ഹോട്ട് മോഡ്! (കഥാ മത്സരം)
സമയം വെളുത്ത് വരുന്നതേയുള്ളു! മഞ്ഞ് അന്തരീക്ഷത്തേ കീഴടക്കിയിരിക്കുന്നു! കാറുകളുടെ മഞലൈറ്റ് മാത്രം ഒരു നേർരേഖപോലേ മഞ്ഞ് തുളച്ച് കടന്ന് വരുന്നു!
ദുബായ് നഗരം കൂടമഞ്ഞിൻ്റെ ആലസ്യത്തിലാണ്! ആല്യസം എന്നത് ദുബായ് നഗരത്തിനു അന്യമാണ്! രാത്രിയും പകലും ഒരു പോലേയുള്ള നഗരം, പട്ടാണിയും, ഇന്ത്യനും, ബംഗാളിയും ഫിലിപനിയും അന്നത്തിന് വേണ്ടി രാത്രി പകലാക്കിയ മഹാനഗരം!
മുരളി മേനോൻ റ്റ്യൂൾസ്മായി സ്റ്റോറിൽ നിന്നും വണ്ടിയിലേക്കും വണ്ടിയിൽ നിന്ന് സ്റ്റോറിലേക്കും മാറി മാറി ഓടുന്നത് കണ്ടു!
ചിലർ മുരളി മേനോനേ നോക്കി പരിഹസിച്ച് ചിരിച്ചു!
"പ്രമോഷനുള്ള ഓട്ടമാണ് "
"പത്ത് പതിനാല് വർഷമായുള്ള ഓട്ടമാണ് കാര്യമാക്കണ്ട "
ചിലർ പിറുപിറുത്തു!
"പ്രമോഷനൊക്കെ ആണുങ്ങൾ കൊണ്ട് പോയി! "
മേനോൻ അപ്പോഴും ഓടികൊണ്ടിരുന്നു!
തൻ്റെ ജൂനിയേർസ് പലരും തന്നെ മറികടന്ന് മുന്നോട്ട് പോയപ്പോഴും മുരളി മേനോൻ തളർന്നില്ല!
ഒരിക്കൽ തൻ്റെ സമയം വരും!
അയാൾ ഓട്ടം തുടർന്ന് കൊണ്ടേയിരുന്നു!
സൂപ്പർ വൈസർ ആകുക എന്നത് മേനോൻ്റെ സ്വപ്നമാണ്! ഇത് അറിയുന്നവർ ചിലർ കളിയാക്കി വിളിക്കാറുണ്ട്
"ഡെമ്മി സൂപ്പർ വൈസർ "
മേനോനു അതിനും പരാതിയില്ല!
പുതിയതായി വന്ന രാജൻ സാർ മാത്രമാണ് മുരളി മേനോൻ്റെ അർപ്പണ മനോഭാവത്തേ തിരിച്ച് അറിഞ്ഞിട്ടുള്ളത് !
അത് അദ്ദേഹം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട്!
" അടുത്ത കമ്പനിയിലെ സൂപ്പർ വൈസർ മുരളി മേനോനായിരിക്കും!"
മേനോൻ്റെ ഓട്ടം പിന്നെയും കൂടും!
തോമസ് അച്ചായൻ മാത്രം പൊട്ടി ചിരിക്കും!
" ഞങ്ങൾ ഒക്കെ കുറെ ഓടിയതാ മേനോൻ്റെ വണ്ടിയും താന്നേ നിന്നു കൊള്ളും"
ആന്വൽ അപ്രൈസൽ റിപ്പോർട്ട് എഞ്ചിനിയർ സ്റ്റാഫിൻ്റെ മുമ്പിൽ പ്രദർശിപ്പിച്ചു! എല്ലാവർക്കും വെരി ഗുഡും , മുരളി മേനോന് എക്സലെൻ്റും !
" മേനോൻ നമ്മുടെ അടുത്ത സൂപ്പർവൈസർ " അദ്ദേഹം ഒരു കണ്ണ് ഇറുക്കി ചിരിച്ചു!
മേനോൻ്റെ വീക്ക്നസിൽ എഞ്ചിനിയറും കയറി പിടിച്ചിരിക്കുന്നു!
