എൻ്റെ സമ്പത്ത് മുഴുവൻ തരാം,, എൻ്റെ യവ്വനവും, എൻ്റെ വാർദ്ധ്യക്കവും തരാം!
എനിക്ക് എൻ്റെ ബാല്യം തിരിച്ച് തരുമോ? എന്ന ഒരു കവി വിലാപമുണ്ട്! അത്തരം ഒരു ബാല്യകാല റമളാൻ ഓർമ്മകളിലേക്കാണ് ഈ കുറിപ്പ്!
എൻ്റെ കൂട്ടികാലത്ത് ഞാൻ എൻ്റെ വെല്യമ്മയുടെ ഒപ്പമായിരുന്നു!, (ഉമ്മയുടെ ' ഉമ്മ)അവിടെ നിന്നാണ് ഞാൻ സ്കൂളിൽ പോകുന്നത്! മാമ അന്ന് പോലീസ് ട്രെയിനിംഗിൻ്റെ ഭാഗമായി തിരുവനന്തപുരത്താണ്!
ഞാൻ വെല്ലുമ്മാക്ക് കൂട്ട് കിടക്കാനും സഹായിക്കാനും വന്നതാണങ്കിലും, വെല്ല്യമ്മാക്ക് ഒരു പണിയാണ് ഞാൻ ഉണ്ടാക്കി വെച്ചത് !
ഞാൻ സ്കൂൾ വിട്ടാൽ പറമ്പിലും, അയൽകാരുടെ വീട്ടിലും പാടത്തുമൊകെ ഓടി നടക്കും! എന്നെ ഇടക്ക് ഇടക്ക് അന്വേഷിച്ച് നടക്കലാണ് വെല്ലുമ്മയുടെ പ്രധാന പണി!
വെല്ലുമ്മ നല്ല പലഹാരമൊക്കെയുണ്ടാക്കി! കൂത്തി കയറ്റി തീറ്റിക്കും! വെല്ലുമ്മയുടെ ചിരട്ട പുട്ടും, വൃത്താകൃതിയിൽ ഉള്ള പിഞാണവും!
ഉണ്ട്!, അത് നിറയെ കഴിക്കണം എന്നാണ് വെല്യമ്മയുടെ പ്രമാണം! വൈകീട്ട് സ്കൂൾ വിട്ട് വരുമ്പോൾ ആ പിഞ്ഞാണത്തിൽ തന്നെ പൂരപൊടിയും നിറച്ച് വെച്ചിട്ടുണ്ടാവും ചായയിൽ പുരപൊടി കലർത്തി കഴിക്കലിൻ്റെ രുചി ഇന്നും വായിലുണ്ട്!
ഇതിന് പുറമേ പറമ്പിൽ അണ്ണാനും കാക്കയും കൊത്തി ' ഇടുന്ന വകശുവണ്ടി ഒരു മൺ ചട്ടിയിൽ ഇട്ട് വറുത്ത് കശുവണ്ടി പരിപ്പും എടുത്ത് തിന്നാൻ തരും!
"വെല്ലുമ്മ വിരുന്ന് പോകുന്നിടത്ത് എസ്കോർട്ട് പോകുന്ന പണിയും ഉണ്ട്!
"വെല്ലുമ്മയുടെ തോയമ്മക്കാരൻ" എന്ന് വാപ്പ കളിയാക്കി വിളിക്കുമായിരുന്നു!
ഇങ്ങനെ മൃഷ്‌ടാന ഭോജനം ചെയ്ത് നടക്കുന്ന കാലത്താണ് റമളാൻ വരുന്നത്!
എനിക്ക് നോമ്പ് ഇല്ലാത്തത് കൊണ്ട് എൻ്റെ നോമ്പ് തുറ നാല് മണിക്ക് തുടങ്ങിയിട്ടുണ്ടാവും!
ഇതിനിടയിൽ ആണ് വെല്ലുമ്മ " കടംബോട്ട്" പോകുന്ന കാര്യം പറഞ്ഞത്! കടം ബോട്ട് എന്നത് വെല്ല്യമ്മയുടെ ആങ്ങളമാരുടെ വീട് ആണ് !
വെല്ലുമ്മയാണങ്കിൽ രാജകിയ പ്രൗഡിയിലാണ്! മൂന്ന് ബലവാൻമാരായ ആങ്ങളമാരുടെ ഏക പെങ്ങൾ! മൂന്ന് കുടുംബങ്ങൾ വിശാലമായ ഒരു പറമ്പിലാണ് താമസം! നോമ്പുതുറയൊക്കെ ഒരു മിനി കല്യാണമാണ്!
