26/07/2021

ബയോളിജിക്കൽ ഫാദർ!

 ബയോളിജിക്കൽ ഫാദർ! (കഥാ മത്സരം)


കോടതി പരിസരം  ജനനിബിഡമായിരിക്കുന്നു!


ചിലർ കോടതി നടപടികൾ നിരീക്ഷിക്കാനായി സന്ദർശക ഗ്യാലറിയിലേക്ക് നീങ്ങി!

 മറ്റ് ചിലർ ബഹളം കൂട്ടി കൊണ്ടിരുന്നു ,ലൗജിഹാദ് മൂർദ്ദാബാദ് എന്നൊരു കൂട്ടർ! തടിച്ച് കൂടിയവരിൽ ചിലർ പ്രകടനത്തിനുള്ള പുറപ്പാടിലാണ്! 


മറുഭാഗവും സംഘടിച്ചിരിക്കുന്നു!  കുപ്പിയും, കമ്പും കല്ലും  മുളവടിയും! 


പോലീസ് പെട്ടന്ന് അലർട്ടായി! ഇടിവണ്ടിയെന്ന് പേരുള്ള നീല പോലീസ് ബസ് മെല്ലെ കോടതി പരിസരത്ത്'ലാൻ്റ് ചെയ്തു! മാറാലയും പൊടിയും പിടിച്ച പോലീസ് ബസ് , ഭയാനകമായ കടന്നൽ കൂട്  പോലേയായിരിക്കുന്നു! 


വാങ്ങിയ കാലത്തുള്ള പൊടി ഇപ്പോഴും ഉണ്ട് ആ നീല വണ്ടിയിൽ!! ഉരുക്ക് കൊണ്ട് സൃഷ്ഠിച്ച് ചട്ടി തൊപ്പിയും' മുഖത്ത്  ഗ്രില്ലും വെച്ച  AR ക്യാമ്പിലെ പോലീസ്കാർ ജാഗ്രരൂഗ്രരായ വേട്ട നായക്കളെ ഓർമ്മിപ്പിച്ചു! 


ചില വൃദ്ധന്മാർ! തൻ്റെ യൗവ്വനം മുഴുവൻ മക്കൾക്ക് വേണ്ടി മരുഭൂമിയിൽ ചിലവഴിച്ചവർ ! ആദ്യ കൺമണി ഉണ്ടായപ്പോൾ മുട്ടായിയും ലഡുവും വിതരണം ചെയ്ത് ക്യാമ്പിൽ ആർത്ത് അലച്ച് ഒച്ച വെച്ചവർ ! 


" ഇച്ചിരി  ശ്രദ്ധിച്ച് ചിലവഴികണേ! നമ്മുടെത് ഒരു പെൺകുഞ്ഞാണ്" 


കോടതി മൂലയിൽ അവർ തമ്പടിച്ചിരിക്കുന്നു! 


പതിനെട്ട് ഒരു ഭീകരസംഖ്യയാണന്ന് അവർ തിരിച്ച് അറിഞ്ഞിരിക്കുന്നു! 


കടപാട്, സ്നേഹം, ബാധ്യത എല്ലാം പൊട്ടി ചെറിയപ്പെടുന്ന ദ്വിമുഖ സംഖ്യ ! 


കാൽ വലിച്ച് വെച്ച് നടന്ന് വരുന്ന ഒരു മധ്യവയസ്ക്കനെ പെട്ടന്നാണ് ശ്രദ്ധയിൽ പെട്ടത്ത്,  മുടിയിൽ വെള്ളി വര വീണിരിക്കുന്നു!  തേജസ്വിയായ മുഖം! 


"കാൽ സ്റ്റീൽ ഇട്ടതാ മോനേ, വേഗത്തിൽ നടക്കാൻ വയ്യ " 


ഒരു  അപരിചിതനെ പോലും മോനേ എന്നു വിളിക്കാനുള്ള കാരുണ്യം, ആ ഹൃദയത്തിൽ അയാൾ ഒളിച്ച് വെച്ചിരിക്കുന്നു!! 


"മകളെ മരണത്തിൻ്റെ വാരിക്കുഴിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിലേക്ക്  ചാടിയതാ! മുട്ട് റിംഗിൽ അടിച്ചു! ചിരട്ട തകർന്ന് പോയി! "


"കൈൽ നിന്ന്  കിണറിൻ്റെ ആഴങ്ങളിലേക്ക് വഴുതിപോകുന്ന മൂന്ന്  വയസ്കാരിയേ കണ്ടപ്പോൾ വരുംവരായികളെ കുറിച്ച് ഓർക്കാൻ സമയമുണ്ടായിരിന്നില്ല!! "


" അന്ന് രക്ഷിക്കേണ്ടായിരുന്നുവെന്ന് ഇന്ന് തോന്നുന്നു " 


"എന്ത് പറ്റി?" 


"ആ  ആയുധധാരികളായ ചെറുപ്പകാരുടെ ഇടയിൽ നിൽക്കുന്നത് എൻ്റെ മകൾ ആണ്!" 


അന്ന് മുട്ടിൻ്റെ ചിരട്ടയും ഇന്ന് മനസും!അവൾ തകർത്തിരിക്കുന്നു!


ക്രിമിനൽ കേസ് എന്തങ്കിലും? 


അല്ല! 


ലൗ ജിഹാദ് ആണോ? 


ഹ.... ഹ....ഹ വിഷമഘട്ടത്തിലും അയാൾ പുഞ്ചിരിച്ചു ! 


ലൗ തന്നെ ,ഒരു ജിഹാദ് ആണ് ! 


മനുഷ്യഹൃദയങ്ങളെ ചേർത്ത് പിടിക്കൽ   ഒരു ജിഹാദാണ്  മോനേ! 


ഞാൻ സമ്മതിക്കുമായിരുന്നു! ഞാൻ ഒരു ഓർത്തഡക്സ് അല്ല ! 


പക്ഷേ അവൾ ഒരു കെണിയിലാണ് വീണിരിക്കുന്നത്! പയ്യൻ നഗരത്തിലെ അധോലോക കണ്ണിയാണ്! ഒരു പിമ്പ്! 


കോടതിയിൽ നിന്ന് മകളെ വിട്ടുകിട്ടുമോ! 


ജൈവശാസ്ത്രപരമായ അഛൻ എന്ന അവകാശം വെച്ച്  ഞാൻ പോരടിക്കും! 


അവൾ ആ കെണിയിൽ  വീഴരുത് മോനേ ..... 


അത് വരെ നിശബ്ദനായിരുന്ന അനുമോൾ അയാളുടെ കണ്ണുകളിലേക്ക്  മിഴിച്ച് നോക്കുന്നത് കണ്ടു! 


അയാൾ മോളുടെ തലയിൽ കൈകൊണ്ട് കോന്തികൊണ്ടിരുന്നു! 


