12/09/2021

അലഖ്!



എഴുതി കുട്ടിയ കടലാസുകളും! കീറിയെറിഞ കടലാസിലേക്കും അയാൾ തുറിച്ച് നോക്കി! ചിലത് അയാൾ ചവിട്ടി തെറിപ്പിച്ചു! കട്ടിലിൻ്റെ അടിയിലും, മേശയുടെ  ചുവട്ടിലും കടലാസ് കൂനകൾ ! 


ശൂന്യത അയാളെ ഭരിച്ച് തുടങ്ങിയിരിക്കുന്നു!

എവിടെ തുടങ്ങണം! എന്ത് എഴുതണമെന്ന് അറിയില്ല! താടിയും, മുടിയും അയാൾ വലിച്ച് നീട്ടികൊണ്ടിരുന്നു! പേനയുടെ സഞ്ചാരം എവിടെയൊ വെച്ച് നിലക്കുന്നു! പേനയോടപ്പം എഴുതിതീർന്ന കടലാസും കൈളിൽ ഞെരിഞ് അമർന്നു! 


കോവിഡ് കാലത്ത് ഒരു പ്രൊഡുസറെ കണ്ടെത്തുക  എന്നത് തന്നെ വലിയ പ്രയാസമാണ്! 


" റമീസ് ലണ്ടനിലും, ജപ്പാനിലും ചിത്രികരിക്കേണ്ട സീൻ ഒന്നും വേണ്ട!" 


അയാൾ ആദ്യമേ മുൻകൂർ ജാമ്യം എടുത്തിരുന്നു! 


പ്രൊഡൂർസർ സിനിമയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും വാട്ട്സ് ആപ്പ് മാമൻമാർ സിനിമ റിലീസ് ചെയ്തിരിക്കും! 


മാർവാഡിയെ പേടിച്ച് വീട്ടിൽ കയറാൻ കഴിയാത്ത എത്ര പാഴ്ജന്മങ്ങൾ, 


നിഴലും വെളിച്ചവും തിന്ന് തീർത്ത ജീവിതങ്ങൾ! 


" റമീസ് നമ്മുക്ക് കുടുബ ബന്ധങ്ങൾ പറയുന്ന സിനിമയെടുക്കാം!  ഇപ്പോഴത്തെ ട്രെൻ്റ് അതാണ്!" 


ലണ്ടനിലും സ്വീഡനിലും ഷൂട്ട് വേണ്ട! 


താരരാജക്കൻമാരുടെ ഡേറ്റും വേണ്ട! 


ഇനിയും പറയാൻ കുടുബ ബന്ധങ്ങളും കഥയുമുണ്ടോ? 


" ഹ.... ഹ....ഹ റമീസ്  നീ ഇപ്പോഴും കഥാകാരൻ ആയിട്ടില്ല! 


ഒരോ മനുഷ്യനും  ഒരു കഥയോ, നോവലൊ ,വിശ്വസാഹ്യത്യമോ  ആണ് ! 


ചിന്തയുടെ കടിഞ്ഞാൺ  അയച്ച് വിടു റമീസ്! 


പ്രൊഡുസർ തന്നെ കഥാ പ്രപഞ്ചത്തിലേക്ക്  തള്ളിവിട്ട് കൊണ്ട് നടന്ന് പോകുന്നത് ഒരു കൗതുകത്തോടെ നോക്കി നിന്നു ! 


ട്ടി വിയിൽ  ഒരു സ്പെഷൽ പരിപാടി നടന്ന് കൊണ്ടിരിക്കുന്നു! 


അവതാരക സെൻ്റിമെൻസ് വാരിവലിച്ച് എറിയിന്നു ! 


"എൻ്റെ മകനെ  ഒന്നു കാണിച്ച് തര്യോ?" 


"മരിക്കേണേ മുമ്പേ ഒന്നു കണ്ടാൽ മതി! "


17 വയസ് വരെ പൊന്നുപോലേ നോക്കിയതാണ് ! 