സാധാരണ ഗതിയിൽ കടംബോട്ട് പോകുന്നത് എനിക്ക് വലിയ ഇഷ്ടമാണ്!
സിനിമക്ക് പോകാനും, നാടകം കാണനും, നീന്താനും ,കളിക്കാനും.....etc കടമ്പോടിനെക്കാൾ നല്ല സ്ഥലമില്ല!
എന്നാൽ നോമ്പ്കാലത്ത് ഈ സൗകര്യങ്ങൾ ഒന്നും കടംബോട്ട് ലഭിക്കില്ല! കുട്ടികൾ ഒക്കെ നോമ്പ് പിടിച്ച് വലിയ പത്രാസിൽ നടക്കുന്നവർ!
അത്കൊണ്ട് ഞാൻ നേരേ വീട്ടിലേക്ക് വണ്ടി വിട്ടു !
ഞാൻ ചെല്ലുമ്പോൾ വാപ്പ ജോലിക്ക് പോകാൻ നിൽക്കുകയാണ്!
ഇതിനിടയിൽ ആണ് ആ വാർത്ത ഞാൻ അറിഞത് അനിയന് നോമ്പ് ഉണ്ട്!
അനിയൻ അന്ന് കുടുബത്തിൽ ബുദ്ധിമാനും മിടുക്കനും എന്ന് അറിയപെടുന്ന കക്ഷിയാണ്! മാത്രമല്ല പഠിപ്പിസ്റ്റും !
പിന്നെ ഞാൻ ഒന്നും ആലോചില്ല! ഞാൻ എട്ടുകാലി മമ്മൂഞ്ഞിനെ പോലേ തല ഉയർത്തി, നെഞ്ച് വിരിച്ച് പ്രഖ്യാപിച്ചു!
"ഞമ്മക്ക് മുണ്ട് നോമ്പ്, ഇമിണി വല്യനോമ്പ് "
വാർത്ത പെട്ടന്ന് കളർ ആയി!
വാപ്പ ഇവൻ പറയുന്നത് കളവാണോ എന്ന മട്ടിൽ എന്നെ ഒന്ന് തുറിച്ച് നോക്കി!
ഞാൻ വജ്രായുധം പുറത്ത് എടുത്തു!
" അള്ളാണെ എനിക്ക് നോമ്പ് ആണ് "
"അൽഹംദുലില്ലാഹ്" ഉമ്മ ആകാശത്തേക്ക് മുഖമുയർത്തി !
വാപ്പ തലയിൽ വാൽസല്യത്തോടെ തടവി!
മുത്തുമ്മാക്കും സ്നേഹം! ഇത്താക്കും സ്നേഹം ,വീട്ടിലുള്ള സഹായി രാജുവിനും അതിലെറേ സ്നേഹം!
എല്ലാവരും തിന്നാവു ആയ എൻ്റെ ധീരത വാഴ്ത്തി! ഏഴ് വയസ്കാരൻ ചില്ലറകാരനല്ല !
പപ്പുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ യൂസഫ് ധീരനാണന്ന് പറയുന്ന ഭൂമി മലയാളത്തിലെ ആദ്യത്തേ സംഭവം!
ഏതാണ്ട് പതിനൊന്ന് മണിവരെ ഞാൻ പിടിച്ചു നിന്നു ! ഞാൻ നോക്കുമ്പോൾ അനിയൻ പയർ മണിപോലേ പാഞ് നടക്കുന്നു!
ഇതിനിടയിൽ അടുക്കളയിൽ നിന്ന് മോഷണം നടത്താനുള്ള ശ്രമം വിജയിച്ചില്ല!
അന്ന് പള്ളിയിലേക്ക് നോമ്പ് തുറക്കാൻ വിഭവങ്ങൾ കൊണ്ട് പോകേണ്ട ദിവസമാണ്!
ഉമ്മ രാവിലെ മുതൽ അടുകളയിൽ ഹാജർ!
രാജുവാകട്ടെ എൻ്റെ പുറകേ എപ്പോഴും ഉണ്ട്!
ആ കള്ള സൂറ് കാരണം വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ല!
ഏതാണ്ട് ഒരു മണിയായപ്പോൾ ഞാൻ തിരിച്ച് വെല്യമ്മയുടെ അടുത്ത് പോകണം എന്ന് വാശി പിടിച്ചു!