" അമ്മേടെ കൂടെ പോയാലും അഛനെ മറക്കരുത്" 


"മോളേ വിട്ടുകൊടുക്കണം സാറെ!'

വാശികൊണ്ട് എന്ത് കാര്യം?

കുട്ടികൾ അമ്മയുടെ കൂടെ വളരട്ടെ!" 


നമുക്ക് ഒന്നും പെൺകുട്ടികളുടെ ഹൃദയത്തിൽ കൂട്  കൂട്ടാൻ ആവില്ല! 


നമ്മളൊക്കെ വെറും ബയോളിജിക്കൽ പിതാക്കന്മാരാണ്! 


അയാൾ കാൽ വലിച്ച് വെച്ച്, ഏന്തിയേന്തി! കോടതിയിലേക്ക് കയറി പോയി! 


ഒരു  തീവണ്ടിയാത്രകിടയിലാണ് സീതയെ താൻ കാണുന്നത്, ഭയവിഹില്വമായ കണ്ണുകൾ!  പിഞി കീറിയ ബ്ലൗസ്! തൻ്റെ കുഞ്ഞിനെ അവൾ മാറോട് ചേർത്ത് അടക്കി പിടിച്ചിരുന്നു!

കടൽ പാലമെത്തുമ്പോൾ ഇടക്ക് ഇടക്ക് അവൾ ഡോറിലേക്ക് നടക്കും! 


ഒരു സ്പെലിംഗ് മിസ്റ്റിക്ക് നേരത്തേ തന്നെ മണത്തിരുന്നു! ഡോറിൽ വെച്ച് അവളുടെ കൈൽ കയറി പിടിക്കുമ്പോൾ ഒരു ആറാം  ഇ ന്ദ്രിയം തന്നിൽ പ്രവർത്തിച്ചിരുന്നുവെന്ന് വേണം പറയാൻ! 


മുൻജന്മസുകൃതം എന്നാണ് സീത പറയാറ്! 


ഒരു ഒളിച്ചോട്ടം നൽകിയ വിന!  മുഖപുസ്തകത്തിൽ കാണുന്ന മുഖങ്ങൾ വ്യാജമാണന്ന് തിരിച്ച് അറിഞപ്പോഴേക്കും സമയം വൈകി പോയിരുന്നു! 


മദ്യപിക്കാൻ വീട്ടിൽ വരുന്നവർ ,തന്നെ നോക്കി കണ്ണ് ഉരുട്ടിയപ്പോൾ വില്ലനെ പോലേ ചിരിച്ചു! അല്ല അയാൾ ഒരു വില്ലൻ തന്നെയായിരുന്നു! ഹൈ ക്ലാസ്സ് പിമ്പ്! അശോക് മേനോൻ! 


അവിടെ നിന്ന് ഓടി രക്ഷപെടുമ്പോൾ അവൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു! 


തൻ്റെ മകൾ! 


ചെന്ന്പെട്ടത് ആകട്ടെ അതിലും വലിയ സ്ഥലങ്ങളിൽ! എന്നിട്ടും അവസരം കിട്ടിയപ്പോഴെക്കെ അവൾ ചാടി രക്ഷപെടാൻ ശ്രമിച്ചു! 


അങ്ങനെയൊരു ഓട്ടത്തിനിടയിലാണ് അവൾ ആ ട്രെയിനിൽ  കയറിയത്! 


കൈവിടാൻ  തോന്നിയില്ല! ഒരു പക്ഷേ താൻ കൈവിട്ടാൽ  നാളേ ഏതങ്കിലും പുഴയിൽ ഒരു അമ്മയും കുഞ്ഞും ചത്ത് മലച്ച് കിടന്നിരിക്കും ! ജീവിതകാലം മുഴുവൻ മനസമാധാനം നഷ്ടപെടാൻ അത് കാരണമായേക്കാം! ആ ഒരു ചിന്തയാണ് എറണ്ണാകുളത്തേക്ക് അവരെ കൊണ്ട് വരാൻ പ്രേരിപ്പിച്ചത്! 


പരിചയത്തിലുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ അവരെ താമസിപ്പിക്കുകയും! അടുത്ത് തന്നെയുള്ള തുണി കടയിൽ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തതോട് കൂടി തൻ്റെ ദൗത്യം കഴിഞ്ഞു എന്നാണ് കരുതിയത്! പക്ഷേ മുൻഭർത്താവ് പ്രശ്നങ്ങളുമായി വീണ്ടും വന്നു! 


ഒരേ പ്രശ്നത്തിലും അവൾ എന്നെ വിളിച്ചു! 


അനുമോൾ പനിപിടിച്ച് ആശ്പത്രിയിൽ കിടന്നപ്പോൾ ആണ് ബന്ധം കൂടുതൽ ദൃഡമായത്! 

അനുമോൾക്ക് താൻ ഒരു അഛനായി മാറികഴിഞ്ഞിരുന്നു! 


അവൾ അപ്പിച്ചി എന്ന് വിളിച്ചു! 


ജൈവശാസ്ത്രപരമായി മാത്രമല്ല അല്ലാതെയും ഒരാൾക്ക് അപ്പനാവുമെന്ന് തെളിയിക്കുകയായിരുന്നു! 


അനുമോൾ താൻ ഇല്ലാതെ ഉറങ്ങില്ല! ആഹാരം കഴിക്കില്ല എന്ന നിലവന്നു!

താൻ അതിനു വലിയ വില കൊടുക്കേണ്ടി വന്നു! 


വാപ്പിച്ചിയാണ്   ആദ്യം പ്രഖ്യാപിച്ചത്! 


" ഷാനവാസ് ഹുസൈൻ എൻ്റെ മകനല്ല "

എൻ്റെ സ്വത്തിൽ ഒരവകാശവും അവനില്ല  !" 


പുറകേ സഹോദരൻമാരും! ആ ഈണം ഏറ്റ് പാടി! 


അവർക്ക് പറയാൻ ഒരു കാരണമുണ്ടായിരുന്നു!


തേവിടിശ്ശിയെ കെട്ടിയവൻ!


ജൈവശാസ്ത്രപരമായല്ല ഒരാൾക്ക് പിതാവും സഹോദരനും  ആകാനാവുക എന്ന് താൻ തെളിയീക്കുകയായിരുന്നു! 


ആറ് ഏഴ്കൊല്ലം പെട്ടനാണ് കടന്ന് പോയത്!

ഇതിനിടയിൽ ബസ് അപകടത്തിൻ്റെ രൂപത്തിൽ സീത കടന്ന് പോയി! 


ഇന്നലെ  8 വയസ്കാരിയായ അവളോട് പറയേണ്ടി വന്നു!

"ഞാൻ  നിൻ്റെ   അപ്പച്ചിയല്ല! 


അവൾ ഒരു തമാശ കേട്ടപോലേ പൊട്ടി ചിരിച്ചു! 


