ഈ കഥയും കുറച്ച് പഴക്കമുള്ളതാണ് ..... പനങ്ങാട് ഹൈസ്കൂളിൽ പഠിക്കുന്ന കാലം ..... ഒരു പുതുവർഷം ആയിരിക്കുകയാണ് ഞങ്ങൾ എല്ലാവരും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ചിരിക്കുന്നു...... എല്ലാവരും ജയത്തിന്റെ ലഹരിയിലും, പലർകും പുതിയ ഉടുപ്പും ബാഗും കുടയും ,പുസ്തകവും ഉണ്ട്.... വാസു, സദാനന്ദൻ, സത്യൻ സുരേഷ് ബാബു തുടങ്ങിയ ബാക്ക് ബെഞ്ച് ' ടീം വന്നപാടെ സ്ഥലം പിടിച്ച് ടുത്ത് ആസ്ഥാന പദവി ഉറപ്പിച്ചു......
അന്നേരമാണ് വാസു ആ ന്യൂസ്മായി എത്തിയത് ... സോഷ്യൽ സയൻസ് എടുകുന്നത് മമ്മുട്ടി മാഷാണ്...... ആഹ്ളാദവും ആരവവും ഒരു നിമിഷം നിലച്ചു.......
ഞങ്ങൾ ഒക്കെ പനങ്ങാട് ഹൈസ്കളിൽ വന്നു ചേർന്നതാണങ്കിൽ വാസു ആ സ്കൂളിൽ ചെറിയ ക്ലാസ് മുതൽ പഠിക്കുന്നതാണ് മാത്രമല്ല രണ്ട് മൂന്നു വർഷം തോറ്റ പാരമ്പര്യം ഉണ്ട്.....
വാസു മമ്മുട്ടി മാഷിന്റെ വീരകഥകൾ വർണ്ണിക്കാൻ തുടങ്ങി....... വാസുവിന്റെ പൊടിപ്പും തൊങ്ങലും ചേർത്ത കഥക്ക് പാകപ്പെട്ടതായിരുന്നു മമ്മുട്ടി മാഷിന്റെ രൂപം......
തുഞ്ചൻ വള്ളം ചരിച്ച്ട്ട പോലേ വിശാലമായ മീശ, അത് അങ്ങോട്ടും ഇങ്ങോട്ടും തെറിച്ച് നിൽക്കുന്നു, ഇടക്ക് ഇടക്ക് മീശ തടവി നേരേ നിർത്തുന്നതും കാണാം..... കണ്ണുകളിൽ ഒരു തീക്ഷണ ഭാവം ....കൈൽ സദാ സമയവും ഒരു ചൂരൽ..... വരാന്തയിലൂടെ മുണ്ടിന്റെ ഒരു വശം ഉയർത്തിപിടിച്ച് നടന്നു വരുന്നത് കണ്ടാൽ ഒരു ഗജവീരന്റെ തലയെടുപ്പ് ഉണ്ട്...... ആ വരവ് കണ്ടാൽ തന്നെ ഏത് കല പില ശബ്ദം കൂട്ടുന്ന ക്ലാസ്സും നിശബ്ദമാവും.......
വാസു കഥ തുടർന്നു....... മമ്മുട്ടി മാഷ് കണ്ണ് കുത്തിപൊട്ടിക്കാൻ പോയ കഥ...... ബെഞ്ചിൽ കയറ്റി നിർത്തിയ കഥ, ചൂരൽ ഒടിയുന്നവരെ തല്ലിയ കഥകൾ....... പലർക്കും പഠനം നിർത്തിയാൽ പോയാൽ മതിയെന്നായി, ചിലർ മമ്മുട്ടി മാഷ് മാറി വേറേ മാഷ് വരാൻ നേർച്ച നേർന്നു.........
ആ സമയത്താണ് എട്ടുകാലി മമ്മൂഞിനേ പോലേ നെഞ്ച് നിവർത്തി ശ്വാസം പിടിച്ച് ഞാൻ പ്രഖ്യാപിച്ചത്......
