കീറി തുന്നികെട്ടിയ ഷർട്ടും ട്രൗസറും ഇട്ട് സ്കൂളിൽ വരുന്ന കുട്ടികളെ കണ്ട സ്കൂൾ ജീവിതം നിങ്ങളുടെ ഓർമമകളിൽ ഇപ്പോഴും നില നിൽക്കുന്നുണ്ടോ? ഉണ്ടങ്കിൽ അത്തരം കാലത്ത് നടന്ന കഥയാണ് ഇത്......
പലരുടെയും ട്രൗസർ അലക്കി നരച്ച് പഞ്ഞി പോലേയായിരിക്കുന്നു, ചിലത് കീറിയിരിക്കുന്നു, മറ്റ് ചിലത് സ്റ്റിച്ച് ഇട്ടത് പോലേ തുന്നി കെട്ടി വെച്ചിരിക്കുന്നു..... ചിലരുടെ ട്രൗസർ ഇളകി നിലത്ത് വീഴുമെന്ന സ്ഥിതിയിലാണ് ,ബട്ടൺ പൊട്ടി പോയത് കൊണ്ട് ചിലർ ട്രൗസർ താങ്ങി പിടിച്ചാണ് നടക്കുന്നത്....... ബട്ടൺ പൊട്ടാത്ത ചിലരും ട്രൗസർ താങ്ങി പിടിച്ച് നടപ്പുണ്ട്...... ട്രൗസർ ലൂസായത് കൊണ്ടല്ല വയർ ലൂസായത് കൊണ്ടാണ് അവർ ട്രൗസർ താങ്ങി പിടിച്ചിരിക്കുന്നത്, പട്ടിണിക്കാരന്റെ വയർ ലൂസ് ആവുന്നത് ആഗോള പ്രതിഭാസമാണന്നു പറഞ് തൽക്കാലം ഇവിടെ നിന്നു തടി തപ്പാം.......
ഇവിടെയും ഞങ്ങളിൽ ചിലർ പ്രമാണിമാർ ആണ്..... ചെറിയ കാര്യത്തിനല്ല ഞങ്ങൾ പ്രമാണിമാർ ആയത്.......
ഉച്ചക്ക് സ്കൂളിൽ ചോറ് കൊണ്ട് വരുന്നത് കൊണ്ടാണ് പ്രമാണിമാർ ആയത്...... മാത്രമല്ല ഈ ചിലർ അധ്യാപകരുടെ ബന്ധുകളും ,മക്കളുമാണ്..... ഭക്ഷണം കഴിക്കുന്നത് ആകട്ടെ അദ്ധ്യാപകരുടെ കൂടെയിരുന്നും......
ഞാൻ ഒരു പടി കൂടി കടന്നു ..... കുടെയുള്ളവരെ പേടിപ്പിക്കാറുമുണ്ട്..... എന്റെ വാപ്പ പോലീസാണ്.... ഈ പോലീസ് പ്രൊട്ടക്ഷനും അദ്ധ്യാപക ബന്ധവും പിച്ച് ,നുള്ള് മാന്തൽ തുടങ്ങിയ തീവ്രവാദ ആക്രമണങ്ങളിൽ നിന്നു പരിരക്ഷയും നൽകുന്നു.....
പത്ത് അമ്പത്തഞ്ച് ചോറ്റ് പാത്രങ്ങൾ ക്ലാസ്സിൽ ഉണ്ടങ്കിലും അഞ്ചാറണ്ണത്തിൽ മാത്രമേ ചോറ് ഉണ്ടാകു..... ബാക്കിയൊക്കെ കാലി പാത്രങ്ങൾ ആണ്, നിലത്ത് വീണ് ചുക്കി ചുളിഞ അലുമിനിയം പാത്രങ്ങൾ ,ചിലത് വരയും കുറിയും വീണ് പോറിയിരികും അതിലൊക്കെ ചേറും പിടിച്ച് കട്ടിയായിട്ടുണ്ടാകും..... മറ്റ് ചില പാത്രങ്ങൾ ആകട്ടെ നൂറ് കഴിഞ മുത്തശ്ശിമാരേ പോലേ ചുളുങ്ങി കോടിയിരിക്കും.......