കളി പറയാതെ പോ പപ്പ! 


പപ്പ തന്നെയാണ് എനിക്ക് മമ്മിയും, അപ്പിച്ചിയും എല്ലാം! 


" നാളെ നീ കോടതിയിൽ നിന്ന് സത്യമറിയുമ്പോൾ ഞെട്ടാതിരിക്കാനാണ് ഇന്നേ പറഞത്! നിൻ്റെ അഛൻ കേസ് കൊടുതിരിക്കുന്നു! 


മകളുടെ ഭൗതികമായ അവകാശത്തിനുവേണ്ടി! ഒരു ബയോളിജിക്കൽ പിതാവിൻ്റെ  ധാർമിക അവകാശം! 


അയാളുടെ കണ്ണിൽ നിന്നും കണ്ണ്നീർ' അടർന്ന് വീണു! 


അപ്പിച്ചി സീരിയസ് ആണന്ന് അവൾ തിരിച്ച് അറിഞ്ഞു! 


" ഞാൻ പോവില്ല! എൻ്റെ പപ്പ എൻ്റെ മാത്രമാണ്! "


അവളുടെ മുഖം നരച്ച ഇലപോലേ പെട്ടന്ന് വിളറി വെളുത്തു, കൂട്ടിൽ അകപെട്ട പേടമാനിനെ പോലേ ആ കണ്ണുകൾ നിർജലങ്ങളായി! 


നൂല് പൊട്ടി പോയ ഒരു പട്ടം അവളുടെ കിനാകളിൽ ഇടം പിടിച്ചു! 


പോകാതിരിക്കാൻ ആവില്ല മകളെ! 


നീതിന്യായ കോടതിയെ തോൽപ്പിക്കാനുള്ള മന്ത്രമൊന്നും അപ്പിച്ചിയുടെ പക്കൽ ഇല്ല! 


കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ ജഡ്ജ്മെൻ്റ്‌ 

അവിടെ പ്രകമ്പനം കൊണ്ടിരുന്നു! 


"അനിത എന്ന അനുമോളുടെ ,ബയോളിജിക്കലായ പിതാവ് അശോക് മേനോനാണന്ന്,DNA ടെസ്റ്റ്ൻ്റെ ബോധ്യത്തിലും, അശോകൻ സിതാ ദമ്പതികളുടെ വിവാഹ രേഖകളുടെ  വെളിച്ചത്തിലും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു! ആയധിനാൽ പിതാവ്  എന്ന ബയോളിജിക്കൽ അവകാശം ശ്രീമാൻ അശോക് മേനോൻ ആണന്ന് ഈ കോടതി ഉത്തരവാകുന്നു! 


പോലീസ്കാർ അറക്കാൻ കൊണ്ട് പോകുന്ന കാളയെ പോലേ അനുമോളെ പിടിച്ച് വലിച്ച് ഇഴച്ച് അശോക് മേനോൻ്റെ കാറിൽ കയറ്റുന്നത് കണ്ടു! 


അപ്പിച്ചി! എന്ന് അവൾ അലറി കരയുന്നത് കാണാതിരിക്കാൻ  അയാൾ മുഖം തിരിച്ചു! 


ആ കറുത്ത കാർ ഒരു


കുത്തായി റോഡിൽ  എവിടെയോ മറഞ്ഞു! 


അപ്പിച്ചി! അപ്പിച്ചി!എന്ന വിലാപം തെരുവിൽ നേർത്ത്  നേർത്ത് ഇല്ലാതാവുന്നത് അറിഞങ്കിലും!  ഹൃദയത്തിൽ  ഒരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നത് അയാൾ അറിഞു! 


പെട്ടന്നാണ് അത് കണ്ടത്! 


റഹീലമോളേ .....റഹീല മോളേ.... എന്ന് പറഞ് കോടതി പരിസരത്ത് ഓടുന്ന ആ വൃദ്ധൻ! 


വാപ്പിച്ചിയുടെ മകൾ പോകല്ലെയെന്ന് അട്ടഹസിച്ച് കൊണ്ട്  തൻ്റെ പൊയ്കാല്മായി ഏങ്ങി ഏങ്ങി വണ്ടിയുടെ പുറകേ ഓടുന്ന ആ വൃദ്ധനെ അയാൾ ചേർത്ത് പിടിച്ചു!

മെല്ലെ പറഞ്ഞു ! 


ശാന്തനാകു! ആ ചേർത്ത് പിടിക്കലിൽ ഒരു പ്രതിക്ഷയുടെ 'എനർജി പരസ്പരം ഒഴുകുന്നത് അറിഞ്ഞു!


സാരമില്ല ...... വരു!പോകാം! 


ഒരു നെടുക്കത്തോടെ അയാൾ ചോദിച്ചു!


" മകളെ ഭാര്യക്ക് കൊടുത്തുവല്ലെ? നന്നായി! ഇടക്ക് കാണമല്ലൊ! " 


സാഹിബ് തെറ്റ് ധരിച്ചുവെല്ലെ?

സാരമില്ല ഏതാനും നിമിഷം മുമ്പ് വരെ

ഞാനും അവൾ എൻ്റെ മകളാണന്നാണ് കരുതിയത്! 


ഇല്ല സാഹിബ്! ഞാൻ തോറ്റു പോയി!  ഞാൻ റിയൽ ഫാദർ ആണ്,  ഹൃദയം കൊണ്ടും, കരളു കൊണ്ടും മകളെ ചേർത്ത് പിടിച്ച ഫാദർ!  നിയമം തിരയുന്ന ക്രോമോസോമുകൾ എന്നിൽ കാണാൻ കഴിയില്ല!


മെഡിക്കൽ ലാബുകളിലും, നിയമ പുസ്തകത്തിലും റിയൽ ഫാദറിനു  ഇടമില്ല! 


"ബയോളിജിക്കൽ  ഫാദർ!" 


ഉത്തരം കിട്ടാത്ത സമസ്യ പോലേ  ആ വൃദ്ധൻ  അയാളെ തുറിച്ച് നോക്കി! 


" ഞാൻ റിയൽ ഫാദറായിരുന്നോ മോനേ?" 


മറുപടി പറയാൻ കഴിയാത്തത് കൊണ്ടാകാം


ശ്രദ്ധതിരിച്ച് വിടാൻ

അയാൾ മുകളിലേക്ക് കൈ ചൂണ്ടി! 


നോക്കു ആകാശത്ത് മനോഹരമായ നിരവധി വർണ്ണശബള പട്ടങ്ങൾ !


ചിലത് ആകട്ടെ  നൂല് പൊട്ടി തലകുത്തി മറിഞ് അന്തരീക്ഷത്തിൽ പാറി നടക്കുന്നു!


"നൂൽ ഇല്ലാത്ത  പട്ടങ്ങൾ "

21/07/2021

ഏ പീസ് ഓഫ് റെഡ് സോയിൽ!

