രണ്ട് ദേശങ്ങൾ.......
ഇന്നു നാട്ടിൽ പോകുകയാണ് ഷോർട്ട് ലീവ് വേണം..... ഒറ്റ ശ്വാസത്തിൽ ആണ് പറഞ് നിർത്തിയത്..... എഞ്ചിനിയർ അപേക്ഷ ഫോം തിരിച്ചും മറിച്ചും നോക്കി......
പതിനൊന്നു മണിക്ക് പോയാൽ പോരേ......
നോ സർ ട്രാഫിക്ക് ബ്ലോക്ക്.... എല്ലാ ദുബായിക്കാരനെ പോലേ ഞാൻ ന്യായം നിരത്തി..... അദ്ദേഹത്തിൻ്റെ ഔദാര്യം പോലേ അതിൽ അദ്ദേഹം ഒപ്പിട്ടു....
ലീവ് പേപ്പറുമായി തിരിഞ് നടക്കുമ്പോൾ എഞ്ചിനിയർ മൃദുവായി പറയുന്നത് കേട്ടു..... ഇന്നു ഫീൽഡിൽ പോകണ്ട......
നന്ദി പറയാൻ വേണ്ടി തിരിഞതേയുള്ളു ,ഉടൻ നിർദ്ദേശം വന്നു .... സൂക്കിൽ ഒന്നു പോണം ഒരു
ക്രോക്കഡയിൽ ക്ലിപ്പ് വാങ്ങണം......
ട്രാഫിക്ക് ബ്ലോക്ക്..... ഞാൻ വീണ്ടും തല ചൊറിഞ്ഞു......
നോ...... മൂന്നു മണിക്കുർ ഇനിയുമുണ്ട്.......
ലഗേജ് കെട്ടിയും ,അഴിച്ചും തളർന്നു..... 40kg..... അത് ഒരു ഭീകര സംഖ്യയാണ് ..... അതിനു മുകളിൽ ഉണ്ടങ്കിൽ ഓഫീസറുടെ മുഖത്ത് ഒരു വിജയഭാവമാണ്......
10 ദിർഹത്തിനും, 20 ദിർഹത്തിനും കിട്ടുന്ന സോപ്പും മിട്ടായിയും കട്ടിലിൻ്റെ ചുവട്ടിലേക്ക് തള്ളി....
ഹാവു ..... 40 ഉള്ളു......
കട്ടിലിൻ്റെ അടിയിൽ തളളിയതിൽ ചിലത് എടുത്ത് പോക്കറ്റിൽ തിരുകി.....
പോക്കറ്റ് ,ലഗേജും ബാഗേജും... അല്ല..... ഹ....ഹ
എയർപോർട്ടിൽ വലിയ തിരക്കാണ്,
വളഞ് പുളഞ് പോകുന്ന പുഴ പോലേ ക്യു... ചിലരുടെ കൈൽ 400kg ഉണ്ടന്നു തോന്നും ഒന്നിനുമിതെ ഒന്നായി അടക്കി വെച്ച ട്രോളി ബാഗുകൾ, കാർ ബോർഡ് കാർട്ടണുകൾ.....
എല്ലാ ലഗേജിൻ്റെ മുകളിലും പേര് വലുതായി എഴുതിപിടിച്ചിരിക്കുന്നു...... പത്രാസ് കൂടിയവർ കംമ്പ്യൂട്ടറിൽ പ്രിൻ്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്നു.....
ട്രോളിയിൽ അടക്കും ചിട്ടയും ഇല്ലാതെ വെച്ചത് കൊണ്ടാകാം ചീട്ട് കൊട്ടാരം പോലേ അവ പൊളിഞ് വീണു..... പെട്ടന്നു പോർട്ടറേ പോലേ ഒരു പോലീസ്ക്കാരൻ അടുത്തുവന്നു.....
അന... മുസായദ....
അയാൾ ആരോടന്നില്ലാതെ പിറുപിറുത്തു....