എന്തിനാണ് കാലി പാത്രങ്ങൾ ? സ്കുളിൽ നിന്നു ഉച്ചക്ക് ഉപ്പ് മാവ് കിട്ടും, ഉപ്പ് മാവ് എന്നു പറഞ്ഞാൽ ,കോതമ്പ് നൂറുക്ക് ഓയിലിൽ വേവിച്ച് മുളക് ഇട്ട് തരുന്ന ഒരു വിഭവം........ ഇപ്പോഴും ഓർക്കുന്നു ലോകത്തിലേ ഏറ്റവും രുചിയുള്ള ഉപ്പ് മാവ് അന്നു കഴിച്ച ഉപ്പ് മാവ് ആണ്....... ചോറ് കൊണ്ടുവരുന്നവർക്ക് സ്കൂളിൽ നിന്നു ഉപ്പ് മാവ് കിട്ടില്ല....... ചോറ് കൊണ്ടുവരുന്നവർ സമ്പന്നർ ആണത്രെ.....
ഞങ്ങൾ കൂട്ടുകാർ തമ്മിൽ ഒരു രഹസ്യ ഉടമ്പടി ഉണ്ടായിരുന്നു........ ചോറിൽ നിന്നു ബാക്കി കൊടു ത്താൽ അവർ പാത്രം കഴികി തരും...... വിരുദ്ധൻമാർ ആയ ചിലർ ആകട്ടെ മറ്റൊരു ഓഫർ വെച്ചു....... അവർക്ക് കിട്ടുന്ന ഉപ്പുമാവിൽ നിന്നും ചോറ് തരുന്നവർക്ക് കുറച്ച് ഉപ്പ് മാവ് കൊടുക്കും........ ചിലർ ആകട്ടെ ,മൈൽ പീലി, പെൻസിൽ കഷ്ണം, ഇരുമ്പാൻ പുളി വേന്നൽ പച്ച എന്നിവ കൈ കൂലി കൊടുക്കാനും തയ്യാർ.......
ഞാനാണങ്കിൽ പതിനൊന്നു മണിയുടെ ഇന്റെർവെൽ സമയത്ത് പാത്രം തുറന്നു ,മറ്റ് ളളവരെ കൊതിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു...... മുട്ട പൊരിച്ചത് ഉണ്ടങ്കിൽ അപ്പൊ തന്നെ അകത്താകും..... കുടെയിരുന്നു കഴിക്കുന്നവർക്ക് ഷെയർ ചെയ്യാതിരിക്കാനാണ് ഈ സൂത്ര വിദ്യ..... മാത്രമല്ല കുന്നിക്കുരു, വേന്ന പച്ച തുടങ്ങിയ കൈകൂലി വസ്തുകളുടെ എണ്ണം കൂട്ടാൻ ഇത് സഹായിക്കും'.......
അന്നു സ്കൂളിലേക്ക് ചോറ് വെക്കുമ്പോൾ വെല്ലുമ്മയാണ് ആ സത്യം പറഞ്ഞത് ..... നിന്റെ ചോറ്റ് പാത്രത്തിൽ നെയ്യ് വെച്ചിട്ടുണ്ട്..... പറയുക മാത്രമല്ല വെല്ലുമ്മ ഭരണിയിൽ നിന്നു സ്പുണിൽ കോരി എന്റെ പാത്രത്തിൽ മഞ്ഞ നിറത്തിൽ ഓയൽമെന്റ് രൂപത്തിൽ ഇരിക്കുന്ന സാധനം കാണിച്ച് തരികയും ചെയ്തു.......
നെയ്യ് ഇട്ട ചോറ് തീന്നാൽ മീശ പെട്ടന്നു വരുമെത്രെ ,മാത്രമല്ല പെട്ടന്നു വലുതാകുകയും, കൈകൾക്ക് വലിയ ശക്തിയും ഉണ്ടാവുമെത്രെ.........
സ്കൂളിൽ ചെന്നപ്പോൾ തന്നെ എന്റെ നെയ്യ് വാർത്ത റിലീസ് ചെയ്തു....... ശക്തിവെക്കുന്നതിന്റെയും, മീശ മുളക്കുന്നതിന്റെയും നെയ്യ് കഥ പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചു.......