 

നേരം വളരെ വൈകിയിരിക്കുന്നു! നിരവധി കക്ഷികൾ, പരാതികൾ !  ഗുമസ്തൻ ശങ്കരേട്ടൻ ,ഈ ആഴ്ച്ച വാദം കേൾക്കേണ്ട കേസുകളുടെ പട്ടിക നിരത്തിവെച്ചു! 



ആവശ്യത്തിൽ അധികം കേസുകൾ! ക്രിമിനൽ കേസുകളാണ് എല്ലാം! എല്ലാ കേസും ജൂനിയേർസിനെ ഏൽപ്പിക്കാൻ ആവില്ല!  പലതും വാദം പൂർത്തിയാവാറായ കേസുകളാണ്, തമിഴ്നാട് ചേർന്ന് കിടക്കുന്ന അതിത്തി പ്രദേശത്താണ്! ഇടപെടുന്ന ആളുകൾ ക്രിമിനലുകളും!

കേസ് ഒന്ന് പിഴച്ചാൽ ഫീസ് മാത്രമല്ല ജീവനും പോയിരിക്കും! 


ഒരിക്കൽ കേസ് തോറ്റതിനു  ഒരു ഗാങ്ങ് ആക്രമിക്കുകയും ചെയ്തു! അത് കൊണ്ട് വരുന്നവരോട് പറയാറ് വധശിക്ഷ കിട്ടാവുന്ന കേസാണ്! നോക്കാമെന്നാണ്! 


ചിട്ടി കമ്പനിയുടെ ജപ്തി കേസ് , കുടുബകോടതി!അല്ലറ ചില്ലറ അടിപിടി കേസും  കേസുമായി അന്നപൂരണം നടത്തിയിരുന്ന തൻ്റെ വളർച്ചക്ക് പിന്നിൽ തൻ്റെ കുടില ബുദ്ധിയുണ്ട്! 


കൊടും ക്രിമിനലുകളുടെ വക്കാലത്ത് ഏറ്റ് എടുക്കുക! 


ഫീസ് ഇല്ലാതെ  കേസ് എടുക്കുന്നതിനു തനിക്ക് പല കാരണങ്ങൾ പറയാൻ ഉണ്ടായിരുന്നു! 


"വധശിക്ഷ പ്രാകൃതമാണ്! കുറ്റവാളികളെ സൃഷ്ഠിക്കുന്നത്   സമൂഹമാണ്!" 


അണ്ണൻചാമിയുടെ ബലാൽസംഘ കേസ്. ഏറ്റ് എടുത്തപ്പോൾ  താൻ സോഷ്യൽ മീഡിയയിലൂടെ ഇട്ട പോസ്റ്റ് ആണ് ! 


യൂത്ത് രണ്ട്  ചേരിയാവുന്നത് താൻ കണ്ടു ! 


വധശിക്ഷ പ്രാകൃതം അവർ അലറി വിളിച്ചു! 


അണ്ണൻ ചാമിയെ  കുറ്റവിമുക്തമാകാൻ കഴിഞത് തൻ്റെ കാരിയറിലെ ബ്രേക്കായിരുന്നു! 


തുടർന്നു നിരവധി കേസുകൾ! കൊലപാതങ്ങൾ, കളവുകൾ ...... ജേക്കബ് വാളുരാൻ കേസ് ഏറ്റ് എടുത്താൽ കുറ്റവിമുക്തൻ എന്ന നില വന്നു! 


പലരുടെയും ശാപം തീ മഴയായി പെയ്ത് ഇറങ്ങി! പക്ഷേ   താൻ വിജയത്തിൻ്റെ ലഹരിയിലായിരുന്നു!


വക്കീൽ പണി എൻ്റെ പ്രൊഫഷനാണ്!


പക്ഷേ സീതക്ക് അത് ഉൾകൊള്ളാനായില്ല! 


ഒരിക്കലും യോജിക്കാനാവാത്ത രണ്ട് ശരികളായിരുന്നു സിതയും താനും! 


അവിടെ നിന്നായിരുന്നു! പ്രശ്നങ്ങളുടെ തുടക്കം! 


വിവാഹ ബന്ധം മുറിഞ്ഞു! 


അമ്മുമോളുടെ ലൈഫ് ഫുട്ട് ബോൾ ഗ്രൗണ്ട് പോലേ  രണ്ട്  കോർട്ടിലായി! 


മാസത്തിൽ മൂന്ന് ദിവസം അഛനോടപ്പം! 


പെട്ടന്നാണ് ഇന്ന് അമ്മുവിനേ കുട്ടേണ്ട ദിവസമാണന്ന് ഓർമ്മ വന്നത്! 


ഈശ്വര സമയം വൈകിയിരിക്കുന്നു! 


ചെറിയ ഇരുട്ട് വീണിരിക്കുന്നു! അമ്മുമോൾ ബേഗും താങ്ങി സ്കുൾ വരാന്തയിലിരിക്കുന്നു! കൂട്ടിനു ആയയുമുണ്ട്! ഭാഗ്യം! 


"എന്തേ സാറേ വൈകിയത്!" 


"എൻ്റെ കുട്ടികളും വീട്ടിൽ കാത്തിരിക്കുകയായിരിക്കും..... " 


അവർ പരിഭവമെന്നോണം പറഞു! 


മറന്നു പോയി അമ്മിണി അമ്മേ! 


സ്വന്തം കുട്ടിയേ മറക്കേ! ശിവ ... ശിവ!


കൂട്ടിരികയായിരുന്നു ! ഞാൻ കണ്ടത് നന്നായി! ചീത്ത കാലമാണേ! 


അമ്മിണി അമ്മ നെടുവീർപ്പിട്ടു ! 


മോളേ ചേർത്ത് പിടിക്കുമ്പോൾ അവളുടെ കുഞ് നെഞ്ച് പെരുമ്പറയടിക്കുന്ന ശബ്ദം കേട്ടു!

പേടിക്കേണ്ടട്ടോ! ഡാഡിയില്ലേ! 


സീതയോടുള്ള  വൈരാഗ്യം  കൂടുതൽ ക്രിമിനൽ കേസുകൾ എടുക്കുകയായിരുന്നു!

കേട്ടാൽ അറക്കുന്ന കേസുകൾ! 


ഒരിക്കൽ അമ്മുവിനു കൊടുത്ത ഗിഫുറ്റും ,സീതയുടെ കോടതി വിധി പ്രകാരം  അവൾക്ക് കിട്ടേണ്ട തുകയും അവൾ 

തിരിച്ച് അയച്ചു! 


ഇത് പാപത്തിൻ്റെ ശമ്പളമാണ്, എനിക്കും മോൾക്കും വേണ്ട! 


ഫോൺ റിംഗ് ചെയ്തു! ശങ്കരേട്ടനാണ്!

