ഏകദേശം 45 വർഷം മുമ്പ് ഉള്ള കഥയാണ്, കാക്കക്ക് ഈ ആഴ്ച്ച നല്ല മാർക്കറ്റ് ആയത് കൊണ്ട് ഈ ആഴ്ച്ചത്തേ കഥ കാക്കക്ക് തന്നെ ഡെടിക്കേറ്റ് ചെയ്യാം എന്നു കരുതി......
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലം, അന്നു സ്കൂളിൽ പോകുന്നതും വരുന്നതും ഒരു സംഭവമാണ്, തൊടിയിലുടെയും പാടത്ത് കൂടെയും ചിറയിലൂടെയും ഒക്കെ ബാഗും തൂക്കി പിടിച്ച് ഒരു ഓട്ടമാണ്...... ഇങ്ങനെ ഓട്ടത്തിന്റെ ഇടയിൽ കശുവണ്ടി ,പുന്ന കുരു, അടക്ക തുടങ്ങിയ നാണ്യവിളകൾ നമ്മുടെ കാക്കയും, വാവൽ സൂഹൃത്തുകൾ ചേർന്നു വഴിയിൽ നിക്ഷേപിച്ചിട്ടുണ്ടാവും.... അതൊക്കെ പെറുക്കി ,താമര പറിച്ച്, മാവിനു കല്ല് എറിഞാണ് വീട്ടിലേക്ക് ഉള്ള സഞ്ചാരം.......
ഞങ്ങളുടെ യാത്ര നായകൻ ജേഷ്ഠ സഹോദരനായ നസീർക്കയാണ്, പുള്ളിയെ കുറിച്ച് ഒരു വിശദീകരണമില്ലാതെ ഈ കഥ മുന്നോട്ട് പോകില്ല..... പുള്ളി ഞങ്ങളുടെ ഹീറോ ആണ് ,വെറുതേ ഹീറോ ആയതല്ല...... വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥലത്തേ പ്രധാന ദിവ്യന്റെ പട്ടികയിൽ വരും.......
വായിലുടെ പുകയെടുത്ത് മൂക്കിലൂടെ വിടാൻ അറിയാം, ശരീരത്തിൽ ടെസ്റ്റർ വെച്ച് കത്തിക്കാൻ അറിയാം, ചരട് വലിച്ച് ലൈറ്റ് കത്തികുന്ന വിദ്യയുണ്ട്.... വാഴപിണ്ടിയും കൊളവാഴയും ഉപയോഗിച്ച് പെരുന്തോടിനു കുറുകേ ചങ്ങാടം ഉണ്ടാക്കിയിട്ടുണ്ട്..... അന്നത്തേ നാണ്യ വ്യവസ്ഥ അനുസരിച്ച് ഈ കാര്യത്തിനു അഞ്ച് പൈസ ,പത്ത് പൈസയൊക്കെ ഈ അഭ്യാസത്തിന്നു ഇദ്ദേഹം ഇടാക്കുകയും ചെയ്യും.......... എന്നാൽ വായിലൂടെ ' പുക എടുത്ത് മുക്കിലൂടെ പുകയെടുത്ത സംഭവം ഞങ്ങൾ വൈറലാക്കിയത്കൊണ്ട് ... ..അടി പേടിച്ച് പിൽകാലത്ത് എന്ത് അഭ്യാസം കാണിക്കുമ്പോഴും വീട്ടിൽ പറയില്ല എന്നു കാണികളെ കൊണ്ട് സത്യം ചെയ്യിച്ചട്ടെ അടുത്ത അഭ്യാസം കാണിക്കു.......
ഈ നസീർക്കയും ഞാനും കൂടിയാണ് പാടവരമ്പിലൂടെ സ്കൂൾ വിട്ട് വരുന്നത്, അന്നു എന്റെ കൈൽ കമ്പിയും പ്ലാസ്റ്റിക്ക് വള്ളിയും ചേർത്ത് ഉണ്ടാക്കുന്ന ബാസ്ക്കറ്റിൽ ആണ് പുസ്തകം കൊണ്ട് വന്നിരുന്നത്........
തൊട്ടടുത്ത ഒരു തെങ്ങിൻ ചുവട്ടിൽ ഒരു കിളിയേ ഇട്ട് കാക്കകൾ കൊത്തുന്നു...... ഞങ്ങളെ കണ്ടതും കാക്കകൾ പറന്നു അകന്നു....... നസീർക്ക കിളിയേ സൂക്ഷിച്ച് നോക്കി എന്നിട്ട് പറഞ്ഞു.......
എടാ ഇത് കുയിൽ ആണ്, കാക്ക അടിച്ച് പുറത്താക്കിയതാണ്...... ദുഷ്ടൻമാരായ കാക്കൾ........ ഒരു കൂട് ഉണ്ടായിരുന്നങ്കിൽ നമുക്ക് എതിനെ എടുക്കാമായിരുന്നു........
കേട്ടപാതി കേൾക്കാത്ത പാതി എന്റെ ബുദ്ധി പ്രവർത്തിച്ചു, ചോറ്റ് പാത്രവും പുസ്തകത്തേയും ബാസ്ക്കറ്റിൽ നിന്നു പുറത്താക്കി കിളിയേ ഞാൻ ബാസ്ക്കറ്റിൽ നിക്ഷേപിച്ചു.......
കുയിലേനേ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ നടക്കാൻ തുടങ്ങിയ ഉടനെയാണ് അത് സംഭവിച്ചത് കാക്കകൾ കൂട്ടമായി ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി..... സ്ലേറ്റ്കൊണ്ടും, ബുക്ക് കൊണ്ടുള്ള 9 വയസ്ക്കാരന്റെ യും ഏഴ് വയസ്ക്കാരന്റെയും പ്രതിരോദം വില പോയില്ല കാക്കൾ തലങ്ങും വിലങ്ങും ആക്രമിച്ചു...... രക്ഷയില്ലാതെ ഞങ്ങൾ പാടവരമ്പത്ത് കൂടി ഓടാൻ തുടങ്ങി........ ഓട്ടത്തിലും കാക്കകൾ ഞങ്ങളെ പിന്തുടർന്നു...... കൂട്ടത്തിൽ തടിയനായ എനിക്കാണ് മാന്ത് കൂടുതൽ കിട്ടിയത്....... നസീർക്ക ഓട്ടത്തിൽ കാക്കയെ തോൽപ്പിച്ചു കളഞ്ഞു.......
ഓടുന്നതിനു ഇടയിൽ നസീർക്ക വിളിച്ച് പറഞ്ഞു........' ആ പണ്ടാരത്തിനെ എടുത്ത് വലിച്ച് എറിയടാ അത് കുയിൽ അല്ല കാക്കയാട കാക്ക........

No comments:
Post a Comment