നഗരം വെള്ളിയാഴ്ച്ചയുടെ ആലസ്യം വിട്ടൊഴിഞ്ഞിരിക്കുന്നു.......
വെയിൽ ആറി തുടങ്ങിയതോടെ നഗരം മെല്ലെ തിരക്കായി തുടങ്ങി..... അവരിൽ ഇന്ത്യക്കാരനുണ്ട്, പാക്കിസ്ഥാനിയുണ്ട്, ബംഗാളിയുണ്ട്, നേപ്പാളിയുണ്ട്.... യൂറോപ്പിനുണ്ട് പേരും നാടും അറിയാത്തവർ ഉണ്ട് പലരും പാർക്കിൽ അടിഞ് കൂടിയിരിക്കുന്നു.... ചിലർ ചീട്ട് കളിയുടെ ലഹരിയിലാണ്......
ചിലർ പാർക്കിൽ കസർത്ത് കളിക്കുന്നു....... തടി കുറക്കാനുള്ള പെടാപാടുകൾ.....
ചിലവയറൻമാർ തങ്ങളുടെ വലിയ വയറും തൂക്കി പാർക്കിലൂടെ ഓടുന്നു...... കങ്കാരുവിൻ്റെ സഞ്ചി പോലേ അത് ചാടി കിടക്കുന്നു....
സമദ്ൻ്റെ കമൻ്റെ' ഉടൻ വന്നു
ചിലർ വയർ കുറക്കാൻ ഓടുന്നു...... മറ്റ് ചിലർ വയറിനു വേണ്ടിയും......
ശരിയാണ് പാർക്കിൽ ഐസ് ക്രിം, കപ്പലണ്ടിയും വിൽക്കുന്നവരുടെ ഒളിഞ് നോട്ട കച്ചവടം..... ലേബർ ഒരു പ്രശ്നമാണ് കണ്ടാൽ അപ്പോൾ പൊക്കും.... എന്നിട്ടും ചിലർ റിസ്ക്ക് എടുക്കുന്നു...... ഇലക്ട്രോണിക്ക് ഐറ്റം വിൽക്കുന്നവർ മുതൽ തുണി കച്ചവടം വരെ തെരുവിൽ നടക്കുന്നു ...... സിംഹത്തേയും ,പുലിയേയും പേടിച്ച് ഇര തേടുന്ന മാനുകളെ പോലേ ചില മനുഷ്യ ജീവിതങ്ങൾ....
ചുവന്നു തുടുത്ത ഒരു റഷ്യക്കാരി പെണ്ണ് പെട്ടന്നു അടുത്തുവന്നു......തിളങ്ങുന്നതാണങ്കിലും വിളർച്ച ബാധിച്ച കണ്ണുകൾ.... കൊഴുപ്പ് അടിഞ് ശരീരം ചീർത്തിരിക്കുന്നു...... ശ്രദ്ധിച്ച് നോക്കി ത്വക്ക് ചുളിഞത് അറിയാതിരിക്കാൻ പുട്ടി ഇട്ടിരിക്കുന്നു........ എൻജോയ് സർ 100 ദിർഹം കുറഞ്ഞ വാക്കുകൾ കൊണ്ട് ഡീൽ നടത്താൻ ഒരു പാഴ്ശ്രമം..... 50 ആയാലും മതി സൂപ്പർ ഓഫർ......
അറിയാതെ ചിരിച്ച് പോയി ഇതിനൊക്കെ ഇപ്പോൾ ഓഫർ ഉണ്ടോ?
തൊട്ടടുത്ത് നിന്നു ഒരു ബംഗാളി നാടകുത്തുകാരൻ ഇടക്ക് ഈ റഷ്യക്കാരിയേ നോക്കി വെറുതേ നാട കുത്തിയിറക്കി കൊണ്ടിരിക്കുന്നു......നാടകുത്ത് ഇപ്പോൾ ആളുകൾക്ക് തിരിഞ്ഞിരികുന്നു പഴയ കസ്റ്റമർ ഇപ്പോൾ ഇല്ല......
പെട്ടന്നു ഒരു വാൻ വന്നു നിന്നു, കാലുകൾ ശോഷിച്ചു വിരലുകൾ ചലനശേഷി നഷ്ടപ്പെട്ട ഒരാൾ വണ്ടിയിൽ നിന്നു ഇഴഞ്ഞ് വന്നു പാർക്കിലേ ഒരു മരച്ചുവട്ടിൽ ഇരുപ്പ് ഉറപ്പിച്ചു എവിടെയോ നിന്നു വന്ന ഒരു ദൈന ഭാവം അയാളുടെ മുഖം കടം കൊണ്ടു...... വണ്ടിയിലുള്ള മറ്റ് വികലാംഗരെ നോക്കി അയാൾ കൈ ഉയർത്തി.....
സമദ് തന്നെയാണ് അതിനും ഉത്തരം തന്നത്......
