പ്രവാസിക്ക് ഒരു കൈ പുസ്തകം!
മാറിയ ഗൾഫും, ഗഫുർക്ക ദോസ്തും എന്ന ബുക്കും റാക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ മാറിനടക്കുകയാണ് ആദ്യം ചെയ്തത്!
ഗഫൂർക്ക ദോസ്ത് എന്ന് കേൾക്കുമ്പോൾ ഏത് മലയാളിക്കും തോന്നുന്നത് പോലേ സ്ഥാനത്തും ,അസ്ഥാനത്തും മനുഷ്യരെ പൊട്ടിചിരിപ്പിക്കുകയും ചിലപ്പോൾ കരയിക്കുകയും ചെയ്യുന്ന മലയാളത്തിൻ്റെ സ്വന്തം നടനെയാണ്! അത് കൊണ്ട് തന്നെ ഒരു സീരിയസ് വായനക്ക് പറ്റിയതല്ല എന്ന ഒരു മുൻധാരണ ആ തലകെട്ട് എന്നിൽ സൃഷ്ഠിച്ചിരുന്നു! കൊള്ളാം എന്ന് പ്രിയ സുഹൃത്ത് സുഹയിലിൻ്റെ അപിപ്രായമാണ് വീണ്ടും ആ പുസ്തകത്തിലെ എത്തിനോക്കാൻ പ്രേരിപ്പിച്ചത്!
ഒറ്റവാക്കിൽ ഈ പുസ്തകത്തേ കുറിച്ച് പറഞ്ഞാൽ പ്രവാസിയാവാൻ പോകുന്നവനും, പ്രവാസിയും കൈപുസ്തമായി സൂക്ഷികേണ്ട ഒന്നാണന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് ഷാബു കിളി തട്ടിലിൻ്റെ ഈ പുസ്തകം!
ഷാബു കിളിതട്ടിൽ എന്ന പേര് കേട്ടാൽ ആളേ പിടികിട്ടണമെന്നില്ല! എന്നാൽ 96.7FMലെ 8.05 സ്പെഷൽ വാർത്ത എന്ന് കേട്ടാൽ UAE മലയാളി പ്രവാസികളിൽ ഓ ! അദ്ദേഹമായിരുന്നോ? എന്ന് ചോദിക്കാതിരിക്കില്ല!
ചിലപ്പോൾ ഒരു ചെറുകഥ പോലേ, അല്ലങ്കിൽ നോവൽ പോലേ നിങ്ങളെ ഇത് കൂട്ടികൊണ്ട് പോയേക്കാം !എന്നാൽ ഇതിൽ എല്ലാം ഉപരി ഇത് ഒരു ഗവേഷണ ഗ്രന്ഥവും ,പഠന സഹായിയാണന്നും നിങ്ങൾക്ക് എളുപ്പം ബോധ്യപ്പെടും!
ബിരിയാണി കുഴിച്ച് മൂടുമ്പോൾ സ്വന്തം മകളെയാണ് കുഴിച്ച് മൂടുന്നതെന്ന് കരുതി വേദനിക്കുന്ന ഗോപാൽ യാഥവിൻ്റെ ആത്മനൊമ്പരം!
നിങ്ങളുടെ ഹൃദയത്തിൽ വിളലുകൾ സൃഷ്ഠിക്കും! അടുത്ത തവണ ഫാഷൻ പോയ ഡ്രസ്സ് കച്ചറ ഡ്രമ്മിൽ നിങ്ങൾക്ക് തള്ളാൻ കഴിയില്ല ,നിങ്ങൾ ആ ഡ്രസ്സ്മെടുത്ത് പള്ളിയുടെ അടുത്ത് ഇരിക്കുന്ന ചാരിറ്റി ബോക്സ് ലക്ഷ്യമാക്കി ഒരു പക്ഷേ ഓടാൻ പ്രേരിപ്പിച്ചേക്കാം!
വേശ്യലയത്തിൽ ചെന്ന് പെടുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തുന്ന തെരുവ് കച്ചവടക്കാരൻ അബൂക്കയും, അബൂക്കയുടെ അവസ്ഥയും പ്രവാസിക്കു ചുറ്റുമുള്ള അബൂമാരിലേക്ക് എത്തിനോക്കാനും, താനും അത്തരം ഒരു അബൂമാരുടെ അവസ്ഥയിൽ കടന്ന് പോയിട്ടില്ലെയെന്ന് ചിലപ്പോഴെങ്കിലും തോന്നിപോവും!
അവസാനമായി ഒരു വരികുടി! ഈ പുസ്തകത്തിൽ നിങ്ങളെ സ്വാദിനിച്ചത് ഏതന്ന് ചോദിച്ചാൽ പ്രവാസം എന്നത് ഒരു നൈരന്തര്യമാണന്നും, പെട്ടന്ന് കരക്ക് കയറാൻ കഴിയല്ലന്ന ഗ്രന്ഥ കർത്താവിൻ്റെ നിരീക്ഷണം തന്നെയാണ്!
ഇത്രയും എഴുതിയതിൽ നിന്നും പ്രവാസത്തിൻ്റെ "ആടുജീവിതം" മാത്രമാണ് ഈ ' പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് എന്ന് കരുതരുത് ! പ്രവാസത്തിൻ്റെ സമ്പന്നതയും, ഐശ്യര്യവും ക്യത്യമായി ഷാബു കിളിതട്ടിൽ വരച്ചിട്ടുണ്ട്!
ഗഫൂർക്ക ദോസ്ത് എന്ന ഹെഡിംഗിലൂടെ സഞ്ചരിച്ചിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം!
ഗഫൂർക്ക ദോസ്ത് എന്ന കഥാപാത്രം അവതരിപ്പിച്ച മാമുക്കോയ മലയാളിയുടെ മനസിച്ചിൽ സൃഷ്ടിച്ച ഒരു അവസ്ഥയുണ്ട്! ഏത് പ്രതിസന്ധിയിലും ,പൊട്ടനെ പോലേ ചിരിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യൻ!
തന്നെ പണം തരാതെ പറ്റിച്ച് നടന്ന കളി കൂട്ടുകാരനായ ബാലകൃഷ്ണനെ അന്വേഷിച്ച് നടക്കുന്ന "ഗഫൂർക്കദോസ്ത്" അവസാനം കണ്ടത്തുമ്പോൾ " ആരാണ്ടാ ഞമ്മട ബാലകൃഷ്ണനെ തല്ലുന്നത് " എന്ന് ചോദിച്ച് ബാലകൃഷണനോടപ്പം ചേർന്ന് ഓടുന്ന ശുദ്ധഗതിക്കാരനായ കഥാപാത്രം!
പ്രവാസിയുടെ കഥ പറയാൻ ശ്രീ ഷാബു! "ഗഫുർക്ക ദോസ്ത് " എന്ന ഐക്കൺ തെരഞ്ഞുടുത്ത് കേവലം ഒരു ഹാസ്യ സിമ്പൽ അല്ലന്നും ബാലകൃഷ്ണന്മാരോടപ്പവും ബാലകൃഷ്ണന്മാർക്ക് എതിരെയും ഓടുന്ന കനൽ എരിയുന്ന 'പ്രവാസിയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലലാണന്ന് ഉറപ്പിച്ച് പറയാനാണ് ഈ കുറിപ്പ് കാരന് ഇഷ്ട്ടം.......
No comments:
Post a Comment