"അവന് വേണ്ടിയാണ് രണ്ടാമത് ഒരു വിവാഹ ജീവിതം  ഉപേക്ഷിച്ചത്! "


വേനൽ മൂലം  വരണ്ട് ഉണങ്ങി പോയ പാടം പോലേ  ചുക്കി ചുളിഞ തൊലികളുള്ള ഒരു വൃദ്ധ സ്ത്രി! അവർ ആർത്ത് അട്ടഹസിക്കുന്നു! 


അവരുടെ കണ്ണുനീർ ചുക്കിചുളിഞ ത്വക്കിലൂടെ പരന്ന് ഒഴുകുന്നു! മലയിൽ നിന്ന് ഉൽഭവിക്കുന്ന  വെള്ളചാട്ടം പോലേ ഉരുണ്ട് ഉരുണ്ട് മുഖത്ത് കൂടി ഒഴുകി മുഷിഞ ഡ്രസ്സിൽ വീണ് നനഞ് ഒട്ടിയിരിക്കുന്നു! 


ക്ലൊസ് അപ്പിലും ,ലോങ്ങ് ഷോട്ടിലും സ്ക്രീൻ മുഴുവൻ നിറഞ് നിൽക്കുന്ന  വൃദ്ധ സ്ത്രി! 


ജോലി നന്നായി ചെയ്യുന്ന അവതാരിക ! 


" ഫാമിലി റിലേഷനാണ്  പുതിയ ട്രെൻ്റ്‌" 


പ്രൊഡൂസറുടെ ശബ്ദം ചുറ്റും അലയടിക്കുന്നുവോ! 


" റമീസ് ഒരോ മനുഷ്യനും ഒരു വിശ്വസാഹ്യത്യമാണ് " 


വണ്ടിയിൽ ഭാര്യയും ,മകളുമൊത്ത് പാലകാട് ഉള്ള കുഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോൾ! 

അവരെ  പ്രതേകം ഓർമ്മിപ്പിച്ചിരുന്നു!. 


റിയാലിറ്റിയിലേ  കഥയിലേ  ഫ്രേം കിട്ടു! സഹകരിക്കണം! 


ആർ യു  ഫ്രോഡ് ഡാഡ്? 


ഹ.... ഹ..... ചിരിച്ച് തള്ളിയെങ്കിലും ഒരു നേർത്ത നൊമ്പരം കടന്ന് പോയി! 


നസീമ മെല്ലെ ചിരിച്ച് കൊണ്ട്  ചെവിട്ടിൽ സ്വകാര്യം പറഞ്ഞു! 


ഡാഡിയെ മോൻ തിരിച്ച് അറിഞിരിക്കുന്നു!


എൻ്റെ മോനേ! വൃദ്ധ അയാളെ കെട്ടിപിടിച്ചു! 


കാരമുള്ള് പോലേയുള്ള കൈപത്തി അയാളുടെ മുഖത്തും , ദേഹത്തും പരതി നടന്നു !

വടിച്ച് കീറിയ കൈകൾ ! കശുവണ്ടി ഫാക്ക്റ്ററിയിലെ അണ്ടി തല്ലൽ അവരുടെ കൈ  കരിക്കട്ട പോലേയാക്കിയിരിക്കുന്നു! 


"  എങ്ങനെ മോനേ, നീ ഇത്രേം വെളുത്തേ " 


ഇടിമിന്നൽ പോലേ  ആ ചോദ്യം  അയാളുടെ മനസിലൂടെ കടന്ന് പോയി! 


ഉമ്മാ! ബാംഗ്ലൂർ ഒരു  മഹാ സിറ്റിയാണ്!

അവിടെ ജീവിച്ചാൽ....... ഉത്തരം പൂർത്തിയാകാതെ അയാൾ  നിർത്തി .....


ഉം...... മകൻ്റ് മൂളൽ ഉച്ചത്തിലായിരിക്കുന്നു! 


മകൻ്റെ ചിരിയിലുള്ള പരിഹാസം കണ്ടില്ലന്ന് നടിച്ചു! 