പുതിയ ഭീക്ഷാടന മാഫിയയാണ്..... മൂന്നുമാസത്തിനും, രണ്ടു മാസത്തിനും വികലാംഗർക്ക് വിസിറ്റിംഗ് വിസ എടുത്ത് കൊടുക്കും...... ഇപ്പോൾ ഇത്തരം മാഫിയകൾ സൂപ്പർ ഓഫറുകൾ ആണ് എത്രേ ,തെണ്ടാനുള്ള സ്ഥലവും, താമസവും വരെ ഏർപാട് ആക്കി കൊടുക്കും...... ഓഫറുകൾ തന്നെ ഓഫറുകൾ......
നഗരം എല്ലാം അറിഞിട്ടും കണ്ണ് ചിമ്മുന്നു....... മാനവികത തുളുമ്പുന്ന സംസ്കാരം നിലനിൽക്കുന്ന നാട്ടിൽ വയറിനു വേണ്ടി ഓടുന്നവനെയും ചേർത്ത് പിടിക്കുന്നു......
പാവപെട്ടവനെയും പണക്കാരനേയും ഒരേ പോലേ ചേർത്ത് പിടിക്കുന്ന നഗരം....
ആ വലിയ കൂറ്റൻ മാളിലേക്ക് കയറുമ്പോൾ...... സമദ് ഇഷ്ടകേട് പ്രകടിപ്പിച്ചു.....
'കത്തിവിലയാണ്'
സാരമില്ലടോ..... ഒന്നില്ലങ്കിലും മലയാളി മാളല്ലെ......
മലയാളി കൊലയാളി സമദ് പിറുപിറുത്തു......
മംഗലാപുരത്ത്ക്കാരനായ സമദിൻ്റെ മലയാളി വിരോദം അറിയാതെ പുറത്ത് ചാടി....
താൻ വായിച്ചില്ലേ നാട്ടിൽ ദുരന്തം ഉണ്ടാകുമ്പോൾ ഇത്തരം മുതലാളിമാരുടെ പാഞ്ഞ് അടക്കുന്ന സഹായ ഹസ്തങ്ങൾ......
ഒരു ഉറുപിക അവർ കൂടുതൽ എടുക്കട്ടെ......
സമദ് ഒരു ആക്കിയ ചിരി ചിരിച്ചു......
ചെമീൻ ഇട്ട് വാളയെ എങ്ങനെ പിടിക്കാമെന്നു തനിക്ക് അറിയുമോ......
മാളിൽ വലിയ തിരക്കാണ്, ട്രോളി ഉന്തി നടന്നു പോകുന്ന സ്ത്രീകൾ, കാണുന്നത് ഒക്കെ അവർ റാക്കിൽ നിന്നും ട്രോളിയിലേക്ക് വാരിയിടുന്നു...... പേഴ്സ് മുറുക്കി പിടിച്ച് ഭർത്താക്കൻമാർ അവരെ ഫോളോ ചെയ്യുന്നു.....
വിശാലമായി ചിരിക്കുന്ന സൈൽസ് ഗേളുകളും ,പുരുഷൻമാരും..... സർ ,സർ പലരും അവരെ ശ്രദ്ധ ആഘർഷിക്കാൻ ശ്രമിക്കുന്നു......
കില്ലർ ഓഫർ......
സർ ഇത് ഒരു ഓഫർ ആണ്, 1800 ദിർഹം വിലയുള്ള ഹോം തിയ്യറ്റർ വാങ്ങുമ്പോൾ 200 ദിർഹത്തിൻ്റെ കൂപ്പൺ ഫ്രി......
കില്ലർ ഓഫർ എന്താണ് അത് ..... കൊല്ലാനും ഓഫർ ഉണ്ടോ സമദേ ?എൻ്റെ ചോദ്യം പാതി തമാശയായിരുന്നു ..... സെയിൽസ് മാനു പക്ഷേ ആ തമാശ മതിയായിരുന്നു എന്നിലേക്ക് പടർന്നു കയറാൻ..... അയാൾ വാചാലനായി പുതിയ പ്രൊഡക്കറ്റ് ആണ് ,ബ്രാൻ്റഡ് ആണ് ഇപ്പോൾ വെറും 1800 ദിർഹമാണ് മുടക്കുമ്പോൾ 200 ദിർഹം ഗിഫ്റ്റ് വൗവ്ച്ചർ ഫ്രീയാണ്.....
ഫ്രീ എന്നത് എന്നെ പെട്ടന്നു ഉടക്കി വലിച്ചന്നു ആ സെയിൽസ്മാൻ തിരിച്ച് അറിഞന്നു തോന്നുന്നു..... ദിർഹം പെട്ടന്നു രൂപയിലേക്കു ചാടി മറിഞ്ഞു പത്ത് നാലായിരം രൂപ ലാഭം ഒരു ചെറിയ കാര്യമാണോ?