നാളേ തമ്പിയുടെ  കേസാണ് മറക്കേണ്ട! 


തമ്പി മുതലാളി! റിയൽ എസ്റ്റേറ്റ്!, രാഷ്ട്രിയ നേതാവ്, സിനിമാ മുതലാളി! പരോപകാരി! 

പദവികൾ ധാരളം! 


പുറംലോകം അറിയാത്ത ഒരു കുഴപ്പം തമ്പി മുതലാളിക്ക് ഉണ്ടായിരുന്നു! കുട്ടികളോടുള്ള അഭിനിവേശം!


പലതും പണം കൊടുത്തും ,അധികാരം ഉപയോഗിച്ചും  തമ്പി മുതലാളിയില്ലാതെയാക്കി! 


പക്ഷേ അവസാന കേസ് മുതലാളി പെട്ടു!

അഞ്ച് വയസായ തോട്ടം തൊഴിലാളിയുടെ   മകൾ! 


സോഷ്യൽ മീഡിയ ഹാഷ് ട്ടാഗ് കൊണ്ട് നിറഞ്ഞു! പ്രതിപക്ഷം തെരുവിൽ ഇറങ്ങി ! 


കേസ് ഫയൽ കണ്ടപ്പോൾ തന്നെ വേണ്ടന്ന് പറഞതാണ്! 


റേപ് കേസാണ്ന്ന് തോന്നുകയില്ല! സിംഹം വേട്ടയാടിയ മാനിൻ്റെ  പോസ്റ്റ് മോർട്ടം റിപോർട്ട് പോലേയൊന്ന്! 


ചുണ്ട് കടിച്ച് മുറിച്ചിരിക്കുന്നു, കുത്തി കിറിയ ഗുഹ്യ പ്രദേശം! മാറ് കടിച്ച് മുറിചിരിക്കുന്നു!

തുടകൾ മാന്തികീറി പൊളിച്ചിരിക്കുന്നു! 


വധ ശിക്ഷ ഉറപ്പ്! രാഷ്ടപതി ഒപ്പ് വെച്ച പുതിയ നിയമം! 


തമ്പി മുതലാളിയുടെ 50 ലക്ഷത്തിൻ്റെ  എസ്റ്റേറ്റ് വാഗ്ദാനം ,തൻ്റെ തീരുമാനം മാറ്റിമറിക്കുകയായിരുന്നു! 


ദൃസാക്ഷികൾ ഇല്ല! പക്ഷേ  ശാസ്ത്രിയ തെളിവുകൾ! 


കേസ്  ഫയലിൽ പൂണ്ട  ജേക്കബ് വാളൂരാൻ പൊട്ടിച്ചിരിച്ചു ! 


"എന്തിനാ  പൊട്ടനെ പോലേ ചിരിക്കണേ!

ഡാഡി " 


ഇംഗിളീഷ്  സാഹ്യത്തിൽ  അഛനു ബിരുദമുള്ളതെന്ന്  മോൾക്ക് അറിയുമോ!


ഹ.... ഹ.... അയാൾ ഉൻമാദനെ പോലേ പൊട്ടി ചിരിച്ചു!! 


ഇംഗ്ലീഷ് സാഹ്യത്തിൽ! ബിരുദമുള്ളവർ വെറുതെ ചിരിക്കുമോ? അവൾ കളിയാക്കി! 


50 ലക്ഷത്തിൻ്റെ എസ്റ്റേറ്റ് നിൻ്റെ പേരിൽ! 


അയാൾ വീണ്ടും പൊട്ടി ചിരിച്ചു ! 


അമ്മു സീതയോടു ഫോണിൽ പറയുന്നത് കേട്ടു ! 

" മമ്മി ഡാഡിക്ക് വട്ട്  ഇളകി " 


" വട്ടല്ല മോളേ, ഡാഡിയെ ലൂസിഫർ പിടികൂടിയതാണ് " 


"ഡാഡി ഈ ലൂസിഫർ എന്ന്  പറഞ്ഞാൽ അരാ?" 


" കറൻസിയാണ് മോളേ ലൂസിഫർ " 


അമ്മു അഛൻ്റെ കൈലിരിക്കുന്ന  നോട്ടിലേക്ക് നോക്കി! 


ചിരിച്ചിരിക്കുന്ന ഗാന്ധിജി ! 


അയ്യേ..... ഡാഡിക്ക് ലൂസിഫറിനെ അറിയില്ല! 


പ്രൊസുക്യുഷൻ' പ്രധാനമായും സമർപ്പിച്ച തെളിവ്  ബോഡിയിൽ നിന്ന്  കണ്ട് എടുത്ത സെമൻ   ആയിരുന്നു! തമ്പിയുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബലമേറിയ ഏക തെളിവ് ! 


ജേക്കബ് വാളൂരാൻ  തൻ്റെ 'കറുത്ത് ഗൗൺ നേരേയാക്കി എഴുനേറ്റ് നിന്നു! ആറ് അടി നീളമുള്ള   ആജാനബാഹുവായ ജേക്കബ് വാളുരാൻ! 


സന്ദർശക ഗാലറിയും, കോടതിയും ,പത്രക്കാരും  ജേക്കബ് വാളുരാനെ തുറിച്ച് നോക്കി! 


" കുട്ടിയുടെ പ്രേതത്തിൽ നിന്നും തമ്പിയുടെതെന്ന് പറയെപെടുന്ന സെമൻ കണ്ടിടുത്തിട്ടില്ല! 


കണ്ടിടുത്തത് Semman ആണന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലും, ടെസ്റ്റ് റിപ്പോർട്ടിലും! ഉള്ളത് ! Semman എന്നാൽ ചുവന്ന കളിമണ്ണ്" 


ജോർജ് വാളുരാൻ ബന്ധപെട്ട രേഖകൾ മേശപ്പുറത്ത് വെച്ചു! 


ഗ്യാലറി നിശബ്ദമായി! പ്രൊസുകൂട്ടർ നിശബ്ദനായി! കേസ് വിധി പറയാൻ അടുത്ത മാസത്തേക്ക് മാറ്റിയതായി ജഡ്ജി പ്രഖ്യാപിച്ചു! 


വാളുരാൻ തമ്പിയെ നോക്കി ചിരിച്ചു ! വികടമായ ചിരി ! കേസ്ഫയലിൽ അഡീഷനൽ ആയി ഒരു " m"  ചേർക്കേണ്ടതിൻ്റെ ചിലവ് തമ്പി വഹിക്കണം എന്നൊരു സൂചന ആ ചിരിയിൽ ഉണ്ടായിരുന്നു!


നഗരത്തിൽ നിന്ന് ഒരു കുട്ടിയേ കൂടി കാണാതായിരിക്കുന്നു! പോലീസ് വയർലെസിലൂടെ സന്ദേശം  ചീറി പാഞ്ഞു! 