" ൻ്റെ കളർ  ആണ് ബാപ്പ ഉപേക്ഷിച്ച് പോകാൻ കാരണം, അയാൾക്ക് എന്നെ സംശയമായിരുന്നു " 


"കരിക്കട്ട പോലത്തേ നീ അയാളുടെ  മകനല്ലത്രെ! "


"റബ്ബേ  നീ അന്ന് ബാംഗ്ലൂർ കാണിച്ച് തന്നിരുന്നങ്കിൽ!! അവർ നെടുവീർപ്പിട്ടു! 


അയാൾ  പെട്ടന്ന് കടലാസും പേനയും എടുത്ത്  എന്തൊ കുറിക്കാൻ തുടങ്ങി!

എന്താ മോനേ കുറിക്കുന്നത്? 


ഡാഡി കഥയെഴുതുകയാണ് വെല്ലുമ്മ! 


മകനും റിയാലിറ്റിയിലേക്ക് നടന്ന് ' തുടങ്ങിയിരിക്കുന്നു! 

വെല്ലുമ്മയെന്ന് വിളിക്കാൻ അവന് കഴിഞിരിക്കുന്നു! 


അവർ പൊട്ടിച്ചിരിച്ചു ! 


" ൻ്റെ കഥയെഴുതാൻ ബാപ്പാടെ കടലാസ് തികയാതെ വരും!" 


ആ വീട്ടിലേക്ക് സന്തോഷം മന്ദമാരുതൻ പോലേയാണ്  കടന്ന് വന്നത്! 


ഐഷുമ്മ ആകെ മാറിയിരിക്കുന്നു! 


മകൻ കൊടുത്ത കസവ് തട്ടവും!, മൈലാഞ്ചി കരയും ഉള്ള മുണ്ടും അവരെ മാറ്റിയിരിക്കുന്നു! 


വരണ്ട് ഉണങ്ങിയ കൃഷിയിലേക്ക് വെള്ളം കയറിയ പോല അവർ തുട്ത്ത് തുടങ്ങിയിരിക്കുന്നു! വീടിനു ചുറ്റും കാട് പിടിച്ച് കടന്ന കമ്മ്യൂണിസ്റ്റ് പച്ച വെട്ടി മാറ്റപ്പെട്ടിരിക്കുന്നു! വീടിന് പുതിയ പെയ്ൻ്റ് ആയിരിക്കുന്നു! 


റമീസ്, ഐഷ ഉമ്മയുടെ പല  ആങ്കിളിലുള്ള പടം എടുത്തു! 

ഇടക്ക് ഇടക്ക് കടലാസിൽ എന്തൊക്കെയൊ കുത്തി കുറിച്ചു! 


" ൻ്റെ കഥ കഴിഞ്ഞോ മോനേ? 


ഇല്ല ഉമ്മ ! 


ക്ലൈമാക്സ് കിട്ടിയില്ല ഉമ്മ! 


ക്ലൈമാക്സ് ........ ഐഷുമ്മ ഉത്തരം കിട്ടാത്തെ പോലേ  മിഴിച്ച് നോക്കി! 


കഥക്ക് ഒരു  അറ്റം വേണം 'ഉമ്മാ അതാണ് ക്ലൈമാക്സ്! 


ഐഷുമ്മക്ക് മനസിലാവുന്നതിന് വേണ്ടി അയാൾ പറഞ് ഒപ്പിച്ചു! 


"ഇജ്ജ് എന്താ എൻ്റെ കഥയാണോ എഴുതുന്നത്  അറ്റമില്ലാതിരിക്കാൻ!?" 


റമീസ്ൻ്റെ മുഖത്ത് ചിരി പടർന്നു! 


അതേ  ഉമ്മ! 


ഐഷുമ്മയുടെ മുഖത്ത്  കൗതകം! 


"  ക്ലൈമാസ് ഒന്നും  എനിക്ക് അറീല, പേര് പറഞ് തരാം" 


പേര് ? 


റമീസ് കൗതകത്തോടെ  ഐഷുമ്മയുടെ മുഖത്തേക്ക് നോക്കി! 


" അലഖ് " 


അലഖ് എന്നാൽ ഭ്രൂണം എന്നല്ലെ ! 