ഞാൻ പേർസ് തുറന്നു കാർഡ് എടുത്തപ്പോഴേക്കും അയാൾ മറ്റൊരു കില്ലർ ഓഫർ ഇട്ടു കാർഡ് ആണങ്കിൽ 12 ഇൻസ്റ്റാൾ മെൻ്റ് ആയി അടച്ചാൽ മതി.....
അഞ്ച് ആറ് ബോക്സുകൾ ഉള്ള മ്യൂസിക്ക് സിസ്റ്റവും ആയി ട്ടാക്സിയിൽ കയറുമ്പോൾ ആ സെയിൽസ്മാൻ്റ ശബ്ദം ആ മാൾ മുഴുവൻ പ്രതിധ്വനിച്ചിരുന്നു......
കില്ലർ ഓഫർ...... കില്ലർ ഓഫർ......
ഇന്നു മറ്റൊരു വെള്ളിയാഴ്ച്ച പതിവിൽ നിന്നു വിപരീതമായി സൂക്കിലേക്കാണ് നടന്നത്.......
സന്തത സഹചാരിയായ സമദും ഒന്നിച്ചാണ് യാത്ര...... സൂക്ക് ജനനിബിഡമായിരിക്കുന്നു..... നാട്ടിലേ പോലേ ആളേ വിളിച്ച് കയറ്റുന്ന കച്ചവടക്കാർ..... പട്ടാണികൾ ആയ അമ്മാലികൾ ലോഡുമായി തലങ്ങും വിലങ്ങും പാഞ് നടക്കുന്നു, , നിസ് വാറും, വിയർപ്പും ചേർന്ന പട്ടാണിയുടെ ഉളുമ്പ് മണം മാർക്കറ്റ് മുഴുവൻ വ്യാപിച്ചിരിക്കുന്നു.........
സമദ് ആണ് അത് കാണിച്ച് തന്നത്, കഴിഞ ആഴ്ച്ച കണ്ട ഭിക്ഷക്കാരൻ...... അരിക്കിൽ ഒരു ബോർഡും, ഡോക്ടറുടെ കുറിപടിയും വെച്ചിരിക്കുന്നു..... വൃക്ക രോഗിയാണന്നു അതിൽ അവകാശ പെട്ടിരുന്നു,.....
കില്ലർ ഓഫർ ആണ്.... നോക്കേണ്ട..... സമദിൻ്റെ പരിഹാസം...... അയാൾക്ക് അത് ഇഷ്ടപെട്ടില്ലന്നു തോന്നി..... അയാൾ സമദിനെ തുറിച്ച് നോക്കി പേടിപ്പിച്ചു.......
പോലിസിനെ വിളിക്കണോ? സമദിൻ്റെ കില്ലർ ഓഫർ.....
അയാൾ രണ്ട് കൈയും കൂപ്പി..... ആ ഭിക്ഷക്കാരൻ്റെ പഴയ ദൈന്യഭാവം പെട്ടന്നു ഓടിയെത്തി......
വിടടെ.... ഞാൻ സമദിനെയും വലിച്ച് ഷോപ്പിൽ കയറിയപ്പോൾ അവൻ തന്നെയാണ് അത് കാണിച്ച് തന്നത്.....
താൻ കഴിഞ്ഞ ആഴ്ച വാങ്ങിയ അതേ മ്യൂസിക്ക് സിസ്റ്റം...... വില 1500 ദിർഹം ആണന്നു വിശ്വസിക്കാനാകാതെ ഞാൻ ആവർത്തിച്ച് ചോദിച്ചു...... 1500 ദിർഹമോ.....
1400 നു തരാം സർ സാറിനു ആയത് കൊണ്ടുള്ള കില്ലർ ഓഫർ ആണ്.......
സമദിൻ്റെ പൊട്ടിച്ചിരി ഉച്ചത്തിലായി.....
തൻ്റെ നാനുറ് ദിർഹം പോയത് അവനു തമാശയായിട്ടാണ് തോന്നിയത്.......
കില്ലർ ഓഫർ..... കില്ലർ ഓഫർ...... സമദ് വീണ്ടും ആവർത്തിച്ച് ചിരിക്കുമ്പോൾ മൊബൈലിൽ മെസേജിൻ്റെ ബീപ് ശബ്ദം ...... കില്ലർ ഓഫറിൻ്റെ ആദ്യ ഇൻസ്റ്റാൾമെൻ്റ് പലിശ സഹിതം കാണിച്ചിരിക്കുന്നു.....
ക്രമേണ ആ ബീപ് ശബ്ദം നഗരം മുഴുവൻ വ്യാപിച്ചു....., അത് ഒരു മ്യുസിക്കായി നഗരം മുഴുവൻ പരക്കാൻ തുടങ്ങി...... സമദ്മാരുടെ പൊട്ടിച്ചിരി അതിനിടയിൽ മുങ്ങി പോയി......