കൃത്യമായി അയാൾ എല്ലാ ലഗേജും അടക്കി വെച്ചു.....
താങ്ക്യു......
പോലീസ്കാരൻ വിശാലമായി ചിരിച്ചു.....
മാനവികതയുടെ ചിരി....
അർപ്പണ മനോഭാവത്തിൻ്റെ ചിരി...
ഒരു സംസ്കാര സമ്പനതയുടെ ചിരി.....
പോലീസിൻ്റെ ചിരി......
എമിറൈറ്റ് ഐഡിയുള്ളവർ ഇതിലേ പോയാൽ മതി..... വഴി കാണിക്കുന്ന എയർപോർട്ട് ബോയ്...
ഏമിറൈറ്റ് ഐഡി സ്ലോട്ടിൽ ഇട്ടപ്പോൾ തന്നെ വിരൽ വെക്കാൻ നിർദ്ദേശം..... ഞാൻ സ്ക്രീനിലേക്ക് സൂക്ഷിച്ച് നോക്കി.....
രണ്ട് ചുവന്ന വെട്ടുകൾ സ്ക്രീനിൽ ......
ഓഫീസർ ഐഡിയിലേ ഫോട്ടോയിലേക്കും എന്നേയും സൂക്ഷിച്ച് നോക്കി......
വിയർപ്പ് കണങ്ങൾ ചെവിയിലൂടെ ഒലിച്ച് ഇറങ്ങാൻ തുടങ്ങി.....
എന്ത് പറ്റി......
അദ്ദേഹത്തിൻ്റെ അടുത്തേക്ക് പൊയ്ക്കൊള്ളു...
ഗംഭീരനായ അറബി എന്നെ സൂക്ഷിച്ച് നോക്കി.....
സലാം......
അയാൾ എൻ്റെ കൈപിടിച്ചു.... വിരലുകളിൽ മൃദുവായി തടവി......
ഡോണ്ട് വറി......
സ്ക്ക്റാച്ച് ഓൺ യുവർ ഫിങ്കർ....
വാട്ട്സ് യുവർ ജോബ്....
ടെക്ക്നീഷ്യൻ.....
അറബിയുടെ മുഖത്ത് സംതൃപ്തി.....
തൻ്റെ ജോലി തൻ്റെ വിരലുകളിൽ കീറലുകളും, വിളളലുകളും ഉണ്ടാക്കിയിരിക്കുന്നു.... വിരലടയാളത്തിൽ വെട്ടും കുറിയും....
പാസ്പോർട്ടിൽ അറബിയുടെ എക്സിറ്റ് സീൽ അടിക്കുന്ന ശബ്ദം......
കടന്നു പോയാലും താങ്കൾ ഞങ്ങളുടെ ആളന്ന ഭാവം.......
ഐഡൻറ്റിയിൽ കുത്തി കീറലുകൾ ചേർത്ത് പിടിക്കലിനു തടസമല്ലന്ന ഭാവം......
മാനവികതയുടെ ഭാവം ഒരിക്കൽ കൂടി......
കൊച്ചി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ ക്യൂവിലാണ് ജമാലിനെ കണ്ടത്!
വെറും ജമാൽ അല്ല ബിനാമി ജമാൽ കൊല്ലത്തിൽ ആറ് ഏഴ്പ്രാവശ്യം നാട്ടിൽ പോകും....
ബിസിനസ് എന്നു തൊഴിൽ കോളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു
എന്ത് ബിസിനസ്?
മഞ്ഞലോഹം!
എമിഗ്രേഷനിൽ വിശാലമായി ചിരിക്കുന്ന ലേഡി ഓഫീസർ.....
പേര്?
ഡേറ്റ് ഓഫ് ബർത്ത്?
സ്ഥലം?
ചെറിയ ചോദ്യങ്ങളും ഉത്തരങ്ങളും.....
സീലിൻ്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു കേട്ടു!