ഐഷുമ്മ നിർവികാരമായി അകലേക്ക് നോക്കി നിന്നു ! 


പിന്നെ ആരോട്ന്നില്ലാതെ അവർ പഠിച്ച ഖുർ ആൻ സുക്തം ഉരുവിട്ടു! 


خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ 


("ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു " ) 


പ്രിയതമ വീണ്ടും ചാടി വീണു!


"ഭ്രൂണം എന്ന് മാത്രമല്ല അട്ടയെന്നും അർത്ഥം ഉണ്ട്! "  


"ഞരമ്പിൽ ഒട്ടിപിടിച്ച് ചോര വലിച്ച് കൂടിച്ച് തടിച്ച് ചീർത്ത് കൊഴുത്താൽ വിട്ടുമാറുന്ന വൃത്തികെട്ട ജീവി! 


"വിശുദ്ദ  ഗ്രന്ഥം വെറുതെയല്ല  അലഖ് എന്ന പേർ  ഭ്രൂണത്തിന് ഇട്ടത്! " 


നല്ല പാതിയുടെ ഒളിയമ്പ് തനിക്ക് നേരേയാണന്ന് തിരിച്ച്  അറിഞു! 


അവൾ വീണ്ടും ഫോമിലായി! 


"അമ്മയുടെ ജീവരക്തം ഒട്ടിപിടിച്ച് വലിച്ച് കുടിക്കുമ്പോഴും ഒരു അലഖിനും അറിയില്ല അതിൻ്റെ വേരുകൾ അമ്മയുടെ ഞരമ്പിലേക്ക് മാത്രമല്ല അത്മാവിലേക്കും ഇറങ്ങി ഒട്ടിപിടിച്ചിരിക്കുന്നുവെന്ന്!" 


വണ്ടിയിൽ തിരിച്ച് വരുമ്പോൾ മകൻ തന്നെയാണ് ചോദ്യം ആവർത്തിച്ചത്! 


ക്ലൈമാക്സ് കിട്ടിയോ ഡാഡ്? 


നസീമയുടെ മുഖം ചുവന്ന് ഇരിക്കുന്നു വിതുമ്പൽ അടക്കാനാവാതെ അവൾ ഷാൽകൊണ്ട് മുഖം പൊത്തിയിരിക്കുന്നു! 


രണ്ട് മാസം കൊണ്ട് ,അവൾ അറിയാതെ ഐഷുമ്മയുടെ മരുമകൾ ആയിരികന്നു!


അങ്ങഅകലെ കമ്യുണിസ്റ്റ് പച്ചകളുടെ തുരുത്തിൽ!  പൊട്ടായി ......പ്രതീക്ഷയോടെ  തൻ്റെ 'വണ്ടിയേ നോക്കി നിൽക്കുന്ന ഐഷുമ്മ! കണ്ണിൽ നിന്ന്  കണ്ണ്നീർ  ഒരു പ്രവാഹം  പോലേ പരന്ന് ഒഴുകുന്നു! താൻ കണ്ടെത്തിയ പച്ചപ്പ് ഒരു മരീചിക മാത്രമാണന്ന് അവർ  തിരിച്ച് അറിഞ്ഞിരിക്കുന്നു! 


അവരുടെ നിഷ്കളങ്കമായ സ്നേഹം ,സത്യം തുറന്ന് പറയാൻ തന്നെ പ്രേരിപ്പിക്കുകയായിന്നു! 


ആർ യു ഫ്രോഡ് ഡാഡ്? എന്ന മകൻ്റെ ചോദ്യം തന്നെ വേട്ടയാടുകയായിരുന്നു!


"ചില കഥകൾക്ക്  ക്ലൈമാക്സ് ഉണ്ടാകില്ല  മോനേ! അത് അനന്തമായി തുടർന്ന് കൊണ്ടിരിക്കും! "


വീണ്ടും  എന്തൊ' പറയാൻ വന്ന മകനെ നോക്കി അയാൾ ഒച്ചയിട്ടു! 


ബി കെയർഫുൾ  വണ്ടി പാലക്കാടൻ ചുരത്തിന് മുകളിലാണ്!

No comments:

Post a Comment