മമ്മുട്ടി മാഷേ എനിക്ക് പേടിയില്ല......
എന്ത് നിനക്ക് പേടിയില്ലന്നോ...... തന്റെ റാഗിംഗ് കഥ ചീറ്റിപോയോ എന്നു വാസുവിനു സംശയം.....
ഇവൻ പേടിച്ച് ട്രൗസറിൽ മുള്ളും..... എന്നായി സദാനന്ദൻ.......
ഞാൻ ഒരിക്കൽ കൂടി ശ്വാസം ഉള്ളിലോട്ട് എടുത്തു നെഞ്ച് വിരിച്ച് പ്രഖ്യാപിച്ചു......
മമ്മുട്ടി മാഷ് എന്റെ മൂത്തപ്പയാണ് മാത്രമല്ല എന്റെ അയൽവാസിയുമാണ്........ അടുപ്പകൂടുതൽ കാരണം വാപ്പ വിളിക്കുന്നത് പോലേ മമ്മൂട്ടിക്ക എന്നു തന്നെയാണ് ഞാനും വിളിക്കുന്നത്....
വാസു ഞെട്ടി, സദാനന്ദൻ ഞെട്ടി, സുരേഷ് ബാബു ഞെട്ടി പപ്പുവിന്റെ ഭാഷയിൽ പറഞ്ഞാൽ മലയാള കരയിലേ എല്ലാവരും ഞെട്ടി'....
മമ്മുട്ടി മാഷിന്റെ ബന്ധുവായതിൽ ഞാൻ അഭിമാനം കൊണ്ടു നെഞ്ച് വിരിച്ച് നിന്നു.....
നേരത്തേ ഞങ്ങളുടെ മുഖത്ത് കണ്ട പേടി വാസുവിന്റെ മുഖത്ത്......
നീ ഈ പറഞത് ഒന്നും മാഷോട് പറയരുത്...... വാസുവിന്റെ ദയനീയ അഭ്യാത്ഥന.......
പറയാതിരിക്കാൻ വാസുവിന്റെ സവാള വടയുടെ ഓഫർ ഇതിനു പുറമേ ഹോം വർക്ക് മുഴുവൻ വാസു എഴുതി തരും......
മമ്മുട്ടി മാഷുടെ ക്ലാസ്സ് തുടങ്ങി...... സൂചി വീണാൽ അറിയുന്ന നിശബ്ദത ,മമ്മുട്ടി മാഷ് ക്ലാസ് എടുക്കുകയാണ്....... ചരിത്ര ക്ലാസ്സ് ചരിത്രം നിർമ്മിക്കുന്നത് പോലത്തേ പ്രതീതി ,വാസ് ഗോഡി ഗാമയുടെ ആഗമനവും, ബ്രിട്ടീഷ് കാരുടെ പടയോട്ടവും ഒരു സിനിമ പോലേ ക്ലാസ്സിൽ പരക്കാൻ തുടങ്ങി........ വാസു എന്നെ ഇടക്ക് നോക്കാൻ തുടങ്ങി...... അവനു പുതിയ പേടി തുടങ്ങിയിരിക്കുന്നു ..... അവന്റെ ഇല്ലാ കഥകൾ ഞാൻ മാഷിന്റെ അടുത്ത് പറയുന്ന പേടി.....
എന്റെ സ്വാദീനം എനിക്ക് ഒന്നു അറിയീക്കണം എന്നു തോന്നി..... ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ പേനയെടുത്ത് വാസുവിനേ ഒന്നു കുത്തി...... ഓർക്കാപ്പുറത്ത് ആയത് കൊണ്ട് വാസു ഒരു ചാട്ടം ചാടി......
സ്റ്റാന്റ് അപ്പ് മമ്മുട്ടി മാഷ് എന്റെയും, വാസുവിന്റെ യും നേരേ കൈ ചൂണ്ടി.......