സർ വെരി ഗുഡും, എക്സലെൻ്റും എന്ത് കൊണ്ടാണ് പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നത്? ചോദ്യം തോമസ് അച്ചായൻ്റെതാണ്?
എഞ്ചിനിയർ ഒന്ന് തപ്പി തടഞ്ഞു!
തോമസ് ചേട്ടൻ്റെ കണ്ണിലെ പുഛം അഗനിസ്ഫുലിംഗങ്ങൾ ആയി എഞ്ചിനിയറുടെ കണ്ണുകളിൽ തടഞ്ഞു!
നീർന്ന് നിൽക്കാൻ കഴിയാത്ത ജെയിലിൽ മുരളി മേനോൻ കൂനി കൂടിയിരുന്നു! 10 ലക്ഷം ദിർഹം ദിയാധനം അല്ലങ്കിൽ മരണം!
ബോധപൂർവ്വം തൻ്റെ സഹപ്രവർത്തകനെ ചതിയിലൂടെ കൊന്നിരിക്കുന്നു! മേനോൻ ശിക്ഷിക്കപെട്ടിരിക്കുന്നു.......
10 ലക്ഷം ദിർഹം ,ഒരു കോടി രൂപയോളം, അസാധ്യമായ തുക !
അലി സാഹിബിൻ്റെ PR0 കാണാൻ വന്നിരിക്കുന്നു! പ്രവാസിയുടെ സങ്കട കടലിൽ തുരുത്ത് ആയി മാറുന്ന അലി സാഹിബ് !
കൂടെയുള്ള സമദ് കളിയായി പറഞത് ഓർത്തു! കാരുണ്യത്തിൻ്റെ കാര്യത്തിൽ തൻ്റെ ജനറേറ്റർ മാത്രമല്ലടൊ ! അലി സാഹിബും ഹോട്ട് മോഡിൽ തന്നെയാണ്! നീ സമാധാനമായിരിക്കു!
സമദിനു വധശിക്ഷ തന്നെയാണ്, സ്പോൺസറുടെ ഖജാനയിൽ ഉണ്ടായ താൽപര്യം കൊലയിലാണ് അവസാനിച്ചത്!
മാപ്പ് അപേക്ഷ തള്ളിയപ്പോൾ സമദ് പ്രതികരിച്ചത് ഇങ്ങനെയാണ്
"പോട്ടേ പുല്ല് ! ഇവിടെയിപ്പോൾ കല്ലേറും , തല വെട്ടലും ഒന്നുമില്ല! ഹോട്ട് സീറ്റാണ്!
ചെയറിൽ ഇരുത്തുക ,സ്വിച്ച് ഇടുക ഭും..... കഴിഞ്ഞു!"
ഒരു കോടി ദിയാ ധനം അലി സാഹിബ് അടക്കും! സന്തോഷത്തോടെയാണ് മേനോൻ ആ വാർത്ത കേട്ടത്!
ഉണ്ണികൃഷ്ണൻ്റെ അമ്മയും സഹോദരൻമാരും മാപ്പ് അപേക്ഷയിൽ ഒപ്പിട്ട് ഇരിക്കുന്നു!
ഇനി ഉണ്ണികൃഷ്ണൻ്റെ ഭാര്യ കൂടി ഒപ്പിട്ടാൽ....... തനിക്ക് ...... അയാൾ കൈ ഉയർത്തി പ്രാത്ഥിച്ചു! ഈശ്വര സഹായിക്കണെ!
ഡ്യൂട്ടി കഴിഞ് പോകാൻ നേരത്ത് ആണ് എഞ്ചിനയറുടെ വിളി! മേനോൻ സൈറ്റിൽ പോണം അവിടെ H. V ജെനറേറ്റർ ഡിസ്കണക്ക്റ്റ് ചെയ്യണം
"ഡ്യൂട്ടി തീരാൻ അര മണിക്കുർ ബാക്കിയുള്ളു ! അടുത്ത ഷിഫ്റ്റ് കാരൻ ചെയ്യ്താൽ പോരേ സർ"
സോമൻ സാറിൻ്റെ മുഖത്ത് നിരസം,
" അടുത്ത് തന്നെ സൂപ്പർ വൈസർ ആകാൻ നിൽക്കുന്ന മേനോനാണോ ഡ്യൂട്ടിക്ക് സമയം നോക്കുന്നത്?"