സ്കാനർ കൗണ്ടറിൽ കംസ്റ്റസ് ഓഫീസർ ഇരയെ കണ്ട പോലേ കണ്ണുകൾ തിളങ്ങി....
സ്വർണ്ണം?
ഞാൻ ചിരിച്ചു.....
ഇല്ല!
അയാൾ എൻ്റെ കഴുത്തിലേക്കും കൈകളിലേക്കും നോക്കി.....
ഹും
അയാൾ പിറുപിറുത്തു......
ലഗേജ് ട്രോളിയിൽ വെക്കാനുള്ള എൻ്റെ ശ്രമം വീണ്ടും......
ദുബായിലേ പോലീസ്ക്കാരനെ ഞാൻ ഓർത്തു...
കസ്റ്റംസ് ഓഫീസറെ കാതരയായി നോക്കി....
എടുത്ത് കൊണ്ട് പോ...... അയാൾ ചീറി.....
ഒരോന്നു കെട്ടിവലിച്ച് കൊണ്ട് വരും....... മയിര്.....
മലയാളിയുടെ ദേശിയ ഭാഷ..... ആ ചുണ്ടുകളിൽ നിന്നു നിർഗളിച്ചു.....
മാനവികതയുടെ മഹാ ശബ്ദം അവിടെ അവസാനിച്ചത് ഞാൻ അറിഞ്ഞു.......
മര്യാദക്ക് സംസാരിക്കണം!
എൻ്റെ പ്രതിക്ഷേധം.....
വീണ്ടും പരിശോദിക്കണം!
അയാൾ മുറുമുറുത്തു......
സർ..... തൻ്റെ വിനീതമായശബ്ദം ചീവീടിൻ്റെ ശബ്ദത്തേ പോലേ നേർത്തിരുന്നു........
പെട്ടി പൊളിക്കണം!!
സോപ്പും, തുണിയും, മീട്ടായിയും സ്പ്രേയും അത്തറും അയാൾക്ക് ചുറ്റും ചിതറി കിടന്നു.....
ഒരു കട തകർന്നു വീണത് പോലേ....
ഓഫീസർ വിജയ ഭാവത്തോടെ എന്നെ നോക്കി......
മര്യാദ നിനക്ക് മനസിലായോ?
ഇതിനിടയിൽ ഞാൻ കണ്ടു കുറേ യാത്രക്കാർ യാതൊരു പരിശോദനയും കൂടാതെ ലഗേജുമായി കടന്നു പോകുന്നു.......
ബിനാമി ജമാലും അവരുടെ ഇടയിൽ ഉണ്ടായിരുന്നു .... ഭാഗ്യം' കൈ മുതലായുള്ള മാനവികതയുടെ ബിസിനസ്ക്കാരൻ...... മഞ്ഞലോഹത്തേ പോല തിളങ്ങുന്ന കണ്ണുകൾ!
ഓഫീസർ അപ്പോഴും നെഞ്ച് വിരിച്ച് നിന്നിരുന്നു.......
ഞാൻ സാധനങ്ങൾ വാരി കൂട്ടുന്ന തിരക്കിൽ അത് കണ്ടില്ല ...... എല്ലാമലയാളിയേ പോലേ ഞാനും പിറുപിറുത്തു.......
മയിര്.......
അത് നെഞ്ച് വിരിച്ച് നിൽക്കുന്നവൻ്റെ ശബ്ദമാവുന്നു.........
സംസ്കാരത്തിൻ്റെ ശബ്ദമാവുന്നു......
പ്രതിക്ഷേധത്തിൻ്റെ ശബ്ദമാവുന്നു......
നിസഹാതയുടെ തരംഗമാവുന്നു........
ഭൂമി മലയാളത്തിനു ആ പദം സമ്മാനിച്ച ആത്മാവിനു മംഗളം.......
http://kannazhuth.blogspot.com/?m=1
.

No comments:
Post a Comment