകാശം! 


അയാളുടെ കണ്ണിൽ നിന്നും കണ്ണ്നീർ' അടർന്ന് വീണു! 


അപ്പിച്ചി സീരിയസ് ആണന്ന് അവൾ തിരിച്ച് അറിഞ്ഞു! 


" ഞാൻ പോവില്ല! എൻ്റെ പപ്പ എൻ്റെ മാത്രമാണ്! "


അവളുടെ മുഖം നരച്ച ഇലപോലേ പെട്ടന്ന് വിളറി വെളുത്തു, കൂട്ടിൽ അകപെട്ട പേടമാനിനെ പോലേ ആ കണ്ണുകൾ നിർജലങ്ങളായി! 


നൂല് പൊട്ടി പോയ ഒരു പട്ടം അവളുടെ കിനാകളിൽ ഇടം പിടിച്ചു! 


പോകാതിരിക്കാൻ ആവില്ല മകളെ! 


നീതിന്യായ കോടതിയെ തോൽപ്പിക്കാനുള്ള മന്ത്രമൊന്നും അപ്പിച്ചിയുടെ പക്കൽ ഇല്ല! 


കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ ജഡ്ജ്മെൻ്റ്‌ 

അവിടെ പ്രകമ്പനം കൊണ്ടിരുന്നു! 


"അനിത എന്ന അനുമോളുടെ ,ബയോളിജിക്കലായ പിതാവ് അശോക് മേനോനാണന്ന്,DNA ടെസ്റ്റ്ൻ്റെ ബോധ്യത്തിലും, അശോകൻ സിതാ ദമ്പതികളുടെ വിവാഹ രേഖകളുടെ  വെളിച്ചത്തിലും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു! ആയധിനാൽ പിതാവ്  എന്ന ബയോളിജിക്കൽ അവകാശം ശ്രീമാൻ അശോക് മേനോൻ ആണന്ന് ഈ കോടതി ഉത്തരവാകുന്നു! 


പോലീസ്കാർ അറക്കാൻ കൊണ്ട് പോകുന്ന കാളയെ പോലേ അനുമോളെ പിടിച്ച് വലിച്ച് ഇഴച്ച് അശോക് മേനോൻ്റെ കാറിൽ കയറ്റുന്നത് കണ്ടു! 


അപ്പിച്ചി! എന്ന് അവൾ അലറി കരയുന്നത് കാണാതിരിക്കാൻ  അയാൾ മുഖം തിരിച്ചു! 


ആ കറുത്ത കാർ ഒരു


കുത്തായി റോഡിൽ  എവിടെയോ മറഞ്ഞു! 


അപ്പിച്ചി! അപ്പിച്ചി!എന്ന വിലാപം തെരുവിൽ നേർത്ത്  നേർത്ത് ഇല്ലാതാവുന്നത് അറിഞങ്കിലും!  ഹൃദയത്തിൽ  ഒരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നത് അയാൾ അറിഞു! 


പെട്ടന്നാണ് അത് കണ്ടത്! 


റഹീലമോളേ .....റഹീല മോളേ.... എന്ന് പറഞ് കോടതി പരിസരത്ത് ഓടുന്ന ആ വൃദ്ധൻ! 


വാപ്പിച്ചിയുടെ മകൾ പോകല്ലെയെന്ന് അട്ടഹസിച്ച് കൊണ്ട്  തൻ്റെ പൊയ്കാല്മായി ഏങ്ങി ഏങ്ങി വണ്ടിയുടെ പുറകേ ഓടുന്ന ആ വൃദ്ധനെ അയാൾ ചേർത്ത് പിടിച്ചു!

മെല്ലെ പറഞ്ഞു ! 


ശാന്തനാകു! ആ ചേർത്ത് പിടിക്കലിൽ ഒരു പ്രതിക്ഷയുടെ 'എനർജി പരസ്പരം ഒഴുകുന്നത് അറിഞ്ഞു!


സാരമില്ല ...... വരു!പോകാം! 


ഒരു നെടുക്കത്തോടെ അയാൾ ചോദിച്ചു!


" മകളെ ഭാര്യക്ക് കൊടുത്തുവല്ലെ? നന്നായി! ഇടക്ക് കാണമല്ലൊ! " 


സാഹിബ് തെറ്റ് ധരിച്ചുവെല്ലെ?

സാരമില്ല ഏതാനും നിമിഷം മുമ്പ് വരെ

ഞാനും അവൾ എൻ്റെ മകളാണന്നാണ് കരുതിയത്! 


ഇല്ല സാഹിബ്! ഞാൻ തോറ്റു പോയി!  ഞാൻ റിയൽ ഫാദർ ആണ്,  ഹൃദയം കൊണ്ടും, കരളു കൊണ്ടും മകളെ ചേർത്ത് പിടിച്ച ഫാദർ!  നിയമം തിരയുന്ന ക്രോമോസോമുകൾ എന്നിൽ കാണാൻ കഴിയില്ല!


മെഡിക്കൽ ലാബുകളിലും, നിയമ പുസ്തകത്തിലും റിയൽ ഫാദറിനു  ഇടമില്ല! 


"ബയോളിജിക്കൽ  ഫാദർ!" 


ഉത്തരം കിട്ടാത്ത സമസ്യ പോലേ  ആ വൃദ്ധൻ  അയാളെ തുറിച്ച് നോക്കി! 


" ഞാൻ റിയൽ ഫാദറായിരുന്നോ മോനേ?" 


മറുപടി പറയാൻ കഴിയാത്തത് കൊണ്ടാകാം


ശ്രദ്ധതിരിച്ച് വിടാൻ

അയാൾ മുകളിലേക്ക് കൈ ചൂണ്ടി! 


നോക്കു ആകാശത്ത് മനോഹരമായ നിരവധി വർണ്ണശബള പട്ടങ്ങൾ !


ചിലത് ആകട്ടെ  നൂല് പൊട്ടി തലകുത്തി മറിഞ് അന്തരീക്ഷത്തിൽ പാറി നടക്കുന്നു!


"നൂൽ ഇല്ലാത്ത  പട്ടങ്ങൾ "

No comments:

Post a Comment