ജേക്കബ് വാളുരാൻ സ്കുളിൽ തളർന്നിരുന്നു!

താന്നാണ് കാരണം! അയാൾ വിലപിച്ചു!

ഇത്തിരി നേരത്തേ എത്തിയിരുന്നങ്കിൽ! ജോലി തിരക്ക് പതിവ് പോലേ സമയം തെറ്റിച്ചു! അതിന് പുറമേ തമ്പി മുതലാളിയുടെ രജിസ്ട്രേഷനും! 


50 ലക്ഷത്തിനു അമ്മുവിൻ്റെ പേരിലുള്ള ആധാരം! അയാളെ 'നോക്കി പല്ല് ഇളിച്ചു! 


സ്കളിലേ  പ്യൂൺ അറസ്റ്റിലായിരിക്കുന്നു!


 അമ്മുവിൻ്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ട്എടുത്തു! ! അമ്മുവിൻ്റെ ശരീരം ഡ്രില്ല് ചെയ്തത് പോലേ കുത്തി കീറിയിരിക്കുന്നു! 


സർ പ്രതിമായി ബന്ധിപ്പിക്കുന്ന എന്തങ്കിലും  തെളിവ്........  ഒരു വക്കീലിനു തെളിവിനേ കുറിച്ചേ ഏത് ഘട്ടത്തിലും ചോദിക്കാനാവുവെന്ന് പെട്ടന്ന് തിരിച്ച് അറിഞ്ഞു!


കുറച്ച് റെഡ് സോയിൽ കണ്ടിത്തിട്ടുണ്ട്! 


റെഡ് സോയിൽ! വാളുരാൻ ഞെട്ടി തെറിച്ചു ! 


ഇൻസ്പെടർ തന്നെ പരിഹസിക്കുകയാണോ? 


നോ സർ! 


ശ്വാസം കിട്ടാതെ പ്രാണവായുവിനു വേണ്ടി പിടയുന്ന കുട്ടി, മൽപിടുത്തതിനിടയിൽ  പ്രതിയെ കടിച്ച് മുറിച്ചിരുന്നു! പ്രതിയുടെ രക്തം താഴെയുള്ള മണ്ണിൽ പടർന്നിരുന്നു! 


രക്തവർണ്ണമായിരുന്നു    ആ മണ്ണിന്! 


ഏ പീസ് ഓഫ് റെഡ് സോയിൽ!


പ്രാണവായു കിട്ടാത്ത ,ഡ്രില്ല് ബിറ്റ് പോലേ തുളക്കപെടുന്ന കുട്ടികളുടെ തേങ്ങലിൻ്റെ ബാക്കി പത്രം! 


ചെറിയ കുട്ടികളുടെ ഞരക്കങ്ങളും മൂളിച്ചകളും അയാളുടെ ചെവിയിൽ ഒളങ്ങൾ സൃഷ്ടിച്ച് കൊണ്ട് വലിയ പെരുമ്പറ പോലേ മുഴങ്ങികൊണ്ടിരുന്നു! 


പക്ഷേ..... 


ലൂസിഫർ ചിരി അവസാനിപ്പിച്ചിരിന്നില്ല!

16/07/2021

ഹോട്ട് മോഡ്!

 ഹോട്ട് മോഡ്! (കഥാ മത്സരം)


സമയം വെളുത്ത് വരുന്നതേയുള്ളു! മഞ്ഞ് അന്തരീക്ഷത്തേ കീഴടക്കിയിരിക്കുന്നു! കാറുകളുടെ  മഞലൈറ്റ് മാത്രം ഒരു നേർരേഖപോലേ മഞ്ഞ് തുളച്ച് കടന്ന് വരുന്നു!

ദുബായ് നഗരം  കൂടമഞ്ഞിൻ്റെ ആലസ്യത്തിലാണ്! ആല്യസം എന്നത് ദുബായ് നഗരത്തിനു അന്യമാണ്! രാത്രിയും പകലും ഒരു പോലേയുള്ള നഗരം, പട്ടാണിയും, ഇന്ത്യനും, ബംഗാളിയും ഫിലിപനിയും അന്നത്തിന് വേണ്ടി രാത്രി പകലാക്കിയ മഹാനഗരം! 


മുരളി മേനോൻ  റ്റ്യൂൾസ്മായി സ്റ്റോറിൽ നിന്നും വണ്ടിയിലേക്കും വണ്ടിയിൽ നിന്ന് സ്റ്റോറിലേക്കും മാറി മാറി ഓടുന്നത് കണ്ടു!


ചിലർ മുരളി മേനോനേ നോക്കി പരിഹസിച്ച് ചിരിച്ചു!


"പ്രമോഷനുള്ള ഓട്ടമാണ് "


"പത്ത് പതിനാല് വർഷമായുള്ള ഓട്ടമാണ്  കാര്യമാക്കണ്ട " 


ചിലർ പിറുപിറുത്തു!


"പ്രമോഷനൊക്കെ  ആണുങ്ങൾ കൊണ്ട്  പോയി! "


മേനോൻ അപ്പോഴും ഓടികൊണ്ടിരുന്നു!

തൻ്റെ ജൂനിയേർസ് പലരും തന്നെ മറികടന്ന് മുന്നോട്ട് പോയപ്പോഴും മുരളി മേനോൻ തളർന്നില്ല!


ഒരിക്കൽ തൻ്റെ സമയം വരും!

അയാൾ ഓട്ടം തുടർന്ന് കൊണ്ടേയിരുന്നു! 


സൂപ്പർ വൈസർ ആകുക എന്നത്  മേനോൻ്റെ  സ്വപ്നമാണ്! ഇത് അറിയുന്നവർ ചിലർ കളിയാക്കി വിളിക്കാറുണ്ട്


 "ഡെമ്മി സൂപ്പർ വൈസർ " 


മേനോനു അതിനും പരാതിയില്ല!


 പുതിയതായി വന്ന  രാജൻ സാർ മാത്രമാണ്  മുരളി മേനോൻ്റെ  അർപ്പണ മനോഭാവത്തേ തിരിച്ച് അറിഞ്ഞിട്ടുള്ളത് ! 


അത് അദ്ദേഹം പലപ്പോഴും  പരസ്യമായി പറഞ്ഞിട്ടുണ്ട്!

" അടുത്ത കമ്പനിയിലെ സൂപ്പർ വൈസർ മുരളി മേനോനായിരിക്കും!" 


മേനോൻ്റെ ഓട്ടം പിന്നെയും കൂടും! 


തോമസ് അച്ചായൻ  മാത്രം  പൊട്ടി ചിരിക്കും!