ഇത് പതിവായി കഴിച്ചാൽ മാഷിന്റെ തല്ലിന്റെ വേദന അറിയില്ല എന്ന എന്റെ വക വിജ്ഞാനവും വിളമ്പി.......
പലരും പലതരം ഓഫറുകൾ വെക്കാൻ തുടങ്ങി..... ചിലർ മുഴുവൻ ഉപ്പുമാവും തരാം എന്നു പറഞ്ഞു..... ചിലർ കുന്നിക്കുരു, ചോക്ക് തുടങ്ങിയവും ഓഫർ ചെയ്തു......
ഞാൻ പാത്രത്തിന്റെ മൂടി ചെറുതായി പൊക്കി കുത്തരിയും, നെയ്യും ചേർന്ന ചുടു ചോറിന്റെ മണം കാറ്റിൽ മെല്ലെ പരക്കാൻ തുടങ്ങി......
ജമാൽ ആണ് കൂടുതൽ ഓഫർ തന്നത്...... അവൻ നാരങ്ങയല്ലിയും ,ഉറുമ്പാൻ പുളിയും കൂടി വാഗ്ദാനം ചെയ്തു.......
നോക്കിയെഴുതാൻ കാണിച്ച് തരാത്ത ജമാലിന്റെ സ്വഭാവത്തിനു പകരം വീട്ടാൻ ഞാനും തീരുമാനിച്ചു........ ആർക്ക് കൊടുത്താലും ജമാലിനു കൊടുക്കില്ല....... ഇത് കട്ടായം.......
നെയ്യ് ഇട്ട ചോറ് വേറേ ആർക്കും കൊടുക്കാൻ പാടില്ലന്നു നായര് ചെക്കൻ സന്തോഷും..... അവൻ ആർക്കും അല്ലങ്കിലും പണ്ടേ കൊടുക്കാറില്ല....... അശുദ്ദമാവുന്ന പണിക്ക് അവൻ പണ്ടേ എതിരാണ്.......
പതിനൊന്നു മണിക്ക് പാത്രം ഞാൻ പതിവ് പോലേ തുറന്നു നോക്കി........
ഞെട്ടി പോയി......
എന്റെ നെയ്യ് ചോറിൽ കാണാനില്ല!
നെയ്യ് ആരോ മോഷ്ഠിച്ചിരിക്കുന്നു.......
ജമാൽ കട്ടിട്ടുണ്ടാവുമെന്നു സലാം ആണ് പറഞത്...... അവൻ പാത്രത്തിലേക്ക് അരികിലേക്ക് പോകുന്നത് സലാം കണ്ടത്രെ......
നെയ്യ് കള്ളൻ.... ഞാൻ ജമാലിനു പേരിട്ടു......
പൂച്ച ജമാൽ എന്നു സന്തോഷ് ......
ജമാൽ പടച്ചവനെ പിടിച്ച് സത്യം ചെയ്തു..... കൂടുതൽ ബലം നൽകാൻ വാപ്പയും.... പള്ളിയും കിതാബും വഴി വഴിയായി വന്നു.....
കള്ളം സത്യം ചെയ്യല്ലെ ഹിമാറെ .... ഞാൻ ആക്രോശിച്ചു...... പള്ളക്ക് ഇട്ട് ജമാലിനു ഒരു കുത്തും കൊടുത്തു :....
ജമാലിന്റെ ആത്മാഭിമാനം സടകുടഞ് എഴുന്നേറ്റു...... അവൻ എന്റെ പള്ളക്കും, നാഭിക്കും പൊതൊ...പൊതൊ എന്നു പറഞ് രണ്ട് വീക്ക് തന്നു...... ഞങ്ങൾ കെട്ടിമറിഞ്ഞു വീണു........
ഇതോട്കൂടി ഒരു കാര്യം ഉറപ്പായി ജമാൽ നെയ്യ് മോഷ്ടിച്ചിരിക്കുന്നു...... അത് കൊണ്ടാണ് ഞാൻ ഇടിയിൽ തോറ്റതും കെട്ടിമറിഞ് വീണതും...... വെല്ലുമ്മ പറഞത് ശരി തന്നെ...