ഞാൻ കുത്തിയത് വാസുവിനു പറയാൻ കഴിയുന്നില്ല..... പറഞ്ഞാൽ വാസു പറഞത് മാഷ് അറിയും എന്ന പേടി വാസുവിനേ കീഴടക്കിയിരുന്നു........
വാസ്ഗോഡിഗാമ കോഴിക്കോട് കപ്പലിറങ്ങിയ കൊല്ലം?
ഞാൻ തപ്പി തടഞ്ഞു...... വാസു 1947 എന്നു പറഞ്ഞു.......
എന്താ നിന്റെ പേര്?
ഞാൻ ഞെട്ടി ......
ദിവസവും കാണുന്ന, എന്റെ പറമ്പിലൂടെ മിക്ക ദിവസവും തന്റെ കൃഷിയിടത്തിലേക്ക് നടന്നു പോകുന്ന , കാണുമ്പോൾ ഒക്കെ ക്ഷേമം അന്വേഷിക്കുന്ന മമ്മുട്ടിക്കാക്ക് തന്നെ അറിയില്ലന്നോ...........
ഉടൻ അടുത്ത ചോദ്യം വന്നു........
എവിടെയാണ് നിന്റെ വീട്?
ആരുടെ മകൻ?
മമ്മുട്ടിക്ക........ ഞാൻ അറിയാതേ വിളിച്ചു പോയി.......
ഉത്തരവും ഉടൻ വന്നു നോ മമ്മുട്ടി മാഷ്.......
ഞാൻ വാസുവിനേ നോക്കി .....വാസു ഊറി ചിരിക്കുന്നു....... എന്റെ മാനം കപ്പൽ കയറിയത് ഞാൻ അറിഞ്ഞു........
ഇവൻ ഭയങ്കര പുളുവാണട..... മുത്താപ്പയാണന്നു തള്ളി നമ്മളെ പറ്റിച്ചതാണട....... വാസുവിന്റെ പതിഞ ശബ്ദം....... എട്ടുകാലി മമ്മുഞ്ഞിനെ ഇവനെ കണ്ടിട്ട് എഴുതിയതാണന്നു സദാനന്ദൻ......
അഞ്ഞൂറ് പ്രാവശ്യം വാസ്ഗോഡിഗാമ വന്ന കൊല്ലം എഴുതാൻ ഇമ്പോസിഷൻ തന്നു മമ്മുട്ടി മാഷ് നടന്നു നീങ്ങി.......
വാസു സവാള വടയുടെ ഓഫർ പിൻവലിച്ചു......
അന്നു വൈകീട്ടും ഞാൻ എന്റെ വീടിനു അരികിലൂടെ പാടത്തേക്ക് പോകുന്ന മമ്മുട്ടി മാഷേ കണ്ടു........
സ്നേഹത്തോടെ എന്റെ തലയിൽ തടവി സുഖമാണോ എന്നു അന്വേഷിച്ചു.......
ഞാൻ മാടമ്പിളിയിലേ മാനസിക രോഗി ആര് എന്ന നിലപാടിലായി?
ജീവിതത്തിലേ മഹത്തായ ഒരു പാഠം ആ അദ്ധ്യാപകൻ എന്നെ അറിയാതേ പഠിപ്പിക്കുകയായിരുന്നു...... ഏതൊരു അധ്യാപകനിക്കും തന്റെ കുട്ടികൾ ഒരു പോലേയാണ്....... സ്വജന പക്ഷപാതം അരുത്......
വാൽ കഷ്ണം
ഇപ്പോൾ ഏത് ഉറക്കത്തിൽ ചോദിച്ചാലും വാസ്ഗോഡിഗാമ 1498 ൽ കോഴിക്കോട് കാപ്പാട് ആണ് കപ്പൽ ഇറങ്ങിയതെന്നു പറയാൻ കഴിയും......... വാസു 200 എണ്ണം മാത്രമേ എഴുതിതന്നൊള്ളുവെങ്കിലും.......
No comments:
Post a Comment