" ഞങ്ങൾ ഒക്കെ  കുറെ ഓടിയതാ മേനോൻ്റെ വണ്ടിയും താന്നേ നിന്നു കൊള്ളും"


ആന്വൽ  അപ്രൈസൽ റിപ്പോർട്ട് എഞ്ചിനിയർ  സ്റ്റാഫിൻ്റെ മുമ്പിൽ പ്രദർശിപ്പിച്ചു! എല്ലാവർക്കും  വെരി ഗുഡും , മുരളി മേനോന് എക്സലെൻ്റും ! 


" മേനോൻ  നമ്മുടെ അടുത്ത സൂപ്പർവൈസർ " അദ്ദേഹം  ഒരു കണ്ണ് ഇറുക്കി ചിരിച്ചു! 


മേനോൻ്റെ വീക്ക്നസിൽ എഞ്ചിനിയറും കയറി പിടിച്ചിരിക്കുന്നു!

സർ  വെരി ഗുഡും, എക്സലെൻ്റും എന്ത് കൊണ്ടാണ് പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നത്? ചോദ്യം തോമസ് അച്ചായൻ്റെതാണ്? 


എഞ്ചിനിയർ ഒന്ന് തപ്പി തടഞ്ഞു!

തോമസ് ചേട്ടൻ്റെ കണ്ണിലെ പുഛം അഗനിസ്ഫുലിംഗങ്ങൾ ആയി എഞ്ചിനിയറുടെ കണ്ണുകളിൽ തടഞ്ഞു! 


നീർന്ന് നിൽക്കാൻ കഴിയാത്ത ജെയിലിൽ  മുരളി മേനോൻ കൂനി കൂടിയിരുന്നു! 10 ലക്ഷം ദിർഹം ദിയാധനം അല്ലങ്കിൽ മരണം!


ബോധപൂർവ്വം തൻ്റെ സഹപ്രവർത്തകനെ  ചതിയിലൂടെ കൊന്നിരിക്കുന്നു!  മേനോൻ ശിക്ഷിക്കപെട്ടിരിക്കുന്നു.......

10 ലക്ഷം ദിർഹം ,ഒരു കോടി രൂപയോളം, അസാധ്യമായ തുക ! 


അലി സാഹിബിൻ്റെ  PR0 കാണാൻ വന്നിരിക്കുന്നു! പ്രവാസിയുടെ  സങ്കട കടലിൽ തുരുത്ത് ആയി മാറുന്ന അലി സാഹിബ് ! 


കൂടെയുള്ള സമദ് കളിയായി പറഞത് ഓർത്തു! കാരുണ്യത്തിൻ്റെ കാര്യത്തിൽ തൻ്റെ ജനറേറ്റർ മാത്രമല്ലടൊ ! അലി സാഹിബും ഹോട്ട് മോഡിൽ തന്നെയാണ്! നീ സമാധാനമായിരിക്കു! 


സമദിനു വധശിക്ഷ തന്നെയാണ്, സ്പോൺസറുടെ ഖജാനയിൽ ഉണ്ടായ താൽപര്യം കൊലയിലാണ്  അവസാനിച്ചത്!


മാപ്പ് അപേക്ഷ തള്ളിയപ്പോൾ  സമദ് പ്രതികരിച്ചത് ഇങ്ങനെയാണ്  


"പോട്ടേ പുല്ല് ! ഇവിടെയിപ്പോൾ കല്ലേറും , തല വെട്ടലും ഒന്നുമില്ല! ഹോട്ട് സീറ്റാണ്!

ചെയറിൽ ഇരുത്തുക ,സ്വിച്ച് ഇടുക ഭും..... കഴിഞ്ഞു!"


ഒരു കോടി ദിയാ ധനം അലി സാഹിബ് അടക്കും!  സന്തോഷത്തോടെയാണ് മേനോൻ ആ വാർത്ത കേട്ടത്!


ഉണ്ണികൃഷ്ണൻ്റെ അമ്മയും സഹോദരൻമാരും  മാപ്പ് അപേക്ഷയിൽ ഒപ്പിട്ട് ഇരിക്കുന്നു! 


ഇനി ഉണ്ണികൃഷ്ണൻ്റെ ഭാര്യ കൂടി ഒപ്പിട്ടാൽ....... തനിക്ക്  ...... അയാൾ  കൈ ഉയർത്തി പ്രാത്ഥിച്ചു! ഈശ്വര സഹായിക്കണെ!


ഡ്യൂട്ടി  കഴിഞ്  പോകാൻ നേരത്ത് ആണ് എഞ്ചിനയറുടെ വിളി! മേനോൻ സൈറ്റിൽ പോണം അവിടെ   H. V ജെനറേറ്റർ ഡിസ്കണക്ക്റ്റ് ചെയ്യണം  


"ഡ്യൂട്ടി തീരാൻ അര മണിക്കുർ ബാക്കിയുള്ളു ! അടുത്ത ഷിഫ്റ്റ് കാരൻ ചെയ്യ്താൽ പോരേ സർ" 


സോമൻ സാറിൻ്റെ മുഖത്ത് നിരസം,  


" അടുത്ത് തന്നെ സൂപ്പർ വൈസർ ആകാൻ നിൽക്കുന്ന മേനോനാണോ ഡ്യൂട്ടിക്ക്  സമയം നോക്കുന്നത്?" 


മുരളി മേനോൻ്റെ വീക്ക്നസിൽ തന്നെ സോമൻ സർ  കയറി പിടിച്ചിരിക്കുന്നു! 


മേനോൻ ഓട്ടം തുടങ്ങിയിരിക്കുന്നു! വണ്ടിയിൽ കയറുമ്പോൾ  മുരളി മേനോൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു! 


അസമയത്തുള്ള  യാത്രയിൽ സഹമുറിയൻ ഉണ്ണികൃഷ്ണൻ്റെ ഇഷ്ടകേട്  മുഖത്ത് ദൃശ്യമായിരുന്നു! 


നമ്മൾ തനിച്ചാണോ പോകുന്നത്, സൈറ്റ് എഞ്ചിനിയർക്ക് എന്താ കൊമ്പ് ഉണ്ടോ ! മേലാവിലുള്ളവർക്ക് മാത്രമേ ഡ്യൂട്ടി ടൈം? 


ഉണ്ണി ആരൊടെന്ന് ഇല്ലാതെ ചൂടായി!


"എന്തിനാണ്  ഇങ്ങനെ പോത്തിനേ പോലേ പണിയെടുക്കുന്നത്?എന്നിട്ടും കുറ്റമല്ലെ ബാക്കി?" 


സഹമുറിയൻ ഉണ്ണിക്ക് ദേഷ്യം അടക്കാൻ വയ്യാതായിരിക്കുന്നു! 


മേനോൻ ചിരിക്കുകയേയുള്ളു ! 


" പണിയെടുക്കുന്നവനെ കുറ്റം ഉണ്ടാവുകയുള്ളു!  മടിയന് കുറ്റപെടുത്തൽ ഉണ്ടാവില്ല!


ഉണ്ണി കലിപ്പ് അടക്കി മുറുമുറുത്തു! 