എന്റെ പോലിസ് ശക്തിയും, അധ്യാപക ബന്ധവും തകർത്ത് എറിയാൻ ധൈര്യം നൽകിയതും പശുവിൻ നെയ്യ് തന്നെ.......
യുദ്ധകാഹളം മുഴങ്ങി...... ജമാൽ രുദ്രഭാവത്തിൽ തന്നെ..... സന്തോഷ് അധ്യാപക റൂമിലേക്ക് ഓടി..... മാഷിന്റെ കുട്ടിയേ ജമാൽ അടിക്കുന്നു.....
അബ്ദുള്ള മാഷിന്റെ നേതൃത്വത്തിൽ വിചാരണ നടന്നു.....
ജമാൽ നെയ്യ് കട്ടു....... ഞാൻ ആരോപിച്ചു......
സലാം സാക്ഷി......
ജമാലിന്റെ ശക്തി പ്രകടനം കണ്ടത് കൊണ്ടാകാം സലാം കൂറ് മാറി.......
അബ്ദുള്ള മാഷ് തൊണ്ടി മുതലായ ചോറ് പരിശോദിച്ചു..... അബ്ദുള്ള മാഷ് തന്റെ വെളുത്ത സുന്ദരമായപല്ല് കാട്ടി പൊട്ടി ചിരിച്ചു.......
ക്ലാസ്സിൽ അടിയുണ്ടാക്കിയതിനു ജമാലിനു ചൂരലിനു അടി കിട്ടി...... ദൃസാക്ഷികൾ മുഴുവൻ മാഷിന്റെ കുട്ടിയേ അടിച്ചത് മാത്രമേ കണ്ടള്ളു..... ഞാൻ തല്ലിയതും കുത്തിയതും ആരും കണ്ടില്ല....... ചോറ് ഞാൻ നാളേയും കൊണ്ടും വരും എന്നു അവർക്ക് അറിയാം......
അന്ന് അദ്ധ്യാപക റൂമിൽ ഇരുന്നു ചോറ് കഴിക്കുമ്പോൾ അബ്ദുള്ള മാഷ് ആ തമാശ വീണ്ടും പൊട്ടിച്ചു....... ചൂടുള്ള ചോറിൽ നെയ്യ് വീണാൽ നെയ്യ് ഉരുകി പോകുമെന്ന ആഗോള ഭീകര സത്യം അബ്ദുള്ള മാഷ് സരസമായി അവതരിപ്പിച്ചു.......
ആ ചിരി ലഹളയിൽ ചമ്മിയിരിക്കുന്ന എന്നെ നോക്കി അബ്ദുള്ള മാഷ് പറഞ്ഞു....
പേടിക്കേണ്ട നീ വലിയ ക്ലാസ്സിൽ എത്തി കെമിസ്ട്രിയൊക്കെ പഠിക്കുമ്പോൾ ആ രഹസ്യം ഒക്കെ മനസിലാവും......
ഇന്നാണങ്കിൽ നാലാം ക്ലാസ്സിൽ കെമിസ്ട്രി വേണമെന്നു ഫേസ് ബുക്കിൽ പോസ്റ്റ് ഇടാമായിരുന്നു......
അപ്പൊഴും ഒരു ചിന്ത എന്നെ പിന്തുടർന്നിരുന്നു.....
എന്ത് കൊണ്ടാണ് പട്ടിണിക്കാരനായ ജമാലിനു ഇത്ര ശക്തി കിട്ടിയത്....... നെയ്യും.... മുട്ടയും തിന്നുന്ന എന്നെ എന്ത് കൊണ്ടാണ് തോൽപ്പിച്ച് കളഞത്........
ഉത്തരം വെല്ലുമ്മ തന്നെയാണ് പറഞ്ഞ് തന്നത്......
അത് അണ്ഡകടാഹത്തിന്റെ ഉടമസ്ഥനായ സർവ്വലോക രക്ഷിതാവിന്റെ ഖുദ്റത്താണ്....
ഖുദ്റത്തെന്നു പറഞ്ഞാൽ അബ്ദുള്ള മാഷ് പറഞ കെമിസ്ട്രി.....

No comments:
Post a Comment