മുരളി മേനോൻ്റെ വീക്ക്നസിൽ തന്നെ സോമൻ സർ കയറി പിടിച്ചിരിക്കുന്നു!
മേനോൻ ഓട്ടം തുടങ്ങിയിരിക്കുന്നു! വണ്ടിയിൽ കയറുമ്പോൾ മുരളി മേനോൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു!
അസമയത്തുള്ള യാത്രയിൽ സഹമുറിയൻ ഉണ്ണികൃഷ്ണൻ്റെ ഇഷ്ടകേട് മുഖത്ത് ദൃശ്യമായിരുന്നു!
നമ്മൾ തനിച്ചാണോ പോകുന്നത്, സൈറ്റ് എഞ്ചിനിയർക്ക് എന്താ കൊമ്പ് ഉണ്ടോ ! മേലാവിലുള്ളവർക്ക് മാത്രമേ ഡ്യൂട്ടി ടൈം?
ഉണ്ണി ആരൊടെന്ന് ഇല്ലാതെ ചൂടായി!
"എന്തിനാണ് ഇങ്ങനെ പോത്തിനേ പോലേ പണിയെടുക്കുന്നത്?എന്നിട്ടും കുറ്റമല്ലെ ബാക്കി?"
സഹമുറിയൻ ഉണ്ണിക്ക് ദേഷ്യം അടക്കാൻ വയ്യാതായിരിക്കുന്നു!
മേനോൻ ചിരിക്കുകയേയുള്ളു !
" പണിയെടുക്കുന്നവനെ കുറ്റം ഉണ്ടാവുകയുള്ളു! മടിയന് കുറ്റപെടുത്തൽ ഉണ്ടാവില്ല!
ഉണ്ണി കലിപ്പ് അടക്കി മുറുമുറുത്തു!
" സ്വന്തമായി വീടായാൽ നാടു പിടിക്കാമായിരുന്നു "
എൻ്റെ അനിതയുമായി ഒരു സുഖവാസം! ഉണ്ണി എന്ത് പറഞ്ഞാലും അനിതയിലാണ് അവസാനിക്കുക! വിത്യസ്ഥ മതകാരായ അനിതയുമായുള്ള പ്രണയവും ഒളിച്ചോട്ടവും! അവസാനം അന്നം തേടി ഗൾഫിൽ അഭയ തേടിയതും!
മുരളി മേനോൻ ആ കഥ ഉണ്ണിയെ കണ്ട കാലം മുതൽ കേൾക്കുന്നതാണ്!
പിന്നെയും മുരളി കേട്ടിരിക്കും!
ചിലപ്പോൾ ഇച്ചിരി അസൂയയോടെ.......
എഞ്ചിനിയർ പരിശോദിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം ഡിസ്കണക്കറ്റ് ചെയ്യേണ്ട H V ജെനറേറ്റർ ജൂനിയർ ഇലട്രീഷ്യൻനായ മുരളിമേനോൻ്റെ നിർദേശ പ്രകാരം എഞ്ചിനിയറുടെ അസാനാദ്ധ്യത്തിൽ സഹായി ഉണ്ണികൃഷ്ണൻ ഊരിയിരിക്കുന്നു!
ഹോട്ട് മോഡ് എന്ന നവീന സാങ്കേതിക ജ്ഞാനത്തിൻ്റെ അജ്ഞത !
ഹോട്ട് മോഡിൽ കിടന്ന ജെനറേറ്റർ ഓട്ടോമാറ്റിക്കായി സ്റ്റാർട്ട് ആ ആകുകയും ശക്തമായ സ്പാർക്ക് മൂലം സഹായി ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു!
എഞ്ചിനിയറുടെയോ സൂപ്പർ വൈസറുടെയൊ അറിവോ സമതമോ കൂടാതെയുള്ള ജൂനിയറായ ഇലക്ട്രീഷ്യൻ്റെ അനാസ്ഥ!
എഞ്ചിനിയറുടെ നിർദേശപ്രകാരമാണ് ജെനറേറ്റർ ഡിസ്കണക്റ്റ് ചെയ്തതെന്ന് തെളിയിക്കാൻ കോടതിയിൽ ആയില്ല!