" സ്വന്തമായി വീടായാൽ നാടു പിടിക്കാമായിരുന്നു " 


എൻ്റെ അനിതയുമായി ഒരു സുഖവാസം! ഉണ്ണി എന്ത് പറഞ്ഞാലും അനിതയിലാണ് അവസാനിക്കുക! വിത്യസ്ഥ മതകാരായ അനിതയുമായുള്ള പ്രണയവും ഒളിച്ചോട്ടവും! അവസാനം അന്നം തേടി  ഗൾഫിൽ അഭയ തേടിയതും! 


മുരളി മേനോൻ ആ കഥ ഉണ്ണിയെ കണ്ട കാലം മുതൽ കേൾക്കുന്നതാണ്!

പിന്നെയും മുരളി കേട്ടിരിക്കും!

ചിലപ്പോൾ ഇച്ചിരി അസൂയയോടെ.......


എഞ്ചിനിയർ പരിശോദിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം ഡിസ്കണക്കറ്റ് ചെയ്യേണ്ട H V ജെനറേറ്റർ  ജൂനിയർ ഇലട്രീഷ്യൻനായ  മുരളിമേനോൻ്റെ നിർദേശ പ്രകാരം എഞ്ചിനിയറുടെ അസാനാദ്ധ്യത്തിൽ   സഹായി ഉണ്ണികൃഷ്ണൻ ഊരിയിരിക്കുന്നു! 


ഹോട്ട് മോഡ്  എന്ന നവീന സാങ്കേതിക ജ്ഞാനത്തിൻ്റെ അജ്ഞത ! 


ഹോട്ട് മോഡിൽ കിടന്ന ജെനറേറ്റർ  ഓട്ടോമാറ്റിക്കായി സ്റ്റാർട്ട് ആ ആകുകയും ശക്തമായ സ്പാർക്ക് മൂലം സഹായി ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു! 


എഞ്ചിനിയറുടെയോ സൂപ്പർ വൈസറുടെയൊ അറിവോ സമതമോ കൂടാതെയുള്ള  ജൂനിയറായ ഇലക്ട്രീഷ്യൻ്റെ അനാസ്ഥ! 


എഞ്ചിനിയറുടെ നിർദേശപ്രകാരമാണ് ജെനറേറ്റർ ഡിസ്കണക്റ്റ് ചെയ്തതെന്ന് തെളിയിക്കാൻ  കോടതിയിൽ ആയില്ല! 


ജനറേറ്ററിനെ കുറിച്ച് എഞ്ചിനിയർ ഗഹനമായി ടെയ്നിംഗ് നൽക്കി എന്ന ടൂൾ ബോക്സ് റിപ്പോർട്ടിൽ മുരളി മേനോൻ്റെ മനോഹരമായ ഒപ്പ് ചത്ത് മലച്ച പോലേ കിടന്നിരുന്നു! 


രേഖകൾ ഇല്ലാത്ത നിർദ്ദേശങ്ങൾ തെളിവ് ആകില്ലത്രെ! 


ഒച്ചയും ബഹളവും കേട്ടാണ് ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നത്! സമദിനെ രണ്ട് സുഡാനി പോലീസ് അള്ളി പിടിച്ചിരിക്കുന്നു! ചോര കണ്ണുള്ള അജാനബാഹുവായ കറപ്പൻ പോലീസ്! അവർ സമദിൻ്റെ കൈൽ' വിലങ്ങണിയിച്ചു! രക്ഷപെടാനുള്ള  സമദിൻ്റെ വിഫലശ്രമം! കറുത്ത തുണിയുറ മുഖത്ത് ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സമദ് അലറി കരഞ്ഞു! 


ഹോട്ട് സീറ്റ് പുല്ലാണന്ന് പറഞ സമദിൻ്റെ വിലാപം കറുത്ത തുണിയിൽ തട്ടി ചിലമ്പിച്ച് പോകുന്നതും ,ഇടനാഴിയിലൂടെ സമദിനെ വലിച്ച് ഇഴച്ച് കൊണ്ട് പോകുന്നതും വിറയലോടെയാണ് കണ്ടത്! ഇന്നലെ കഴികാതെയിരുന്ന സമദിൻ്റെ ബിരിയാണി ബല പിടുത്തതിനടയിൽ നിലത്ത് ചതഞ് അരഞ് പാണ്ടി ലോറി കയറിയ തവളയെ പോലേ കിടക്കുന്നു! 


പേപ്പർ ശരിയായോ സർ!

അനിത ഒപ്പിട്ടോ?  ഒറ്റ ശ്വാസത്തിലായിരുന്നു ചോദ്യം മുഴുവൻ! 


ടൈയും തൊപ്പിയും, സൂട്ടും താടിയുമുള്ള തേജസ്വയായി അലി സാഹിബിൻ്റെ പി ആർ ഓ  പേടിക്കേണ്ട എന്ന അത്ഥത്തിൽ മേനോൻ്റെ തോളിൽ തട്ടി! 


പറയു സർ , മേനോൻ പിന്നെയും തിരക്ക് കൂട്ടി! 


അലി സാഹിബ് ഒരു എഴുത്ത് തന്നിട്ടുണ്ട്! അളന്ന് മുറിച്ച വാക്കുകൾ! 


ഡിയർ മേനോൻ, 


പ്രണയവും നിങ്ങളുടെ ജനറേറ്ററിനെ പോലേ ഒരു തരം ഹോട്ട് മോഡാണ്! ഇണ നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാനോ, നഷ്ടപെടുത്തിയവരോട് , ദയകാട്ടോനോ തയ്യാറാവില്ല! പ്രണയം പൊട്ടി പിളർന്നാൽ പ്രതികാര ദാഹിയാവുകയും ചെയ്യും..... കറൻസിക്ക് കിഴടക്കാൻ പറ്റാത്ത പ്രതിഭാസമാണ്! 


ശ്രമതി അനിത താങ്കളുടെ അപേക്ഷയിൽ ഇതുവരെ ഒപ്പിട്ട് തന്നിട്ടില്ല! ഞങ്ങൾ  വീണ്ടും ശ്രമിക്കുന്നുണ്ട്! പ്രാത്ഥിക്കു!

സസ്നേഹം

അലി സാഹിബ് ! 


മുരളി മേനോൻ  ജയിൽ അഴികളിലൂടെ  പുറത്തേക്ക് എത്തിനോക്കാൻ ശ്രമിച്ചു, 


അലി സാഹിബിൻ്റെ PRO  ഇടനാഴിയിൽ എവിടെയൊ അപ്രത്യക്ഷമായിരിക്കുന്നു!


സമദിൻ്റെ  അലർച്ച നേർനേർത്ത് ഇടനാഴിയിൽ അപ്പോഴും കമ്പനം തീർത്ത്  കൊണ്ടിരുന്നു!