വീട്ടിൽ നോമ്പ് തുറന്ന് പോയാൽ മതിയെന്ന് ഉമ്മ!
വെല്യമ്മയുടെ അടുത്ത് നിന്നെ നോമ്പുതുറക്കു എന്ന് ഞാൻ!
മകൻ കൈൽ നിന്ന് പോയോ എന്ന ഭാവത്തിൽ ഉമ്മ ഒരു ഡയലോഗ് !
"വെറുതെയല്ല വെല്യമ്മയുടെ തോയമ്മ ക്കാരൻ എന്ന് വാപ്പ വിളിക്കുന്നത് "
മുന്ന് നാല് കിലോമീറ്റർ നടന്ന് അവശനായി ഞാൻ രണ്ട് മണിയോട് കൂടി കടംബോട്ട് എത്തി!
നോമ്പ് ഇല്ലാത്തവർക്ക് ഫുഡ് ഇല്ല എന്ന ഒരു ത്രസിപ്പിക്കുന്ന കഥ ഉമ്മയുടെ പേരിൽ അവതരിപ്പിച്ചു!
വെല്യമ്മ നോമ്പാണന്ന് മറന്ന് എന്ന് തോന്നുന്നു! ഉമ്മാനെ വഴക്ക് പറഞ് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് കൊണ്ടിരുന്നു!
അതീവ ക്രുരയായ ഒരു മാതാവ് ഒരു നിമിഷം അവിടെ നിർമ്മിക്കപ്പെട്ടു!
അന്ന് ഫോൺ ഒന്നും ഇല്ലാത്തത് കൊണ്ട് എൻ്റെ കളവ് താൽകാലികമായി വിജയിച്ചു!
ഉച്ചവരെ വിശന്ന വയറിലേക്ക് ജീരകഞിയും, തരികഞ്ഞിയും, പയർപായസവും തട്ടിവിടുന്ന സമയത്താണ് പുറത്ത് ഒരു ഒട്ടോറിക്ഷ ശബ്ദം!
ഞാൻ കുടിച്ച ജീരക കഞ്ഞിയും, തരി കഞ്ഞിയും ആവിയായി പോകുന്ന രംഗമാണ് ഞാൻ കണ്ടത്!
വാപ്പ ഒട്ടോറിക്ഷയിൽ ഇറച്ചി പൊതിയും കുറെ സാധനങ്ങളുമായി ഇറങ്ങുന്നു!
തൻ്റെ ഏഴുവയസുകാരനായ മകൻ ആദ്യമായി നോമ്പ് പിടിച്ചത് ആഘോഷിച്ചതാണ് വാപ്പിച്ചി!
.
ഇറച്ചിയും, പലഹാരങ്ങളുമായി വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ സ്ഥലം വിട്ടത് അറിഞ്ഞത്! പുളളികാരൻ എന്നെ വിട്ടതിന് ഉമ്മയെ വഴക്ക് പറഞ് അതേ ഓട്ടോയിൽ വെല്യമ്മയുടെ വീട്ടിലേക്ക്! അവിടെയും ഇല്ലന്ന് അറിഞ് കടമ്പോട്ടേക്ക്!
പൊട്ടി ചിരിയുടെ മാലപടക്കത്തിന് ഇടക്ക് ഒരു നനഞ പടക്കം പോലേ ഞാൻ നിന്നു!
ഒരു പ്രതിരോദം നിലയിൽ പൊൻകുരിശ് തോമയെ പോലേ ഞാൻ നെഞ്ച് വിരിച്ച് നിന്നു!
എന്നിട്ട് പ്രഖ്യാപിച്ചു!
"എനിക്ക് അര നോമ്പ് ഉണ്ടായിരുന്നു!' അത് ഞാൻ ഇപ്പോ വിട്ടു!"
വീണ്ടും പൊട്ടിചിരിയുടെ മാലപടക്കത്തിന് തീ കൊടുത്തു!
വിരുന്നുകാരും വീട്ടുകാരും വാപ്പിച്ചിയും ഒക്കെ ആർത്ത് ചിരിക്കുന്നു!
ഞാൻ ശ്രീനിവാസൻ ഡയലോഗിൻ്റെ കൂടെയായിരുന്നു!
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല!
"അരനോമ്പ് അത്ര ചെറിയ നോമ്പല്ല!"
No comments:
Post a Comment