ജനറേറ്ററിനെ കുറിച്ച് എഞ്ചിനിയർ ഗഹനമായി ടെയ്നിംഗ് നൽക്കി എന്ന ടൂൾ ബോക്സ് റിപ്പോർട്ടിൽ മുരളി മേനോൻ്റെ മനോഹരമായ ഒപ്പ് ചത്ത് മലച്ച പോലേ കിടന്നിരുന്നു!
രേഖകൾ ഇല്ലാത്ത നിർദ്ദേശങ്ങൾ തെളിവ് ആകില്ലത്രെ!
ഒച്ചയും ബഹളവും കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്! സമദിനെ രണ്ട് സുഡാനി പോലീസ് അള്ളി പിടിച്ചിരിക്കുന്നു! ചോര കണ്ണുള്ള അജാനബാഹുവായ കറപ്പൻ പോലീസ്! അവർ സമദിൻ്റെ കൈൽ' വിലങ്ങണിയിച്ചു! രക്ഷപെടാനുള്ള സമദിൻ്റെ വിഫലശ്രമം! കറുത്ത തുണിയുറ മുഖത്ത് ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സമദ് അലറി കരഞ്ഞു!
ഹോട്ട് സീറ്റ് പുല്ലാണന്ന് പറഞ സമദിൻ്റെ വിലാപം കറുത്ത തുണിയിൽ തട്ടി ചിലമ്പിച്ച് പോകുന്നതും ,ഇടനാഴിയിലൂടെ സമദിനെ വലിച്ച് ഇഴച്ച് കൊണ്ട് പോകുന്നതും വിറയലോടെയാണ് കണ്ടത്! ഇന്നലെ കഴികാതെയിരുന്ന സമദിൻ്റെ ബിരിയാണി ബല പിടുത്തതിനടയിൽ നിലത്ത് ചതഞ് അരഞ് പാണ്ടി ലോറി കയറിയ തവളയെ പോലേ കിടക്കുന്നു!
പേപ്പർ ശരിയായോ സർ!
അനിത ഒപ്പിട്ടോ? ഒറ്റ ശ്വാസത്തിലായിരുന്നു ചോദ്യം മുഴുവൻ!
ടൈയും തൊപ്പിയും, സൂട്ടും താടിയുമുള്ള തേജസ്വയായി അലി സാഹിബിൻ്റെ പി ആർ ഓ പേടിക്കേണ്ട എന്ന അത്ഥത്തിൽ മേനോൻ്റെ തോളിൽ തട്ടി!
പറയു സർ , മേനോൻ പിന്നെയും തിരക്ക് കൂട്ടി!
അലി സാഹിബ് ഒരു എഴുത്ത് തന്നിട്ടുണ്ട്! അളന്ന് മുറിച്ച വാക്കുകൾ!
ഡിയർ മേനോൻ,
പ്രണയവും നിങ്ങളുടെ ജനറേറ്ററിനെ പോലേ ഒരു തരം ഹോട്ട് മോഡാണ്! ഇണ നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാനോ, നഷ്ടപെടുത്തിയവരോട് , ദയകാട്ടോനോ തയ്യാറാവില്ല! പ്രണയം പൊട്ടി പിളർന്നാൽ പ്രതികാര ദാഹിയാവുകയും ചെയ്യും..... കറൻസിക്ക് കിഴടക്കാൻ പറ്റാത്ത പ്രതിഭാസമാണ്!
ശ്രമതി അനിത താങ്കളുടെ അപേക്ഷയിൽ ഇതുവരെ ഒപ്പിട്ട് തന്നിട്ടില്ല! ഞങ്ങൾ വീണ്ടും ശ്രമിക്കുന്നുണ്ട്! പ്രാത്ഥിക്കു!
സസ്നേഹം
അലി സാഹിബ് !
മുരളി മേനോൻ ജയിൽ അഴികളിലൂടെ പുറത്തേക്ക് എത്തിനോക്കാൻ ശ്രമിച്ചു,
അലി സാഹിബിൻ്റെ PRO ഇടനാഴിയിൽ എവിടെയൊ അപ്രത്യക്ഷമായിരിക്കുന്നു!
സമദിൻ്റെ അലർച്ച നേർനേർത്ത് ഇടനാഴിയിൽ അപ്പോഴും കമ്പനം തീർത്ത് കൊണ്ടിരുന്നു!
No comments:
Post a Comment